tag:blogger.com,1999:blog-18957696320759477102024-02-06T19:10:52.096-08:00കണ്ടന് തടിക്കു മുണ്ടന്‍ തടിമരത്തലയന്http://www.blogger.com/profile/03743819927425039725noreply@blogger.comBlogger104125tag:blogger.com,1999:blog-1895769632075947710.post-68673614323406974332013-03-04T03:49:00.003-08:002013-03-04T03:49:50.359-08:00ഗജേന്ദ്രമോഷണ്‍

എല്ലാം ഓക്കേ അല്ലേ? മൊത്തത്തില്‍ ഒരു അരുക്കാക്കിയില്ലേ?

നമ്മളൊരുമിച്ചാ പിന്നെ എന്താ സാധിക്കാത്തത്..

ഇദ് പോലെ എപ്പഴും നമ്മളൊരുമിച്ച് നില്‍ക്കണം...

എപ്പ നിന്നെന്ന് കേട്ടാ മതി..

മുന്പിലെ ആ ചില്ല് എനിക്ക് വേണം..

എന്നാ ബാക്കിലെ ചില്ല് ഞാനെടുക്കാം..

കസേരകള്‍ പപ്പാതി ല്ലേ?

പിന്നല്ലാതെ...

ഫസ്റ്റ് എയിഡ് ബോക്സ് നിനക്കിരിക്കട്ടെ...

എങ്കി പൊപ്പോം ഹോണ്‍ നീ എടുത്തോ..

ടയറും പപ്പാതിയാക്കാം...

ഗിയറിന്റെ കോല് എനിക്ക് വേണം..ഭയങ്കര പട്ടി ശല്യം..

സ്റ്റിയറിംഗ് എനിക്ക്...

ആക്സിലും ഷാഫ്ടുമൊക്കെ സമാസമം

വോക്കെ..

ഡീസല്‍ ടാങ്ക് നീയെടുത്തോ...

ഇദ്ദാണ് എനിക്ക് പിടിക്കാത്തത്..അത് നീയെടുത്തോ

എനിക്ക് വേണ്ട..

എനിക്കും..

എന്നാല്‍ അത് ജനത്തിരിക്കട്ടെ..ഇബടെ വെച്ചിട്ട് പോവാം..

ഇപ്പ ഘമ്പ്ലീറ്റ് വീതിച്ച് തീര്‍ന്നില്ലേ..

വടിച്ച് നക്കിയ പോലായിട്ടുണ്ട്...

ഇതാണ് പണ്ടുള്ളോരു പറഞ്ഞത്..കേന്ദ്രോം കേരളോം ഒരുമിച്ച് ഫരിച്ചാ വികസനം വരൂന്ന്...

നുമ്മ ഇപ്പ അത് വികസിച്ച് തെളിയിച്ച്

ഇനി ആനവണ്ടി മുട്ടി ആളുചത്തൂന്നൊരു പരാതി.. ങേഹേ!

മരത്തലയന്http://www.blogger.com/profile/03743819927425039725noreply@blogger.com12tag:blogger.com,1999:blog-1895769632075947710.post-64186563102328798942012-08-17T22:08:00.000-07:002012-08-17T22:08:06.278-07:00പൊങ്കാല

“മനുഷ്യ സ്നേഹമാണ് കമ്മ്യുണിസം.“

ലിത് നുമ്മ യെടക്കെടക്ക് താങ്ങിക്കോണ്ടിരിക്കും. യെന്നുവെച്ച് ലയിനുവേണ്ടി നില്‍ക്കാനൊന്നും നുമ്മേനെ കിട്ടൂല. കമ്മൂന്റെ നെഞ്ചത്ത് പൊങ്കാലയിടാനുള്ള അടുപ്പാണ് നുമ്മക്ക് ഈ സൈസ് വായകങ്ങള്‍. കമ്മുവോ കമ്മൂന്റെ പാര്‍ട്ടിയോ യാരുടെങ്കിലും നെഴലേ ചവിട്ടിയാ നുമ്മ ഇറങ്ങും..”മനുഷ്യസ്നേഹമാണ് കമ്യൂണിസം..അതിന്റെ ആളോള് യിങ്ങനെ നെഴലേ ചവിട്ടാമോ?”

എന്നിട്ട് നുമ്മ ധാര്‍മ്മികരോഷം സഹിക്കാണ്ട് പോയി ഒരു കമ്മൂന്റെ നെഞ്ചത്ത് ഒറ്റ ചവിട്ട് ചവിട്ടും..അപ്പൊരു ആശ്വാസൊക്കെ തോന്നും..

നുമ്മടെയോരോ ബുത്തിമുട്ട്കള് ആരറിയുന്നു..

മരത്തലയന്http://www.blogger.com/profile/03743819927425039725noreply@blogger.com5tag:blogger.com,1999:blog-1895769632075947710.post-63746330249632968242012-07-10T01:15:00.000-07:002012-07-10T01:15:38.995-07:00ഏമാന്മാര് പരിധിക്ക് പുറത്താണ്

അലോ...
ഹലോ..
ഇത് മറ്റേ പത്രത്തീന്നാ സാറേ. ഡി.വൈ.എസ്.പി സാറല്ലേ?
തെന്നെഡേ..
വല്ല ന്യൂസും ഒണ്ടോ സാറേ?
ഇന്നൊരു ബ്രാഞ്ച് കമ്മിറ്റി അംഗത്തിനെ പൊക്കാന്‍ ഉത്തരവായിട്ടുണ്ട്.
പൊക്കുവോ സാറേ?
വൈകീട്ട് പൊക്കുമെഡേ
കേസ് എന്നതാ സാറേ?
ബീഡി കത്തിക്കാന്‍ തീപ്പെട്ടി കൊടുത്തു എന്നതാഡേ കുറ്റമായി ഇപ്പോ തീരുമാനിച്ചിരിക്കുന്നത്.
ബ്രേക്കിംഗ് കാച്ചിക്കോട്ടോ സാറേ?
കാച്ചെഡേ..ഞാനില്ലെ ഇവിടെ..

2

ഹലോ..ഡി.വൈ.എസ്.പി അല്ലേ?
അതേ
നാളെ വൈകീട്ട് ഒരു ലോക്കലിനെ പൊക്കണം കേട്ടോഡേ..
വകുപ്പ് ഏതാന്ന്...?
കട്ടന്‍ചായ വാങ്ങിക്കൊടുത്തെന്ന് കേറ്റാന്‍ ഏത് പള്ളീ ചെന്ന് ചോദിച്ചാലും പറയൂല്ലേഡേ
ഉത്തരവ് അങ്ങത്തേ..

3

അലോ...
ഹലോ..
സാറേ...മറിച്ച പത്രത്തീന്നാ..പൊട്ടിക്കാന്‍ ബ്രേക്കിംഗ് വല്ലതും?
നാളെ കഴിഞ്ഞ് ഏരിയാ കമ്മിറ്റിയെ പൊക്കുമെഡേയ്
സ്ക്രോള്‍ പൂശട്ടോ?
പൂശടേയ്..ഞാനില്ലേ ഇവിടെ

4

ഹലോ..ഡി.വൈ.എസ്.പി അല്ലേ?
അതേ
ജില്ലാ കമ്മിറ്റിയെ പൊക്കാന്‍ പറഞ്ഞിട്ട് എന്തായെഡേയ്?
പറ്റിയ വകുപ്പ് കിട്ടിയാലുടന്‍ ഒരുത്തനെ പൊക്കാന്‍ തയ്യാറായി നിപ്പാ സാറേ
പൊക്കിയില്ലേ നിന്റെ തൊപ്പി ഞാന്‍ പൊക്കും..
വകുപ്പ് ഏത് വേണമെന്ന് തിരുവുള്ളക്കേടില്ലെങ്കില്‍ പറഞ്ഞു തന്നിരുന്നേല്‍..
പരിപ്പുവട വാങ്ങിക്കൊടുത്തെന്ന് കേറ്റാന്‍ ഞാന്‍ പറഞ്ഞിട്ട് വേണോഡേ
ഉത്തരവ് ഏമാന്നേ..

5

അലോ
ഹലോ
വല്ലോം തരണേ സാറേ..
സംസ്ഥാന കമ്മിറ്റിയെ പൊക്കുമെന്ന് സൂചനയെന്ന് താങ്ങിക്കോഡേ
ഒറപ്പിച്ചാ സാറേ
ഇല്ലേല് എന്റെ തൊപ്പി ഇളകുമെഡേയ്
ഫ്ലാഷ് ന്യൂസ് അലക്കട്ടോ?
അലക്കെഡേ..ഞാനില്ലേ ഇവിടെ

6

ഹലോ..ഡി.വൈ.എസ്.പി അല്ലേ?
അതേ
ഒരു വമ്പന്‍ സ്രാവിനെ പൊക്കാന്‍ പറഞ്ഞിട്ട് നീയെന്തരെഡേ സിം വിഴുങ്ങിയ പോലെ നിക്കണത്
വല തുന്നിക്കൊണ്ടിരിക്കുകയാ സാറേ..
ഒടനെ വേണം കേട്ടോഡേ..അതിവേഗം ബഹുദൂരം പോവാനുള്ളതാ..
ഏത് വകുപ്പ് വേണമെന്നതാ സാറേ കണ്ഫ്യൂഷന്
പരസ്യമായി ഗൂഢാലോചന നടത്തി എന്നാക്കിയാല്‍ ഏക്കൂലേഡേ?
ഉത്തരവ് ഏമാന്നേ..

3001

അലോ..അല്ലലോ..
ഹലോ..
ഡി.വൈ.എസ്.പി സാറുണ്ടോ?
സംസാരിക്കുന്നത് സാറു തന്നാഡേ
സാറേ..എന്റെ വീട്ടി കള്ളന് കടന്നു സാറേ..
പ്ഫ! പുല്ലേ...ഇവിടെ എഴുപത് കൂട്ടം പണി കിടക്കുമ്പോഴാ...അവന്റമ്മൂമ്മേഡേ കള്ളന്..അടിച്ച് നിന്റെ ഫ്യൂസ്..
അയ്യോ...അമ്മച്ചീ...
മരത്തലയന്http://www.blogger.com/profile/03743819927425039725noreply@blogger.com5tag:blogger.com,1999:blog-1895769632075947710.post-26778261249547391202012-05-18T23:17:00.000-07:002012-05-18T23:17:43.552-07:005 മാസത്തിനിടെ ആന ഇടഞ്ഞത് 129 തവണ; മരണം 18 - സി.പി.എം ബന്ധം അന്വേഷിക്കണം

തിരു: യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കഴിഞ്ഞ 5 മാസത്തിനിടെ 129 തവണ ആന ഇടഞ്ഞതിനു പിന്നില്‍ സീപീയെം ആണെന്ന സംശയം ബലപ്പെടുന്നു.

ചെങ്കൊടി കണ്ടാല്‍ വിരളുന്ന കാളകളെപ്പോലെ ചെങ്കൊടി കണ്ടാല്‍ വിരളുന്ന തരത്തില്‍ ആനകളേയും പരിശീലിപ്പിക്കുന്നതിനായി പാര്‍ട്ടി ആനക്കൊട്ടില്‍ കണ്ണൂരിലും പാലകാടും തൃശൂരും പ്രവര്‍ത്തിക്കുന്നതായി നിഷ്പക്ഷ ആന നിരീക്ഷകരും ആനയെഴുത്തുകാരും സൂചിപ്പിക്കുന്നു.

നാട്ടിലെങ്ങും കാണാനാകുന്ന ചുവന്ന കൊടി അഥവാ ചെങ്കൊടി ആനകളെ അക്രമാസക്തരാക്കുകയും അവ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്യുന്നതിനു പിന്നില്‍ സീപീയെമ്മിന്റെ ഹീനമായ കൊലപാതക രാഷ്ടീയമാണെന്ന് 99.9% പേരും വിശ്വസിക്കുന്നതായി ആനകളുടെ ജാതിനിരീക്ഷകനായ ആനക്കെട്ട് ജയചങ്കരന് പറഞ്ഞു.

ബ്രാഞ്ച് മുതല്‍ പീബി വരെ നീളുന്ന വിവിധ ഘടകങ്ങള്‍ ഉയര്‍ത്തുന്ന ചെങ്കൊടികള്‍ കണ്ട് വിരളുന്ന ഈ ആനകളെ വേണമെങ്കില്‍ സീബീഐ പാപ്പാന്മാര് ഒതുക്കിത്തരുമെന്ന് കേന്ദ്ര സഹമന്ത്രി അഭിപ്രായപ്പെട്ടു. എന്നാല്‍ അത് കേന്ദ്രമന്ത്രിയുടെ അഭിപ്രായം മാത്രമാണെന്നും ആനകള്‍ക്ക് സംസ്ഥാന പാപ്പാന്മാരുടെ ഒതുക്കല്‍ തന്നെ ധാരാളമാണെന്നും സംസ്ഥാന മന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി പറഞ്ഞു.

ഇതിനിടയില്‍, ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ മടിക്കുന്ന സാഹിത്യകാരന്മാര് മുരട്ടുകാളവന്മാര്‍ ആണെന്ന് ചീഫ് പാപ്പ് പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
മരത്തലയന്http://www.blogger.com/profile/03743819927425039725noreply@blogger.com5tag:blogger.com,1999:blog-1895769632075947710.post-44026749051082064212012-01-09T07:29:00.000-08:002012-01-09T07:30:46.507-08:00ജനസമ്പര്ക്കംഎന്താണ് ജനസമ്പര്‍ക്ക പരിപാടി?

ജനവുമായി പ്രതേകിച്ച് സമ്പര്‍ക്കമില്ലാത്തവര്‍ ഒരു ചേയ്ഞ്ചിനു വേണ്ടി എന്നാലിത്തിരി സമ്പര്‍ക്കം നടത്തിയേക്കാം എന്ന് വിചാരിച്ച് സര്‍ക്കാര്‍ ചിലവില്‍ നടക്കുന്ന ദര്‍ബാര്‍.

നല്ല ആളുണ്ടല്ലോ..

വേദിയിലല്ലേ...ഫോട്ടോക്ക് പോസ് ചെയ്യുന്ന മുമുഖ്യമന്ത്രിമാരുടെ തള്ളാണ്.

അല്ല..ജനം കൂടുന്നുണ്ടത്രെ..

ബിരിയാണി കിട്ടും എന്ന് ഫ്ലെക്സടിച്ചിറക്കുന്നത് കണ്ട് ഇനി ശരിക്കും ബിരിയാണി ഉണ്ടെങ്കിലോ എന്ന് കരുതി ആളു വരുന്നതാണെന്ന് ജനസംസാരം..

ഈ പരിപാടി കൊണ്ട് പ്രയോജനം ഇല്ലെന്നാണോ?

പന്തല്‍, മൈക്ക് സെറ്റ്, കസേര. ഇതൊക്കെ വാടകക്ക് കൊടുക്കുന്നവര്‍ക്ക് നല്ല കോളാണത്രെ. ഇടക്കിടെ പരിപാടിയുടെ വേദി മാറ്റുമ്പോള്‍ ഇരട്ടി മെച്ചമത്രെ.

പരാതി പരിഹരിച്ചെന്നാണ് അവകാശവാദം..

കിട്ടിയ പരാതിയില്‍ 7% പരിഹരിച്ചു എന്ന് വാര്‍ത്തകളില്‍ കാണുന്നു.

മന്ത്രിമാര്‍ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിലെ അസൂയയല്ലേ?

വില്ലേജ് ആപ്പീസറും തഹസീല്‍ദാറും പരിഹരിക്കേണ്ട പരാതികള്‍ അവരെക്കൊണ്ട് പരിഹരിപ്പിക്കാന്‍ കഴിവില്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നതില്‍ ഇത്ര അസൂഷപ്പെടാനെന്തിരിക്കുന്നു....

ജനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിലെ എതിര്‍പ്പല്ലേ?

തറവാട്ട് സ്വത്തില്‍ നിന്ന് എടുത്ത് കൊടുക്കുന്ന പോലെ തോന്നുമല്ലോ വര്‍ത്തമാനം കേട്ടാല്‍...

ദോഷൈകദൃക്കാണല്ലേ?

കണ്ട കാര്യം പറയുന്നതിനെയാണോ ദോഷൈകദൃക്കെന്ന് പറയുന്നത്..

ജനങ്ങള്‍ക്കിടയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്നതിനെപ്പറ്റി എന്ത് പറയാനുണ്ട്?

ജനത്തിന്റെ ഊര്‍ജ്ജം മുഴുവന്‍ ഇങ്ങനെ അടിച്ചുമാറ്റി അവരെ ഒരു അരുക്കാക്കണോ എന്നേ ചോദിക്കാനുള്ളൂ..

ഈ പരിപാടി നിര്‍ത്താന്‍ ഭാവമില്ലെന്നാണ് വാര്‍ത്തകള്‍...

നിര്‍ത്തരുത്..നിര്‍ത്തിയാല്‍ വാര്‍ത്തകളും നില്ക്കും.

അപ്പ ശരി

ശരി ശരിമരത്തലയന്http://www.blogger.com/profile/03743819927425039725noreply@blogger.com8tag:blogger.com,1999:blog-1895769632075947710.post-35528022741589875302012-01-08T06:59:00.000-08:002012-01-08T07:01:14.688-08:00മാധ്യമസ്വാതന്ത്ര്യങ്ങള്......എന്തരണ്ണാ ചാനലുകളൊന്നും വെച്ചില്ലേ അണ്ണാ?

എന്തരിനെടേയ്...

ബെച്ച് നോക്ക്...ജില്ലാ സമ്മേളനത്തീ യേക്കെ ബാലനു വിമര്‍ശനം, റ്റീവീ രാജേഷിനു വിമര്‍ശനം, കൊട്യേരിക്കി വിമര്‍ശനം, വീയെസിനു വിമര്‍ശനം, പിണ്റായിക്കി കൊടിയ വിമര്‍ശനം..

ആരു പറഞ്ഞെടേയ്..?

സ്ക്രോളുകളണ്ണാ...എല്ലാത്തിലും ഒണ്ടണ്ണാ..

ഒണ്ടെങ്കി?

സത്യമാരിക്കുമണ്ണാ...

നീ ഒറപ്പിച്ചാ?

ഒറപ്പിച്ചണ്ണാ...

ഇതേ ചാനലുകളല്ലെടേയ് സീപീയെമ്മീ അഭിപ്രായ സ്വാതന്ത്ര്യോം ജനാധിപത്യോം ഒന്നുമില്ല, എല്ലാം മേല്‍ക്കമ്മിറ്റീന്ന് ആളുവന്ന് നിയന്ത്രിക്കുകയാണെന്ന് ക്യേ വ്യേണൂനെക്കൊണ്ടും, ചീയേഴ്സണെക്കൊണ്ടും വള്ളിക്കുന്നനെക്കൊണ്ടും ഒക്കെ കഴിഞ്ഞയാഴ്ച പറീച്ചതും സ്ക്രോളോട്ടിച്ചതും?

തെന്നെ അണ്ണാ...

ഇപ്പ ദേ അതിന്റെ എതിരു സ്ക്രോളും ലവരു തന്നെ ഓട്ടിക്കണ്..

തെന്നെ അണ്ണാ...

അഭിപ്രായ സ്വാതന്ത്ര്യമില്ലാന്നുള്ള സ്ക്രോള്‍ പുതിയ സ്ക്രോളു വഴി കാന്‍സലായതോണ്ട് പഴയത് ഇനി അവരു ഓട്ടിക്കൂല ഇല്ലെടേയ്..

ലത് ഇനീം ഓട്ടിക്കും അണ്ണാ..

തെരഞ്ഞെടുപ്പ് നടന്നാല്‍ ലോണ്ടേ സീപീയെമ്മില്‍ വിഫാഗീയത എന്നതും ഓട്ടിക്കുമോടേയ്?

വേണ്ടിവന്നാല്‍...

മത്സരം നടന്നില്ലെങ്കില്‍ ലോണ്ടേ ലവന്മാരുടെ വിപ്ലവച്ചൂട് പോയി, ലവന്മാരു സമവായിച്ചൂന്നും ഓട്ടിക്കുവോടേയ്?

ചെലപ്പ...

ഇതൊക്കെ എന്തരു മര്യാദകളെടേയ്?

മര്യാദകളല്ലണ്ണാ...സ്വാതന്ത്ര്യങ്ങള്‍...പല തരം സ്ക്രോളുകളു ഓട്ടിക്കാനുള്ള സ്വാതന്ത്ര്യങ്ങള്‍......മാധ്യമസ്വാതന്ത്ര്യങ്ങള്..മരത്തലയന്http://www.blogger.com/profile/03743819927425039725noreply@blogger.com5tag:blogger.com,1999:blog-1895769632075947710.post-73605238274680031492011-10-29T10:52:00.000-07:002011-10-29T10:56:49.955-07:00പീസി ഷിറ്റിങ്ങ്ആദ്യത്തെ മൂന്ന് രംഗങ്ങള്‍ ഇവിടെ

പൂഞ്ഞാറ്റിലെ അതേ വീട്.അതേ രംഗപടം.. കര്‍ട്ടനുയരുമ്പോള്‍ പിസി സ്പീക്കിംഗില്‍ ഇരുന്നിരുന്ന അതേ പോസില്‍ പി.സി. മേശപ്പുറത്ത് പുതിയ ഫോണ്‍. ഫോണ്‍ മണിയടിക്കുന്നു. പി.സി. ഫോണെടുക്കുന്നു..

ഹലോ

ഹലോ പീസി സാറുണ്ടോ?

സ്പീക്കിംഗ്

സാറേ..ഇത് തൊമ്മന് പതുപ്പുള്ളിയാ....തിരക്കഥാകൃത്ത്..ഒരു സഹായം വേണാരുന്നു..

ഒരാളെ സഹായിക്കാന്‍ പോയിട്ട് ഒരു ഫോണ്‍ പോയതിന്റെ വെഷമം മാറീട്ടില്ല..എന്നാലും കാര്യം പറ...

മ്മടെ കമ്മീഷണറില്ലേ?

നാലു വെടി വെച്ചിട്ടും പിള്ളാരുടെ നെഞ്ചത്ത് കൊള്ളാത്ത ആ കമ്മീഷണറാ...ആ %$#നെപ്പറ്റി എന്നോട് മിണ്ടരുത്..

അയ്യോ അല്ല, ഇത് കമ്മീഷണര്‍ സില്മ..ഉച്ഛിഷ്ടവും അമേദ്യവും ...

ങാ..അത് ... രണ്ടും എനിക്ക് പെരുത്ത് ഇഷ്ടമുള്ള കാര്യമാ..അതിനെന്നാ പറ്റി?

അതിനൊന്നും പറ്റിയില്ല..അതിനെ കവച്ച് വെക്കുന്ന കുറച്ച് ഡയലോഗ് വേണം..നൂറുദിനമെങ്കിലും ഓടണം..സാറേ ഉള്ളൂ രക്ഷ..

തായും മായും പൂയും ചേര്‍ത്ത ഡൈലോഗ് മതിയോ? അതൊക്കെ പുല്ല് പോലെ ഉണ്ടാക്കാം..ആര്‍ക്കെതിരെ പറയുന്നതായിട്ട് വേണം?

മന്ത്രിക്കെതിരെ...

മന്ത്രിക്കെതിരെയോ? മുന്മന്ത്രിക്കെതിരെ ഒരെണ്ണം തരാം... ഒരു പണികൊടുക്കാന്‍ നോക്കിയിരിപ്പായിരുന്നു..ഇതൊരു റിഹേഴ്സലായിക്കോട്ടെ...

സാറു പറ.ഞാന്‍ അത് ശരിയാക്കിക്കോളാം..റെക്കോര്‍ഡ് ചെയ്യട്ടെ.സാറേ..?

ന്നാ പിടിച്ചോ..#^$&*@^@റ2 #@&!*!*!*^ പൊട്ടാ *!&!^ബ്ബേ((!^^!വ്വ് !^^!&&ക്ണാപ്പേ!&(((! $%*!@&&ണിമാ^ **!*^@!&!%!!)!!ഉചാ&!^!!^ )രചെ(*&^%()(^&*(& )തിരാ(^&%$$* (@@#*))

അയ്യോ ചെവിയുളുക്കിപ്പോയി സാറേ.....തല്ക്കാലം ഇത്രേം മതി..ഇതില്‍ കൂടിയാല്‍ സെന്‍സര്‍ ബോര്‍ഡ് ചെത്തിക്കളയും..

തുടങ്ങിപ്പോയി..നിര്‍ത്താന്‍ പറ്റൂല..സെന്‍സര്‍ ബോര്‍ഡിനെതിരെ വേറെ തരാം..ഇതൂടെ റെക്കോര്‍ഡാക്കിക്കോ..$))#@@മൈ@*@@*@)*@@)832-28 #$@&കു(@()@&@&പു@)

സാറേ..നിര്‍ത്ത്..ചെവീന്ന് ചോരവന്നു...

നീ സാറേ സാറേന്ന് പറഞ്ഞതോണ്ട് നിര്‍ത്തുന്നു.. മിസ്റ്റര്‍ എന്നോ മറ്റോ വിളിച്ചിരുന്നേല്‍ നിന്റെ ജീവിതം ഞാന്‍ കട്ടപ്പൊകയാക്കിയേനെ..

പെരുത്ത് നന്ദിയുണ്ട് സാറേ...

പോലീസുകാരിക്കും വനിതാ നേതാവിനും ഒക്കെ എതിരെ വേണ്ടേ? അശ്ലീലം ചേര്‍ത്ത നല്ല സൊയമ്പന്‍ ഐറ്റം തരാം..എടുക്കട്ടെ?

അത് പ്രശ്നാവൂല്ലേ സാറേ? തിരക്കഥയില്‍ അങ്ങനൊരു സംഭവം ഇല്ല...

എന്തോന്ന് പ്രശ്നം..ഇല്ലെങ്കി ഒണ്ടാക്കണമെടേയ്..പ്രമേയത്തിന്റെ ദൌര്‍ബല്യം ഇങ്ങനൊക്കെ അല്ലെടേയ് മറികടക്കുന്നത്.. ന്നാ പിടിച്ചോ..&^^%%#^ അവക്കടെ^&&*&))**#*(#)@)മാറ&$#*#

എന്റമ്മച്ചീ....

ജാതിവൈരം ഒണ്ടാക്കണോ? അതിനുള്ള മരുന്നും ഉണ്ടെടേയ്....

അയ്യോ...അത് ഇപ്പോ വേണ്ടേ വേണ്ട...സാറിതൊക്കെ എങ്ങനെ ഒപ്പിക്കുന്നു സാറേ?

കയ്യില്‍ വേറെ കോപ്പൊന്നും ഇല്ലാത്തോണ്ട് ഒപ്പിച്ച് എടുക്കുന്നതാടേയ്.. ഇതിന്റെ ബലത്തിലല്ലെടേയ് ഇങ്ങനെ കേറിക്കേറിപ്പോവുന്നത്..ഇനിയുമേറെ &^^%% ദൂരം പോകാനുണ്ടെനിക്ക്...#@!&&**W$^ ഉറങ്ങുന്നതിന് മുന്നേ..@!#%%#

സാറിനും കവിതയോ? കവിതക്കും തെറിയോ? ഉഗ്രന്‍ ജന്മമാണല്ലോ സാറേ...അപ്പ.ഞാന്‍ പോട്ടെ സാറേ...

അങ്ങനങ്ങ് പോയാലോ..ഒരു കണ്ടീഷനുണ്ട്..

പറ സാറേ...

നെന്റെ അടുത്ത പടത്തിലും ഒരു റോള്‍ വേണം..ക്യാബിനറ്റ് വാല്യൂവോ സ്റ്റാര്‍ റാങ്കോ ഉള്ളത് തന്നെ ആയാല്‍ സന്തോഷം..

സാറിനു പറ്റിയ റോളെന്ന് പറഞ്ഞാല്‍.. ഇപ്പോ ഒള്ളത് തന്നെ നല്ല റോളല്ലേ സാറേ..തിരക്കഥയിലെ എല്ലാത്തിനും ആളായി...എക്സ്റ്റാ ആയിട്ട് ഒരെണ്ണം സൃഷ്ടിക്കാം?

എക്സ്റ്റ്രാ നിന്റെ അച്ചാച്ചനു കൊണ്ടേക്കൊട്..

ചത്തുപോയ ആളെപ്പറ്റിപ്പറയല്ലേ സാറേ...കൊട്ടേഷന്‍ നേതാവിന്റെ വേഷമായാലോ?

എന്തോന്നിന്റെയാണേലും നേതാവായാല്‍ മതി..ഡയലോഗു വേണം..

ഒപ്പിക്കാം സാറേ..

ന്നാ ഒപ്പിക്ക്..എന്നിട്ട് വിളി..എന്റെ ഡൈലോഗ് ഞാന്‍ തന്നെ എഴുതിക്കോളാം..ഒരു സാമ്പിള്‍ വേണേല്‍ കാണിച്ച് തരാം.. നിന്റച്ഛന്റെ &$(37#%%@&*@) W**(W(W

അയ്യോ എന്നൊരു നിലവിളി അപ്പുറത്ത് നിന്നും മുഴങ്ങുന്നു...

പി.സി കസേരയില്‍ നിവര്‍ന്നിരിക്കുന്നു...എന്നിട്ട് അധിപനിലെ മോഹന്‍ലാലിന്റെ ശബ്ദത്തില്‍ സ്വയം പറയുന്നു..ഓരോരുത്തന്റെ തന്തക്ക് വിളിച്ചപ്പോ എന്തൊരു സുഖം..

തല്ക്കാലം കര്ട്ടണ്മരത്തലയന്http://www.blogger.com/profile/03743819927425039725noreply@blogger.com8tag:blogger.com,1999:blog-1895769632075947710.post-49731172945958918872011-10-22T04:38:00.000-07:002011-10-29T20:15:41.492-07:00വിശ്വനിക്ഷേപകന്അണ്ണാ കൊറേ നാളായല്ലേ അണ്ണാ നമ്മളു കണ്ടിട്ട്..

തന്നെഡേയ്

ഇപ്പ എവടന്നു വരണത്?

ഇത്തിരി സൊര്‍ണ്ണം പണയത്തിലായിരുന്നത് എടുക്കാന്‍ പോയെടേ..സൊസൈറ്റി വരെ

അണ്ണന് ഇപ്പഴും സൊസൈറ്റീത്തന്നെ നിക്ഷേപങ്ങളു നടത്തണതും ലോണുകളു വാങ്ങണതും

തന്നെഡേയ്...ജീവിച്ച് പോണ്ടെടേയ്..

അണ്ണം മോഡിയണ്ണനെ കണ്ട് പടിയണ്ണാ... മോഡിയണ്ണന് കലക്കണ കലക്ക് കാണണ്ണാ..

ലാ അണ്ണന്റെ ചെല കലക്കലും വൃത്തിയാക്കലുമൊക്കെ ലോകം കണ്ടതല്ലേഡേയ്..

ഇതതല്ല അണ്ണാ...മോഡിയണ്ണന് പൈസകളു നിക്ഷേപിക്കണതേ..കണ്ട സൊസൈറ്റിയിലും എസ്ബീയൈകളിലുമൊന്നുമല്ല

പിന്നെ?

ലോക ബാങ്കിലാണണ്ണാ..ലോകബാങ്കിലു..ആഗോള ബാങ്കിലു..വിശ്വബാങ്കിലു..വേള്‍ഡ്...

മതിയെഡേയ്..എന്തരു നിക്ഷേപിച്ചെന്ന്..?

രൂഫകളണ്ണാ തോനെ തോനെ രൂഫകള്..

തോനേന്ന് വെച്ചാലെത്രയാഡേയ്

ലക്ഷം കോടിയണ്ണാ..ഒരു ലക്ഷം കോടി..ടൂജീ വന്നപ്പം തൊക കേട്ട് കണ്ണു തള്ളിയില്ലേ? ഏതാണ്ടത്രയും അണ്ണാ..

അപ്പ രണ്ടും അഴിമതിയാണെന്ന് സമ്മതിക്കുവാണോഡേയ്?

സീരിയസായിട്ട് ഒരു കാര്യം പറയുമ്പ തമാശിക്കല്ലേ അണ്ണാ..

ഇതൊക്കെ സീരിയസായിട്ട് പറയണ നെന്റെ പുത്തിയെ പിടിച്ച് ഐ.സി.യുവില്‍ ഇടണമെഡേയ്..

50,000 കോടീന്റെ കടത്തീന്നാ അണ്ണാ ഒരു ലക്ഷം കോടീന്റെ നിക്ഷേപത്തിലേക്ക് വളര്‍ന്നത്..

അപ്പനൊണ്ടാക്കിയ കടം വീട്ടി, പിന്നേം സൊത്തുണ്ടാക്കിയ ഈപ്പച്ചനെ ഗുജറാത്തിലേക്ക് മാറ്റി നിക്ഷേപിച്ച തിരക്കഥയല്ലെടെയ് ഇത്?

ലോകബാങ്ക് അണ്ണന്മാരു മോഡിയെ കണ്ട് പടിക്കാനും പറഞ്ഞിട്ടൊണ്ട് എന്റെ പുത്തിയൊള്ള അണ്ണാ.

ലോ അണ്ണന്മാരു പറഞ്ഞത് കേട്ട് കുത്ത്പാളയെടുത്ത രാജ്യങ്ങളുടെ എണ്ണം വേണോടേയ്?

ചെലപ്പ ചെലരു പറേണത് കേട്ടാ ചെലരു കുത്ത് പാളയെടുക്കും അണ്ണാ..എന്ന് വെച്ച്..

എന്നാപ്പിന്നെ ലോ അണ്ണമ്മാരു പറയണത് കേട്ട് രക്ഷപ്പെട്ട രാജ്യത്തിന്റെ പ്യാരു പറേഡേയ്..

നമ്മ്ടെ നാലതിര്ത്തിയാണണ്ണാ നമ്മടെ ലോകം..അതിനപ്പറത്തെ കാര്യങ്ങളു നമ്മക്ക് ഔട്ട്സൈഡാണണ്ണാ

എന്നാ നെന്റെ മാരഡോണേന്റെ രാജ്യക്കാരു ലോബാ അണ്ണമ്മാരോട് പോയി പണിനോക്കിനെടാ എന്ന് പറഞ്ഞ്..ലവന്മാരു രക്ഷേം പെട്ട്..

എന്നാ ലോകബാങ്കിന്റെ കാര്യം വിടണ്ണാ..ഈ ഐക്യരാഷ്ട്രസഭയൊക്കെ മോഡിയണ്ണനു മെഡലുകളു കൊടുത്തിട്ടുണ്ടണ്ണാ..

എന്തരിന്? ലങ്ങേരു അവടേം നിക്ഷേപിച്ചാ?

ലോകത്തുതന്നെ ഗുജറാത്തിനെ ഒന്നാസ്ഥാനത്താക്കിയ യു എന്‍ റിപ്പോര്‍ട്ട് ഒണ്ടണ്ണാ...മോഡിയണ്ണന്റെ വികസനമന്ത്രത്തിനാണണ്ണാ ലവാര്‍ഡ്..

ഒന്നൂടെ ആലോചിച്ച് പറേഡേയ്..

എന്തരോ സാങ്കേതികവിദ്യകളു പ്രയോചിച്ചതിനാണണ്ണാ..

എന്നാപ്പിന്നെ മ്മടെ മുഖ്യനും ചെലപ്പ കിട്ടുവേടേ സുതാര്യതക്കുള്ള യു.എന്‍. അവാര്‍ഡ്..അങ്ങേരു കാമറായും ഫിറ്റ് ചെയ്ത് ഇരുപ്പല്ലെടേയ്..

തോനെ വികസനങ്ങളു മോദിയണ്ണന് കൊണ്ടു വന്നണ്ണാ..എല്ലാ പോലീസ് സ്റ്റേഷനിലും നെറ്റ് ഒണ്ടണ്ണാ..പിന്നെ കാല്‍നടക്കാര്‍ക്ക് എന്തരോ റോഡ്, പിന്നെ..

മനസിലായെഡേയ്..പശു, പശുത്തൊഴുത്ത്, ലതിന്റെ നവീകരണം, പശുത്തൊട്ടി, പുല്ലിനു സബ്സിഡി..ഈ സൈസല്ലേഡേയ് നെന്റെ ലിസ്റ്റ്?

പല സൈസ് ലിസ്റ്റ് ഒണ്ടണ്ണാ..

ഒന്ന് വാദത്തീ പൊളിഞ്ഞാ ലടുത്തത് അല്ലെഡേയ്..?

എന്നാപ്പിന്നെ മോദിയെയും വിടണ്ണാ..നമ്മക്ക് നമ്മടെ മുക്യനെപ്പറ്റി സംസാരിക്കാം..

പഷ്ട്..അങ്ങേരെപ്പറ്റിയൊള്ള ജനസംസാരമൊന്ന് നിര്‍ത്താന്‍ അങ്ങേരു മെഴുകുതിരിയും കത്തിച്ച് മുട്ടിപ്പായി പ്രാര്ത്തിച്ചോണ്ടിരിക്കണ സമയത്ത് തന്നെ വേണം അല്ലേഡെയ്..

എന്നാപ്പിന്നെ ഞാന്‍ പോട്ടണ്ണാ..

നില്ലെടേയ്...ആ ഒരു ലക്ഷം കോടിക്ക് തെളിവ് തന്നിട്ട് പോഡേയ്..

ഇപ്പ ഇല്ലണ്ണാ..എന്നാലും ലോകബാങ്ക് നല്ലവാക്ക് പറയുന്നതല്ലേ.. അങ്ങേരു നിക്ഷേപിച്ചു കാണുമണ്ണാ..അണ്ണന് വിശ്വസി

ലോകബാങ്കീ നിക്ഷേപിക്കാന്‍ പറ്റുവോഡേയ്?

പറ്റുവാരിക്കും അണ്ണാ...

പലിശ കിട്ടുവോഡേയ്?

കിട്ടാതെ ആരെങ്കിലും ഇടുവോ അണ്ണാ..

പൈസകളു തിരിച്ച് കിട്ടുവോഡേയ്?

കിട്ടുവാരിക്കുമണ്ണാ..

ഒറ്റ കാര്യത്തിനു നിനക്കൊറപ്പില്ല ഇല്ലെഡേയ്?

അത് പിന്നെ അണ്ണാ...

ഇത്രേം വലിയ തൊകയൊണ്ടായിട്ട് നാട്ടിലെ പട്ടിണി മാറ്റാതെ അങ്ങേരെന്തിനെടേയ് ഇത് ലോകബാങ്കീ തന്നെ കൊണ്ട് തട്ടിയത്?

അത് പിന്നെ...നേരിട്ട് പട്ടിണി മാറ്റലൊക്കെ ഔട്ട് ഓഫ് ഫാഷനാണണ്ണാ..ഈ തരത്തിലുള്ള വികസനമന്ത്രം വഴി വേണമണ്ണാ പട്ടിണി മാറ്റാന്‍..

മന്ത്രം ജപിച്ചിട്ട് എല്ലാരുടേം പട്ടിണി മാറിയോഡേയ്..സമ്പത്ത് വര്ദ്ധിക്കുമ്പഴും മോദിയണ്ണന്റെ നാട്ടീ ദാരിദ്ര്യോം കൂടുകാണല്ലോഡെയ്..

സോശലിസം പറയല്ലണ്ണാ..പൈസകളു എല്ലാരുടെം കൈയില്‍ വന്നാലു പൈസകള്‍ക്ക് വെലകളു കാണൂലണ്ണാ..കൊറച്ചു പേര്‍ക്ക് കൂടുതല്‍ പൈസ, കൂടുതല്‍ പേര്‍ക്ക് കൊറച്ച്
പൈസ..എന്നാലേ പൈസകള്‍ക്ക് വെലകളു കാണൂ അണ്ണാ..

വോ തന്നെഡേയ്..മറ്റെല്ലാത്തിലും ഭൂരിപക്ഷത്തെപ്പറ്റി പറയണ നിന്റെ മോഡിയണ്ണന് ഇക്കാര്യത്തില്‍ എന്തരെഡേയ് കാശില്ലാത്ത ഭൂരിപക്ഷത്തിന്റെ കൂടെ നിക്കാത്തത്?

ഹഹഹഹഹ..ഈ അണ്ണനൊരു പുല്ലും അറിയത്തില്ല..

എന്നാ പറഞ്ഞ് താഡേയ്..

ഇക്കാര്യത്തിലും ഭൂരിപക്ഷത്തിന്റെ കൂടെ തന്നെ അണ്ണാ നില്‍ക്കുന്നത്..ഭൂരിപക്ഷം പൈസേം കൈയില്‍ വെച്ചിരിക്കണോന്റെ കൂടെ..മനസിലായാ?

നിന്നെ നമിച്ചെടേയ്...

മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്മരത്തലയന്http://www.blogger.com/profile/03743819927425039725noreply@blogger.com0tag:blogger.com,1999:blog-1895769632075947710.post-82998025883485223332011-10-08T05:37:00.000-07:002011-10-08T05:57:48.526-07:00പീസീ സ്പീക്കിംഗ്
രംഗം ഒന്ന്..

പൂഞ്ഞാറ്റിലെ വീട്. കര്‍ട്ടനുയരുമ്പോള്‍ രംഗത്ത് ആരുമില്ല. ഫോണ്‍ മണിയടിക്കുന്നു. കൈയില്‍ ഫോട്ടോസ്റ്റാറ്റെന്ന് തോന്നിപ്പിക്കുന്ന രേഖകളുമായി പി.സി. പ്രവേശിക്കുന്നു.

ഹലോ...

ഹലോ..പീസിയുടെ വീടല്ലേ

അതേ..

അത്യാവശ്യമായി പി.സി.യെ വേണമായിരുന്നു..

സ്പീക്കിംഗ്

ഇത് ഒബാമയാണ് വിളിക്കുന്നത്..

ഒബാമയോ? നമ്പറ് വിട്.. റിപ്പോര്‍ട്ടര്‍ ചാനലീന്നല്ലേ? സത്യം പറ..

സത്യം...കര്‍ത്താവാണേ..ഞാന്‍ ഒബാമയാണ്

അതിനു ഒബാമ മലയാളം സംസാരിക്കൂലല്ലോ?

ഒരു ആവശ്യം വന്നാല്‍ പഠിച്ചല്ലേ പറ്റൂ ഗഡീ...

എന്നാ കോഡ് പറ...

എസ്.എം.എസ്, പാലാഴി ടയേഴ്സ്, ക്രൈം, ജോസപ്പ്, ജഡ്ജി

മതി മതി..കാര്യം പറ ഒബാമേ..

പി.സി.അഫ്ഗാനിസ്ഥാന് വരെ ഒന്ന് അര്‍ജന്റായി വരണം..

ഇന്ന് പറ്റൂല്ല...സെബാസ്റ്റ്യന്‍ പോളിനും വി.എസിനും ഇട്ട് ചില പണികള്‍ കൊടുക്കാനുണ്ട്..നാളെ വന്നാല്‍ മതിയോ?

മതി..വന്നിട്ട് ആ കൂതറ താലിബാന്‍കാരോട് കുറച്ച് പ്രസ്താവനകള്‍ നടത്തണം..അവന്മാരെ ഒഴിവാക്കാന്‍ ഇതല്ലാതെ ഒരു വഴിയും കാണുന്നില്ല പീസീ

എന്തോന്ന് പ്രസ്താവന..

ഡെയ്ലി ചാനലുകളില്‍ കാച്ചാറില്ലേ...സുപ്രീം കോടതി വരെ പോകും, എല്ലാ രേഖയും കൈയിലുണ്ട്, ഒരു കൊല്ലം കഠിന തടവ്. ഐ.പീ.സീ എന്നൊക്കെ..അത് ഇവരുടെ ഭാഷയിലും കാച്ചണം..

അതിനെനിക്ക് ആ ഭാഷ അറിയില്ലല്ലോ..

അവരുടെ ഭാഷയില്‍ പറയാനുള്ളതൊക്കെ നല്ല പച്ച മലയാളത്തില്‍ സി.ഐ.എ തയ്യാറാക്കിയിട്ടുണ്ട്. അത് വായിച്ചാല്‍ മാത്രം മതി..

വണ്ടി അയക്കുമോ?

എയര്‍ഫോഴ്സ് വണ്‍ പുറപ്പെട്ടു കഴിഞ്ഞു...

എന്നാലും ഒരു കണ്ടീഷന്‍ ഉണ്ട്..

എന്താ?

അവിടെ ഷിക്കാഗോയിലോ മറ്റോ ഒരു കോണ്‍ഗ്രസ് ഹോട്ടല്‍ ഇല്ലേ? കുതിരേടെ പ്രതിമ ഒക്കെ ഉള്ളത്..ഈ മല്ലു ബ്ലോഗേഴ്സൊക്കെ പടമിട്ട് കളിക്കുന്ന ഒരു ഹോട്ടല്‍

ഉവ്വ്..

അതിന്റെ പേര് കേരള കോണ്‍ഗ്രസ് ഹോട്ടല്‍ എന്നാക്കണം..

ഡണ്‍ മച്ചു.

പി.സി കസേരയില്‍ നിവര്‍ന്നിരിക്കുന്നു...എന്നിട്ട് തെങ്കാശിപ്പട്ടണത്തിലെ ലാലിന്റെ ശബ്ദത്തില്‍ സ്വയം പറയുന്നു..നിനക്ക് അപാര ഡിമാന്‍ഡാഡാ പന്നീ...

രംഗം രണ്ട്

പൂഞ്ഞാറ്റിലെ അതേ വീട്. അതേ രംഗപടം.. കര്‍ട്ടനുയരുമ്പോള്‍ രംഗത്ത് ഒന്നാം രംഗത്ത് നിവര്‍ന്നിരുന്ന അതേ പോസില്‍ പി.സി. ഫോണ്‍ മണിയടിക്കുന്നു. പി.സി. ഫോണെടുക്കുന്നു..

ഹലോ പി.സി.സാറിന്റെ വീടല്ലേ?

അതേ..

ഇത് ന്യൂയോര്‍ക്ക് സിറ്റി പോലീസ് കമ്മീഷണര്‍ റെയ്മണ്ടാണ് സര്..

ഒബാമേടെ കൂട്ട് താനും മലയാളം പഠിച്ചോ?

ഈ പോലീസുകാര്‍ക്ക് അങ്ങനെ വല്ലതും ഉണ്ടോ സാര്‍..ആവശ്യം വന്നാല്‍ പഠിച്ചല്ലേ പറ്റൂ..

മലയാള ഭാഷ വളരുന്നു മാമലകള്‍ കടന്നുംന്ന് കവി വെറുത പാടിയതല്ല...എന്നാ താനും കോഡ് പറ..

എസ്.എം.എസ്, പാലാഴി ടയേഴ്സ്, ക്രൈം, ജോസപ്പ്, ജഡ്ജി..

മതി മതി......കാര്യം പറ...

ഇവിടെ കുറെ അലവലാതികള്‍ വാള് സ്ട്രീറ്റില്‍ കയറി കുത്തിയിരുപ്പാണ് സര്..

എന്നാത്തിനാ..

ഭരണമാറ്റം വേണം, സര്‍ക്കാര്‍ ഇടപെടണം, ഓക്കുമരത്തൊലി എന്നൊക്കെ പറയുന്നു..

ഓ ഇവടത്തെ ആ ഡിഫി പിള്ളേരെപ്പോലെ അവിടേം ഉണ്ടല്ലേ..

ഉം..ശല്യങ്ങള്...അവന്മാരിങ്ങനെ ഇരുന്ന് സംഭവം മൂത്താ എല്ലാം ചെലപ്പോ പൊതുമേഖലയില്‍ പോകും..സര്‍ക്കാരിടപെടല്‍ ശക്തമാകും..

അയ്യോ..അത് സമ്മതിക്കരുത്..

അതിനാ സാറിനെ വിളിച്ചത്..സാറ് വന്ന് ഇവന്മാരെ ഒന്ന് വെരട്ടണം..

ഞാന്‍ വെരട്ടിയാല്‍ വെരളുമോ?

കര്‍ത്താവ് വരെ വെരളും സാറേ...സാറ് ഡെയ്ലി ചാനലുകളില്‍ കാച്ചാറില്ലേ...സുപ്രീം കോടതി വരെ പോകും, എല്ലാ രേഖയും കൈയിലുണ്ട്. ഒരു കൊല്ലം കഠിന തടവ്. ഐ.പീ.സീ എന്നൊക്കെ..അത് നല്ല മണി മണി പോലത്തെ ഇംഗ്ലീഷി കാച്ചണം

അതിനെനിക്ക് ഇംഗ്ലീഷ് പൊത്തും പിടിയും ആണല്ലോ.

സാറ് പേടിക്കണ്ട..ഇംഗ്ലീഷില്‍ പറയണ്ടതൊക്കെ നല്ല മലയാളത്തില്‍ നമ്മടെ റൈറ്റര്‍മാര്‍ എഴുതിവെച്ചിട്ടുണ്ട്..അത് ചുമ്മാ വായിച്ചാല്‍ മതി..

ഓക്കെ..ഫോക്സ് ന്യൂസിലൊക്കെ വരൂല്ലേ?

പിന്നില്ല്യേ...വൈകീട്ട് ചാനല്‍ ചര്‍ച്ചക്കും വിളിച്ചേക്കും..

അപ്പ ഞാനെത്തിക്കഴിഞ്ഞു...

വിമാനം അയക്കാം സാര്‍.

വേണ്ട..വേണ്ട..ഒബാമ എയര്‍ഫോഴ്സ് വണ്‍ അയച്ചിട്ടുണ്ട്. അതില്‍ കയറി അഫ്ഗാനിസ്ഥാനില്‍ പോയി താലിബാൻകാരെ ഓടിച്ചിട്ട് അങ്ങോട്ട് വരാം..

നന്ദി സാര്‍..സാറൊരു ആയുധമാണ് സാര്‍..ഉമ്മനും ഒബാമക്കും ഈ പാവം റെയ്മണ്ടിനും ഒക്കെ ഉപയോഗിക്കാന്‍ പറ്റിയ സൈസ് സാധനം..

ഒരു കണ്ടീഷനുണ്ട്....

പറയൂ സാര്‍

അവിടത്തെ പോലീസുകാരെ എന്താ വിളിക്കുന്നേ?

കോപ്പ് എന്നാണ് സര്

കോപ്പോ?

മലയാളത്തിലെ കോപ്പല്ല, ഇംഗീഷിലെ സി ഒ പി കോപ്പ്

എന്നാ അത് മാറ്റി അവരെയും ഇനി മുതല്‍ പി.സി. എന്ന് വിളിക്കണം.ഇവിടെ അങ്ങനാ..മാമല കടന്ന് പീസീം വളരട്ടേന്ന്..

ഡണ്‍ സര്.

പി.സി കസേരയില്‍ നിവര്‍ന്നിരിക്കുന്നു...എന്നിട്ട് നാടോടിക്കാറ്റിലെ വിജയന്റെ ശബ്ദത്തില്‍ സ്വയം പറയുന്നു..ഓരോന്നിനും ഓരോ സമയമുണ്ട് പീസീ..

രംഗം മൂന്ന്..

പൂഞ്ഞാറ്റിലെ അതേ വീട്.അതേ രംഗപടം.. കര്‍ട്ടനുയരുമ്പോള്‍ രംഗത്ത് രണ്ടാം രംഗത്ത് നിവര്‍ന്നിരുന്ന അതേ പോസില്‍ പി.സി. ഫോണ്‍ മണിയടിക്കുന്നു. പി.സി. ഫോണെടുക്കുന്നു..സ്ത്രീ ശബ്ദം

ഹലോ..

പിസിയുടെ ആത്മഗതം : വിക്റ്റോറിയാ രാജ്ഞിയായിരിക്കും നല്ല കോളു തന്നെ ഇന്ന്..

(പ്രകാശം) ഹലോ വിക്ടോറിയാ രാജ്ഞ്യല്ലേ..ശബ്ദം കേട്ടപ്പഴേ മനസിലായി..

അവളൊന്നുമല്ല സാറേ...ഇത് സാറിന്റെ മണ്ഡലത്തില്‍ തന്നെ ഉള്ള ഏലിയാമ്മയാ.

ഓ പറ..

സാറിന്റെ ഒരു സഹായം ആവശ്യമുണ്ടായിരുന്നു..

എന്തോന്ന് സഹായം..

നമ്മടെ വീട്ടിലെ തൊട്ടി കിണറ്റില്‍ വീണു സാറേ..

അതിനു ഞാനെന്നാ വേണം..

പാതാളക്കരണ്ടിയൊക്കെ ഇട്ട് ഇളക്കിയിട്ട് കിട്ടുന്നില്ല സാറേ..

എറങ്ങിത്തപ്പ് ഏലിയാമ്മേ..

എറങ്ങാനൊന്നും ഇവിടാരുമില്ല സാറേ..

എന്നാ പോട്ടെന്ന് വെയ്യ്..

അത് പറ്റൂല്ല സാറേ..അപ്പനപ്പൂപ്പന്മാരുടെ കാലം തൊട്ട് വെള്ളം കോരിക്കൊണ്ടിരിക്കുന്ന തൊട്ടിയാ..

ഇത് ശല്യമായല്ലോ..ഞാനെന്നാ വേണം..വോട്ട് ചെയ്തത് എനിക്ക് തന്നാണല്ലോ അല്ലേ?

കുത്തിയത് സാറിനിട്ട് തന്നെ സാറേ.....സാറ് വന്ന് സാറിന്റെ ഏഴുമുഴം നീളമുള്ള നാക്കിട്ട് ഇളക്കി അതൊന്ന് തപ്പിയെടുത്ത് തരണം..

എന്റെ നാവിനു ഏഴുമുഴം നീളമുണ്ടെന്ന് ഏലിയാമ്മയോട് ആരാ പറഞ്ഞേ?

ഞങ്ങളെന്നും ചാനലില്‍ കാണുന്നതല്ലേ സാറേ..ജീപ്പ് അയക്കാം. സാറ് വരുമോ?

യു.ഡി.എഫുകാര്‍ മൊബൈല്‍ കൈമാറിക്കളിക്കുന്നതു പോലെ പി.സി. ഫോണ്‍ തറയിലേക്ക് ശക്തമായി ‘കൈമാറുന്നു.എന്നിട്ട് റാംജിറാവിലെ ഇന്നസെന്റിന്റെ ശബ്ദത്തില്‍ പറയുന്നു..വിക്ടോറിയ കെടക്കണ്ടോടത്ത് ഏലിയാമ്മ കെടന്നാ ഇങ്ങനെ ഇരിക്കും..

കര്ട്ടണ്

malayal.am ൽ പ്രസിദ്ധീകരിച്ചത്മരത്തലയന്http://www.blogger.com/profile/03743819927425039725noreply@blogger.com13tag:blogger.com,1999:blog-1895769632075947710.post-7507801634736053372011-10-04T05:03:00.000-07:002011-10-04T05:06:41.242-07:00ജബൈല്‍ ഫോണ്ഹലോ മുഖ്യമന്ത്രീന്റെ ആപ്പീസല്ലേ?

അതേല്ലോ

മുക്യമന്ത്രീണ്ടാ?

ഇണ്ടല്ലോ.

ഒന്ന് കൊടുക്കാവോ?

മുക്യമന്ത്രി തന്നാ സംസാരിക്കുന്നേ

സാറേ ഇത് കിംസ് ആശൂത്രീന്നാ

അയ്യോ കിംസീന്നോ?

അതേ

ന്നാ ഈ സംസാരിക്കണത് മുക്യമന്ത്രി അല്ല..സഹായിയാ

ശബ്ത്തം കേട്ടിട്ട് മുക്യമന്ത്രി ആണെന്ന് തോന്നുന്നുണ്ടല്ലോ..

താന്‍ സിനിമാല കാണാറുണ്ടാ?

ഉണ്ടല്ലോ

അതില്‍ മുക്യമന്ത്രിയായി അഭിനയിക്കുന്ന ആളുടെ ശബ്ദം ഇത് പോലെ തന്നെ അല്ലേ?

യേതാണ്ട്

അയാള്‍ക്ക് മുക്യമന്ത്രിയുടെ ശബ്ദം അനുകരിക്കാമെങ്കില് എനിക്ക് പറ്റൂല്ലേടോ?

ന്നാലും മുക്യമന്ത്രീടെ ആപ്പീസില് തന്നെ മിമിക്രിക്കാരന് വരുന്നത്.....

നൂറുദിനകര്‍മ്മപരിപാടിയില്‍ സാങ്കേതികവിദ്യേന്റെ പ്രയോഗം ആധുനികവല്ക്കരിക്കുംന്ന് പറഞ്ഞിട്ടുണ്ടെടോ..ലത് തന്നെ ദിത്.

മുക്യമന്ത്രീനെ കിട്ടാന്‍ അപ്പോ എന്ത് ചെയ്യണം?

താന്‍ ആദ്യം ആ ജയിലീന്ന് പുറത്തിറങ്ങി റോട്ടിലോ മറ്റോ നില്ക്ക്. എന്നിട്ട് തന്റെ മൊബൈലില്‍ നിന്ന് ഈ നമ്പറിലേക്ക് വിളിക്ക്..

വിളിച്ചാല്‍..

വിളിച്ചാല്‍ മുഖ്യമന്ത്രിയുമായിട്ട് തന്നെ തനിക്ക് സംസാരിക്കാമെടോ..മരത്തലയന്http://www.blogger.com/profile/03743819927425039725noreply@blogger.com7tag:blogger.com,1999:blog-1895769632075947710.post-71006166607959860322011-09-21T08:45:00.000-07:002011-09-21T08:50:33.547-07:00ബൈലൈന്‍...അണ്ണാ ലോ പോണതെന്തര്?

ആനയല്ലേ? അരയന്നപ്പിടപോലെയുള്ള നടത്തം കണ്ടാലറിയൂല്ലേടേയ്

നല്ല കറുത്ത നിറം അല്ലേ അണ്ണാ?

വെള്ളയെന്നും പറയാമെടേയ് ഈ കളറിനു

പച്ച പോലെ തോന്നുന്നതല്ലേ അണ്ണാ ഈ വെള്ള

തെന്നെടേയ്..മഞ്ഞേന്നും ചെല പയലുകളു പറയും.

ചോപ്പെന്ന് വിശാരിക്കണതും ഇത് തന്നെ അല്ലേ അണ്ണാ

എന്നാലും നീലേനെപ്പോലെ ഇരിക്കും..

അപ്പ ആകെ മൊത്തം കളറായി.

കളറായി... പിന്നെ പിണറായി

വി.എസ്. ഗ്രൂപ്പിലെ ആളല്ലേ അണ്ണാ ഈ പിണറായി?

കണ്ടാല്‍ ഐസക്കിനെപ്പോലെ ഇരിക്കും

കൊടിയേരീന്റെ ച്ചായേം തോന്നിക്കുംന്ന് വാര്‍ത്തകളോണ്ടണ്ണാ

അത് പിന്നെ ജയരാജന്റെ കട്ടുണ്ടെങ്കിപ്പിന്നെ അങ്ങനല്ലേ വരൂ..

വിശ്വന് ചേട്ടന്റെ വകേലൊരാളാണെന്നേ പറയൂ അണ്ണാ

പറയണ അപ്പികള്‍ക്ക് അറിയില്ലല്ലോ ബേബീം ഇതുപോലാണെന്ന്.

ശ്രീമതി ടീച്ചറിന്റെ ഒരു ലുക്കും കിട്ടിയിട്ടുണ്ടണ്ണാ.

സുജാതേന്റെ നോട്ടോം ഒണ്ടെടേയ്..

ലതോണ്ടാവും അല്ലേ അണ്ണാ പറയുന്നത് ടി.എന്‍ സീമേന്റെ ശൈലീന്ന്

ജോസഫൈന്റെ മട്ടും മാതിരിയും മറക്കല്ലെടെയ്

നമുക്കപ്പോ നല്ല വിവരമാണല്ലേ അണ്ണാ.

സംശയണ്ടോടേയ്..

എന്നിട്ടും നമ്മക്കൊരു ചുക്കും അറിയില്ലാന്ന് അങ്ങേരന്ന് പറഞ്ഞതൊ?

ഇത് വായിച്ച് കഴിഞ്ഞാല്‍ പിന്നെ പറയൂല്ലെടെയ്...കട്ടായം.

ന്നാപ്പിന്നെ നമുക്ക് ആ രാമേന്ദ്രന് ഇലങ്കത്തിനെം കൂട്ട്യാലോ?

ധനേഷ് നമ്പീനേം ചാലായിലെ ഹരിദോസ്സിനേം കൂടി ചേര്‍ത്തോടേയ്..

ബേറെം ചെലരുണ്ടണ്ണാ..

ലവന്മാരേം ചേര്‍ത്തോടേയ്..

അപ്പ ബൈലൈനുകളുടെ സംസ്ഥാനസമ്മേളനോം ആവും ല്ലേ അണ്ണാ..

അവര്‍ക്കും വേണ്ടേടേയ് ഒരെണ്ണം..

അപ്പ രണ്ട് സംസ്ഥാനസമ്മേളനം ഒറ്റ വാര്‍ത്തയില്‍..

ന്നാ തൊടങ്ങിക്കോടേയ്..

തൊടങ്ങി അണ്ണാ..

"കൈയിലോതുക്കാനും വെട്ടി നിരത്താനും", "തലയില്‍ മുണ്ടിട്ട പാര്‍ടി സമ്മേളനം",
"പൂച്ചകളിറങ്ങിയപ്പോള്‍ മണി മറുകണ്ടം ചാടി"!

നീയാടാ യഥാര്‍ത്ഥ ബൈലൈന്‍....മരത്തലയന്http://www.blogger.com/profile/03743819927425039725noreply@blogger.com3tag:blogger.com,1999:blog-1895769632075947710.post-6756560786843479072011-09-08T03:25:00.000-07:002011-09-08T03:27:21.082-07:00അനോണി ബസ്റ്റിങ്ങ്“പണ്ടു പണ്ട് ഓന്തുകള്‍ക്കും ദിനോസറുകള്‍ക്കും മുന്‍പെ രണ്ടു ജീവബിന്ദുക്കള്‍ നടക്കാനിറങ്ങി.”

എന്തരെടേയ് പിറുപിറുക്കണത്? വട്ടെളവിയാ?

വട്ടെളവി പിറുപിറുത്തതല്ലണ്ണാ...കപ്പലണ്ടി പൊതിഞ്ഞ കടലാസിലിങ്ങനെന്തരോ എഴുതിയിരിക്കുന്നു..ലത് വായിച്ചതാ..

എന്തരാടേയ് ഇത്..ശ്ലോകാണാ?

സാഹിത്യാണെന്ന് തോന്നണണ്ണാ...

സാഹിത്യാണോ? യെവനെഴുതിയതാടേയ്?

ആര്ക്കറിയാണ്ണാ? രണ്ടു പണ്ടെന്ന് ഒള്ളതോണ്ട് യേതോ ചരിത്രാരനായിരിക്കുമെന്ന് തോന്നണണ്ണാ..

ചിത്രാരനായിരിക്കൂല്ലെടേയ്...

ചിത്രാരനല്ല..ചരിത്രാരന്‍...അക്ബര്‍ ബരണ പരിഷ്കാരം..ലാ ചരിത്രാരന്‍..

യെവനാണേലും നമ്മക്ക് കണ്ട്പിടിക്കാടേയ്...ഒത്തു പിടിച്ചാ മലേം പോരൂന്നല്ലേടേയ്..

യെന്നാ അണ്ണന് തൈര്യായിട്ട് തൊടങ്ങിനണ്ണാ..

ഓന്ത്..മനസിലായി..ഇതെന്തോന്നെടേയ് ഈ ദിനോസര്‍?

പന്നിക്കോ മറ്റോ ഇംഗ്ലീഷില്‍ പറയുന്ന പേരായിരിക്കുമണ്ണാ..

അപ്പ ഇത് ചരിത്രല്ല..വല്ല വേട്ടേന്റെം കാര്യായിരിക്കും..ഇനി ഇപ്പ സല്മാന് കാന്‍ എഴുതിയതായിരിക്കുവോടേയ്?

ആയിരിക്കൂലണ്ണാ...അങ്ങേരിക്ക് മലയാളം അറിയൂലല്ല്..ഇയിലു പറേണ ജീവബിന്ദുന്ന് വെച്ചാ എന്തരാണണ്ണാ?

അത് തന്നെടേയ്..ഞരമ്പിലൂടോടണത്..അശ്ലീലം...അയ്യേ..

ന്നാപ്പിന്നെ ഇത് ആ മദനശരന് എഴുതിയതായിരിക്കുമണ്ണാ..

ഇല്ലേല് ഏതേലും ജീവശാസ്ത്രവാദ്ധ്യാര്..

വാധ്യാമ്മാരു എങ്ങനൊക്കെ എഴുതുമോ അണ്ണാ?

നമ്മളെഴുതിന്നില്ലേടേയ് പരദൂഷണം..;അതുപോലെ കൂട്ടിയാമതീടേയ്...നടക്കാനിറങ്ങിയതിനെപ്പറ്റീം പറേണല്ലോടേയ്..

വ്യായാമത്തെപ്പറ്റിയായിരിക്കുമണ്ണാ...കലോറികളു കൊറക്കണതിനെപ്പറ്റി...

അപ്പ ഇത് ഏതെങ്കിലും ഡാക്കിട്ടറു കാച്ചിയ പ്രിസ്കിപ്ഷന്‍ ആയിരിക്കുമെടേയ്... ലവതരണരീതി കണ്ടാലതു തന്നെ..

ചക്ക കൊഴേണ പോലെ കൊഴയണല്ലോ അണ്ണാ..ഒരു വാക്ക് നോക്കുമ്പ തോന്നണതല്ല മറ്റേത് നോക്കുമ്പ തോന്നണത്..

ന്നാലും മ്മടെ പുത്തി ഉപയോഗിച്ച് കെളച്ച് മറിക്കാമെടേയ്..

ഒണ്ടെങ്കി അണ്ണന് തന്നെ മറി..

ഞാം സൂശനകളേ തരൂ കേട്ടോടെയ്..ലിത് ഒരാളെഴുതിയല്ല..

ഒരാളും എഴുതിയതല്ലെങ്ങിപ്പിന്നെ യെങ്ങനെ ഒണ്ടാവണണ്ണാ?

ഓരോ ഭാഗങ്ങളു ഭാഗങ്ങളു വ്യെട്ടി വെട്ടി പരിശോദിച്ചാലു ചംഭവം ബാബനും മാളിയും പോലെ ക്ലിയര്‍ ആയി മന്സിലാകുമെടെയ്...

യെന്നാലൊന്ന് മനസിലാക്കിത്താ അണ്ണാ..

ലിത് ഒരു ചരിത്രാരന്‍ പറഞ്ഞുകൊടുത്ത്, ജീവശാസ്ത്രവാധ്യാരെഴുതി, ഡോക്ടരു തെറ്റു തിരുത്തി, സാഹിത്യകാരന്റെ ഫാവനയില് ഒണ്ടാക്കിയത് തന്നെടെയ് ഇത്..

ജിയാ...ജിയാ..എന്റെ പ്രിയ അണ്ണന് കിയാ..കിയാ

ഡേയ് ഡേയ്..അണ്ണന്റെ പ്യാരുകളു ത്യെറ്റിച്ചും മറ്റും വിളിക്കാതെടെയ്..

പ്യാരു തെറ്റിച്ച് വിളിച്ചതല്ലണ്ണാ...ജിയാന്ന് പറഞ്ഞാ ജെയിച്ചൂന്നാ അര്‍ത്ഥം..കിയാന്ന് പറഞ്ഞാ....അണ്ണന് കണ്ടുപിടിച്ചൂന്ന് ...അണ്ണന്റെ പുത്തി പുത്തിയാണെന്ന് പറഞ്ഞതാണണ്ണാ...

ഇപ്പ മന്സിലായല്ലോടെയ്..ലിതൊക്കെ ഇത്രേ ഉള്ളൂന്ന്...നമ്മക്ക് മനസിലായില്ലയോ ഇല്ലയോ..പുത്തി ഉപയോഗിച്ചാല്‍ എന്തരു സാഹിത്യോ സില്‍മാ നിരൂഫണോ ആണെങ്കിലും നമ്മളു കണ്ടുപിടിക്കൂടേയ് ലെവനെഴുതിയതാന്ന്...ലവനെവടെ ഒളിച്ചിരുന്നാലും...

അണ്ണാ അണ്ണനാണണ്ണാ..അനോണിബസ്റ്റര്....ആ പൊറമൊന്ന് താ അണ്ണാ..ഞാനൊന്ന് ചൊറിഞ്ഞോട്ട്..

ലതിനു വേറെ ആളുകളൊക്കെ പൊറകേ വരുമെടേയ്...

ലോ അപ്പറഞ്ഞോരു ലോ വന്നണ്ണാ...സൂര്യനുദിക്കണ ശേലിക്ക്...

ഇനി ലിതിന്റെ അര്‍ത്ഥം വേണോങ്കി പറഞ്ഞ് തരാടേയ്...

അയ്യോ..ഇപ്പ വേണ്ടണ്ണാ..ലത് അടുത്ത തവണയാകട്ടെ...യെല്ലാ മൊട്ടേം ഒരു കൊട്ടക്കകത്തിടരുതല്ല്....അപ്പ ഇപ്പ ഇന്റര്‍ബെല്ല്...മരത്തലയന്http://www.blogger.com/profile/03743819927425039725noreply@blogger.com4tag:blogger.com,1999:blog-1895769632075947710.post-50928167390313631482011-08-31T20:25:00.001-07:002011-08-31T20:34:29.085-07:00ഹിലരി അക്കനു സ്നേഹപൂര്‍വം......

എത്രയും സ്നേഹമുള്ള ഹിലരി അക്കന് അറിയുന്നതിന്,

ലക്ഷക്കണക്കിനു ഡോളറുകളു മുടക്കി കോണ്സുലേറ്റാപ്പീസും ചാരന്മാരെയും ഉണ്ടാക്കി ഈ മഹാരാജ്യത്ത് വിട്ടിട്ട്  ഈ സാധനമൊക്കെയാണ്  അക്കനു വേണ്ടി ഈ മണ്ടകുണ്ടന്മാര് ഇവിടുന്ന് കേബിള്‍ സന്ദേശമായി അയച്ചോണ്ടിരുന്നത് എന്ന് ഇപ്പഴാണ് അക്കോ മനസിലാകുന്നത്. അക്കന് ദയവ് ചെയ്ത് ഒരു കാര്യം ചെയ്യണം - ഈ കൊണാപ്പന്മാരെ അങ്ങോട്ട് തിരികെ വിളിക്കണം. എന്നിട്ട് ആ പൈസ കൂടി ഞങ്ങള്‍ക്ക് തരാമെങ്കില്‍ ഇതിലും നല്ല എരിവുള്ള സി പി എം "വാര്‍ത്ത" ഞങ്ങള്‍ എഴുതി ആഴ്ചക്കാഴ്ച കമ്പിയടിച്ച് തരാം.

ഞങ്ങക്കാവുമ്പം ലേബറിന്ഡ്യേന്നോ സെന്റു തോമാ കോളേജീന്നോ കിട്ടുന്ന രണ്ടണ ഇംഗ്ലീഷു വാധ്യാമ്മാരു മതി ഞങ്ങളെഴുതി വിടണതൊക്കെ തര്‍ജ്ജുമ്മ ചെയ്തിങ്ങ് തരാന്‍. പോരാത്തേന് ഞങ്ങക്കട വെബ്സൈറ്റീ ഇപ്പം ഇംഗ്ലീഷു വേര്‍ഷനുമുണ്ട്. ഒരു തൊകയിട്ട് കൊട്ടേഷനിങ്ങ് തരുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പഴത്ത ഒരു അവസ്തേല് തൊക ഡോളറായിട്ട് എടുക്കാനില്ലെങ്കീ റബറായിട്ടായാലും മതി.

പി.എസ് : ക്ലിന്റണ്ണനു പഴയ നടുകഴപ്പ് ഇപ്പം ഇല്ലെന്ന് കരുതുന്നു.

സ്നേഹബഹുമാനങ്ങളോടെ,

വിനീതവിധേയര്‍,

കോട്ടയം ന്യൂസ് പേപ്പര്‍ അസോസിയേഷന്

കഞ്ഞിക്കുഴി പി ഓ.

മരത്തലയന്http://www.blogger.com/profile/03743819927425039725noreply@blogger.com3tag:blogger.com,1999:blog-1895769632075947710.post-72583615530147909382011-08-31T20:25:00.000-07:002011-08-31T20:33:46.444-07:00ഹിലരി അക്കനു സ്നേഹപൂര്‍വം......

എത്രയും സ്നേഹമുള്ള ഹിലരി അക്കന് അറിയുന്നതിന്,

ലക്ഷക്കണക്കിനു ഡോളറുകളു മുടക്കി കോണ്സുലേറ്റാപ്പീസും ചാരന്മാരെയും ഉണ്ടാക്കി ഈ മഹാരാജ്യത്ത് വിട്ടിട്ട്  ഈ സാധനമൊക്കെയാണ്  അക്കനു വേണ്ടി ഈ മണ്ടകുണ്ടന്മാര് ഇവിടുന്ന് കേബിള്‍ സന്ദേശമായി അയച്ചോണ്ടിരുന്നത് എന്ന് ഇപ്പഴാണ് അക്കോ മനസിലാകുന്നത്. അക്കന് ദയവ് ചെയ്ത് ഒരു കാര്യം ചെയ്യണം - ഈ കൊണാപ്പന്മാരെ അങ്ങോട്ട് തിരികെ വിളിക്കണം. എന്നിട്ട് ആ പൈസ കൂടി ഞങ്ങള്‍ക്ക് തരാമെങ്കില്‍ ഇതിലും നല്ല എരിവുള്ള സി പി എം "വാര്‍ത്ത" ഞങ്ങള്‍ എഴുതി ആഴ്ചക്കാഴ്ച കമ്പിയടിച്ച് തരാം.

ഞങ്ങക്കാവുമ്പം ലേബറിന്ഡ്യേന്നോ സെന്റു തോമാ കോളേജീന്നോ കിട്ടുന്ന രണ്ടണ ഇംഗ്ലീഷു വാധ്യാമ്മാരു മതി ഞങ്ങളെഴുതി വിടണതൊക്കെ തര്‍ജ്ജുമ്മ ചെയ്തിങ്ങ് തരാന്‍. പോരാത്തേന് ഞങ്ങക്കട വെബ്സൈറ്റീ ഇപ്പം ഇംഗ്ലീഷു വേര്‍ഷനുമുണ്ട്. ഒരു തൊകയിട്ട് കൊട്ടേഷനിങ്ങ് തരുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പഴത്ത ഒരു അവസ്തേല് തൊക ഡോളറായിട്ട് എടുക്കാനില്ലെങ്കീ റബറായിട്ടായാലും മതി.

പി.എസ് : ക്ലിന്റണ്ണനു പഴയ നടുകഴപ്പ് ഇപ്പം ഇല്ലെന്ന് കരുതുന്നു.

സ്നേഹബഹുമാനങ്ങളോടെ,

വിനീതവിധേയര്‍,

കോട്ടയം ന്യൂസ് പേപ്പര്‍ അസോസിയേഷന്

കഞ്ഞിക്കുഴി പി ഓ.

മരത്തലയന്http://www.blogger.com/profile/03743819927425039725noreply@blogger.com2tag:blogger.com,1999:blog-1895769632075947710.post-73166978270323066022011-03-29T03:59:00.000-07:002011-03-29T04:00:31.833-07:00എത്തറ ഒത്തെടേയ്?ലവനെന്നെ ക്രൂരമായി മര്ദ്ദിച്ചെടേയ്...

ക്രൂരമായി മര്‍ദ്ദിച്ചാ?

ന്നാലും മര്ദ്ദിച്ചെടേയ്...

മര്‍ദ്ദിച്ചാ?

പിടിച്ച് തള്ളിയെടേയ്..

പിടിച്ച് തള്ളിയാ?

തള്ളിയപോലെ തോന്നിയെടേയ്

തോന്നിയാ?

തിരിഞ്ഞ് നാക്കിയപ്പ ലവന് നിക്കണത് കണ്ടെടേയ്....

കണ്ടാ?

ലങ്ങിനെ പറയാനാണെടേയ് പറഞ്ഞിരിക്കണത്..

ഇപ്പ ഉറപ്പായെടെയ്..നെന്നെ ലവന് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന്..എത്തറ ഒത്തെടേയ്?മരത്തലയന്http://www.blogger.com/profile/03743819927425039725noreply@blogger.com19tag:blogger.com,1999:blog-1895769632075947710.post-87390276002815397612010-12-22T20:29:00.000-08:002010-12-22T20:31:33.969-08:00ലോണ്ടെ......ഗോരിതം...അല്ഗോരിതംവിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നു. വില കുറയുന്നു. ജനം തിന്നുന്നു. തടിക്കുന്നു. കൊഴുക്കുന്നു. എല്ലില്‍ കുത്തുന്നു. അലമ്പുണ്ടാക്കുന്നു. പോലീസ് പിടിക്കുന്നു. കോടതി ഇടപെടുന്നു. ജയിലില്‍ അയക്കുന്നു. പരോളില്‍ ഇറങ്ങുന്നു. കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യവസ്തുക്കള്‍ വാങ്ങി വീണ്ടും തിന്നുന്നു..വീണ്ടും എല്ലില്‍ കുത്തുന്നു. വീണ്ടും അലമ്പുണ്ടാക്കുന്നു. ഒരു സാമൂഹ്യവിരുദ്ധന് ജനിക്കുന്നു. പല സാമൂഹ്യവിരുദ്ധര്‍ ജനിക്കുന്നു...ആകെ സംഘര്‍ഷം..അരാജകത്വം..

വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല. വില കൂടുന്നു..ജനം മുണ്ടുമുറുക്കിയുടുത്ത് സുഖിക്കുന്നു...രസിക്കുന്നു...തിമര്‍ക്കുന്നു...മതിയാവുമ്പോള്‍ സ്വഛന്ദമൃത്യു വരിച്ച് സ്വര്‍ഗത്തിലേക്ക് പോകുന്നു...ജനസംഖ്യ കുറയുന്നു...വില കുറയാതെ സര്‍ക്കാര്‍ പിടിച്ച് നിര്‍ത്തുന്നു.....നല്ലോണം ജനസംഖ്യ കുറയുന്നു..ജനസംഖ്യാപ്രശ്നത്തിനു പരിഹാരമാകുന്നു..ലോകം സുന്ദരമാകുന്നു..അണ്ടനും അടകോടനും ഇല്ലാത്ത സമത്വസുന്ദര ഭൂലോകം പിറക്കുന്നു...ഞാനതില്‍ ഒരാളാകുന്നു...

ആയതിനാല്‍ വിലകുറയ്ക്കാന്‍ നടപടിയെടുക്കുന്ന കേരള സര്‍ക്കാര്‍ മൂര്‍ദാബാദ്..വില കയറുമ്പോഴും നോക്കിയിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സിന്ദാബാദ്, അവധിവ്യാപാരം അനുവദിച്ച് വിലക്കയറ്റം ഉണ്ടാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി സിന്ദാബാദ്, ഇന്ധനവില കൂട്ടുന്ന നടപടി സിന്ദാബാദ്..

വില കുറയ്ക്കാന്‍ നടപടിയെടുക്കുന്ന കേരള സര്‍ക്കാര്‍ വീണ്ടും മൂര്‍ദാബാദ്..മരത്തലയന്http://www.blogger.com/profile/03743819927425039725noreply@blogger.com14tag:blogger.com,1999:blog-1895769632075947710.post-72163824069471878712010-12-06T23:43:00.000-08:002010-12-06T23:54:02.005-08:00വൈറൽ തൂറ്റ്ഡേയ് അപ്പീ, ഒന്ന് നില്ലെടേയ്..എന്തരു മൊകങ്ങളു തരാതെ പോണത്?

ഒന്നുമില്ലണ്ണാ... തോനെ ബസ്സിടാനുണ്ടണ്ണാ... വെരി ബിസി...

ഞാം വിയാരിച്ച് സ്പെക്ട്രത്തീ സോണിയാജീന്റെ പേരാരോ പറഞ്ഞതിന്റെ കെറുവാരിക്കുമെന്ന്...

അത് ഗുണ്ടാണണ്ണാ...വാര്‍ത്തേന്റെ പടപ്പ് കണ്ടാലറിഞ്ഞൂടേ...സോണിയാജീക്ക് അങ്ങനൊരു അക്കൻ ഇല്ലെന്ന് വിക്കി പറഞ്ഞിട്ടുണ്ടണ്ണാ..വാര്‍ത്ത എഴുതിയോമ്മാരു തെളിവു കൊണ്ടുവരട്ട്..

പണ്ട് നീ അങ്ങനല്ലല്ലോ പറഞ്ഞിരുന്നത്..“കൊട്ടാരത്തിന്റ” ഫോട്ടോ പ്രസിത്തീകരിച്ച് അഫവാദത്തിന്റെ മൊനയൊടിച്ചൂടേന്നൊക്കെ ച്വായ്ച്ചിരുന്നത് നീ തന്നെ അല്ലേടേയ്?

നമ്മക്കങ്ങനെ നെലപാട് മാറ്റമൊന്നും ഇല്ലണ്ണാ...മാറിയെന്ന് തോന്നിച്ച് മാറാതിരിക്കുന്ന പഴയ പുത്തൂരം അടവു തന്നണ്ണാ ഇപ്പഴും...ഒന്നിടത്ത് മാറി പിന്നേം വലത്തോട്ട് തന്നെ വരുമണ്ണാ..

നീ ഈ വേലേം കൊണ്ട് രാഘവന്റെ കാര്യത്തില്‍ എറങ്ങിയന്നാ, കവലേലെന്തരോ പറഞ്ഞെന്നാ നെന്റെ കളസം കീറീന്നാ ഒക്കെ കേട്ടല്ല് ചെല്ലാ...

അതിപ്പം നമ്മ വല്ല കടലാസും വായിച്ചൊണ്ടാക്കണ വെവരം വല്ലോം ആണാ അണ്ണാ..? അപ്പാപ്പം ഗൂഗിളീ ചൊരണ്ടി നോക്കും....ഇൻഡ്യനെക്സ്പ്രസും ടൈംസും വിക്കിപ്പീഡിയേം ഒള്ളതോണ്ട് ജീവിച്ച് പോണ്.... ഗൂഗിളീ ഇല്ലെങ്കീ ഏത് ഔതേടേം കളസം കീറും...

കാരാട്ടിന്റെ കേംബ്രിജ്ജീ പ്രസംഗിച്ചതും വച്ച് നീയെന്തരാ വ്യാക്ക്യാനിച്ചെന്നാ നാട്ടാരു ചവുട്ടിക്കൂട്ടീന്നാ എക്ക കേട്ടതും നേരു തന്നെടേയ്?

നേരാണോന്ന് ച്വായ്ച്ചാ....അത് പിന്നെ ... പത്രക്കാരനെ നമ്പിയപ്പോ ഊ...ച്ഛേ...പറ്റിപ്പോയതാണണ്ണാ...

അതിരപ്പള്ളീന്റെ കാര്യത്തിലും നിനക്ക് ഊ...ച്ഛേ...പറ്റിപ്പ് പറ്റിയോടേ?

സ്റ്റൈലു കാപ്പിയടിക്കല്ലണ്ണാ.... ബാലൻ മന്ത്രി പരിസ്ഥിതി വിരുദ്ധൻ തന്നന്ന് വാദിച്ചോണ്ട് വരേരുന്ന്... അപ്പഴാണ് അതിരപ്പള്ളീൽ വെള്ളം കൊറയണതീ കരയണോന്‍ ആണവ വേസ്റ്റിനെക്കുറിച്ച് മിണ്ടാത്തതെന്തരെന്ന് ച്വാദ്യം വന്നത്..... സൊൽപ്പം കീറിപ്പോയണ്ണാ...

നിന്ന കണക്ക് പടിപ്പിച്ചത് ഡില്ല് വാത്ത്യാരാണാടേയ് ? സീപ്പീയെമ്മ് നൂറു സതമാനം മെയില്‍ ഷോവസ്റ്റാണെന്ന് നീതന്ന പറയണ്... പക്ഷേങ്കീ അത് മറ്റു പാര്‍ട്ടികളേക്കാള്‍ സ്ത്രീ വിരുദ്ധത കുറഞ്ഞതാണെന്നും... ബാക്കി പാര്‍ട്ടികള്‍ അപ്പം എത്ര സതമാനം മെയില്‍ ഷോവനിസ്റ്റെടേ ?

നിങ്ങടട്ത്തേ ഒള്ളൂ നമ്മക്കൊരു വെലയില്ലാത്തത്... പീടികത്തിണ്ണേല് ഈ കണക്കും വച്ചോണ്ട് ഞാൻ കൊറേക്കാലം ചീപ്പെഡിറ്ററായി നെരങ്ങിയതല്ലേ അണ്ണാ...

സൊന്തം നാട്ടിലെ മേയറു ആണാണാ പെണ്ണാണാന്ന് പോലും അറിഞ്ഞൂടാത നീ നഗരസഭാസ്ഥാനം വനിതക്ക് കൊടുക്കുവോന്നാ മറ്റാ സഗാക്കമ്മാരൂടി ച്വായിച്ച് വാലു മുറിഞ്ഞെന്നും കേട്ടല്ല്, എഡേ അറിഞ്ഞൂടാത്ത പണിക്ക് പോയി നാണം കെട്ടാലും നെനക്ക് മതിയാവൂല്ലേഡേയ് ?

അതിപ്പം ഐഡിയകളു വന്നിങ്ങന തള്ളേല്ലേ അണ്ണാ... ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞാ സാമ്പത്തികം അവലോകിക്കും. അമർത്യാസെന്നിനു ശേഷം ആരൊണ്ടണ്ണാ ? ഉച്ചയൂണു കഴിഞ്ഞ് ഏമ്പക്കം പോയാൽ അഫിപ്രായ സ്വാതന്ത്ര്യത്തെപ്പറ്റി... ലിയൂ സിയാബോയ്ക്ക് ശേഷം യേഷ്യേലു നോബലു വേണ്ടേ ? രാത്രി അധോവായു വിട്ട് കിടക്കുമ്പം ഐഡിയാസ് വരും.... മന്ത്രിമാർക്ക് ടോൾഫ്രീ നമ്പർ, ഹെല്പ് ലൈൻ, ബൃന്ദാ കാരാട്ടിന്റെ പ്യാരു...... സൊന്തം മണ്ടേൽ തോന്നാത്ത ഐഡിയകളുവല്ലോം ഒണ്ടെങ്കീ വാടകയ്ക്ക് എടുത്ത് ഓടിക്കാല്ലോന്ന് കരുതി ഇപ്പം ഐഡിയാ മൽസരം വരെ പ്രക്യാപിച്ചണ്ണാ... പത്തായിരം ഫോളോവർമാരു ഇങ്ങനെ പ്രതീക്ഷയോടെ നോക്കീരിക്കേല്ലേ, ഔത എന്തരു പറഞ്ഞ്, ഔത വല്ലോം പറഞ്ഞാ എന്നക്ക... അണ്ണനോടായതോണ്ട് പറയാം കേട്ടാ...സമ്മാനം വാങ്ങാന്‍ ഒരു പയലും വന്നില്ലണ്ണാ...

നീ തൊട്ടതിലൊക്കെ നെന്റെ കട്ടേം പടോം മടങ്ങണോണ്ടല്ലടേയ്....

ചെലതിലൊക്കെ മടങ്ങും അണ്ണാ...നമ്മക്ക് എന്തരു വിഷയത്തിലാ വെവരം എന്ന് ട്രയല്‍ ആന്‍ഡ് എറര്‍ ബേസിസിലേ അറിയാമ്പറ്റൂ അണ്ണാ...അതോണ്ടല്ലേ അന്താരാഷ്ട്രീയം മൊതലു പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരേള്ള എല്ലാത്തിലും കേറി പണിത് നോക്കണത്....

അതോണ്ട്...?

ഡെയ്ലി യേഴ്-യെട്ട് നിഷ്പക്ഷ ബസ്സിടുമണ്ണാ...ആറണ്ണം കീറിപ്പോയാലും കീറിപ്പോകാതെ കിട്ടിയ ഒരെണ്ണത്തിന്റെ ബലത്തില്‍ പിറ്റേന്നും ഇടുമണ്ണാ ഒരെട്ടെണ്ണം..

വണ്ടിക്കാളക്ക് വയറെളകിയപോല....?

അല്ലെങ്കിലും ഈ സഗാക്കന്മാരക്ക് നല്ലതു വല്ലോം പറഞ്ഞാ ഇഷ്ടപ്പെടൂല്ലല്ല്...... എന്റെ “എന്തരായാലും തോക്കും” സീരീസ് കിടിലമാരുന്നണ്ണാ.....ഞാന്‍ തന്നെ വായിച്ച് ചിരിച്ച് മണ്ണ് കപ്പിയണ്ണാ..

ആണ്ടി നെന്റെ ആരായിട്ടു വരുമെടേയ്?

കുഞ്ഞമ്മേടെ മ്വാനെന്ന് പറഞ്ഞാ അണ്ണനു നിമ്മതിയാവുവാ?

നീ എടതന്മാര് എന്തരു ചെയ്യണന്ന് നോക്കി നടക്കേണല്ല് വിമര്‍ശിക്കാൻ......

അങ്ങനല്ലണ്ണാ, ഈ ഇടതമ്മാരു അന്ധമായ അമേരിക്കാവിരോധോം കൊണ്ട് പിന്തുണ പിൻവലിച്ചതിലു എനിക്ക് പ്രതിഷേതിച്ചൂടേയണ്ണാ ?

എടേയ് നീയൊരുമാതിരി അണ്ണാങ്കൊണ്ണി വർത്തമാനം പറയല്ലും. പിന്തുണേം പിൻവലിച്ച് സഗാക്കമ്മാരു പോയതീപ്പിന്നെ നോട്ടുകെട്ടെറിഞ്ഞ് ആളെപ്പിടിക്കാൻ കാങ്ക്രസു നടത്തിയ എടവാടൊന്നു നെനക്ക് കണ്ണീപ്പിടിക്കൂല്ലേ ? ഇടതമ്മാരട ‘ശല്യമില്ലാതെ’ ഒണ്ടാക്കിയ രണ്ടാം യൂ.പീ.യേ സർക്കാരു ലക്ഷം കോടികളെറിഞ്ഞ് തുണിയഴിച്ചാടണതും നെനക്ക് കണ്ണീപ്പിടിക്കൂല്ലേ ?

നിഷ്പക്ഷനായ നുമ്മ ആരെ വിമർശിക്കണോന്ന് അണ്ണന്റൂടി ച്വായ്ച്ചിട്ട് വേണോ ?

നിന്റെ സൂക്കേട് ആളോൾക്ക് മനസിലാവുമെടേയ്. ഒരിടത്ത് ഇടതുവിമർശനോന്നുമ്പറഞ്ഞ് അറ്റോം മുറീം വച്ച് കൊറേ ബഡുവാത്തരങ്ങള് വെളമ്പും. നാട്ടുകാര്‍ ജട്ടികീറിവിടുമ്പം അയ്യോപൊത്തോ തെറ്റിപ്പോയേന്ന് തിരുത്തും. ദെവസം അഞ്ച് കഴീമ്പം അതേ പരിപ്പ് വേറേവല്ലേടത്തും എറക്കും....

അതല്ലേ അണ്ണാ ഈ ട്രയൽ ആന്റ് എറർ എന്ന് പറയണത്....

മരത്തലയന്റെ നാട്ടില്‍ അതിനെ കഴുപ്പണക്കേടെന്നാണ് മ്വാനേ വിളിക്കണത്...മരത്തലയന്http://www.blogger.com/profile/03743819927425039725noreply@blogger.com12tag:blogger.com,1999:blog-1895769632075947710.post-31263283621766935642010-12-02T20:13:00.000-08:002010-12-02T21:23:54.578-08:00ഒരേതൂവല്‍ (നിഷ്)പക്ഷികള്അണ്ണാ നില്ലണ്ണാ..ഓടല്ലണ്ണാ..ക്യേക്കണ വാര്‍ത്തകളു സത്യങ്ങളു തന്നെ അണ്ണാ?

നീ എന്തര് ക്യേട്ടെന്ന് ?

നീര റാഡിയാക്കക്ക് സി.പി.എമ്മുമായും ബന്ധമുണ്ടെന്ന്..അണ്ണന്റെ അണ്ണന് കാരാട്ടണ്ണനുമായി ബന്ധമുണ്ടെന്ന് . "നിങ്ങളൊക്കെ ശുത്തന്മാരു, കൂടെ നിക്കണോരു ശുത്തന്മാരെ"ന്നൊക്കെ വായിട്ടലച്ചിട്ട് അണ്ണന്റെ പാര്ട്ടീനെപ്പറ്റി ഇപ്പ ക്യേക്കണത് എന്തരൊക്കെയാണണ്ണാ...

നീ ഇത് യേത് പത്രത്തീ വായിച്ചെടേയ് ?

ഞങ്ങടെ...അല്ല... മാതൃഭൂമീലു..

പഷ്ട്...... എന്നിട്ട് നീയത് ഒടനെ ബിശ്വസിച്ച്..... മൈക്കും ഫിറ്റ് ചെയ്ത് വണ്ടീം കൊണ്ട് എറങ്ങി?

ഇതങ്ങനെ ചുമ്മാ ന്യൂസൊന്നും അല്ലണ്ണാ....ഇതുതന്നെ സ്റ്റേറ്റ്സുമാനിലും ടൈംസ് ഓഫ് ഇന്ത്യേലും യാഷ്യന് യ്യേജിലുമൊക്കെ വന്നിട്ടൊണ്ടണ്ണാ..

നീ എന്നെക്കൊണ്ട് പിന്നേം പഷ്ട് എന്ന് പറയിക്കുമല്ലോടേയ്....... മൂലോം പൂരാടോം ഇല്ലാതെ ഒരുത്തന് ഒരെണ്ണം എഴ്തി വിട്ടത് നാലുവരി മാറ്റി വേറേപത്രം കോപ്പിയടിച്ച് വച്ചാ നീയെടുത്ത് ചാമ്പും..അത് ലൈക്കാന്‍ വേറെ കൊറേ അണ്ണന്മാരും അണ്ണികളും ബരും.. തെളിവ് ച്വായ്ച്ചാ നീ ലാദ്യത്തെ പത്രത്തിന്റെ ലിങ്കു തട്ടും..ഇല്ലേടേയ്?

"പലേ പത്രത്തിലൊരേപോലെ വാര്‍ത്ത വന്നാല്‍ സംഗതി വിശ്വസനീയ"മാണെന്ന് വിപ്ലവം വ്യേണുവണ്ണന് പറഞ്ഞിട്ടൊണ്ടെന്ന് മാരീയണ്ണന്‍ കൊട്ടേഷനടിച്ച് തെളിയിച്ചിട്ടൊണ്ടണ്ണാ.....

പലേപത്രത്തിലൊരേപോലെ വന്ന വാര്‍ത്ത വായിച്ചപ്പ നെനക്കെന്തരു മനസിലായി?

സി.പി.എം നേതാക്കളുമായി റാഡിയാ ബന്ധപ്പെട്ടിരുന്നൂന്ന്..അയെനെക്കുറിച്ചുള്ള ച്വാദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ സി.പി.എം പുത്തിമുട്ടുന്നെന്ന്...ബംഗാള്‍ വ്യവസായ വകുപ്പിന്റെ പരസ്യച്ചുമതല റാഡിയാന്റെ കമ്പനിക്കാരുന്നൂന്ന്..ഹാല്‍ദിയാ കമ്പനീനെപ്പറ്റീം വാര്ത്തേലൊണ്ടണ്ണാ.

എങ്ങനെ ബന്ധപ്പെട്ടിരുന്നൂന്ന്?

കാരാട്ടണ്ണനേം യെച്ചൂരിയണ്ണനെം ഒക്കെ മൊഫൈലി വിളിച്ച് കാണും അണ്ണാ..ഡബിള്‍ സിമ്മല്ലേ അണ്ണാ ലവന്മാരുടെ ഒക്കെ കയ്യിലിരിക്കണത്....

എടേയ് കൂതറേ, ഈ യച്ചൂരി തന്നയല്ലേടേയ്.....ഈ ടൂജീലു അഴിമതൊയൊണ്ടെന്നു ആദ്യമ്മൊതലേ പറഞ്ഞോണ്ടിരിക്കണത് ?

അണ്ണനു ഇതിനെപ്പറ്റി വല്ലോം പറയാനുണ്ടേല് പറയണ്ണാ...അണ്ണനും സി.പി.എം കേന്ദ്രങ്ങളെപ്പോലെ മറുപടി പറയാന്‍ പുത്തിമുട്ടുണ്ടെങ്കീ വിടണ്ണാ..

ഹാല്‍ഡിയ പെട്രോക്കെമിക്കലുകളു അമ്പാനിക്ക് വില്ക്കാന് പാര്‍ട്ടി "കുനിഞ്ഞ്" കൊടുക്കണം, അതിനായിരുന്ന്, അമ്പാനിക്ക് വേണ്ടി റാഡിയാ മാമി പാര്‍ട്ടി നേതാക്കളെ വളയ്ക്കാന്‍ നോക്കിയതെന്നല്ലേടേയ് നെന്റ വാര്ത്തേല് ?

അണ്ണനപ്പം കാര്യം അറിയാം...

എന്നിട്ട് ഹാല്‍ഡിയ കമ്പനീല് ഇപ്പം എവടടേയ് അമ്പാനിയിരിക്കണത്? പെരേട മണ്ടേലാ ?

ഹാല്ഡിയേട കാര്യം മാത്രമല്ലല്ലണ്ണാ. ബംഗാള്‍ വ്യവസായ വൗപ്പ് റാഡിയേട വൈഷ്ണവിക്കമ്മൂണിക്കേഷനുമായി ബന്ധപ്പെട്ടെന്നും വാര്ത്തേലൊണ്ടല്ല.

ബംഗാള്‍ വ്യവസായ വകുപ്പ് വേറെ പാര്‍ട്ടി വേറെടേയ്..വകുപ്പിന്റെ പ്രചരണത്തിനു വകുപ്പ് നെന്റെ പാര്‍ട്ടികളു ഭരിക്കുന്നേടത്തും ഏജന്‍സികളൊക്കെ ഒണ്ടേടേയ്....അതിന്റെ ഭാഗമായി സര്‍ക്കാരിലെ ചെലരെ ലവരു വിളിച്ചും കാണുമെടേയ്..

അപ്പ അണ്ണന് വാര്‍ത്ത സമ്മയിച്ച്.....

അതുകൊണ്ട് ആര്‍ക്കെങ്കിലും എന്തരെങ്കിലും നേട്ടങ്ങളാ വഴിവെട്ട ആനുകൂല്യങ്ങളാ ഒണ്ടായെന്ന് തെളിയിക്കടേയ്..അതല്ലെടേയ് പ്രധാനം?

തെളിവൊക്കെ പിന്ന.... ആരോപണം ഒണ്ടായില്ലേ, അതു പ്വോരേ ?

കളസം കീറിനിക്കണ കാങ്ക്രസിനു പിടിവള്ളി ഒണ്ടാക്കാന്‍ വന്ന വാര്‍ത്തയാണെന്ന് പോലും തോന്നാത്ത നെന്നെപ്പോലുള്ളവരെ എടക്കെടക്ക് ഇങ്ങനെ പഠിപ്പിക്കേണ്ടി വരണത് തന്നെ ഗതികേടെടേയ്..

അപ്പി ആരു തിന്നാലും ഒരേ ത്രാസീ തൂക്കണമെന്നാണണ്ണാ ഞങ്ങ നിഷ്പക്ഷികളട നെലപാട്.... അണ്ണന്റെ പാര്‍ട്ടിക്കു സൊര്ണ്ണത്രാസു വേണമെന്ന് വാശി പിടിക്കല്ലണ്ണാ.....

തീട്ടത്തീ മുങ്ങിക്കെടക്കണോരെ രക്ഷിക്കാന്‍ ഫോണ്‍ വിളിച്ചെന്നോ പറിച്ചെന്നോ ഒക്കെ വാര്‍ത്ത ഒണ്ടാക്കിക്കൊണ്ട് വന്ന് നീയൊക്കെ നാറ്റിക്കണ നാറ്റം കണ്ടാ തീട്ടംമ്പോലും മൂക്കു പൊത്തിപ്പോവൂടേയ്..

സംസ്കാരശൂന്യമായി സംസാരിക്കല്ലണ്ണാ.....

ബംഗാള്‍ വ്യവസായവകുപ്പിന്റെ പരസ്യച്ചുമതല നീരാ റാഡ്യേന്റെ കമ്പനീനെ ഏല്‍പ്പിച്ചത് വാര്‍ത്തയാക്കണ, ഫോണ്‍ വിളിച്ചെന്ന് ആ പത്രത്തിനു തോന്നിയെന്ന് ഈ പത്രം വിചാരിക്കുന്നെന്ന് മറ്റേ പത്രം എഴുതിയെന്നത് ഇത്രേം വലിയ വാര്‍ത്തയാക്കണ, നിന്നെ കൊറച്ച് ദിവസമായി ബസ് സ്റ്റാന്‍ഡ് പരിസരത്തൊന്നും കണ്ടിരുന്നില്ലല്ലോടേയ്..

തെരക്കായിരുന്നണ്ണാ...

ഒരു ലക്ഷത്തി എഴുപത്തയ്യായിരം കോടി ചെലരൊക്കെ ചേര്‍ന്ന് അടിച്ച് മാറ്റിയപ്പോ ഞാന്‍ വിയാരിച്ച് മിനിറ്റിനു യെട്ട് വട്ടം വയറെളകണ നെന്റ ധാര്മ്മികരോമം കരിയുമെന്നും വയലന്റാവൂന്നും..... മൊത്തം ഫോണ്‍ സംഭാഷണോം അതിന്റെ പിന്നിൽ കളിച്ച കമ്പനികളുടെ കള്ളക്കളികളും വെളിച്ചത്ത് വന്നപ്പോ ഞാന്‍ വിയാരിച്ച് നീ വല്ലോം മിണ്ടുമെന്ന്..എന്തരായാലും നീ മുടുക്കന് തന്നെ കേട്ടോടേയ്..ഇത്രേം മുണ്ടും തലേലിട്ട് നടന്നിട്ട് മാതൃഭൂമി വാര്‍ത്ത വന്ന ഒടനെ നീ വന്ന വരവൊണ്ടല്ലോ..അതൊരു ഒന്നര വരവ് തന്നെടെയ്..

ഇതണ്ണന്റെ ഫാസിസമാണണ്ണാ..ഏത് കാര്യത്തീ മിണ്ടണമെന്നും മിണ്ടാതിരിക്കണമെന്നും തീരുമാനിക്കേണ്ടത് ഞാനാണണ്ണാ..

അത് നീ തീരുമാനിച്ചോടേയ്..പച്ചേങ്കി നീ മിണ്ടണ കാര്യത്തീന്നും മിണ്ടാത്ത കാര്യത്തീന്നുമൊക്കെ ജനത്തിനു നെന്നെപ്പറ്റി മനസ്സിലാവും... നെന്റ നിഷ്പക്ഷി പറക്കുമ്പം ശകലം ചെരിവൊണ്ടെന്ന് ജനത്തിനു പിടികിട്ടും കേട്ടോടേയ്..

പിടികിട്ടിയെങ്കീ കണക്കായിപ്പോയണ്ണാ...

വേറെ പണിയൊന്നുമില്ലെങ്കീ...സ്പെക്ട്രം അഴിമതിയില്‍ പെട്ട ബാങ്കുകളീ കാരാട്ടിനും യെച്ചൂരിക്കും പിണറായിക്കുമൊക്കെ അക്കൌണ്ടുണ്ടെന്നും അവരൊക്കെ സ്ഥിരം അതിന്റെ എ.ടി.എമ്മീന്നു കാശു വാങ്ങുന്നത് കണ്ടെന്നുമൊക്കെ വാര്‍ത്ത ചമയ്ക്കടേയ്..ഫോട്ടോയും തട്ടെടേയ്..സ്പെക്ടറം വാര്‍ത്ത കണ്ട് പ്യാടിച്ച് ഒളിച്ചിരുന്ന ടൈമിലു ഇങ്ങനെ വല്ലോം ഒക്കെ ഒണ്ടാക്കിയിരുന്നെങ്കീ ഒന്ന് രണ്ട് ബസ്സ് കൂടെ ഓട്ടിക്കാമാരുന്നല്ലോടെയ്..

അണ്ണന്റെ വര്‍ത്താനം കേട്ടാ തോന്നും മാതൃഭൂമി മാത്രേ ഇതുപോലുള്ള വാര്‍ത്തകളു പ്രസിദ്ധീകരിക്കൂന്ന്..മാതൃഭൂമിയോട് ഞങ്ങക്ക് പക്ഷപാതമൊന്നും ഇല്ലണ്ണാ..മനോരമേം മംഗളോം മാധ്യമോം ഒക്കെ ഞങ്ങടെ പത്രം തന്നെ അണ്ണാ..അണ്ണനൊരു ദേശാഭിമാനി മാത്രം ഒള്ളതിനു ഞങ്ങളെന്ത് പിഴച്ചണ്ണാ?

എന്തരായാലും നിന്റെ ഒക്കെ ആര്‍മാദം കൊണ്ട് ഒരു ഫലമുണ്ടായി...

എന്തരൊണ്ടായീന്ന് ?

കള്ളന് കള്ളന് എന്ന് വിളിച്ചോണ്ടോടണ കള്ളന്മാരട നമ്പരിനെപ്പറ്റി മാത്രമേ കേട്ടിട്ടോണ്ടായിരുന്നൊള്ള്.. കുമ്മാട്ടീ കുമ്മാട്ടീന്ന് വിളിച്ചോണ്ട് ഓടണ കുമ്മാട്ടി വളിപ്പ് കണ്ടല്ല്.....വേറെ നമ്പരുംകൊണ്ട് നാളേം വരണം കേട്ടാടേയ്..മരത്തലയന്http://www.blogger.com/profile/03743819927425039725noreply@blogger.com11tag:blogger.com,1999:blog-1895769632075947710.post-60337537058651265472010-11-14T09:48:00.000-08:002010-11-14T10:00:40.322-08:00സൈബര്‍ പുലീസ്ഡേയ് ഡേയ്..നില്ലെടേയ്..എങ്ങോട്ടെക്കെടേയ് ഓടണത്...

അര്‍ജന്റായിട്ട് ഒരു പെന്‍സിലു വാങ്ങണമണ്ണാ...ഒള്ളതൊരെണ്ണം ബരച്ച് ബരച്ച് തീര്‍ന്ന്

നീ ഷോട്ടാന്‍ഡ് പടിക്കാന് തൊടങ്ങിയാ?

അതല്ലണ്ണാ...പിണറായി വിജയന്റെ ഒരു കാര്‍ട്ടൂണ്‍ പരമ്പര വരയ്ക്കാനാനണ്ണാ..

അതെന്തരെടേയ്..ഇത്ര ആക്രാന്തപ്പെട്ട് വരയ്ക്കണത്..?

ഒന്നും അറിയാത്തപോലെ കാണിക്കരുത് കേട്ടാ അണ്ണാ...ഇപ്പഴത്തെ നാട്ടുനടപ്പതല്ലേ അണ്ണാ..

തെന്നെ? എന്തരെടേയ് അങ്ങേരോടിത്ര കലിപ്സ്?

അണ്ണാ..പതുക്കെ മാന്തി മാന്തി അണ്ണന് വിവരങ്ങളു തെരക്കണത് മനസിലാവുന്നുണ്ട് കേട്ടാ..പിന്നെ അണ്ണന് ഒരു മൊണ്ണനായതോണ്ട് വേണേല്‍ ചെല കാര്യങ്ങളു പറയാം..

ഡേയ്..ഡേയ്...ഊതാതെ കാര്യം പറേഡേയ്

ഞങ്ങളൊക്കെ സൈബര്‍ ആക്റ്റിവിസ്റ്റുകളാണണ്ണാ..അഭിപ്രായസൊതന്ത്രത്തിന്റെം ആവിഷ്കാരസൊതന്ത്രത്തിന്റെം ഒക്കെ ആക്റ്റിവിസ്റ്റുകള്‍..സങ്കടം വന്നാലും സന്തോയം വന്നാലും ഞങ്ങളു വരയ്ക്കുമണ്ണാ..പിണറായീന്റെ കാര്‍ട്ടൂണ്‍ ഒരെണ്ണം..പറ്റിയാലെക്കൊണ്ട് ഒരു കമ്പൂട്ടര് പടോം..

നിങ്ങളല്ലെടേയ് അങ്ങേരെന്തരോ പിതൃസ്വരൂപമാണെന്നോ ഭീതീന്റെ മൊത്തചില്ലറ കച്ചവടക്കാരനാണെന്നോ ഒക്കെ പറഞ്ഞോണ്ട് നടക്കണത്..എന്നിട്ടും അങ്ങേരുടെ കാര്‍ട്ടൂണ്‍ ചറപറേന്ന് വരയ്ക്കുമ്പോ നിങ്ങളു തന്നെ നിങ്ങളു പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കുകയല്ലെഡേയ്?..ഒരു പുല്ലും വരൂല്ലാന്ന് ഒറപ്പുള്ളത് കൊണ്ടല്ലേടേയ് ഇത്ര തൈരിയം?

വിട്ട് പിടിയണ്ണാ...എന്ത് വന്നാലും നേരിടാന്‍ ഒള്ള ചങ്കൂറ്റത്തോട് തന്നെ അണ്ണാ വരയ്ക്കണത്...കേസ് ഞങ്ങക്ക് പുല്ലാണണ്ണാ..

ചിരിപ്പിക്കല്ലെടേയ്...അങ്ങേരുടെ പേരില്‍ വ്യാജരേഖ ഒണ്ടാക്കണതും കാര്‍ട്ടൂണ്‍ ബരക്കണതും രണ്ടാണെന്നും രണ്ടാമത്തേത് അങ്ങേരു മൈന്‍ഡ് ചെയ്യത്തുപോലുമില്ലാന്ന് നിനക്കൊക്കെ ഒറപ്പുണ്ടെന്ന് അറിയാമെടേയ്..അഫിനയം വിട്..പിന്നെ കിട്ടിയ ചാന്‍സീ നീയൊക്കെ ഹീറോ ആവാന്‍ നോക്കണതാന്നും അറിയാമെടേയ്..

അണ്ണനൊരു ഭക്തനാണെന്ന് അണ്ണന് വായകം കേട്ടാ അറിയാമണ്ണാ..ബുഷിനെപ്പോലെ അധികാരസ്വരൂപസ്ഥനായിരിക്കുന്ന പിണറായിയെയാണണ്ണാ ഞങ്ങളു എതിര്‍ക്കണത്..

നല്ല വെവരം, നല്ല കൂട്ടിക്കെട്ട്..തലകാറ്റുകൊള്ളിക്കല്ലെടേയ്..

അണ്ണനു വെവരമില്ല്ലാത്തെ പോയതിനു ഞാനെന്തരു ചെയ്യാനാണണ്ണാ?

നെയമത്തെ നീയൊന്നും എതിര്‍ക്കുന്നില്ലെടേയ്..

ഒണ്ടണ്ണാ...നിയമത്തിന്റെ കെടപ്പ് വശങ്ങളുടെ മലയാളം പരിഭാഷ ഇട്ടിരുന്നണ്ണാ..

അതാണോടേയ് നെയമത്തിനെതിരെയായ പ്രതിഷേധം?

അണ്ണാ, നെയമം ഒക്കെ കരിനിയമം തന്നണ്ണാ..പക്ഷേ അതുപയോഗിക്കുന്നതിനെ വേണം കൂടുതല്‍ എതിര്‍ക്കാന്‍ എന്നതാ നെലപാട്...ആരുപയോഗിക്കുന്നു എന്നതാണണ്ണാ നെയമത്തെ കരിയും പച്ചയും ഒക്കെ ആക്കണത്...

അതെന്തരെടേയ്..?

കുത്തിക്കുത്തി ചോയ്ക്കല്ലണ്ണാ..ഉദാരണമായി പറയുകാണേല് ബ്ലോഗിനും ചെല നിയമങ്ങളൊക്കെ ഒണ്ടണ്ണാ..അത് നമ്മക്കൊരു പ്രൊട്ടക്ഷനാണണ്ണാ...സപ്പോസ് എന്റെ പേരു ചുക്ക് ചെക്കന് ആണെന്ന് കരുതുക. അണ്ണന് എന്നെ കളിയാക്കാന്‍ വേണ്ടി ചക്ക ചെക്കന് എന്നോ ചക്കപ്പെണ്ണെന്നോ എഴുതിയാല്‍, ലതില്‍ intent to harm ഒണ്ടെന്ന് പോലീസണ്ണന്മാര്‍ക്ക് തോന്നിയാ അണ്ണന് അകത്താണണ്ണാ..

അപ്പ നിന്നെ ഒന്നും പറയാന്‍ പാടില്ലാ..നിനക്ക് ആരെം എന്തും പറയാം എന്നാണോടേയ്?

ഞാന്‍ ആരെ എന്തരു പറഞ്ഞണ്ണാ?..നമ്മളു ഡീസന്റാണണ്ണാ...

പിണറായിയെ പന്നറായി എന്ന് ആവര്‍ത്തിച്ച് ബിളിച്ചത് നീയല്ലെടേയ്? അത് നെന്റെ മോളിലെ നെയമപ്രകാരം ഉണ്ട തിന്നാവുന്ന കുറ്റമല്ലെടേയ്.?

അത് ഫലിതമാരുന്നെന്ന് മനസ്സിലാക്കാന്‍ അണ്ണനു പറ്റൂലേ അണ്ണാ...സന്ദേശം സില്മേലെ ഡൈലോഗുപോലൊരു ഫലിതം? ഇതതാണോ അണ്ണാ?

പിണറായിയെ പന്നറായി എന്നും ഇഡിയറ്റ് എന്നും ബിളിക്കണതും നെന്നെ ചക്കിപ്പെണ്ണെന്നോ മറ്റോ വിളിക്കണതും എങ്ങനെടേയ് വ്യത്യാസപ്പെടണത്?

ഉത്തരം മുട്ടിക്കാന്‍ നോമ്പു നോറ്റ് എറങ്ങിയിരിക്കയാണോ അണ്ണാ? ഉത്തരമൊന്നും മുട്ടൂലണ്ണാ..പിണറായി വിജയനും ഒരു ബിംബം ആണണ്ണാ..എന്നാ ഞാന്‍ ഒരു ബിംബം അല്ല കേട്ടാ...എന്നെ തൊട്ടാ വെവരമറിയും..നെയമപരിരക്ഷാന്ന് പറേണത് എന്നെപ്പോലേം അണ്ണനെപ്പോലേം ഒള്ള പാവങ്ങള്‍ക്കുള്ളതാണണ്ണാ..

എനിക്കും കൂടി വേണ്ടിയാന്നുള്ള നമ്പറ് എറക്കല്ലെടേയ്..ചെലവാവൂല്ലാ....നെയമത്തിന്റെ കണ്ണീ ബിംബോം കിംബോം ഒന്നും ഇല്ലെടേയ്..അങ്ങേരും നെന്നെപ്പോലൊരു മനുഷേന് തന്നെടേയ്..അങ്ങേരുടെ വീടാണെന്ന് പറഞ്ഞോണ്ട് സീരിയല്‍ ഷൂട്ടിംഗിനു കൊടുക്കുന്ന കെട്ടിടം അയച്ച അങ്ങേരൊരു അഴിമതിക്കാരനാണെന്ന് പറഞ്ഞ് നൊണകളു പരത്തണത് ആണോടേയ് നിന്റെയൊക്കെ രാഷ്ട്രീയബിമര്‍ശനം? അളമുട്ടിയാ ചെലപ്പോ അങ്ങേരും ഒന്ന് തിരിച്ച് കടിക്കും..ഇത്രേം കാലം അങ്ങേരേം കുടുംബത്തേം കുറിച്ച് എയുതിവിട്ട നൊണകളൊക്കെ കണ്ടില്ലാന്ന് നടിച്ചും, അതൊക്കെ അങ്ങ് ആസ്വദിച്ചും, പ്രചരിപ്പിച്ചും സന്തോഷിച്ച നീയൊക്കെ ഇപ്പോ ഈ പരാതി മാത്രം പൊക്കിപ്പിടിച്ച് ബിംബം, അധികാരം, പിതൃസ്വരൂപം എന്നൊക്കെ ഉടായിപ്പ് വിടണതിതിലുണ്ടെടേയ് നെന്റെയൊക്കെ ഇരട്ടത്താപ്പ്.

ഇത്തിരി കട്ടി സാഹിത്യം ആസ്വദിക്കാനും അണ്ണനു പറ്റൂലെന്നായാ അണ്ണാ? കഷ്ടം തന്നെ ഈ ഇടതന്മാരുടെ കാര്യം..

വെഷയം മാറ്റിക്കൊണ്ട് പോവല്ലെടേയ്..അങ്ങേരുടെ ഫോട്ടേം വെച്ച് അങ്ങേരുടെ അവലോകനമെന്നും പറഞ്ഞ് അയച്ചതാണു കേസായതെന്നും തമാശ ഒപ്പിച്ചതിനല്ല കേസെന്നും നീയെന്തരെടേയ് എപ്പോഴും ഇങ്ങനെ മറച്ച് വെക്കണത്? അതിനെക്കുറിച്ച് പറേഡേയ്..അല്ലാതെ തമാശയൊപ്പിച്ചതിനു പരാതി കൊടുത്തെന്ന് ആദ്യമേ നീയങ്ങ് ഒറപ്പിച്ചിട്ട് അതിന്റെ പൊറത്ത് വ്യാക്യാനങ്ങളു ചമയ്ക്കല്ല്..

പത്രങ്ങളു പറേണത് തമാശയൊപ്പിച്ചതിനു പാവത്തിനെ പൊക്കീന്നു തന്നെയാണണ്ണാ?

അങ്ങേര്‍ക്കോ ഇടതുപക്ഷത്തിനോ എതിരായ ലെവന് എന്തരു ചെയ്താലും പാവം, തമാശ, നിര്‍ദ്ദോഷം എന്നൊക്കെ ഉപയോഗിക്കാതെ പത്രങ്ങളു വാര്‍ത്തകളു ചമക്കണത് നീ കണ്ടിട്ടൊണ്ടോടെയ്..ഈ നമ്പറു മനസ്സിലാവാന്‍ പറ്റാത്തവണ്ണം ഉണ്ണാക്കന്മാരാണോടെയ് നീയൊക്കെ?

അതണ്ണാ..അങ്ങേരുക്ക് കേസ് കൊടുക്കാന്‍ അധികാരമുണ്ടെന്ന് സമ്മയ്ച്ചല്ലോ അണ്ണാ...

ബെസ്റ്റ് കണ്ണാ ബെസ്റ്റ്...ഇതിപ്പോ തര്‍ക്കത്തില്‍ തോല്‍ക്കാതിരിക്കാന്‍ പറയണതല്ലെടേയ്.. ലാവലിന്‍ കേസില്‍ അങ്ങേര്‍ക്കു ഒരു ഇന്ത്യാ പൌരനു അവകാശമുള്ള പ്രതിരോധം പോലും സ്വീകരിക്കാന്‍ പാടില്ലെന്ന് വാദിച്ച് നടന്നതല്ലെടേയ് നീയൊക്കെ? അതിന്റെ തൊടര്‍ച്ച തന്നെ അല്ലെടേയ് ഇതൊക്കെ? മാരീയണ്ണന്‍ പോസ്റ്റിട്ടപ്പോ അതിനെതിരെ പ്രത്യേകിച്ചൊന്നും പറയാനില്ലെന്ന് വന്നപ്പോ നീയൊക്കെ സമ്മതിക്കും അല്ലെടേയ് കേസ് കൊടുക്കാന്‍ അധികാരമുണ്ടെന്ന്..?

സമ്മയ്ച്ചതും കുറ്റായാ അണ്ണാ?

ഇങ്ങനാണോടേയ് നീയൊക്കെ കാര്യങ്ങളെ വ്യാക്യാനിക്കണത്..അതാണോടേയ് പറഞ്ഞതിന്റെ അര്‍ത്ഥം?

അണ്ണനെന്തരൊക്കെ പറഞ്ഞാലും ഞങ്ങളിനീം ബരയ്ക്കുമണ്ണാ..ബര നമ്മടെ ജന്മാവകാശമണ്ണാ..

നീ എത്ര ബേണേല് വരച്ചോഡേയ്...പച്ചേങ്കി വ്യാജരേഖ ചമയ്കല്ലും കേട്ടാ.ക്യേസ് മാറും..പിന്നെ ചെലപ്പോ കരഞ്ഞിട്ട് കാര്യമില്ലെന്ന് ബരും..ഫീഷണിയാണെന്നൊന്നും പറയല്ല്..ഒള്ള കാര്യം പറഞ്ഞെന്നേ ഒള്ള്..

അണ്ണനോട് സംസാരിച്ച് സംസാരിച്ച് ടൈം വേസ്റ്റായി....കടേല് പെന്‍സിലു തീര്‍ന്നിട്ടൊണ്ടേ എന്റെ സൊഭാവം മാറും കേട്ടാ അണ്ണാ..ഞാന്‍ പായട്ട്..ബാക്കി കൂട ബരച്ചില്ലേ എനിക്കിന്നുറക്കം ബരൂല്ല..

പെട്ടെന്ന് ചെല്ലെടെയ്.. നെന്റെ ഒറക്കം കളയണ്ട..ഗുഷ്നൈറ്റ്..

ഗുഷ്നൈറ്റണ്ണാ...മരത്തലയന്http://www.blogger.com/profile/03743819927425039725noreply@blogger.com14tag:blogger.com,1999:blog-1895769632075947710.post-22148289814486374632010-11-01T01:04:00.000-07:002010-11-01T01:08:25.259-07:00ചാനല്‍ കളമൊഴികള്പറയൂ കളമൊഴി, അവിടെ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്..

വികേഷ്, ഇവിടെ കോര്‍പ്പറേഷനിലും രണ്ട് മുനിസിപ്പാലിറ്റികളിലും ഇടതുപക്ഷത്തിന്റെ മുന്നേറ്റം തുടരുകയാണ്. ഭൂരിപക്ഷം പ്രദേശങ്ങളിലും ഇടതുപക്ഷം മുന്നിട്ടു നില്ക്കുന്ന കാഴ്ചയാണ്..

ക്ടിങ്ങ്..

കളമൊഴിയുമായുള്ള ബന്ധം നഷ്ടപ്പെട്ടു എന്ന് തോന്നുന്നു..കനിമൊഴി ലൈനിലുണ്ട്. പറയൂ കനിമൊഴി, അവിടെ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?

വികേഷ്, ഓണംകേറാമൂല പഞ്ചായത്തിലെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ യു.ഡി.എഫ് ഒരു വോട്ടിനു മുന്നിട്ടു നില്ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്..

പ്രസക്തമായ വിവരം കനിമൊഴി...ഇത് എല്‍.ഡി.എഫിനെ സംബന്ധിച്ചിടത്തോളം തകര്‍ച്ചയുടെ സൂചനയല്ലേ നല്‍കുന്നത്?

വികേഷ്, പോസ്റ്റല്‍ വോട്ട് മാത്രമേ എണ്ണിക്കഴിഞ്ഞിട്ടുള്ളൂ..(ആത്മഗതം: ഇവന്റെ തലക്ക് ഓളമാണോ?)

അതെ കനിമൊഴി..പക്ഷെ, എല്‍.ഡി.എഫിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളായ പോസ്റ്റല്‍ വോട്ടുകളില്‍ വന്ന ഈ തോല്‍വി അവരെ സംബന്ധിച്ചിടത്തോളം പരാജയം തുടരുന്നു എന്നതിന്റെ സൂചനയല്ലേ നല്‍കുന്നത്?

(ആത്മഗതം: അല്ലെന്ന് പറഞ്ഞാല്‍ പുല്ല്..എന്റെ ഈ മാസത്തെ ചമ്പളം) പ്രകാശം: അതെ വികേഷ്, ആ സൂചനകള്‍ തന്നെയാണ് ഇപ്പോള്‍ നമ്മുടെ മുന്നിലുള്ള ഫലങ്ങള്‍ നല്‍കുന്നത്..

എന്തുകൊണ്ടാണ് ഇത്ര കനത്തെ ഒരു തിരിച്ചടി പോസ്റ്റല്‍ വോട്ടുകളില്‍ എല്‍.ഡി.എഫിനുണ്ടായതെന്ന് പറയാന്‍ കഴിയുമോ?(ആത്മഗതം: തള്ളേ..ഞാനെന്തരാണീ പറഞ്ഞോണ്ടു വരുന്നത്?)

അതായത് വികേഷ്, എല്‍.ഡി.എഫ് നേടിയതിനേക്കാള്‍ ഒരു വോട്ട് അധികമായി യു.ഡി.എഫ് നേടി എന്നതുതന്നെയാണ് ഈ തകര്‍ച്ചയുടെ കാരണം..(ആത്മഗതം: മൈ...ഫുട്ട് )

ലൈനില്‍ തുടരുക കനിമൊഴി, കൂടുതല്‍ വിവരങ്ങള്‍ക്കായി പിന്നീട് ബന്ധപ്പെടാം..ഇപ്പോള്‍ കളമൊഴി വീണ്ടും ലൈനിലുണ്ട്..പറയൂ കളമൊഴി അവിടെ ആശാവഹമായ പുരോഗതി എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ? (ആത്മഗതം: കാവിലമ്മേ കാത്തോള്‍ണേ..)

ഇല്ല വികേഷ്, എങ്കിലും ഓഞ്ചിയം മേഖലയില്‍ ഇടതുപക്ഷം ശക്തമായ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണെന്നാണ് അവിടത്തെ ഫലം സംബന്ധിച്ച സൂചനകള്‍ നല്കുന്ന വിവരം..(ആത്മഗതം: ഇങ്ങിനെ ചിലതെങ്കിലും പറയാന്‍ കിട്ടിയില്ലെങ്കില്‍ കഞ്ഞികുടി മുട്ടിപ്പോകത്തേ ഉള്ളൂ)

(ആത്മഗതം: കാവിലമ്മേ നീ കാത്തു..ശക്തിസ്വരൂപിണി) .എന്താണ് ഓഞ്ചിയത്തെ സംബന്ധിച്ച വിവരങ്ങള്‍?

ഓഞ്ചിയത്ത് വിമതസ്ഥാനാര്‍ത്ഥികളായി മത്സരിച്ച വിപ്ലവമാര്ക്സിസ്റ്റു പാര്‍ട്ടി എട്ട് സീറ്റില്‍ മുന്നേറ്റം തുടരുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത് വികേഷ്..(ആത്മഗതം: ഊഡീയെഫുകാരന് സപ്പോര്‍ട്ട് ചെയ്ത വാര്‍ഡുകള്‍ എന്നത് മിണ്ടണ്ട. ലവന് ചോദിക്കാതിരുന്നാ മതിയാരുന്ന്..)

കളമൊഴീ, ഇത് ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയല്ലേ? ചരിത്രസ്മരണകളുറങ്ങുന്ന ഓഞ്ചിയത്ത് പിന്നിട്ടു നില്ക്കുക എന്നു പറഞ്ഞാല്‍ മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിനു തന്നെ ഒരു തിരിച്ചടിയല്ലേ?(ആത്മഗതം: അവിടത്തെ ചരിത്രം എന്തരാണാവോ?)

ആണെന്നു തന്നെ പറയാം വികേഷ്.. ഇത് പ്രത്യയശാസ്ത്രത്തിന്റെ പരാജയം (ആത്മഗതം:തള്ളേ തെന്നേ?) തന്നെയാണ് വികേഷ്..എങ്കിലും യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാര്‍ മുന്നേറുന്നു എന്നത് പ്രത്യയശാസ്ത്രത്തിന്റെ വിജയമായി കണക്കാക്കണം എന്നൊരു വിശകലനവും ചില കോണില്‍ നിന്നും ഉയരുന്നുണ്ട് വികേഷ്..

(ആത്മഗതം: നീയതങ്ങ് മറ്റേ ചാനലില്‍ പോയി പറഞ്ഞാ മതി കൊച്ചേ) പ്രകാശം: നന്ദി കളമൊഴി..ലൈനില്‍ തുടരുക..കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടാം..കനിമൊഴി ഇപ്പോള്‍ ലൈനിലുണ്ട്..കനിമൊഴീ എന്താണവിടത്തെ സുപ്രധാന സംഭവ വികാസങ്ങള്‍?

പോസ്റ്റല്‍ വോട്ട് എണ്ണിത്തീര്ന്നതില് നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു ചിത്രമാണ് കാണാന്‍ കഴിയുന്നത് വികേഷ്...ഇടതുമുന്നണിയാണ് ഇപ്പോള്‍ ഇവിടെ മുന്നി..

ക്ടിങ്ങ്..(ആത്മഗതം: അവള്ടെ അമ്മൂമ്മേടെ ഒരു വ്യത്യസ്തചിത്രം)

കനിമൊഴിയുമായുള്ള ലൈനില്‍ എന്തോ സാങ്കേതിക തടസ്സം..ഇപ്പോള്‍ കുറുമൊഴി ലൈനിലുണ്ട്..പറയൂ കുറുമൊഴി എന്താണ് പുതിയ സംഭവ വികാസങ്ങള്‍.(ആത്മഗതം: പലതരം മൊഴികളെ അവിടേം ഇവിടേം നിര്‍ത്തിയിരിക്കുന്നത് കൊണ്ട് കൊരങ്ങനെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിക്കാന്‍ പറ്റുന്നൊണ്ട്.. ചാട്ടം പെഴക്കുന്നതിനു മുന്‍പ് ഇതൊക്കെ നിര്‍ത്തി മയിലെണ്ണ വില്ക്കാന് പോകുന്നതായിരിക്കും പുത്തി)

വികേഷ്..കോര്‍പ്പറേഷനിലെ മൊത്തം വാര്‍ഡുകളില്‍ എല്‍.ഡി.എഫിനു സാങ്കേതികമായ ചില മുന്‍തൂക്കം ലഭിച്ചതിനാല്‍ അവര്‍ ഭരണം നിലനിര്‍ത്തുമെങ്കിലും, ഇത്തവണ കൂട്ടിച്ചേര്‍ത്ത വാര്‍ഡുകളെ ഒഴിവാക്കിയാല്‍ യു.ഡി.എഫ് വന്‍ വിജയം കൈവരിച്ചു എന്നാണ് കാണാന്‍ കഴിയുക. മുന്‍പ് നിലവിലിരുന്ന 55 വാര്‍ഡുകളില്‍ 31 എണ്ണം നേടി യു.ഡി.എഫ് വിജയശ്രീലാളിതരായിരിക്കുകയാണ്. (ആത്മഗതം: വീരന്റെ പൊന്നാപുരംകോട്ട പൊളിഞ്ഞുപാളീസായതിനെപ്പറ്റിയൊന്നും മിണ്ടണ്ട)

(ആത്മഗതം: കാവിലമ്മേ നീ കാത്തു...ഇത് വെച്ച് ഇന്ന് രാത്രി വരെ ഒരു പിടി പിടിക്കണം) വളരെ പ്രധാനപ്പെട്ടൊരു വാര്‍ത്തയാണ് ഇപ്പോള്‍ നമുക്ക് ലഭിച്ചിരിക്കുന്നത്..കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ മുന്‍പ് നിലവിലിരുന്ന 55 വാര്‍ഡുകളില്‍ 31 എണ്ണം നേടി യു.ഡി.എഫ് ഇവിടെ വന്‍വിജയം കൈവരിച്ചിരിക്കുകയാണ്..ഇതിനെപ്പറ്റി സംസാരിക്കുന്നതിനായി ശ്രീ. പെരുവഞ്ചൂര് രാമകൃഷ്ണനും ബി.എ. ഷാനവാസും സ്റ്റുഡിയോയിലുണ്ട്..അവരോട് സംസാരിക്കുന്നതിനു മുന്‍പ് ഒരു ഇടവേള..മരത്തലയന്http://www.blogger.com/profile/03743819927425039725noreply@blogger.com13tag:blogger.com,1999:blog-1895769632075947710.post-3895434628566109682010-10-22T00:29:00.000-07:002010-10-22T00:32:06.436-07:00വോട്ടു ചെയ്യാന്‍ കുറച്ച് കാരണങ്ങള്രാവിലെ പഴത്തൊലിയില്‍ ചവിട്ടി വീഴാന്‍ പോയി. സ്വത്തിനും ജീവനും സുരക്ഷയില്ല

ഭാര്യ ഭക്ഷണമുണ്ടാക്കിത്തരാന്‍ ഇത്തിരി വൈകി. ഭക്ഷ്യവിതരണത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന അമാന്തം.

ജോലിക്കാരി ഇന്ന് വന്നില്ല. തൊഴില്‍ മേഖലയില്‍ അരാജകത്വം.

കമ്പ്യൂട്ടറില്‍ വൈറസ്. ആരോഗ്യരംഗത്തെ സ്ഥിതി ദയനീയം

കൊച്ച് കരച്ചില് നിര്‍ത്തുന്നില്ല. ക്രമസമാധാനം തകര്‍ന്നു.

അപ്പുറത്തെ വീട്ടിലെ പട്ടിയുടെ കുര ശല്യം. സ്വൈര്യജീവിതത്തിനു ഭംഗം.

ഷര്‍ട്ടില്‍ കാക്ക തൂറി. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ പരാജയം

മതി.

ശരിക്കുള്ള കണക്കും കാര്യങ്ങളുമൊക്കെ ആര്‍ക്കു വേണം?

തീരുമാനിച്ചു. ഇത്തവണ വോട്ട് ആര്‍ക്കാണെന്ന്.മരത്തലയന്http://www.blogger.com/profile/03743819927425039725noreply@blogger.com25tag:blogger.com,1999:blog-1895769632075947710.post-15016344641397506562010-10-16T21:36:00.000-07:002010-10-16T21:47:31.257-07:00ഇതല്ലേ മൊതല്..ലോട്ടറിയെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ ദിനേശന്റെ (തളത്തിലല്ല) നാമം മറക്കാന്‍ കഴിയുന്നതല്ല. ലോട്ടറി കണ്ടു പിടിച്ചതു തന്നെ ഇദ്ദേഹത്തിനു വേണ്ടിയായിരുന്നു എന്നു പോലും തോന്നിപ്പിക്കുന്നതാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ ഇടപെടലുകളും വാദമുഖങ്ങളും. ലോട്ടറിച്ചട്ടം അരച്ചുകലക്കിക്കുടിച്ച് ഒരു ഏമ്പക്കവും വിട്ട് നടക്കുന്ന ദിനേശന് ഒരേ സമയം പല ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുന്ന അവസരത്തിലും അദ്ദേഹവുമായി ഒരു അഭിമുഖം സംഘടിപ്പിക്കാനായി എന്നത് ഇത്രയും വര്‍ഷത്തെ മാധ്യമജീവിതത്തിലെ ഒരു സുവര്‍ണ്ണ നിമിഷം തന്നെയായിരുന്നു.

സൂര്യനു താഴെയുള്ള ഏത് വിഷയത്തെക്കുറിച്ചും എത്ര നേരം വേണമെങ്കിലും, എങ്ങനെ വേണമെങ്കിലും സംസാരിക്കാന്‍ കഴിയുന്ന അദ്ദേഹം ലോട്ടറി വിഷയത്തില്‍ മനസ്സു തുറക്കുന്നു.

ലോട്ടറി വിഷയത്തില്‍ താങ്കള്‍ ഒരു വിദഗ്ദനാണല്ലോ. എങ്ങിനെയാണ് ഈ വിഷയത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത്?

പണ്ടു മുതലേ ലോട്ടറി എനിക്കൊരു വീക്ക്നെസ് ആയിരുന്നു. കലാഭവന്റെ പഴയൊരു മിമിക്രി പ്രോഗ്രാമില്‍ ‘കേരളത്തില്‍ ഏറ്റവും മുഴങ്ങിക്കേള്‍ക്കുന്ന ശബ്ദം ഏത്’ എന്നതിനു ശരിയുത്തരമായി പറയുന്നത് ‘സി.വിദ്യാധരന്, മഞ്ജുളാ ബേക്കറി, ആലപ്പുഴ‘ എന്ന ലോട്ടറി അനൌണ്‍സ്മെന്റാണ്. ഒരു ലോട്ടറി ഏജന്റിന്റെ പേരാണ് കേരളത്തില്‍ ഏറ്റവും മുഴങ്ങിക്കേള്‍ക്കുന്നത് എന്ന് അറിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ ഈ വിഷയത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. കൌമാരകുതൂഹലം എന്നൊക്കെ പറയാറില്ലേ..അത്തരമൊന്ന്. പലവിധ ജോലിത്തിരക്കുകളും സാമൂഹിക, രാഷ്ട്രീയ ജീവിതത്തിലെ ഇടപെടലുകളും കാരണം വിദഗ്ദനാകുവാന്‍ ഇപ്പോഴേ അവസരം ലഭിച്ചുള്ളൂ എന്ന് മാത്രം. എങ്കിലും വിവിധ തരം ലോട്ടറികള്‍ വാങ്ങി ഈ വിഷയത്തിലെ താല്പര്യം നഷ്ടപ്പെടാതെ ഞാന്‍ കാത്തു സൂക്ഷിച്ചിരുന്നു.

അതായത് അന്നത്തെ കലാഭവനാണ് ഇന്നത്തെ ദിനേശനെ സൃഷ്ടിച്ചത്..

എന്നു വേണമെങ്കില്‍ പറയാം. അല്ലെങ്കിലും കലാഭവനില്‍ നിന്നും ഷോമാന്മാരായ എത്രയെത്ര താരങ്ങളാണ് പുറത്തു വന്നിട്ടുള്ളത്.

സംവാദത്തിലേക്ക് എടുത്തു ചാടിയതിനെപ്പറ്റി വിശദീകരിക്കാമോ?

എടുത്തുചാടിയതതൊന്നുമല്ല. മറിച്ച് എല്ലാം കണക്ക് കൂട്ടി ഇറങ്ങിത്തിരിച്ചതു തന്നെയാണ്. അതില്‍ പലര്‍ക്കും അസൂയ കാണും. അവരാണിത്തരം പ്രചരണത്തിനു പിന്നില്‍. സ്വന്തം മണ്ഡലത്തില്‍ പോയാല്‍ പോലും ആളുകള്‍ തിരിച്ചറിയാത്ത അവര്‍ക്കൊക്കെ, ഞാന്‍ മാര്‍പ്പാപ്പയുടെ കൂടെ നിന്നാലും ദിനേശന്റെ കൂടെ നില്‍ക്കുന്നത് ആരാണ് എന്ന് ആളുകള്‍ ചോദിക്കുന്ന അവസ്ഥയില്‍ എന്നോട് അസൂയ തോന്നുക എന്നത് സ്വാഭാവികം മാത്രം.

പാര്‍ട്ടിയിലെ എതിരാളികളെക്കുറിച്ചാണോ?

നോ കമന്റ്സ്

വിഷയത്തിലേക്ക് വരാം. സത്യത്തില്‍ ലോട്ടറിക്കാര്യത്തില്‍ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?

കേന്ദ്ര സര്‍ക്കാരും ക്ഷമിക്കണം കേരള സര്‍ക്കാരും ലോട്ടറി മാഫിയയും തമ്മിലുള്ള ഒത്തുകളിയാണിവിടെ നടക്കുന്നത്. ഓരോ തവണയും എന്റെ പാര്‍ട്ടിയിലെ പാവപ്പെട്ട നേതാക്കളെ മാഫിയായുടെ അഭിഭാഷകരായി കൊണ്ടു വരുന്നത് ആരാണെന്നാണു വിചാരം? ഇപ്പോള്‍ ഞങ്ങളുടെ വക്താവിനെ കൊണ്ടു വന്നത് ബഹുമാനപ്പെട്ട ധനകാര്യമന്ത്രി ആണെന്നത് ഏവര്‍ക്കും അറിയാവുന്ന കാര്യമല്ലേ? ഇതിനു മുന്‍പ് ഞങ്ങളുടെ മറ്റൊരു നേതാവും, പിന്നീട് അദ്ദേഹത്തിന്റെ ഭാര്യയും ഹാജരായതിനു പിന്നിലും ബഹുമാനപ്പെട്ട ധനകാര്യമന്ത്രിയുടെ കറുത്ത കരങ്ങള്‍ തന്നെയാണുള്ളത്.

അദ്ദേഹം ഇത്രമാത്രം ശക്തനാണോ?

ശക്തന് നാടാര്‍ കഴിഞ്ഞാല്‍ പിന്നെ കേരളത്തില്‍ ഏറ്റവും ശക്തന് നമ്മുടെ ബഹുമാനപ്പെട്ട ധനകാര്യമന്ത്രിയാണ്.

കേന്ദ്ര ലോട്ടറി നിയമവും ചട്ടവും ഉണ്ടാക്കിയതും അദ്ദേഹം തന്നെയാണോ?

അത് ഉറപ്പിച്ചു പറയാന്‍ പറ്റുകയില്ല. എങ്കിലും ഇക്കാര്യത്തിലുള്ള അദ്ദേഹത്തിന്റെ പങ്കിനെപ്പറ്റി ഒരു ജുഡീഷ്യല്‍ അന്വേഷണം നടത്തേണ്ടതുണ്ട്. ബഹുമാനപ്പെട്ട മുഖ്യമന്ത്രി തന്നെ ഇതിനു മുന്‍കൈ എടുക്കണം.

ധനകാര്യമന്ത്രിയുടെ വലയില്‍ വീഴാന്‍ മാത്രം മണ്ടന്മാരാണോ താങ്കളുടെ പാര്ട്ടിക്കാര്?

സംഘടനാരഹസ്യങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങള്‍ ദയവായി ഒഴിവാക്കുക.

സി.പി.എം മാഫിയാ ബന്ധത്തെപ്പറ്റി താങ്കള്‍ പലപ്പോഴും വാചാലനാകാറുണ്ടല്ലോ. എന്താണതിന്റെ അടിസ്ഥാനം?

മാഫിയ എന്ന വാക്ക് പ്രയോഗിക്കുമ്പോള്‍ അതിനു മുന്‍പായി സി.പി.എം എന്ന് ചേര്‍ക്കണം എന്ന് ഞങ്ങളുടെ പാര്‍ട്ടിയുടെ പി.ആര്. ഉപദേഷ്ടാക്കള്‍ ഞങ്ങളോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്ന കാര്യമാണ്. ധനകാര്യമന്ത്രി പറയുന്നതുപോലെ ‘പൊതുസമ്മിതിയുടെ നിര്‍മ്മാണം‘ എന്ന ചോംസ്കിയന്‍ ആശയമൊന്നുമല്ല ഇതിനടിസ്ഥാനം. തെരുവില്‍ രാഷ്ട്രീയം കളിച്ചു വളര്‍ന്നവന്റെ പ്രായോഗിക ബുദ്ധി. ഇക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനം നടപ്പിലാക്കുന്നു എന്നല്ലാതെ പ്രത്യേകിച്ച് എന്തെങ്കിലും ചെയ്യുന്നതായി എനിക്ക് അവകാശവാദങ്ങളൊന്നുമില്ല.

കേരളത്തിന്റെ കാര്യം പോട്ടെ. ലോട്ടറി വിഷയത്തില്‍ കേന്ദ്രം ഒന്നും ചെയ്യാത്തത് എന്തുകൊണ്ടാണ്?

ഒന്നും ചെയ്യുന്നില്ല എന്നു പറയുന്നത് വസ്തുതാപരമല്ല. ലോട്ടറിക്ക് അനുമതി നല്‍കുന്നത് കേന്ദ്രസര്‍ക്കാരാണ്. അത് കാണാതിരിക്കുന്നതില്‍ ബയാസുണ്ട്. ഇനി നിരോധനത്തിന്റെ കാര്യം പറയാം. കേന്ദ്ര ലോട്ടറി നിയമം ചട്ടം 4 പ്രകാരം കേന്ദ്രത്തിനാണ് ലോട്ടറി നിരോധിക്കാന്‍ അധികാരം എങ്കിലും കേന്ദ്രം ഇക്കാര്യത്തില്‍ നിസ്സഹായരാണ്. സംസ്ഥാനത്തില്‍ നിന്നും 1,2,3,4,5,6 എന്നിങ്ങനെ അക്കമിട്ട് കാരണങ്ങള്‍ നിരത്തി അയക്കുന്ന കത്തിനോടൊപ്പം ഈ കത്ത് വ്യാജനല്ല എന്നതിനു നോട്ടറി സര്‍ട്ടിഫൈ ചെയ്ത സര്‍ട്ടിഫിക്കറ്റും വേണം. ഇതിന്റെ കൂടെ മറുപടിക്കായി സ്വന്തം മേല്‍വിലാസമെഴുതിയ ഒരു വെള്ളക്കവറും വെക്കുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്. അതിന്റെ അഭാവത്തില്‍ കേരളത്തിനു മറുപടി അയക്കാന്‍ കേന്ദ്രസര്‍ക്കാരിനു കഴിയുകയില്ല എന്നത് ഞാന്‍ പറഞ്ഞു തന്നിട്ടു വേണോ മനസ്സിലാക്കാന്‍?

താങ്കള്‍ പറഞ്ഞു വരുന്നത് കേന്ദ്രം നേരിട്ട് നടപടിയെടുത്താല്‍ ഫെഡറലിസത്തിന്റെ ലംഘനമാകും എന്നാണോ?

ഫെഡറലിസമൊന്നും വലിയ പ്രസക്തിയുള്ള കാര്യങ്ങളല്ല.

കേരളം കത്തയച്ചതേ ഉള്ളൂ പരാതി നല്‍കിയില്ല എന്നാണല്ലോ കേന്ദ്രമന്ത്രി പറയുന്നത്? കത്തയച്ചാല്‍ മതിയെന്ന് താങ്കളും.

അദ്ദേഹം പറഞ്ഞതും ഞാന്‍ പറഞ്ഞതും അക്ഷരംപ്രതി ശരിയാണ്. കേന്ദ്ര ലോട്ടറി അലിഖിത നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം ചില കത്തുകളെ പരാതിയായി കണക്കാക്കാന്‍ കഴിയുകയില്ല. ലോട്ടറി മാഫിയാക്കെതിരെയുള്ള 200 പേജ് റിപ്പോര്‍ട്ട് കത്തിനോടൊപ്പം വെച്ചിട്ടുണ്ടെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ അതിനെ പരാതിയായി കണക്കാക്കാന്‍ പറ്റുകയില്ല. ഡീറ്റെയിത്സ് ഓഫ് വയലേഷന്‍സ് ആന്‍ഡ് ഇറെഗുലാരിറ്റീസ് 1,2,3,4,5,6 എന്നിങ്ങനെ അക്കമിട്ട് തന്നെ നിരത്തണം. അതില്ലെങ്കില്‍ കത്തിനെ പരാതിയായി കണക്കാക്കുകയില്ല. അങ്ങിനെ കണക്കാക്കാത്തിടത്തോളം കാലം കേന്ദ്രസര്‍ക്കാര്‍ ആ റിപ്പോര്‍ട്ട് വായിക്കാന്‍ ഒരു കമ്മിറ്റിയെ നിയമിക്കുകയോ, സ്റ്റഡി ഗ്രൂപ്പുണ്ടാക്കുകയോ, മറുപടി അയക്കുകയോ മറ്റെന്തെങ്കിലും നടപടി സ്വീകരിക്കുകയോ ചെയ്യേണ്ടതില്ല എന്നാണ് ഉപവകുപ്പുകള്‍ സൂചിപ്പിക്കുന്നത്. പ്രൊസീജിയര്‍ ഫോര്‍മാറ്റിനെക്കുറിച്ചുള്ള അജ്ഞതയില്‍ നിന്നാണ് താങ്കളിപ്പോള്‍ ചോദിച്ചതുപോലുള്ള ചോദ്യങ്ങള്‍ ഉയരുന്നത്.

മുകളില്‍ കത്തെന്നും തുടര്‍ന്ന് പരാതിയെന്നും പറയുന്നതില്‍ വൈരുദ്ധ്യമില്ലേ?

ഇല്ല. കത്തിന്റെ താഴെ സംസ്ഥാന സര്‍ക്കാരിന്റെ സീലടിച്ചെന്ന് കരുതി അത് പരാതി ആകുകയില്ല. പരാതിക്ക് താഴെ സംസ്ഥാന സര്‍ക്കാരിന്റെ സീലടിച്ചില്ലെങ്കില്‍ അത് കത്താകാനും പോകുന്നില്ല. ഇവിടത്തെ പ്രധാന പ്രശ്നം അതല്ല. ‘സംസ്ഥാന സര്‍ക്കാര്‍ ബോധിപ്പിക്കുന്ന പരാതി’ എന്ന് ഇവിടെ നിന്ന് അയക്കുന്ന കത്തില്‍ ഉണ്ടായിരുന്നോ എന്നതാണ്. അതായത് കത്ത്-പരാതി എന്നീ ദ്വന്ദങ്ങള്‍ക്ക് നിയമത്തിന്റെ കണ്ണില്‍ വ്യത്യസ്തമായ അസ്തിത്വങ്ങളാണുള്ളതെന്ന് സാരം. എനിക്ക് ലഭിച്ചിട്ടുള്ള രേഖകള്‍ പ്രകാരം അത്തരമൊരു പ്രയോഗം ഇവിടെ നിന്ന് അയച്ച കത്തില്‍ ഇല്ലായിരുന്നു. സ്വാഭാവികമായും അത് പരാതി ആകുകയില്ല.

ആദ്യം ചോദിച്ച ഒരു ചോദ്യത്തിനു തുടര്‍ച്ചയായി ഒന്നു ചോദിച്ചോട്ടെ? താങ്കളുടെ പാര്‍ട്ടിയിലെ നേതാക്കള്‍ തുടര്‍ച്ചയായി ലോട്ടറി മാഫിയയ്ക്ക് വേണ്ടി വക്കീല്‍ വേഷത്തില്‍ ഹാജരാകുന്നതിനെപ്പറ്റി....

ചോദ്യത്തില്‍ തന്നെ ഉത്തരമുണ്ട്. വക്കീല്‍ എന്നത് ഒരു വേഷമാണ്. അത് ധരിച്ചു കഴിഞ്ഞാല്‍ ആ വ്യക്തിയെ പാര്‍ട്ടിക്കാരനായി കണക്കാക്കാന്‍ പറ്റുകയില്ല. വേഷം അഴിച്ചുവെച്ചു കഴിഞ്ഞാലേ പിന്നീട് പാര്‍ട്ടിക്കാരനാകൂ. മൂന്നുരൂപ മെംബര്‍ഷിപ്പ് വീണ്ടും എടുക്കേണ്ടതില്ല എന്നു മാത്രം. വക്കീല്‍ വേഷം ധരിക്കാതെയാണ് ഇവര്‍ മാഫിയക്ക് വേണ്ടി കോടതിയില്‍ ഹാജരായതെങ്കില്‍ ചോദ്യത്തിനു എന്തെങ്കിലും പ്രസക്തി ഉണ്ടാകുമായിരുന്നു. എങ്കിലും വക്താവ് ഹാജരായതില്‍ അപാകതയുണ്ടെന്ന് ഉന്നതമായ ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തി എന്ന നിലയില്‍ ഞാന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഇറക്കുന്ന നമ്പര്‍ എന്നൊക്കെ ഇതിനെപ്പറ്റി പറയുന്നത് ഇടതുപക്ഷത്തിന്റെ ദുഷ്പ്രചരണമാണ്. വക്താവിനെ താല്‍ക്കാലികമായിട്ടാണെങ്കിലും മുന്‍ വക്താവാക്കിയത് എന്റെ ഇടപെടല്‍ മൂലമാണ്.

സംവാദത്തില്‍ താങ്കള്‍ ജയിച്ചു എന്ന് മാധ്യമങ്ങള്‍ പറഞ്ഞ് പ്രചരിപ്പിക്കുന്നതിനെപ്പറ്റി?

(ചിരിക്കുന്നു..)

വക്താവ് വന്നതിനുശേഷം താങ്കള്‍ ഒന്ന് ഡിം ആയില്ലേ? ഇടക്ക് ചാനലുകളില്‍ പ്രത്യക്ഷപ്പെടാതെ മുങ്ങി എന്നൊരു ആക്ഷേപം ഉണ്ട്.

ഇടതുപക്ഷക്കാരന് അങ്ങിനെ പലതും പറയും. അതിലൊന്നും ഒരു കാര്യവും ഇല്ല. അസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധിക്കപ്പെടുക എന്ന തന്ത്രം പ്രയോഗിച്ചതാണെന്ന് മനസ്സിലാക്കാന്‍ ഇത്തിരി മൂളയൊക്കെ വേണം.

ഹൈക്കോടതിയില്‍ കേസ് തോറ്റത് മേഘയ്ക്കനുകൂലമായുള്ള ആഭ്യന്തരമന്ത്രിയുടെ കത്ത് കോടതിയില്‍ ലഭിച്ചതിനാല്‍ എന്നുള്ള വാദത്തെപ്പറ്റി?

അതില്‍ കഴമ്പില്ല. ആഭ്യന്തരമന്ത്രി അയച്ചില്ലെങ്കില്‍ പ്രധാനമന്ത്രി തന്നെ അയക്കുമായിരുന്നു. ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രിയെ വിമര്‍ശിക്കുന്നത് ശരിയല്ല. കൂട്ടുത്തരവാദിത്വത്തിന്റെ പ്രശ്നം കൂടി ഇതിലുള്‍പ്പെടുന്നുണ്ട്.

1984ലെ കോടതിവിധിയെപ്പറ്റി ചോദിച്ചപ്പോള്‍ താങ്കള്‍ 2010ലെ കോടതി വിധി വായിച്ച് വ്യാഖ്യാനിച്ചു എന്ന ആരോപണത്തെപ്പറ്റി..

കേരളത്തിലെ ഏറ്റവും വലിയ സാമൂഹ്യപരിഷ്കര്‍ത്താക്കളില്‍ ഒരാളായ ശ്രീനാരായണഗുരു പറഞ്ഞത് ‘മതമേതായാലും മനുഷ്യന് നന്നായാല്‍ മതി’ എന്നായിരുന്നു. ഇതിന്റെ സൈറ്റേഷന്‍ വേണമെങ്കില്‍ തരാം. ധനകാര്യമന്ത്രി പരിശോധിച്ചോട്ടെ. ഗുരുവിനെപ്പോലെ ‘വിധി ഏതായാലും വ്യാഖ്യാനം നന്നായാല്‍ മതി‘ എന്ന ആശയം പിന്‍പറ്റുന്ന ആളാണ് ഞാന്‍. വിധി മാറിപ്പോയാലും കോടതി മാറരുത്. സുപ്രീം കോടതി വിധിയെപ്പറ്റി ചോദിച്ചപ്പോള്‍ ഞാന്‍ ഹൈക്കോടതി വിധിയെടുത്ത് വ്യാഖ്യാനിച്ചിട്ടുണ്ടെങ്കില് അതിനെ വിമര്‍ശിക്കാം. അല്ലാതെ, വര്‍ഷം മാറിയതിനെ വിമര്‍ശിക്കുന്നത് വിധിമാഫിയയുടെ പ്രേരണയാലാകാനേ തരമുള്ളൂ.

കേന്ദ്രമന്ത്രി പറഞ്ഞു ഭൂട്ടാന് ലോട്ടറി നിരോധിക്കാന്‍ പറ്റുകയില്ലെന്ന്. താങ്കളുടെ അഭിപ്രായത്തില്‍ ഭൂട്ടാന് ലോട്ടറി നിരോധിക്കാന്‍ പറ്റുമോ?

(ചെറിയ ചിരിയോടെ)..പറ്റുകയില്ല

ഒറ്റവാക്കില്‍ ഉത്തരം പറയാതെ വിശദീകരിക്കാമോ?

പറ്റുകയില്ല.

എന്തുകൊണ്ടാണ് വിശദീകരിക്കാന്‍ പറ്റാത്തതെന്നെങ്കിലും പറയാമോ?

പറ്റുകയില്ല.

കൊള്ളുന്ന ചോദ്യങ്ങളും പൊള്ളുന്ന ഉത്തരങ്ങളും നിറഞ്ഞു നിന്ന അഭിമുഖം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ സൂര്യന് മേഘമാലകള്‍ക്കിടയില്‍ മറഞ്ഞിരുന്നു. തിരിച്ച് നടക്കുമ്പോഴും മനസ്സു നിറയെ സന്തോഷമായിരുന്നു. ഇങ്ങനെ ഒരു മൊതലിനെ കണ്ട സന്തോഷം.മരത്തലയന്http://www.blogger.com/profile/03743819927425039725noreply@blogger.com7tag:blogger.com,1999:blog-1895769632075947710.post-77078038756504393302010-09-25T22:17:00.000-07:002010-09-25T22:24:56.119-07:00ഇടതുവിരുദ്ധ രസായനവും നിഷ്പക്ഷതാനാട്യ കല്ക്കണ്ടവുംഞാനെന്ത് പോസ്റ്റിട്ടാലും ഓരോരോ ബ്ലോഗര്‍മാര്‍ വന്ന് കമന്റിട്ട് എന്റെ പോയിന്റെല്ലാം പൊളിച്ചുകളയും അവന്മാരുടെ കമന്റ് ഡിലിറ്റി ഡിലിറ്റി എന്റെ വിരലൊരെണ്ണം തേഞ്ഞതിന്റെ ദെണ്ണം ഞാനാരോട് പറയും? എന്റെ ചിന്തകളെ ഒന്ന് അടുക്കിപ്പെറുക്കി വെക്കാമെന്ന് വെച്ചാ സമ്മതിക്കില്ലല്ലോ. ചിന്തിക്കാന്‍ തുടങ്ങിയാല്‍ അപ്പോള്‍ വരും അമേരിക്കയില്‍ നിന്നും ലണ്ടനില്‍ നിന്നുമൊക്കെ ചില വിജ്ഞാനപ്പടയാളികള്‍. ഇവന്മാര്ക്കൊക്കെ എവിടന്ന് കിട്ടണപ്പാ ഇത്രേം വിവരം?

ഏതായാലും ഇത്തവണ അവന്മാരെക്കൊണ്ട് പൂരി തീറ്റിച്ചിട്ടേ ഉള്ളൂ. ഞാനൊരു പാചകക്കുറിപ്പ് തയ്യാറാക്കും. ഉണ്ടാക്കാന്‍ അറിഞ്ഞിട്ടൊന്നുമല്ല. അറിയുന്ന കാര്യങ്ങളെപ്പറ്റി മാത്രമേ എഴുതാവൂന്നൊക്കെ വന്നാല്‍ ഞാനെന്റെ ലാപ്ടോപ്പും വലിച്ചെറിഞ്ഞ് പത്രോം വായിച്ചിരിക്കേണ്ടി വരും. ‘ഇടതുവിരുദ്ധ രസായനവും നിഷ്പക്ഷതാനാട്യക്കല്‍ക്കണ്ടവും എങ്ങിനെ ഉണ്ടാക്കാം‘ എന്നതാണ് ഇത്തവണത്തെ എന്റെ പോസ്റ്റ്.

ഇടതുവിരുദ്ധരസായനം

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രസായനം ഏതെന്ന് ചോദിച്ചാല്‍ അത് ഇടതുവിരുദ്ധ രസായനം തന്നെ. എനിക്കെന്നല്ല എന്നെപ്പോലുള്ളതും ഇത്തിരി ഡിഫറന്റ് ആയതുമായ എല്ലാ ഇടതുവിരുദ്ധര്‍ക്കും അങ്ങിനെ തന്നെ ആയിരിക്കും. ഇടതുവിരുദ്ധരസായനത്തിന്റെ കൂടെ നിഷ്പക്ഷതാനാട്യത്തിന്റെ കല്‍ക്കണ്ടവും ആയാല്‍ പിന്നെ അതിന്റെ ടേസ്റ്റ് പറയാനില്ല. ഇടതുവിരുദ്ധരസായനത്തിന്റെ ടേസ്റ്റ് തികച്ചും യുനീക്കായ ഒന്നാണ്.

ഇക്കാലത്ത് സ്വന്തമായി ഇടതുവിരുദ്ധരസായനം ആരും പാചകം ചെയ്യാറില്ല എന്നതാണു സത്യം. മാധ്യമങ്ങള്‍ വിളമ്പിത്തരുന്ന രസായനമെടുത്ത് മേമ്പൊടിക്ക് ഇത്തിരി ചൈനാ വിരുദ്ധതയും ബംഗാള്‍ അപവാദവും ചേര്‍ത്ത് വിളമ്പുകയാണ് പതിവ്. ഇടതുവിരുദ്ധരസായനം ഉണ്ടാക്കാന്‍ നല്ല കറകളഞ്ഞ ഇടതുവിരുദ്ധത തന്നെ വേണം എന്നതിനാലാണ് ഇത്. നമ്മള് തന്നെ കൃഷി ചെയ്ത്, വിളവെടുത്ത്, കഴുകിവൃത്തിയാക്കി, ഉണക്കിപ്പൊടിച്ചെടുക്കുന്ന ഇടതുവിരുദ്ധതകൊണ്ട് രസായനം ഉണ്ടാക്കിയാലേ ടേസ്റ്റ് കിട്ടൂ. മാധ്യമങ്ങളില്‍ നിന്ന് കിട്ടുന്നവയില്‍ എന്ത് ഇടതുവിരുദ്ധതയാണുള്ളതെന്ന് അത് തയ്യാറാക്കിയ സിന്‍ഡിക്കേറ്റിനെ അറിയൂ. പുറംപൂച്ച് കളയാതെ ഇടതുവിരുദ്ധത ഉണക്കിപ്പൊടിച്ച് രസായനം ഉണ്ടാക്കുന്ന കാര്യമാണ് ഇനി പറയാന്‍ പോകുന്നത്.

ഇടതുപക്ഷം എന്നു പറഞ്ഞാല്‍ നല്ല നന്മയും പുരോഗമനചിന്തയും ഉള്ളതാണ്. അപ്പോള്‍ ഇടതു വിരുദ്ധത എന്നു പറഞ്ഞാല്‍ എന്താണെന്ന് ചോദിച്ചേക്കാം. അതും ഇടതുപക്ഷം തന്നെ. പറഞ്ഞത് മനസ്സിലായില്ലെങ്കില്‍ വിശദീകരിച്ചു തരാം. ഇടതുപക്ഷത്തിന്റെ ന്യൂക്ലിയസ്സില്‍ വിരുദ്ധത കയറ്റുന്നതാണ് ഇടതുവിരുദ്ധത. അതായത് ഇടതുപക്ഷമാണെന്നോ പണ്ട് ഇടതുപക്ഷമായിരുന്നെന്നോ പറയുകയും എന്നാല്‍ അതിന്റെ ഒരു ലക്ഷണവും സംസാരത്തിലോ പ്രവര്‍ത്തിയിലോ ഇല്ലാതിരിക്കുകയും ചെയ്യുക. ഇടതുപക്ഷം കൊണ്ട് രസായനം ഉണ്ടാക്കിയാല്‍ പൊറോട്ട പോലെ ഇരിക്കും. അത് ആരോഗ്യത്തിനു നന്നല്ല. മലയാളി തന്റെ സംസ്ഥാനരസായനമായി ഇടതുപക്ഷത്തെ കാണുന്നുണ്ട്. കഷ്ടം എന്നേ പറയാന്‍ കഴിയൂ. വിരുദ്ധത ഇല്ലാത്ത ഇടതുപക്ഷം ആരോഗ്യപ്രശ്നം ഉണ്ടാക്കും. നമ്മള് തന്നെ കൃഷി ചെയ്ത്, വിളവെടുത്ത്, കഴുകിവൃത്തിയാക്കി, ഉണക്കിപ്പൊടിച്ചെടുക്കുന്ന ഇടതുവിരുദ്ധതകൊണ്ട് രസായനം ഉണ്ടാക്കി കഴിക്കാന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാര്. നാമൊക്കെ ഇന്ന് കുഴിമടിയന്മാരായിരിക്കുന്നു. പത്രങ്ങളിലെ ഇടതുവിരുദ്ധതകൊണ്ട് തൃപ്തിപ്പെടുന്നവരാണ് മലയാളികളില്‍ പലരും. ഇടതുവിരുദ്ധ രസായനം ഉണ്ടാക്കാന്‍ മാത്രമല്ല മൂക്കുമുട്ടെ തിന്നാനും എനിക്ക് നല്ല താല്പര്യമായിരുന്നു. രസായനം കഴിക്കുന്നവര്‍ കൊള്ളാം എന്ന് കമന്റും പറഞ്ഞാല്‍ കുശാലായി. കൊള്ളില്ലെന്ന് പറഞ്ഞാല്‍ പിന്നെ എനിക്കത് ഡിലിറ്റേണ്ടി വരും.

ഇനി നിഷ്പക്ഷതാനാട്യക്കല്‍ക്കണ്ടം ഉണ്ടാക്കുന്ന വിധം പറയാം.

ആവശ്യമുള്ളത്

എനിക്ക് പാര്‍ട്ടിയില്ലെന്ന ഭാവം : അരക്കപ്പ്
(ഇത് കിട്ടിയില്ലെങ്കില്‍ ‘എല്ലാം കണക്കാ’ എന്ന ഭാവമായാലും മതി)
ഒരു വശം മാത്രം കാണുന്ന സ്വഭാവം : അരക്കപ്പ്
പച്ചക്കള്ളം : അരക്കപ്പ്
ഉളുപ്പില്ലായ്മ: ആവശ്യത്തിന്
കാപട്യം : നന്നായി വേവിച്ചത് കാല്‍കപ്പ്
തൊലിക്കട്ടി: വേണ്ടുവോളം

അരച്ചെടുക്കാന്‍

വ്യാജവാര്‍ത്ത : കിട്ടാവുന്നത്രയും
ചാനല്‍ ചര്‍ച്ച : രണ്ടോ മൂന്നോ
പെയ്ഡ് ന്യൂസ് : ആവശ്യത്തിന്

താളിക്കാന്‍

ആവണക്കെണ്ണ, ജീരകം തൊലികളഞ്ഞത്,

അച്ച് പല തരത്തിലുള്ളത്

ഉണ്ടാക്കുന്ന വിധം

വേവിച്ച് തൊലികളഞ്ഞ ‘എനിക്ക് പാര്‍ട്ടിയില്ലെന്ന ഭാവവും‘ ‘ഒരു വശം മാത്രം കാണുന്ന സ്വഭാവവും ചേര്‍ത്ത് നുറുക്കുക. പച്ചക്കള്ളം പച്ചയും കള്ളവും. എന്ന മട്ടില്‍ രണ്ടായി വെട്ടുക. ഉളുപ്പില്ലായ്മ, കാപട്യം എന്നിവ നന്നെ ചെറുതായി അരിയുക.(ചേര്‍ത്തിട്ടുണ്ടെന്ന് അറിയാതിരിക്കാനാണിത്) വ്യാജവാര്‍ത്ത, ചാനല്‍ ചര്‍ച്ച, പെയ്ഡ് ന്യൂസ് എന്നിവ നല്ല പേസ്റ്റ് പോലെ അരയ്ക്കുക. തൊലിക്കട്ടി സന്ദര്‍ഭത്തിനനുസരിച്ച് വേണം ചേര്‍ക്കാന്‍. അരിഞ്ഞില്ലെങ്കിലും കുഴപ്പമില്ല.

ചീനച്ചട്ടിയില്‍ (ചീനച്ചട്ടി ഉപയോഗിക്കുന്നത് ആരോഗ്യത്തിനു നന്നല്ല. എന്നാലും തല്ക്കാലം ലവന്മാര് മാത്രമേ ചട്ടി കണ്ടുപിടിച്ചിട്ടുള്ളൂ. ആരും കാണാതെ അത് വെച്ച് അഡ്ജസ്റ്റ് ചെയ്യാം) ആവണക്കെണ്ണ ഒഴിച്ച് ജീരകം തൊലികളഞ്ഞതും ചേര്‍ത്ത് വഴറ്റുക. നുറുക്കി വെച്ചിരിക്കുന്നതിന്റെ കൂടെ നന്നായി നുറുക്കി വെച്ചിരിക്കുന്ന കാപട്യം, ഉളുപ്പില്ലായ്മ എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. തൊലിക്കട്ടി ചേര്‍ക്കാന്‍ മറക്കരുത്. നല്ലവണ്ണം തിളയ്ക്കുമ്പോള്‍ വാങ്ങിവെയ്ക്കുക. അല്പം തണുത്താല്‍ പല തരത്തിലും സൈസിലും ഉണ്ടാക്കിവെച്ചിട്ടുള്ള അച്ചുകളിലിട്ട് വാര്‍ക്കുക. ഒന്നാം തരം നിഷ്പക്ഷതാനാട്യക്കല്‍ക്കണ്ടം റെഡി.

ഇടതുവിരുദ്ധ രസായനം തയ്യാറാകുന്ന മുറയ്ക്ക് നിഷ്പക്ഷതാനാട്യക്കല്‍ക്കണ്ടവും ചേര്‍ത്ത് വിളമ്പുക. നമ്മുടെ മനസ്സില്‍ നിരവധി മുകുളങ്ങളുണ്ട്. അവയെ ഉദ്ദീപിപ്പിക്കാന്‍ വൈവിധ്യമാര്‍ന്ന രീതിയില്‍ വിരുദ്ധത ഉണ്ടാക്കാന്‍ ശീലിക്കേണ്ടതാണ്. ആവണക്കെണ്ണ ചേര്‍ത്തിട്ടുള്ളതിനാല്‍ രാവിലെ കഴിച്ചാല്‍ നല്ല ശോധനയും ലഭിക്കും.

പിന് കുറിപ്പ്

തിരക്കിനിടയില്‍ ഇടതുവിരുദ്ധരസായനം ഉണ്ടാക്കുന്ന വിധം പറയാന്‍ മറന്നു അല്ലേ? സോറീട്ടാ. ഇനീം ടൈമുണ്ടല്ലോ.മരത്തലയന്http://www.blogger.com/profile/03743819927425039725noreply@blogger.com8tag:blogger.com,1999:blog-1895769632075947710.post-14979754278952056162010-09-25T04:02:00.000-07:002010-09-25T05:15:11.240-07:00പത്തോളജിക്കല്‍ ഡിസ്ലൈക്കിനു മരുന്നുണ്ടോ?സഖാവെ...ഒന്ന് നിന്നാട്ട്...കേക്കണ വാര്‍ത്തകളൊന്നും അത്ര സൊകമുള്ളതല്ലല്ലോ സഖാവേ

നീയെന്തരു കേട്ട്?

നിങ്ങടെ ചാനലു പാട്ടുപരിപാടികളു നടത്തീട്ട് സമ്മാനങ്ങളു കൊടുത്തില്ലെന്നോ, കാശുകളു വെട്ടിച്ചെന്നോ ഒക്കെ ദോണ്ടേ ലവന്മാരു പറഞ്ഞു നടക്കണ്..

ചാനലുകളെന്ന് പറഞ്ഞാ സ്വതന്ത്ര സ്ഥാപനങ്ങളാടെയ്..ലതവടെ നിക്കട്ട്.. വിഷയങ്ങളെന്തരാണെന്ന് നിനക്കറിയാവോ?

അറിയാവോന്ന് ച്വായ്ച്ചാ..പത്രത്തീ വായിച്ചതും മ്മടെ പുള്ളേടെ മെയിലില്‍ വന്നെന്ന് പറഞ്ഞ് കാണിച്ചതുമൊക്കെ അറിയാം സഖാവേ..

എന്നാ നീ കേട്ടതൊന്ന് വ്യക്തമായിട്ട് പറ

നിങ്ങടെ ചാനലൊരു പരുവാടി നടത്തി.. വീട് സമ്മാനം പ്രഖ്യാപിച്ച്..ടൈമായപ്പോ കൊടത്തില്ല..ച്വായ്ച്ചപ്പോ പറഞ്ഞ് സ്പാണ്‍സറാണ് സമ്മാനങ്ങളു കൊടക്കണതെന്ന്..സമ്മാനം കിട്ടാത്തോരു പത്രസമ്മേളനം നടത്തി..ലത് പത്രങ്ങളിലൊക്കെ വന്ന്..പിന്നെ..ഈ മെയിലും ആ മെയിലും വന്ന്..

എന്തരേടേയ് നിങ്ങടെ ചാനല്‍ നിങ്ങടെ ചാനല്‍ എന്ന് പറയാനൊരു ആവേശം? തല്ക്കാലം നീ ക്യേട്ടതിനെക്കുറിച്ചും പത്രസമ്മേളനത്തെക്കുറിച്ചും പറയാം..ചാനലു പരുവാടി നടത്തീതും പത്രസമ്മേളനം നടത്തിയ ഫാമിലിക്ക് സമ്മാനം കിട്ടിയതും ചാനലു പോലും നിഷേധിച്ചിട്ടില്ലെടെയ്..സമ്മാനം കിട്ടാനെക്കൊണ്ട് സ്പാണ്‍സറുമായി മുട്ടിക്കേം ഭൂമി രജിസ്റ്ററാക്കുകേം ചെയ്ത്..

ലത് പത്രക്കുറിപ്പേലൊണ്ടാരുന്നണ്ണാ..

അപ്പ നീ പോലും അത്രേം സമ്മതിച്ച്..സന്തോയം..സമ്മാനം കിട്ടുമ്പോ നികുതികളു അടയ്ക്കണമെടെയ്..ലത് എനിക്കായാലും നെനക്കായാലും ലങ്ങനെത്തന്നെ..സര്‍ക്കാരിന്റെ നിയമമാണ്..ലത് ക്യേരളത്തീ മാത്രമല്ല..ഇന്ത്യേലെവടേം അങ്ങനത്തന്നാ..യേത് ചാനലിലും ലിത് തന്നെ നിബന്ധന..മനസ്സിലാവണോണ്ടാ?

ഒണ്ടണ്ണാ..

സമ്മാനം കിട്ടിയവരെന്തരു പറഞ്ഞെന്നറിയാവോ..നികുതിയടക്കാന്‍ പൈസേല്ലാ..സമ്മാനം കാശായി മതീന്ന്..

പാവങ്ങളല്ലേ അണ്ണാ..കാശായിട്ട് കൊടത്താ ങ്ങക്കെന്തരു?

ഡേയ്..ഡേയ്..നീയാദ്യം പറഞ്ഞതന്തരു?

സമ്മാനം കിട്ടീല്ലാന്ന് തന്നെ അണ്ണാ..

സമ്മാനം കിട്ടീല്ലാന്ന് പറഞ്ഞാ..വീട് കിട്ടീല്ലാന്നല്ലേടേ?

വോ തെന്നെ അണ്ണാ..

ഇപ്പ പറേണതെന്തരു?

സമ്മാനം കിട്ടീല്ലാന്ന് തന്നെ അണ്ണാ..പിന്നെ കാശായിട്ട് കൊടുത്തൂടേന്ന് ച്വായ്ച്ചെന്നുള്ളത് സത്യം..

പരുവാടീടെ സമ്മാനം വീട്..നിനക്കിപ്പോ വേണ്ടത് കാശ്..

പാവങ്ങളുടെ ചാനലല്ലേ അണ്ണാ..കാശായിട്ട് കൊടുക്കെന്ന്..

ഭൂമി റജിസ്റ്റര്‍ ചെയ്തപ്പോ വേണ്ടാന്ന് പറഞ്ഞാ?

ഇല്ലാന്ന് തോന്നണണ്ണാ..

2008ല്‍ തന്നെ ഭൂമി രജിസ്റ്റര്‍ ചെയ്തെന്ന് ലവരു തന്നെ സമ്മതിച്ചിട്ടൊണ്ടെന്ന് നീ തന്നെ പറഞ്ഞതല്ലേടെയ്..

തെന്നെ അണ്ണാ...

വീടു പണിക്കിത്തിരി ടൈമൊക്കെ എടുക്കൂല്ലേടേയ്..അത് കഴിഞ്ഞ് കൊടുത്തപ്പോ കാശ് മതീന്നായതല്ലെടേയ്?

ലങ്ങനെ ച്വായ്ച്ചാ അണ്ണാ...ചക്ക കൊഴേണ പോലെ കൊഴയും അണ്ണാ..

നീ ഒര് അറിവില്ലാപൈതമായതോണ്ട് വിശദീകരിച്ച് തന്നെ തെരാമെടേയ്..സമാധാനപ്പെട് ...ഭൂമിയൊക്കെ രജിസ്റ്റര്‍ ചെയ്ത് വീടുമായപ്പോ..നികുതിയടച്ച് വീട് കൈപ്പറ്റിക്കോളാന്‍ പറഞ്ഞപ്പോ ലവരു പറഞ്ഞ് കാശായിട്ട് മതീന്ന്..

അണ്ണനിത് നേരത്തെ ഒരുവട്ടം പറഞ്ഞതല്ലേ..

എത്ര പറഞ്ഞാലും പിന്നേം പിന്നേം ച്വായ്ച്ചോണ്ടിരിക്കണ നിന്നെപ്പോലുള്ളോരെ ബോത്യപ്പെടുത്താന്‍ ഇനീം പറയേണ്ടി വരുമെടേയ്..

ഊതല്ലണ്ണാ..

ലങ്ങനെ കാശായിട്ട് കൊടുക്കാമെന്നല്ല കരാറ്...നികുതിയടക്കുക, വീട് കൈപ്പറ്റുക..സിമ്പിളായിട്ട് തീര്‍ക്കാവുന്ന കാര്യല്ലേടേയ് സമ്മേളനം വിളിച്ച് വാര്‍ത്തയാക്കി നാറ്റിച്ചത്..ഈമെയിലിലാക്കാന്‍ ആര്‍മ്മാദക്കമ്മിറ്റിക്കാരും റെഡിയാരുന്നു..

അണ്ണന് പറഞ്ഞതീ പായിന്റൊക്കെ ഒണ്ട്..ന്നാലും ഈമെയിലയച്ചോരേ സൈബര്‍ ലാ കാട്ടി ഫീഷണിപ്പെടുത്തണ്ടാര്‍ന്ന്..

എന്തരു?

ഈമെയിലയച്ചോരേ സൈബര്‍ ലാ കാട്ടി ഫീഷണിപ്പെടുത്തണ്ടാര്‍ന്നൊന്ന്..

ലത് യേത് കോത്താഴത്തെ ന്യായാടേയ്? ചാനലിനെതിരെ അപവാദം നടത്തിയോര്‍ക്കെതിരെ നടപടി സ്വീകരിക്കുംന്നല്ലെടേയ് പറഞ്ഞത്..അല്ലാണ്ട് വഴിയേപോണോരെ വല്ലോം പറഞ്ഞാ..

അതില്ലണ്ണാ..പക്ഷേങ്കി പത്രക്കാരു വാര്‍ത്ത മുക്കിയപ്പോ..അതിനെ ബൈപാസ് ചെയ്ത് സത്യം ജനങ്ങളിലെത്തിക്കാനല്ലേ അണ്ണാ ഈമെയില്‍ പ്രചരണം..അണ്ണനതീ കെറുവിക്കണതെന്തരിനു?

പത്രങ്ങളു..വാര്‍ത്തകളു മുക്കീന്നാ...ഡേയ് ഡേയ് ഏതൊക്കെ പത്രം വാര്‍ത്ത കൊടുത്തെന്ന് അറിഞ്ഞിട്ട് തന്നെ നെന്റെ വര്‍ത്തമാനം..കൊടുക്കാത്ത പത്രത്തിന്റെ പേരു പറയണതാവുമെടേയ് എളുപ്പം..പത്രസമ്മേളനം നടത്തിയതു തന്നെ പത്രത്തീലും ചാനലീലും വരാനല്ലെടേയ്..വരുകേം ചെയ്ത്..വന്നു കഴിഞ്ഞപ്പോ ഒരു എഫക്റ്റിനല്ലെടേയ് നീ പത്രക്കാരു മുക്കീന്ന് ഗുണ്ടടിക്കണത്..ആ പത്രവാര്‍ത്തകളു വെച്ച് എത്ര പേരു ബസ്സോട്ടിച്ചെന്നതിനു വല്ല കണക്കും ഉണ്ടോടേയ്?

ഒരു ജനാധിപത്യവ്യവസ്ഥേല്‍ അതിനൊക്കെ സൊതന്തിരം ഒണ്ടണ്ണാ..

ലാ സൊതന്തിരം ചാനലിനു ഇല്ലേടേയ്?..ലവരെപ്പറ്റി ലാര്‍ക്കും ലെന്തും പറയാം..ലവരു ലതൊക്കെ കേട്ട് വിനയകുനിയന്മാരായി നിന്നോണംന്നാണോടേയ്..നിയമം അനുവദിക്കുന്ന നടപടികള്‍ എടുക്കാന്‍ ലവര്‍ക്ക് അവകാശമില്ലെടേയ്?

അവകാശങ്ങളൊക്കെ ഒണ്ടണ്ണാ..എന്നാലും കേസ് കൊടുക്കുംന്ന് പറഞ്ഞത് ഫാസിസമാണണ്ണാ..

ലെന്തരു?

ഫാസിസം..

അതിന്റെ അര്‍ത്ഥം അറിഞ്ഞിട്ട് തന്നെടേയ് എടുത്ത് വീശണത്?

അര്‍ഥമൊക്കെ അറിയാവെങ്കി ഞാനണ്ണനോട് സംസാരിച്ച് സമയം കളയുവോ..നേരെ കാരാട്ടിന്റൂട സംസാരിക്കത്തില്ലേ അണ്ണാ..

ഉത്തരം മുട്ടുമ്പോ തമാശകളു പറയണം കേട്ടാ..പിന്നെ നെനക്കൊരു കാര്യമറിയാവോ?

എന്തരു?

ആദ്യായിട്ട് ഈ റിയാലിറ്റീന്റെ പരുവാടി തൊടങ്ങിയതും ഈ ചാനലു തന്നെ..പത്ത് കൊല്ലമായി ചാനലു പരുവാടികളു നടത്തി സമ്മാനങ്ങളു കൊടുത്തോണ്ടിരിക്കണ്..ഒറ്റ കേസിലു നീ വല്ല ഒച്ചേം കേട്ടിട്ടൊണ്ടാ..എല്ലാരും പങ്കെടുത്ത് നിയമാനുസരണം സമ്മാനം വാങ്ങിപ്പോയിട്ടൊണ്ട്..

അതൊക്കെ ശരിയായിരിക്കും അണ്ണാ..ന്നാലും പാവങ്ങള്‍ക്ക് നികുതിയടക്കാന്‍ കയ്യീ കാശു കാണൂല്ലാന്ന് മനസ്സിലാക്കി ചാനലു അതിനൊരേര്‍പ്പാടൊണ്ടാക്കണമാരുന്നണ്ണാ..കോര്‍പ്പറേറ്റുകളും പാവങ്ങളും തമ്മിലൊള്ള വൈരുദ്ധ്യത്തീ നമ്മളൊക്കെ പാവങ്ങളുടെ സൈഡാണണ്ണാ..

ഇതിനു മുന്‍പേ സമ്മാനം വാങ്ങിപ്പോയോരും പാവങ്ങളൊക്കെ തന്നെ ആരുന്നെടെയ്..മറ്റു ചാനലീ സമ്മാനം കിട്ടിയവരും നികുതിക്ക് കാശില്ലാതെ നടന്നിരുന്നു..അന്നൊരു ഒച്ചേം ബഹളോം കേട്ടില്ലല്ലോടേയ്..

അതുപിന്നെ അണ്ണാ ക്ഷീരമുള്ളോരകിടിന് ചുവട്ടില്‍ മാന്തിയാലേ ചോരവരൂ..അതിനു പോലും ഈ നാട്ടില്‍ പറ്റൂലാന്നായാ അണ്ണാ? ദെന്തരു ഭരണമണ്ണാ..

പാവങ്ങളുടെ സൈഡെന്ന് പറയണ നെന്നെയൊന്നും വിലക്കയറ്റത്തിനെതിരായ സമരത്തിന്റൊപ്പം കണ്ടില്ലായിരുന്നല്ലോടെയ്..അന്ന് നീ സമരത്തിനെതിരെ സംസാരിച്ചോണ്ട് നടപ്പാര്‍ന്നു.. കോര്‍പ്പറേറ്റുകള്‍ക്ക് പൊതുമേകലേനെ തീറെഴുതുന്നതിനെതിരെ പറയുമ്പോഴും നീയൊന്നും അവിടെ ഇല്ലാര്‍ന്നു..കോര്‍പ്പറേറ്റെന്ന് പറഞ്ഞാ ലെന്തരാണെന്നെങ്കിലും മനസ്സിലാക്കി വെയ്യടെയ്..നാളെ ഒപകാരപ്പെടും..

എന്തരു ച്വായ്ച്ചാലും അണ്ണന്റെ കയ്യീ എന്തരേങ്കിലും കൊനഷ്ട് ഉത്തരം കാണും.. അണ്ണന്റെ പാര്‍ട്ടീനെക്കുറിച്ച് എഴുതാന്‍ ഒരു പട തന്നെ എറങ്ങണത് ചുമ്മാതല്ല..

ഇങ്ങനെ പടയായി എറങ്ങണോരു തന്നെ സംഘടനകളൊന്നും വേണ്ടാന്ന് പറയുകേം ചെയ്യും..

അണ്ണന്റെ ചൊറിയണ വര്‍ത്താനം കേട്ടിട്ട് എനിക്ക് ഓര്‍ഗാസം ഒണ്ടാവണണ്ണാ..

എന്തരു?

ഓര്‍ഗാസം..

ചെലര്ക്ക് സത്യം പറയണ കേട്ടാ വരുമെടേയ് ‘ഓര്‍ഗാസം‘..മറ്റു ചിലര്‍ക്ക് അപവാദം പ്രചരിപ്പിക്കുമ്പോ..ഇനി ചിലര്‍ക്ക്...

നിര്‍ത്ത് നിര്‍ത്ത്...അണ്ണന്റെ വിശദീകരണത്തിനൊക്കെ പുല്ലുവില... പുല്ലുവില പ്ഫൂൂൂൂൂൂൂ.

നീയന്തരു പുല്ലേ തുപ്പിയാലും ഒന്നൊറപ്പാടേയ്...

എന്തരു?

പത്തോളജിക്കല്‍ ഡിസ്ലൈക്കിനു മരുന്നില്ലാന്ന്..മരത്തലയന്http://www.blogger.com/profile/03743819927425039725noreply@blogger.com25tag:blogger.com,1999:blog-1895769632075947710.post-55364793024028134412010-09-06T10:14:00.000-07:002010-09-06T10:26:07.952-07:00ഒറ്റ ദിവസം കൊണ്ട് തീരൂല്ല സമരങ്ങള്സഹാവേ സഹാവേ ഒന്ന് നിന്നാട്ട്..കൊടികളു കെട്ടാന്‍ പോണ വഴികളായിരിക്കും.

തന്നെടേയ്..

അപ്പ നാളെ മൊത്തം ഷാപ്പുകളും ക്ലോസ് തന്നെ..

ഷാപ്പെന്ന് പറഞ്ഞ് ഊതല്ലെടേയ്..നീ പത്രങ്ങളൊന്നും വായിക്കാറില്ലേ..ആറു കോടിയിലധികം തൊഴിലാളികള്‍ പണിമൊടക്കുന്നൊണ്ടെടേയ്..

ഒവ്വ...ലവന്മാരു പണിമൊടക്കീട്ടാണ് ഇനി ഒണ്ടാക്കാന്‍ പോണത്..ഇത്തവണ ചമരത്തിന്റെ കാരണമെന്തര്? നിങ്ങക്ക് ചിക്കിലി കൂട്ടിക്കിട്ടാന്‍ തന്നേ?

ജ്വാലിക്ക് പോണ നെനക്കിതൊന്നും അറിയാന്‍ മേലേടേ? വെലക്കയറ്റം തടയുക, റേഷന്‍ പച്ചരീം കോതമ്പുമൊക്കെ എല്ലാര്ക്കും കൊടുക്കുക, തൊഴില്‍ നിയമങ്ങളു പാലിക്കുക, അസംകടിതമേകലയിലെ പയലുകള്‍ക്ക് വേണ്ടി നെയമം കൊണ്ടു വരിക, പൊതുമേകലേനേ രക്ഷിക്കുക..അങ്ങനെയുള്ള ആവശ്യങ്ങളാണെടേയ്..

അപ്പോ നിങ്ങളു സഹാക്കളണ്ണന്മാരു സമരങ്ങളു നടത്തിയാ ഒക്കെ ശരിയാവും ഇല്ലെ ?

ശരിയാക്കാനല്ലേടേയ് ശ്രമിക്കണത്..കാങ്ക്രസിന്റെ യൂണിയനും സമരത്തില്‍ ഒണ്ടെടേയ്..നെന്റെ പാര്‍ട്ടിയല്ലെടെയ്?

കാങ്ക്രസൊക്കെ ലവടെ കെടക്കട്ട്..നമ്മക്ക് പാര്‍ട്ടീം മണ്ണാങ്കട്ടിയും ഒന്നുമില്ലണ്ണാ..സമരം കഴിഞ്ഞ് പിറ്റേന്ന് ഇതൊക്കെ ശരിയാവുവോന്നാ ച്വാദ്യം.. കെടന്ന് ഉരുളല്ല് സഗാവ്..

ഒറ്റ ദെവസം കൊണ്ട് എല്ലാം നേരെയാവൂങ്കി നീയൊക്കെ എന്നേ നേരെയായേനേ..നേരെയായില്ലല്ല്..ലതു പോലെ തന്നെടേയ് ഇതും..

അപ്പ ഒടനേ ശരിയാവൂല്ലാന്ന്..

ഒടനെ ശരിയാവുവോ, സമരം ചെയ്താ ശരിയാവുവോ, വേറെ മാര്‍ക്കമില്ലേന്നൊക്കെ ച്വായ്ക്കണ നീ ഒന്ന് രണ്ട് ച്വാദ്യങ്ങള്‍ക്ക് സമാധാനം പറ

സമാധാനമായിട്ട് ചോദീരണ്ണാ..

നീയിപ്പ ഡെയ്ലി യെത്ര മണിക്കൂറു പണികളെടുക്കണൊണ്ട്..?

യെട്ടാണെന്ന് തോന്നണണ്ണാ..അതീക്കൂടിയാ ഓവര്‍ടൈം അണ്ണാ..

ലോകം ഒണ്ടായപ്പ തൊട്ടേ ഇതങ്ങിനെ ആയിരുന്നാ?

ചരിത്രമൊക്കെ ആര്‍ക്കറിയാമണ്ണാ..ആയിരുന്നിരിക്കണം..

അടിമകളെപ്പറ്റി നീ കേട്ടിട്ടുണ്ടാ?

ഒണ്ടണ്ണാ..സിനിമേം കണ്ടിട്ടൊണ്ടണ്ണാ..

ലവരും നെന്നെപ്പോലെ യെട്ട് മണിക്കൂറുകളു തന്നെ ജ്വാലികളു ചെയ്തിരുന്നത്?

വെവരമില്ലാതെ സംസാരിക്കരുതണ്ണാ..അടിമകള്‍ക് സേവന വേതന വ്യവസ്ഥകളൊണ്ടാവുമോ അണ്ണാ..ലവരു അടിമകളല്ലേ.. ഇപ്പഴത്തെ സഹാക്കള്‍ക്ക് അപ്പോ ഇത്ര വിവരമേ ഉള്ളല്ലേ അണ്ണാ?

സ്ഥിരം ഡൈലോഗ് നിര്‍ത്തീട്ട് ച്വാദ്യത്തിനുത്തരം പറേടെയ്.. ഇപ്പ അടിമകളൊണ്ടാ?

ഇല്ലെന്ന് പറയാം അണ്ണാ..ചരിത്രം വല്യ പിടീല്ല..

അടിമ വ്യവസ്ഥിതിയൊക്കെ പോയെടേയ്..പിന്നെ ജന്മിത്തം വന്ന്..മൊയലാളിത്തം വന്ന്..

ജന്മിമാരു മൊട പയലുകളാണണ്ണാ..നടുവൊടിയെ ജ്വാലികളു ചെയ്താലും കൂലികളു കൊടുക്കൂലണ്ണാ...മുത്തശ്ശന് കൊറേ കഷ്ടപ്പെട്ടെന്ന് അമ്മ പറേണ കേക്കാമണ്ണാ..

അപ്പ നെന്റെ മുത്തശ്ശന് കഷ്ടപ്പെടണ പോലെ നീ കഷ്ടപ്പെടണോണ്ടാ..

ഇല്ലെന്ന് തോന്നണണ്ണാ..

അത് ഒറ്റ ദിവസം കൊണ്ട് ഒണ്ടായതാണാ?

അത് പിന്നെ അണ്ണാ...അങ്ങനെ ച്വാദിച്ചാ..

നെന്റെ അച്ഛനെന്താരുന്ന് ജ്വാലി..

ഡെയ്ലി വേജസാരുന്നണ്ണാ..ഒന്നും സമ്പാദിച്ചില്ലാ..

നെന്റെ കാര്യം ലവരേക്കാളുമൊക്കെ മെച്ചമല്ലേ?

മെച്ചമാണെന്ന് തോന്നണണ്ണാ..

അത് ഒറ്റ ദിവസം കൊണ്ട് ഒണ്ടായതാണാ?

അത് പിന്നെ അണ്ണാ...അങ്ങനെ ച്വാദിച്ചാ..

ലത് തന്നെടെയ്..കാര്യം..അടിമകളു മുഴുവന്‍ സമയോം കഷ്ടപ്പെട്ടിരുന്നോടത്ത്ന്ന് ഇന്നത്ത അവസ്ഥയിലെത്തിയത് കൊറേ സമരോം, കലഹോം, ലഹളേം ഒക്കെ നടത്തീട്ടാണ്..ഒറ്റ ദിവസം കൊണ്ടല്ല...അത് നിനക്ക് ബോധ്യായല്ല്?

ബോദ്യായെന്ന് തോന്നണണ്ണാ..

ലത് പോലെ തന്നെടേയ് ഇതും..കൊറേ സമരോം ഹര്‍ത്താലും പണിമൊടക്കുമൊക്കെ ജാതേം ഒക്കെ നടക്കുമ്പോ സംഗതി മെച്ചപ്പെടും..

മെച്ചപ്പെട്ടാ മതിയാര്ന്ന്...ഇത്തിപ്പോരം സൊതന്ത്രമായി സാമ്പത്തികം കൈകാര്യം ചെയ്യാര്‍ന്നു..

ചരിത്രമറിയില്ലെന്ന് പറഞ്ഞ നെന്റെ പൊതുവിജ്ഞാനം അളക്കട്ടേടെയ്...സ്വാതന്ത്യം ഇന്ത്യക്ക് ഒറ്റ ദിവസം കൊണ്ട് കിട്ടിയാര്‍ന്നോടേയ്?

ഇല്ലണ്ണാ...അക്കാര്യത്തീ എനിക്കൊറപ്പ്ണ്ട്..ശിപ്പായി ലഹളാ, ജാലിയന്‍ വാലാബാഗ്, ഉപ്പ് സത്യാഗ്രഹംന്നൊക്കെ ഉസ്കൂളി പടിച്ചത് ഓര്‍മ്മ വന്ന്..

അപ്പോ നെനക്ക് ചെല ചരിത്രമറിയാം ചെല കാര്യങ്ങളു പിടി കിട്ടിത്തൊടങ്ങി.. നീ ഇനി ഒരു സമരം കൊണ്ട് എല്ലാം ശരിയാവുവോന്ന് ച്വായ്കുവോ?

ഇല്ലെന്ന് തോന്നണണ്ണാ...

ഒരു സമരം കൊണ്ട് എല്ലാം ശരിയാവുവോന്ന് ച്വായ്ക്കുവോ?

ഇല്ലെന്ന് തോന്നണണ്ണാ...

യെന്തരടെയ്..യെന്തരു ച്വായ്ച്ചാലും തോന്നണണ്ണാ, തോന്നണണ്ണാന്ന് പറേണത്..ബോദ്യായത് ഒറപ്പിച്ച് പറയെടേയ്..

ഒറപ്പിച്ച് പറഞ്ഞാ ഞാം നിങ്ങ സകാക്കന്മാരുടെ സൈസ് ആവൂല്ലേ അണ്ണാ..സകാവാവാന്‍ എനിക്കിഷ്ടോല്ല..

നീ സഖാവൊന്നും ആവണ്ടെടേയ്..ബോദ്യം വന്ന കാര്യം പറഞ്ഞൂടേയ്...

അണ്ണനു നിര്ബന്ധമാണേല് പറയാമണ്ണാ..

എന്തരു?

ഒറ്റ ദിവസം കൊണ്ട് സമരം തീരൂല്ലാന്ന്.മരത്തലയന്http://www.blogger.com/profile/03743819927425039725noreply@blogger.com18