ദെന്തൂട്ടാ ചേട്ടാ പുത്യേ പോസ്റ്റൊന്നും കാണാന്‍ല്യല്ലോ...
ഒരു കന്നാലീം പോസ്റ്റോളൊന്നും ഡിലിറ്റിണില്ലടാ ഇവനേ..
ഡിലിറ്റ് ചെയ്യണതും ചേട്ടന്റെ പോസ്റ്റിങ്ങുമായി എന്തൂട്ടാ ബന്ധം..
ബന്ധംന്ന് പറയുമ്പോ, പ്പഴത്തെ ന്റെ ത്രില്ലെന്താന്ന് വെച്ചാ ഓരോരോ കന്നാലികള് ഡിലിറ്റണ പോസ്റ്റുകള് ഗൂഗിളീന്ന് പൊക്കി മ്മട ബ്ലോഗിലിടണതാണ്ടാ
ച്ഛേ..അത് ഒരു സൈസ് തറപ്പരിപാടിയല്ലേ ചേട്ടാ..
അത് നിനക്കല്ലെടാ ചെക്കാ..ന്നെപ്പോലുള്ള വേള്‍ഡ് ഫേമസ് ആളോള്‍ക്ക് ദൊന്നും പ്രശ്നല്ല..മ്മള് ചെയ്യണത് ഒര് സേവനാണ്ടാ സേവനം..ഈ ബൂലോഗം അറിയാണ്ട് പോണ വാര്‍ത്തോള് അറിയിക്കലന്നെ
ന്നാലും ചേട്ടാ...
ആളോള് ഡിലിറ്റ് ചെയ്യണതെന്തോ അതാണ്ടാ മോനേ വാര്‍ത്ത..ബാക്കീള്ളതൊക്കെ വെറും പരസ്യാണ്ടാ പരസ്യം
ചേട്ടനീ കൊയ്ത്ത് തൊടങ്ങീട്ട് ശ്ശി കാലായോ?
മ്മടെ എഴ്ത്തിനൊക്കെ ഇപ്പൊരു തരം മരപ്പ്. എത്ര വലിച്ച് നീട്ടാന്‍ നോക്കീട്ടും നീള്ണില്യ...അതൊന്ന് മാറ്റാന്ന്ച്ച്‌ട്ട് ചേട്ടന്‍ കണ്ടുപിടിച്ച മരുന്നല്ലെടാ കുട്ടാ ഈ ഡിലിറ്റ്പോസ്റ്റിങ്ങ്..
ന്നാലും ചേട്ടാ..
എന്തൂട്ട് ന്നാലുംന്നാ നീ പറേണേ..കണ്ണൂരീന്നും കാസര്‍കോട്ടീന്നുമൊക്കെ വണ്ടി പിടിച്ച് വന്നിട്ടാടാ ആളോള് കമന്റുന്നത്.. ജനാധിപത്യവാദികളും അതിലിണ്ടെന്ന് കൂട്ടിക്കോ..
ന്നാലും ഡിലിറ്റിയോന്റെ വികാരം മ്മള് മാനിക്കണ്ടേ ചേട്ടാ..
പോസ്റ്റാ ഡിലിറ്റിയാ വികാരാ പോയി. വികാരന്ന് പറയണ സായനണ്ടല്ലോ അത് ഡിലിറ്റണ വരെയേള്ളോടാ ചെക്കാ. ചോരത്തെളപ്പ് അല്ലേലും സൈബർ സ്പേസില് നല്ലല്ല.
ഡിലിറ്റിയോന്‍ വന്ന് തെറി പറഞ്ഞാല്‍ ചമ്മൽസല്ലേ ചേട്ടാ
ന്നെ തെറി പറയാന്‍ ഇത്തിരി പുളിക്കും..പറഞ്ഞാ പറഞ്ഞോന്റെ ഐ.പി മ്മള് പൊക്കില്ലേടാ..
ചേട്ടനെപ്പഴാ ഐ.പി പൊക്കലിന്റെ ഉസ്‌താദായേ..
പണ്ട് റിങ്ങില്‍ ബൈക്ക് ഓട്ടിച്ച് നടന്ന കാലം തൊട്ടേ മ്മള് ഉസ്‌താദല്ലേടാ..ഇപ്പഴാച്ചാ സൈബര്‍ സെല്ലൂണ്ട്...മ്മളൊരു കേസാ കൊടത്താ അവരു ഇമെയിലിലൂടെ വന്ന് ഐ.പി പൊക്കിത്തരൂടാ..
പിന്നേ...അവര്‍ക്ക് വേറെ പണീല്ലല്ലോ..ചേട്ടന്‍ പറയണോര്‍ടെ ഒക്കെ ഐ.പി പൊക്കലല്ലേ അവര്ടെ ജോലി. ചേട്ടനീ പിള്ളേരു കളിക്കെവടന്നാ ത്രയും സമയംന്നാ ഇന്റെ സംശ്‌യം..
മ്മക്ക് സമയണ്ട്..പെന്‍ഷനൂണ്ട്..സൈബര്കാര്ക്ക് വെവരണ്ട്..ഞാനും ജഡ്ജിയേമാനും കൂടി ചേര്‍ന്നാ പിന്നെന്താണ്ടാ ഇവടെ നടക്കാത്തേ..
നടന്നോ നടന്നോ..അവസാനം കോപ്പിറെറ്റ് വയലേഷനു ചേട്ടന്‍ അകത്താകും..അത് വരേണ്ടാവും ചേട്ടന്റ്റെ കളി..
അതിനല്ലേടാ മ്മള് സ്വതന്ത്ര സോഫ്ട്‌വെയറുകാരന്റെ കൂടേം നടക്കണത്..
ചേട്ടനപ്പോ മൊത്തം വലിപ്പീരാണല്ലേ..
വലിപ്പീരാന്ന് മാത്രം പറയല്ലേടാ..സംവരണം കാരണം സര്‍ക്കാരാപ്പീസി ജോലികിട്ടിയ താന്ന ജാതിക്കാന്റെ മുന്നില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ ഒരു മടീം ഇല്ലാത്തെ ന്നെത്തന്നെ നീ ഇങ്ങനെ പറയണം..
ചേട്ടന്റെ സൈസില് മൂന്നുനാലെണ്ണം കൂടീ ഇല്ലാത്തത് നന്നായി..അല്ലെങ്കി ബൂലോഗം ബൂഗോളായേനേ..
ഹഹഹ...ഇല്ലാന്ന്‌ള്ള നിന്റെ വിചാരം നിന്നെ രക്ഷിക്കട്ടെ..എന്റെ പോസ്റ്റോളില് സ്ഥിരം കമന്റിടണ കുറ്റികള് പിന്നാരാന്നാ നിന്റെ വിചാരം..?
അപ്പ ശരി ചേട്ടാ..ത്രേം പറഞ്ഞതിന് എന്റെ ഐ.പിയും പൊക്കല്ലേട്ടാ ചേട്ടാ...
അതൊക്കെ ഞാന്‍ എപ്പഴേ പൊക്കി..അതീന്നാണ്ടാ മോനേ ഞാനിപ്പോ ബ്ലോഗണത്..
Posted by മരത്തലയന്‍ at 8:14 AM 1 comments Links to this post
Labels: നര്‍മ്മം,
ജനാധിപത്യവാദി said...
ഐ.പി. പൊക്കുന്ന കാര്യത്തിൽ ലോകത്തിലെ ഏറ്റവും മോശം രാഷ്ട്രീയകക്ഷിയാണ് സി.പി.എം. ജനാധിപത്യപരമായ രീതിയില്‍ ഐ.പി പൊക്കാന്‍ കോണ്‍ഗ്രസ് കഴിഞ്ഞേ ഇവിടെ ഒരു കക്ഷിയുള്ളൂ. 1962ല്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഐ.പി. പൊക്കല്‍ മത്സരം നടന്നപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ എന്താണ് ചെയ്തത്? ക്വിറ്റ് ഇന്ത്യാ ഐ.പി പൊക്കല്‍ കാലത്ത് അവരെന്താണ് ചെയ്തത്? അടിയന്തിരാവസ്ഥക്കാലത്ത് നടന്നപോലെ ജനാധിപത്യപരമായ രീതിയില്‍ ഐ.പി പൊക്കല്‍ നടന്ന ഒരു കാലഘട്ടം ചൂണ്ടിക്കാണിക്കാനാകുമോ? “നാവടക്കൂ ഐ.പി പൊക്കൂ” എന്ന മുദ്രാവാക്യത്തിന്റെ മാസ്‌മരികശക്തിയാലല്ലേ സ്‌കൂളുകളും ഓഫീസുകളും കൃത്യസമയത്ത് പ്രവര്‍ത്തിച്ചതും ബസ്സുകള്‍ കൃത്യസമയത്ത് ഓടിയതും. അതുകൊണ്ടാണ് ഞാന്‍ എപ്പോഴും പറയുന്നത് സി.പി.എം അവരുടെ കേന്ദ്രീകൃത രീതികളില്‍ നിന്ന് മാറി ജനാധിപത്യത്തിലേക്ക് വരണം എന്ന്.
July 23, 2009 11:12 AM
Thursday, July 23, 2009
Sunday, July 19, 2009
തലപ്പാവിന്റെ രാഷ്‌ട്രീയം അഥവാ മാധ്യമങ്ങളുടെ ഇരട്ടത്താപ്പ്
അമ്പും വില്ലും പുഷ്പകിരീടവും ജാഥാ ക്യാപ്റ്റനു പ്രവർത്തകർ സ്നേഹത്തോടെ നൽകിയാൽ, അത് സ്വീകരിച്ചാൽ സ്വീകരിച്ചതാര് എന്നത് നോക്കി മാധ്യമങ്ങൾ കൊലവിളി തുടങ്ങും. അമ്പും വില്ലും പ്രതിനിധീകരിക്കുന്നതെന്തിനെ, പുഷ്പകിരീടം ഫ്യൂഡൽ പിന്തുടർച്ചയല്ലേ തുടങ്ങിയ ചോദ്യങ്ങളുമായി അവരങ്ങനെ വിലസും.. പ്രവർത്തകരുടെ വിവരമില്ലായ്‌മയെക്കുറിച്ച് പ്രബന്ധങ്ങൾ വിരചിതമാകും. തൊഴിലാളിവർഗവിരുദ്ധം,ഫ്യൂഡൽ മൂല്യങ്ങളുടെ പുനഃസ്ഥാപനം, അധികാരപ്രമത്തത്തയുടെ അശ്ലീലമായ പ്രകടനം..
അതെ, വാക്കുകൾക്ക് പഞ്ഞമില്ലാതാകും മാധ്യമങ്ങൾക്ക്...
തലയിൽ ചൂടുന്നത് കാളക്കൊമ്പോ മയിൽപ്പീലിയോ ആണെങ്കിൽപ്പോലും മാധ്യമങ്ങൾ തങ്ങളുടെ ഗുഡ് ബുക്കിൽ ഉൾപ്പെടുത്തിയവരാണ് അവ ചൂടുന്നതെങ്കിൽ ആരോപണങ്ങളൊന്നും ഉയരില്ല. ചൂടുന്നതാര് എന്നതു മാത്രമാണ് പ്രധാനം. അമ്പും വില്ലും പുഷ്പകിരീടവും നൽകുന്ന പ്രവർത്തകർക്ക് വിവരമില്ലായ്‌മ ഉണ്ടെന്ന് ആരും ആരോപണം ഉന്നയിക്കില്ല. പോത്തിൻ കൊമ്പിന്റെ കിരീടത്തിൽ ഫ്യൂഡലിസത്തിന്റെ അവശിഷ്‌ടം പോലും കാണാൻ കിട്ടില്ല. മയിൽപ്പീലിയിൽ പക്ഷി മൃഗാദികളോടുള്ള ക്രൂരത മഷിയിട്ടാൽ പോലും ദർശിക്കാനാവില്ല. എല്ലാം ശുഭം, എല്ലാം നല്ലതിന്, എല്ലാം യഥാർത്ഥ തൊഴിലാളി പാരമ്പര്യത്തിലും ദളിത് മൂല്യങ്ങളിലും അഗാധമായ മനുഷ്യസ്‌നേഹത്തിലും ഉയർന്ന ജനാധിപത്യബോധത്തിലും അധിഷ്‌ഠിതമായത്. അടിസ്ഥാന വര്‍ഗവുമായുള്ള യഥാർഥ ഇഴുകിച്ചേരൽ...
അതെ, വാക്കുകൾക്ക് പഞ്ഞമില്ലാതാകും മാധ്യമങ്ങൾക്ക്...
Friday, July 17, 2009
അഞ്ചരയ്ക്കുള്ള വണ്ടി
മറുമൊഴീ കാണും, പോസ്റ്റീ കാണൂല.
റീഡറീ കാണും കമന്റില്‍ കാണൂല
ട്രാക്ക് ചെയ്താ ജീമെയിലീ കിട്ടും, എന്നാ പോസ്റ്റീ കിട്ടൂല
ഇതെന്തരാണെന്ന് പറയാവോ?
വേറെ ഒന്നുമല്ല, നമ്മടെ അഞ്ചരക്കണ്ടി സുകുമാരന്‍ ച്യാട്ടന്റെ പോസ്റ്റില്‍ ച്യാട്ടന്‍ പറയുന്നതിനെ കാര്യകാരണസഹിതം പൊളിച്ചുകൊടുക്കുന്ന കമന്റുകള്‍ക്ക് തന്നപ്പീ ഈ ഗതികേട്..
അമ്പലപ്പുഴേ യെന്തരോ ജാഥകളു നടന്നെന്നോ സീപീയെമ്മുകാരാരുന്നെന്നോ, പറഞ്ഞ് അണ്ണനൊരു പോസ്റ്റിട്ട്. അമ്പലപ്പുഴ യെമ്മന്‍ വിജയന്‍ പറഞ്ഞപോലൊരു പ്രതീകാണെന്നോ മറ്റോ ഒക്കെ അതിലൊണ്ടാരുന്നു..പ്യാടിക്കയൊന്നും വേണ്ട..അണ്ണന്‍ എം.എന്‍.വിജയന്റെ ലേഖനങ്ങള്‍ അരച്ചുകലക്കിക്കുടിച്ചിട്ടൊന്നുമല്ല വിജ്യന്മാഷെ ക്വാട്ടിയത്..മ്മടെ ദില്ലിപോസ്റ്റുകാരന്‍ എയുതി..അണ്ണന്‍ കാപ്പി പേസ്റ്റി..വെവരമൊണ്ടെന്ന് തോന്നിപ്പിക്കാന്‍ വെവരം ഒണ്ടാവണെമെന്നില്ല..യേത്?
അമ്പലപ്പുഴ ജാഥേലു കാങ്ക്രസ്സ് അണ്ണന്മാരും ബീയേപ്പി അണ്ണന്മാരുമൊക്കെ ഒണ്ടാരുന്നെന്ന് പ്യാരുകളു സഹിതം ദേശാഭിമാനി ചൂണ്ടിക്കാട്ടിയത് വെച്ച് ജിവി ഒരു കമന്റിട്ട്...മറുമൊഴീന്ന് കാപ്പിപേസ്റ്റു ചെയ്താ ലതിങ്ങനിരിക്കും..
ജിവി/JiVi has left a new comment on your post "ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധവിലാപം !":
ഈ കമ്മ്യൂണിസ്റ്റ് വിരുദ്ധര് എന്നാല് എന്താണെന്ന് പിടികിട്ടി-അവാസ്തവത്തിന്റ്നെ പൊങ്ങുതടിയും കൈയ്യിലേന്തി നിലം തല്ലുന്നവര്.
അമ്പലപ്പുഴ പ്രകടനക്കാരില് അഞ്ചു പേരെ പത്രങ്ങള് പ്രസിദ്ധീകരിച്ച ചിത്രങ്ങളില് നിന്ന് തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഐ എന് ടി യു സി പ്രവര്ത്തക്കരായ പുറക്കാട് വലീയപറമ്പില് മോഹനന്, വലീയപറമ്പില് ബാബു, ബി ജെ പി പ്രവര്ത്തകന് പുറക്കാട് ജൂബി സദനത്തില് ജാലു, സി എം പി പ്രവര്ത്തകന് അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് അച്ചന് വീട്ടില് ബിനുമോന്. ദേശാഭിമാനി വാര്ത്തയാണ്. ഈ വാര്ത്തയീല് ദേശാഭിമാനിക്ക് തെറ്റുകള് പറ്റിയിട്ടുണ്ടെങ്കില് ഇതിനകം തന്നെ അതിന്റെ ആഘോഷങ്ങള് ഉണ്ടാവേണ്ടതാണ്. ഏതെങ്കിലും പാര്ട്ടി അംഗം പങ്കെടുത്തെങ്കില് ചൂണ്ടിക്കാട്ടാന് അവിടത്തെ ഡി വൈ എഫ് ഐ നേതാവ് വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.
എന്റെ ഒരു സംശയം, ഈ പാര്ട്ടി വിരുദ്ധര് എന്ന് പറയുന്നവര്ക്ക് പാര്ട്ടി വിരുദ്ധതകൊണ്ട് വാസ്തവം കാണാന് സാധിക്കാത്തതാണോ അതോ വാസ്തവം കാണാന് സാധിക്കാതിരിക്കുന്നതരത്തിലുള്ള എന്തെങ്കിലും മാനസിക വൈകല്യം കാരണം ഇവര് പാര്ട്ടി വിരുദ്ധരായതോ.
അഞ്ചരക്കണ്ടിയണ്ണന്‍ യെന്തരു മറുപടികളു പറേണതെന്ന് നോക്കാന്‍ അങ്ങേരുടെ പോസ്റ്റി ചെന്നപ്പോ കമന്റുമില്ല മറുപടിയും ഇല്ല..അണ്ണനു മറുപടി ഇല്ലാത്തോണ്ടണ്ണന്‍ എളുപ്പ വഴിക്ക് ക്രിയ ചെയ്ത്..ലതങ്ങ് ഡിലീറ്റി..ഒട്ടകപ്പച്ചി പ്യാടിയാവുമ്പോ മണലിന്റടീലോട്ട് തല പൂഴ്ത്തും യെന്നൊക്കെ ക്യാട്ടിട്ടുണ്ട്..
പോസ്റ്റീന്ന് ഡിലീറ്റിയാ ജനം അറിയൂലെന്നാ പാവം അണ്ണന്റെ ശിഥിലമായ ചിന്ത പറഞ്ഞുപഠിപ്പിച്ചിരിക്കണത്..
അവിശ്വാസപ്രമേയത്തിന്റെടെ നോട്ട്കെട്ട് പാര്‍ലിമെന്റില്‍ കണ്ടപ്പോ അണ്ണന്‍ ‘മന്മോഹന്‍ സിങ്ങ് രാജിബെക്കണം‘ന്ന് ഒരു പോസ്റ്റിട്ട്..മൊത്തം നാണക്കേടാവാന്‍ പോണ്..യെന്നാ ഓടുന്ന പട്ടിക്ക് ഒരു മൊഴം മുന്‍പേ വിമര്‍ശനം എറിഞ്ഞ് ആളായേക്കാം എന്ന് കരുതി ഇട്ടതാണാ പോസ്റ്റ്.. കൊറെക്കഴിഞ്ഞപ്പ കാണാം അവിശ്വാസപ്രമേയം പാസാവണ്..അപ്പ അണ്ണനു മനപ്രയാസായി.പിന്നേം ഓടുന്ന പട്ടിക്ക് ഒരു മൊഴം മുന്‍പേ എറിഞ്ഞ്..ആദ്യപോസ്റ്റ് ഡിലിറ്റ് ചെയ്ത് “ഇന്ത്യ രക്ഷപെട്ടു, മന്‍മോഹന്‍ജീ, അഭിവാദ്യങ്ങള്‍” എന്നൊരു പോസ്റ്റിട്ട്...ബൂലോഗത്തെ പയലുകള്‍ ഗൂഗിള്‍ കാഷില്‍ നിന്ന് യെല്ലാം പൊക്കി സ്ക്രീന്‍ ഷോട്ടെടുത്ത് ബെച്ചിട്ടുള്ള കാര്യം വല്ലോം അണ്ണനറിയാവോ? ഗൂഗിളമ്മച്ചി പഴേതൊന്നും മറക്കണ കൂട്ടത്തിലല്ല...
ഇത് വായിച്ചിട്ടും പോരാന്ന് തോന്നുവാണേല്‍ ഈ പോസ്റ്റിലെ കമന്റുകളും ബായിക്കിന്‍...പ്രത്യേകിച്ച് ചുവന്ന കാറിന്റെ പിറകേ പായുന്ന ശ്വാനനെക്കുറിച്ചുള്ളത്...
അണ്ണാ, ഇതുപോലെ വേലത്തരങ്ങളു എറക്കി ഒള്ള പ്യാരുകളു കളയല്ലീ...മറുമൊഴീലും, റീഡറിലും, മെയിലിലും, പിന്നെ ഗൂഗിള്‍ കാഷിലും(Cache) ഒക്കെ കെടക്കുമണ്ണാ അണ്ണന്‍ ഡിലിറ്റ് ചെയ്യണ വസ്തുവഹകളൊക്കെ. അണ്ണന്‍ കോമാളിയാവണത് മെച്ചം..
ചുമ്മാ പറഞ്ഞെന്നെ ഉള്ളൂ...നിക്കണോ പോണോന്ന് തീരുമാനിക്കണതൊക്കെ അണ്ണന്റെ ഇഷ്ടം..പറഞ്ഞതോണ്ട് ഇഷ്ടക്കേട് തോന്നല്ലീ...
വാല്‍
പ്രകാശ് കാരാട്ട് കരിയറിസ്റ്റാണത്രെ..കണ്ടകശനി അണ്ണന്മാരു പറയണത് ഏറ്റു പറഞ്ഞ് അബദ്ധത്തില്‍ ച്യാടല്ലെ ച്യാട്ടാ..ലണ്ടനില്‍ പോയി പഠിച്ച് തിരിച്ച് വന്ന് വല്ല നല്ല കമ്പനീലോ സര്‍ക്കാരിലോ ജോലിക്ക് കേറി പത്തു പുത്തന്‍ കിട്ടുന്നത് വേണ്ടാന്ന് വച്ച്, ആളില്ലാ പാര്‍ട്ടിയുടെ കൊടി പിടിക്കണതാണോ അണ്ണാ കരിയറിസം?
വാലിന്റെ അറ്റം
അമ്പലപ്പൊഴേലോ ആലപ്പൊഴേലോ വേറെ ഏത് പൊഴേല്‍ വേണേലും പ്രകടനം നടത്താന്‍ ആര്‍ക്കും അവകാശമുണ്ട് ..പച്ചേങ്കില് കറ കളഞ്ഞ ഇടത്- കമ്യൂണിസ്റ്റ് വിരുദ്ധനാകുന്നതില്‍ അഭിമാനം കൊള്ളുന്ന ച്യാട്ടനും ച്യാട്ടനെപ്പോലുള്ള ആള്‍ക്കാര്‍ക്കും പ്രകടനം നടത്തുമ്പോള്‍ വെറുക്കുന്ന പാര്‍ട്ടീടേ കൊടി തന്നെ പിടിക്കാന്‍ സ്വാതന്ത്ര്യം വേണമെന്ന് വാശി പിടിക്കുന്നതിന്റെ ഗുട്ടന്‍സ് മാത്രം ഈ മരത്തലയന് മനസ്സിലാവിണില്ല.

Sunday, July 12, 2009
നനഞ്ഞു കുതിര്‍ന്ന് പത്രങ്ങള്‍...
രാവിലെ കിട്ടിയ പത്രങ്ങളൊക്കെ നനഞ്ഞു കുതിര്‍ന്നു കിടക്കുന്നു. പുല്ല്.. കട്ടനടിക്കും മുന്‍പ് പത്രം വായിച്ചില്ലെങ്കില്‍ വയറൊഴിയൂല്ലല്ലോ. മഴയത്ത് പത്രമിട്ടിട്ട് പോയ പത്രക്കാരൻ പയ്യനെ മനസ്സിൽ രണ്ട് ചീത്തയും വിളിച്ച് ചുറ്റും നോക്കിയപ്പോള്‍ ഇവിടെങ്ങും മഴ പെയ്ത ലക്ഷണമില്ല. അപ്പോൾ പിന്നെ ഈ വൈക്കോലുകളെങ്ങനെ നനഞ്ഞപ്പാ?
“അപ്പനേ.. വേല്‍മുരുകാ” എന്നൊന്ന് മനസ്സുറപ്പിച്ച് വിളിച്ചപ്പോള്‍ ചാനല്‍ സുന്ദരിക്ക് സൈഡില്‍ നിന്ന് ന്യൂസ് എഡിറ്റര്‍ നീക്കി നല്‍കുന്ന കടലാസെന്ന പോലെ ഉത്തരം കിട്ടി...
നിഷ്‌ക്കളങ്കരാം സി.പി.എം സ്നേഹികള്‍ തന്‍ കണ്ണീരിനാലല്ലയോ പത്രങ്ങളൊക്കെ ഇങ്ങനെ നനഞ്ഞു കുതിര്‍ന്നു കിടപ്പൂ...
ബെര്‍ലിന്‍ കുഞ്ഞനന്തന്മാരും, ആസാദുമാരും, അപ്പുക്കുട്ടന്മാരും, നീലകണ്ഠന്മാരും, സി.പി.ജോണുമാരും, എം.വി.രാഘവന്മാരും അടങ്ങുന്ന ‘തീവ്ര ഇടതുപക്ഷക്കാര്‍’ ഒലിപ്പിച്ചു വെച്ചിരിക്കുന്ന കണ്ണീര്‍ ഒരു ഒന്നൊന്നര കണ്ണീരു തന്നെ. അതിന്റെ കൂട്ടത്തില്‍ ഉമ്മഞ്ചാണ്ടിമാരും, ചെന്നിത്തലമാരും, ബാലകൃഷ്ണപ്പിള്ളമാരും മറ്റു വലതുപക്ഷക്കാരും വാർത്തിരിക്കുന്ന കണ്ണീരു കൂടി ചേര്‍ന്നാല്‍ അതൊരു നാലരക്കണ്ണീരാകും. ഇത്രയും കണ്ണീരു വീണിട്ടും ഇത്രയൊക്കെയല്ലെ നനഞ്ഞുള്ളൂ എങ്കില്‍ പത്രങ്ങളെച്ചൊല്ലിയുള്ള ആശയ്ക്കിനിയും സ്കോപ്പുണ്ട്.
ഏതൊക്കെ സൈസിലും വലിപ്പത്തിലുമുള്ള കണ്ണീരുകളാണു ഇവരൊക്കെക്കൂടി ഒലിപ്പിച്ചിരിക്കുന്നത് ? ക്രൂഷ്‌ചേവിനെ ഭള്ളുപറഞ്ഞ് (സ്റ്റാലിനെ പൊക്കി) ബര്‍ലിന്‍ കരയുമ്പോള്‍, ‘തുറന്നതും ജനാധിപത്യപരവുമായ’ ശൈലിക്കുവേണ്ടിയാണ് സി.പി.ജോണിന്റെ കണ്ണീര്‍. ഒരേ കാര്യത്തിനു രണ്ടു സൈസ് കണ്ണീര്‍. ആത്മാഭിമാനമുണ്ടെങ്കില്‍ രാജിവെക്കൂ എന്നാണ് കരയുമ്പോഴും എം.വി.രാഘവന്‍ ഉരുവിടുന്നത് . മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാന്‍ പാര്‍ട്ടിക്ക് ധൈര്യമില്ലെന്ന് നീലകണ്ഠന്‍. പുസ്തകം എഴുതുകയും ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തുകയും ചെയ്തപ്പോൾ കേന്ദ്രക്കമ്മിറ്റിയിൽ അട്ടിമറി നടക്കുമെന്ന് സത്യമായും പ്രതീക്ഷയുണ്ടായിരുന്നു. പ്രതീക്ഷകൾ പൊലിയുമ്പോൾ ആരായാലും കരഞ്ഞു പോകും. ഒരു തരം സേവ് സി.പി.എം കണ്ണീരുമായി അപ്പുക്കുട്ടന്‍ വിതുമ്മലൊതുക്കി നില്‍ക്കുന്നത് കാണുന്നില്ലേ? ഉമ്മഞ്ചാണ്ടി, ചെന്നിത്തലാദികളുടെ കരച്ചിലിൽ എന്തരൊക്കെയോ പിശകുണ്ട്. ആനന്ദക്കണ്ണീരാണോ സങ്കടക്കണ്ണീരാണോ ഇവരൊലിപ്പിക്കുന്നത് എന്ന് ഉറപ്പിക്കണമെങ്കില്‍ ലാബിലെ പരിശോധനാഫലം വരേണ്ടി വരും. പുതിയ ഖദര്‍ ഉടുപ്പ് ബ്ലേഡ് വെച്ച് കീറി ജനത്തിന്റെ കണ്ണു നിറയ്ക്കുന്ന കക്ഷികളാണ്. എല്ലാ കണ്ണീരിലൂടെയും തുഴഞ്ഞ് കഴിഞ്ഞപ്പോള്‍, ഈ കണ്ണീരായ കണ്ണീരൊഴുക്കലൊക്കെ കണ്ട് നെയ്യാര്‍ ഡാമിലെ മുതലകള്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യാനൊരുങ്ങുമോ എന്നതാണ് മരത്തലയന്റെ പേടി.
സി.പി.എമ്മില്‍ എന്ത് നടന്നാലും ‘സി.പി.എമ്മിന്റെ ചരിത്രത്തിലാദ്യമായി’ എന്ന് എവിടെയെങ്കിലും കേറ്റുന്ന വാര്‍ത്താ നിര്‍മ്മാതാക്കള്‍ ഇത്തവണയും പതിവ് തെറ്റിച്ചിട്ടൊന്നുമില്ല. ആദ്യമായല്ല അച്ചടക്ക നടപടി എന്ന് പറഞ്ഞുകൊടുത്താല്‍ ഇവർക്ക് മനസിലാകുമോ? അതുമില്ല. ഇതിനു മുന്‍പ് അച്ചടക്ക നടപടിക്ക് വിധേരയാവരുടെ ലിസ്റ്റെടുത്താല്‍ ഇ.എം.എസും, സുന്ദരയ്യയും, നൃപന്‍ ചക്രവര്‍ത്തിയുമൊക്കെ അതില്‍ വരും. പിന്നെ രാഘവനും, ഗൌരിയമ്മയും, സി.പി.ജോണും, എം.കെ. കണ്ണനുമൊക്കെയും വരും. ചിലർ അച്ചടക്ക നടപടിയെ തെറ്റു തിരുത്തി പൂര്‍വാധികം ശക്തിയായി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാനുള്ള അവസരമായി ഉപയോഗിച്ചപ്പോള്‍, ചിലരത് സൌകര്യപൂര്‍വം വലതുപാളയത്തിലടിയാനുള്ള ന്യായീകരണമായും കണ്ടു. കണ്ണീരു പോലെത്തന്നെ പല രീതിയിലാണ് പലരും അച്ചടക്ക നടപടിയെ കണ്ടിട്ടുള്ളത്. കാലത്തിന്റെ മുന്നോട്ട് പോക്കില്‍ ഇവരില്‍ പരിഹാസ്യരായവര്‍ ആര് എന്നതിന് ലിസ്റ്റില്‍ പറഞ്ഞവരുടെ പിന്നീടുള്ള പ്രവര്‍ത്തനം തന്നെ തെളിവ്.
നല്ലൊരു സംഘടനാ പ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം തെറ്റു തിരുത്താനുള്ള അവസരം തന്നെ ആണ് ഇത്തരം നടപടികള്‍. കേന്ദ്രക്കമ്മിറ്റി തീരുമാനം അംഗീകരിക്കുന്നു എന്ന് വി.എസ് പറഞ്ഞതോടെ വലിയ വായിലെ നിലവിളികള്‍ക്കോ ഇവര്‍ ഒഴുക്കുന്ന കണ്ണീരിനോ ഒന്നും ഒരര്‍ത്ഥവുമില്ല. പിന്നെ ഉള്ളി കയ്യിലുണ്ട്, തൊലിയ്ക്കാന്‍ കത്തിയുമുണ്ട്. എന്നാല്‍ പിന്നെ കുറച്ച് കരഞ്ഞേക്കാം എന്നു കരുതുകയാണെങ്കില്‍, പിന്നെ ഇവരെയൊന്നും തിരുത്തേണ്ട കാര്യവുമില്ല.
ഇടതുപക്ഷത്തെ ഒരരുക്കാക്കാൻ പ്രതിജ്ഞയെടുത്ത അധിനിവേശ പ്രതിരോധക്കാരും സേവ് സി പി എം കാരും “യഥാർത്ഥ” കമ്യൂണിസ്റ്റുകാരും വീരഭൂമി-നുണരമാദി മകാരങ്ങളും തങ്ങളുടെ നിരാശ കരഞ്ഞ് തന്നെ തീര്‍ക്കട്ടെ. അല്ല, പിന്നെ.

Friday, July 10, 2009
വാര്‍ത്തകളെ പട്ടി കടിക്കുമ്പോള്‍
ദേശാഭിമാനിയില്‍ “10 മിനിറ്റ് കൊണ്ട് 68 പട്ടിയെത്തിന്ന” വാര്‍ത്ത വായിച്ച് ആര്‍മാദിച്ചാഹ്ലാദിക്കുന്നവര്‍ ആ വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് ചേര്‍ത്ത് പറപ്പിക്കുന്ന ഫോര്‍വേര്‍ഡുകളുടെയും, ഭൈരവസമാചാരങ്ങളുടെയും എണ്ണം ഡബ്ല്യു ഡബ്ല്യു ഡബ്ല്യുവിന്റെ ആരോഗ്യത്തിനു ക്ഷതമേല്‍പ്പിക്കുമോ? ബെസ്റ്റ് ടൈം തന്നെ അവര്‍ക്കും ദേശാഭിമാനിക്കും.
തെറ്റു പറ്റുന്നത് ചൂണ്ടിക്കാണിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല. അല്പം രസമൊക്കെ വേണം താനും. ഹോട്ട് ഡോഗ് എന്നതിനു പട്ടി എന്ന് അര്‍ത്ഥം കല്പിച്ച മഹാനു നല്ലൊരു ട്രെയിനിംഗ് നല്‍കാന്‍ ദേശാഭിമാനിയെ പ്രേരിപ്പിക്കാന്‍ ഇതിനൊക്കെ കഴിയുമെങ്കില്‍ നല്ലതാണു താനും.വഴക്കില്ല.
ഇത്തരം തെറ്റുകള്‍ ചൂണ്ടിക്കാട്ടി പോസ്റ്റിടുമ്പോള്‍, മെയിലുകള്‍ പറപ്പിക്കുമ്പോള്‍, നിഷ്പക്ഷ മാധ്യമങ്ങള്‍ വിഷം പുരട്ടി വിടുന്ന വാര്‍ത്തകള്‍ക്ക് നേരെയും ഒരല്പം പരിഹാസമാകാം. വിമര്‍ശനമാകാം. ദേശാഭിമാനിക്ക് പറ്റിയ തെറ്റ് അവരെ/ അതിലെ ഒരു സബ് എഡിറ്ററെ പരിഹാസപാത്രമാക്കി എന്നതിനപ്പുറം സമൂഹത്തില്‍ ഒരു ദോഷവും ഉണ്ടാക്കിയിട്ടില്ല,. ഉണ്ടാക്കുകയുമില്ല. ചിരി ആരോഗ്യത്തിനു നല്ലതാണെന്നതു കൂടി കണക്കിലെടുത്താല്‍, വായിച്ചവര്‍ക്ക് ഗുണകരമേ ആയിക്കാണൂ ആ തെറ്റ്. :) ദേശാഭിമാനിയുടെ ‘പട്ടി’ക്ക് പേ ഉള്ളതായി റിപ്പോര്‍ട്ടില്ല. പക്ഷെ, മറ്റു വാര്‍ത്തകളുടെ കാര്യമോ?
ഇല്ലാക്കഥകളും, വളച്ചൊടിച്ച വാര്‍ത്തകളും, സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ഉദ്ധരണികളും, തമസ്കരണങ്ങളും ഒക്കെ ചേര്‍ത്ത് നിഷ്പക്ഷമാധ്യമങ്ങള്‍ ചെയ്യുന്ന വൃത്തികേടുകള്‍, ഇത്തരം തമാശിക്കലിനിടയില്‍ മറന്നു പൊയ്കൂടാ. ഒരു സമൂഹത്തെ തന്നെ നുണപ്രചരണത്തിലൂടെ തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്കനുസരിച്ച് പരുവപ്പെടുത്തിയെടുക്കാന്‍ ശ്രമിക്കുന്ന ഇവിടുത്തെ മാധ്യമങ്ങള്‍, നാലാമത്തെ തൂണിനോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് പറയട്ടെ, ഒരു കടുത്ത വിചാരണ തന്നെ അര്‍ഹിക്കുന്നുണ്ട്. കുറഞ്ഞപക്ഷം അവരുടെ വിഷവാര്‍ത്തകള്‍ മറക്കാതിരിക്കാനെങ്കിലും നമുക്ക് ബാധ്യതയുണ്ട്. നമ്മെ വിറ്റ കാശ് അവരുടെ പോക്കറ്റിലുണ്ടെന്ന് ധാര്‍ഷ്ട്യം നാം എന്തിനു സമ്മതിച്ചു കൊടുക്കണം?
രണ്ട് കൊല്ലം മുന്‍പ് സഹകരണ വകുപ്പിലെ ഫയലില്‍ കണ്ട വരദാചാരിയുടെ തല ആവശ്യം വന്നപ്പോള്‍ ലാവലിന്‍ ഫയലിലേക്ക് മാറ്റി പ്രതിഷ്ഠിച്ചത് നമുക്ക് മറക്കാതിരിക്കാം. എഴുതാത്ത കത്തുകള്‍ എഴുതി എന്നുള്ള വാര്‍ത്തകളും, ടെക്നിക്കാലിയയെക്കുറിച്ചുള്ള ദുരൂഹത പടര്‍ത്തലും ഒക്കെ നമുക്ക് മറക്കാതിരിക്കാം. കാര്‍ത്തികേയന്റെ റോള്‍ മുന്നിലേക്ക് വന്നതോടെ മാധ്യമങ്ങളില്‍ നിന്ന് അപ്രത്യക്ഷമായ ലാവലിനെക്കുറിച്ച് നാം പേജ് കണക്കിനു വായിച്ച് തള്ളിയ വാര്‍ത്തകളും മറക്കാതിരിക്കാം. തെരഞ്ഞെടുപ്പിന്റെ പിറ്റേന്ന് മുതല്‍ മാധ്യമങ്ങളില്‍ നിന്ന് അപ്രത്യക്ഷമായ മദനി ദമ്പതികളെയും അവരുടെ ഭീകരബന്ധത്തെയും കുറിച്ച് വായിച്ച വാര്‍ത്തകളെയും നമുക്ക് മറക്കാതിരിക്കാം.
മുഖ്യധാരാ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാതെ പോയ, അല്ലെങ്കില്‍ അങ്ങിങ്ങ് മാത്രം പ്രത്യക്ഷപ്പെട്ട ഇസ്രായേൽ ആയുധ ഇടപാടിനെക്കുറിച്ച് നമുക്ക് ഓര്‍മിക്കാം. ഇല്ലാത്ത വിത്തുകാളകളെക്കുറിച്ച് നാം വായിച്ച വാര്‍ത്തകളെക്കുറിച്ച് നമുക്കോര്‍മിക്കാം. കൃത്യമായ മാധ്യമപക്ഷപാതം ഇതിലൊക്കെ ഉണ്ടെന്നതും മറക്കാതിരിക്കാം.
ദേശാഭിമാനി പിറ്റേന്ന് തന്നെ തങ്ങള്‍ക്കു പറ്റിയ തെറ്റില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. ഇന്നത്തെ മാധ്യമലോകത്ത് തിരുത്ത് മഷിയിട്ട് നോക്കിയാല്‍ കാണാത്ത കാര്യമാവുമാണ്.അതിനെങ്കിലും നമുക്ക് ദേശാഭിമാനിയെ അഭിനന്ദിക്കാം.
വാല്‍
ദേശാഭിമാനി ആ വാര്‍ത്ത പ്രസിദ്ധീകരിച്ചത് അമേരിക്കക്കാര്‍ മുഴുവന്‍ പട്ടി തീറ്റക്കാരാണെന്ന് പ്രചരിപ്പിക്കാനാണെന്ന് കണ്ടെത്തിയ വിഡ്ഡികൂഷമാണ്ഡങ്ങളും ഈ ലോകത്തുണ്ട്..ബൂലോഗത്തുണ്ട്..
വാലിന്റെ അറ്റം
ഈ ഹോട്ട് ഡോഗ് എന്നു പറയുന്നത് എന്തരോ സോസേജ് ആണെന്നാണ് വായിക്കാനിടയായത്..ഈ കൊച്ചു കേരളത്തിലിരുന്ന് കുട്ടൻ പിള്ളേച്ചന്റെ കടയിലെ ദോശേം ചമ്മന്തീം വീട്ടിലെ പുട്ട്, പയർ, പപ്പടം കോമ്പിനേഷനും മമ്മ്ദിക്കാടെ പത്തിരീം ഇറച്ചീമൊക്കെ മാത്രം തിന്നിട്ടുള്ള മരത്തലയന് ഈ ഹോട്ട് ഡോഗ് എന്തിരാണെന്നും അതിന്റെ രുചി എന്തിരാണെന്നും സത്യത്തിലറിഞ്ഞൂടാ.

Thursday, July 9, 2009
സ്വവർഗാനുരാഗം പ്രകൃതിവിരുദ്ധമോ?
സ്വവര്‍ഗരതി നിയമവിധേയമാക്കിയ ഡല്‍ഹി ഹൈക്കോടതി വിധി വന്നതിനെത്തുടർന്ന് രാജ്യത്തെ ചില മതനേതാക്കളും സംഘടനകളും വിമര്‍ശനവുമായി രംഗത്തു വന്നുവല്ലോ. 377-ാം വകുപ്പു പൊളിച്ചെഴുതുന്നതിനെതിരേ കര്‍ശന താക്കീതാണു ചില ക്രിസ്ത്യന്‍-മുസ്ലിം- സിക്ക് മതമേധാവികള്‍ ഉയര്‍ത്തിയിട്ടുള്ളത്. വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമേ പൊളിച്ചെഴുത്തു പാടുള്ളൂ എന്നാണത്രെ ബിജെപിയുടെയും നിലപാട്.
ഏതെങ്കിലുമൊരു മതത്തിന്‍റെയോ സമുദായത്തിന്‍റെയോ ചട്ടക്കൂടുകള്‍ക്കുള്ളില്‍പ്പെടുന്നവര്‍ക്കു മാത്രമാണ് അതതിന്റെ ചട്ടങ്ങള്‍ ബാധകമാവുക എന്ന അടിസ്ഥാനപ്രമാണം പോലും പലരും മറന്നു പോകുന്നു. ഇന്ത്യൻ ഭരണഘടന നൽകുന്ന മൌലികാവകാശങ്ങൾ സ്വവർഗാനുരാഗികൾക്ക് നിഷേധിക്കണമെന്ന ശാഠ്യമാണ് ചിലർക്ക്.
യാഥാർത്ഥ്യവുമായി പുലബന്ധമില്ലാത്ത എത്രയെത്ര സിദ്ധാന്തങ്ങളാണിക്കൂട്ടർ ബോധപൂർവം പ്രചരിപ്പിക്കുന്നത് ! അവരുടെ വാദങ്ങൾ ഒന്നൊന്നായി പരിശോധിക്കുമ്പോഴാണ് അവയുടെ പൊള്ളത്തരം വ്യക്തമാവുന്നത്.
1. സ്വവര്‍ഗ്ഗ രതി പ്രകൃതി വിരുദ്ധമാണ്
ഇതിലും വലിയ അബദ്ധമില്ല. ഒട്ടു മിക്ക സസ്തനികളും (മനുഷ്യന്റെ മച്ചമ്പി പ്രൈമേറ്റുകള്‍ അടക്കം) സ്വവര്‍ഗ്ഗ രതിയുടെ ഏറിയോ കുറഞ്ഞോ ഉള്ള പല പ്രവൃത്തിയിലും- പരസ്പരം മാസ്റ്റര്‍ബേറ്റ് ചെയ്തു കൊടുക്കൽ മുതല്‍ ഗുദഭോഗം വരെ) ഏര്‍പ്പെടാറുണ്ട്. പക്ഷികൾ, ഇഴജന്തുക്കൾ, മത്സ്യങ്ങള്‍ എന്നിവയിലും സ്വവര്‍ഗ്ഗഭോഗം സാധാരണയാണ്.
2. പ്രകൃതി രതികൊണ്ട് സന്താനോല്പ്പാദനം ആണ് ഉദ്ദേശിച്ചിരിക്കുന്നത്, സ്വവര്‍ഗ്ഗ രതിയില്‍ നിന്നും അതുണ്ടാവുന്നില്ല.
സന്താനോല്പ്പാദനം പ്രകൃതിയുടെ നിയമമാണെങ്കില്‍ സന്യാസം, ബ്രഹ്മചര്യം, നിര്‍ബന്ധിതമായും സന്താനോല്പ്പാദനം നിഷിദ്ധമാക്കിയ പൗരോഹിത്യം തുടങ്ങിയവയെല്ലാം പ്രകൃതിവിരുദ്ധമാണ്, അവ നിരോധിക്കണം എന്ന് ആരും മുറവിളി കൂട്ടുന്നില്ലല്ലോ? സ്വയംഭോഗം നിരോധിക്കപ്പെട്ടിട്ടില്ല. സന്താനങ്ങള്‍ ഒന്നോ രണ്ടോ മതി എന്ന വീക്ഷണമുള്ള ആധുനിക കാലത്ത് ദമ്പതികള്‍ ഈ നിയമപ്രകാരം എത്ര തവണ ജീവിതത്തില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടും? പ്രൈമേറ്റുകളില്‍ ഒട്ടു മിക്കപ്പോഴും ഒരു ആല്‍ഫ മെയില്‍ ആണ് ഗ്രൂപ്പിലെ മിക്ക പെണ്ണിനെയും ഗർഭിണിയാക്കുന്നത്, പ്രകൃതി നിയമം അതായിരിക്കെ ഒട്ടുമിക്ക പുരുഷന്മാരും സന്താനോല്പ്പാദനം നടത്തുന്നത് പ്രകൃതിവിരുദ്ധമല്ലേ?.
3. സ്വവര്‍ഗ്ഗരതിക്കാര്‍ ബാലപീഡനക്കാരാണെന്ന് പഠനങ്ങള്‍ ഉണ്ടല്ലോ?
സ്വവര്‍ഗ്ഗ രതിയും ബാലപീഡനവും രണ്ടാണ്. എതിര്‍ലിംഗ രതിയും ബാലികാ പീഡനവും രണ്ടായിരിക്കുന്നതുപോലെ. സ്വവര്‍ഗ്ഗ രതിക്കാരില്‍ ബാലപീഡനക്കാര്‍ ഉണ്ടാകാനുള്ള സാദ്ധ്യത എതിര്‍ലിംഗ രതിക്കാര്‍ ബാലികാപീഡനം നടത്താനുള്ള സാധ്യതയെക്കാള്‍ കൂടുതലാണെന്ന് വിവക്ഷിക്കുന്ന ചില പഠനങ്ങള്‍ മതം ഫണ്ട് ചെയ്ത ഗവേഷണക്കാര്‍ പുറത്തു വിട്ടിട്ടുണ്ട്. ഇതെല്ലാം സാമ്പിളിങ്ങില്‍ കൗശലപൂര്‍വ്വം വരുത്തുന്ന മാറ്റങ്ങള്‍ (ഉദാഹരണത്തിന് ഒരു പഠനം ജയില്‍ വാസം അനുഭവിക്കുന്ന ആളുകളെ മാത്രം തിരഞ്ഞെടുത്ത് ആയിരുന്നു, ഇത് റെപ്രസന്റേറ്റീവ് സാമ്പിളല്ല, ജനത്തിന്റെ ഭൂരിപക്ഷം ജയിലിലല്ലല്ലോ) മൂലം ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ തെളിയിക്കാന്‍ ചെയ്തവ മാത്രമാണ്. ബാലന്മാരെ പീഡിപ്പിക്കുന്ന കുറ്റത്തില്‍ ഏര്‍പ്പെട്ടിട്ടിള്ളവരില്‍ മഹാഭൂരിഭാഗവും സ്വവര്‍ഗ്ഗ രതിക്കാരല്ല, മുതിര്‍ന്ന സ്ത്രീകളുമായും ലൈംഗികബന്ധമുള്ള മനോരോഗികള്‍ ആണെന്നാണ് ശാസ്ത്രീയപഠനങ്ങളെല്ലാം തെളിയിക്കുന്നത്.
4. കത്തോലിക്കാ പുരോഹിതര്‍ ബാല/ബാലികാ പീഡനം നടത്താനുള്ള സാദ്ധ്യത സാധാരണ ജനം നടത്താനുള്ള സാദ്ധ്യതയെക്കാള്‍ കൂടുതലാണെന്നും പഠനങ്ങള്‍ ഇറങ്ങിയിട്ടുണ്ട്, ( പോപ്പുമാർ എത്രയോ പ്രാവശ്യം മുട്ടിന്മേൽ നിന്ന് മാപ്പിരക്കുകയും ചെയ്തിരിക്കുന്നു). അതിന്റെ അടിസ്ഥാനത്തില്‍ പൗരോഹിത്യം നിരോധിക്കണമെന്ന് ആരും ആവശ്യപ്പെടുന്നില്ലല്ലോ?
5. സ്വവര്‍ഗ്ഗ രതിയെ നിഷിദ്ധവും ശിക്ഷാര്‍ഹവുമാക്കുന്നത് അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയും.
നിയമം സ്വവര്‍ഗ്ഗ രതിയെ അനുവദിച്ചാല്‍ സ്വവര്‍ഗ്ഗ രതിക്കാരുടെ എണ്ണം സമൂഹത്തില്‍ വര്‍ദ്ധിക്കും എന്ന വാദത്തിൽ കഴമ്പില്ല. സ്വവര്‍ഗ്ഗ രതിക്ക് വധശിക്ഷ നൂറ്റാണ്ടുകളായി നടപ്പാക്കി വരുന്ന രാജ്യങ്ങളില്‍ പോലും നിയമത്തിന് അതില്ലാതെയാക്കാന്‍ കഴിഞ്ഞിട്ടില്ല.
6. സ്വവര്‍ഗ്ഗ രതി ലൈംഗികവൈകൃതം (പാരഫീലിയ) ആണ്
അമേരിക്കന്‍ സൈക്യാട്രിക്ക് അസോസിയേഷന്റെ ഡയഗ്നോസ്റ്റിക്ക് & സ്റ്റാസ്റ്റിസ്റ്റിക്കല്‍ മാനുവല്‍ പ്രകാരം സ്വവര്‍ഗ്ഗ രതി ലൈംഗിക വൈകൃതത്തിന്റെയോ മനോരോഗത്തിന്റെയോ പട്ടികകളില്‍ പെടുന്നില്ല
7. സ്വവര്‍ഗ്ഗ രതി നിയമവിധേയമാക്കുന്നത് എയിഡ്സ് പടര്‍ന്നു പിടിക്കാന്‍ കാരണമാവും.
സത്യം നേരേ തിരിച്ചാണ്. സ്വവര്‍ഗ്ഗ രതി നിയമവിരുദ്ധമാക്കിയതാണ് സ്വവര്‍ഗ്ഗരതിക്കാരിലെ എയിഡ്സ് ബാധ നിയന്ത്രിക്കാന്‍ സാധിക്കാതെയായത് എന്ന് വിദഗ്ദ്ധരെല്ലാം ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നത്. UNAIDS നിരീക്ഷണപ്രകാരം സ്വവര്‍ഗ്ഗ രതി നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാക്കിയ രാജ്യങ്ങളില്‍ അത് നിയമവിരുദ്ധമാക്കിയ നാടുകളെക്കാള്‍ പതിന്മടങ്ങ് കൂടുതലാണ്. അങ്ങനെയുള്ള രാജ്യങ്ങളിൽ സ്വവര്‍ഗ്ഗ രതിക്കാര്‍ക്ക് സുരക്ഷയും ചികിത്സയും കിട്ടാതെ ആകാന്‍ നിരോധനം കാരണം ആകുന്നു.
ഇന്ത്യയിലെ എയിഡ്സ് വിദഗ്ദ്ധര്‍ ഡെല്‍ഹി ഹൈ കോടതി വിധിയെ മുഗ്ദ്ധകണ്ഠം പ്രശംസിക്കാന്‍ കാരണവും ഇതാണ്. (ഒരുദാഹരണത്തിന്, സ്വവര്‍ഗ്ഗ രതി നിയമവിരുദ്ധമാക്കിയ ജമൈക്കയില്‍ മുപ്പതു ശതമാനം സ്വവര്‍ഗ്ഗ രതിക്കാരായ പുരുഷന്മാരിലും എച്ച് ഐ വി ബാധയുണ്ട്, അതേ സമയം അത് നിയമവിധേയമായ ക്യൂബയില്‍ ആറുശതമാനമേയുള്ളു. പ്രദീപ് കക്കട്ടില്‍ unaids ടെക്നിക്കല്‍ സപ്പോര്‍ട്ട് ചീഫ്, ഇന്ത്യ) ലോകത്തെ എയിഡ്സ് രോഗികളില്‍ മഹാഭൂരിപക്ഷവും സ്വവര്‍ഗ്ഗ രതി നിയമവിരുദ്ധമായ ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലാണ്. സ്വവര്‍ഗ്ഗ രതിക്ക് വധശിക്ഷ നല്‍കുന്ന സുഡാന്‍ രാജ്യത്ത് മൊത്തം ജനസംഖ്യയുടെ 1.4 ശതമാനം എച്ച് ഐ വി ബാധിതരാണ് (അമേരിക്കയില്‍ 0.6) .
***
കൂടൂതൽ വിവരങ്ങൾക്ക്
1. സ്വവർഗ ലൈംഗികതയുടെ ശാസ്ത്രം
2. നിയമം കൊണ്ടു പരിഹരിക്കാനാവാത്ത ചിലത്

Sunday, July 5, 2009
കേന്ദ്രീകൃത വെവരമില്ലായ്മ ലഥവാ വെവരമില്ലായ്മയുടെ കേന്ദ്രീകരണം
നിര്‍ത്തി പൂവാംന്ന് വെച്ചാ സമ്മയ്ക്കൂലല്ല്..
ദേ വീണ്ടും ശനീന്റെ അപഹാരം..ഇത്തവണ സി.പി.എമ്മിന്റെ ഭരണഘടനായും പൊക്കിപ്പിടിച്ചോണ്ടാ എഴുന്നള്ളത്ത്...യെന്തരു കാര്യം..ഇച്ചിരി കൂടി പുത്തിയുണ്ടായിരുന്നേല്‍ മന്നപുത്തീന്നെങ്കിലും വിളിയ്ക്കായിരുന്നൂന്ന് പണ്ടാരാണ്ടോ പറഞ്ഞപോലായി..
അറിയാന്‍ മേലാഞ്ഞിട്ടു ച്വായ്ക്കുവാ. സീപ്പീയെമ്മിലെവിടാ ദശ-ക്ണാപ്പന്മാരേ ഈ കേന്ദ്രീകൃത ജനാധിപത്യം?
ലവടെ കേന്ദ്രീകൃത ജനാധിപത്യമല്ല മ..മ...മ.മെര്‍കുഷ്യോ. ജനാധിപത്യ കേന്ദ്രീകരണമാ..ജനാധിപത്യ കേന്ദ്രീകരണം. തലയില്‍ ആള്‍ താമസമില്ലേല്‍ ഇത്തിരി കൂടി വെവരിച്ചു പറഞ്ഞുതരാം. ജനാധിപത്യ(പരമായ) കേന്ദ്രീകരണം. ആംഗലേയം ബേണേല്‍ democratic centralisation. അല്ലാതെ centralised democracy അല്ല.
രണ്ടും തമ്മിലെന്നതാ വെത്യാസന്നോ?
തള്ളേ..ലതല്ലേ ആദ്യമേ പറഞ്ഞത്..ഇത്തിരി കൂടി പുത്തീണ്ടായിരുന്നൂച്ചാ മന്നപുത്തീന്നെങ്കിലും വിളിയ്ക്കായിരുന്നൂന്ന്.
ആ ചാന്‍സും കൊണ്ട് കളഞ്ഞില്ലേ.
പറയുമ്പോ എല്ലാം പറേണോല്ലോ.
ഞമ്മടെ ഒരു തല നിയമ വിദഗ്ദൻ എന്നൊക്കെ പറയുന്ന മണ്ണുണ്ണികൾക്ക് ഒരു ഭരണഘടനയുടെ ഒരു വകുപ്പ് ഉദ്ധരിക്കാൻ പോലും അറിയില്ലാന്ന് ബെച്ചാ പിന്നെങ്ങനെ ക്യേസ് ജയിക്കും?
ദേ മെർക്കൂ പറയുന്നത് നിങ്ങള് തന്നെ ബായിക്ക്..
“അതിന്റെ 13(1)(എ) പറയുന്നതാണു കേന്ദ്രീകൃത ജനാധിപത്യം എന്നു പറയുന്ന കമ്യുണിസ്റ്റ് പാര്‍ട്ടി മാര്‍ക്‍സിസ്റ്റിന്റെ ജീവവായു. അതായതു ലെനിനിസ്റ്റ് സംഘടനാസിദ്ധാന്തം ലംഘിക്കപ്പെട്ടു എന്നെല്ലാം പിണറായി പറയുന്നതു ഇതിനെ കുറിച്ചാണു.”
യെന്തരോ യെന്തോ!
ഈ സി പി ഐ എം ഭരണഘടന എന്നു പറയുന്ന സാധനം ആരിക്കും തോന്നണ മാതിരി വളാവളാന്നു വളയ്ക്കാൻ പറ്റണ സാധനാണോ? ലവന്മാര് മേളിൽ പറഞ്ഞിരിക്കണതൊന്നുമല്ല ആ വകുപ്പെന്ന് ആ ഭരണഘടന ബായിച്ചാ മനസ്സിലാകും. ശരിക്കൊള്ള 13(1)(എ) ദേ ഇദ്ദാണ്..
13(1)എ.
“ഉന്നതതലം തൊട്ട് താഴേപ്പടിവരെയുള്ള എല്ലാ പാര്‍ട്ടിഘടകങ്ങളും തിരഞ്ഞെടുക്കപ്പെട്ടവയാകണം.”
ഈ വാചകത്തെപ്പിടിച്ച് “ലെനിനിസ്റ്റ് സംഘടനാസിദ്ധാന്തം ലംഘിക്കപ്പെട്ടു എന്നെല്ലാം പിണറായി പറയുന്നതു ഇതിനെ കുറിച്ചാണു“ എന്നു പറയണോങ്കി ആള്‍ താമസമില്ലാതായിട്ട് കാലം കുറെ ആയിക്കാണണം..
ഇനീം ഉണ്ട് ദശാനന കസർത്തുകൾ... ലോണ്ടെ ചെലത് കിടക്കുന്നു നീളത്തിൽ...
“Party members found to be strike-breakers, drunkards, moral degenerates, betrayers of Party confidence, guilty of grave financial corruption can be summarily suspended from Party membership and removed from all responsible positions in the Party by the Party unit to which he belongs or by a higher Party body pending the issue of the charge-sheet to him and getting his explanation. This summary suspension and removal from all responsible positions in the Party cannot be extended for a period of more than three months”
എന്നതിനെ
“സമരം പൊളിക്കുന്ന കരിങ്കാലികള്‍, കുടിയന്മാര്‍, ധാര്‍മികമായി അധഃപതിച്ചവര്‍, പാര്‍ട്ടിയെ വിശ്വാസത്തില്‍ എടുക്കാത്തവര്‍, ഗുരുതരമായ ധനാപഹരണത്തിനു കുറ്റം ചുമത്തിയവര്‍ എന്നിവരെ ഉടനടി മൂന്നുമാസത്തേയ്ക്ക്, മേല്‍ഘടകത്തിന്റെ തീരുമാനത്തിനു വിധേയമായി പാര്‍ട്ടിയില്‍ നിന്നു സസ്പെന്റ് ചെയ്യുകയും ഏല്ലാ ചുമതലകളില്‍ നിന്നു മാറ്റി നിര്‍ത്തുകയും ചെയ്യണം” എന്ന് പരിഭാഷപ്പെടുത്തുന്ന പരിഭാഷാ വൈഫവത്തിനെ കുഴിവെട്ടി മൂടിയാല്‍ മാത്രം പോരാ...അതിനു മുകളില്‍ ചാക്കുകണക്കിനു പഞ്ചാരയിട്ട് കത്തിക്കണം..യെല്ലു പോലും ബാക്കി കാണരുത്.
“മൂലത്തിലും മറ്റേ ഭാഷയിലും ഒരേ പോലെ വിവരമുള്ളവനേ ഈ പണിക്കിറങ്ങാവൂ“ എന്ന് അണ്ണന്മാര്‍ ആരെയൊക്കെയോ ഉപദേശിച്ചിട്ട് ടൈം അധികമായില്ല...ഇടക്ക് മണ്ടന്‍ പോസ്റ്റുകള്‍ നാലഞ്ചെണ്ണം വളവളാന്ന് താങ്ങീന്ന് മാത്രം. ഇനി അണ്ണന്മാര്‍ക്ക് ശെയ്യാവുന്ന ഒരു കാര്യം കണ്ണാടീലോട്ട് നോക്കി “ മറ്റേ ഭാഷയിലും ഒരേ പോലെ വിവരമുള്ളവനേ ഈ പണിക്കിറങ്ങാവൂ"എന്ന് കൊറെ തവണ ചൊല്ലിപ്പഠിക്കലാ..എന്നിട്ട് ആണുങ്ങൾ പരിഭാഷപ്പെടുത്തിയ ഭരണഘടന ദേശാഭിമാനി ബുക് സ്റ്റാളിന്ന് കായ് കൊടുത്ത് ബാങ്ങി പഠിക്ക്യേം ചെയ്യാം..ലതിനും വയ്യെങ്കില്‍ ലോണ്ടെ ലിങ്ക്..ലതിലുണ്ട് നല്ല മലയാളം പരിഭാഷ. വായിച്ച് പഠി കേട്ടാ..
പിന്നെ ചെല ഫാഗം വായിച്ച് ചിരിച്ച് കൊടല് ബെളീ വന്നു. ലതിങ്ങനെ.
“4 -7 -2009 ലെ പോളിറ്റ് ബ്യുറോ മീറ്റിങില്‍ അച്യുതാനന്ദന്‍ മേശപുറത്തു വച്ച 1996ലെ സ്റ്റേറ്റ് കമ്മിറ്റി റിപ്പോര്‍ട്ടുകളില്‍ ഒന്നിലും ലാവ്‌ലിന്റ് പേര് ഇല്ല..“
ഉവ്വ.. ഉവ്വ..1996ലെ “സ്റ്റേറ്റ് കമ്മിറ്റി റിപ്പോര്‍ട്ടുകളില്‍” എന്നൊക്കെ പറയാതെ “മിനിറ്റ്‌സുകളിൽ” എന്നെങ്കിലും എഴുതാൻ ഒന്നു പറഞ്ഞു കൊടുക്കെന്റെ നിയമ വിദഗ്ദത്തലയാ.. ഏതെങ്കിലും അപ്പാവിമാരെങ്കിലും ഒന്നു ബിശ്വസിച്ചു പോട്ട്..ഇനി ആ മിനിറ്റ്സിന്റെ കഥ അങ്ങു ശരിക്കറിയണമെങ്കിൽ, ദേ ഇവിടെ ഉണ്ട് കേട്ടാ ശമന്നപുത്തികളേ...
“പിണറായി ലംഘിച്ച മറ്റൊരു വകുപ്പ് 20(1) ആണു: എം പി യോ എം എല്‍ യോ ആയ പാര്‍ട്ടിയംഗങ്ങള്‍ പാര്‍ട്ടി ഗ്രൂപ്പായി പാര്‍ട്ടിയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കണം. ലാവലിന്‍ കരാറില്‍ പാര്‍ട്ടിയെ മാറ്റി നിര്‍ത്തുന്നതിലൂടെയാണു പിണറായി ഇതു ലംഘിക്കുന്നതു.”
അപ്പികളു കൊള്ളാലോ.. പാർട്ടി തീരുമാനം ലംഘിച്ചിട്ടില്ലെന്ന് പ്രകാശ് കാരാട്ട് പറയുന്നത് ബിശ്വസിക്കണ്ട, മണ്ടൻ മെർക്കു പറയണത് ബിശ്വസിച്ചാ മതീന്നാണാ അപ്പീ നിങ്ങള് പറേണത്? അതങ്ങ് പരുമല പള്ളീ ചെന്ന് പറഞ്ഞാ മതി കുട്ടാ..
കഴിഞ്ഞ പോസ്റ്റിൽ പത്രങ്ങളെങ്കിലും വായിക്കാന്‍ മരത്തലയന്‍ പറഞ്ഞ കാര്യം ഓർമ്മയുണ്ടല്ല്? പേപ്പറുകളു വായിച്ച ലക്ഷണങ്ങളു കാണുന്നുണ്ട്..എന്നാലും ലതൊക്കെ വിശ്വസിക്കാന്‍ മരത്തലയന്‍ പറഞ്ഞില്ലാരുന്നു കേട്ടാ. മകാരപ്പത്രങ്ങളില്‍ ബന്നത് മുയുമന്‍ ബിശ്വസിച്ചാ ഇതുപോലെ മണ്ടത്തരങ്ങള്‍ എഴുതിപ്പിടിപ്പിക്കാംന്നല്ലാതെ കൊണമൊന്നുമില്ല...
അല്ല, അല്ലേലും കൊണമൊന്നുമില്ല...പത്തു തലകളുടെയും വെവരമില്ലായ്മ അങ്ങനെ ഒരു പേരില്‍ കേന്ദ്രീകരിച്ചു കെടക്കുകല്ലേ...വെവര സാങ്കേതികവിദ്യ ഇത്രയും പുരോഗമിച്ചിട്ടും ആ തലകളേലിത്തിരി വെവരം വെളമ്പാന്‍ ആരുമില്ലാതെ പോയല്ലോ.
അവിടെ കമന്റിട്ടു കൊഴുപ്പിക്കാൻ നിക്കുന്ന ‘സ്വന്തം’ അനോണിമാരേ..നിങ്ങളെങ്കിലും ഒന്ന് മനസ്സ് വെയ്..ഡിജിറ്റല്‍ വേസ്റ്റ് ആ ബ്ലോഗ് നെറഞ്ഞ് കെടക്കണ കണ്ടിട്ട് തല(ഒരെണ്ണം..ഒരെണ്ണം മാത്രം) പെരുക്കുന്നു..പ്ലീസ്..നിങ്ങളെങ്കിലും ആ വേസ്റ്റൊക്കെ ഒന്ന് കോരിക്കളയ്..പ്ലീസ്..അല്ലേല്‍ ആ ഫ്ലഷ് എങ്കിലും ഒന്ന് അടി..
ഒരു കവിതേന്റെ കഷണം കൂടി കെടക്കട്ട്.. വൃത്തം 90% അന്നനട ബാക്കി 10% ആനനട.
“മദ്വചനങ്ങള്‍ക്കു മാര്‍ദ്ദവമില്ലെങ്കില്‍, ഉദ്ദേശ്യശുദ്ധിയാല്‍ മാപ്പു നല്‍കിന്‍...”

Subscribe to:
Posts (Atom)