Showing posts with label കുറിപ്പുകള്‍. Show all posts
Showing posts with label കുറിപ്പുകള്‍. Show all posts

Thursday, July 8, 2010

ആര്‍മ്മാദക്കമ്മറ്റികളോട് സ്നേഹപൂര്‍വം...

ഇദെന്തൂട്ടാന്ന് കുറെക്കാലം മുന്‍പേ ചോദിച്ചിരുന്നു...ബിനീഷ് കൊടിയേരി വെടി വെച്ചാല്‍ ആകാശം ഇടിഞ്ഞു വീഴുമോ? എന്നായിരുന്നു ചോദ്യത്തിന്റെ ഒരു ഇദ്..തങ്ങള്‍ക്കിഷ്ടമില്ലാത്ത പക്ഷക്കാരനായി എന്നതുകൊണ്ടു മാത്രം‍, ബിനീഷ് കൊടിയേരിയുമായി സാദൃശ്യമുള്ളതെന്ന് അവര്‍ക്ക് തോന്നിയ ഫോട്ടോ വെച്ച് “മന്ത്രിപുത്രന്റെ അപഥസഞ്ചാരത്തിന്റെ കഥ“ വാര്‍ത്തയാക്കി രചിക്കാന്‍ ഒരുമ്പെട്ടിറങ്ങിയവരോടായിരുന്നു ചോദ്യം. ആ ചോദ്യം ഇന്നും പ്രസക്തമാണെന്നും, ബിനീഷ് കൊടിയേരിയുടെ സ്ഥാനത്ത് മറ്റാരെങ്കിലും ആണെങ്കിലും ഇതേ സാഹചര്യത്തില്‍ ഇതേ ചോദ്യം ചോദിക്കേണ്ടതുണ്ട് എന്നുമുള്ള നിലപാടില്‍ മാറ്റമില്ല. അതങ്ങിനെ മാറേണ്ടതുമല്ല...

എങ്കിലും അബദ്ധത്തില്‍ (റിമോട്ടിന്റെ തകരാറല്ല) ചില വാര്‍ത്തകളും ബസ്സുകളും കണ്ടതുകൊണ്ടുണ്ടായ ഓരോരോ പ്രോബ്ലംസ് കാരണം ചില കാര്യങ്ങള്‍ പറയാതിരിക്കാനാവുന്നില്ല....

ഹര്‍ത്താല്‍ ദിനത്തില്‍ നിയമസഭ നടന്നുകൊണ്ടിരിക്കെ ഒരു എം.എല്‍.എ ഒരു യാത്രക്ക് പോയതും തുടര്‍ന്നുണ്ടായ സംഭവങ്ങളും അതിനെ സംബന്ധിച്ച വാര്‍ത്തകളും പത്രങ്ങള്‍ അത് കൈകാര്യം ചെയ്ത രീതിയും “ആര്‍മാദക്കമ്മറ്റികള്‍” അന്നും ഇന്നും എടുത്ത നിലപാടുകളും, നിലപാട് മാറ്റങ്ങളും, ആ നിലപാട് മാറ്റം ഇരിക്കെ തന്നെ മറ്റു ചിലര്‍ക്കിട്ട് മറ്റൊരിടത്തിട്ട് പണിയാനുള്ള അവരുടെ ആക്രാന്തവും ഒക്കെ തന്നെ വിഷയം.

ഏത് കുട്ടിക്കും ഏത് ദിവസവും ഏതിടത്തേക്കും ഏത് സമയത്തും ഏത് തരം സദ്യക്കും പോകാനുള്ള സ്വാതന്ത്യമുണ്ടെന്ന് ഇടക്കിടക്ക് പറഞ്ഞുകൊണ്ടിരിക്കേണ്ട കാര്യമില്ല. (അത്ര നിര്‍ബന്ധമാണേല്‍ ഒന്നൂടെ ഊന്നിപ്പറയുന്നു...മതിയായോ? )സദ്യക്ക് പോകുന്നത് ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധിയാകുമ്പോള്‍ ‘വിവരമില്ലാത്ത ജനം’ ചിലപ്പോളൊന്ന് നോക്കിയെന്നിരിക്കും. സദാചാരത്തിന്റെ അപ്പോസ്തലന്‍ ചമയുന്നവര്‍ അതേ സദാചാരത്തെ സദാ ചാരമാക്കുമ്പോള്‍ ചില ചോദ്യങ്ങള്‍ ഉയരും. ചിലത് അതിരു കടക്കും. അതിരു കടക്കുന്നവരെ/അതിരു കടക്കുന്ന ചോദ്യങ്ങളെ അവ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം. എങ്കിലും, ചോദ്യങ്ങളുയരുമ്പോള്‍ ഉത്തരം പറയാന്‍ ജനപ്രതിനിധിക്ക് ബാധ്യതയുണ്ടാകണം. അയാളെ ആദ്യമേ രക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന മാധ്യമങ്ങള്‍ക്ക് പൂര്‍വാപരവൈരുദ്ധ്യമില്ലാതെ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കടമയുണ്ടാകണം.

വാര്‍ത്ത വന്ന ദിവസത്തെ വീക്ഷണം പത്രത്തില്‍ പറയുന്നത് അബ്ദുള്ളക്കുട്ടി നിയമസഭയില്‍ ഇങ്ങിനെ പറഞ്ഞതായാണ് :

“.....സുഹൃത്ത്‌ ആനാട്‌ പഞ്ചായത്ത്‌ അംഗം മുജീബിന്റെ വീട്ടിലേക്കു പോവുകയായിരുന്ന തന്നെ വിതുരയില്‍വച്ചു ഹര്‍ത്താല്‍ അനുകൂലികള്‍ കാര്‍ തടഞ്ഞു. ഈ സന്ദര്‍ഭത്തില്‍ പിന്നാലെ വന്ന കുടുംബത്തെയും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു.“

“....തുടര്‍ന്നു താന്‍ പോലീസിന്റെ സഹായം തേടി. പിന്നാലെ വന്ന കുടുംബവും പോലീസ്‌ സംരക്ഷണം തേടിയിരുന്നു.“

അന്നേ ദിവസത്തെ മാതൃഭൂമി പറയുന്നത് ഇങ്ങിനെ

“.....തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് അബ്ദുള്ളക്കുട്ടി കാറില്‍ വിതുരയിലെത്തിയത്. അഡ്വ. മുജീബ് എന്നയാളാണ് കാറോടിച്ചിരുന്നത്. വിതുര ബസ് സ്റ്റേഷനുസമീപം സി.പി.എം പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നതുകണ്ട് കാര്‍ തിരിച്ചോടിച്ച് പോലീസ് സ്റ്റേഷനില്‍ കയറ്റുകയായിരുന്നു. പെരിങ്ങമ്മല പഞ്ചായത്തംഗം ഡി. രഘുനാഥന്‍ നായരും കാറിലുണ്ടായിരുന്നു. ഈ കാറിനൊപ്പമുണ്ടായിരുന്ന മറ്റൊരു കാറും തൊട്ടുപിറകേ വിതുര പോലീസ് സ്റ്റേഷനില്‍ എത്തിയതാണ് വിവാദത്തിന് കാരണമാക്കിയത്.“

മനോരമയുടെ മുഖപ്രസംഗത്തിലും എല്ലാ പേരെയും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു എന്ന് തന്നെ എഴുതിയിരിക്കുന്നു.

ഇതില്‍ നിന്ന് വ്യക്തമാകുന്ന കാര്യം അബ്ദുള്ളക്കുട്ടിയുടെ അഭിപ്രായത്തില്‍ അദ്ദേഹത്തെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞ സമയത്ത് പിറകേ വന്ന കാറിലിരുന്ന കുടുംബത്തെയും അതേ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു എന്നാണ്..

മറ്റു പത്രങ്ങളിലെ വാര്‍ത്തകളും അബ്ദുള്ളക്കുട്ടി വേര്‍ഷന്‍ ഏതാണ്ട് വലിയ വ്യത്യാസമില്ലാതെ തന്നെയാണ് നല്‍കിയിരിക്കുന്നത്...

മംഗളം വാര്‍ത്ത

“..എം.എല്‍.എയുടെ വാഹനത്തിനു തൊട്ടുപിന്നാലെ വന്ന കാറും ഹര്‍ത്താലുകാര്‍ തടഞ്ഞു. ....യാത്ര തുടരാന്‍ കഴിയാതെ ഇവരും പോലീസ്‌ സ്‌റ്റേഷനിലെത്തി. ഈ സമയം എം.എല്‍.എയും കൂട്ടരും അവിടെ ഉണ്ടായിരുന്നു."

എന്നാല്‍ ഇന്നത്തെ മാതൃഭൂമി പത്രം പറയുന്നത് നോക്കുക..

“....ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമം കാട്ടിയേക്കുമെന്നതിനാല്‍ തന്റെ സുഹൃത്തുകൂടിയായ എസ്.ഐ. വിനോദിന്റെ നിര്‍ദേശപ്രകാരം വിതുര സ്റ്റേഷനില്‍ കാര്‍ ഒതുക്കിയിട്ട് കുടുംബത്തോടൊപ്പം ഹര്‍ത്താല്‍ കഴിയാന്‍ കാത്തിരിക്കുകയായിരുന്നു.എസ്.ഐയുടെ മുറിയില്‍ നാട്ടുവിശേഷങ്ങള്‍ പറഞ്ഞിരുന്നു. അബ്ദുള്ളക്കുട്ടി എം.എല്‍.എയും പോലീസ് സഹായത്തിനായി അവിടെയെത്തിയിരുന്നു.”

എന്നു വെച്ചാല്‍ തങ്ങളെ ഹര്‍ത്താല്‍ അനുകൂലികള്‍ കണ്ടിട്ടുമില്ല, തങ്ങളെ ആരും തടഞ്ഞിട്ടുമില്ല. മാതൃഭൂമിയില്‍ ആദ്യദിനം അബ്ദുള്ളക്കുട്ടി പറഞ്ഞത് വിശ്വസിക്കാമെങ്കില്‍ അതേ പത്രത്തില്‍ ഇന്ന് വന്ന വാര്‍ത്ത വിശ്വസിക്കാന്‍ പറ്റുകയില്ല..ഏതിലോ ഒന്നില്‍ ചിലതൊക്കെ മറയ്ക്കാനുള്ള ബദ്ധപ്പാടുകള്‍ ഉണ്ട്.

ദേശാഭിമാനിയില്‍ ഈ വിഷയത്തില്‍ വന്ന വാര്‍ത്തകള്‍ താഴെ.
അബ്ദുള്ളക്കുട്ടിയുടെ വാക്കുകളിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നവയാണിവ. ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നവ. ആ വാര്‍ത്തകളില്‍ ചില വാചകങ്ങള്‍ മാത്രം കോര്‍ത്തെടുത്ത് അതിലെ ചോദ്യങ്ങളെ അവഗണിക്കേണ്ടവര്‍ക്ക് അതാകാം. എങ്കിലും ചോദ്യങ്ങള്‍ ഉയര്‍ത്താനുള്ള അവകാശത്തെ നിരസിക്കേണ്ടതുണ്ടോ?

ബാംഗളൂര്‍ കേസില്‍ ആര്‍മാദിച്ചവര്‍ക്കും, വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിക്കാതിരുന്നവര്‍ക്കും, ഹര്‍ത്താല്‍ ദിനത്തില്‍ ഒപ്പിട്ടത് വാര്‍ത്തയാക്കിയവര്‍ക്കും നിയമസഭ നടന്നുകൊണ്ടിരിക്കെ എം.എല്‍.എ (ശ്രദ്ധിക്കുക എം.എല്‍.എ. ആദ്യത്തേതിലെ പോലെ ഒരു അധികാരസ്ഥാനവും വഹിക്കാത്ത ആളല്ല) മുങ്ങിയതെങ്കിലും വിഷയമാകുന്നില്ല. ആദ്യ കേസില്‍ ഇല്ലാത്ത മനുഷ്യാവകാശവും വ്യക്തിസ്വാതന്ത്ര്യവും പുരോഗമനചിന്തയുമൊക്കെ അവര്‍ക്ക് ശൂന്യതയില്‍ നിന്ന് പൊട്ടിമുളക്കുന്നു. ആദ്യത്തേതിലെ മാധ്യമങ്ങളുടെ നാണംകെട്ട കളിക്കെതിരെ പ്രതികരിച്ചവരെ കളിയാക്കാനും, അവരുടെ പ്രതികരണം എന്തിനെതിരെയായിരുന്നുവെന്നത് വളച്ചൊടിച്ച് സര്‍ക്കാസിക്കാനും ബസ്സില്‍ ചിലര്‍ക്ക് ഓവര്‍ടൈം..അന്ന് വാര്‍ത്ത വന്നെന്ന് കേട്ടെന്ന് ആരോ പറഞ്ഞയുടന്‍ “ബാംഗ്ലൂര്‍ ചാനലിലെ വാര്‍ത്ത ശരിയങ്കില്‍ കൊടിയേരി കാച്ചപ്പ് ചെയ്യു“മെന്നെഴുതിയവര്‍ക്കിന്ന് ധാര്‍മ്മികരോഷത്തിന്റെ തൂറ്റെളക്കം..

ഉള്ളതിലുമപ്പുറം ഇപ്പോഴത്തെ വാര്‍ത്തയെ ആരെങ്കിലും പെരുപ്പിച്ചിട്ടുണ്ടെങ്കില്‍, അത് ദേശാഭിമാനിയായാലും അതിനെ അപലപിക്കുക തന്നെ വേണം. വ്യക്തികളുടെ സ്വകാര്യജീവിതത്തില്‍ ഒളിഞ്ഞുനോക്കലാവരുത് മാധ്യമങ്ങളുടെ ജോലി. അത് പറയുമ്പോള്‍ തന്നെ പൊതുപ്രവര്‍ത്തകന്റെ സ്വകാര്യജീവിതവും പബ്ലിക് സ്‌ക്രൂട്ടിനിക്ക് വിധേയമാകന്‍ സാദ്ധ്യതയുണ്ട് എന്നതയാള്‍ ഓര്‍ക്കേണ്ടതല്ലേ?

അവസാനമായി ഒരു പ്രധാനപ്പെട്ട കാര്യം. ആര്‍മ്മാദക്കമ്മറ്റിക്കാരൊക്കെ ഈ കേസില്‍ മാധ്യമങ്ങള്‍ കാട്ടുന്ന ഇരട്ടത്താപ്പ് എന്തേ കണ്ടില്ലെന്ന് നടിക്കുന്നു? ഹര്‍ത്താല്‍ ദിവസം ഒപ്പിട്ട് മുങ്ങിയ എം എല്‍ എ യെ എന്തുകൊണ്ടാരും കുറ്റവിചാരണ ചെയ്യുന്നില്ല. ഹര്‍ത്താല്‍ ദിവസം ഊണ് കഴിക്കാനാണ് കിലോമീറ്ററുകള്‍ താണ്ടിയത് എന്ന അബ്‌ദുള്ളക്കുട്ടി വേര്‍ഷന്‍ ഉപ്പുകൂട്ടാതെ വിഴുങ്ങാന്‍ ആര്‍ക്കും മടിയേതുമില്ലാത്തതെന്തേ? ആദ്യ ദിവസം പെരിങ്ങമ്മല പഞ്ചായത്തംഗം ഡി. രഘുനാഥന്‍ നായരും അഡ്വ. മുജീബും മാത്രമേ വണ്ടിയിലുണ്ടായിരുന്നുള്ളൂ എന്ന് ചാനലുകളില്‍ ആണയിട്ട അബ്‌ദുള്ളക്കുട്ടി പിറ്റേ ദിവസം ഗണ്‍‌മാനും ഉണ്ടായിരുന്നു എന്ന് മാറ്റിപ്പറയുന്നതെന്തുകൊണ്ട് എന്നാരും ചോദിക്കാത്തതെന്തേ? കുടുംബസമേതം രണ്ട് കാറുകളില്‍ വിനോദയാത്ര പുറപ്പെട്ട തന്നെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞെന്നും പൊലീസ് സംരക്ഷണം വേണമെന്നും എംഎല്‍എ ആവശ്യപ്പെട്ടതായി ജില്ലാ പൊലീസ് സൂപ്രണ്ട് സംഭവമുണ്ടായ ഉടന്‍ വെളിപ്പെടുത്തിയിരുന്നു എന്ന ദേശാഭിമാനി വാര്‍ത്തയ്‌ക്കെതിരെ ആരും പ്രതികരിക്കാത്തതെന്തേ?

എന്തായാലും ഈ രണ്ട് വിഷയത്തിലും മുഖ്യധാരാമാധ്യമങ്ങള്‍ പറഞ്ഞത് തന്നെ ആവര്‍ത്തിക്കുന്നത് സ്വതന്ത്ര ചിന്തയുടെ ലക്ഷണമല്ല. ആദ്യ കേസില്‍ മുഖ്യധാരകള്‍ പറഞ്ഞതും പ്രചരിപ്പിച്ചതുമൊക്കെ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു പോയി എന്നതെങ്കിലും ഓര്‍ക്കേണ്ടതല്ലേ?

പിന്‍‌കുറിപ്പ്

പ്രതിരോധിക്കാന്‍ ആരും വരുന്നില്ലല്ലോ എന്ന് വിലപിക്കുന്നവരോട്. അപലപിക്കേണ്ട കാര്യങ്ങളെ അപലപിക്കുകയാണ് വേണ്ടത്, പ്രതിരോധിക്കുകയല്ല. ബാംഗളൂര്‍ കേസില്‍ ആ അന്തസ്സ് കാണിച്ച ഇപ്പോഴത്തെ ആര്‍മാദക്കമ്മറ്റിക്കാര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ മുന്നോട്ട് വരട്ടെ.

Monday, June 7, 2010

പ്ഫ!

ദിവസം :1984 ഡിസംബര്‍ 2

സ്ഥലം : ഭോപ്പാല്‍
സമയം : അര്‍ദ്ധരാത്രി
സംഭവം : കൂട്ടക്കൊല
ഇന്നു വരെ ചത്തവര്‍ : ഇരുപതിനായിരത്തിനു മേല്‍
ചാവാതെ നരകിക്കുന്നവര്‍ : അഞ്ചു ലക്ഷത്തിനു മേല്‍

ദിവസം 2010 ജൂണ്‍ 7

സ്ഥലം : ഭോപ്പാല്‍
കേസ് : ബോധപൂര്‍വമല്ലാത്ത കുറ്റകൃത്യം
പ്രതികളുടെ എണ്ണം : എട്ട്
ശിക്ഷ : രണ്ട് വര്‍ഷം തടവ്
പിഴ : ഒരു ലക്ഷം
ജാമ്യം : 25000 രൂപ

ഇതിനു മുന്‍പ് കിട്ടിയ നഷ്ടപരിഹാരം :
ചത്തവനു 57000
ചാവാതെ രക്ഷപ്പെട്ടവനു 26000

എല്ലാ ലാഭവും :
ബഹുരാഷ്ട്രക്കമ്പനിക്ക്

വെളിവായത് :
ഭരണവര്‍ഗത്തിന്റെ സാമ്രാജ്യത്വ വിധേയത്വം, ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ ദൌര്‍ബല്യം

ഗുണപാഠം :
ഉണ്ട

Tuesday, April 27, 2010

കിങ്ങിണി

രാജാപ്പാര്‍ട്ടുകളുടെ കാലം കഴിഞ്ഞെന്നുള്ളത് വെറും തോന്നലാണു സഖാക്കന്മാരേ.

ഖദറിട്ട രാജാക്കന്മാര്‍ രാജകുമാരന്മാരോടും രാജകുമാരിമാരോടും ഒത്ത് ഞാന്‍ ജി, മോന്‍ ജി, മോള്‍ ജി കളിച്ചു കൊണ്ടിരിക്കുന്നതു കണ്ടിട്ടും കാര്യം മനസ്സിലാവാന്‍ മാത്രം വെവരം അല്ലെങ്കിലും നിങ്ങള്‍ക്കില്ലല്ലോ...

മാധ്യമത്തമ്പ്രാക്കളെ കണ്ടു പഠി. അവര്‍ക്കിതിലൊന്നും ഒരു കുഴപ്പവും തോന്നുന്നില്ലല്ലോ..

അച്ഛന്‍ ജിയുടെ പിന്‍‌ഗാമി മോള്‍ ജി ആണെന്നു പ്രമേയം പാസാക്കി എന്നൊരു വാര്‍ത്ത. മോള്‍ ജി ഔറംഗസേബാണെന്ന് മോന്‍ ജി പറഞ്ഞതായി മറ്റൊരു വാര്‍ത്ത. പിന്‍‌ഗാമിയെ തീരുമാനിച്ചിട്ടില്ലെന്ന് അച്ഛന്‍‌ജി പറഞ്ഞതായി വേറൊരു വാര്‍ത്ത.

കുറ്റപ്പെടുത്തലുകളില്ലാത്ത, ഇത് ജനാധിപത്യമോ എന്ന ചോദ്യമില്ലാത്ത, ആ വാര്‍ത്തയും ഈ വാ‍ര്‍ത്തയും മറ്റേ വാര്‍ത്തയും ഒരേ പോലെ ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറികളാക്കുന്ന മാധ്യമ തിരുവെഴുത്തുകള്‍. മീന്‍ എങ്ങിനെ ചാടിയാലും ഇത്തരം കുട്ടകളിലൊന്നിലാണ് കിടക്കേണ്ടത് എന്ന ആധുനിക ചാനല്‍ മൊഴിമുത്തുകള്‍. ഇതൊന്നും പോരെങ്കില്‍ വിയര്‍പ്പ് ഓഹരിക്ക് അര്‍ഹയായിട്ടും അത് തിരിച്ചു നല്‍കേണ്ടി വന്ന സുന്ദരിയെക്കുറിച്ചുള്ള വിലാപങ്ങള്‍...സുന്ദരനെക്കുറിച്ചുള്ള പുകഴ്ത്തിപ്പാടലുകള്‍...

ഇങ്ങിനെ പല സൈസ് രാ‍ജാപ്പാര്‍ട്ടുകള്‍ അരങ്ങു തകര്‍ക്കുന്നതിന്റെ ഇടയിലാണു ഭക്ഷ്യസുരക്ഷ, വിത്തു ബില്‍, വിലക്കയറ്റം, പൊതുമേഖലാ ഓഹരി വില്പന, ഊര്‍ജ്ജ പ്രതിസന്ധി, തുടങ്ങിയ തമാശകളുമായി രംഗബോധമില്ലാത്ത ചില കോമാളികളെപ്പോലെ നീയൊക്കെ രംഗത്ത് വരാന്‍ നോക്കുന്നത്.. രാജാപ്പാര്‍ട്ടുകള്‍ക്ക് വേണ്ടി സര്‍ക്കാരും സര്‍ക്കാരിനു വേണ്ടി രാജാപ്പാര്‍ട്ടുകളും സമത്വ സുന്ദരമായി ജനാധിപത്യ നാടകം കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഓരോരോ അപശകുനങ്ങള്‍ ഇടതുവശത്തു നിന്ന് പ്രവേശിക്കുവാന്‍ നോക്കുന്നത്..

ആരവിടെ???

നാടകത്തിനിടയില്‍ ബദല്‍ ഡയലോഗുകളുമായി വരുന്നവനെയൊക്കെ കുത്തിനു പിടിച്ചു പുറത്താക്കി അരങ്ങു വൃത്തിയാക്കൂ...

ജനാധിപത്യം എന്നത് ഞങ്ങളുടെ സ്ഥിരം നാടകവേദിയാണ്... സ്ക്രിപ്റ്റില്‍ ഇടം ഇല്ലാത്തവരൊക്കെ പോയി വല്ല തെരുവു നാടകവും കളി...

സമർപ്പണം

ഇന്നും തിരുവായ്‌ക്കെതിർവായില്ലാത്ത പ്രജകൾക്ക്

Wednesday, January 20, 2010

കട്ടേം പടോം മടക്കാക്ഷരി അഥവാ കമന്റാതിസാരം

ബ്ലോഗിങ്ങിന്റെ ബാലപാഠങ്ങള്‍ പഠിപ്പിക്കാനായി പല സുമനസ്സുകളും പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്. എന്നാല്‍ കമന്റിട്ട് കട്ടേം പടോം മടക്കുന്നതിനെപ്പറ്റി ആരും പഠിപ്പിച്ചതായി കണ്ടിട്ടില്ല. പലരും അത് പ്രാവര്‍ത്തികമാക്കുന്നുണ്ടെങ്കിലും, ഒരു പാഠ്യപദ്ധതി എന്ന നിലയില്‍ അത് ബൂലോഗത്ത് ഇടം പിടിച്ചിട്ടില്ല. ആ കുറവ് നികത്തുന്നതിനായി ഒരു എളിയ ശ്രമം നടത്തുന്നതില്‍ തെറ്റുണ്ടെന്ന് പറയാനാവില്ലെന്ന് പറയുന്നത് ശരിയായിരിക്കുകയില്ലല്ലോ..

പ്രതിജ്ഞ എന്ന പോസ്റ്റിട്ട ഒരാളുടെ കട്ടേം പടോം മടക്കുന്ന വിധം ഉദാഹരണ സഹിതം പഠിപ്പിക്കുകയാണ് ഈ പോസ്റ്റില്‍. ബിംബങ്ങള്‍ നിറഞ്ഞെ ഒരു രചനാരീതി അവലംബിച്ചിരിക്കുന്നത് കൊണ്ട് ആദ്യം ഒരു പുക പോലെ തോന്നുമെങ്കിലും ആവര്‍ത്തിച്ചുള്ള പാരായണത്തിലൂടെ പ്രസ്തുത പ്രതിസന്ധി മറികടക്കാവുന്നതേ ഉള്ളൂ..

പ്രതിജ്ഞ

ഇന്ത്യ എന്റെ രാജ്യമാണ്‌.
എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്‌.
ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു.
സമ്പൂര്‍ണവും വൈവിദ്ധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനംകൊള്ളുന്നു.
ഞാന്‍ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കും.
ഞാന്‍ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്‌നിക്കും...

ഈ പ്രാര്‍ത്ഥന ആരെങ്കിലും ഒരാള്‍ പോസ്റ്റാക്കി എന്ന് വിചാരിക്കുക വെറുതെ വിചാരിച്ചാല്‍ മതി..നമുക്ക് ആ പോസ്റ്റിന്റെ കട്ടേം പടോം മടക്കണം എന്ന് തോന്നി എന്നും വിചാരിക്കുക. വെറുതെ വിചാരിച്ചാല്‍ മതി. അതിനു ആദ്യം ചെയ്യേണ്ടത് ആ പോസ്റ്റിലെ വരികള്‍ പിരിച്ച് താഴേക്ക് താഴേക്ക് കോപ്പി പേസ്റ്റ് ചെയ്യുക എന്നതാണ്. വരമുറിപ്പോസ്റ്റിങ്ങ് എന്നാണ് ഇതിനു സാങ്കേതികഭാഷയില്‍ പറയുന്നത്. എന്നിട്ട് ഓരോ വരിക്ക് താഴെയും ‘വായക്ക് തോന്നിയത് കോതക്ക് പാട്ട്‘ എന്ന മട്ടില്‍ ‘അപ്പോ തോന്നിയതോ, അപ്പപ്പ കണ്ടോനെ അപ്പാന്ന് വിളിക്കുന്ന മട്ടിലുള്ളതോ‘ ആയ എന്തെങ്കിലും എഴുതിവെക്കുക. പണ്ട് മറ്റെവിടെയോ എഴുതിയതിന്റെ വിപരീതമാണ് ഇപ്പോള്‍ എഴുതുന്നതെങ്കിലും ഉപേക്ഷ വിചാരിക്കരുത്. വിപരീതത്തിന്റെ വിപരീതം എന്നൊക്കെ പറഞ്ഞ് പിടിച്ച് നില്‍ക്കാനുള്ള ധൈര്യം ഇത്തിരി സംഭരിച്ചു വെക്കണം എന്ന് മാത്രം.

അപ്പോ തുടങ്ങുകയല്ലേ....

സോ ആന്‍ഡ് സോ said... (സോ ആന്‍ഡ് സോ എന്നതൊരു ബിംബം മാത്രം)

ഇന്ത്യ എന്റെ രാജ്യമാണ്‌.

അതെങ്ങിനെയാണ് സെബിനേ, ഇന്ത്യ എന്റെ രാജ്യമാണെന്ന് പറയുന്നത്? എന്റെയും കൂടി രാജ്യമല്ലേ?

എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്‌.

ആണിനെയും പെണ്ണിനെയും സഹോദരിയെന്നു വിളിക്കുമോ? അല്ലെങ്കില്‍ സഹോദരന്‍ എന്ന് വിളിക്കുമോ? അതോ നപുംസകങ്ങളാണ് എല്ലാവരും എന്ന് പറയുകയാണോ സെബിനേ? അപ്പോ പിന്നെ കല്യാണം കഴിക്കുന്നതെങ്ങിനെ സെബിനേ?

ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു.

അങ്ങിനെ പറയുമ്പോള്‍ മറ്റുള്ളവര്‍ സ്നേഹിക്കുന്നില്ല എന്നാണോ സെബിനേ അര്‍ത്ഥമാക്കുന്നത്? ഇത് സ്നേഹത്തെ സംബന്ധിച്ച ഫാസിസ്റ്റ് നിലപാടല്ലേ സെബിനേ? സെബിന്റെ പോസ്റ്റില്‍ ചൈനീസ് ഭാഷയില്‍ വന്ന കമന്റ് ഇവിടുത്തെ കമ്യൂണിസ്റ്റുകാരുടെ ചൈനീസ് ബന്ധത്തിനു തെളിവല്ലേ? സ്പാം എന്ന് പറഞ്ഞ് ഒഴിയാതെ സെബിനേ..

സമ്പൂര്‍ണവും വൈവിദ്ധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനംകൊള്ളുന്നു.

ഇതൊരു ബൂര്‍ഷാവ്യവസ്ഥിതിയായിരിക്കെ അതില്‍ അഭിമാനം കൊള്ളാമോ സെബിനേ? സമ്പൂര്‍ണ്ണം എന്ന് പറഞ്ഞാല്‍ ആബ്സൊല്യൂട്ടിലി പൂര്‍ണ്ണം എന്നാണോ സെബിനേ? ഇനി മെച്ചപ്പെടുത്താന്‍ പറ്റില്ലേ സെബിനേ?

ഞാന്‍ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കും.

ഞാന്‍, എന്റെ എന്നൊക്കെ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത് സുപ്പീരിയോരിറ്റി കോമ്പ്ലക്സല്ലേ സെബിനേ? എല്ലാമറിയുന്ന ഗുരു എന്നത് ഒരു ഫാസിസ്റ്റ് ബിംബം അല്ലേ സെബിനേ? അതോ ഇനി ഈ ഗുരുവിനു ഒന്നും അറിയില്ലെന്നാണോ സെബിനേ?

ഞാന്‍ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്‌നിക്കും...

കള്ളന്മാരെയും, കൊള്ളക്കാരെയും,കൊലപാതകികളേയും സഹായിക്കും എന്നല്ലേ സെബിനേ ഇതിന്റെ അര്‍ത്ഥം? ഇത് ശരിയായ നിലപാടാണോ സെബിനേ...

Wednesday, January 20, 2010 12:00:00 PM GMT+05:30

പ്രതിപക്ഷ ബഹുമാനത്തോടെ ഇത്തരം കമന്റുകള്‍ക്കും സെബിന്‍ (സെബിന്‍ ഒരു ബിംബം ആണെന്ന് പറയേണ്ടതില്ലല്ലോ) മറുപടിയെഴുതിയാല്‍ സംഭവം തീരുമെന്നാണോ വിചാരം? കൊള്ളാം..അതിനു വേറെ ആളെ നോക്കണം..നമ്മള്‍ നിര്‍ത്തരുത്. ആ കമന്റിലെ വരികള്‍ വരമുറിയായി പോസ്റ്റ് ചെയ്ത് അടുത്ത ഡോസ്..അതിനെങ്ങാനും മറുപടി എഴുതിയാല്‍ അത് വരമുറിയാക്കി നെക്സ് ഡോസ്..നമുക്ക് വേറെ പണിയില്ലാന്ന് വിചാരിക്കാന്‍ നാട്ടുകാരെന്താ വേറെ പണിയില്ലാതിരിക്കുകയാണോ? ചമ്മലേ പാടില്ല..പേരും പത്രാസും ഇല്ലാത്ത സോ ആന്‍ഡ് സോ എന്ന തൂലികാനാമത്തിലല്ലേ കളി..

ഇതൊക്കെ വായിച്ച് പേടിച്ച് സെബിന്‍ നമുക്ക് വിവരമില്ലെന്ന് മനസ്സിലാക്കി മറുപടി എഴുത്ത് നിര്‍ത്തിയാല്‍ നാം നിര്‍ത്തുമോ? അതിനു കള്ളുവേറെ കുടിക്കണം..

പോസ്റ്റിലെ എല്ലാവരിയും, കമന്റിലെ എല്ലാവരിയും വരമുറിയാക്കി ഒരു ലെവലായിക്കഴിഞ്ഞാല്‍ അടുത്ത സ്റ്റെപ്പ് പ്രയോഗിക്കാം. സൈഡിലെ ഗൂഗ്ഗില്‍ പരസ്യമോ, പ്രൊഫൈല്‍ വാചകമോ, അങ്ങിനെ എന്തെങ്കിലുമൊക്കെ കാണും. അതെടുത്ത് പയറ്റണം.

ഉദാഹരണമായി

view my complete profile.. എന്ന് മിക്കവാറും ബ്ലോഗില്‍ കാണുമല്ലോ. അത് കോപ്പി പേസ്റ്റ് ചെയ്യുക. എന്നിട്ടൊരു കമന്റ് താങ്ങുക..

view my complete profile..

അപ്പോള്‍ വ്യൂ ചെയ്താല്‍ മാത്രം മതിയെന്നാണോ സെബിനേ..വായിക്കേണ്ടേ? view and read my profile എന്നതല്ലേ ശരിയായ നിലപാട് സെബിനേ..

ഈ ഡോസോടു കൂടി, സുഹൃത്തുക്കളേ, ആത്മാര്‍ത്ഥമായി ഒരു പോസ്റ്റിടുന്ന സെബിന്മാരുടെ (സെബിന്‍ ഒരു പ്രതീകം മാത്രം) കട്ടേം പടോം മടങ്ങുമെന്നത് നൂറരത്തരം. അഥവാ മടങ്ങിയില്ലെങ്കില്‍ view my complete profile എന്നതിലെ വാക്കുകള്‍ പിരിച്ച് വരമുറിയാക്കി ഓരോ വാക്കിനും കമന്റിടണം. ആ ബ്ലോഗ് എപ്പപ്പൂട്ടിയെന്ന് കേട്ടാ മതി...

ഡിസ്‌ക്ലെയിമര്‍

ഈ പോസ്റ്റുമായോ അതിലെ കമന്റുകളുമായോ ഈ പോസ്റ്റിനു യാതൊരു ബന്ധവുമില്ല അങ്ങിനെ സംശയം തോന്നുന്നുവെങ്കില്‍ തികച്ചും യാദൃച്ഛികം എന്ന് പറയേണ്ടതില്ലല്ലോ. ബിംബാധിഷ്ഠിത രചനാരീതിയുടെ രീതിശാസ്ത്രങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞാല്‍ അത്തരം സംശയങ്ങള്‍ ഉയരാന്‍ ഇടയില്ല എന്ന് തോന്നുന്നു. എന്നിട്ടും ഉയരുകയാണെങ്കില്‍ ഒന്നും ചെയ്യാനില്ല. നിങ്ങളുടെ തലവിധി എന്ന് കരുതി സമാധാനിക്കുക.

Monday, November 16, 2009

എന്തോന്ന് ഇന്‍ഡ്യ ....അതൊക്കെ മുംബൈ അല്ലിയോ?

എന്തോന്ന് ഇന്‍ഡ്യ ...അതൊക്കെ ബോംബെ അല്ലിയോ എന്നത് പഴയൊരു ഫലിതമാണ്. കേരളത്തില്‍ നിന്ന് ബോംബൈയിലേക്ക് തൊഴില്‍ തേടി പോകുന്നവരില്‍ ചിലര്‍ തിരിച്ചു വന്നിട്ട് നടത്തുന്ന പൊങ്ങച്ചത്തെ കളിയാക്കുന്നതിനായി ഏതോ രസികന്‍ ഉണ്ടാക്കിയ ഒന്ന്. ഇന്ന് ബോംബൈ ഇല്ല. അത് മുംബൈ ആയിരിക്കുന്നു..എന്നാല്‍ എന്തോന്നിന്‍ഡ്യ...അതൊക്കെ മുംബൈ അല്ലേ എന്ന് ചോദിക്കുന്ന ചിലരുടെ വംശം കുറ്റിയറ്റിട്ടില്ല എന്ന് ഇടക്കിടെ വരുന്ന വാര്‍ത്തകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. സ്വന്തം പ്രസക്തി നഷ്ടപ്പെട്ടുവോ എന്ന് ആശങ്കാകുലരാകുന്ന അവസരങ്ങളില്‍ തങ്ങളും ജീവിച്ചിരിപ്പുണ്ട് എന്നറിയിക്കാനായി ഇത്തരം ചില ഉദ്ധീരണങ്ങള്‍. പഴയ ബോംബൈ വാചകം നിര്‍ദ്ദോഷമായ പൊങ്ങച്ചമാണെങ്കില്‍ ഇന്നത്തെ മുംബൈ വാചകം കറകളഞ്ഞ മണ്ണിന്റെ മക്കള്‍ വാദത്തിന്റെയും സങ്കുചിത ചിന്തയുടെയും വിഷലിപ്തമായ സൃഷ്ടിയത്രെ.

ഒരു മറാത്തിയാണെന്നതില്‍ അഭിമാനമുണ്ടെന്നും എന്നാല്‍ ഒരു ഇന്ത്യക്കാരന്‍ എന്നതിനാണ് പ്രഥമ പരിഗണനയെന്നും ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞതിനെതിരെ വാളും മുഖപ്രസംഗവുമായി ഇറങ്ങിയിരിക്കുകയാണ് ശിവസേനയും ബാല്‍ താക്കറെയും സാമ്‌നയും. ക്രിക്കറ്റ് കളിക്കാരന്‍ ക്രിക്കറ്റ് കളിച്ചാല്‍ മതിയെന്നും രാഷ്ട്രീയത്തിലേക്ക് ബാറ്റേന്താന്‍ വരേണ്ടെന്നുമാണത്രെ വെരട്ട്.

കിട്ടുന്ന ആദ്യ അവസരത്തില്‍ മറ്റുള്ളവരുടെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യാന്‍ മടിയില്ലാത്തവര്‍ രാജ്യത്തെ അനുകൂലിച്ച് ഒരുത്തന്‍ പറയുമ്പോള്‍ ഉടനെ എതിര്‍ക്കാന്‍ ഇറങ്ങുന്നതില്‍ ചെറ്റത്തരമുണ്ട്. അവരുടെയും അവരുടെ കൂട്ടത്തിലെ മറ്റുള്ളവരുടെയും രാജ്യസ്നേഹ ഗീര്‍വാണത്തിന്റെ പൊള്ളത്തരങ്ങള്‍ ഉടുതുണിയില്ലാതെ മുന്നില്‍ നില്‍ക്കുന്ന അവസ്ഥ.

ലോകത്തെക്കുറിച്ച് ചിന്തിക്കുന്നവനോട് ഇവര്‍ രാജ്യത്തെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ മതിയെന്നു പറയും. രാജ്യത്തെക്കുറിച്ച് ചിന്തിച്ചാല്‍ ഇവര്‍ സംസ്ഥാനത്തെക്കുറിച്ച് ചിന്തിച്ചാല്‍ മതിയെന്നു പറയും. പിന്നെ ജില്ലയാകും, താലൂക്കാകും, വില്ലേജാകും, താന്‍ താമസിക്കുന്ന ചുറ്റുവട്ടം ആകും. പിന്നെ താന്‍..താൻ മാത്രമാകും..

ഊച്ചാളികള്‍...

*

വാൽ

ലോകത്തിലെ പട്ടിണിക്കാരുടെ എണ്ണം 100 കോടി കവിഞ്ഞെന്നോ? അതിനു ഞാനെന്നാ വേണമേടാ ഊ.......വ്വേ?

Saturday, October 24, 2009

ഇദെന്തൂട്ടാ..

ബിനീഷ് കൊടിയേരി വെടി വെച്ചാല്‍ ആകാശം ഇടിഞ്ഞു വീഴുമോ?

അല്ല അറിയാന്‍ മേലാഞ്ഞിട്ടു ചോദിക്കുവാ " കൊടിയേരി വെടി വെച്ചാല്‍ ആകാശം ഇടിഞ്ഞു വീഴുമോ?"

ടിയാന്‍ ഒരു തോക്കെടുത്ത്, അതില്‍ ഒരു ഉണ്ട ഫിറ്റ് ചെയ്ത് ആകാശത്തിലോട്ട് ഉന്നം പിടിച്ച് വെടിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുമോന്ന് ?

ചില പത്ര’വാര്‍ത്ത’കളും, ചില നവസദാചാരികളുടെ ജല്‍പ്പനങ്ങളും കണ്ടാല്‍ തോന്നും ആകാശം അങ്ങനെ പൊട്ടിവീഴാന്‍ കാത്തിരിക്കുകയാണെന്ന്.. ഇന്നലെവരെ മോഡേണ്‍ ആവാത്തതിനു മല്ലുവിനെ കുറ്റം പറഞ്ഞിരുന്നവരും, മല്ലുവിന്റെ കപടസദാചാരബോധത്തെ പരിഹസിച്ചിരുന്നവരും വരെ വാര്‍ത്തയിലൊരു പ്രത്യേക പേരു കണ്ടയുടന്‍ സദാചാരപ്പോലീസിന്റെ തൊപ്പിയും, ലാത്തിയും, യൂണിഫോമുമിട്ട് ഇറങ്ങുന്നതുകണ്ടാല്‍ അമ്മച്ചിയാണേ സഹിക്കൂല..

നാട്ടിന്‍‌പുറത്തൊരു ചൊല്ലുണ്ട്..

“അണ്ടിയുള്ളവന്‍ കളിയ്ക്കും, ഇല്ലാത്തോന്‍ നോക്കിയിരിക്കും” (കശുവണ്ടിയാണേ പ്രതിപാദ്യവിഷയം)

വാര്‍ത്തയെഴുത്തുകാരന്റെ മുഖത്തുനോക്കി ഇത് പറയാന്‍ തന്തക്കും തള്ളക്കും ഒക്കെ എന്ന് ധൈര്യം വരുന്നോ അന്നേ മക്കളെപ്പറ്റിയുള്ള കഥാരചന നില്‍ക്കൂ..

വാര്‍ത്ത സത്യമോ, അതില്‍ കാണിച്ചിരിക്കുന്ന ഫോട്ടൊ ടിയാന്റെ തന്നെയോ, ആ ഫോട്ടോക്കും ഉദ്ധാരണശേഷിയുണ്ടോ, മോര്‍ഫിങ്ങുണ്ടോ എന്നതൊന്നും പ്രതിപാദ്യവിഷയമല്ല. വല്ലവന്റെയും വല്ലവളുടെയും സ്വകാര്യത ഭഞ്ജിക്കലായോ ചാനലിന്റെ രഹസ്യക്യാമറാ പരിപാടി എന്നതും പ്രതിപാദ്യവിഷയമല്ല. ‘ലവളുമാര്‍ക്കൊക്കെ എന്ത് പ്രൈവസി..എല്ലാം മറ്റേ കേസുകളല്ലേ’ എന്ന കോഞ്ഞ ഞ്യായമുള്ളപ്പോള്‍ വിഷയം മറ്റേത് തന്നെ ആവുന്നതാണ് സുഖം. ഏതോ ഫോട്ടോ കണ്ടയുടന്‍ ടിയാനെ അറസ്റ്റ് ചെയ്തെന്ന് വാര്‍ത്തയുണ്ടാക്കിയവരോട്, അത് ഫോര്‍വേര്‍ഡിയും, ഡിഗ് ചെയ്തും നടന്നവരോട്, ട്വീറ്റി ട്വീറ്റി നടന്നവരോട് ഒന്നേ പറയാനുള്ളൂ..വല്ലവന്റെയും ജീവിതം കൊണ്ടാണ് കളി മക്കളേ...അമ്മയും പെങ്ങളുമൊക്കെ എല്ലാവര്‍ക്കുമുണ്ട് ..അവനല്ല ഇവന്‍ എന്ന തിരുത്ത് വരുമ്പോഴേക്കും ചില ജീവിതങ്ങളെങ്കിലും തുലഞ്ഞിരിക്കും. അത് നമ്മുടേതല്ലാത്ത കാലത്തോളമേ ചിരി കാണൂ..

*
“അന്വേഷിച്ച് കണ്ടുപിടിക്കടേയ്...അതല്ലേ നിന്റെ തൊഴില്‍” എന്ന് ടിയാന്റെ തന്ത മുഖത്ത് നോക്കി പറഞ്ഞപ്പോഴെങ്കിലും സണ്ണിമാര്‍ക്കൊരു ചമ്മല്‍?

എവടെ?

കുണ്ടിയെത്ര കുളം കണ്ടിരിക്കുന്നു, കുളമെത്ര കുണ്ടി കണ്ടിരിക്കുന്നു..

*
ഡിസ്‌ക്ലെയിമറുമില്ല ഒരു കോപ്പുമില്ല.

......പുല്ല്

Friday, October 9, 2009

ശവങ്ങള്‍ക്കെന്തിനാ പ്രത്യേക ബീമാനം ?

രാഹുല്‍ജി കേരളാവില്‍ വന്ന് കെ.എസ്.യുവിനെ പുനര്‍ജീവിപ്പിക്കാന്‍ വേണ്ടി( ചത്തതിനെ ആണു സാധാരണഗതിയില്‍ പുനര്‍ജീവിപ്പിക്കുക എന്നൊന്നും ഇതിനര്‍ത്ഥമില്ല!) ഉള്ള കാളേജിലും ഉസ്കൂളിലുമൊക്കെ കേറിയിറങ്കി ഗ്ലേമറിനെപ്പോലും തൃണവല്‍ഗണിച്ച് വെശര്‍ത്ത് പ്രവര്‍ത്തിക്കുന്നത് കണ്ട് കലിമൂത്ത സഹാക്കന്മാരു ചൊറിയുന്ന പോസ്റ്റുമിട്ടുകൊണ്ട് വരും. രാഹുല്‍ജീന്റെ കാറു കൊണ്ടു വരാന്‍ എയര്‍ഫോഴ്സിന്റെ വിമാനം ദല്‍ഹി-നെടുമ്പാ‍ശ്ശേരി, നെടുമ്പാശ്ശേരി-ദല്‍ഹി ഷട്ടിലടിച്ചെന്നോ അതിനു 90 ലച്ചം ഉലുവ ചെലവായെന്നോ, അത് എ.ഐ.സി.സി കൊടുക്കൂലെന്നോ ഒക്കെ പറഞ്ഞോണ്ട്. വെയിലത്ത് പ്രവര്‍ത്തിച്ച് കറുത്ത് കരുവാളിച്ച് ഗ്ലേമറില്ലാതെ പോയവരുടെ ഒരു തരം ഇന്‍ഫീരിയോരിറ്റി കോമ്പ്ലക്സ്.

പോസ്റ്റിട്ടത് പോട്ടെന്ന് കരുതാം. അതിനെടേല്‍ അവന്മാരുടെ ഒരു വക ചങ്കേക്കൊള്ളണ വര്‍ത്തമാനം.

“തേക്കടി ബോട്ടുദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം വിട്ടുനല്‍കണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം നിഷ്കരുണം തള്ളിയ കേന്ദ്രസര്‍ക്കാരാണ് രാഷ്ട്രീയപ്രചാരണത്തിന് എത്തിയ രാഹുല്‍ ഗാന്ധിക്കായി സൈനിക വിമാനം വിട്ടുകൊടുത്തത്.“

എന്തരു പുല്ലാണിവരു പറേണത്? ന്തൂട്ട് തേങ്ങ്യാണീ കന്നാല്യോള് പറയണേന്ന്..ഇതിത്തിരി നല്ല ഫാഷേല്‍ ചോദിച്ചാ അതിങ്ങനെ ഇരിക്കും.

“തേക്കടി ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം എന്തിനാണെന്നു മനസിലായില്ല.“

ലിങ്കില്‍ ഉണ്ട്. വായിച്ചിട്ട് വിശ്വസിക്കിന്‍. ബ്ലഡി ഡെഡ് ബോഡീസ്.

അച്ചുതാനന്ദൻ മാമനും “ബിനീഷ് കൊടിയേരിയുടെ അച്ഛനായ മന്ത്രി കൊടിയേരി”യും വിമാനം വെറുതെ ചോദിച്ചതാണെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. അവര്‍ക്ക് ചോദിക്കേണ്ട ഒരാവശ്യവുമില്ല. കേന്ദ്രം തരുമോന്ന് നോക്കാന്‍ വെറുതെ ഒരു ചോദ്യം. വിവാദമുണ്ടാക്കാന്‍ വേറെ വഴി കണ്ടുകാണില്ല. രണ്ട് ഗ്രൂപ്പാണെന്ന് പത്രക്കാരു പറയുകേം ചെയ്യും, എന്നാലോ കേന്ദ്രത്തോടെന്തെങ്കിലും ചോദിക്കണ കാര്യം വന്നാ ഒടനെ ഇവരൊക്കെ ഒറ്റക്കെട്ടാകുന്നത് കാണുകേം ചെയ്യും..ഒന്നിനേയും വിശ്വസിച്ചൂടാന്നേ..

എയര്‍ഫോഴ്സിനു അതിന്റെതായ ചട്ടങ്ങളുണ്ടെന്നും (ഒണ്ടായിരിക്കും അല്ലേ?) വല്ലവനും തേക്കടിയിലോ ഊട്ടിയിലോ സുഖിക്കാന്‍ പോയി ചത്താല്‍ വിട്ടുകൊടുക്കാനുള്ളതല്ല എയര്‍ഫോഴ്സിന്റെ വിമാനങ്ങളെന്നും ഇടതന്മാര്‍ക്ക് അറിയാഞ്ഞിട്ടൊന്നുമല്ല. പോയാല്‍ ഒരു വാക്ക്, കിട്ടിയാല്‍ ഒരു വിമാനം. തന്നാല്‍ പൈസ ലാഭം, തന്നില്ലെങ്കില്‍ പാവം തങ്കച്ചനെ കുറ്റപ്പെടുത്താം. രണ്ടായാലും കോളു തന്നെ.

ഒരു ദുരന്തം ഉണ്ടായാല്‍ കേന്ദ്രം സൌകര്യമുണ്ടെങ്കില്‍ സഹായിക്കും എന്നല്ലാതെ സഹായിക്കണം എന്ന് ആവശ്യപ്പെടുവാന്‍ സംസ്ഥാനസര്‍ക്കാരിനു ഒരു അവകാശവുമില്ല. ഫെഡറലിസം പോലും. മണ്ണാങ്കട്ട. കേന്ദ്രം പറഞ്ഞിട്ടൊന്നുമല്ലല്ലോ ജനം തേക്കടിക്ക് പോയത്? ശവം കൊണ്ടു പോകാന്‍ വിമാനം വിളിക്കാന്‍ പൈസയില്ലെങ്കില്‍ ഇവന്മാര്‍ കാളവണ്ടിയില്‍ കൊണ്ടുപോട്ടെ. ട്രാക്ടര്‍ വന്നപ്പോള്‍ എതിര്‍ത്ത (എല്ലാ ഇടത് വിരുദ്ധരും അങ്ങനെ പറയണതോണ്ട് നുമ്മയും പറയണെന്നെ ഉള്ളൂ. നുമ്മക്കതിന്റെ ചരിത്രമൊന്നും അറിയില്ലേ..) ഇവന്മാര്‍ ഇപ്പോ ബീമാനം കിട്ടീല്ലാന്ന് പറയണ കാണുമ്പോ വരുന്ന ചൊറിച്ചിലുണ്ടല്ലോ...സഹിക്കാന്‍ വയ്യേ..

രാഹുല്‍ജിയുടെ (ഉമ്മ ഉമ്മ ഉമ്മ) കാര്യമാണെങ്കില്‍, കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ തലൈവിയുടെ ഒറ്റമോന്‍. മന്ത്രിയല്ലെങ്കിലും മന്ത്രിമാരേക്കാള്‍ ഇമ്മിണി ബല്യ പുള്ളി. സെക്രട്ടറി ജനറല്‍. ദരിദ്രഭവനങ്ങള്‍ (ദളിത് ഭവനം എന്ന് വായിക്കല്ലും. ഇന്ത്യേല്‍ ജാതീം മതോം ഒന്നുമില്ല) സന്ദര്‍ശിച്ചും അവിടത്തെ ഫുഡ് അടിച്ചും ഇത്തിരി മെലിഞ്ഞിട്ടുണ്ടെന്നേ ഉള്ളൂ. ഗ്ലേമറ് ഇത്തിരി കുറഞ്ഞിട്ടുണ്ടെന്നേ ഉള്ളൂ. ആ മോനു വേണ്ടി വിമാനമല്ല, റോക്കറ്റ് തന്നെ വിട്ടുകൊടുത്താലും തെറ്റുപറയാന്‍ പറ്റുമോ? നിങ്ങളു തന്നെ പറ, നമ്മുടെ പിള്ളാര്‍ക്ക് ഗൊണമില്ലെങ്കില്‍പ്പിന്നെ നമ്മളിങ്ങനെ ചെലവു ചുരുക്കി കഷ്ടപ്പെടുന്നതില്‍ വല്ല കാര്യവുമുണ്ടോ? പിള്ളാരു പ്രത്യേക വിമാനത്തില്‍ പോയി പൊറോട്ടയും പാലും പഞ്ചസാരയും കഴിച്ച് ലളിതജീവിതം നയിക്കുന്നതു കാണുമ്പോഴുള്ള സുഖം, പെറ്റ വയറിനേ മനസ്സിലാകൂ. ആ പാവം അമ്മയെയാണ് ഈ ഇടതന്മാര്‍ ഇത്തരം ചോദ്യം വഴി അപമാനിക്കുന്നത്.

അല്ലേലും എയര്‍ഫോഴ്സ് വിമാനത്തില്‍ ശവങ്ങള്‍ കൊണ്ടുപോയാല്‍ വാര്‍ത്തവരുമോ? ഇപ്പോഴാണെങ്കില്‍ തിരോന്തരം മുതല്‍ അങ്ങ് ബടക്ക് വരെയുള്ള ചായക്കടക്കാരു മുതല്‍ പ്രിന്‍സിപ്പാളന്മാരു വരെ ഒറ്റ ദിവസം കൊണ്ട് സ്റ്റാറായി. പത്രത്തീ പടമായി, പെട്ടി വാര്‍ത്തയായി. പോസ്റ്റായി. കഴിച്ച പൊറോട്ടയുടെ പടമെടുക്കാനുള്ള ടെക്നോളജിയില്ലാതെ പോയി. ഇല്ലേല്‍ പൊറോട്ടയും സ്റ്റാറാകുമായിരുന്നു. അതൊക്കെ മുടക്കമില്ലാതെ നടക്കാന്‍ എയര്‍‌ഫോഴ്സിന്റെ വിമാനവും തിരോന്തരം മെഡിക്കല്‍ കാളേജിലെ വെന്റിലേറ്ററുമൊക്കെ ഉപയോഗിക്കേണ്ടി വരും. അതിനു കലിച്ചിട്ടൊന്നും ഒരു കാര്യവും ഇല്ല സഹാക്കളേ...

മൃതദേഹങ്ങളെ മൃതദേഹങ്ങളായും മാന്യദേഹങ്ങളെ മാന്യദേഹങ്ങളായും കാണാനുള്ള തിരിച്ചറിവ് ഇടതുങ്ങള്‍ക്കുണ്ടാകട്ടെ എന്നു മാത്രം പ്രാര്‍ത്ഥിച്ചുകൊണ്ട്.

Monday, September 28, 2009

ബുദ്ധിജീവ്യോളെക്കൊണ്ട്‌ള്ള പ്രയോജ്‌നം

ന്തൂട്ട് അലക്കാണ്ടാ ഇവനെ ഇപ്പ ബൂലോകത്ത് നടക്കണത്..ഗുമ്മ്‌ അലക്കാട്ടാ..ഗുമ്മ്ന്ന് വെച്ചാ ഗുമ്മന്നെ..നീയൊക്കെ ബുദ്ധിജീവ്യോളെ ദന്തഗോപുരനിവാസീന്നൊക്കെ കളിയാക്കി നടക്കല്ലാര്ന്നോ...ദേ ഇപ്പ നോക്ക്..എല്ലാവനും നെലത്ത്ണ്ട്..നെലത്ത്ന്ന്ച്ചാ നെന്റെയൊക്കെ ആ നെലവാ‍രത്തില്..:)

ഈ ബുദ്ധിജീവ്യോളെക്കൊണ്ട് എന്തൂട്ടാ പ്രയോജനംന്ന് നിന്നെക്കാള്‍ മുന്‍പേ ചോദിച്ചത് മാക്സിം ഗോര്‍ക്കിന്ന് പറയണ ഗുണ്ട് ടീമാണെന്ന് മ്മടെ കാലിക്കട്ടറ് പറഞ്ഞ്ണ്ട്..കാലിക്കട്ടറ് പറഞ്ഞാ പിന്നെ അതില് അപ്പീലില്യാ. നെനക്ക് വെവരല്യാന്ന് അങ്ങേരാ പറഞ്ഞാ അതിന്റര്‍ത്ഥം നെനക്ക് വെവരല്യാന്നന്നെ..ഈയെമെസ്സിനു വെവരല്യാന്ന് കട്ടറ്‌ ചേട്ടന്‍ പറഞ്ഞാ ഈയെമ്മസിനു വെവരല്യാന്നന്നെ..ഇനി ഈയെമ്മിന്റെ പൊസ്ത്തകം ചെലവാവണങ്ങി വെറ്തെ കൊടക്കണ്ടി വരൂഡാ..ചെലപ്പ കാശ് അങ്ങ്‌ടും കൊടക്കണ്ടി വരും..നീയാ പിരിവാ തൊടങ്ങിക്കോഡാ സഖാവേ..

ബുദ്ധിജീവ്യോളെപ്പറ്റി പറഞ്ഞ് തൊടങ്ങ്യാ ന്താന്നറീല്യ നിക്ക് നിര്‍ത്താനാ തോന്നില്യാ..ത്രക്കങ്ങ്ട് ഇഷ്ടാ എനിക്കവരോട്..പത്ത് തവണ വായിച്ചാ നെനക്ക് ഒര് തവണ മനസ്സിലായീന്ന് തോന്നും..ന്നാലോ..പതിനൊന്നാമത്തെ തവണ വായിക്കുമ്പോ ഒന്നാമത്തെ തവണ മനസ്സിലായതും പോയിക്കിട്ടും..പിന്നെ ഒന്നേന്ന് തൊടങ്ങണം...അതോണ്ടെന്താ..ഒറ്റ പുസ്തകം മതി ജീവിതകാലം മുഴോനും വായിച്ചോണ്ടിരിക്കാം..മ്മള് ഭയങ്കര വായനക്കാരനും ആയി ന്നാ പൈസേം ചെലവില്ല്യ..ങ്ങനീണ്ട് പുത്തി?

ന്താച്ചാ‍ലും അവന്മാര് ദന്തോഗോപുരത്തിലൊന്നല്ല താമസംന്ന് ഇപ്പ ഒറപ്പായി. മ്മളെപ്പോലെ പച്ച മന്ഷ്യര് തന്നേണ് അവരും..ചോരേം നീരും മലോം മൂ‍ത്രോം ഒക്കേള്ളോര്...ഇല്യാച്ചാ ദാ വായിക്ക്..

“ഇത്രകാലവും സവര്‍ണ്ണതയ്ക്കെതിരെയും ബ്രാഹ്മണിസത്തിനെതിരെയും ആഞ്ഞടിച്ച ചിത്രകാരന്റെ മുഴുവന്‍ ശ്രമങ്ങളും മാനവികതയ്ക്കു മുമ്പില്‍ തെളിവെടുപ്പിനു നിര്‍ത്തുമ്പോള്‍ അമേദ്യസമമായ വിലമാത്രമുണ്ടാവുകയും വെള്ളെഴുത്തിന്റെ ഗം ഗണപതിയേ എന്ന ഒരൊറ്റ പോസ്റ്റ് പോലും അതിഹിന്ദുത്വത്തിനും സവര്‍ണ്ണതയ്ക്കുമെതിരെ അതെടുത്ത ജാഗ്രതയുടെ പേരില്‍ ചരിത്രത്തില്‍ രേഖപ്പെടുത്തുകയും ചെയ്യപ്പെടും. സുകുമാരന്‍ അഞ്ചരക്കണ്ടിയെപ്പോലുള്ള വയസ്സന്മാര്‍ക്ക് അമേധ്യവും അമൃതും തിരിച്ചറിയുവാനുള്ള പക്വത നഷ്ടപ്പെട്ടിരിക്കുന്നു. ബുദ്ധിയുറയ്ക്കാത്ത കുട്ടികള്‍ തീട്ടം വാരിത്തിന്നുന്നതുപോലെ അവര്‍ ചിത്രകാരനെ വാരിത്തിന്നുന്നു വെള്ളെഴുത്തിലെ ധിഷണത അവര്‍ക്കു ദുര്‍ഗ്രാഹ്യമാകുന്നു.“

ലിങ്ക് വേണെങ്കി ദേ ഇവടേണ്ട്.

അങ്ങനൊരു ബുദ്ധിജീവ്യാ നെലത്തക്കാ എറങ്ങിവന്നാ കൂടെവരൂല്ലേഡാ ബാക്കീള്ളൊരും..വന്നു..വന്നൂന്ന്..ദേ..നോക്ക്

“ചിത്രകാരന്റെ ബ്ലോഗില്‍ കമന്റ് എഴുതുന്നതിനെ,ചിത്രകാരന്റെ അമേദ്യം വാരിത്തിന്നുന്നതായീട്ടാണു രാജ് എന്നവനു തോന്നുന്നതെങ്കില്‍, എന്റെ കമന്റിനെ പരാമര്‍ശിക്കുന്ന രാജ് എന്നവന്‍ ഞാന്‍ തൂറിയിട്ടുണ്ടോ എന്ന് എന്റെ ആസനം മണത്ത് നോക്കാന്‍ പിന്നാലെ കൂടുന്നു എന്നാണ് എനിക്ക് തോന്നുന്നത്. വയസ്സാകുമ്പോള്‍ അമേദ്യവും അമൃതും തിരിച്ചറിയാനുള്ള വിവേകം നഷ്ടപ്പെടും എന്ന് ഇവന്‍ കണ്ടെത്തിയത് സ്വന്തം തന്ത അങ്ങനെ ചെയ്യുന്നത് കണ്ടിട്ടാവാം. പിന്നെ ഇവനും വയസ്സാവുമ്പോള്‍ ആരുടെയെങ്കിലും അമേദ്യം വാരിത്തിന്നുമല്ലൊ...“

ലിങ്ക്ണ്ട്രാ ഇവടെ..വായിക്കെടാ...

പോരാന്ന്ണങ്കീ ദാ പിടിച്ചോ..ഒരണ്ണം കൂടി..

“മറ്റൊന്ന് കൂടി, ഞാന്‍ എന്റെ ആദ്യകമന്റില്‍ എഴുത്തിന്റെ ശൈലിയെ പറ്റി പൊതുവെ പരാമര്‍ശിച്ചതല്ലാതെ വെള്ളെഴുത്തിനെയോ,വെള്ളെഴുത്തിന്റെ പോസ്റ്റിനെ പറ്റിയോ ഒന്നും പറ്ഞ്ഞിരുന്നില്ല. ആ കമന്റ് പ്രത്യേകിച്ച് ആരെയും ഉന്നം വെച്ചിരുന്നില്ല. ആരെയും പ്രകോപ്പിക്കാന്‍ മാത്രം ഒന്നും ആ കമന്റില്‍ ഇല്ല എന്നും സുബോധം ഉള്ള ആര്‍ക്കും മനസ്സിലാവും. എന്നാല്‍ രാജ് എന്നവന് അകാലവാര്‍ദ്ധക്യം ബാധിച്ച് സുബോധം നഷ്ടപ്പെട്ടതിനാലാവാം എന്റെ കമന്റ് വായിച്ച് പിച്ചും പേയും പറയാന്‍ ഇടയായത്.“

അയിനൂണ്ട്രാ ലിങ്ക്..

ഇപ്പ നിനക്ക് മന്സിലായാ ബുദ്ധിജീവ്യോളെക്കൊണ്ട്‌ള്ള പ്രയോജനം..? ചരിത്രാണ്ടാ ഇതൊക്കെ.. ചരിത്രം...നെന്റെ അപ്പനപ്പൂന്മാര് തൊട്ട്‌ള്ളോര്ടെ കൊലമഹിമ ഇനി ങ്ങനെ ഒഴ്‌കി ഒഴ്‌കി വരും......സ്കൂള്‍ വിട്ടപോലെ ഒരൊഴുക്കായിരിക്ക്യും...

തൂറാത്തോന്‍ തൂറിയാ പിന്നെ ആറാട്ട് ന്തൂട്ടൊണ്ടാണ്ടാ?

തീട്ടം കൊണ്ട്..

ആ റാം മോഹന്‍ പാലിയത്ത് പണ്ട് കക്കൂസില് ചന്തനത്തിരി കത്തിക്കണേനെപ്പറ്റി എഴുതിയപ്പോ ത്രക്ക് ആവുംന്ന് വിചാരിച്ചില്യാ..

ബ്ലോഗിലും കത്തിച്ച് വെക്കാം ഒരു ചന്ദനത്തിരി...

അല്ലാ..ഓരോരുത്തര്‍ക്കും ഓരോ കാരണണ്ടാവൂലോ ചന്ദനത്തിരി കത്തിക്കാനും..യേത്?

*

ഡിസ്ല്ലെയിമറ്ണ്ട്ട്ടാ...

കപട ബുദ്ധിജീവ്യോളെപ്പറ്റി മാത്രാണ് പറഞ്ഞ്ട്ട്‌ള്ളത് മുഴ്വോനും..നല്ല 916 ബുദ്ധിജീവികള്ണ്ട്..അവരെ മരത്തലയന് ശരിക്കും ഇഷ്ടാട്ടാ..അവര് മരത്തയനോട് പെണങ്ങര്ത്..

Tuesday, September 8, 2009

എസ് ആകൃതിയിലുള്ള ചൈന

ന്നാലും ന്റെ കുട്ട്യേ ... ചൈനാ സംബവം ഇങ്ങനെ ആവുംന്ന് വിചാരിച്ചില്യാലോ..

എന്ത് പറ്റി അമ്പ്രാളേ?

എന്തെന്ത് സ്വപ്നങ്ങളായിരുന്നു..ചൈനക്കാരു വരണു, എലിക്കോപ്റ്ററു പറത്ത്ണു, ചോപ്പ് പെയിന്റടിക്ക്ണു, സിഗരറ്റിന്റെ കൂടും, കോളക്കുപ്പിയും ഇട്ടിട്ടു പോകുന്നു..അതിര്‍ത്തി ലംഘനം ലംഘനംന്ന് ഇബടത്തെ എടതന്മാരെ ഒന്ന് കൊട്ടാംന്ന് വെച്ച് ഇരിക്യേര്‍ന്നു..എല്ലാം പോയില്യേന്റെ കുട്ട്യേ..

എന്ത് പറ്റി അമ്പ്രാളേ?

ആ എസ്.എം.കൃഷ്ണമന്ത്രി പറഞ്ഞിരിക്കുണൂ..അതിര്‍ത്തീല് കൊഴപ്പൊന്നും ഇല്യാന്ന്..ഇന്ത്യേം ചൈനേം തമ്മില്‌ള്ള അതിര്‍ത്തീല് തികച്ചും സമാധാനാണത്രെ..

അത് നല്ലതല്ലേ അമ്പ്രാളേ?

അയിന്റെടേല് കേരളകൌമുദീല് വാര്‍ത്ത..ചൈന അതിക്രമിച്ചൂന്ന്‌ള്ള വാര്‍ത്തേടെ ഉറവിടത്തില് സംശയണ്ട്ന്ന്..

ഒക്കെ നൊണയാച്ചാ മ്മക്ക് സമാധാനായിട്ട് കെടന്നൊറങ്ങിക്കൂടേ?

നെനക്കത് പറയാം..എനിക്കെബടന്ന് ഒറക്കം വരാന്‍.. ബ്ലോഗില് ഓടി നടന്ന് ദേ വര്ണു ചൈന, ദേ വര്ണു ചീനാ, ന്നൊക്കെ കുമ്മാട്ടിപ്പാട്ട് പാടി നടന്ന ഞാനിനി എങ്ങനെ ആളോള്‍‌ടെ മോത്ത് നോക്കും? അയിന്റെടേല് ആ മിലിട്ടറി ചീഫ് ദീപക്ക് കപൂര്‍ പറഞ്ഞിരിക്ക്ണു കൊഴപ്പൊന്നൂല്യാന്ന്..എടക്ക് നമ്മടെ പട്ടാളക്കാര് അങ്ങോട്ടും അതിര്‍ത്തി ലംഘിക്കുംന്ന്..ഇതൊക്കെ പതിവാത്രെ..ലൈന്‍ ഓഫ് കണ്ട്രോളിനെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തോണ്ട് ഇതൊക്കെ സാധാരണാത്രെ..

ഒക്കെ സാധാരണാച്ചാ ന്താ പ്രശ്നം എന്റെ അമ്പ്രാളേ?

നെനക്കത് ചോയ്ക്കാം..ചൈനയെങ്ങാനും ഇന്ത്യേനെ ആക്രമിച്ചൂച്ചാ ബ്ലോഗിലെനിക്കൊന്ന് അടിപൊളിയാക്കാര്ന്നൂ..ഇപ്പ കല്‍ക്കത്തേല് ചൈനേല്‍ക്ക്‌ള്ള ബീമാനം പിടിച്ചിട്ടത് ആഘോഷിക്കാംന്ന് വെച്ചപ്പഴക്കും ഇന്ത്യക്കാര് വിമാനത്തിനെ വിട്ടു..മിണ്ടാന്‍ പറ്റ്വോ? പിടിച്ചിട്ടതും മ്മടെ പാര്‍ട്ടിക്കാര്, വിട്ടയച്ചതും മ്മടെ പാര്‍ട്ടിക്കാര്..അവടെ എനിക്ക് ഉരുളണ്ടി വന്നു...പിന്നെ ചൈനാ അതിര്‍ത്തി ലംഘനത്തെക്കുറിച്ച്ള്ള വാര്‍ത്തകളൊക്കെ ഹിസ്റ്റീരിയ ആണെന്ന് ബി.രാമന്ന്ന് പേര്‍‌ള്ള ഒരു സ്ട്രാറ്റജിസ്റ്റ് പറഞ്ഞിരിക്ക്ണു

പാവം അമ്പ്രാള്..

ന്നാലും ഞാന്‍ ഇത്തിരി വേലയൊക്കെ ഒപ്പിച്ചണ്ട്..കത്തീമ്മ കേറി പിടിച്ചണ്ട്..എസ് ആകൃതീല്‌ള്ള കത്തീല്..ഇത് വെച്ച് ഞാനൊരു കലക്ക് കലക്കും ന്റെ കല്യാണിക്കുട്ട്യേ..ഏഷ്യാനെറ്റു സൈറ്റ് റിഫ്രഷ് ചെയ്ത് റിഫ്രഷ് ചെയ്ത് ഇരിക്യാണ്...എപ്പഴാ ബ്രേക്കിംഗ് കത്തി ന്യൂസ് വര്‌വാന്നാറീല്യാലോ

അമ്പ്രാള് ചൈനക്കാരു വര്ണോന്നും, കത്തി ന്യൂസ് വര്ണോന്നും നോക്കി ഇരിക്ക്..ഞാന്‍ ഒറങ്ങട്ടെ..നാളെ പണിക്ക് പൂവാള്ളാതാ..അമ്പ്രാളിനെക്കൂട്ടല്ല..എന്നാലും ഒരു കാര്യം പറയാണ്ടിരിക്യാന്‍ തോന്ന്ണില്യ.. വാളെടുത്തോര് മാത്രല്ല അമ്പ്രാളേ കത്തിയെടുത്തോരും കത്ത്യാലന്ന്യാ..കാള പെറ്റൂന്ന് കേക്കുമ്പള്യ്ക്കും കയറെടുക്കല്ലേ ന്റെ അമ്പ്രാളേ..

Tuesday, August 18, 2009

കുമാരേട്ടാ....എന്റെ കുമാരേട്ടാ....

ചേട്ടാ, ആസിയാന്‍ കരാര്‍ ഒപ്പിട്ടല്ലോ..പ്രതികരിക്കുന്നില്ലേ?

ആസിയാന്‍ കരാറോ? അതെന്താ സാധനം?

അയ്യോ...ചേട്ടനൊന്നും അറിഞ്ഞില്ലേ..കഴിഞ്ഞ ദിവസം ആസിയാന്‍ രാജ്യങ്ങളുമായി ഒപ്പിട്ട വാണിജ്യ കരാര്‍...കര്‍ഷകര്‍ക്കൊക്കെ വന്‍ പ്രശ്നമാവുമത്രെ..

ഞാനൊന്നും അറിഞ്ഞില്ലെടേ..കര്‍ഷകന്മാരോട് പോയി തൂങ്ങിച്ചാവാന്‍ പറ..കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. അവരു കഴിഞ്ഞിട്ടേ ഉള്ളൂ കര്‍ഷകനും കിര്‍ഷകനുമൊക്കെ..

ട്യൂബ്‌ലൈറ്റ് പോലെ കത്തുന്നവര്‍ എന്ന് ചേട്ടന്‍ പരിഹസിക്കുന്ന ഇടതുപക്ഷം വരെ പ്രതികരിച്ചു. എന്നിട്ടും ചേട്ടന്‍..

ഇടത് പ്രതികരിച്ചോ?

ഉവ്വ്..കരാറിനെതിരെ..മനുഷ്യച്ചങ്ങല വരാന്‍ പോകുന്നു..

അങ്ങിനെയാണോ..എന്നാല്‍ മോന്‍ ഒരു പത്ത് മിനിറ്റ് വെയിറ്റ് ചെയ്യൂ...ആസിയാന്‍ കരാറിനെക്കുറിച്ച് ഞാനൊരു പോസ്റ്റ് ഇട്ടിട്ടു വരാം..

പോസ്റ്റോ..കരാറിനെക്കുറിച്ച് ചേട്ടനു വിവരമില്ലെന്നല്ലേ പറഞ്ഞത്..

ഇപ്പ വിവരം വെച്ചു..ഇടതുപക്ഷം എതിര്‍ക്കുന്നുവെങ്കില്‍ പിന്നെ അതിനെ എതിര്‍ക്കുക എന്നതല്ലേ എന്റെ തൊഴിലു തന്നെ..

എന്നാലും ചേട്ടാ..കരാറിനെക്കുറിച്ച് ഒരു വിവരവുമില്ലാത്തയാള്‍ കരാറിനെക്കുറിച്ച് പോസ്റ്റിടുകാന്ന് വെച്ചാല്‍..

അതിനാരാടേ കരാറിനെക്കുറിച്ച് അതില്‍ പറയാന്‍ പോകുന്നത്..തലക്കെട്ട് മാത്രം “ആസിയാന്‍ കരാറിനു അഭിവാദ്യങ്ങള്‍“...പിന്നെ ലാവലിന്‍, ഇടതുപക്ഷത്തിനു വിവരമില്ല, ചോപ്പ് കണ്ടാല്‍ കുളിയ്ക്കണം, മാനവികത, ജനാധിപത്യം തുടങ്ങി എന്റെ സ്ഥിരം നമ്പറില്ലേടേ..

ഞാന്‍ പോട്ടെ..ചേട്ടന്‍ എന്തൂട്ട് തേങ്ങയെങ്കിലും ചെയ്യ്..കുറച്ച് കഴിഞ്ഞ് ഈ പോസ്റ്റ് ഡിലിറ്റ് ചെയ്ത് “ആസിയാന്‍ കരാര്‍ രാജിവെയ്ക്കണം” എന്ന് പോസ്റ്റൊന്നും ഇട്ടേക്കല്ലേ..നാണക്കേടാ..

നാണക്കേടോ..എനിക്കോ...you must be kidding buddy....നിന്റെ തേങ്ങക്ക് എന്തായാലും പെരുത്ത് നന്ദി..ഒരു പോയിന്റ് കിട്ടി. ഞാന്‍ ഇതില്‍ ഇത്തിരി സ്റ്റാറ്റിസ്റ്റിക്സ് കേറ്റാന്‍ പോകുന്നു..കേരളത്തില്‍ ഒരു തെങ്ങില്‍ 147 തേങ്ങ ഉണ്ടാകുമ്പോള്‍ കര്‍ണ്ണാടകയില്‍ ഓരോ തെങ്ങിലും അതിന്റെ 9.9999 ഇരട്ടി തേങ്ങ ഉണ്ടാകും എന്നൊരു തട്ട് തട്ടാമെടേ..ദശാംശമൊക്കെ കണ്ടാല്‍ ജനം വെരണ്ടോളും..

ചെലപ്പഴേ ഉള്ളൂ...ഇപ്പ പറഞ്ഞത് കേരകര്‍ഷകരു കേള്‍ക്കണ്ട..ചേട്ടന്റെ ദശാംശം ചെലപ്പോ അവരടിച്ചിളക്കും..

കേരളകര്‍ഷകന്‍ എന്നൊക്കെ കേട്ടാലേ എനിക്ക് കലിയാ..കേരളം പോലൊരു ഉപഭോത്കൃത സംസ്ഥാനത്തിന്റെ ചോരയൂറ്റിക്കുടിക്കുന്ന ഇത്തിള്‍ക്കണ്ണികള്‍..

ചേട്ടാ പതുക്കെ.. ആ കൃഷീവലന്‍ ചേട്ടന്‍ വരുന്നുണ്ട്..

അയാളിവിടെയും വന്നോ?

കൂടെ ഒരമ്മാവനും ഉണ്ട്...

വരണം വരണം..നിങ്ങക്ക് നൂറായുസ്സാ..നിങ്ങടെ കാര്യം ഇപ്പ പറഞ്ഞേ ഉള്ളൂ..വാ വാ നമുക്കൊരു പോസ്റ്റിട്ടുകൊണ്ട് സംസാരിക്കാം..

Saturday, August 15, 2009

ഭാസ്കര്‍വില്ലയില്‍ വേട്ടനായത്രെ??

ഷെര്‍ലക്ക് ഹോംസിന്റെ ഏതെങ്കിലും കഥയുടെ ഓര്‍മ്മ തലക്കെട്ട് കൊണ്ടു വരുന്നുവെങ്കില്‍ അത് മന:പൂര്‍വമല്ലത്രെ. തലക്കെട്ടില്‍ രണ്ട് ചോദ്യചിഹ്നം ഇട്ടത് അതിലേറെ മനഃപൂര്‍വമല്ലത്രെ.


സംഭവങ്ങളില്‍, പത്രവാര്‍ത്തകളില്‍, പ്രസ്താവനകളില്‍, പാര്‍ട്ടി തീരുമാനങ്ങളില്‍, ലേഖനങ്ങളില്‍, വാചകങ്ങളില്‍, വാക്കുകളില്‍, തുമ്മലില്‍, തുപ്പലില്‍, ചുമയില്‍, നിശ്വാസങ്ങളില്‍ എല്ലാം കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരായി ഉപയോഗിക്കാവുന്ന എന്തെങ്കിലും ഉണ്ടോ എന്ന് തപ്പി നടക്കുന്ന മാധ്യമ ഡിറ്റക്ടീവുകളുടെ എണ്ണം അത്രയധികം ആയിക്കൊണ്ടിരിക്കുകയാണത്രെ. ഷെര്‍ലക്ക് ഹോംസ് കഷ്ടപ്പെട്ട്, പാടുപെട്ട്, ബുദ്ധിമുട്ടി വസ്തുത തെളിയിക്കുമ്പോള്‍, അഭിനവ ഡിറ്റക്റ്റീവുകള്‍ തങ്ങളുടെ തെളിയിക്കപ്പെട്ട വിരുദ്ധത കണ്ണില്‍ കാണുന്ന എല്ലാത്തിലും ആരോപിക്കുകയാണത്രെ. പുട്ടിനു തേങ്ങാപ്പീരപോലെ നിഷ്പക്ഷതാ നാട്യവുമുണ്ടത്രെ. അതെന്തിനാ നിഷ്പക്ഷത എന്ന് ചോദിച്ചാല്‍ “എലിമെന്ററി മൈ ഡിയര്‍ വായനക്കാരന്‍‍, കൂടുതല്‍ മൈലേജ് കൂടുതല്‍ പണം‍“ എന്ന് ഇവര്‍ ആത്മഗതിക്കുമത്രെ.

‘പറയുന്നുവത്രെ, കേള്‍ക്കുന്നുവത്രെ, കാണുന്നുവത്രെ, ആരോപണമുണ്ടത്രെ, സൂചനയുണ്ടത്രെ‘ എന്നിങ്ങനെ അത്രെയുടെ അയ്യരുക്രീഡയായിരിക്കുമത്രെ അവരുടെ വാചകങ്ങളില്‍. ‘അത്രെ’കള്‍ക്ക് പുറമെ ഇടക്കിടക്ക് ചോദ്യചിഹ്നങ്ങളും വാരിവിതറി ‘കേസ് തെളിയിക്കാനുള്ള ബാധ്യത‘ വായനക്കാരനില്‍ നിക്ഷിപ്തമാക്കുകയും ചെയ്യുമത്രെ ഇവര്‍.

അഴീക്കോടിന്‌ പിണറായിയുടെ സം‌രക്ഷണം? എന്നൊരു പോസ്റ്റിട്ടാല്‍ വായിക്കുന്നവര്‍ പോയി ശിങ്കത്തിനു വിശദീകരിച്ചുകൊടുക്കണമത്രെ അതങ്ങിനെ തന്നെ എന്ന്. പോസ്റ്റിലെ പരിഹാസ്യത ആരെങ്കിലുമൊക്കെ പോയി പൊളിച്ചുകൊടുത്താല്‍ പിന്നെ കമാ (കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്നതിന്റെ ചുരുക്കമല്ല) എന്നൊരക്ഷരം മറുപടി പറയാതെ വലിഞ്ഞുകളയുമത്രെ. പുതിയ പോസ്റ്റുമായി അവതരിക്കുകയും ചെയ്യുമത്രെ. ഞാന്‍ ശോത്ത്യശിന്നം ഇട്ടിട്ടുണ്ടല്ലോ എന്ന മുങ്കൂര്‍ ജാമ്യം ആത്മനിലുള്ള വിശ്വാസക്കുറവാണെന്നതിനേക്കാള്‍ , എന്തിനെയും ഏതിനെയും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ഉപയോഗിക്കാനുള്ള ത്വരയെത്തന്നെയാണെന്ന് വെളിവാക്കുന്നതെന്ന് ശിങ്കങ്ങള്‍ മനസ്സിലാക്കുന്നുമില്ലത്രെ.

പഴയപ്രതാപവും, പാരമ്പര്യവും, അനുഭവങ്ങളും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ എന്തിനും ഏതിനും ഉപയോഗിച്ചാല്‍ ചാനലില്‍ സ്ഥിരമായി ഇടം കിട്ടുമത്രെ. പണം കിട്ടുമത്രെ. പത്രത്താളുകളില്‍ നിറഞ്ഞുനില്‍ക്കാമത്രെ. തലക്കെട്ടിലെ വെണ്ടക്കയാകാമത്രെ. അന്തകാലത്ത് സി.പി.എമ്മിന്റെ പാര്‍ട്ടി ഓഫീസില്‍ മഴവന്നപ്പോള്‍ കയറി നിന്നിട്ടുണ്ടെങ്കില്‍പ്പോലും ലേഖനങ്ങള്‍ക്ക് ഇരട്ടി വില കിട്ടുമത്രെ. അതിനാലാണത്രെ ‘നാണം കെട്ടും പണം നേടിക്കൊണ്ടാല്‍ നാണക്കേടാ പണം തീര്‍ത്തുകൊള്ളും’ എന്നതിവര്‍ ആപ്തവാക്യമാക്കുന്നതത്രെ.

‘അത്രെ’കളുടെ ബാഹുല്യം മൂലം വാര്‍ത്തകള്‍ ‘വാര്‍ത്രെ‘കളായി മാറിക്കൊണ്ടിരിക്കുകയാണത്രെ. ‘പറയപ്പെടുന്ന‘ വാര്‍ത്തകള്‍ക്ക് സത്യത്തെക്കാള്‍ വിപണിമൂല്യവും, മാധ്യമത്താളുകളില്‍ പ്രാധാന്യവും കിട്ടുന്നുമുണ്ടത്രെ.

പിന്‍‌കൂര്‍ ജാമ്യന്‍

ഇതില്‍ അത്രെകളുടെ എണ്ണം കൂടിപ്പോയതിനാല്‍ ദുര്‍മേദസ്സു കൂടിപ്പോയി എന്ന് ആരും ആരോപിക്കല്ലേ. തടി കൂടിയവന്‍ കമ്യൂണിസ്റ്റല്ല, ഭാര്യ അമേരിക്കക്കാരിയാണെങ്കില്‍ ഭര്‍ത്താവിനു കമ്യൂണിസ്റ്റാകാന്‍ ഒക്കില്ല എന്നൊക്കെയുള്ള വിതണ്ഡവാദങ്ങളുടെ കാലമാണിത്.

Friday, July 17, 2009

അഞ്ചരയ്ക്കുള്ള വണ്ടി

മറുമൊഴീ കാണും, പോസ്റ്റീ കാണൂല.
റീഡറീ കാണും കമന്റില്‍ കാണൂല
ട്രാക്ക് ചെയ്താ ജീമെയിലീ കിട്ടും, എന്നാ പോസ്റ്റീ കിട്ടൂല

ഇതെന്തരാണെന്ന് പറയാവോ?

വേറെ ഒന്നുമല്ല, നമ്മടെ അഞ്ചരക്കണ്ടി സുകുമാരന്‍ ച്യാട്ടന്റെ പോസ്റ്റില്‍ ച്യാട്ടന്‍ പറയുന്നതിനെ കാര്യകാരണസഹിതം പൊളിച്ചുകൊടുക്കുന്ന കമന്റുകള്‍ക്ക് തന്നപ്പീ ഈ ഗതികേട്..

അമ്പലപ്പുഴേ യെന്തരോ ജാഥകളു നടന്നെന്നോ സീപീയെമ്മുകാരാരുന്നെന്നോ, പറഞ്ഞ് അണ്ണനൊരു പോസ്റ്റിട്ട്. അമ്പലപ്പുഴ യെമ്മന്‍ വിജയന്‍ പറഞ്ഞപോലൊരു പ്രതീകാണെന്നോ മറ്റോ ഒക്കെ അതിലൊണ്ടാരുന്നു..പ്യാടിക്കയൊന്നും വേണ്ട..അണ്ണന്‍ എം.എന്‍.വിജയന്റെ ലേഖനങ്ങള്‍ അരച്ചുകലക്കിക്കുടിച്ചിട്ടൊന്നുമല്ല വിജ്യന്മാഷെ ക്വാട്ടിയത്..മ്മടെ ദില്ലിപോസ്റ്റുകാരന്‍ എയുതി..അണ്ണന്‍ കാപ്പി പേസ്റ്റി..വെവരമൊണ്ടെന്ന് തോന്നിപ്പിക്കാന്‍ വെവരം ഒണ്ടാവണെമെന്നില്ല..യേത്?

അമ്പലപ്പുഴ ജാഥേലു കാങ്ക്രസ്സ് അണ്ണന്മാരും ബീയേപ്പി അണ്ണന്മാ‍രുമൊക്കെ ഒണ്ടാരുന്നെന്ന് പ്യാരുകളു സഹിതം ദേശാഭിമാനി ചൂണ്ടിക്കാട്ടിയത് വെച്ച് ജിവി ഒരു കമന്റിട്ട്...മറുമൊഴീന്ന് കാപ്പിപേസ്റ്റു ചെയ്താ ലതിങ്ങനിരിക്കും..

ജിവി/JiVi has left a new comment on your post "ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധവിലാപം !":

ഈ കമ്മ്യൂണിസ്റ്റ് വിരുദ്ധര് എന്നാല് എന്താണെന്ന് പിടികിട്ടി-അവാസ്തവത്തിന്റ്നെ പൊങ്ങുതടിയും കൈയ്യിലേന്തി നിലം തല്ലുന്നവര്.

അമ്പലപ്പുഴ പ്രകടനക്കാരില് അഞ്ചു പേരെ പത്രങ്ങള് പ്രസിദ്ധീകരിച്ച ചിത്രങ്ങളില് നിന്ന് തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഐ എന് ടി യു സി പ്രവര്ത്തക്കരായ പുറക്കാട് വലീയപറമ്പില് മോഹനന്, വലീയപറമ്പില് ബാബു, ബി ജെ പി പ്രവര്ത്തകന് പുറക്കാട് ജൂബി സദനത്തില് ജാലു, സി എം പി പ്രവര്ത്തകന് അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് അച്ചന് വീട്ടില് ബിനുമോന്. ദേശാഭിമാനി വാര്ത്തയാണ്. ഈ വാര്ത്തയീല് ദേശാഭിമാനിക്ക് തെറ്റുകള് പറ്റിയിട്ടുണ്ടെങ്കില് ഇതിനകം തന്നെ അതിന്റെ ആഘോഷങ്ങള് ഉണ്ടാവേണ്ടതാണ്. ഏതെങ്കിലും പാര്ട്ടി അംഗം പങ്കെടുത്തെങ്കില് ചൂണ്ടിക്കാട്ടാന് അവിടത്തെ ഡി വൈ എഫ് ഐ നേതാവ് വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.

എന്റെ ഒരു സംശയം, ഈ പാര്ട്ടി വിരുദ്ധര് എന്ന് പറയുന്നവര്ക്ക് പാര്ട്ടി വിരുദ്ധതകൊണ്ട് വാസ്തവം കാണാന് സാധിക്കാത്തതാണോ അതോ വാസ്തവം കാണാന് സാധിക്കാതിരിക്കുന്നതരത്തിലുള്ള എന്തെങ്കിലും മാനസിക വൈകല്യം കാരണം ഇവര് പാര്ട്ടി വിരുദ്ധരായതോ.


അഞ്ചരക്കണ്ടിയണ്ണന്‍ യെന്തരു മറുപടികളു പറേണതെന്ന് നോക്കാന്‍ അങ്ങേരുടെ പോസ്റ്റി ചെന്നപ്പോ കമന്റുമില്ല മറുപടിയും ഇല്ല..അണ്ണനു മറുപടി ഇല്ലാത്തോണ്ടണ്ണന്‍ എളുപ്പ വഴിക്ക് ക്രിയ ചെയ്ത്..ലതങ്ങ് ഡിലീറ്റി..ഒട്ടകപ്പച്ചി പ്യാടിയാവുമ്പോ മണലിന്റടീലോട്ട് തല പൂഴ്ത്തും യെന്നൊക്കെ ക്യാട്ടിട്ടുണ്ട്..

പോസ്റ്റീന്ന് ഡിലീറ്റിയാ ജനം അറിയൂലെന്നാ പാവം അണ്ണന്റെ ശിഥിലമായ ചിന്ത പറഞ്ഞുപഠിപ്പിച്ചിരിക്കണത്..

അവിശ്വാസപ്രമേയത്തിന്റെടെ നോട്ട്കെട്ട് പാര്‍ലിമെന്റില്‍ കണ്ടപ്പോ അണ്ണന്‍ ‘മന്മോഹന്‍ സിങ്ങ് രാജിബെക്കണം‘ന്ന് ഒരു പോസ്റ്റിട്ട്..മൊത്തം നാണക്കേടാവാന്‍ പോണ്..യെന്നാ ഓടുന്ന പട്ടിക്ക് ഒരു മൊഴം മുന്‍പേ വിമര്‍ശനം എറിഞ്ഞ് ആളായേക്കാം എന്ന് കരുതി ഇട്ടതാണാ പോസ്റ്റ്.. കൊറെക്കഴിഞ്ഞപ്പ കാണാം അവിശ്വാസപ്രമേയം പാസാ‍വണ്..അപ്പ അണ്ണനു മനപ്രയാസായി.പിന്നേം ഓടുന്ന പട്ടിക്ക് ഒരു മൊഴം മുന്‍പേ എറിഞ്ഞ്..ആദ്യപോസ്റ്റ് ഡിലിറ്റ് ചെയ്ത് “ഇന്ത്യ രക്ഷപെട്ടു, മന്‍മോഹന്‍ജീ, അഭിവാദ്യങ്ങള്‍” എന്നൊരു പോസ്റ്റിട്ട്...ബൂലോഗത്തെ പയലുകള്‍ ഗൂഗിള്‍ കാഷില്‍ നിന്ന് യെല്ലാം പൊക്കി സ്ക്രീന്‍ ഷോട്ടെടുത്ത് ബെച്ചിട്ടുള്ള കാര്യം വല്ലോം അണ്ണനറിയാവോ? ഗൂഗിളമ്മച്ചി പഴേതൊന്നും മറക്കണ കൂട്ടത്തിലല്ല...

ഇത് വായിച്ചിട്ടും പോരാന്ന് തോന്നുവാണേല്‍ ഈ പോസ്റ്റിലെ കമന്റുകളും ബായിക്കിന്‍...പ്രത്യേകിച്ച് ചുവന്ന കാറിന്റെ പിറകേ പായുന്ന ശ്വാനനെക്കുറിച്ചുള്ളത്...

അണ്ണാ, ഇതുപോലെ വേലത്തരങ്ങളു എറക്കി ഒള്ള പ്യാരുകളു കളയല്ലീ...മറുമൊഴീലും, റീഡറിലും, മെയിലിലും, പിന്നെ ഗൂഗിള്‍ കാഷിലും(Cache) ഒക്കെ കെടക്കുമണ്ണാ അണ്ണന്‍ ഡിലിറ്റ് ചെയ്യണ വസ്തുവഹകളൊക്കെ. അണ്ണന്‍ കോമാളിയാവണത് മെച്ചം..

ചുമ്മാ പറഞ്ഞെന്നെ ഉള്ളൂ...നിക്കണോ പോണോന്ന് തീരുമാനിക്കണതൊക്കെ അണ്ണന്റെ ഇഷ്ടം..പറഞ്ഞതോണ്ട് ഇഷ്ടക്കേട് തോന്നല്ലീ...

വാല്‍

പ്രകാശ് കാരാട്ട് കരിയറിസ്റ്റാണത്രെ..കണ്ടകശനി അണ്ണന്മാരു പറയണത് ഏറ്റു പറഞ്ഞ് അബദ്ധത്തില്‍ ച്യാടല്ലെ ച്യാട്ടാ..ലണ്ടനില്‍ പോയി പഠിച്ച് തിരിച്ച് വന്ന് വല്ല നല്ല കമ്പനീലോ സര്‍ക്കാരിലോ ജോലിക്ക് കേറി പത്തു പുത്തന്‍ കിട്ടുന്നത് വേണ്ടാന്ന് വച്ച്, ആളില്ലാ പാര്‍ട്ടിയുടെ കൊടി പിടിക്കണതാണോ അണ്ണാ കരിയറിസം?

വാലിന്റെ അറ്റം

അമ്പലപ്പൊഴേലോ ആലപ്പൊഴേലോ വേറെ ഏത് പൊഴേല്‍ വേണേലും പ്രകടനം നടത്താന്‍ ആര്‍ക്കും അവകാശമുണ്ട് ..പച്ചേങ്കില് കറ കളഞ്ഞ ഇടത്- കമ്യൂണിസ്റ്റ് വിരുദ്ധനാകുന്നതില്‍ അഭിമാനം കൊള്ളുന്ന ച്യാട്ടനും ച്യാട്ടനെപ്പോലുള്ള ആള്‍ക്കാര്‍ക്കും പ്രകടനം നടത്തുമ്പോള്‍ വെറുക്കുന്ന പാര്‍ട്ടീടേ കൊടി തന്നെ പിടിക്കാന്‍ സ്വാതന്ത്ര്യം വേണമെന്ന് വാശി പിടിക്കുന്നതിന്റെ ഗുട്ടന്‍സ് മാത്രം ഈ മരത്തലയന് മനസ്സിലാവിണില്ല.

Sunday, July 12, 2009

നനഞ്ഞു കുതിര്‍ന്ന് പത്രങ്ങള്‍...

രാവിലെ കിട്ടിയ പത്രങ്ങളൊക്കെ നനഞ്ഞു കുതിര്‍ന്നു കിടക്കുന്നു. പുല്ല്.. കട്ടനടിക്കും മുന്‍പ് പത്രം വായിച്ചില്ലെങ്കില്‍ വയറൊഴിയൂല്ലല്ലോ. മഴയത്ത് പത്രമിട്ടിട്ട് പോയ പത്രക്കാരൻ പയ്യനെ മനസ്സിൽ രണ്ട് ചീത്തയും വിളിച്ച് ചുറ്റും നോക്കിയപ്പോള്‍ ഇവിടെങ്ങും മഴ പെയ്ത ലക്ഷണമില്ല. അപ്പോൾ പിന്നെ ഈ വൈക്കോലുകളെങ്ങനെ നനഞ്ഞപ്പാ?

“അപ്പനേ.. വേല്‍മുരുകാ” എന്നൊന്ന് മനസ്സുറപ്പിച്ച് വിളിച്ചപ്പോള്‍ ചാനല്‍ സുന്ദരിക്ക് സൈഡില്‍ നിന്ന് ന്യൂസ് എഡിറ്റര്‍ നീക്കി നല്‍കുന്ന കടലാസെന്ന പോലെ ഉത്തരം കിട്ടി...

നിഷ്‌ക്കളങ്കരാം സി.പി.എം സ്നേഹികള്‍ തന്‍ കണ്ണീരിനാലല്ലയോ പത്രങ്ങളൊക്കെ ഇങ്ങനെ നനഞ്ഞു കുതിര്‍ന്നു കിടപ്പൂ...

ബെര്‍ലിന്‍ കുഞ്ഞനന്തന്മാരും, ആസാദുമാരും, അപ്പുക്കുട്ടന്മാരും, നീലകണ്ഠന്മാരും, സി.പി.ജോണുമാരും, എം.വി.രാഘവന്മാരും അടങ്ങുന്ന ‘തീവ്ര ഇടതുപക്ഷക്കാര്‍’ ഒലിപ്പിച്ചു വെച്ചിരിക്കുന്ന കണ്ണീര്‍ ഒരു ഒന്നൊന്നര കണ്ണീരു തന്നെ. അതിന്റെ കൂട്ടത്തില്‍ ഉമ്മഞ്ചാണ്ടിമാരും, ചെന്നിത്തലമാരും, ബാലകൃഷ്ണപ്പിള്ളമാരും മറ്റു വലതുപക്ഷക്കാരും വാർത്തിരിക്കുന്ന കണ്ണീരു കൂടി ചേര്‍ന്നാല്‍ അതൊരു നാലരക്കണ്ണീരാകും. ഇത്രയും കണ്ണീരു വീണിട്ടും ഇത്രയൊക്കെയല്ലെ നനഞ്ഞുള്ളൂ എങ്കില്‍ പത്രങ്ങളെച്ചൊല്ലിയുള്ള ആശയ്ക്കിനിയും സ്കോപ്പുണ്ട്.

ഏതൊക്കെ സൈസിലും വലിപ്പത്തിലുമുള്ള കണ്ണീരുകളാണു ഇവരൊക്കെക്കൂടി ഒലിപ്പിച്ചിരിക്കുന്നത് ? ക്രൂഷ്‌ചേവിനെ ഭള്ളുപറഞ്ഞ് (സ്റ്റാലിനെ പൊക്കി) ബര്‍ലിന്‍ കരയുമ്പോള്‍, ‘തുറന്നതും ജനാധിപത്യപരവുമായ’ ശൈലിക്കുവേണ്ടിയാണ് സി.പി.ജോണിന്റെ കണ്ണീര്‍. ഒരേ കാര്യത്തിനു രണ്ടു സൈസ് കണ്ണീര്‍. ആത്മാഭിമാനമുണ്ടെങ്കില്‍ രാജിവെക്കൂ എന്നാണ് കരയുമ്പോഴും എം.വി.രാഘവന്‍ ഉരുവിടുന്നത് . മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാന്‍ പാര്‍ട്ടിക്ക് ധൈര്യമില്ലെന്ന് നീലകണ്ഠന്‍. പുസ്തകം എഴുതുകയും ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തുകയും ചെയ്തപ്പോൾ കേന്ദ്രക്കമ്മിറ്റിയിൽ അട്ടിമറി നടക്കുമെന്ന് സത്യമായും പ്രതീക്ഷയുണ്ടായിരുന്നു. പ്രതീക്ഷകൾ പൊലിയുമ്പോൾ ആരായാലും കരഞ്ഞു പോകും. ഒരു തരം സേവ് സി.പി.എം കണ്ണീരുമായി അപ്പുക്കുട്ടന്‍ വിതുമ്മലൊതുക്കി നില്‍ക്കുന്നത് കാണുന്നില്ലേ? ഉമ്മഞ്ചാണ്ടി, ചെന്നിത്തലാദികളുടെ കരച്ചിലിൽ എന്തരൊക്കെയോ പിശകുണ്ട്. ആനന്ദക്കണ്ണീരാണോ സങ്കടക്കണ്ണീരാണോ ഇവരൊലിപ്പിക്കുന്നത് എന്ന് ഉറപ്പിക്കണമെങ്കില്‍ ലാബിലെ പരിശോധനാഫലം വരേണ്ടി വരും. പുതിയ ഖദര്‍ ഉടുപ്പ് ബ്ലേഡ് വെച്ച് കീറി ജനത്തിന്റെ കണ്ണു നിറയ്ക്കുന്ന കക്ഷികളാണ്. എല്ലാ കണ്ണീരിലൂടെയും തുഴഞ്ഞ് കഴിഞ്ഞപ്പോള്‍, ഈ കണ്ണീരായ കണ്ണീരൊഴുക്കലൊക്കെ കണ്ട് നെയ്യാര്‍ ഡാമിലെ മുതലകള്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്യാനൊരുങ്ങുമോ എന്നതാണ് മരത്തലയന്റെ പേടി.

സി.പി.എമ്മില്‍ എന്ത് നടന്നാലും ‘സി.പി.എമ്മിന്റെ ചരിത്രത്തിലാദ്യമായി’ എന്ന് എവിടെയെങ്കിലും കേറ്റുന്ന വാര്‍ത്താ നിര്‍മ്മാതാക്കള്‍ ഇത്തവണയും പതിവ് തെറ്റിച്ചിട്ടൊന്നുമില്ല. ആദ്യമായല്ല അച്ചടക്ക നടപടി എന്ന് പറഞ്ഞുകൊടുത്താല്‍ ഇവർക്ക് മനസിലാകുമോ? അതുമില്ല. ഇതിനു മുന്‍പ് അച്ചടക്ക നടപടിക്ക് വിധേരയാവരുടെ ലിസ്റ്റെടുത്താല്‍ ഇ.എം.എസും, സുന്ദരയ്യയും, നൃപന്‍ ചക്രവര്‍ത്തിയുമൊക്കെ അതില്‍ വരും. പിന്നെ രാഘവനും, ഗൌരിയമ്മയും, സി.പി.ജോണും, എം.കെ. കണ്ണനുമൊക്കെയും വരും. ചിലർ അച്ചടക്ക നടപടിയെ തെറ്റു തിരുത്തി പൂര്‍വാധികം ശക്തിയായി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാനുള്ള അവസരമായി ഉപയോഗിച്ചപ്പോള്‍, ചിലരത് സൌകര്യപൂര്‍വം വലതുപാളയത്തിലടിയാനുള്ള ന്യായീകരണമായും കണ്ടു. കണ്ണീരു പോലെത്തന്നെ പല രീതിയിലാണ് പലരും അച്ചടക്ക നടപടിയെ കണ്ടിട്ടുള്ളത്. കാലത്തിന്റെ മുന്നോട്ട് പോക്കില്‍ ഇവരില്‍ പരിഹാസ്യരായവര്‍ ആര് എന്നതിന് ലിസ്റ്റില്‍ പറഞ്ഞവരുടെ പിന്നീടുള്ള പ്രവര്‍ത്തനം തന്നെ തെളിവ്.

നല്ലൊരു സംഘടനാ പ്രവര്‍ത്തകനെ സംബന്ധിച്ചിടത്തോളം തെറ്റു തിരുത്താനുള്ള അവസരം തന്നെ ആണ് ഇത്തരം നടപടികള്‍. കേന്ദ്രക്കമ്മിറ്റി തീരുമാനം അംഗീകരിക്കുന്നു എന്ന് വി.എസ് പറഞ്ഞതോടെ വലിയ വായിലെ നിലവിളികള്‍ക്കോ ഇവര്‍ ഒഴുക്കുന്ന കണ്ണീരിനോ ഒന്നും ഒരര്‍ത്ഥവുമില്ല. പിന്നെ ഉള്ളി കയ്യിലുണ്ട്, തൊലിയ്ക്കാന്‍ കത്തിയുമുണ്ട്. എന്നാല്‍ പിന്നെ കുറച്ച് കരഞ്ഞേക്കാം എന്നു കരുതുകയാണെങ്കില്‍, പിന്നെ ഇവരെയൊന്നും തിരുത്തേണ്ട കാര്യവുമില്ല.

ഇടതുപക്ഷത്തെ ഒരരുക്കാക്കാൻ പ്രതിജ്ഞയെടുത്ത അധിനിവേശ പ്രതിരോധക്കാരും സേവ് സി പി എം കാരും “യഥാർത്ഥ” കമ്യൂണിസ്റ്റുകാരും വീരഭൂമി-നുണരമാദി മകാരങ്ങളും തങ്ങളുടെ നിരാശ കരഞ്ഞ് തന്നെ തീര്‍ക്കട്ടെ. അല്ല, പിന്നെ.

Friday, July 10, 2009

വാര്‍ത്തകളെ പട്ടി കടിക്കുമ്പോള്‍

ദേശാഭിമാനിയില്‍ “10 മിനിറ്റ് കൊണ്ട് 68 പട്ടിയെത്തിന്ന” വാര്‍ത്ത വായിച്ച് ആര്‍മാദിച്ചാഹ്ലാദിക്കുന്നവര്‍ ആ വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് ചേര്‍ത്ത് പറപ്പിക്കുന്ന ഫോര്‍‌വേര്‍ഡുകളുടെയും, ഭൈരവസമാചാരങ്ങളുടെയും എണ്ണം ഡബ്ല്യു ഡബ്ല്യു ഡബ്ല്യുവിന്റെ ആരോഗ്യത്തിനു ക്ഷതമേല്‍പ്പിക്കുമോ? ബെസ്റ്റ് ടൈം തന്നെ അവര്‍ക്കും ദേശാഭിമാനിക്കും.

തെറ്റു പറ്റുന്നത് ചൂണ്ടിക്കാണിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല. അല്പം രസമൊക്കെ വേണം താനും. ഹോട്ട് ഡോഗ് എന്നതിനു പട്ടി എന്ന് അര്‍ത്ഥം കല്പിച്ച മഹാനു നല്ലൊരു ട്രെയിനിംഗ് നല്‍കാന്‍ ദേശാഭിമാനിയെ പ്രേരിപ്പിക്കാന്‍ ഇതിനൊക്കെ കഴിയുമെങ്കില്‍ നല്ലതാണു താനും.വഴക്കില്ല.

ഇത്തരം തെറ്റുകള്‍ ചൂണ്ടിക്കാട്ടി പോസ്റ്റിടുമ്പോള്‍, മെയിലുകള്‍ പറപ്പിക്കുമ്പോള്‍, നിഷ്പക്ഷ മാധ്യമങ്ങള്‍ വിഷം പുരട്ടി വിടുന്ന വാര്‍ത്തകള്‍ക്ക് നേരെയും ഒരല്പം പരിഹാസമാകാം. വിമര്‍ശനമാകാം. ദേശാഭിമാനിക്ക് പറ്റിയ തെറ്റ് അവരെ/ അതിലെ ഒരു സബ് എഡിറ്ററെ പരിഹാസപാത്രമാക്കി എന്നതിനപ്പുറം സമൂഹത്തില്‍ ഒരു ദോഷവും ഉണ്ടാക്കിയിട്ടില്ല,. ഉണ്ടാക്കുകയുമില്ല. ചിരി ആരോഗ്യത്തിനു നല്ലതാണെന്നതു കൂടി കണക്കിലെടുത്താല്‍, വായിച്ചവര്‍ക്ക് ഗുണകരമേ ആയിക്കാണൂ ആ തെറ്റ്. :‌) ദേശാഭിമാനിയുടെ ‘പട്ടി’ക്ക് പേ ഉള്ളതായി റിപ്പോര്‍ട്ടില്ല. പക്ഷെ, മറ്റു വാര്‍ത്തകളുടെ കാര്യമോ?

ഇല്ലാക്കഥകളും, വളച്ചൊടിച്ച വാര്‍ത്തകളും, സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ഉദ്ധരണികളും, തമസ്കരണങ്ങളും ഒക്കെ ചേര്‍ത്ത് നിഷ്പക്ഷമാധ്യമങ്ങള്‍ ചെയ്യുന്ന വൃത്തികേടുകള്‍, ഇത്തരം തമാശിക്കലിനിടയില്‍ മറന്നു പൊയ്കൂടാ. ഒരു സമൂഹത്തെ തന്നെ നുണപ്രചരണത്തിലൂടെ തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്കനുസരിച്ച് പരുവപ്പെടുത്തിയെടുക്കാന്‍ ശ്രമിക്കുന്ന ഇവിടുത്തെ മാധ്യമങ്ങള്‍, നാലാമത്തെ തൂണിനോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് പറയട്ടെ, ഒരു കടുത്ത വിചാരണ തന്നെ അര്‍ഹിക്കുന്നുണ്ട്. കുറഞ്ഞപക്ഷം അവരുടെ വിഷവാര്‍ത്തകള്‍ മറക്കാതിരിക്കാനെങ്കിലും നമുക്ക് ബാധ്യതയുണ്ട്. നമ്മെ വിറ്റ കാശ് അവരുടെ പോക്കറ്റിലുണ്ടെന്ന് ധാര്‍ഷ്ട്യം നാം എന്തിനു സമ്മതിച്ചു കൊടുക്കണം?

രണ്ട് കൊല്ലം മുന്‍പ് സഹകരണ വകുപ്പിലെ ഫയലില്‍ കണ്ട വരദാചാരിയുടെ തല ആവശ്യം വന്നപ്പോള്‍ ലാവലിന്‍ ഫയലിലേക്ക് മാറ്റി പ്രതിഷ്ഠിച്ചത് നമുക്ക് മറക്കാതിരിക്കാം. എഴുതാത്ത കത്തുകള്‍ എഴുതി എന്നുള്ള വാര്‍ത്തകളും, ടെക്നിക്കാലിയയെക്കുറിച്ചുള്ള ദുരൂഹത പടര്‍ത്തലും ഒക്കെ നമുക്ക് മറക്കാതിരിക്കാം. കാര്‍ത്തികേയന്റെ റോള്‍ മുന്നിലേക്ക് വന്നതോടെ മാധ്യമങ്ങളില്‍ നിന്ന് അപ്രത്യക്ഷമായ ലാവലിനെക്കുറിച്ച് നാം പേജ് കണക്കിനു വായിച്ച് തള്ളിയ വാര്‍ത്തകളും മറക്കാതിരിക്കാം. തെരഞ്ഞെടുപ്പിന്റെ പിറ്റേന്ന് മുതല്‍ മാധ്യമങ്ങളില്‍ നിന്ന് അപ്രത്യക്ഷമായ മദനി ദമ്പതികളെയും അവരുടെ ഭീകരബന്ധത്തെയും കുറിച്ച് വായിച്ച വാര്‍ത്തകളെയും നമുക്ക് മറക്കാതിരിക്കാം.

മുഖ്യധാരാ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാതെ പോയ, അല്ലെങ്കില്‍ അങ്ങിങ്ങ് മാത്രം പ്രത്യക്ഷപ്പെട്ട ഇസ്രായേൽ ആയുധ ഇടപാടിനെക്കുറിച്ച് നമുക്ക് ഓര്‍മിക്കാം. ഇല്ലാത്ത വിത്തുകാളകളെക്കുറിച്ച് നാം വായിച്ച വാര്‍ത്തകളെക്കുറിച്ച് നമുക്കോര്‍മിക്കാം. കൃത്യമായ മാധ്യമപക്ഷപാതം ഇതിലൊക്കെ ഉണ്ടെന്നതും മറക്കാതിരിക്കാം.

ദേശാഭിമാനി പിറ്റേന്ന് തന്നെ തങ്ങള്‍ക്കു പറ്റിയ തെറ്റില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. ഇന്നത്തെ മാധ്യമലോകത്ത് തിരുത്ത് മഷിയിട്ട് നോക്കിയാല്‍ കാണാത്ത കാര്യമാവുമാണ്.അതിനെങ്കിലും നമുക്ക് ദേശാഭിമാനിയെ അഭിനന്ദിക്കാം‍.

വാല്‍

ദേശാഭിമാനി ആ വാര്‍ത്ത പ്രസിദ്ധീകരിച്ചത് അമേരിക്കക്കാര്‍ മുഴുവന്‍ പട്ടി തീറ്റക്കാരാണെന്ന് പ്രചരിപ്പിക്കാനാണെന്ന് കണ്ടെത്തിയ വിഡ്ഡികൂഷമാണ്ഡങ്ങളും ഈ ലോകത്തുണ്ട്..ബൂലോഗത്തുണ്ട്..

വാലിന്റെ അറ്റം

ഈ ഹോട്ട് ഡോഗ് എന്നു പറയുന്നത് എന്തരോ സോസേജ് ആണെന്നാണ് വായിക്കാനിടയായത്..ഈ കൊച്ചു കേരളത്തിലിരുന്ന് കുട്ടൻ പിള്ളേച്ചന്റെ കടയിലെ ദോശേം ചമ്മന്തീം വീട്ടിലെ പുട്ട്, പയർ, പപ്പടം കോമ്പിനേഷനും മമ്മ്ദിക്കാടെ പത്തിരീം ഇറച്ചീമൊക്കെ മാത്രം തിന്നിട്ടുള്ള മരത്തലയന് ഈ ഹോട്ട് ഡോഗ് എന്തിരാണെന്നും അതിന്റെ രുചി എന്തിരാണെന്നും സത്യത്തിലറിഞ്ഞൂടാ.

Thursday, July 9, 2009

സ്വവർഗാനുരാഗം പ്രകൃതിവിരുദ്ധമോ?

സ്വവര്‍ഗരതി നിയമവിധേയമാക്കിയ ഡല്‍ഹി ഹൈക്കോടതി വിധി വന്നതിനെത്തുടർന്ന് രാജ്യത്തെ ചില മതനേതാക്കളും സംഘടനകളും വിമര്‍ശനവുമായി രംഗത്തു വന്നുവല്ലോ. 377-ാം വകുപ്പു പൊളിച്ചെഴുതുന്നതിനെതിരേ കര്‍ശന താക്കീതാണു ചില ക്രിസ്ത്യന്‍-മുസ്ലിം- സിക്ക് മതമേധാവികള്‍ ഉയര്‍ത്തിയിട്ടുള്ളത്. വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമേ പൊളിച്ചെഴുത്തു പാടുള്ളൂ എന്നാണത്രെ ബിജെപിയുടെയും നിലപാട്.

ഏതെങ്കിലുമൊരു മതത്തിന്‍റെയോ സമുദായത്തിന്‍റെയോ ചട്ടക്കൂടുകള്‍ക്കുള്ളില്‍പ്പെടുന്നവര്‍ക്കു മാത്രമാണ് അതതിന്റെ ചട്ടങ്ങള്‍ ബാധകമാവുക എന്ന അടിസ്ഥാനപ്രമാണം പോലും പലരും മറന്നു പോകുന്നു. ഇന്ത്യൻ ഭരണഘടന നൽകുന്ന മൌലികാവകാശങ്ങൾ സ്വവർഗാനുരാഗികൾക്ക് നിഷേധിക്കണമെന്ന ശാഠ്യമാണ് ചിലർക്ക്.

യാഥാർത്ഥ്യവുമായി പുലബന്ധമില്ലാത്ത എത്രയെത്ര സിദ്ധാന്തങ്ങളാണിക്കൂട്ടർ ബോധപൂർവം പ്രചരിപ്പിക്കുന്നത് ! അവരുടെ വാദങ്ങൾ ഒന്നൊന്നായി പരിശോധിക്കുമ്പോഴാണ് അവയുടെ പൊള്ളത്തരം വ്യക്തമാവുന്നത്.


1. സ്വവര്‍ഗ്ഗ രതി പ്രകൃതി വിരുദ്ധമാണ്‌

ഇതിലും വലിയ അബദ്ധമില്ല. ഒട്ടു മിക്ക സസ്തനികളും (മനുഷ്യന്റെ മച്ചമ്പി പ്രൈമേറ്റുകള്‍ അടക്കം) സ്വവര്‍ഗ്ഗ രതിയുടെ ഏറിയോ കുറഞ്ഞോ ഉള്ള പല പ്രവൃത്തിയിലും- പരസ്പരം മാസ്റ്റര്‍ബേറ്റ് ചെയ്തു കൊടുക്കൽ മുതല്‍ ഗുദഭോഗം വരെ) ഏര്‍പ്പെടാറുണ്ട്. പക്ഷികൾ‍, ഇഴജന്തുക്കൾ, മത്സ്യങ്ങള്‍ എന്നിവയിലും സ്വവര്‍ഗ്ഗഭോഗം സാധാരണയാണ്‌.

2. പ്രകൃതി രതികൊണ്ട് സന്താനോല്പ്പാദനം ആണ്‌ ഉദ്ദേശിച്ചിരിക്കുന്നത്, സ്വവര്‍ഗ്ഗ രതിയില്‍ നിന്നും അതുണ്ടാവുന്നില്ല.

സന്താനോല്പ്പാദനം പ്രകൃതിയുടെ നിയമമാണെങ്കില്‍ സന്യാസം, ബ്രഹ്മചര്യം, നിര്‍ബന്ധിതമായും സന്താനോല്പ്പാദനം നിഷിദ്ധമാക്കിയ പൗരോഹിത്യം തുടങ്ങിയവയെല്ലാം പ്രകൃതിവിരുദ്ധമാണ്‌, അവ നിരോധിക്കണം എന്ന് ആരും മുറവിളി കൂട്ടുന്നില്ലല്ലോ? സ്വയംഭോഗം നിരോധിക്കപ്പെട്ടിട്ടില്ല. സന്താനങ്ങള്‍ ഒന്നോ രണ്ടോ മതി എന്ന വീക്ഷണമുള്ള ആധുനിക കാലത്ത് ദമ്പതികള്‍ ഈ നിയമപ്രകാരം എത്ര തവണ ജീവിതത്തില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടും? പ്രൈമേറ്റുകളില്‍ ഒട്ടു മിക്കപ്പോഴും ഒരു ആല്‍ഫ മെയില്‍ ആണ്‌ ഗ്രൂപ്പിലെ മിക്ക പെണ്ണിനെയും ഗർഭിണിയാക്കുന്നത്, പ്രകൃതി നിയമം അതായിരിക്കെ ഒട്ടുമിക്ക പുരുഷന്മാരും സന്താനോല്പ്പാദനം നടത്തുന്നത് പ്രകൃതിവിരുദ്ധമല്ലേ?‌.

3. സ്വവര്‍ഗ്ഗരതിക്കാര്‍ ബാലപീഡനക്കാരാണെന്ന് പഠനങ്ങള്‍ ഉണ്ടല്ലോ?

സ്വവര്‍ഗ്ഗ രതിയും ബാലപീഡനവും രണ്ടാണ്‌. എതിര്‍ലിംഗ രതിയും ബാലികാ പീഡനവും രണ്ടായിരിക്കുന്നതുപോലെ. സ്വവര്‍ഗ്ഗ രതിക്കാരില്‍ ബാലപീഡനക്കാര്‍ ഉണ്ടാകാനുള്ള സാദ്ധ്യത എതിര്‍ലിംഗ രതിക്കാര്‍ ബാലികാപീഡനം നടത്താനുള്ള സാധ്യതയെക്കാള്‍ കൂടുതലാണെന്ന് വിവക്ഷിക്കുന്ന ചില പഠനങ്ങള്‍ മതം ഫണ്ട് ചെയ്ത ഗവേഷണക്കാര്‍ പുറത്തു വിട്ടിട്ടുണ്ട്. ഇതെല്ലാം സാമ്പിളിങ്ങില്‍ കൗശലപൂര്‍വ്വം വരുത്തുന്ന മാറ്റങ്ങള്‍ (ഉദാഹരണത്തിന്‌ ഒരു പഠനം ജയില്‍ വാസം അനുഭവിക്കുന്ന ആളുകളെ മാത്രം തിരഞ്ഞെടുത്ത് ആയിരുന്നു, ഇത് റെപ്രസന്റേറ്റീവ് സാമ്പിളല്ല, ജനത്തിന്റെ ഭൂരിപക്ഷം ജയിലിലല്ലല്ലോ) മൂലം ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ തെളിയിക്കാന്‍ ചെയ്തവ മാത്രമാണ്‌. ബാലന്മാരെ പീഡിപ്പിക്കുന്ന കുറ്റത്തില്‍ ഏര്‍പ്പെട്ടിട്ടിള്ളവരില്‍ മഹാഭൂരിഭാഗവും സ്വവര്‍ഗ്ഗ രതിക്കാരല്ല, മുതിര്‍ന്ന സ്ത്രീകളുമായും ലൈംഗികബന്ധമുള്ള മനോരോഗികള്‍ ആണെന്നാണ്‌ ശാസ്ത്രീയപഠനങ്ങളെല്ലാം തെളിയിക്കുന്നത്.

4. കത്തോലിക്കാ പുരോഹിതര്‍ ബാല/ബാലികാ പീഡനം നടത്താനുള്ള സാദ്ധ്യത സാധാരണ ജനം നടത്താനുള്ള സാദ്ധ്യതയെക്കാള്‍ കൂടുതലാണെന്നും പഠനങ്ങള്‍ ഇറങ്ങിയിട്ടുണ്ട്, ( പോപ്പുമാർ എത്രയോ പ്രാവശ്യം മുട്ടിന്മേൽ നിന്ന് മാപ്പിരക്കുകയും ചെയ്തിരിക്കുന്നു). അതിന്റെ അടിസ്ഥാനത്തില്‍ പൗരോഹിത്യം നിരോധിക്കണമെന്ന് ആരും ആവശ്യപ്പെടുന്നില്ലല്ലോ?

5. സ്വവര്‍ഗ്ഗ രതിയെ നിഷിദ്ധവും ശിക്ഷാര്‍ഹവുമാക്കുന്നത് അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ തടയും.

നിയമം സ്വവര്‍ഗ്ഗ രതിയെ അനുവദിച്ചാല്‍ സ്വവര്‍ഗ്ഗ രതിക്കാരുടെ എണ്ണം സമൂഹത്തില്‍ വര്‍ദ്ധിക്കും എന്ന വാദത്തിൽ കഴമ്പില്ല. സ്വവര്‍ഗ്ഗ രതിക്ക് വധശിക്ഷ നൂറ്റാണ്ടുകളായി നടപ്പാക്കി വരുന്ന രാജ്യങ്ങളില്‍ പോലും നിയമത്തിന്‌ അതില്ലാതെയാക്കാന്‍ കഴിഞ്ഞിട്ടില്ല.

6. സ്വവര്‍ഗ്ഗ രതി ലൈംഗികവൈകൃതം (പാരഫീലിയ) ആണ്‌

അമേരിക്കന്‍ സൈക്യാട്രിക്ക് അസോസിയേഷന്റെ ഡയഗ്നോസ്റ്റിക്ക് & സ്റ്റാസ്റ്റിസ്റ്റിക്കല്‍ മാനുവല്‍ പ്രകാരം സ്വവര്‍ഗ്ഗ രതി ലൈംഗിക വൈകൃതത്തിന്റെയോ മനോരോഗത്തിന്റെയോ പട്ടികകളില്‍ പെടുന്നില്ല

7. സ്വവര്‍ഗ്ഗ രതി നിയമവിധേയമാക്കുന്നത് എയിഡ്സ് പടര്‍ന്നു പിടിക്കാന്‍ കാരണമാവും.

സത്യം നേരേ തിരിച്ചാണ്‌. സ്വവര്‍ഗ്ഗ രതി നിയമവിരുദ്ധമാക്കിയതാണ്‌ സ്വവര്‍ഗ്ഗരതിക്കാരിലെ എയിഡ്സ് ബാധ നിയന്ത്രിക്കാന്‍ സാധിക്കാതെയായത് എന്ന് വിദഗ്ദ്ധരെല്ലാം ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നത്. UNAIDS നിരീക്ഷണപ്രകാരം സ്വവര്‍ഗ്ഗ രതി നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാക്കിയ രാജ്യങ്ങളില്‍ അത് നിയമവിരുദ്ധമാക്കിയ നാടുകളെക്കാള്‍ പതിന്മടങ്ങ് കൂടുതലാണ്. അങ്ങനെയുള്ള രാജ്യങ്ങളിൽ സ്വവര്‍ഗ്ഗ രതിക്കാര്‍ക്ക് സുരക്ഷയും ചികിത്സയും കിട്ടാതെ ആകാന്‍ നിരോധനം കാരണം ആകുന്നു.

ഇന്ത്യയിലെ എയിഡ്സ് വിദഗ്ദ്ധര്‍ ഡെല്‍ഹി ഹൈ കോടതി വിധിയെ മുഗ്ദ്ധകണ്ഠം പ്രശംസിക്കാന്‍ കാരണവും ഇതാണ്‌. (ഒരുദാഹരണത്തിന്‌, സ്വവര്‍ഗ്ഗ രതി നിയമവിരുദ്ധമാക്കിയ ജമൈക്കയില്‍ മുപ്പതു ശതമാനം സ്വവര്‍ഗ്ഗ രതിക്കാരായ പുരുഷന്മാരിലും എച്ച് ഐ വി ബാധയുണ്ട്, അതേ സമയം അത് നിയമവിധേയമായ ക്യൂബയില്‍ ആറുശതമാനമേയുള്ളു. പ്രദീപ് കക്കട്ടില്‍ unaids ടെക്നിക്കല്‍ സപ്പോര്‍ട്ട് ചീഫ്, ഇന്ത്യ) ലോകത്തെ എയിഡ്സ് രോഗികളില്‍ മഹാഭൂരിപക്ഷവും സ്വവര്‍ഗ്ഗ രതി നിയമവിരുദ്ധമായ ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലാണ്‌. സ്വവര്‍ഗ്ഗ രതിക്ക് വധശിക്ഷ നല്‍കുന്ന സുഡാന്‍ രാജ്യത്ത് മൊത്തം ജനസംഖ്യയുടെ 1.4 ശതമാനം എച്ച് ഐ വി ബാധിതരാണ്‌ (അമേരിക്കയില്‍ 0.6) .


***

കൂടൂതൽ വിവരങ്ങൾക്ക്

1. സ്വവർഗ ലൈംഗികതയുടെ ശാസ്ത്രം

2. നിയമം കൊണ്ടു പരിഹരിക്കാനാവാത്ത ചിലത്

Sunday, July 5, 2009

കേന്ദ്രീകൃത വെവരമില്ലായ്മ ലഥവാ വെവരമില്ലായ്മയുടെ കേന്ദ്രീകരണം

നിര്‍ത്തി പൂവാംന്ന് വെച്ചാ സമ്മയ്ക്കൂലല്ല്..

ദേ വീണ്ടും ശനീന്റെ അപഹാരം..ഇത്തവണ സി.പി.എമ്മിന്റെ ഭരണഘടനായും പൊക്കിപ്പിടിച്ചോണ്ടാ എഴുന്നള്ളത്ത്...യെന്തരു കാര്യം..ഇച്ചിരി കൂടി പുത്തിയുണ്ടായിരുന്നേല്‍ മന്നപുത്തീന്നെങ്കിലും വിളിയ്ക്കായിരുന്നൂന്ന് പണ്ടാരാണ്ടോ പറഞ്ഞപോലായി..

അറിയാന്‍ മേലാഞ്ഞിട്ടു ച്വായ്ക്കുവാ. സീപ്പീയെമ്മിലെവിടാ ദശ-ക്ണാപ്പന്മാരേ ഈ കേന്ദ്രീകൃത ജനാധിപത്യം?

ലവടെ കേന്ദ്രീകൃത ജനാധിപത്യമല്ല മ..മ...മ.മെര്‍കുഷ്യോ. ജനാധിപത്യ കേന്ദ്രീകരണമാ..ജനാധിപത്യ കേന്ദ്രീകരണം. തലയില്‍ ആള്‍ താമസമില്ലേല്‍ ഇത്തിരി കൂടി വെവരിച്ചു പറഞ്ഞുതരാം. ജനാധിപത്യ(പരമായ) കേന്ദ്രീകരണം. ആംഗലേയം ബേണേല്‍ democratic centralisation. അല്ലാതെ centralised democracy അല്ല.

രണ്ടും തമ്മിലെന്നതാ വെത്യാസന്നോ?

തള്ളേ..ലതല്ലേ ആദ്യമേ പറഞ്ഞത്..ഇത്തിരി കൂടി പുത്തീണ്ടായിരുന്നൂച്ചാ മന്നപുത്തീന്നെങ്കിലും വിളിയ്ക്കായിരുന്നൂന്ന്.

ആ ചാന്‍സും കൊണ്ട് കളഞ്ഞില്ലേ.

പറയുമ്പോ എല്ലാം പറേണോല്ലോ.

ഞമ്മടെ ഒരു തല നിയമ വിദഗ്ദൻ എന്നൊക്കെ പറയുന്ന മണ്ണുണ്ണികൾക്ക് ഒരു ഭരണഘടനയുടെ ഒരു വകുപ്പ് ഉദ്ധരിക്കാൻ പോലും അറിയില്ലാന്ന് ബെച്ചാ പിന്നെങ്ങനെ ക്യേസ് ജയിക്കും?

ദേ മെർക്കൂ പറയുന്നത് നിങ്ങള് തന്നെ ബായിക്ക്..

“അതിന്റെ 13(1)(എ) പറയുന്നതാണു കേന്ദ്രീകൃത ജനാധിപത്യം എന്നു പറയുന്ന കമ്യുണിസ്റ്റ് പാര്‍ട്ടി മാര്‍ക്‍സിസ്റ്റിന്റെ ജീവവായു. അതായതു ലെനിനിസ്റ്റ് സംഘടനാസിദ്ധാന്തം ലംഘിക്കപ്പെട്ടു എന്നെല്ലാം പിണറായി പറയുന്നതു ഇതിനെ കുറിച്ചാണു.”

യെന്തരോ യെന്തോ!

ഈ സി പി ഐ എം ഭരണഘടന എന്നു പറയുന്ന സാധനം ആരിക്കും തോന്നണ മാതിരി വളാവളാന്നു വളയ്ക്കാൻ പറ്റണ സാധനാണോ? ലവന്മാര് മേളിൽ പറഞ്ഞിരിക്കണതൊന്നുമല്ല ആ വകുപ്പെന്ന് ആ ഭരണഘടന ബായിച്ചാ മനസ്സിലാകും. ശരിക്കൊള്ള 13(1)(എ) ദേ ഇദ്ദാണ്..

13(1)എ.

“ഉന്നതതലം തൊട്ട്‌ താഴേപ്പടിവരെയുള്ള എല്ലാ പാര്‍ട്ടിഘടകങ്ങളും തിരഞ്ഞെടുക്കപ്പെട്ടവയാകണം.”

ഈ വാചകത്തെപ്പിടിച്ച് “ലെനിനിസ്റ്റ് സംഘടനാസിദ്ധാന്തം ലംഘിക്കപ്പെട്ടു എന്നെല്ലാം പിണറായി പറയുന്നതു ഇതിനെ കുറിച്ചാണു“ എന്നു പറയണോങ്കി ആള്‍ താമസമില്ലാതായിട്ട് കാലം കുറെ ആയിക്കാണണം..

ഇനീം ഉണ്ട് ദശാനന കസർത്തുകൾ... ലോണ്ടെ ചെലത് കിടക്കുന്നു നീളത്തിൽ...

“Party members found to be strike-breakers, drunkards, moral degenerates, betrayers of Party confidence, guilty of grave financial corruption can be summarily suspended from Party membership and removed from all responsible positions in the Party by the Party unit to which he belongs or by a higher Party body pending the issue of the charge-sheet to him and getting his explanation. This summary suspension and removal from all responsible positions in the Party cannot be extended for a period of more than three months”

എന്നതിനെ

“സമരം പൊളിക്കുന്ന കരിങ്കാലികള്‍, കുടിയന്മാര്‍, ധാര്‍മികമായി അധഃപതിച്ചവര്‍, പാര്‍ട്ടിയെ വിശ്വാസത്തില്‍ എടുക്കാത്തവര്‍, ഗുരുതരമായ ധനാപഹരണത്തിനു കുറ്റം ചുമത്തിയവര്‍ എന്നിവരെ ഉടനടി മൂന്നുമാസത്തേയ്ക്ക്, മേല്‍ഘടകത്തിന്റെ തീരുമാനത്തിനു വിധേയമായി പാര്‍ട്ടിയില്‍ നിന്നു സസ്പെന്റ് ചെയ്യുകയും ഏല്ലാ ചുമതലകളില്‍ നിന്നു മാറ്റി നിര്‍ത്തുകയും ചെയ്യണം” എന്ന് പരിഭാഷപ്പെടുത്തുന്ന പരിഭാഷാ വൈഫവത്തിനെ കുഴിവെട്ടി മൂടിയാല്‍ മാത്രം പോരാ...അതിനു മുകളില്‍ ചാക്കുകണക്കിനു പഞ്ചാരയിട്ട് കത്തിക്കണം..യെല്ലു പോലും ബാക്കി കാണരുത്.

“മൂലത്തിലും മറ്റേ ഭാഷയിലും ഒരേ പോലെ വിവരമുള്ളവനേ ഈ പണിക്കിറങ്ങാവൂ“ എന്ന് അണ്ണന്മാര്‍ ആരെയൊക്കെയോ ഉപദേശിച്ചിട്ട് ടൈം അധികമായില്ല...ഇടക്ക് മണ്ടന്‍ പോസ്റ്റുകള്‍ നാലഞ്ചെണ്ണം വളവളാന്ന് താങ്ങീന്ന് മാത്രം. ഇനി അണ്ണന്മാര്‍ക്ക് ശെയ്യാവുന്ന ഒരു കാര്യം കണ്ണാടീലോട്ട് നോക്കി “ മറ്റേ ഭാഷയിലും ഒരേ പോലെ വിവരമുള്ളവനേ ഈ പണിക്കിറങ്ങാവൂ"എന്ന് കൊറെ തവണ ചൊല്ലിപ്പഠിക്കലാ..എന്നിട്ട് ആണുങ്ങൾ പരിഭാഷപ്പെടുത്തിയ ഭരണഘടന ദേശാഭിമാനി ബുക് സ്റ്റാളിന്ന് കായ് കൊടുത്ത് ബാങ്ങി പഠിക്ക്യേം ചെയ്യാം..ലതിനും വയ്യെങ്കില്‍ ലോണ്ടെ ലിങ്ക്..ലതിലുണ്ട് നല്ല മലയാളം പരിഭാഷ. വായിച്ച് പഠി കേട്ടാ..

പിന്നെ ചെല ഫാഗം വായിച്ച് ചിരിച്ച് കൊടല് ബെളീ വന്നു. ലതിങ്ങനെ.

“4 -7 -2009 ലെ പോളിറ്റ് ബ്യുറോ മീറ്റിങില്‍ അച്യുതാനന്ദന്‍ മേശപുറത്തു വച്ച 1996ലെ സ്റ്റേറ്റ് കമ്മിറ്റി റിപ്പോര്‍ട്ടുകളില്‍ ഒന്നിലും ലാവ്‌ലിന്റ് പേര് ഇല്ല..“

ഉവ്വ.. ഉവ്വ..1996ലെ “സ്റ്റേറ്റ് കമ്മിറ്റി റിപ്പോര്‍ട്ടുകളില്‍” എന്നൊക്കെ പറയാതെ “മിനിറ്റ്‌സുകളിൽ” എന്നെങ്കിലും എഴുതാൻ ഒന്നു പറഞ്ഞു കൊടുക്കെന്റെ നിയമ വിദഗ്ദത്തലയാ.. ഏതെങ്കിലും അപ്പാവിമാരെങ്കിലും ഒന്നു ബിശ്വസിച്ചു പോട്ട്..ഇനി ആ മിനിറ്റ്സിന്റെ കഥ അങ്ങു ശരിക്കറിയണമെങ്കിൽ, ദേ ഇവിടെ ഉണ്ട് കേട്ടാ ശമന്നപുത്തികളേ...


“പിണറായി ലംഘിച്ച മറ്റൊരു വകുപ്പ് 20(1) ആണു: എം പി യോ എം എല്‍ യോ ആയ പാര്‍ട്ടിയംഗങ്ങള്‍ പാര്‍ട്ടി ഗ്രൂപ്പായി പാര്‍ട്ടിയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കണം. ലാവലിന്‍ കരാറില്‍ പാര്‍ട്ടിയെ മാറ്റി നിര്‍ത്തുന്നതിലൂടെയാണു പിണറായി ഇതു ലംഘിക്കുന്നതു.”

അപ്പികളു കൊള്ളാലോ.. പാർട്ടി തീരുമാനം ലംഘിച്ചിട്ടില്ലെന്ന് പ്രകാശ് കാരാട്ട് പറയുന്നത് ബിശ്വസിക്കണ്ട, മണ്ടൻ മെർക്കു പറയണത് ബിശ്വസിച്ചാ മതീന്നാണാ അപ്പീ നിങ്ങള് പറേണത്? അതങ്ങ് പരുമല പള്ളീ ചെന്ന് പറഞ്ഞാ മതി കുട്ടാ..

കഴിഞ്ഞ പോസ്റ്റിൽ പത്രങ്ങളെങ്കിലും വായിക്കാന്‍ മരത്തലയന്‍ പറഞ്ഞ കാര്യം ഓർമ്മയുണ്ടല്ല്? പേപ്പറുകളു വായിച്ച ലക്ഷണങ്ങളു കാണുന്നുണ്ട്..എന്നാലും ലതൊക്കെ വിശ്വസിക്കാന്‍ മരത്തലയന്‍ പറഞ്ഞില്ലാരുന്നു കേട്ടാ. മകാരപ്പത്രങ്ങളില്‍ ബന്നത് മുയുമന്‍ ബിശ്വസിച്ചാ ഇതുപോലെ മണ്ടത്തരങ്ങള്‍ എഴുതിപ്പിടിപ്പിക്കാംന്നല്ലാതെ കൊണമൊന്നുമില്ല...

അല്ല, അല്ലേലും കൊണമൊന്നുമില്ല...പത്തു തലകളുടെയും വെവരമില്ലായ്മ അങ്ങനെ ഒരു പേരില്‍ കേന്ദ്രീകരിച്ചു കെടക്കുകല്ലേ...വെവര സാങ്കേതികവിദ്യ ഇത്രയും പുരോഗമിച്ചിട്ടും ആ തലകളേലിത്തിരി വെവരം വെളമ്പാന്‍ ആരുമില്ലാതെ പോയല്ലോ.

അവിടെ കമന്റിട്ടു കൊഴുപ്പിക്കാൻ നിക്കുന്ന ‘സ്വന്തം’ അനോണിമാരേ..നിങ്ങളെങ്കിലും ഒന്ന് മനസ്സ് വെയ്..ഡിജിറ്റല്‍ വേസ്റ്റ് ആ ബ്ലോഗ് നെറഞ്ഞ് കെടക്കണ കണ്ടിട്ട് തല(ഒരെണ്ണം..ഒരെണ്ണം മാത്രം) പെരുക്കുന്നു..പ്ലീസ്..നിങ്ങളെങ്കിലും ആ വേസ്റ്റൊക്കെ ഒന്ന് കോരിക്കളയ്..പ്ലീസ്..അല്ലേല്‍ ആ ഫ്ലഷ് എങ്കിലും ഒന്ന് അടി..

ഒരു കവിതേന്റെ കഷണം കൂടി കെടക്കട്ട്.. വൃത്തം 90% അന്നനട ബാക്കി 10% ആനനട.

“മദ്വചനങ്ങള്‍ക്കു മാര്‍ദ്ദവമില്ലെങ്കില്‍, ഉദ്ദേശ്യശുദ്ധിയാല്‍ മാപ്പു നല്‍കിന്‍...”

Monday, June 22, 2009

നയനാര്‍ രണ്ടാമനെ കണ്ടവരുണ്ടോ?

തമാശകളൊന്നും തീരുന്നില്ല..

ലാവലിനില്‍ കടിച്ച് പല്ലു കളഞ്ഞ ചിലര്‍ വാശിക്ക് പിന്നെയും പിന്നെയും പോസ്റ്റിട്ടു കൊണ്ടിരിക്കുകയാണ്. എന്ത് എഴുതുന്നെന്നോ, പറയുന്നെന്നോ ഒന്നും ഒരു ഊഹവുമില്ലാത്ത കാഞ്ഞ എഴുത്ത്..വരദാചാരീന്ന് നീട്ടിവിളിച്ചാല്‍ ഗൂഗിളമ്മച്ചി കൊണ്ടത്തരുന്ന അഡ്രസ് പൂശി അണ്ണന്മാര്‍ വരദപ്പനെ ബംഗലൂരുവില്‍ ചെന്ന് കണ്ടെന്ന് തോന്നിപ്പിച്ചാ ജനം മുയുമന്‍ ബിശ്വസിച്ചോളുംന്നാ?

അവരുടെ പോസ്റ്റില്‍ നിന്ന് ഒരു സാമ്പിള്‍...

അവസാനമായി ഒരു കാര്യം കൂടി: ഒരു കീഴ്‌ജീവനക്കാരന്റെ തല പരിശോധിക്കണം എന്നു പിണറായി സഹകരണവകുപ്പിന്റെ ഫയലില്‍ - ദേശാഭിമാനി പറഞ്ഞപോലെ - എഴുതിയതു ഇ എം എസ് പൊറുക്കില്ലായിരുന്നു. അല്ലെങ്കില്‍ നയനാര്‍. അല്ലെങ്കില്‍ എ കെ ജി.“

ഇവര്‍ക്ക് കനേഡിയന്‍ ഡോളര്‍- റുപ്പീ കണ്‍‌വേര്‍ഷന്‍ കാര്യത്തില്‍ കുഴപ്പമുണ്ടെന്നേ ഇതുവരെ വിചാരിച്ചുള്ളൂ. ഇപ്പോ മനസ്സിലായി ഇവര്‍ പത്രം പോലും വായിക്കാറില്ലെന്ന്. പിണറായി നായനാര്‍ക്കാണ് കത്തെഴുതിയത് എന്ന് നാട്ടുകാര്‍ മുഴുവന്‍ പത്രത്തില്‍ വായിച്ചു. അദ്ദേഹം പൊറുക്കുകേം ചെയ്തു. എന്നാലും ശനിയുടെ അപഹാരകാലമായതിനാല്‍ ഇവര്‍ക്ക് അതുപോലും മനസ്സിലായിട്ടില്ല.

അല്ല, ഇനി കേരളമുഖ്യമന്ത്രിയായി ഒന്നില്‍ കൂടുതല്‍ നയനാര്‍മാര്‍ ഉണ്ടായിരുന്നെന്ന വാദഗതിയുമായി ഇവര്‍ വീണ്ടും വരുമോ?

ആ...ആര്‍ക്കറിയാം.

വരുമോരോ (ശനി)ദശ വന്നപോലെ പോം എന്നല്ലേ?

ലാവലിന്‍ മൊത്തം മനോമോഹനസിംഗത്തിന്റെ കലാപരിപാടിയാണ് എന്നെഴുതിയിരിക്കുന്നത് വായിച്ച് ഒരു പോസ്റ്റ്മാന്‍ ചോദിച്ച ചോദ്യമാണ് ചോദ്യം..

“അല്ലാ, അപ്പോ അവിടെ ശരിക്കും “ആള്‍ താമസം“ ഇല്ലല്ലേ?”

അതു കേട്ട് ആരോ പറഞ്ഞു..

“ഇല്ല..എല്ലാരും സര്‍ക്കസ്സിലോ, സര്‍ക്കാസത്തിലോ ചേര്‍ന്നിരിയ്ക്കുകയാണ്. ജോക്കര്‍മാരുടെ വിറ്റിനൊക്കെ ഇപ്പ ഭയങ്കര ഡിമാന്‍ഡല്ലേ. അവര്‍ സീരിയസാ‍യിട്ട് എന്തെങ്കിലും പറഞ്ഞാലും ജനത്തിനു ചിരി വരും. സര്‍ക്കാസിച്ചാലോ..കാര്യമായിട്ട് പറയുന്നതാണെന്നു തോന്നും..എന്തു ചെയ്യാം? പത്ത് തലയായിപ്പോയില്ലേ..ഓരോ തലയും ഓരോ രീതിയില്‍ സര്‍ക്കാസിച്ച് പഴയ കഥയിലെ കുറുക്കനെപ്പോലെ വാങ്ങിച്ചു കെട്ടും”

“യേത് കഥ?”

“ന്നാ പിടിച്ചോ”

കുറുക്കന്‍ രാവിലേ എഴുന്നേറ്റു വഴിയിലോട്ട് ഇറങ്ങി. ഒരു പൂച്ച എതിരേ വരുന്നു

"പറയെടാ, ആരാടാ ഈ കാട്ടിലെ രാജാവ്?"

"അയ്യോ അവിടന്നു തന്നെ"

അടുത്തത് മുയല്‍ വന്നു

"ആരാടാ കാട്ടിലെ രാജാവ്?"

"അയ്യോ അത് കുറുക്കന്‍ തമ്പുരാന്‍ തന്നെ."

കുറുക്കനു ആകെ ആവേശമായി

അതാ വരുന്നു ആന

"ആരാടാ ഈ കാട്ടിലെ രാജാവ്?"

"ഫ പീറ കുറുക്കാ" ആന കുറുക്കനെ പൊക്കിയെടുത്ത് പാറയില്‍ ഒറ്റ അടി.

"ഒരു ചോദ്യം കേട്ടാല്‍ ഉത്തരം അറിയില്ലെങ്കില്‍ അതു പറഞ്ഞാല്‍ പോരേ? വെറുതേ ചൂടാവുന്നത് എന്തിനാണ്‌?"

വാല്‍ കഷണം

വരദാചാരിയുടെ തല പരിശോധിക്കണം എന്ന് സഹകരണ വകുപ്പിന്റെ കത്തില്‍ പിണറായി എഴുതിയത് ശരിയാണെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ. അങ്ങേര്‍ക്ക് ഇനി തലയ്ക്ക് അസുഖം അല്ലെങ്കില്‍ ജയിലില്‍ അയക്കണം- അന്വേഷണ ഏജന്‍സിക്കു മുന്നില്‍ വ്യാജരേഖ ചമയ്ക്കുന്നത് ഗുരുതരമായ ക്രിമിനല്‍ കുറ്റമാണ്‌.

പോണ വഴിക്ക് ലാ വാലിന്‍ - റിയാലിറ്റി ഷോ കൂടി വായിച്ചിട്ട് പോകൂ...

Saturday, June 13, 2009

ഉരുളുന്ന തലകള്‍ ബ്ലോഗര്‍മാരോട് പറയുന്നത്

പത്തു തലയുണ്ടായിട്ടൊന്നും ഇക്കാലത്ത് കാര്യമില്ലെന്നേ..വര്‍ക്ക് ചെയ്യുന്ന ഒരു തല മതിയായിരുന്നു. എന്നാലും വിട്ടുകൊടുക്കുന്നതെങ്ങിനെ?

ആത്മഗതം - കണ്ടകശ്ശനി - മെര്‍കുഷിയോ

കണ്ടകശ്ശനി ആഞ്ഞു പിടിച്ചുണ്ടാക്കിക്കൊണ്ടുവന്ന 10.19 കോടി എവിടെപ്പോയി എന്ന പോസ്റ്റിലെ പ്രാഥമികമായ ഒരു തെറ്റ് മരത്തലയന്‍ ചൂണ്ടിക്കാണിച്ചതേ ഉള്ളൂ. കുറെക്കാലം മുന്‍പ് അങ്ങ് കാനഡായില്‍ നിന്നും വന്ന തുകയുടെ കണക്കെടുക്കുമ്പോള്‍ എന്ന് വന്നു എങ്കില്‍ ആ ദിവസങ്ങളിലെ എക്സ്ചേഞ്ച് റേറ്റ് ആയിരിക്കണം എടുക്കേണ്ടത് എന്ന നിസ്സാരകാര്യം- ഒരു തലയും അതിനകത്തിത്തിരി ആള്‍ താമസവും ഉള്ളവര്‍ക്ക് മനസ്സിലാകുന്ന കാര്യം- ചൂണ്ടിക്കാണിച്ചതേ ഉള്ളൂ. കണ്ടകശ്ശനിയുടെ കണക്ക് ഏതൊക്കെ രീതിയില്‍ തെറ്റാകുന്നുവെന്നും, അത് എങ്ങനെ നിലവിലെ മാധ്യമസമ്പ്രദായങ്ങളുമായി പൊരുത്തപ്പെടുന്നു എന്നും, അതിന്റെ പിന്നിലെ രാഷ്ടീയം എന്ത് എന്നും ചൂണ്ടിക്കാണിച്ചതേ ഉള്ളൂ. അന്തസ്സുള്ളവര്‍ തങ്ങള്‍ക്ക് പറ്റിയ തെറ്റ് സമ്മതിച്ച് മറുപോസ്റ്റിടുകയോ കുറഞ്ഞപക്ഷം മിണ്ടാതിരിക്കുകയോ ചെയ്യുമായിരുന്നു. പക്ഷെ, ദശശിരസ്സിന്റെ കനം കൊണ്ടു നടക്കുന്നവര്‍ക്ക് അത് വയ്യല്ലോ. കമന്റിട്ടവരെയും, മറുപോസ്റ്റിട്ടവരെയും തല(റ) നിലവാരത്തില്‍ പുലഭ്യം പറഞ്ഞുകൊണ്ട് അവര്‍ വീണ്ടും വന്നിരിക്കുന്നു.

10.19 കോടി രൂപ എവിടെപ്പോയി എന്ന് ചോദിക്കുവാന്‍ അവര്‍ തന്നെ ഉപയോഗിച്ച എക്സ്ചേഞ്ച് തരികിട ഉപേക്ഷിച്ച് വീണ്ടും കനേഡിയന്‍ ഡോളറിന്റെ സുഖശീതളിമയിലേക്ക് അവര്‍ പോയത് കിട്ടിയ അടി തുടച്ചു കൊണ്ടാണെന്ന് അറിയുവാന്‍ അതിവിശകലന പാടവമൊന്നും ആവശ്യമില്ല. മുന്‍പ് പറഞ്ഞ പോലെ ഒരു തലയും അതിനകത്ത് ഇത്തിരി ആള്‍ താമസവും മതി. കട്ട കാശാണെന്ന് കണ്ടകശ്ശനി വെറുതെ പറഞ്ഞാല്‍ “ശരി തന്നെ അങ്ങുന്നേ, അങ്ങുന്ന് മഹാന്‍” എന്ന് പറഞ്ഞ് വായ പൊത്തി, ഓച്ഛാനിച്ച് വായനക്കാരന്‍ പോകുമെന്ന് കരുതിയെങ്കില്‍ അവര്‍ ജീവിക്കുന്നത് ഈ കാലഘട്ടത്തിലല്ലെന്ന് പറയേണ്ടി വരും.

ലാവലിന്റെ സൈറ്റില്‍ കാണുന്ന കനേഡിയന്‍ ഡോളറിലുള്ള തുകയും, സി.എ. ജി റിപ്പോര്‍ട്ടിലെ തുക ഇന്ത്യന്‍ രൂപയില്‍ നിന്ന് കനേഡിയന്‍ ഡോളറിലേക്ക് 1999 ജനുവരി ഒന്നിലെ എക്സ്ചേഞ്ച് റേറ്റ് പ്രകാരം “കാല്‍ക്കുലേറ്ററുകളെടുത്തു കണക്ക് കൂട്ടി വിഷമിക്കാതെ” കണ്‍‌വെര്‍ട്ട് ചെയ്തപ്പോള്‍ കിട്ടിയ തുകയും തമ്മിലുള്ള വ്യത്യാസമായ 1201364 കനേഡിയന്‍ ഡോളര്‍ എവിടെ എന്ന വളിച്ച ചോദ്യവുമായി ഉരുളലിന്റെ പുത്തന്‍ രീതികള്‍ പരിശീലിക്കുകയാണ് മെര്‍കുഷിയോ. കമ്പിളി ആണെന്ന് പറഞ്ഞു കൊണ്ടുവന്ന സാധനം അതല്ലെന്ന് തെളിയുമ്പോള്‍ പുതപ്പാണെന്ന് പറയുന്ന കലാപരിപാടി.

എന്നാലും കാര്യമൊന്നുമില്ല. സി.എ.ജി 8.98 കോടിയെ കിട്ടിയുള്ളൂ എന്ന് പറയുമ്പോഴും സി.ബി.ഐ ക്ക് സംശയമൊന്നുമില്ല 12.5 കോടി രൂപ കിട്ടിയിട്ടുണ്ടെന്ന്. ലാവലിന്‍ സംഘടിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞ തുകയില്‍ നിന്ന് ഈ തുക കുറച്ചാണ് സി.ബി.ഐ കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത് എന്ന് പത്രങ്ങളായ പത്രങ്ങള്‍ പറയുന്നു. വന്ന തുക വന്നില്ലെന്ന് പറയും എന്നല്ലാതെ വരാത്ത തുക വന്നെന്ന് പറഞ്ഞ് പിണറായി വിജയനെ രക്ഷിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കില്ല എന്നതിനാല്‍ 12.5 കോടി വന്നു എന്നു തന്നെ കരുതാം. കിരണ്‍ തോമസിന്റെ ഈ പോസ്റ്റില്‍ സി.ബി.ഐ നല്‍കിയ കുറ്റപത്രം എന്ന പേരില്‍ സമകാലിക മലയാളം പ്രസിദ്ധീകരിച്ച സംഭവത്തില്‍ ഇങ്ങനെ കാണുന്നു..

...തല്‍ഫലമായി ഏകദേശം 12 കോടി രൂപ മാത്രമേ മലബാര്‍ കാന്‍സര്‍ സെന്ററിന്റെ നിര്‍മ്മാണത്തിന് എസ്.എന്‍.സി ലാവലിന്‍ ഒരു ടെക്നിക്കാലിയ കണ്‍സള്‍ട്ടന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ചെന്നൈ വഴി ചിലവിട്ടിട്ടുള്ളൂ.......”

ഇന്ന് മാധ്യമങ്ങളില്‍ വന്ന കണക്കനുസരിച്ചും 12.5 കോടി രൂപ വന്നു എന്ന് സി.ബി.ഐ പറഞ്ഞതായി കാണുന്നുണ്ട്. അതായത് മെര്‍കുഷിയോയുടെ 1201364 കനേഡിയന്‍ ഡോളര്‍ എവിടെ എന്ന ചോദ്യത്തിനു അര്‍ത്ഥമില്ലെന്നര്‍ത്ഥം. ഈ തുകയെ പൈസ വന്ന സമയത്തെ എക്സ്ചേഞ്ച് റേറ്റ് കൊണ്ട് ഗുണിച്ച് 8.98 കോടിയുടെ കൂടെ ചേര്‍ത്താല്‍ 12 കോടിയോടടുത്ത തുക കിട്ടും. വിശദീകരിക്കേണ്ടാത്ത വിധം ലളിതമാണ് ഈ കണക്ക്.

രണ്ടാമത്തെ പോസ്റ്റും പൊളിഞ്ഞെങ്കിലും മെര്‍കുഷിയോ നിരാശപ്പെടേണ്ട കാര്യമൊന്നുമില്ല. അഞ്ചോ, ആറോ, പത്തോ കോടി എവിടെ എന്ന് ചോദിക്കുന്നതിനേക്കാള്‍ നല്ലത് ഇന്നത്തെ മാധമങ്ങളില്‍ കാണുന്ന വലിയ തുകയെ കനേഡിയന്‍ ഡോളറിലേക്ക് മാറ്റി, കേസ് തെളിയുന്ന ദിവസത്തെ എക്സ്ചേഞ്ച് റേറ്റ് പാഴൂരിലോ മറ്റോ ചെന്ന് കണ്ടു പിടിച്ച് ഗുണിച്ച് 543.2843215 കോടിയുടെ അഴിമതി എന്നോ കാക്കത്തൊള്ളായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റൊമ്പത് കോടി രൂപ തൊണ്ണൂറ്റി ഒന്‍പത് പൈസയുടെ അഴിമതി എന്നോ ഒക്കെ തലക്കെട്ടിട്ട് മറ്റൊരു പോസ്റ്റ് ഇടുന്നതാണ്. ഗുഡ് വര്‍ക്ക് എന്ന് താഴെ എഴുതി കമന്റിടാന്‍ ആളെ ഒരുക്കി നിര്‍ത്താന്‍ മറക്കരുത് എന്നു മാത്രം.

കട്ടിലിനെ സംബന്ധിച്ച കണക്കുകള്‍ ഭാവന വിടരുന്നതനുസരിച്ച് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം.

ടെക്നിക്കാലിയയുടെ സൈറ്റില്‍ പ്രോജക്ട്സ്/ഹോസ്പിറ്റല്‍ എന്ന ഭാഗത്ത് ഇങ്ങനെ കാണുന്നു

Malabar Cancer Centre at Thalassery for Kerala Government aided by CIDA and coordinated by SNC Lavalin Inc., Canada - 275 bed Cancer center and Staff Housing unit.

link

ഇതവരുടെ പ്രോജക്ടാണ് എന്നതിലപ്പുറം ഇത്ര കിടക്കകളുള്ള ആശുപത്രി പണിതെന്നോ, പണിത് തീര്‍ത്തെന്നോ മറ്റോ ഇതിനര്‍ത്ഥമില്ല. ആംഗലേയ പരിജ്ഞാനം കമ്മിയായതിനാല്‍ തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ തിരുത്താന്‍ തയ്യാര്‍. സര്‍ക്കാര്‍ ഓര്‍ഡര്‍ അനുസരിച്ച് പണിതീരുമ്പോള്‍ 270 കിടക്കകളുള്ള ആശുപത്രിയാണ് വിഭാവന ചെയ്തിരിക്കുന്നത് എന്ന് ആദ്യപോസ്റ്റിലെ കമന്റില്‍ കിരണ്‍ തോമസ് സൂചിപ്പിച്ചിരിക്കെ ഇതില്‍ വസ്തുതാപരമായി തെറ്റുണ്ടോ എന്ന് സമയം ഉള്ളവര്‍ക്ക് തര്‍ക്കിച്ച് ഒരു തീരുമാനത്തിലെത്താവുന്നതാണ്. എന്തായാലും കാക്കത്തൊള്ളായിരം കോടി രൂപയുടെ അഴിമതിപ്പോസ്റ്റ് വരാനിരിക്കെ, ഈ കട്ടിലിന്റെ കാര്യത്തില്‍ തര്‍ക്കിക്കുന്നത് ആനയെ വിട്ട് കടുകിനെ പിടിക്കുന്നതായിപ്പോകും. ഒരു മരത്തല മാത്രം ഉള്ളവനു പത്തു തലയുള്ളവന്റെ ഒപ്പം പിടിക്കുക ക്ഷിപ്രസാധ്യവുമല്ലല്ലോ. ഷെമിക്കുക. ലാവലിനില്‍ നിന്ന് തുക വരാതായത് ആരു വൈദ്യുതി മന്ത്രി ആയിരിക്കുമ്പോള്‍ എന്നതൊക്കെ മാരീചന്റെയും അങ്കിളിന്റെയും പോസ്റ്റുകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുമുണ്ട്. അതിവിടെ വിവരിക്കാന്‍ ഉദ്ദേശ്യം ഇല്ല.

എതിര്‍ കമന്റിട്ടവരെ വിശേഷിപ്പിക്കുവാന്‍ അവര്‍ ഉപയോഗിച്ച പദപ്രയോഗങ്ങള്‍ പോസ്റ്റിട്ടവര്‍ക്ക് തന്നെയായിരിക്കും കൂടുതല്‍ ചേരുക എന്ന് മാത്രം സൂചിപ്പിക്കുന്നു. തോല്‍ക്കുന്നതിലും ഒരന്തസ്സുണ്ട്. പക്ഷേ അത് എല്ലാവരും കാണിക്കണമെന്ന് വാശിപിടിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ.

അങ്കിളിന്റെ മൂന്ന് പോസ്റ്റുകളിലും ആയിരത്തില്‍പ്പരം കമന്റുകളിലുമായി പരന്നു കിടക്കുന്ന ലാവലിന്‍ ചര്‍ച്ച വായിക്കുന്നതും, വര്‍ക്കേഴ്സ് ഫോറം, മാരീചന്‍, പി.എം.മനോജ് മുതലായ ബ്ലോഗുകളിലെ ലേഖനങ്ങള്‍ വായിക്കുന്നതും കണ്ടകശ്ശനിക്ക് ഗുണം ചെയ്യും. പണ്ടേ പൊളിഞ്ഞ കണക്കുകളും വാദങ്ങളും പുതിയതെന്ന മട്ടില്‍ അവതരിപ്പിച്ച് തുടരെത്തുടരെ നാണം കെടുന്നത് എതിര്‍പക്ഷക്കാരാണെങ്കില്‍പ്പോലും മരത്തലയനു സഹിക്കൂല...

അപ്പോ ശരി ...കാര്യങ്ങളൊക്കെ വിശദമായി മനസ്സിലാക്കി, സ്റ്റഫ് ഉള്ള എന്തെങ്കിലും വാദങ്ങളുമായി വരിക. സമയവും മൂഡും ഉണ്ടെങ്കില്‍, പോസ്റ്റ് മറുപടി അര്‍ഹിക്കുന്നുവെങ്കില്‍ മരത്തലയനും ഉണ്ടാവും അവിടെ.

ടില്‍ ദെന്‍, ഗുഡ് ബൈ..

Wednesday, May 6, 2009

ഹർത്താലാശംസകൾ

ബന്ദു മൂലം നഷ്‌ടപ്പെട്ട തൊഴിൽ ദിനങ്ങളെയോർത്ത് മാധ്യമങ്ങൾ വിലപിക്കാത്ത,
കാൻസർ വന്നു മരിച്ച പ്രിയ ഭർത്താവിനെ അവസാനമായൊന്നു കാണാൻ കൊതിക്കുന്ന ഭാര്യയുടെ വിങ്ങുന്ന മുഖത്തിന്റെ ക്ലോസപ്പിനായ് മാധ്യമങ്ങൾ നാടു ചുറ്റിയലയാത്ത,
ഹർത്താൽ ദിവസം വാഹന സൌകര്യമില്ലാത്തതു മൂലം ഹൃദയം പൊട്ടിമരിച്ചവരുടെ കണക്കെടുക്കാതെ മാദ്ധ്യമങ്ങൾ ഒതുങ്ങിക്കൂടുന്ന,
ഹർത്താൽ വിരോധം ഉച്ചസ്ഥരം ഉദ്‌ഘോഷിക്കുന്ന ഒരു പോസ്റ്റെങ്കിലും ഇട്ടില്ലെങ്കിൽ ചരിത്രപരമായ കടമ നിർവഹിച്ചില്ലല്ലോ എന്നോർത്ത് കേഴുന്ന ബൂലോക മാധ്യമ പുംഗവന്മാർക്ക് സുഖ സുഷുപ്തിയിലാറാടാൻ അവസരമൊരുക്കിയ,
ഹർത്താൽ വിരോധിയായ അത്ഭുതക്കുട്ടിക്ക് ഹർത്താൽ ഹാരമൊരുക്കി സ്വീകരണം നൽകുന്ന,
ഹർത്താൽ ദിവസം ഉപവാസം അനുഷ്‌ടിക്കുക എന്നത് ജീവിത വ്രതമാക്കിയ ഹസ്സനും കൂട്ടർക്കും മരത്തലയന്റെ ഹർത്താലാശംസകൾ