രാജാപ്പാര്‍ട്ടുകളുടെ കാലം കഴിഞ്ഞെന്നുള്ളത് വെറും തോന്നലാണു സഖാക്കന്മാരേ.
ഖദറിട്ട രാജാക്കന്മാര്‍ രാജകുമാരന്മാരോടും രാജകുമാരിമാരോടും ഒത്ത് ഞാന്‍ ജി, മോന്‍ ജി, മോള്‍ ജി കളിച്ചു കൊണ്ടിരിക്കുന്നതു കണ്ടിട്ടും കാര്യം മനസ്സിലാവാന്‍ മാത്രം വെവരം അല്ലെങ്കിലും നിങ്ങള്‍ക്കില്ലല്ലോ...
മാധ്യമത്തമ്പ്രാക്കളെ കണ്ടു പഠി. അവര്‍ക്കിതിലൊന്നും ഒരു കുഴപ്പവും തോന്നുന്നില്ലല്ലോ..
അച്ഛന്‍ ജിയുടെ പിന്‍ഗാമി മോള്‍ ജി ആണെന്നു പ്രമേയം പാസാക്കി എന്നൊരു വാര്‍ത്ത. മോള്‍ ജി ഔറംഗസേബാണെന്ന് മോന്‍ ജി പറഞ്ഞതായി മറ്റൊരു വാര്‍ത്ത. പിന്‍ഗാമിയെ തീരുമാനിച്ചിട്ടില്ലെന്ന് അച്ഛന്‍ജി പറഞ്ഞതായി വേറൊരു വാര്‍ത്ത.
കുറ്റപ്പെടുത്തലുകളില്ലാത്ത, ഇത് ജനാധിപത്യമോ എന്ന ചോദ്യമില്ലാത്ത, ആ വാര്‍ത്തയും ഈ വാര്‍ത്തയും മറ്റേ വാര്‍ത്തയും ഒരേ പോലെ ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറികളാക്കുന്ന മാധ്യമ തിരുവെഴുത്തുകള്‍. മീന്‍ എങ്ങിനെ ചാടിയാലും ഇത്തരം കുട്ടകളിലൊന്നിലാണ് കിടക്കേണ്ടത് എന്ന ആധുനിക ചാനല്‍ മൊഴിമുത്തുകള്‍. ഇതൊന്നും പോരെങ്കില്‍ വിയര്‍പ്പ് ഓഹരിക്ക് അര്‍ഹയായിട്ടും അത് തിരിച്ചു നല്‍കേണ്ടി വന്ന സുന്ദരിയെക്കുറിച്ചുള്ള വിലാപങ്ങള്‍...സുന്ദരനെക്കുറിച്ചുള്ള പുകഴ്ത്തിപ്പാടലുകള്‍...
ഇങ്ങിനെ പല സൈസ് രാജാപ്പാര്‍ട്ടുകള്‍ അരങ്ങു തകര്‍ക്കുന്നതിന്റെ ഇടയിലാണു ഭക്ഷ്യസുരക്ഷ, വിത്തു ബില്‍, വിലക്കയറ്റം, പൊതുമേഖലാ ഓഹരി വില്പന, ഊര്‍ജ്ജ പ്രതിസന്ധി, തുടങ്ങിയ തമാശകളുമായി രംഗബോധമില്ലാത്ത ചില കോമാളികളെപ്പോലെ നീയൊക്കെ രംഗത്ത് വരാന്‍ നോക്കുന്നത്.. രാജാപ്പാര്‍ട്ടുകള്‍ക്ക് വേണ്ടി സര്‍ക്കാരും സര്‍ക്കാരിനു വേണ്ടി രാജാപ്പാര്‍ട്ടുകളും സമത്വ സുന്ദരമായി ജനാധിപത്യ നാടകം കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് ഓരോരോ അപശകുനങ്ങള്‍ ഇടതുവശത്തു നിന്ന് പ്രവേശിക്കുവാന്‍ നോക്കുന്നത്..
ആരവിടെ???
നാടകത്തിനിടയില്‍ ബദല്‍ ഡയലോഗുകളുമായി വരുന്നവനെയൊക്കെ കുത്തിനു പിടിച്ചു പുറത്താക്കി അരങ്ങു വൃത്തിയാക്കൂ...
ജനാധിപത്യം എന്നത് ഞങ്ങളുടെ സ്ഥിരം നാടകവേദിയാണ്... സ്ക്രിപ്റ്റില്‍ ഇടം ഇല്ലാത്തവരൊക്കെ പോയി വല്ല തെരുവു നാടകവും കളി...
സമർപ്പണം
ഇന്നും തിരുവായ്‌ക്കെതിർവായില്ലാത്ത പ്രജകൾക്ക്
രാജാപ്പാര്‍ട്ടുകള്‍ അരങ്ങു തകര്‍ക്കുന്നതിന്റെ ഇടയിലാണു ഭക്ഷ്യസുരക്ഷ, വിത്തു ബില്‍, വിലക്കയറ്റം, പൊതുമേഖലാ ഓഹരി വില്പന, ഊര്‍ജ്ജ പ്രതിസന്ധി, തുടങ്ങിയ തമാശകളുമായി രംഗബോധമില്ലാത്ത ചില കോമാളികളെപ്പോലെ ചെലരൊക്കെ രംഗത്ത് വരാന്‍ നോക്കുന്നത്..
ReplyDeleteആരവിടെ???
നാടകത്തിനിടയില്‍ ബദല്‍ ഡയലോഗുകളുമായി വരുന്നവനെയൊക്കെ കുത്തിനു പിടിച്ചു പുറത്താക്കി അരങ്ങു വൃത്തിയാക്കൂ...
This comment has been removed by the author.
ReplyDeleteഒക്കെ നാടകം തന്നെ.
ReplyDeleteകണ്ടതിനെ കാണുന്നതിനെ തമസ്ക്കരിച്ചും, കാണാത്തതിനെ ഇല്ലാത്തതിനെ ഉണ്ടാക്കിയും അരങ്ങു തകര്‍ക്കുന്ന മാധ്യമ സുഹൃത്തുക്കള്‍ക്ക് ഒരൊറ്റ നാടകമേ ഉള്ളു. അവരുടെ സ്വന്തം രാജാപ്പാര്ട്ടു മാതം. അവിടെ ഒരു ജീയേയും അവര്‍ കാണില്ല...!
അവരും ഹർത്താൽ നാടകം ഭംഗിയായി കളിക്കുന്നുണ്ടല്ലോ
ReplyDeleteഇനിയും കട്ടിൽ നിറഞ്ഞുനില്ക്കും ഏറെ നാൾ
ReplyDeleteചൊറിയുന്നവരുടെ നഖം തേയത്തേയുള്ളൂ......
Well said :)
ReplyDelete