Tuesday, May 11, 2010

ബെസ്റ്റ് അണ്ണാ ബെസ്റ്റ്..

അണ്ണാ നില്ലണ്ണാ എവടെപ്പോണത് ?

ഒരു സൊപ്നത്തിന്റെ പൂര്‍ത്തീകരണത്തിനു പോണെടേയ്

എന്തരിനു പോണത് ?

ഒരു സൊകാര്യ സംഭാഷണത്തിനു പോണെടേയ്

എവടെ?

ലോ ലാ കണ്ടല്‍കാട്ടിന്റവടെ

ആര്ടെ കൂടെ?

ഒരു സി.പി.എം അനുഭാവി മനസ്സ് തൊറക്കാമെന്ന് പറഞ്ഞിട്ടുണ്ടെടേയ്..

അണ്ണന്റൂടെയാ?

എന്തെരെടേ അതിനു തകരാറ്? ഞാന്‍ പണ്ട് മഴ വന്നപ്പൊള്‍ സി.പി.എം ആപ്പീസിലൊക്കെ ക്യാറി നിന്നിട്ടുള്ള അണ്ണന്‍ തന്നെടേയ്

കണ്ടാ പറയൂല്ല കേട്ടാ..വര്‍ത്തമാനം കേട്ടാ തീരെ പറയൂല്ല...

നിനക്കെന്നെ വിലയില്ലെങ്കിലും ബാക്കിയുള്ളോര്‍ക്കൊക്കെ എന്നെ നല്ല വെലയാടേ..അതോണ്ടല്ലേ മനസ്സ് തൊറക്കാന്‍ എന്നെത്തന്നെ തെരഞ്ഞെടുത്തത്..

യെന്തരു കാര്യത്തീ മനസ്സുകളു തൊറക്കണത് സി.പി.എം പയല്..

വേറിട്ടൊരു ഗര്‍ജനമായ രാഹുല്‍ജിയാണ് ശരിക്കുള്ള കമ്മൂണിസ്റ്റെന്ന് സി.പി.എം അനുഭാവി എന്നോടവിടെ വെച്ച് മനസ്സ് തൊറക്കുമെടേയ്..

അയ്യോ അണ്ണാ, തൊറക്കാന്‍ പോണ കാര്യം അണ്ണന്‍ നേരത്തെ അറിഞ്ഞാ?

അറിഞ്ഞിട്ടല്ലെടേയ് രാവിലെ തന്നെ വെച്ച് പിടിക്കണത്..

അണ്ണന്‍ ആളു കൊള്ളാവല്ലോ..ഇതെങ്ങനെ ഒപ്പിച്ച് ?

ഇന്നലെ രാത്രി ലവന്‍ സൊപ്നത്തീ വന്ന് പറഞ്ഞെടേയ്..രാവിലെ ചേട്ടന്‍ കണ്ടല്‍കാട്ടിന്റവടെ വരണം, എനിക്ക് മനസ്സ് തൊറക്കണമെന്നൊക്കെ..

ബെസ്റ്റ് അണ്ണാ ബെസ്റ്റ്...ഈ സൈസ് മനോരമ തോല്‍ക്കും ഐഡിയ വേറെം ഉണ്ടോ അണ്ണാ?

നീ കളിയാക്കുകയൊന്നും വേണ്ടെടേയ്..സൊപ്നം ചിലര്‍ക്കു ചിലകാലമൊത്തിടും എന്നാണെടേയ് പ്രമാണം..

എന്നാ അണ്ണന്‍ നേരങ്ങളു കളയാതെ ചെല്ല്....ഞാന്‍ പോട്ട്..പച്ചരിക്കുള്ള വഴി നോക്കട്ടെ..

പോ പോ...അനുഭാവി മനസ്സ് തൊറന്നിട്ടു വേണം എനിക്ക് ലേഖനമെഴുതാന്‍...‍..ഭാവി പ്രധാനമന്ത്രി രാഹുല്‍ജിക്ക് ഇപ്പഴേ അഭിവാദ്യങ്ങള്‍ എന്ന തലക്കെട്ടില്‍..

അപ്പോ അങ്കമാലിയിലെ പ്രധാനമന്ത്രിയെപ്പറ്റി എഴുതുന്നില്ലേ?

അതെന്റെ അമ്മാവനല്ലെടേയ്. ..സൊന്തം അമ്മാവനെപ്പറ്റി എഴുതാന്‍ എനിക്കെന്താടേയ് തലക്ക് ഓളമുണ്ടോ?

11 comments:

  1. അപ്പോ അങ്കമാലിയിലെ പ്രധാനമന്ത്രിയെപ്പറ്റി എഴുതുന്നില്ലേ?

    അതെന്റെ അമ്മാവനല്ലെടേയ്. ..സൊന്തം അമ്മാവനെപ്പറ്റി എഴുതാന്‍ എനിക്കെന്താടേയ് തലക്ക് ഓളമുണ്ടോ?

    ReplyDelete
  2. എന്‍ഡിംഗ് തകര്‍ത്തു.

    ReplyDelete
  3. ഇഷ്ടമായി.. ഇനിയും ഒത്തിരി മനസ് തുറക്കലുകള്‍ കേള്‍ക്കേണ്ടി വരും...
    :)

    ReplyDelete
  4. അണ്ണേ നുമ്മക്ക്‌ ദാ ഇപ്പൊ പിതൃശൂന്യ (ശൂന്യ പിതൃ) പുരസ്കാരം പ്രഖ്യാപിച്ചു ലോ അണ്ണന്‍.ടി അണ്ണന്‍ ബഹുപിതൃ ആയ അഹങ്കാരാ എന്നൊന്നും നുമ്മ പറയൂല.

    ReplyDelete
  5. അനുഭാവി മനസ്സ് തൊറന്നിട്ടു വേണം എനിക്ക് ലേഖനമെഴുതാന്‍.

    എഴുതിയിട്ട് മനസ്സ്‌ തുറന്നതാനെന്നു ചേര്‍ത്താല്‍ മതി, എല്ലാരും ചെയ്യുന്നത് പോലെ.

    ReplyDelete