Thursday, May 13, 2010

മരോരമയുടെ ആൽ ..


മനോരമയെ അഭിനന്ദിച്ച് മന്ത്രി ബിനോയ് വിശ്വം -മനോരമ

കാലഘട്ടത്തിന്റെ ആവശ്യമറിഞ്ഞ് ‘കേരളം തീച്ചുളയില്‍ ’എന്ന ചര്‍ച്ച സംഘടിപ്പിച്ച മനോരമയുടെ പ്രവര്‍ത്തനം അഭിനന്ദനീയമാണെന്ന് മന്ത്രി ബിനോയ് വിശ്വം.

(മനോരമയുടെ ബാക്കി പ്രവർത്തനമൊക്കെ ഒരു വകയ്ക്ക് കൊള്ളാത്തതെന്ന് വ്യംഗ്യം)

തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മനോരമയ്ക്ക് പൂര്‍ണ പിന്തുണ മന്ത്രി പ്രഖ്യാപിച്ചു.

(അവന്മാര്‍ മരവുംനട്ട് നടന്നുകൊണ്ടിരുന്നാല്‍ ബാക്കിയുള്ളോര്‍ക്കിത്തിരി കെടക്കപ്പൊറുതി ഉണ്ടാവൂല്ലോ എന്നു സാരം..)

മരം വച്ചുപിടിപ്പിക്കല്‍ പ്രസ്ഥാനത്തിന് മനോരമ മുന്‍കൈ എടുത്താല്‍ വ്യക്ഷത്തൈകളും സാങ്കേതിക സഹായവും സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

(an idle mind is devil's workshop എന്നാണല്ലോ.. ഓനിക്കൊരു പണി കൊടുത്താല്‍ വിഷവാര്‍ത്തക്കിത്തിരി ശമനം കിട്ടൂലോന്ന് മന്ത്രി )

ആഗോളതാപനത്തിന്റെ പ്രശ്നങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനും മനോരമ പോലെയുള്ള പ്രസ്ഥാനങ്ങള്‍ക്ക് മാത്രമേ സാധിക്കൂ. മരം നടുക മാത്രമല്ല അതിനെ പരിലാളിച്ച് വളര്‍ത്തണമെന്ന സന്ദേശം ക്യതൃമായി ജനങ്ങളിലെത്താനും മനോരമയെപ്പോലെ മാധ്യമങ്ങള്‍ക്ക് സാധിക്കും.

(എത്രത്തോളം പരിപാലിക്കുന്നുവോ അത്രത്തോളം സുഖം..അങ്ങനെ പരിപാലിച്ചോണ്ട് ഇരിയെടേയ് എന്ന് മന്ത്രി)

ആഗോളതാപനം മുഖ്യവിഷയമായി എടുത്ത് മനോരമ മുന്നോട്ടുവയ് ക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണപിന്തുണയും അദ്ദേഹം കോട്ടയത്ത് പ്രഖ്യാപിച്ചു.

(വേറെ ഏതെങ്കിലും വിഷയത്തില്‍ കൈവെച്ചാല്‍ പൊറുക്കൂല, കേട്ടാ..)

2 comments: