എന്തോന്ന് ഇന്‍ഡ്യ ...അതൊക്കെ ബോംബെ അല്ലിയോ എന്നത് പഴയൊരു ഫലിതമാണ്. കേരളത്തില്‍ നിന്ന് ബോംബൈയിലേക്ക് തൊഴില്‍ തേടി പോകുന്നവരില്‍ ചിലര്‍ തിരിച്ചു വന്നിട്ട് നടത്തുന്ന പൊങ്ങച്ചത്തെ കളിയാക്കുന്നതിനായി ഏതോ രസികന്‍ ഉണ്ടാക്കിയ ഒന്ന്. ഇന്ന് ബോംബൈ ഇല്ല. അത് മുംബൈ ആയിരിക്കുന്നു..എന്നാല്‍ എന്തോന്നിന്‍ഡ്യ...അതൊക്കെ മുംബൈ അല്ലേ എന്ന് ചോദിക്കുന്ന ചിലരുടെ വംശം കുറ്റിയറ്റിട്ടില്ല എന്ന് ഇടക്കിടെ വരുന്ന വാര്‍ത്തകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. സ്വന്തം പ്രസക്തി നഷ്ടപ്പെട്ടുവോ എന്ന് ആശങ്കാകുലരാകുന്ന അവസരങ്ങളില്‍ തങ്ങളും ജീവിച്ചിരിപ്പുണ്ട് എന്നറിയിക്കാനായി ഇത്തരം ചില ഉദ്ധീരണങ്ങള്‍. പഴയ ബോംബൈ വാചകം നിര്‍ദ്ദോഷമായ പൊങ്ങച്ചമാണെങ്കില്‍ ഇന്നത്തെ മുംബൈ വാചകം കറകളഞ്ഞ മണ്ണിന്റെ മക്കള്‍ വാദത്തിന്റെയും സങ്കുചിത ചിന്തയുടെയും വിഷലിപ്തമായ സൃഷ്ടിയത്രെ.
ഒരു മറാത്തിയാണെന്നതില്‍ അഭിമാനമുണ്ടെന്നും എന്നാല്‍ ഒരു ഇന്ത്യക്കാരന്‍ എന്നതിനാണ് പ്രഥമ പരിഗണനയെന്നും ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞതിനെതിരെ വാളും മുഖപ്രസംഗവുമായി ഇറങ്ങിയിരിക്കുകയാണ് ശിവസേനയും ബാല്‍ താക്കറെയും സാമ്‌നയും. ക്രിക്കറ്റ് കളിക്കാരന്‍ ക്രിക്കറ്റ് കളിച്ചാല്‍ മതിയെന്നും രാഷ്ട്രീയത്തിലേക്ക് ബാറ്റേന്താന്‍ വരേണ്ടെന്നുമാണത്രെ വെരട്ട്.
കിട്ടുന്ന ആദ്യ അവസരത്തില്‍ മറ്റുള്ളവരുടെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യാന്‍ മടിയില്ലാത്തവര്‍ രാജ്യത്തെ അനുകൂലിച്ച് ഒരുത്തന്‍ പറയുമ്പോള്‍ ഉടനെ എതിര്‍ക്കാന്‍ ഇറങ്ങുന്നതില്‍ ചെറ്റത്തരമുണ്ട്. അവരുടെയും അവരുടെ കൂട്ടത്തിലെ മറ്റുള്ളവരുടെയും രാജ്യസ്നേഹ ഗീര്‍വാണത്തിന്റെ പൊള്ളത്തരങ്ങള്‍ ഉടുതുണിയില്ലാതെ മുന്നില്‍ നില്‍ക്കുന്ന അവസ്ഥ.
ലോകത്തെക്കുറിച്ച് ചിന്തിക്കുന്നവനോട് ഇവര്‍ രാജ്യത്തെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ മതിയെന്നു പറയും. രാജ്യത്തെക്കുറിച്ച് ചിന്തിച്ചാല്‍ ഇവര്‍ സംസ്ഥാനത്തെക്കുറിച്ച് ചിന്തിച്ചാല്‍ മതിയെന്നു പറയും. പിന്നെ ജില്ലയാകും, താലൂക്കാകും, വില്ലേജാകും, താന്‍ താമസിക്കുന്ന ചുറ്റുവട്ടം ആകും. പിന്നെ താന്‍..താൻ മാത്രമാകും..
ഊച്ചാളികള്‍...
*
വാൽ
ലോകത്തിലെ പട്ടിണിക്കാരുടെ എണ്ണം 100 കോടി കവിഞ്ഞെന്നോ? അതിനു ഞാനെന്നാ വേണമേടാ ഊ.......വ്വേ?
Monday, November 16, 2009
Saturday, November 14, 2009
സഭാകമ്പം/പിണറായീന്റെ കൊട്ടാരം
ഇത്തവണ തലേക്കെട്ട് രണ്ടാണ്..പഴയ വിജയശ്രീന്റെ ‘യൌവനം-വണ്ടിക്കാരി‘ സിലിമേടെ പോലെ..ഇന്റര്‍ബെല്ലു വരെ ഒരു സിലിമാ..ലത് കഴിഞ്ഞാ ബേറൊന്ന്..
കഴുത്തേ തലകാണുവോ ഇല്ലയോ എന്ന സംശയത്തിനു മറുപടിയായതുകൊണ്ടാണ് രണ്ട് തലക്കെട്ടിട്ടത്..കള്ളക്കമ്മുക്കള് ഒരു തലക്കെട്ട് വെട്ടിയാല്‍ മറ്റൊന്ന്....ഈ തലവെട്ട് കമ്മുക്കളുടെ ഇടയില്‍ പെട്ടാല്‍ രാവണന്‍ പോലും ലങ്ങ് ബാംഗലൂരുവില്‍ ചെന്ന് താമസമാക്കും..പോസ്റ്റിടാന്‍ ഒരു ഒറപ്പിന്. :)
*
ഒരു സഹോദരന്‍ ഒരു പോസ്റ്റില് ഒരു കമന്റില് ഇങ്ങനെ പറയുകയുണ്ടായി...
ഞാന്‍ കോളേജില്‍ പി.ഡി.സി യ്ക്ക് പഠിയ്ക്കുമ്പോള്‍ ഒരു കെ.എസ്.യു നേതാവുണ്ടായിരുന്നു. ആകര്‍ഷകമായ വ്യക്തിത്വം കൊണ്ട് ആരെടെയും ആദരവു പിടിച്ചുപറ്റാന്‍ കഴിവുള്ള ആള്‍. അന്ന് പുള്ളിക്കാരന്‍ ഡിഗ്രിയ്ക്ക് പഠിയ്ക്കുകയായിരുന്നു. പിന്നീട് ഒരിയ്ക്കല്‍ കണ്ടപ്പോള്‍ പുള്ളി കാര്യവട്ടത്ത് എം.എയ്ക്ക് പഠിയ്ക്കുകയായിരുന്നു. രാഷ്ട്രീയമൊക്കെ ഇപ്പോഴുമുണ്ടോ എന്ന ചോദ്യത്തിന് ചിരിച്ചുകൊന്ട് രാഷ്ട്രീയവും കൊണ്ട് അങ്ങോട്ടു ചെന്നാല്‍ കഴുത്തിനുമുകളില്‍ തലകാണില്ല എന്നായിരുന്നു മറുപടി.
ഇതിനൊരു മറുപടി നല്‍കുവാനായിക്കൊണ്ട്, ഒരു വിശദീകരണം നല്‍കുവാനായിക്കൊണ്ട് ഇങ്ങനെ പറയേണ്ടിയിരിക്കുന്നു...
സഹോദരന്‍ ശുദ്ധനായ ഒരു പാവം ആട്ടിങ്കുട്ടി ആകുന്നു..നിഷ്കളങ്കനും കാപട്യമില്ലാത്തവനും ആകുന്നു. തലയില്‍ കഴുത്ത് കാണില്ലെന്നു പറഞ്ഞ മറ്റേ സഹോദരന്റെ വാക്കുകള്‍ പൂര്‍ണ്ണമായും ‘വിശ്വസിക്കുക‘ വഴി, ശരിയാണെന്നു കരുതുക വഴി,അതിങ്ങനെ പ്രചരിപ്പിക്കുക വഴി സഹോദരന്റെ ഉള്ളിലെ ഇരുപ്പുവശം പുറത്തേക്ക് വരികയാണെന്നു മനസ്സിലാക്കാന്‍ പോലും സാധിക്കാത്തവണ്ണം സഹോദരന്‍ ഒരു നിഷ്കളങ്കന്‍ ആകുന്നു. തലയില്ലാത്തവര്‍ക്ക് മത്സരിക്കാന്‍ കഴിയുന്ന ഒരു കാമ്പസ് ആണ് കാരിയവട്ടം എന്നാണോ സഹോദരാ പറഞ്ഞുകൊണ്ട് വരുന്നത്? സഹോദരന്റെ പാര്‍ട്ടിക്കാര്‍ സ്ഥിരമായി, എല്ലായ്പ്പോഴും, എല്ലാ കാലത്തും മത്സരിക്കുകയും, തെരഞ്ഞെടുപ്പില്‍ നില്‍ക്കുകയും ചെയ്യുന്ന കാമ്പസ് തന്നെയാണ് സഹോദരാ കാരിയവട്ടം. പച്ച തൊടാതെ പോകുന്നത് കയ്യിലിരുപ്പ് കൊണ്ടല്ലെ എന്ന് ചിന്തിക്കൂ സഹോദരാ.
2001 വര്‍ഷത്തെ ഒരു വാര്‍ത്ത പറയുന്നത് കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയിലെ ഗ്രൂപ്പിസം എന്ന സാത്താന്റെ സന്തതി കെ.എസ്.യു എന്ന കുഞ്ഞിനെയും ആവേശിച്ചതിനാലാണ് സഹോദരന്റെ കക്ഷി പരാജത്തിന്റെ കടലിലേക്ക് പതിച്ചത് എന്നാണ് സഹോദരാ. തല ഉള്ളത് കൊണ്ടായിരിക്കണമല്ലോ സഹോദരാ അവര്‍ തെരഞ്ഞെടുപ്പില്‍ നിന്നതും തോറ്റതും. തലയില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാം എന്ന് കേരള യൂണിവേഴ്സിറ്റി നിയമങ്ങളില്‍ പറയുന്നില്ലല്ലോ സഹോദരാ. ബുദ്ധിയുള്ള കെ.എസ്.യു സഹോദരങ്ങള്‍ ജയിക്കാന്‍ അവസരങ്ങള്‍ ഇല്ലാത്തിടത്തും, എന്തെങ്കിലും തടയാന്‍ സാധ്യതകള്‍ ഇല്ലാതെ പോകുന്ന ഇടങ്ങളിലും സ്വന്തം തല കൊണ്ടു വെക്കില്ല എന്നല്ലേ സഹോദരാ സഹോദരന്റെ സഹോദരന്‍ പറഞ്ഞതിന്റെ പച്ചപ്പരമാര്‍ത്ഥം? ചിന്തിച്ച് അതായത് ധാനിച്ച് കാര്യങ്ങള്‍ മനസ്സിലാക്കൂ സഹോദരാ. ഈ പോയിന്റ് ഇവിടെ പറയുവാനായിക്കൊണ്ട് അവസരം തന്ന സഹോദരന്റെ കമന്റിനു ഒരു നന്ദിയുണ്ട് സഹോദരാ..
ഈ സഹോദരന്‍ തന്നെ മറ്റൊരു പോസ്റ്റില്,മറ്റൊരു കമന്റില് ഇങ്ങനെയും പറയുകയുണ്ടായി...
സി.പി.എം നെ കള്ളവോട്ടുമായി ബന്ധപ്പിയ്ക്കുമ്പോള്‍ ചില സി.പി.എം ചായ്‌വുള്ളവര്‍ക്ക് അമര്‍ഷമുള്ളതുപോലെ തോന്നുന്നു.(കോണ്‍ഗ്രസ് കള്ളവോട്ട് ചെയ്യുന്നില്ല എന്നല്ല സി.പി.എം കള്ളവോട്ടു ചെയ്യുന്നുണ്ട് എന്നതാണ് എന്റെ പോയിന്റ്.)

സഹോദരാ, രണ്ടു കൂട്ടരും കള്ളവോട്ട് ചെയ്യുന്നുവെങ്കില്‍, അതിലൊരുത്തന്റെ കാര്യം മാത്രം എപ്പോഴും പറയുന്നത് മനഃസാക്ഷിക്കു നിരക്കുന്ന പ്രവൃത്തിയാണോ? കെ.എസ്.യുവിന്റെ ആട്ടിങ്കുട്ടികള്‍ സ്വന്തം സംഘടനാ തെരഞ്ഞെടുപ്പില്‍ വരെ കള്ളവോട്ട് ചെയ്തതിന്റെ വര്‍ത്തമാനങ്ങള്‍ സഹോദരന്റെ കര്‍ണ്ണങ്ങളില്, നയനങ്ങളില്, ഇന്ദ്രിയങ്ങളില് പതിയാതെ പോയതാണോ? എക്സ്പ്ലോറര്‍ എടുത്ത്, മൂന്ന് ബ്ലോഗ് തള്ളി, മൂന്ന് പോസ്റ്റ് തള്ളി വായിച്ചാല്‍ അറിയാവുന്ന കാര്യമല്ലേ ഉള്ളൂ സഹോദരാ. സഹോദരന്‍ ഈ പോസ്റ്റില് പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നല്ലവണ്ണം മനസ്സിരുത്തി വായിപ്പാനായിക്കൊണ്ട് അപേക്ഷ. സ്വന്തം ഭവനങ്ങളില്‍ കള്ളത്തരം കാണിക്കുന്ന കുട്ടികള്‍ അതായത് പിഞ്ചുപൈതങ്ങള്‍ പുറത്ത് വരുമ്പോള്‍ എന്തൊക്കെ അതിക്രമം കാണിക്കില്ല?
ആ സഹോദരന്‍ ഇങ്ങനെ തുടരുകയുണ്ടായി....
കഴിഞ്ഞ ലോക് സഭാ ഇലക്ഷനില്‍ എന്റെ വോട്ട് കള്ളവോട്ടായി കമ്യൂണിസ്റ്റു പാര്‍ട്ടി പ്രവര്‍ത്തകര്‍ ചെയ്തു എന്നതിന് വിശ്വാസയോഗ്യമായ മൊഴികളുണ്ട്. എന്റെ മാത്രമല്ല സ്ഥലത്തില്ലാതിരുന്ന എനിയ്ക്കു പരിചയമുള്ള മറ്റു ചിലരുടെയും.(സ്ഥലത്തില്ലാതിരുന്നതിനാല്‍ ഞാന്‍ വോട്ടുചെയ്യാന്‍ എത്തില്ല എന്ന് പ്രിസൈഡിംഗ് ഓഫീസറെ അറിയീച്ചിരുന്നു, ഒരു നടപടിയും പുള്ളി സ്വീകരിച്ചുമില്ല.) ചോദ്യം ചെയ്ത കോണ്‍ഗ്രസിന്റെ ബൂത്ത് ഏജന്റിന്റെ മര്‍ദ്ദിയ്ക്കുകയും വിരട്ടിയോടിയ്ക്കുകയും ചെയ്തു. വോട്ടു ചെയ്തവരുടെ ലിസ്റ്റ് വിവരാവകാശം വഴി കിട്ടാന്‍ വഴിയുണ്ടോ എന്നറിയാല്‍ ചന്ദ്രേട്ടന്‍ വഴി അങ്കിളിനെ സമീപിച്ചിരുന്നു. സാധ്യതയില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. അല്ലായിരുന്നെങ്കില്‍ സകലവിധ തെളിവുകളും കൂടെ കുറഞ്ഞപക്ഷം ഒരു പോസ്റ്റെങ്കിലും ഇടാന്‍ കഴിയുമായിരുന്നേനേ.(ഉറപ്പ്)

സഹോദരന്‍ വിശ്വാസയോഗ്യം എന്ന് വിശേഷിപ്പിക്കുന്നത് വിശ്വാസത്തിന്റെ പുറത്ത് തന്നെയാണോ എന്നറിയുവാനായിക്കൊണ്ട് അത്യധികമായ ആകാംക്ഷ ഉളവായിരിക്കുന്നു. വിശ്വാസയോഗ്യത്തിന്റെ നിര്‍വചനം എന്താണന്നറിയുവാനായിക്കൊണ്ട് അത്യധികമായ ജിജ്ഞാസ അതായത് ക്യൂരിയോസിറ്റി ഉളവായിരിക്കുന്നു. സഹോദരന്‍ വിശദീകരിക്കുമല്ലോ.
സ്ഥലത്തില്ലാതിരുന്ന സഹോദരന്‍ പ്രിസൈഡിങ്ങ് ആപ്പീസറെ വര്‍ത്തമാനങ്ങള്‍ അറിയിച്ചത് കത്ത് വഴിയോ ഫോണ്‍ വഴിയോ ആയിരിക്കണമല്ലോ. സഹോദരന്റെ കയ്യക്ഷരവും ശബ്ദവും കേട്ട ഉടന്‍, കണ്ടയുടന്‍ സഹോദരന്റെ പാര്‍ട്ടിയേതെന്ന് മനസ്സിലാക്കിയ, പ്രിസൈഡിങ്ങ് ആപ്പീസറുടെ നാമം വാഴ്ത്തപ്പെടട്ടെ. കോണ്‍ഗ്രസ് കയ്യക്ഷരവും കോണ്‍ഗ്രസ് ശബ്ദവും ഉണ്ട് എന്ന ഈ പുതിയ വിവരം അത്യധികമായ ആഹ്ലാദത്തെ പ്രദാനം ചെയ്യുന്നു സഹോദരാ. എങ്കിലും സാത്താന്‍ ഒരു സംശയം മനസ്സില്‍ ഉരുവാക്കുന്നു. പ്രിസൈഡിങ്ങ് ആപ്പീസര്‍ ഒരു നടപടിയും എതിര്‍ക്കാതിരുന്നത് സഹോദരന്റെ പാര്‍ട്ടിക്കാരെ സഹായിക്കാനും ആയിക്കൂടേ? കള്ളവോട്ട് ചെയ്തെന്നു ഉറപ്പുണ്ടായിരുന്നുവെങ്കില്‍ സഹോദരന്റെ ആളുകള്‍ക്ക് ചലഞ്ച് ചെയ്യാമായിരുന്നില്ലേ സഹോദരാ?
ബൂത്തില്‍ ഇരിക്കുവാന്‍ സഹോദരന്റെ പാര്‍ട്ടിക്കാര്‍ക്ക് ഇപ്പോഴും ആളുകള്‍ ഉണ്ട് എന്നത് സന്തോഷമുളവാക്കുന്ന കാര്യം തന്നെ. തിരുവനന്തപുരം തിരുവനന്തപുരം എന്ന് പേരായ ഒരു സ്ഥലത്ത് ശശിസഹോദരന്‍ ശശിസഹോദരന്‍ എന്നു പേരായ ഒരു സഹോദരന്‍ കയ്യിലെ കാശുമുടക്കി ഏജന്‍സിയില്‍ നിന്നും ആളെ വെച്ചാണ് സ്ലിപ്പുകള്‍ നല്‍കിയതും ബൂത്തില്‍ ഇരുത്തിയതും എന്ന വര്‍ത്തമാനം വായിക്കുകയുണ്ടായി. അങ്ങിനെയല്ലാതെയും ഉണ്ട് എന്നത് വിശ്വാസയോഗ്യമായ വിവരം തന്നെ എന്ന് കരുതുന്നു. ആ ശശി സഹോദരന്‍ വിജയത്തെ പ്രാപിക്കുകയാല്‍ മുടക്കിയ ധനം തിരിച്ചു പിടിക്കാനായിക്കൊണ്ട് കഴിയും എന്നതും സന്തോഷമുളവാക്കുന്ന വര്‍ത്തമാനം തന്നെ.
സഹോദരന്‍ എഴുതാമെന്ന് ഉറപ്പ് നല്‍കിയ പോസ്റ്റ് വരാത്തതില്‍ ഖേദിക്കുന്നു. എങ്കിലും രഹസ്യസ്വഭാവമുള്ള ലിസ്റ്റുകള്‍ വേണമെന്ന് വാശി പിടിക്കുന്നത് എത്രമാത്രം ശരിയാണെന്ന കാര്യത്തില്‍ സന്ദേഹം നിലനില്‍ക്കുന്നു സഹോദരാ. ആ ലിസ്റ്റ് പുറത്താവുകയാണെങ്കില്‍ കോണ്‍ഗ്രസിനു വോട്ട് ചെയ്ത സഹോദരങ്ങളെ സാത്താന്റെ സന്തതികളായ മാര്‍ക്സിസ്റ്റുകാര്‍ ആക്രമിക്കുകയില്ലേ സഹോദരാ? അനാവശ്യകാര്യങ്ങള്‍ പുറത്താക്കുക വഴി സ്വന്തക്കാരെ ദ്രോഹിക്കുന്നത് ശരിയാണോ സഹോദരാ? നിന്നെപ്പോലെ നിന്റെ അയല്‍വോട്ടറെയും സ്നേഹിക്കുക എന്നല്ലേ സഹോദരാ പ്രമാണം?
ആ സഹോദരന്‍ ഇവ്വിധം തുടരുകയുണ്ടായി....
സുധീരന്‍ ആലപ്പുഴയില്‍ തോറ്റ ലോക്സഭാ ഇലക്ഷനില്‍ ഒരേ പെണ്‍കുട്ടിതന്നെ(കമ്യൂണിസ്റ്റു പാര്‍ട്ടി) ഒരു നാലഞ്ചുവോട്ടെങ്കിലും ചെയ്തതു കണ്ടൂ എന്ന് എന്റെ ഒരു സഹപാഠി അവകാശപ്പെട്ടിട്ടൂണ്ട്.(വിശ്വാസയോഗ്യം,എന്നോടു കള്ളം പറയണ്ട കാര്യം അവര്‍ക്കില്ല.)

സഹോദരികള്‍ പറഞ്ഞാല്‍ വിശ്വസിക്കാത്തവന്‍ സഹോദപട്ടത്തിനു അര്‍ഹനല്ല എന്നത് സത്യം തന്നെ സഹോദരാ. എങ്കിലും നാലഞ്ച് എന്നു പറയുമ്പോള്‍ നാലോ അഞ്ചോ എന്ന് ചില അവിശ്വാസികള്‍ ചോദിക്കുകയാണെങ്കിന്‍ എന്ത് മറുപടി പറയും സഹോദരാ? നാലഞ്ച് ഇരുപതായിക്കൂടേ സഹോദരാ? ഇടതുപക്ഷക്കാരിയാകയാല്‍ ആ സഹോദരിയെ കുടിക്കുന്ന വെള്ളത്തില്‍ വിശ്വസിക്കാന്‍ കൊള്ളില്ല സഹോദരാ. ഇരുപത് കള്ളവോട്ട് ചെയ്തിട്ട് നാല് അഥവാ അഞ്ച് എന്ന് തെറ്റിദ്ധരിപ്പിച്ചതായിരിക്കും സഹോദരാ. പല പെണ്‍കുട്ടികള്‍ അവരുടെ വോട്ട് തന്നെ ചെയ്താല്‍ അതിനെ കള്ളവോട്ട് എന്ന് പറയാന്‍ പറ്റുകയില്ല സഹോദരാ. ‘ഒരേ പെണ്‍കുട്ടി തന്നെ’ എന്ന് സഹോദരന്‍ എടുത്ത് പറയേണ്ട കാര്യമില്ല.
ആ സഹോദരന്‍ ഇവ്വിധവും തുടരുകയുണ്ടായി....
കള്ളവോട്ടു ചെയ്തതിന്റെ കഥകള്‍ ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ വിവരിച്ചിട്ടൂണ്ട്. കയ്യിലെ മഷി തൂത്തുകളയാല്‍ ലായകങ്ങള്‍ വരെ പാര്‍ട്ടി അറേഞ്ച് ചെയ്യാറൂണ്ടത്രെ.(കേട്ടറിവുമാത്രം, വിശ്വാസയോഗ്യമാണോ എന്നറിയില്ല.)

സഹോദരന്റെ കേട്ടറിവു തന്നെയാണു സഹോദരാ യഥാര്‍ത്ഥ അറിവ്. അതിനു മീതെ ഒരു വിക്കിയും പറക്കില്ല സഹോദരാ. പിണറായിയില്‍ നിന്നുള്ള സഹോദരനായ വിജയന്റെ കമലാ എന്റര്‍പ്രൈസസ് (അതേ സഹോദരാ..പുരാണങ്ങളില്‍ പ്രതിപാദിക്കുന്ന അതേ സിംഗപ്പൂര്‍ കമ്പനി തന്നെ) തങ്ങളുടെ ഫാക്ടറിയില്‍ നിന്ന് പുറത്തിറക്കുന്ന ഉല്പന്നം ഈ ലായകങ്ങള്‍ ആണു സഹോദരാ. ബിനീഷ് കൊടിയേരി എന്ന മറ്റൊരു സഹോദരനാണു സഹോദരാ അതിന്റെ മൊത്തവും ചില്ലറയും ആയ വ്യാപാരത്തിന്റെ നാഥന്‍. തോമസ് ഐസക്ക് എന്ന സഹോദരനാണു സഹോദരാ അതിനാവശ്യമായ ധനകാര്യം കൈകാര്യം ചെയ്യുന്നത്. എം.എ. ബേബി എന്ന സഹോദരനാണു സഹോദരാ ഉല്പാദനത്തിനാവശ്യമായ വിദ്യാഭ്യാസം നല്‍കുന്നത്. പാലോളി മുഹമ്മദ് കുട്ടി എന്ന അല്പം മൂത്ത സഹോദരനാണു സഹോദരാ പ്രാദേശികമായ വില്പനക്ക് കളമൊരുക്കുന്നത്. സ്ഥലത്തില്ലാഞ്ഞിട്ടും മറ്റെല്ലാ കാര്യങ്ങളും അറിയുന്ന സഹോദരന്‍ ഈ വര്‍ത്തമാനങ്ങള്‍ അറിയാതെ പോയത് സാത്താന്റെ കളി തന്നെ. ക്രൈം നന്ദന്‍ എന്ന സഹോദരനും ‘ഭൂമി‘ കുമാരന്‍ എന്ന സഹോദരനും ഇതൊന്നും പറഞ്ഞു തന്നില്ലെ സഹോദരാ?
ഈ ഒരു ടൈമില്, ഈയൊരു അവസരത്തിങ്കല്, ഈയൊരു പ്രത്യേക സ്ഥിതിവിശേഷത്തിങ്കല് വിട പറയുകയാണ്. ഇനിയും ആവശ്യം വരികയാണെങ്കില്, സന്ദര്‍ഭം സംജാതമാകയാണെങ്കില് വീണ്ടും കാണാം സഹോദരാ...
*
ളോഹയും കളസവും ഊരിയിട്ടപ്പോള്‍ ഒന്ന് ഫ്രീ ആയപ്പോള്‍ യെന്തൊരാശ്വാസം...
പിണറായി വിജയന്റെ ‘കൊട്ടാര’ത്തിന്റെ ഫോട്ടോയെന്ന് പറഞ്ഞ് പാറിനടക്കുന്ന പിതൃശൂന്യ ഇമെയിലിന്റെ വകേലൊരു തന്തയാവാനും തൊട്ടിലിലിട്ട് കളിപ്പിക്കാനും ആളുകള്‍ ഉണ്ടെന്നറിഞ്ഞപ്പ പെരുത്ത് സന്തോഷ..ഫോട്ടോവില്‍ കാണണ കോപ്പ് ആരിന്റെയെന്നറിയില്ല. ന്നാലും പിണറായീന്റേതെന്ന് പറഞ്ഞാ നാലാളു പോസ്റ്റിക്കേറും.....അതിന്റെ ലൊക്കേഷം കണ്ടുപിടിക്കാന്‍ മത്സരം വെച്ചാ സന്ദേശം മനസ്സിലാക്കി ചൊറിക്കമന്റുമായി ഒന്നരമുതല്‍ അഞ്ചരവരെയുള്ള ടീംസ് വന്നോളും..
പിന്നെ അരെങ്കിലും എതിര്‍ത്താല്‍ പറയാന്‍ ചില മുന്‍കൂര്‍ ജാമ്യങ്ങള് വേണം..ഞാനും സഖാവാണെന്ന അവകാശവാദം മതിയാകും..തള്ളേ..പണ്ട് നുമ്മയും സഖാവായിരുന്നെന്ന് അവകാശപ്പെടാത്ത ഒരു സംഘപരിവാറിയെയൊ കാങ്കിര്‍സുകാരനെയോ കണ്ടിട്ട് മരിക്കണമെന്ന മോഹം വടികുത്തിപ്പിരിയത്തേ ഉള്ളൂ എന്നാണ് തോന്നുന്നത്.
വരുന്ന ഇമെയിലിലെ പടം ഒരാളുടെ വീടാണെന്ന് പറഞ്ഞ് കിട്ടിയാല്‍ തലയ്ക്ക് വെളിവുള്ളവന്‍ ആദ്യം ചെയ്യേണ്ടത് അത് ശരിയോ എന്ന് ചെക്ക് ചെയ്യുക എന്നതാണ്. “നുമ്മ ബിശ്വസിക്കണില്ലാ, യെന്നാലും ആ ബീടിന്റെ പോട്ടം പോസ്റ്റുകാണെന്ന്“ ജാമ്യനെടുക്കേണ്ടി വരുന്നതിന്റെ കാരണം ശരീരത്തിന്റെ ചില പ്രത്യേകഭാഗങ്ങള്‍ക്ക് ആവശ്യത്തിനുറപ്പില്ല എന്നതാണ്. പത്രങ്ങളും ചാനലുകളും ഇത്രയും കാലമായി കൊട്ടാരത്തിന്റെ ഫോട്ടോ പ്രസിദ്ധീകരിക്കാത്തതെന്തുകൊണ്ട് എന്ന ചോദ്യം സ്വയം ചോദിച്ചാല്‍ മതിയാവും കളി മനസ്സിലാക്കാന്‍. അപ്പോ ഉദ്ദേശ്യം വേറെയാണ്..സത്യം മനസ്സിലാക്കലും മണ്ണാങ്കട്ടയുമൊക്കെ പുകമറ.
ന്യൂസ് അറ്റ് കേരള വ്യക്തമായി അത് പറഞ്ഞിട്ടുണ്ട്...
ഗീബല്സിയന്‍ തന്ത്രം എന്നാല്‍ എന്താണെന്ന് ഇതൊക്കെ കാണുമ്പോഴാണ് മനസ്സിലാകുന്നത്. കൊള്ളാവുന്ന ഏതെങ്കിലും ഒരു വീടിന്റെ പടം എടുത്ത് പിണറായിയുടെയാണെന്ന് പ്രചരിപ്പിക്കുക, പിന്നതിന്റെ മേലെ ചര്‍ച്ച കമന്റുകള്‍ അങ്ങിനെ ആ കാര്യം ജന മനസ്സുകളിലങ്ങ് പ്രതിഷ്ഠിക്കുക.ഇത്തരം തികച്ചും നിരുത്തരവാദപരമായ ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതിനു മുമ്പ് ചുരുങ്ങിയ പക്ഷം അതിലെന്തെങ്കിലും വാസ്തവം ഉണ്ടോ എന്നു ഒന്നന്വേഷിക്കുന്നത് നന്നായിരുന്നു. ഇതല്ല ഇതിന്റെ പത്തിലൊന്നു വലിപ്പമുള്ള വീടെങ്കിലും പിണറായിക്കുണ്ടായിരുന്നെങ്കില്‍ കൊല്ലാനുപയോഗിച്ച കത്തിയും തൂറാനുപയോഗിച്ച കുണ്ടിയും അന്വേഷിച്ചു നടക്കുന്ന കേരളത്തിലെ മാധ്യമ പിമ്പുകള്‍ അത് എന്നേ ഒന്നാം പേജ് വാര്ത്തയാക്കിയേനേ. പോളിറ്റ്ബ്യൂറോ രേഖ ചോര്ന്നു കിട്ടുന്നു എന്ന് അവകാശപ്പെടുന്നവര്‍ക്കാണോ ഒരു വീടിന്റെ പടം കിട്ടാന്‍ പ്രയാസം.എന്തേ അവരാരും അത് പ്രസിദ്ധീകരിക്കാത്തത്. ദേശാഭിമാനിക്കും കൈരളിക്കും അതിനു പുറകെ പോകെണ്ട കാര്യമില്ല.
നീയൊരു കള്ളനാണെന്ന് ഞാന്‍ പറഞ്ഞാല്‍ നീ തെളിയിച്ചോണം കള്ളനല്ലെന്ന്. ഞാനങ്ങ് പറഞ്ഞിട്ടു പോവും..ക്രൈം നന്ദനും ഭൂമി കുമാരനും എന്റെ കൂടെ ഉള്ളപ്പോള്‍ നീയെത്ര പറഞ്ഞാലും എങ്ങും എത്തില്ല എന്ന അഹങ്കാരം എനിക്കുണ്ടെന്ന് കൂട്ടിക്കോ.
വിശ്വസിക്കുന്ന കാര്യം മാത്രവേ പോസ്റ്റാവൂന്ന് ബ്ലോഗറണ്ണന്‍ കണ്ടീഷന്‍ വെക്കാത്ത സ്ഥിതിക്ക് ആര്‍ക്കും എന്തും പോസ്റ്റ് ചെയ്യാമെന്നായിരിക്കും. സീപീയെമ്മിനെക്കുറിച്ചാവുമ്പോള്‍ പ്രത്യേകിച്ച്..അവരെക്കുറിച്ച് നുണ പറയുന്നതില്‍ കുറ്റബോധത്തിന്റെ ആവശ്യവും ഇല്ലല്ലോ.
അല്ലെങ്കില്‍ പിന്നെ പ്രാഥമികകൃത്യനിര്‍വഹണം പോലും നടത്താതെ രാവിലെ തൊട്ടേ സി.പി.എം വിരുദ്ധത ഛര്‍ദ്ദിക്കുന്ന മറ്റേ അണ്ണനെങ്ങനെ ഒരു അഞ്ച് അഞ്ചര സ്ല്ലീപ്പിംഗ് പിത്സ് അടിക്കാതെ ഉറങ്ങാന്‍ പറ്റും?
കാര്യമറിയണം എന്നുള്ളവര്‍ക്കു വായിക്കാനായി ശതമന്യു പണ്ടേ കാര്യങ്ങളൊക്കെ ഇവിടെ വിശദമായി എഴുതി വെച്ചിട്ടുണ്ട്..
കൂത്തുപറമ്പില്‍നിന്ന് മമ്പറത്തേക്കുള്ള റോഡുവക്കില്‍ ആര്‍ക്കും കാണാവുന്നതാണ് പിണറായി വിജയന്റെ വീട്. ഈ വീടിന് ഒരു കോടിയിലേറെ ചിലവഴിച്ചെന്ന് പ്രചരിപ്പിക്കുന്നവരെ പിണറായിയിലേക്ക് ക്ഷണിക്കട്ടെ. മൂന്ന് നില വീട്. വീടിന്റെ ഓരോ നിലയിലേക്കും കാര്‍ കയറ്റാനുള്ള വഴി, കുളിമുറി വരെ ശീതീകരിച്ചത്, നാല് വിദേശ പട്ടികള്‍.......കാണിച്ചുതരാമോ ഈ പ്രചാരകര്‍? അങ്ങനെയൊന്നുമില്ല, നാട്ടില്‍ ജീവിക്കുന്ന സാധാരണക്കാരുടേത് മാത്രമാണ് പിണറായിയുടെ ജീവിതസാഹചര്യങ്ങളെങ്കിലോ? തിരുവനന്തപുരത്തെ പാര്‍ടി ക്വാര്‍ട്ടേഴ്സില്‍ ഏതൊരു സാധാരണക്കാരനെയും പോലെയാണ് പിണറായിയും ഭാര്യയും ജീവിക്കുന്നത് എന്ന് തെളിയിച്ചാലോ? മാപ്പുപറയുമോ ഈ കുബുദ്ധികള്‍ കേരളത്തോട്.
തള്ളേ...ആരോടിതൊക്കെ പറയണത്..സ്ലീപ്പിംഗ് പിത്സ് അടിച്ചവനെ ഉണര്‍ത്താം..അടിച്ചെന്ന് അഭിനയിച്ച് കിടക്കുന്നവനെ ഉണര്‍ത്തുന്നതെങ്ങനെ?

Wednesday, November 11, 2009
ഒരു ജനാധിപത്യവാദിയുടെ അസ്ഥിര ചിന്തകള്‍
രാവിലെ എഴുന്നേറ്റു. ഇടത് വശം ചേര്‍ന്നാണ് എഴുന്നേറ്റത്. ഇന്നത്തെ ദിവസം പോക്ക് തന്നെ. കാലമാടന്മാരുടെ സൈഡ് വെച്ച് എഴുന്നേല്‍ക്കുന്നത് ഒരു ജനാധിപത്യവിശ്വാസിയേയും മാനവികതാവാദിയേയും സംബന്ധിച്ചിടത്തോളം സ്റ്റാലിനിസത്തില്‍ മുക്കിയ ലെനിനിസം ചേര്‍ത്ത മാര്‍ക്സിസം പോലെ വര്‍ജ്ജിക്കേണ്ട ഒന്നാണ്. ഇനി മുതല്‍ വലതുവശം ചേര്‍ന്നേ എഴുന്നേല്‍ക്കാവൂ..ശ്രദ്ധിക്കണം.
പല്ലുതേക്കാന്‍ പേസ്റ്റ് ഞെക്കിയപ്പോള്‍ അത് കാലി. അതെങ്ങനാ? പണ്ട് പല്‍പ്പൊടി വന്നപ്പോള്‍ എതിര്‍ത്തിരുന്ന ഇടതന്മാരല്ലേ ഇപ്പോള്‍ പേസ്റ്റ് മുഴുവന്‍ ഉപയോഗിക്കുന്നത്. നമ്മളെപ്പോലുള്ള പാവപ്പെട്ട ജനാധിപത്യവാദികള്‍ക്ക് വിരലു തന്നെ ശരണം. വലതുകൈ കൊണ്ട് പല്ലു തേച്ചെന്നു വരുത്തി.
ഭാര്യ കൊണ്ടു വെച്ച കാപ്പി മോന്തി. വീരന്‍ വലതുപക്ഷത്തേക്ക് വന്നതില്‍പ്പിന്നെ കാപ്പിക്കും ചായയ്ക്കും ഒക്കെ എന്താ ഒരു ടേസ്റ്റ്. വയനാടന്‍ മണ്ണിന്റെ ഒരു ശക്തി. പാലൊഴിച്ച കാപ്പിയേ കുടിക്കൂ എന്നതൊരു വാശിയാണ്. അവന്മാരുടെ കട്ടഞ്ചായയോടുള്ള പ്രത്യയശാസ്ത്രപരവും ജനാധിപത്യമൂല്യങ്ങളില്‍ ഉറച്ചതുമായ എതിര്‍പ്പ്. പുട്ടും പഴവും ചിക്കനും കുഴച്ച് അടിച്ചു. അവന്മാരുടെ പരിപ്പുവടക്കെതിരെ ഒരു ജനാധിപത്യവാദിയുടെ സ്വാഭാവിക പ്രതിഷേധം.
ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സൈബര്‍ സ്പേസിലെ ജനാധിപത്യവാദികളെ ഒരുമിപ്പിക്കണം എന്ന് ഇന്നലെ സ്വപ്നത്തില്‍ ഇന്ദിരാജി പറഞ്ഞിട്ട് പോയതേയുള്ളൂ. പാവം ഇന്ദിരാജി. അന്നത്തെ സാഹചര്യത്തിനനുസരിച്ച് സ്വാഭാവിക പ്രതികരണമായി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ജനാധിപത്യപരമായ നടപടിക്ക് എത്ര പള്ള് കേട്ടു. രാജൻ, ഈച്ചരവാര്യര്‍ എന്നൊക്കെ പറഞ്ഞ് ആ ഇടതന്മാര്‍ ലീഡറെ എത്ര ദ്രോഹിച്ചു. എത്ര പേരെ പിടിച്ച് അകത്തിട്ടാലെന്താ, ഉരുട്ടിയാലെന്താ കൃത്യസമയത്ത് ബസ് ഓടുകയും ഓഫീസ് തുറക്കുകയും ചെയ്തില്ലേ? ‘സര്‍ക്കാരിന്റെ അഭിപ്രായം പ്രസിദ്ധീകരിക്കാനുള്ള‘ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പൂക്കാലമല്ലായിരുന്നോ അന്ന് ? ഇന്ദിരാജിയില്ലായിരുന്നെങ്കില്‍ നമുക്ക് അടിയന്തിരാവസ്ഥ എന്നൊന്ന് കാണാന്‍ പറ്റുമായിരുന്നോ? സ്മരണ വേണം ഇടതന്മാരേ സ്മരണ.
എന്നാലും ബാങ്ക് ദേശസാല്‍ക്കരണം, പ്രിവിപേഴ്സ് നിര്‍ത്തലാക്കല്‍ തുടങ്ങി ഇന്ദിരാജി നടപ്പിലാക്കിയ നടപടികളോട് തനിക്കെന്തോ യോജിക്കാന്‍ തോന്നുന്നില്ല. അതിലെ ഇടതുപക്ഷ സ്വഭാവം ആയിരിക്കാം കാരണം. നാവടക്കൂ പണിയെടുക്കൂ, കുറച്ച് സംസാരം കൂടുതല്‍ അദ്ധ്വാനം എന്നതിനോടും യോജിപ്പില്ല. തന്നെപ്പോലുള്ള വിടുവായന്മാര്‍ നാവടക്കിയാല്‍ ചത്തുപോകില്ലേ? ഇപ്പോഴത്തെ ദേശീയ തൊഴിലുറപ്പ് പദ്ധതിയും, വനവാസി നിയമവും ഒക്കെ അതുപോലെ തന്നെ. എന്തിനാണ് കോണ്‍ഗ്രസ് ഇടതന്മാരുടെ പരിപാടികള്‍ നടപ്പിലാക്കുന്നത്? എന്നാലും ഒരു സമാധാനമുണ്ട്. നടപ്പിലാക്കുന്നത് കോണ്‍ഗ്രസ് ആകയാല്‍ അത് അവസാനം വലതുപരിപാടിയായേ അവസാനിക്കൂ. പാവപ്പെട്ട മുതലാളിമാരുടെ രോമത്തിനുപോലും ഒരു കുഴപ്പവും സംഭവിക്കില്ല.
ഇന്ത്യയിലെ ജനസംഖ്യ എന്ത് പോക്കാണ് പോകുന്നത്? അന്ന് സഞ്ജയ് മോന്റെ നിര്‍ബന്ധിത വന്ധ്യംകരണം പോലുള്ള ജനോപകാരപ്രദമായ നടപടികള്‍ ഇല്ലായിരുന്നെങ്കില്‍ എന്താവുമായിരുന്നു ഇപ്പോള്‍ സ്ഥിതി? പാവം മോൻ. ദല്‍ഹിക്കൊക്കെ എന്താ ഇപ്പോള്‍ ഒരു സൌന്ദര്യം. ഇടിച്ചു നിരപ്പാക്കിയാണെങ്കിലും മോന്‍ അന്ന് ചേരി നിര്‍മാര്‍ജ്ജനം’ നടത്തിയല്ലായിരുന്നെങ്കില്‍ ദല്‍ഹിക്കിത്ര സൌന്ദര്യം ലഭിക്കുമായിരുന്നോ? ഇതുപോലെ തന്നെയാണ് വിമോചന സമരവും. തികച്ചും സ്വാഭാവിക പ്രതികരണം. വിമോചനസമരം ഇല്ലായിരുന്നെങ്കില്‍ കേരളത്തിന്റെ വികസനം അന്‍പതു കൊല്ലം പിറകോട്ട് പോകുമായിരുന്നു. സഹായിച്ച സി.ഐ.എക്ക് നന്ദി പറയേണ്ടിയിരിക്കുന്നു. ഫാദര്‍ വടക്കനെപ്പോലെ സമരത്തില്‍ പങ്കെടുത്ത ചിലര്‍ പിന്നീട് സമരത്തെ തള്ളിപ്പറഞ്ഞത് അവരുടെ ജനാധിപത്യ വിരുദ്ധത.
ചിന്തകള്‍ കാടുകയറുകയാണ്.
അടിയന്തിരാവസ്ഥ പിന്‍വലിക്കുക എന്ന രാഷ്ട്രീയമര്യാദ കാണിച്ച ഇന്ദിരാജിയെയുടെ സ്വാഭാവികപ്രതികരണത്തിന്റെ രാമണീയകത, 1984ലെ സിഖ് കൂട്ടക്കൊലയെന്ന സ്വാഭാവികപ്രതികരണത്തിന്റെ മനുഷ്യസ്നേഹപരത, വിമോചനസമരത്തിന്റെ ജനാധിപത്യപരത..നമ്മുടെ രാഷ്ട്രീയചരിത്രത്തിലെ ഒരിക്കലും മറക്കാനാകാത്ത ഏടുകള്‍ ഇതൊക്കെയാണ്.
സ്വാതന്ത്ര്യം കിട്ടിയാല്‍ കോണ്‍ഗ്രസ്സ് പിരിച്ചുവിടണം എന്ന് ഗാന്ധിജി പറഞ്ഞിട്ടില്ല. അഥവാ പറഞ്ഞിട്ടുണ്ടെങ്കില്‍ അങ്ങേരു ഗാന്ധി അല്ല. ഘാണ്ടി ആണ്. കോണ്‍ഗ്രസിനെ കുറ്റം പറയുന്ന ഒരാളെയും മഹാത്മാ എന്ന് വിളിക്കാന്‍ ഈ മാനവികതാവാദിയെ കിട്ടില്ല. ഹല്ല പിന്നെ. സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം നല്‍കി മാര്‍ക്സിസ്റ്റുകാര്‍ പ്രചരിപ്പിക്കുന്ന നുണയാണ് ഗാന്ധി കോണ്‍ഗ്രസ് പിരിച്ചുവിടണം എന്ന് പറഞ്ഞു എന്നത്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം കോണ്‍ഗ്രസ്സ് ഭരണസാരഥ്യം ഏറ്റെടുത്തത് കൊണ്ട് മാത്രമാണ് ഇന്ത്യ ഇന്ന് കാണുന്ന സ്വാഭാവിക അവസ്ഥയില്‍ എത്തിച്ചേര്‍ന്നത്. ഞാനും എന്റെ ഭാര്യയും കുട്ട്യോളും തട്ടാനും ലാപ്‌ടോപ്പും ബ്രോഡ്‌ബാന്‍ഡും ചിക്കനുമൊക്കെയുള്ള ഈ സമത്വസുന്ദരഭാരതത്തില്‍ എത്തിയത്. സ്മരണ വേണം ഇടതന്മാരേ സ്മരണ.
ഇനി പ്രാഥമിക കൃത്യനിര്‍വഹണം കഴിഞ്ഞ ശേഷം ബാക്കി ചിന്തിക്കാം..സുധാകരനെന്ന ജനാധിപത്യത്തിന്റെ അമരക്കാരനെക്കുറിച്ച് ചിലതൊക്കെ എഴുതണം. ചിന്തിക്കണം. പിണറായിയിലെ ചന്തയില്‍ നിന്ന്, കടകളില്‍ നിന്ന്, പച്ചക്കറിയും പലചരക്ക് വ്യഞ്ജനങ്ങളും ഒക്കെ സഞ്ചിയില്‍ എടുത്തിട്ട് നടന്നുപോകുന്ന ഒരു സഖാവിനെക്കുറിച്ച് കൂടി എഴുതാം. സിനിമ കാണുന്നതിന്റെ ഓരോരോ ഗുണങ്ങളേയ്. എല്ലാ വില്ലന്മാരുടെയും സ്വഭാവം എടുത്ത് മാര്‍ക്സിസ്റ്റുകാരനാണിവന്‍ എന്നു പറഞ്ഞ് എത്ര വേണമെങ്കിലും ഇങ്ങനെ എഴുതിക്കൊണ്ടിരിക്കാം. കീരിക്കാടന്‍ ജോസ് ഈ ബ്ലോഗിന്റെ നാഥൻ.
ഉഗാണ്ടയിലിരുന്ന് എഴുതുന്നതുകൊണ്ട് ഒന്നും പേടിക്കാനില്ല. ധൈര്യമായി എഴുതാം. നാട്ടിലായിരുന്നെങ്കില്‍ തന്റെ കയ്യിലിരുപ്പ് വെച്ച് നോക്കുമ്പോള്‍ പണ്ട് ജയന്‍ ഒരു സിനിമയില്‍ പറഞ്ഞ പോലായേനേ ജീവിതം. പല്ലിന്റെ എണ്ണം കുറയും എല്ലിന്റെ എണ്ണം കൂടും.
പ്രാഥമികകൃത്യനിര്‍വഹണം കഴിഞ്ഞ് വന്നിരുന്ന് ചിന്തിക്കുമ്പോള്‍ ഇതുവരെ ചിന്തിച്ചതിന്റെ നേര്‍ വിപരീതം ആയിപ്പോകുമോ? എന്നാലും സാരമില്ല. ഇതൊക്കെ കീറിക്കളഞ്ഞ് അതെഴുതിവെക്കാം. മന്മോഹന്‍ സിങ്ങ് രാജിവെക്കണം എന്നെഴുതി കുറച്ച് കഴിഞ്ഞ് അത് മായ്ച്ച് മന്മോഹന്‍ സിങ്ങിനു അഭിവാദ്യങ്ങള്‍ എന്നെഴുതിവെക്കാന്‍ ഉളുപ്പില്ലാത്ത തന്നോടാണ് കളി. സ്മരണ വേണം ഇടതന്മാരേ സ്മരണ..

Saturday, October 24, 2009
ഇദെന്തൂട്ടാ..
ബിനീഷ് കൊടിയേരി വെടി വെച്ചാല്‍ ആകാശം ഇടിഞ്ഞു വീഴുമോ?
അല്ല അറിയാന്‍ മേലാഞ്ഞിട്ടു ചോദിക്കുവാ " കൊടിയേരി വെടി വെച്ചാല്‍ ആകാശം ഇടിഞ്ഞു വീഴുമോ?"
ടിയാന്‍ ഒരു തോക്കെടുത്ത്, അതില്‍ ഒരു ഉണ്ട ഫിറ്റ് ചെയ്ത് ആകാശത്തിലോട്ട് ഉന്നം പിടിച്ച് വെടിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുമോന്ന് ?
ചില പത്ര’വാര്‍ത്ത’കളും, ചില നവസദാചാരികളുടെ ജല്‍പ്പനങ്ങളും കണ്ടാല്‍ തോന്നും ആകാശം അങ്ങനെ പൊട്ടിവീഴാന്‍ കാത്തിരിക്കുകയാണെന്ന്.. ഇന്നലെവരെ മോഡേണ്‍ ആവാത്തതിനു മല്ലുവിനെ കുറ്റം പറഞ്ഞിരുന്നവരും, മല്ലുവിന്റെ കപടസദാചാരബോധത്തെ പരിഹസിച്ചിരുന്നവരും വരെ വാര്‍ത്തയിലൊരു പ്രത്യേക പേരു കണ്ടയുടന്‍ സദാചാരപ്പോലീസിന്റെ തൊപ്പിയും, ലാത്തിയും, യൂണിഫോമുമിട്ട് ഇറങ്ങുന്നതുകണ്ടാല്‍ അമ്മച്ചിയാണേ സഹിക്കൂല..
നാട്ടിന്‍പുറത്തൊരു ചൊല്ലുണ്ട്..
“അണ്ടിയുള്ളവന്‍ കളിയ്ക്കും, ഇല്ലാത്തോന്‍ നോക്കിയിരിക്കും” (കശുവണ്ടിയാണേ പ്രതിപാദ്യവിഷയം)
വാര്‍ത്തയെഴുത്തുകാരന്റെ മുഖത്തുനോക്കി ഇത് പറയാന്‍ തന്തക്കും തള്ളക്കും ഒക്കെ എന്ന് ധൈര്യം വരുന്നോ അന്നേ മക്കളെപ്പറ്റിയുള്ള കഥാരചന നില്‍ക്കൂ..
വാര്‍ത്ത സത്യമോ, അതില്‍ കാണിച്ചിരിക്കുന്ന ഫോട്ടൊ ടിയാന്റെ തന്നെയോ, ആ ഫോട്ടോക്കും ഉദ്ധാരണശേഷിയുണ്ടോ, മോര്‍ഫിങ്ങുണ്ടോ എന്നതൊന്നും പ്രതിപാദ്യവിഷയമല്ല. വല്ലവന്റെയും വല്ലവളുടെയും സ്വകാര്യത ഭഞ്ജിക്കലായോ ചാനലിന്റെ രഹസ്യക്യാമറാ പരിപാടി എന്നതും പ്രതിപാദ്യവിഷയമല്ല. ‘ലവളുമാര്‍ക്കൊക്കെ എന്ത് പ്രൈവസി..എല്ലാം മറ്റേ കേസുകളല്ലേ’ എന്ന കോഞ്ഞ ഞ്യായമുള്ളപ്പോള്‍ വിഷയം മറ്റേത് തന്നെ ആവുന്നതാണ് സുഖം. ഏതോ ഫോട്ടോ കണ്ടയുടന്‍ ടിയാനെ അറസ്റ്റ് ചെയ്തെന്ന് വാര്‍ത്തയുണ്ടാക്കിയവരോട്, അത് ഫോര്‍വേര്‍ഡിയും, ഡിഗ് ചെയ്തും നടന്നവരോട്, ട്വീറ്റി ട്വീറ്റി നടന്നവരോട് ഒന്നേ പറയാനുള്ളൂ..വല്ലവന്റെയും ജീവിതം കൊണ്ടാണ് കളി മക്കളേ...അമ്മയും പെങ്ങളുമൊക്കെ എല്ലാവര്‍ക്കുമുണ്ട് ..അവനല്ല ഇവന്‍ എന്ന തിരുത്ത് വരുമ്പോഴേക്കും ചില ജീവിതങ്ങളെങ്കിലും തുലഞ്ഞിരിക്കും. അത് നമ്മുടേതല്ലാത്ത കാലത്തോളമേ ചിരി കാണൂ..
*
“അന്വേഷിച്ച് കണ്ടുപിടിക്കടേയ്...അതല്ലേ നിന്റെ തൊഴില്‍” എന്ന് ടിയാന്റെ തന്ത മുഖത്ത് നോക്കി പറഞ്ഞപ്പോഴെങ്കിലും സണ്ണിമാര്‍ക്കൊരു ചമ്മല്‍?
എവടെ?
കുണ്ടിയെത്ര കുളം കണ്ടിരിക്കുന്നു, കുളമെത്ര കുണ്ടി കണ്ടിരിക്കുന്നു..
*
ഡിസ്‌ക്ലെയിമറുമില്ല ഒരു കോപ്പുമില്ല.
......പുല്ല്

Friday, October 9, 2009
ശവങ്ങള്‍ക്കെന്തിനാ പ്രത്യേക ബീമാനം ?
രാഹുല്‍ജി കേരളാവില്‍ വന്ന് കെ.എസ്.യുവിനെ പുനര്‍ജീവിപ്പിക്കാന്‍ വേണ്ടി( ചത്തതിനെ ആണു സാധാരണഗതിയില്‍ പുനര്‍ജീവിപ്പിക്കുക എന്നൊന്നും ഇതിനര്‍ത്ഥമില്ല!) ഉള്ള കാളേജിലും ഉസ്കൂളിലുമൊക്കെ കേറിയിറങ്കി ഗ്ലേമറിനെപ്പോലും തൃണവല്‍ഗണിച്ച് വെശര്‍ത്ത് പ്രവര്‍ത്തിക്കുന്നത് കണ്ട് കലിമൂത്ത സഹാക്കന്മാരു ചൊറിയുന്ന പോസ്റ്റുമിട്ടുകൊണ്ട് വരും. രാഹുല്‍ജീന്റെ കാറു കൊണ്ടു വരാന്‍ എയര്‍ഫോഴ്സിന്റെ വിമാനം ദല്‍ഹി-നെടുമ്പാശ്ശേരി, നെടുമ്പാശ്ശേരി-ദല്‍ഹി ഷട്ടിലടിച്ചെന്നോ അതിനു 90 ലച്ചം ഉലുവ ചെലവായെന്നോ, അത് എ.ഐ.സി.സി കൊടുക്കൂലെന്നോ ഒക്കെ പറഞ്ഞോണ്ട്. വെയിലത്ത് പ്രവര്‍ത്തിച്ച് കറുത്ത് കരുവാളിച്ച് ഗ്ലേമറില്ലാതെ പോയവരുടെ ഒരു തരം ഇന്‍ഫീരിയോരിറ്റി കോമ്പ്ലക്സ്.
പോസ്റ്റിട്ടത് പോട്ടെന്ന് കരുതാം. അതിനെടേല്‍ അവന്മാരുടെ ഒരു വക ചങ്കേക്കൊള്ളണ വര്‍ത്തമാനം.
“തേക്കടി ബോട്ടുദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം വിട്ടുനല്‍കണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം നിഷ്കരുണം തള്ളിയ കേന്ദ്രസര്‍ക്കാരാണ് രാഷ്ട്രീയപ്രചാരണത്തിന് എത്തിയ രാഹുല്‍ ഗാന്ധിക്കായി സൈനിക വിമാനം വിട്ടുകൊടുത്തത്.“
എന്തരു പുല്ലാണിവരു പറേണത്? ന്തൂട്ട് തേങ്ങ്യാണീ കന്നാല്യോള് പറയണേന്ന്..ഇതിത്തിരി നല്ല ഫാഷേല്‍ ചോദിച്ചാ അതിങ്ങനെ ഇരിക്കും.
“തേക്കടി ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം എന്തിനാണെന്നു മനസിലായില്ല.“
ഈ ലിങ്കില്‍ ഉണ്ട്. വായിച്ചിട്ട് വിശ്വസിക്കിന്‍. ബ്ലഡി ഡെഡ് ബോഡീസ്.
അച്ചുതാനന്ദൻ മാമനും “ബിനീഷ് കൊടിയേരിയുടെ അച്ഛനായ മന്ത്രി കൊടിയേരി”യും വിമാനം വെറുതെ ചോദിച്ചതാണെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. അവര്‍ക്ക് ചോദിക്കേണ്ട ഒരാവശ്യവുമില്ല. കേന്ദ്രം തരുമോന്ന് നോക്കാന്‍ വെറുതെ ഒരു ചോദ്യം. വിവാദമുണ്ടാക്കാന്‍ വേറെ വഴി കണ്ടുകാണില്ല. രണ്ട് ഗ്രൂപ്പാണെന്ന് പത്രക്കാരു പറയുകേം ചെയ്യും, എന്നാലോ കേന്ദ്രത്തോടെന്തെങ്കിലും ചോദിക്കണ കാര്യം വന്നാ ഒടനെ ഇവരൊക്കെ ഒറ്റക്കെട്ടാകുന്നത് കാണുകേം ചെയ്യും..ഒന്നിനേയും വിശ്വസിച്ചൂടാന്നേ..
എയര്‍ഫോഴ്സിനു അതിന്റെതായ ചട്ടങ്ങളുണ്ടെന്നും (ഒണ്ടായിരിക്കും അല്ലേ?) വല്ലവനും തേക്കടിയിലോ ഊട്ടിയിലോ സുഖിക്കാന്‍ പോയി ചത്താല്‍ വിട്ടുകൊടുക്കാനുള്ളതല്ല എയര്‍ഫോഴ്സിന്റെ വിമാനങ്ങളെന്നും ഇടതന്മാര്‍ക്ക് അറിയാഞ്ഞിട്ടൊന്നുമല്ല. പോയാല്‍ ഒരു വാക്ക്, കിട്ടിയാല്‍ ഒരു വിമാനം. തന്നാല്‍ പൈസ ലാഭം, തന്നില്ലെങ്കില്‍ പാവം തങ്കച്ചനെ കുറ്റപ്പെടുത്താം. രണ്ടായാലും കോളു തന്നെ.
ഒരു ദുരന്തം ഉണ്ടായാല്‍ കേന്ദ്രം സൌകര്യമുണ്ടെങ്കില്‍ സഹായിക്കും എന്നല്ലാതെ സഹായിക്കണം എന്ന് ആവശ്യപ്പെടുവാന്‍ സംസ്ഥാനസര്‍ക്കാരിനു ഒരു അവകാശവുമില്ല. ഫെഡറലിസം പോലും. മണ്ണാങ്കട്ട. കേന്ദ്രം പറഞ്ഞിട്ടൊന്നുമല്ലല്ലോ ജനം തേക്കടിക്ക് പോയത്? ശവം കൊണ്ടു പോകാന്‍ വിമാനം വിളിക്കാന്‍ പൈസയില്ലെങ്കില്‍ ഇവന്മാര്‍ കാളവണ്ടിയില്‍ കൊണ്ടുപോട്ടെ. ട്രാക്ടര്‍ വന്നപ്പോള്‍ എതിര്‍ത്ത (എല്ലാ ഇടത് വിരുദ്ധരും അങ്ങനെ പറയണതോണ്ട് നുമ്മയും പറയണെന്നെ ഉള്ളൂ. നുമ്മക്കതിന്റെ ചരിത്രമൊന്നും അറിയില്ലേ..) ഇവന്മാര്‍ ഇപ്പോ ബീമാനം കിട്ടീല്ലാന്ന് പറയണ കാണുമ്പോ വരുന്ന ചൊറിച്ചിലുണ്ടല്ലോ...സഹിക്കാന്‍ വയ്യേ..
രാഹുല്‍ജിയുടെ (ഉമ്മ ഉമ്മ ഉമ്മ) കാര്യമാണെങ്കില്‍, കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ തലൈവിയുടെ ഒറ്റമോന്‍. മന്ത്രിയല്ലെങ്കിലും മന്ത്രിമാരേക്കാള്‍ ഇമ്മിണി ബല്യ പുള്ളി. സെക്രട്ടറി ജനറല്‍. ദരിദ്രഭവനങ്ങള്‍ (ദളിത് ഭവനം എന്ന് വായിക്കല്ലും. ഇന്ത്യേല്‍ ജാതീം മതോം ഒന്നുമില്ല) സന്ദര്‍ശിച്ചും അവിടത്തെ ഫുഡ് അടിച്ചും ഇത്തിരി മെലിഞ്ഞിട്ടുണ്ടെന്നേ ഉള്ളൂ. ഗ്ലേമറ് ഇത്തിരി കുറഞ്ഞിട്ടുണ്ടെന്നേ ഉള്ളൂ. ആ മോനു വേണ്ടി വിമാനമല്ല, റോക്കറ്റ് തന്നെ വിട്ടുകൊടുത്താലും തെറ്റുപറയാന്‍ പറ്റുമോ? നിങ്ങളു തന്നെ പറ, നമ്മുടെ പിള്ളാര്‍ക്ക് ഗൊണമില്ലെങ്കില്‍പ്പിന്നെ നമ്മളിങ്ങനെ ചെലവു ചുരുക്കി കഷ്ടപ്പെടുന്നതില്‍ വല്ല കാര്യവുമുണ്ടോ? പിള്ളാരു പ്രത്യേക വിമാനത്തില്‍ പോയി പൊറോട്ടയും പാലും പഞ്ചസാരയും കഴിച്ച് ലളിതജീവിതം നയിക്കുന്നതു കാണുമ്പോഴുള്ള സുഖം, പെറ്റ വയറിനേ മനസ്സിലാകൂ. ആ പാവം അമ്മയെയാണ് ഈ ഇടതന്മാര്‍ ഇത്തരം ചോദ്യം വഴി അപമാനിക്കുന്നത്.
അല്ലേലും എയര്‍ഫോഴ്സ് വിമാനത്തില്‍ ശവങ്ങള്‍ കൊണ്ടുപോയാല്‍ വാര്‍ത്തവരുമോ? ഇപ്പോഴാണെങ്കില്‍ തിരോന്തരം മുതല്‍ അങ്ങ് ബടക്ക് വരെയുള്ള ചായക്കടക്കാരു മുതല്‍ പ്രിന്‍സിപ്പാളന്മാരു വരെ ഒറ്റ ദിവസം കൊണ്ട് സ്റ്റാറായി. പത്രത്തീ പടമായി, പെട്ടി വാര്‍ത്തയായി. പോസ്റ്റായി. കഴിച്ച പൊറോട്ടയുടെ പടമെടുക്കാനുള്ള ടെക്നോളജിയില്ലാതെ പോയി. ഇല്ലേല്‍ പൊറോട്ടയും സ്റ്റാറാകുമായിരുന്നു. അതൊക്കെ മുടക്കമില്ലാതെ നടക്കാന്‍ എയര്‍ഫോഴ്സിന്റെ വിമാനവും തിരോന്തരം മെഡിക്കല്‍ കാളേജിലെ വെന്റിലേറ്ററുമൊക്കെ ഉപയോഗിക്കേണ്ടി വരും. അതിനു കലിച്ചിട്ടൊന്നും ഒരു കാര്യവും ഇല്ല സഹാക്കളേ...
മൃതദേഹങ്ങളെ മൃതദേഹങ്ങളായും മാന്യദേഹങ്ങളെ മാന്യദേഹങ്ങളായും കാണാനുള്ള തിരിച്ചറിവ് ഇടതുങ്ങള്‍ക്കുണ്ടാകട്ടെ എന്നു മാത്രം പ്രാര്‍ത്ഥിച്ചുകൊണ്ട്.

Monday, September 28, 2009
ബുദ്ധിജീവ്യോളെക്കൊണ്ട്‌ള്ള പ്രയോജ്‌നം
ന്തൂട്ട് അലക്കാണ്ടാ ഇവനെ ഇപ്പ ബൂലോകത്ത് നടക്കണത്..ഗുമ്മ് അലക്കാട്ടാ..ഗുമ്മ്ന്ന് വെച്ചാ ഗുമ്മന്നെ..നീയൊക്കെ ബുദ്ധിജീവ്യോളെ ദന്തഗോപുരനിവാസീന്നൊക്കെ കളിയാക്കി നടക്കല്ലാര്ന്നോ...ദേ ഇപ്പ നോക്ക്..എല്ലാവനും നെലത്ത്ണ്ട്..നെലത്ത്ന്ന്ച്ചാ നെന്റെയൊക്കെ ആ നെലവാരത്തില്..:)
ഈ ബുദ്ധിജീവ്യോളെക്കൊണ്ട് എന്തൂട്ടാ പ്രയോജനംന്ന് നിന്നെക്കാള്‍ മുന്‍പേ ചോദിച്ചത് മാക്സിം ഗോര്‍ക്കിന്ന് പറയണ ഗുണ്ട് ടീമാണെന്ന് മ്മടെ കാലിക്കട്ടറ് പറഞ്ഞ്ണ്ട്..കാലിക്കട്ടറ് പറഞ്ഞാ പിന്നെ അതില് അപ്പീലില്യാ. നെനക്ക് വെവരല്യാന്ന് അങ്ങേരാ പറഞ്ഞാ അതിന്റര്‍ത്ഥം നെനക്ക് വെവരല്യാന്നന്നെ..ഈയെമെസ്സിനു വെവരല്യാന്ന് കട്ടറ് ചേട്ടന്‍ പറഞ്ഞാ ഈയെമ്മസിനു വെവരല്യാന്നന്നെ..ഇനി ഈയെമ്മിന്റെ പൊസ്ത്തകം ചെലവാവണങ്ങി വെറ്തെ കൊടക്കണ്ടി വരൂഡാ..ചെലപ്പ കാശ് അങ്ങ്‌ടും കൊടക്കണ്ടി വരും..നീയാ പിരിവാ തൊടങ്ങിക്കോഡാ സഖാവേ..
ബുദ്ധിജീവ്യോളെപ്പറ്റി പറഞ്ഞ് തൊടങ്ങ്യാ ന്താന്നറീല്യ നിക്ക് നിര്‍ത്താനാ തോന്നില്യാ..ത്രക്കങ്ങ്ട് ഇഷ്ടാ എനിക്കവരോട്..പത്ത് തവണ വായിച്ചാ നെനക്ക് ഒര് തവണ മനസ്സിലായീന്ന് തോന്നും..ന്നാലോ..പതിനൊന്നാമത്തെ തവണ വായിക്കുമ്പോ ഒന്നാമത്തെ തവണ മനസ്സിലായതും പോയിക്കിട്ടും..പിന്നെ ഒന്നേന്ന് തൊടങ്ങണം...അതോണ്ടെന്താ..ഒറ്റ പുസ്തകം മതി ജീവിതകാലം മുഴോനും വായിച്ചോണ്ടിരിക്കാം..മ്മള് ഭയങ്കര വായനക്കാരനും ആയി ന്നാ പൈസേം ചെലവില്ല്യ..ങ്ങനീണ്ട് പുത്തി?
ന്താച്ചാലും അവന്മാര് ദന്തോഗോപുരത്തിലൊന്നല്ല താമസംന്ന് ഇപ്പ ഒറപ്പായി. മ്മളെപ്പോലെ പച്ച മന്ഷ്യര് തന്നേണ് അവരും..ചോരേം നീരും മലോം മൂത്രോം ഒക്കേള്ളോര്...ഇല്യാച്ചാ ദാ വായിക്ക്..
“ഇത്രകാലവും സവര്‍ണ്ണതയ്ക്കെതിരെയും ബ്രാഹ്മണിസത്തിനെതിരെയും ആഞ്ഞടിച്ച ചിത്രകാരന്റെ മുഴുവന്‍ ശ്രമങ്ങളും മാനവികതയ്ക്കു മുമ്പില്‍ തെളിവെടുപ്പിനു നിര്‍ത്തുമ്പോള്‍ അമേദ്യസമമായ വിലമാത്രമുണ്ടാവുകയും വെള്ളെഴുത്തിന്റെ ഗം ഗണപതിയേ എന്ന ഒരൊറ്റ പോസ്റ്റ് പോലും അതിഹിന്ദുത്വത്തിനും സവര്‍ണ്ണതയ്ക്കുമെതിരെ അതെടുത്ത ജാഗ്രതയുടെ പേരില്‍ ചരിത്രത്തില്‍ രേഖപ്പെടുത്തുകയും ചെയ്യപ്പെടും. സുകുമാരന്‍ അഞ്ചരക്കണ്ടിയെപ്പോലുള്ള വയസ്സന്മാര്‍ക്ക് അമേധ്യവും അമൃതും തിരിച്ചറിയുവാനുള്ള പക്വത നഷ്ടപ്പെട്ടിരിക്കുന്നു. ബുദ്ധിയുറയ്ക്കാത്ത കുട്ടികള്‍ തീട്ടം വാരിത്തിന്നുന്നതുപോലെ അവര്‍ ചിത്രകാരനെ വാരിത്തിന്നുന്നു വെള്ളെഴുത്തിലെ ധിഷണത അവര്‍ക്കു ദുര്‍ഗ്രാഹ്യമാകുന്നു.“
ലിങ്ക് വേണെങ്കി ദേ ഇവടേണ്ട്.
അങ്ങനൊരു ബുദ്ധിജീവ്യാ നെലത്തക്കാ എറങ്ങിവന്നാ കൂടെവരൂല്ലേഡാ ബാക്കീള്ളൊരും..വന്നു..വന്നൂന്ന്..ദേ..നോക്ക്
“ചിത്രകാരന്റെ ബ്ലോഗില്‍ കമന്റ് എഴുതുന്നതിനെ,ചിത്രകാരന്റെ അമേദ്യം വാരിത്തിന്നുന്നതായീട്ടാണു രാജ് എന്നവനു തോന്നുന്നതെങ്കില്‍, എന്റെ കമന്റിനെ പരാമര്‍ശിക്കുന്ന രാജ് എന്നവന്‍ ഞാന്‍ തൂറിയിട്ടുണ്ടോ എന്ന് എന്റെ ആസനം മണത്ത് നോക്കാന്‍ പിന്നാലെ കൂടുന്നു എന്നാണ് എനിക്ക് തോന്നുന്നത്. വയസ്സാകുമ്പോള്‍ അമേദ്യവും അമൃതും തിരിച്ചറിയാനുള്ള വിവേകം നഷ്ടപ്പെടും എന്ന് ഇവന്‍ കണ്ടെത്തിയത് സ്വന്തം തന്ത അങ്ങനെ ചെയ്യുന്നത് കണ്ടിട്ടാവാം. പിന്നെ ഇവനും വയസ്സാവുമ്പോള്‍ ആരുടെയെങ്കിലും അമേദ്യം വാരിത്തിന്നുമല്ലൊ...“
ലിങ്ക്ണ്ട്രാ ഇവടെ..വായിക്കെടാ...
പോരാന്ന്ണങ്കീ ദാ പിടിച്ചോ..ഒരണ്ണം കൂടി..
“മറ്റൊന്ന് കൂടി, ഞാന്‍ എന്റെ ആദ്യകമന്റില്‍ എഴുത്തിന്റെ ശൈലിയെ പറ്റി പൊതുവെ പരാമര്‍ശിച്ചതല്ലാതെ വെള്ളെഴുത്തിനെയോ,വെള്ളെഴുത്തിന്റെ പോസ്റ്റിനെ പറ്റിയോ ഒന്നും പറ്ഞ്ഞിരുന്നില്ല. ആ കമന്റ് പ്രത്യേകിച്ച് ആരെയും ഉന്നം വെച്ചിരുന്നില്ല. ആരെയും പ്രകോപ്പിക്കാന്‍ മാത്രം ഒന്നും ആ കമന്റില്‍ ഇല്ല എന്നും സുബോധം ഉള്ള ആര്‍ക്കും മനസ്സിലാവും. എന്നാല്‍ രാജ് എന്നവന് അകാലവാര്‍ദ്ധക്യം ബാധിച്ച് സുബോധം നഷ്ടപ്പെട്ടതിനാലാവാം എന്റെ കമന്റ് വായിച്ച് പിച്ചും പേയും പറയാന്‍ ഇടയായത്.“
അയിനൂണ്ട്രാ ലിങ്ക്..
ഇപ്പ നിനക്ക് മന്സിലായാ ബുദ്ധിജീവ്യോളെക്കൊണ്ട്‌ള്ള പ്രയോജനം..? ചരിത്രാണ്ടാ ഇതൊക്കെ.. ചരിത്രം...നെന്റെ അപ്പനപ്പൂന്മാര് തൊട്ട്‌ള്ളോര്ടെ കൊലമഹിമ ഇനി ങ്ങനെ ഒഴ്‌കി ഒഴ്‌കി വരും......സ്കൂള്‍ വിട്ടപോലെ ഒരൊഴുക്കായിരിക്ക്യും...
തൂറാത്തോന്‍ തൂറിയാ പിന്നെ ആറാട്ട് ന്തൂട്ടൊണ്ടാണ്ടാ?
തീട്ടം കൊണ്ട്..
ആ റാം മോഹന്‍ പാലിയത്ത് പണ്ട് കക്കൂസില് ചന്തനത്തിരി കത്തിക്കണേനെപ്പറ്റി എഴുതിയപ്പോ ത്രക്ക് ആവുംന്ന് വിചാരിച്ചില്യാ..
ബ്ലോഗിലും കത്തിച്ച് വെക്കാം ഒരു ചന്ദനത്തിരി...
അല്ലാ..ഓരോരുത്തര്‍ക്കും ഓരോ കാരണണ്ടാവൂലോ ചന്ദനത്തിരി കത്തിക്കാനും..യേത്?
*
ഡിസ്ല്ലെയിമറ്ണ്ട്ട്ടാ...
കപട ബുദ്ധിജീവ്യോളെപ്പറ്റി മാത്രാണ് പറഞ്ഞ്ട്ട്‌ള്ളത് മുഴ്വോനും..നല്ല 916 ബുദ്ധിജീവികള്ണ്ട്..അവരെ മരത്തലയന് ശരിക്കും ഇഷ്ടാട്ടാ..അവര് മരത്തയനോട് പെണങ്ങര്ത്..
ഈ ബുദ്ധിജീവ്യോളെക്കൊണ്ട് എന്തൂട്ടാ പ്രയോജനംന്ന് നിന്നെക്കാള്‍ മുന്‍പേ ചോദിച്ചത് മാക്സിം ഗോര്‍ക്കിന്ന് പറയണ ഗുണ്ട് ടീമാണെന്ന് മ്മടെ കാലിക്കട്ടറ് പറഞ്ഞ്ണ്ട്..കാലിക്കട്ടറ് പറഞ്ഞാ പിന്നെ അതില് അപ്പീലില്യാ. നെനക്ക് വെവരല്യാന്ന് അങ്ങേരാ പറഞ്ഞാ അതിന്റര്‍ത്ഥം നെനക്ക് വെവരല്യാന്നന്നെ..ഈയെമെസ്സിനു വെവരല്യാന്ന് കട്ടറ് ചേട്ടന്‍ പറഞ്ഞാ ഈയെമ്മസിനു വെവരല്യാന്നന്നെ..ഇനി ഈയെമ്മിന്റെ പൊസ്ത്തകം ചെലവാവണങ്ങി വെറ്തെ കൊടക്കണ്ടി വരൂഡാ..ചെലപ്പ കാശ് അങ്ങ്‌ടും കൊടക്കണ്ടി വരും..നീയാ പിരിവാ തൊടങ്ങിക്കോഡാ സഖാവേ..
ബുദ്ധിജീവ്യോളെപ്പറ്റി പറഞ്ഞ് തൊടങ്ങ്യാ ന്താന്നറീല്യ നിക്ക് നിര്‍ത്താനാ തോന്നില്യാ..ത്രക്കങ്ങ്ട് ഇഷ്ടാ എനിക്കവരോട്..പത്ത് തവണ വായിച്ചാ നെനക്ക് ഒര് തവണ മനസ്സിലായീന്ന് തോന്നും..ന്നാലോ..പതിനൊന്നാമത്തെ തവണ വായിക്കുമ്പോ ഒന്നാമത്തെ തവണ മനസ്സിലായതും പോയിക്കിട്ടും..പിന്നെ ഒന്നേന്ന് തൊടങ്ങണം...അതോണ്ടെന്താ..ഒറ്റ പുസ്തകം മതി ജീവിതകാലം മുഴോനും വായിച്ചോണ്ടിരിക്കാം..മ്മള് ഭയങ്കര വായനക്കാരനും ആയി ന്നാ പൈസേം ചെലവില്ല്യ..ങ്ങനീണ്ട് പുത്തി?
ന്താച്ചാലും അവന്മാര് ദന്തോഗോപുരത്തിലൊന്നല്ല താമസംന്ന് ഇപ്പ ഒറപ്പായി. മ്മളെപ്പോലെ പച്ച മന്ഷ്യര് തന്നേണ് അവരും..ചോരേം നീരും മലോം മൂത്രോം ഒക്കേള്ളോര്...ഇല്യാച്ചാ ദാ വായിക്ക്..
“ഇത്രകാലവും സവര്‍ണ്ണതയ്ക്കെതിരെയും ബ്രാഹ്മണിസത്തിനെതിരെയും ആഞ്ഞടിച്ച ചിത്രകാരന്റെ മുഴുവന്‍ ശ്രമങ്ങളും മാനവികതയ്ക്കു മുമ്പില്‍ തെളിവെടുപ്പിനു നിര്‍ത്തുമ്പോള്‍ അമേദ്യസമമായ വിലമാത്രമുണ്ടാവുകയും വെള്ളെഴുത്തിന്റെ ഗം ഗണപതിയേ എന്ന ഒരൊറ്റ പോസ്റ്റ് പോലും അതിഹിന്ദുത്വത്തിനും സവര്‍ണ്ണതയ്ക്കുമെതിരെ അതെടുത്ത ജാഗ്രതയുടെ പേരില്‍ ചരിത്രത്തില്‍ രേഖപ്പെടുത്തുകയും ചെയ്യപ്പെടും. സുകുമാരന്‍ അഞ്ചരക്കണ്ടിയെപ്പോലുള്ള വയസ്സന്മാര്‍ക്ക് അമേധ്യവും അമൃതും തിരിച്ചറിയുവാനുള്ള പക്വത നഷ്ടപ്പെട്ടിരിക്കുന്നു. ബുദ്ധിയുറയ്ക്കാത്ത കുട്ടികള്‍ തീട്ടം വാരിത്തിന്നുന്നതുപോലെ അവര്‍ ചിത്രകാരനെ വാരിത്തിന്നുന്നു വെള്ളെഴുത്തിലെ ധിഷണത അവര്‍ക്കു ദുര്‍ഗ്രാഹ്യമാകുന്നു.“
ലിങ്ക് വേണെങ്കി ദേ ഇവടേണ്ട്.
അങ്ങനൊരു ബുദ്ധിജീവ്യാ നെലത്തക്കാ എറങ്ങിവന്നാ കൂടെവരൂല്ലേഡാ ബാക്കീള്ളൊരും..വന്നു..വന്നൂന്
“ചിത്രകാരന്റെ ബ്ലോഗില്‍ കമന്റ് എഴുതുന്നതിനെ,ചിത്രകാരന്റെ അമേദ്യം വാരിത്തിന്നുന്നതായീട്ടാണു രാജ് എന്നവനു തോന്നുന്നതെങ്കില്‍, എന്റെ കമന്റിനെ പരാമര്‍ശിക്കുന്ന രാജ് എന്നവന്‍ ഞാന്‍ തൂറിയിട്ടുണ്ടോ എന്ന് എന്റെ ആസനം മണത്ത് നോക്കാന്‍ പിന്നാലെ കൂടുന്നു എന്നാണ് എനിക്ക് തോന്നുന്നത്. വയസ്സാകുമ്പോള്‍ അമേദ്യവും അമൃതും തിരിച്ചറിയാനുള്ള വിവേകം നഷ്ടപ്പെടും എന്ന് ഇവന്‍ കണ്ടെത്തിയത് സ്വന്തം തന്ത അങ്ങനെ ചെയ്യുന്നത് കണ്ടിട്ടാവാം. പിന്നെ ഇവനും വയസ്സാവുമ്പോള്‍ ആരുടെയെങ്കിലും അമേദ്യം വാരിത്തിന്നുമല്ലൊ...“
ലിങ്ക്ണ്ട്രാ ഇവടെ..വായിക്കെടാ...
പോരാന്ന്ണങ്കീ ദാ പിടിച്ചോ..ഒരണ്ണം കൂടി..
“മറ്റൊന്ന് കൂടി, ഞാന്‍ എന്റെ ആദ്യകമന്റില്‍ എഴുത്തിന്റെ ശൈലിയെ പറ്റി പൊതുവെ പരാമര്‍ശിച്ചതല്ലാതെ വെള്ളെഴുത്തിനെയോ,വെള്ളെഴുത്തി
അയിനൂണ്ട്രാ ലിങ്ക്..
ഇപ്പ നിനക്ക് മന്സിലായാ ബുദ്ധിജീവ്യോളെക്കൊണ്ട്‌ള്ള പ്രയോജനം..? ചരിത്രാണ്ടാ ഇതൊക്കെ.. ചരിത്രം...നെന്റെ അപ്പനപ്പൂന്മാര് തൊട്ട്‌ള്ളോര്ടെ കൊലമഹിമ ഇനി ങ്ങനെ ഒഴ്‌കി ഒഴ്‌കി വരും......സ്കൂള്‍ വിട്ടപോലെ ഒരൊഴുക്കായിരിക്ക്യും...
തൂറാത്തോന്‍ തൂറിയാ പിന്നെ ആറാട്ട് ന്തൂട്ടൊണ്ടാണ്ടാ?
തീട്ടം കൊണ്ട്..
ആ റാം മോഹന്‍ പാലിയത്ത് പണ്ട് കക്കൂസില് ചന്തനത്തിരി കത്തിക്കണേനെപ്പറ്റി എഴുതിയപ്പോ ത്രക്ക് ആവുംന്ന് വിചാരിച്ചില്യാ..
ബ്ലോഗിലും കത്തിച്ച് വെക്കാം ഒരു ചന്ദനത്തിരി...
അല്ലാ..ഓരോരുത്തര്‍ക്കും ഓരോ കാരണണ്ടാവൂലോ ചന്ദനത്തിരി കത്തിക്കാനും..യേത്?
*
ഡിസ്ല്ലെയിമറ്ണ്ട്ട്ടാ...
കപട ബുദ്ധിജീവ്യോളെപ്പറ്റി മാത്രാണ് പറഞ്ഞ്ട്ട്‌ള്ളത് മുഴ്വോനും..നല്ല 916 ബുദ്ധിജീവികള്ണ്ട്..അവരെ മരത്തലയന് ശരിക്കും ഇഷ്ടാട്ടാ..അവര് മരത്തയനോട് പെണങ്ങര്ത്..
Tuesday, September 8, 2009
എസ് ആകൃതിയിലുള്ള ചൈന
ന്നാലും ന്റെ കുട്ട്യേ ... ചൈനാ സംബവം ഇങ്ങനെ ആവുംന്ന് വിചാരിച്ചില്യാലോ..
എന്ത് പറ്റി അമ്പ്രാളേ?
എന്തെന്ത് സ്വപ്നങ്ങളായിരുന്നു..ചൈനക്കാരു വരണു, എലിക്കോപ്റ്ററു പറത്ത്ണു, ചോപ്പ് പെയിന്റടിക്ക്ണു, സിഗരറ്റിന്റെ കൂടും, കോളക്കുപ്പിയും ഇട്ടിട്ടു പോകുന്നു..അതിര്‍ത്തി ലംഘനം ലംഘനംന്ന് ഇബടത്തെ എടതന്മാരെ ഒന്ന് കൊട്ടാംന്ന് വെച്ച് ഇരിക്യേര്‍ന്നു..എല്ലാം പോയില്യേന്റെ കുട്ട്യേ..
എന്ത് പറ്റി അമ്പ്രാളേ?
ആ എസ്.എം.കൃഷ്ണമന്ത്രി പറഞ്ഞിരിക്കുണൂ..അതിര്‍ത്തീല് കൊഴപ്പൊന്നും ഇല്യാന്ന്..ഇന്ത്യേം ചൈനേം തമ്മില്‌ള്ള അതിര്‍ത്തീല് തികച്ചും സമാധാനാണത്രെ..
അത് നല്ലതല്ലേ അമ്പ്രാളേ?
അയിന്റെടേല് കേരളകൌമുദീല് വാര്‍ത്ത..ചൈന അതിക്രമിച്ചൂന്ന്‌ള്ള വാര്‍ത്തേടെ ഉറവിടത്തില് സംശയണ്ട്ന്ന്..
ഒക്കെ നൊണയാച്ചാ മ്മക്ക് സമാധാനായിട്ട് കെടന്നൊറങ്ങിക്കൂടേ?
നെനക്കത് പറയാം..എനിക്കെബടന്ന് ഒറക്കം വരാന്‍.. ബ്ലോഗില് ഓടി നടന്ന് ദേ വര്ണു ചൈന, ദേ വര്ണു ചീനാ, ന്നൊക്കെ കുമ്മാട്ടിപ്പാട്ട് പാടി നടന്ന ഞാനിനി എങ്ങനെ ആളോള്‍ടെ മോത്ത് നോക്കും? അയിന്റെടേല് ആ മിലിട്ടറി ചീഫ് ദീപക്ക് കപൂര്‍ പറഞ്ഞിരിക്ക്ണു കൊഴപ്പൊന്നൂല്യാന്ന്..എടക്ക് നമ്മടെ പട്ടാളക്കാര് അങ്ങോട്ടും അതിര്‍ത്തി ലംഘിക്കുംന്ന്..ഇതൊക്കെ പതിവാത്രെ..ലൈന്‍ ഓഫ് കണ്ട്രോളിനെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തോണ്ട് ഇതൊക്കെ സാധാരണാത്രെ..
ഒക്കെ സാധാരണാച്ചാ ന്താ പ്രശ്നം എന്റെ അമ്പ്രാളേ?
നെനക്കത് ചോയ്ക്കാം..ചൈനയെങ്ങാനും ഇന്ത്യേനെ ആക്രമിച്ചൂച്ചാ ബ്ലോഗിലെനിക്കൊന്ന് അടിപൊളിയാക്കാര്ന്നൂ..ഇപ്പ കല്‍ക്കത്തേല് ചൈനേല്‍ക്ക്‌ള്ള ബീമാനം പിടിച്ചിട്ടത് ആഘോഷിക്കാംന്ന് വെച്ചപ്പഴക്കും ഇന്ത്യക്കാര് വിമാനത്തിനെ വിട്ടു..മിണ്ടാന്‍ പറ്റ്വോ? പിടിച്ചിട്ടതും മ്മടെ പാര്‍ട്ടിക്കാര്, വിട്ടയച്ചതും മ്മടെ പാര്‍ട്ടിക്കാര്..അവടെ എനിക്ക് ഉരുളണ്ടി വന്നു...പിന്നെ ചൈനാ അതിര്‍ത്തി ലംഘനത്തെക്കുറിച്ച്ള്ള വാര്‍ത്തകളൊക്കെ ഹിസ്റ്റീരിയ ആണെന്ന് ബി.രാമന്ന്ന് പേര്‍ള്ള ഒരു സ്ട്രാറ്റജിസ്റ്റ് പറഞ്ഞിരിക്ക്ണു
പാവം അമ്പ്രാള്..
ന്നാലും ഞാന്‍ ഇത്തിരി വേലയൊക്കെ ഒപ്പിച്ചണ്ട്..കത്തീമ്മ കേറി പിടിച്ചണ്ട്..എസ് ആകൃതീല്‌ള്ള കത്തീല്..ഇത് വെച്ച് ഞാനൊരു കലക്ക് കലക്കും ന്റെ കല്യാണിക്കുട്ട്യേ..ഏഷ്യാനെറ്റു സൈറ്റ് റിഫ്രഷ് ചെയ്ത് റിഫ്രഷ് ചെയ്ത് ഇരിക്യാണ്...എപ്പഴാ ബ്രേക്കിംഗ് കത്തി ന്യൂസ് വര്‌വാന്നാറീല്യാലോ
അമ്പ്രാള് ചൈനക്കാരു വര്ണോന്നും, കത്തി ന്യൂസ് വര്ണോന്നും നോക്കി ഇരിക്ക്..ഞാന്‍ ഒറങ്ങട്ടെ..നാളെ പണിക്ക് പൂവാള്ളാതാ..അമ്പ്രാളിനെക്കൂട്ടല്ല..എന്നാലും ഒരു കാര്യം പറയാണ്ടിരിക്യാന്‍ തോന്ന്ണില്യ.. വാളെടുത്തോര് മാത്രല്ല അമ്പ്രാളേ കത്തിയെടുത്തോരും കത്ത്യാലന്ന്യാ..കാള പെറ്റൂന്ന് കേക്കുമ്പള്യ്ക്കും കയറെടുക്കല്ലേ ന്റെ അമ്പ്രാളേ..

Subscribe to:
Posts (Atom)