ഇടത്തേടത്തു വീട്ടിലെ കുട്ടി“അമ്മ എന്നും എനിക്ക് കാച്ചിയ പാല് തരും. അത് കുടിക്കാഞ്ഞാല്‍ അമ്മ കരയും. കാച്ചിയ പാലു കുടിച്ച് ഞാന്‍ അച്ഛനെപ്പോലെ വലിയൊരാളാകണമെന്നാണ് അമ്മയുടെ ആഗ്രഹം.”കേട്ടേക്കാവുന്ന കമന്റ്സ്“ആ ചെക്കന്റെ ഒരു ദുര്‍മോഹമേ..അവനു വലിയ ആളാകണമെന്ന്..ബൂര്‍ഷ്വാ- പാർലമെന്ററി വ്യാമോഹം..അല്ലാതെന്താ? ”
“പാലേ കുടിക്കൂ കുട്ടിസഹാക്കള്‍..കട്ടന്‍ ചായയും പരിപ്പുവടയും കഴിച്ച് പ്രവര്‍ത്തനം നടത്തിയിരുന്ന ആ കാലമൊക്കെ ലവന്മാര് മറന്നു.”
“ആ തള്ളേടെ കാര്യം. സ്വന്തം ചെക്കനു പാലും നിര്ദ്ധനച്ചെക്കനുമിനീരും എന്നതല്ലെ അവളാരു പറയുന്നത്..?”
“തന്തയെപ്പോലെ വളരണമത്രെ ചെക്കന്. മക്കള്‍ രാഷ്ട്രീയ സംസ്കാരം സഹാക്കളെയും ബാധിച്ചു തുടങ്ങി..ആകെക്കൂടെ ഒരു പ്രതീക്ഷ ഇതിലായിരുന്നു..അതും പോയിക്കിട്ടി ”
“ ‘അമ്മ‘യെന്ന് പറയുന്നത് കേട്ടില്ലേ..തീർന്നു. മൃദുഹൈന്ദവപ്രീണനമല്ലാതെ മറ്റെന്താണിത് ?”
വലത്തേടത്തു വീട്ടിലെ കുട്ടി“അമ്മ എന്നും എനിക്ക് കാച്ചിയ പാല് തരും. അത് കുടിക്കാഞ്ഞാല്‍ അമ്മ കരയും. കാച്ചിയ പാലു കുടിച്ച് ഞാന്‍ അച്ഛനെപ്പോലെ വലിയൊരാളാകണമെന്നാണ് അമ്മയുടെ ആഗ്രഹം.”കേട്ടേക്കാവുന്ന കമന്റ്സ്“ആ മോനെക്കണ്ടോ.. നന്നാവണമെന്ന് ഇത്ര ചെറുപ്പത്തിലെ തന്നെ അവനാഗ്രഹമുണ്ട്. മിടുക്കന്.”
“കാച്ചിയ പാലു കുടിച്ച് ആരോഗ്യദൃഢഗാത്രനായി ഈ മിടുക്കന് കുട്ടി നമ്മുടെ രാജ്യത്തെ രക്ഷിക്കും.”
“ആ അമ്മയുടെ സ്നേഹം കണ്ടു പഠിക്കട്ടെ..താന്‍ കുടിച്ചില്ലെങ്കിലും തന്റെ മക്കള്‍ കുടിക്കണമെന്ന് കരുതുന്ന ആ മാതൃസ്നേഹം എത്ര മനോഹരം....ഉദാത്തം..”
“അച്ഛന്റെ പാത പിന്തുടരാനാഗ്രഹിക്കുന്ന ആ മോനു ഒരുമ്മ കൊടുക്കാന്‍ തോന്നുന്നു..പിള്ളേരായാല്‍ ഇങ്ങനെ വേണം.”
“ ‘അമ്മ’യെന്ന് പറയുമ്പോള്‍ ലോകത്തിലെ സകല അമ്മമാരെയും നന്ദിപൂർവം സ്മരിക്കുന്നതു പോലെ തോന്നുന്നില്ലേ? ഹോ ! എന്തൊരു വിനയം, നമിക്കാതെ വയ്യ .”