Saturday, October 29, 2011

പീസി ഷിറ്റിങ്ങ്

ആദ്യത്തെ മൂന്ന് രംഗങ്ങള്‍ ഇവിടെ

പൂഞ്ഞാറ്റിലെ അതേ വീട്.അതേ രംഗപടം.. കര്‍ട്ടനുയരുമ്പോള്‍ പിസി സ്പീക്കിംഗില്‍ ഇരുന്നിരുന്ന അതേ പോസില്‍ പി.സി. മേശപ്പുറത്ത് പുതിയ ഫോണ്‍. ഫോണ്‍ മണിയടിക്കുന്നു. പി.സി. ഫോണെടുക്കുന്നു..

ഹലോ

ഹലോ പീസി സാറുണ്ടോ?

സ്പീക്കിംഗ്

സാറേ..ഇത് തൊമ്മന്‍ പതുപ്പുള്ളിയാ....തിരക്കഥാകൃത്ത്..ഒരു സഹായം വേണാരുന്നു..

ഒരാളെ സഹായിക്കാന്‍ പോയിട്ട് ഒരു ഫോണ്‍ പോയതിന്റെ വെഷമം മാറീട്ടില്ല..എന്നാലും കാര്യം പറ...

മ്മടെ കമ്മീഷണറില്ലേ?

നാലു വെടി വെച്ചിട്ടും പിള്ളാരുടെ നെഞ്ചത്ത് കൊള്ളാത്ത ആ കമ്മീഷണറാ...ആ %$#നെപ്പറ്റി എന്നോട് മിണ്ടരുത്..

അയ്യോ അല്ല, ഇത് കമ്മീഷണര്‍ സില്‍മ..ഉച്ഛിഷ്ടവും അമേദ്യവും ...

ങാ..അത് ... രണ്ടും എനിക്ക് പെരുത്ത് ഇഷ്ടമുള്ള കാര്യമാ..അതിനെന്നാ പറ്റി?

അതിനൊന്നും പറ്റിയില്ല..അതിനെ കവച്ച് വെക്കുന്ന കുറച്ച് ഡയലോഗ് വേണം..നൂറുദിനമെങ്കിലും ഓടണം..സാറേ ഉള്ളൂ രക്ഷ..

തായും മായും പൂയും ചേര്‍ത്ത ഡൈലോഗ് മതിയോ? അതൊക്കെ പുല്ല് പോലെ ഉണ്ടാക്കാം..ആര്‍ക്കെതിരെ പറയുന്നതായിട്ട് വേണം?

മന്ത്രിക്കെതിരെ...

മന്ത്രിക്കെതിരെയോ? മുന്മന്ത്രിക്കെതിരെ ഒരെണ്ണം തരാം... ഒരു പണികൊടുക്കാന്‍ നോക്കിയിരിപ്പായിരുന്നു..ഇതൊരു റിഹേഴ്സലായിക്കോട്ടെ...

സാറു പറ.ഞാന്‍ അത് ശരിയാക്കിക്കോളാം..റെക്കോര്‍ഡ് ചെയ്യട്ടെ.സാറേ..?

ന്നാ പിടിച്ചോ..#^$&*@^@റ2 #@&!*!*!*^ പൊട്ടാ *!&!^ബ്ബേ((!^^!വ്വ് !^^!&&ക്ണാപ്പേ!&(((! $%*!@&&ണിമാ^ **!*^@!&!%!!)!!ഉചാ&!^!!^ )രചെ(*&^%()(^&*(& )തിരാ(^&%$$* (@@#*))

അയ്യോ ചെവിയുളുക്കിപ്പോയി സാറേ...‍..തല്‍ക്കാലം ഇത്രേം മതി..ഇതില്‍ കൂടിയാല്‍ സെന്‍സര്‍ ബോര്‍ഡ് ചെത്തിക്കളയും..

തുടങ്ങിപ്പോയി..നിര്‍ത്താന്‍ പറ്റൂല..സെന്‍സര്‍ ബോര്‍ഡിനെതിരെ വേറെ തരാം..ഇതൂടെ റെക്കോര്‍ഡാക്കിക്കോ..$))#‌@@മൈ‌@*@@‌*@)*@@)832-28 #$@&കു(@()@&@&പു@)

സാറേ..നിര്‍ത്ത്..ചെവീന്ന് ചോരവന്നു...

നീ സാറേ സാറേന്ന് പറഞ്ഞതോണ്ട് നിര്‍ത്തുന്നു.. മിസ്റ്റര്‍ എന്നോ മറ്റോ വിളിച്ചിരുന്നേല്‍ നിന്റെ ജീവിതം ഞാന്‍ കട്ടപ്പൊകയാക്കിയേനെ..

പെരുത്ത് നന്ദിയുണ്ട് സാറേ...

പോലീസുകാരിക്കും വനിതാ നേതാവിനും ഒക്കെ എതിരെ വേണ്ടേ? അശ്ലീലം ചേര്‍ത്ത നല്ല സൊയമ്പന്‍ ഐറ്റം തരാം..എടുക്കട്ടെ?

അത് പ്രശ്നാവൂല്ലേ സാറേ? തിരക്കഥയില്‍ അങ്ങനൊരു സംഭവം ഇല്ല...

എന്തോന്ന് പ്രശ്നം..ഇല്ലെങ്കി ഒണ്ടാക്കണമെടേയ്..പ്രമേയത്തിന്റെ ദൌര്‍ബല്യം ഇങ്ങനൊക്കെ അല്ലെടേയ് മറികടക്കുന്നത്.. ന്നാ പിടിച്ചോ..&^^%%#^ അവക്കടെ^&&*&))**#*(#)@)മാറ&$#*#

എന്റമ്മച്ചീ....

ജാതിവൈരം ഒണ്ടാക്കണോ? അതിനുള്ള മരുന്നും ഉണ്ടെടേയ്....

അയ്യോ...അത് ഇപ്പോ വേണ്ടേ വേണ്ട...സാറിതൊക്കെ എങ്ങനെ ഒപ്പിക്കുന്നു സാറേ?

കയ്യില്‍ വേറെ കോപ്പൊന്നും ഇല്ലാത്തോണ്ട് ഒപ്പിച്ച് എടുക്കുന്നതാടേയ്.. ഇതിന്റെ ബലത്തിലല്ലെടേയ് ഇങ്ങനെ കേറിക്കേറിപ്പോവുന്നത്..ഇനിയുമേറെ &^^%% ദൂരം പോകാനുണ്ടെനിക്ക്...#@!&&**W$^ ഉറങ്ങുന്നതിന്‍ മുന്നേ..@!#%%#

സാറിനും കവിതയോ? കവിതക്കും തെറിയോ? ഉഗ്രന്‍ ജന്മമാണല്ലോ സാറേ...അപ്പ.ഞാന്‍ പോട്ടെ സാറേ...

അങ്ങനങ്ങ് പോയാലോ..ഒരു കണ്ടീഷനുണ്ട്..

പറ സാറേ...

നെന്റെ അടുത്ത പടത്തിലും ഒരു റോള്‍ വേണം..ക്യാബിനറ്റ് വാല്യൂവോ സ്റ്റാര്‍ റാങ്കോ ഉള്ളത് തന്നെ ആയാല്‍ സന്തോഷം..

സാറിനു പറ്റിയ റോളെന്ന് പറഞ്ഞാല്.. ഇപ്പോ ഒള്ളത് തന്നെ നല്ല റോളല്ലേ സാറേ..തിരക്കഥയിലെ എല്ലാത്തിനും ആളായി...എക്സ്റ്റാ ആയിട്ട് ഒരെണ്ണം സൃഷ്ടിക്കാം?

എക്സ്റ്റ്രാ നിന്റെ അച്ചാച്ചനു കൊണ്ടേക്കൊട്..

ചത്തുപോയ ആളെപ്പറ്റിപ്പറയല്ലേ സാറേ...കൊട്ടേഷന്‍ നേതാവിന്റെ വേഷമായാലോ?

എന്തോന്നിന്റെയാണേലും നേതാവായാല്‍ മതി..ഡയലോഗു വേണം..

ഒപ്പിക്കാം സാറേ..

ന്നാ ഒപ്പിക്ക്..എന്നിട്ട് വിളി..എന്റെ ഡൈലോഗ് ഞാന്‍ തന്നെ എഴുതിക്കോളാം..ഒരു സാമ്പിള്‍ വേണേല്‍ കാണിച്ച് തരാം.. നിന്റച്ഛന്റെ &$(37#%%@&*@) W**(W(W

അയ്യോ എന്നൊരു നിലവിളി അപ്പുറത്ത് നിന്നും മുഴങ്ങുന്നു...


പി.സി കസേരയില്‍ നിവര്‍ന്നിരിക്കുന്നു...എന്നിട്ട് അധിപനിലെ മോഹന്‍ലാലിന്റെ ശബ്ദത്തില്‍ സ്വയം പറയുന്നു..ഓരോരുത്തന്റെ തന്തക്ക് വിളിച്ചപ്പോ എന്തൊരു സുഖം..


തല്‍ക്കാലം കര്‍ട്ടണ്‍

Saturday, October 22, 2011

വിശ്വനിക്ഷേപകന്‍

അണ്ണാ കൊറേ നാളായല്ലേ അണ്ണാ നമ്മളു കണ്ടിട്ട്..

തന്നെഡേയ്

ഇപ്പ എവടന്നു വരണത്?

ഇത്തിരി സൊര്‍ണ്ണം പണയത്തിലായിരുന്നത് എടുക്കാന്‍ പോയെടേ..സൊസൈറ്റി വരെ

അണ്ണന്‍ ഇപ്പഴും സൊസൈറ്റീത്തന്നെ നിക്ഷേപങ്ങളു നടത്തണതും ലോണുകളു വാങ്ങണതും

തന്നെഡേയ്...ജീവിച്ച് പോണ്ടെടേയ്..

അണ്ണം മോഡിയണ്ണനെ കണ്ട് പടിയണ്ണാ... മോഡിയണ്ണന്‍ കലക്കണ കലക്ക് കാണണ്ണാ..

ലാ അണ്ണന്റെ ചെല കലക്കലും വൃത്തിയാക്കലുമൊക്കെ ലോകം കണ്ടതല്ലേഡേയ്..

ഇതതല്ല അണ്ണാ...മോഡിയണ്ണന്‍ പൈസകളു നിക്ഷേപിക്കണതേ..കണ്ട സൊസൈറ്റിയിലും എസ്ബീയൈകളിലുമൊന്നുമല്ല

പിന്നെ?

ലോക ബാങ്കിലാണണ്ണാ..ലോകബാങ്കിലു..ആഗോള ബാങ്കിലു..വിശ്വബാങ്കിലു..വേള്‍ഡ്...

മതിയെഡേയ്..എന്തരു നിക്ഷേപിച്ചെന്ന്..?

രൂഫകളണ്ണാ തോനെ തോനെ രൂഫകള്‍..

തോനേന്ന് വെച്ചാലെത്രയാഡേയ്

ലക്ഷം കോടിയണ്ണാ..ഒരു ലക്ഷം കോടി..ടൂജീ വന്നപ്പം തൊക കേട്ട് കണ്ണു തള്ളിയില്ലേ? ഏതാണ്ടത്രയും അണ്ണാ..

അപ്പ രണ്ടും അഴിമതിയാണെന്ന് സമ്മതിക്കുവാണോഡേയ്?

സീരിയസായിട്ട് ഒരു കാര്യം പറയുമ്പ തമാശിക്കല്ലേ അണ്ണാ..

ഇതൊക്കെ സീ‍രിയസായിട്ട് പറയണ നെന്റെ പുത്തിയെ പിടിച്ച് ഐ.സി.യുവില്‍ ഇടണമെഡേയ്..

50,000 കോടീന്റെ കടത്തീന്നാ അണ്ണാ ഒരു ലക്ഷം കോടീന്റെ നിക്ഷേപത്തിലേക്ക് വളര്‍ന്നത്..

അപ്പനൊണ്ടാക്കിയ കടം വീട്ടി, പിന്നേം സൊത്തുണ്ടാക്കിയ ഈപ്പച്ചനെ ഗുജറാത്തിലേക്ക് മാറ്റി നിക്ഷേപിച്ച തിരക്കഥയല്ലെടെയ് ഇത്?

ലോകബാങ്ക് അണ്ണന്മാരു മോഡിയെ കണ്ട് പടിക്കാനും പറഞ്ഞിട്ടൊണ്ട് എന്റെ പുത്തിയൊള്ള അണ്ണാ.

ലോ അണ്ണന്മാരു പറഞ്ഞത് കേട്ട് കുത്ത്പാളയെടുത്ത രാജ്യങ്ങളുടെ എണ്ണം വേണോടേയ്?

ചെലപ്പ ചെലരു പറേണത് കേട്ടാ ചെലരു കുത്ത് പാളയെടുക്കും അണ്ണാ..എന്ന് വെച്ച്..

എന്നാപ്പിന്നെ ലോ അണ്ണമ്മാരു പറയണത് കേട്ട് രക്ഷപ്പെട്ട രാജ്യത്തിന്റെ പ്യാരു പറേഡേയ്..

നമ്മ്ടെ നാലതിര്‍ത്തിയാണണ്ണാ നമ്മടെ ലോകം..അതിനപ്പറത്തെ കാര്യങ്ങളു നമ്മക്ക് ഔട്ട്സൈഡാണണ്ണാ

എന്നാ നെന്റെ മാരഡോണേന്റെ രാജ്യക്കാരു ലോബാ അണ്ണമ്മാരോട് പോയി പണിനോക്കിനെടാ എന്ന് പറഞ്ഞ്..ലവന്മാരു രക്ഷേം പെട്ട്..

എന്നാ ലോകബാങ്കിന്റെ കാര്യം വിടണ്ണാ..ഈ ഐക്യരാഷ്ട്രസഭയൊക്കെ മോഡിയണ്ണനു മെഡലുകളു കൊടുത്തിട്ടുണ്ടണ്ണാ..

എന്തരിന്? ലങ്ങേരു അവടേം നിക്ഷേപിച്ചാ?

ലോകത്തുതന്നെ ഗുജറാത്തിനെ ഒന്നാസ്ഥാനത്താക്കിയ യു എന്‍ റിപ്പോര്‍ട്ട് ഒണ്ടണ്ണാ...മോഡിയണ്ണന്റെ വികസനമന്ത്രത്തിനാണണ്ണാ ലവാര്‍ഡ്..

ഒന്നൂടെ ആലോചിച്ച് പറേഡേയ്..

എന്തരോ സാങ്കേതികവിദ്യകളു പ്രയോചിച്ചതിനാണണ്ണാ..

എന്നാപ്പിന്നെ മ്മടെ മുഖ്യനും ചെലപ്പ കിട്ടുവേടേ സുതാര്യതക്കുള്ള യു.എന്‍. അവാര്‍ഡ്..അങ്ങേരു കാമറായും ഫിറ്റ് ചെയ്ത് ഇരുപ്പല്ലെടേയ്..

തോനെ വികസനങ്ങളു മോദിയണ്ണന്‍ കൊണ്ടു വന്നണ്ണാ..എല്ലാ പോലീസ് സ്റ്റേഷനിലും നെറ്റ് ഒണ്ടണ്ണാ..പിന്നെ കാല്‍നടക്കാര്‍ക്ക് എന്തരോ റോഡ്, പിന്നെ..

മനസിലായെഡേയ്..പശു, പശുത്തൊഴുത്ത്, ലതിന്റെ നവീകരണം, പശുത്തൊട്ടി, പുല്ലിനു സബ്സിഡി..ഈ സൈസല്ലേഡേയ് നെന്റെ ലിസ്റ്റ്?

പല സൈസ് ലിസ്റ്റ് ഒണ്ടണ്ണാ..

ഒന്ന് വാദത്തീ പൊളിഞ്ഞാ ലടുത്തത് അല്ലെഡേയ്..?

എന്നാപ്പിന്നെ മോദിയെയും വിടണ്ണാ..നമ്മക്ക് നമ്മടെ മുക്യനെപ്പറ്റി സംസാരിക്കാം..

പഷ്ട്..അങ്ങേരെപ്പറ്റിയൊള്ള ജനസംസാരമൊന്ന് നിര്‍ത്താന്‍ അങ്ങേരു മെഴുകുതിരിയും കത്തിച്ച് മുട്ടിപ്പായി പ്രാര്‍ത്തിച്ചോണ്ടിരിക്കണ സമയത്ത് തന്നെ വേണം അല്ലേഡെയ്..

എന്നാപ്പിന്നെ ഞാന്‍ പോട്ടണ്ണാ..

നില്ലെടേയ്...ആ ഒരു ലക്ഷം കോടിക്ക് തെളിവ് തന്നിട്ട് പോഡേയ്..

ഇപ്പ ഇല്ലണ്ണാ..എന്നാലും ലോകബാങ്ക് നല്ലവാക്ക് പറയുന്നതല്ലേ.. അങ്ങേരു നിക്ഷേപിച്ചു കാണുമണ്ണാ..അണ്ണന്‍ വിശ്വസി

ലോകബാങ്കീ നിക്ഷേപിക്കാന്‍ പറ്റുവോഡേയ്?

പറ്റുവാരിക്കും അണ്ണാ...

പലിശ കിട്ടുവോഡേയ്?

കിട്ടാതെ ആരെങ്കിലും ഇടുവോ അണ്ണാ..

പൈസകളു തിരിച്ച് കിട്ടുവോഡേയ്?

കിട്ടുവാരിക്കുമണ്ണാ..

ഒറ്റ കാര്യത്തിനു നിനക്കൊറപ്പില്ല ഇല്ലെഡേയ്?

അത് പിന്നെ അണ്ണാ...

ഇത്രേം വലിയ തൊകയൊണ്ടായിട്ട് നാട്ടിലെ പട്ടിണി മാറ്റാതെ അങ്ങേരെന്തിനെടേയ് ഇത് ലോകബാങ്കീ തന്നെ കൊണ്ട് തട്ടിയത്?

അത് പിന്നെ...നേരിട്ട് പട്ടിണി മാറ്റലൊക്കെ ഔട്ട് ഓഫ് ഫാഷനാണണ്ണാ..ഈ തരത്തിലുള്ള വികസനമന്ത്രം വഴി വേണമണ്ണാ പട്ടിണി മാറ്റാന്‍..

മന്ത്രം ജപിച്ചിട്ട് എല്ലാരുടേം പട്ടിണി മാറിയോഡേയ്..സമ്പത്ത് വര്‍ദ്ധിക്കുമ്പഴും മോദിയണ്ണന്റെ നാട്ടീ ദാരിദ്ര്യോം കൂടുകാണല്ലോഡെയ്..

സോശലിസം പറയല്ലണ്ണാ..പൈസകളു എല്ലാരുടെം കൈയില്‍ വന്നാലു പൈസകള്‍ക്ക് വെലകളു കാണൂലണ്ണാ..കൊറച്ചു പേര്‍ക്ക് കൂടുതല്‍ പൈസ, കൂടുതല്‍ പേര്‍ക്ക് കൊറച്ച്
പൈസ..എന്നാലേ പൈസകള്‍ക്ക് വെലകളു കാണൂ അണ്ണാ..

വോ തന്നെഡേയ്..മറ്റെല്ലാത്തിലും ഭൂരിപക്ഷത്തെപ്പറ്റി പറയണ നിന്റെ മോഡിയണ്ണന്‍ ഇക്കാര്യത്തില്‍ എന്തരെഡേയ് കാശില്ലാത്ത ഭൂരിപക്ഷത്തിന്റെ കൂടെ നിക്കാത്തത്?

ഹഹഹഹഹ..ഈ അണ്ണനൊരു പുല്ലും അറിയത്തില്ല..

എന്നാ പറഞ്ഞ് താഡേയ്..

ഇക്കാര്യത്തിലും ഭൂരിപക്ഷത്തിന്റെ കൂടെ തന്നെ അണ്ണാ നില്‍ക്കുന്നത്..ഭൂരിപക്ഷം പൈസേം കൈയില്‍ വെച്ചിരിക്കണോന്റെ കൂടെ..മനസിലായാ?

നിന്നെ നമിച്ചെടേയ്...

*
മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്

Saturday, October 8, 2011

പീസീ സ്പീക്കിംഗ്


രംഗം ഒന്ന്..പൂഞ്ഞാറ്റിലെ വീട്. കര്‍ട്ടനുയരുമ്പോള്‍ രംഗത്ത് ആരുമില്ല. ഫോണ്‍ മണിയടിക്കുന്നു. കൈയില്‍ ഫോട്ടോസ്റ്റാറ്റെന്ന് തോന്നിപ്പിക്കുന്ന രേഖകളുമായി പി.സി. പ്രവേശിക്കുന്നു.


ഹലോ...

ഹലോ..പീസിയുടെ വീടല്ലേ

അതേ..

അത്യാവശ്യമായി പി.സി.യെ വേണമായിരുന്നു..

സ്പീക്കിംഗ്

ഇത് ഒബാമയാണ് വിളിക്കുന്നത്..

ഒബാമയോ? നമ്പറ് വിട്.. റിപ്പോര്‍ട്ടര്‍ ചാനലീന്നല്ലേ? സത്യം പറ..

സത്യം...കര്‍ത്താവാണേ..ഞാന്‍ ഒബാമയാണ്

അതിനു ഒബാമ മലയാളം സംസാരിക്കൂലല്ലോ?

ഒരു ആവശ്യം വന്നാല്‍ പഠിച്ചല്ലേ പറ്റൂ ഗഡീ...

എന്നാ കോഡ് പറ...

എസ്.എം.എസ്, പാലാഴി ടയേഴ്സ്, ക്രൈം, ജോസപ്പ്, ജഡ്ജി

മതി മതി..കാര്യം പറ ഒബാമേ..

പി.സി.അഫ്ഗാനിസ്ഥാന്‍ വരെ ഒന്ന് അര്‍ജന്റായി വരണം..

ഇന്ന് പറ്റൂല്ല...സെബാസ്റ്റ്യന്‍ പോളിനും വി.എസിനും ഇട്ട് ചില പണികള്‍ കൊടുക്കാനുണ്ട്..നാളെ വന്നാല്‍ മതിയോ?

മതി..വന്നിട്ട് ആ കൂതറ താലിബാന്‍‌കാരോട് കുറച്ച് പ്രസ്താവനകള്‍ നടത്തണം..അവന്മാരെ ഒഴിവാക്കാന്‍ ഇതല്ലാതെ ഒരു വഴിയും കാണുന്നില്ല പീസീ

എന്തോന്ന് പ്രസ്താവന..

ഡെയ്ലി ചാനലുകളില്‍ കാച്ചാറില്ലേ...സുപ്രീം കോടതി വരെ പോകും, എല്ലാ രേഖയും കൈയിലുണ്ട്, ഒരു കൊല്ലം കഠിന തടവ്. ഐ.പീ.സീ എന്നൊക്കെ..അത് ഇവരുടെ ഭാഷയിലും കാച്ചണം..

അതിനെനിക്ക് ആ ഭാഷ അറിയില്ലല്ലോ..

അവരുടെ ഭാഷയില്‍ പറയാനുള്ളതൊക്കെ നല്ല പച്ച മലയാളത്തില്‍ സി.ഐ.എ തയ്യാറാക്കിയിട്ടുണ്ട്. അത് വായിച്ചാല്‍ മാത്രം മതി..

വണ്ടി അയക്കുമോ?

എയര്‍ഫോഴ്സ് വണ്‍ പുറപ്പെട്ടു കഴിഞ്ഞു...

എന്നാലും ഒരു കണ്ടീഷന്‍ ഉണ്ട്..

എന്താ?

അവിടെ ഷിക്കാഗോയിലോ മറ്റോ ഒരു കോണ്‍ഗ്രസ് ഹോട്ടല്‍ ഇല്ലേ? കുതിരേടെ പ്രതിമ ഒക്കെ ഉള്ളത്..ഈ മല്ലു ബ്ലോഗേഴ്സൊക്കെ പടമിട്ട് കളിക്കുന്ന ഒരു ഹോട്ടല്‍

ഉവ്വ്..

അതിന്റെ പേര് കേരള കോണ്‍ഗ്രസ് ഹോട്ടല്‍ എന്നാക്കണം..

ഡണ്‍ മച്ചു.


പി.സി കസേരയില്‍ നിവര്‍ന്നിരിക്കുന്നു...എന്നിട്ട് തെങ്കാശിപ്പട്ടണത്തിലെ ലാലിന്റെ ശബ്ദത്തില്‍ സ്വയം പറയുന്നു..നിനക്ക് അപാര ഡിമാന്‍ഡാഡാ പന്നീ...രംഗം രണ്ട്പൂഞ്ഞാറ്റിലെ അതേ വീട്. അതേ രംഗപടം.. കര്‍ട്ടനുയരുമ്പോള്‍ രംഗത്ത് ഒന്നാം രംഗത്ത് നിവര്‍ന്നിരുന്ന അതേ പോസില്‍ പി.സി. ഫോണ്‍ മണിയടിക്കുന്നു. പി.സി. ഫോണെടുക്കുന്നു..


ഹലോ പി.സി.സാറിന്റെ വീടല്ലേ?

അതേ..

ഇത് ന്യൂയോര്‍ക്ക് സിറ്റി പോലീസ് കമ്മീഷണര്‍ റെയ്മണ്ടാണ് സര്‍..

ഒബാമേടെ കൂട്ട് താനും മലയാളം പഠിച്ചോ?

ഈ പോലീസുകാര്‍ക്ക് അങ്ങനെ വല്ലതും ഉണ്ടോ സാര്‍..ആവശ്യം വന്നാല്‍ പഠിച്ചല്ലേ പറ്റൂ..

മലയാള ഭാഷ വളരുന്നു മാമലകള്‍ കടന്നുംന്ന് കവി വെറുത പാടിയതല്ല...എന്നാ താനും കോഡ് പറ..

എസ്.എം.എസ്, പാലാഴി ടയേഴ്സ്, ക്രൈം, ജോസപ്പ്, ജഡ്ജി..

മതി മതി......കാര്യം പറ...

ഇവിടെ കുറെ അലവലാതികള്‍ വാള്‍ സ്ട്രീറ്റില്‍ കയറി കുത്തിയിരുപ്പാണ് സര്‍..

എന്നാത്തിനാ..

ഭരണമാറ്റം വേണം, സര്‍ക്കാര്‍ ഇടപെടണം, ഓക്കുമരത്തൊലി എന്നൊക്കെ പറയുന്നു..

ഓ ഇവടത്തെ ആ ഡിഫി പിള്ളേരെപ്പോലെ അവിടേം ഉണ്ടല്ലേ..

ഉം..ശല്യങ്ങള്‍...അവന്മാരിങ്ങനെ ഇരുന്ന് സംഭവം മൂത്താ എല്ലാം ചെലപ്പോ പൊതുമേഖലയില്‍ പോകും..സര്‍ക്കാരിടപെടല്‍ ശക്തമാകും..

അയ്യോ..അത് സമ്മതിക്കരുത്..

അതിനാ സാറിനെ വിളിച്ചത്..സാറ് വന്ന് ഇവന്മാരെ ഒന്ന് വെരട്ടണം..

ഞാന്‍ വെരട്ടിയാല്‍ വെരളുമോ?

കര്‍ത്താവ് വരെ വെരളും സാറേ...സാറ് ഡെയ്ലി ചാനലുകളില്‍ കാച്ചാറില്ലേ...സുപ്രീം കോടതി വരെ പോകും, എല്ലാ രേഖയും കൈയിലുണ്ട്. ഒരു കൊല്ലം കഠിന തടവ്. ഐ.പീ.സീ എന്നൊക്കെ..അത് നല്ല മണി മണി പോലത്തെ ഇംഗ്ലീഷി കാച്ചണം

അതിനെനിക്ക് ഇംഗ്ലീഷ് പൊത്തും പിടിയും ആണല്ലോ.

സാറ് പേടിക്കണ്ട..ഇംഗ്ലീഷില്‍ പറയണ്ടതൊക്കെ നല്ല മലയാളത്തില്‍ നമ്മടെ റൈറ്റര്‍മാര്‍ എഴുതിവെച്ചിട്ടുണ്ട്..അത് ചുമ്മാ വായിച്ചാല്‍ മതി..

ഓക്കെ..ഫോക്സ് ന്യൂസിലൊക്കെ വരൂല്ലേ?

പിന്നില്ല്യേ...വൈകീട്ട് ചാനല്‍ ചര്‍ച്ചക്കും വിളിച്ചേക്കും..

അപ്പ ഞാനെത്തിക്കഴിഞ്ഞു...

വിമാനം അയക്കാം സാ‍ര്‍.

വേണ്ട..വേണ്ട..ഒബാമ എയര്‍ഫോഴ്സ് വണ്‍ അയച്ചിട്ടുണ്ട്. അതില്‍ കയറി അഫ്ഗാനിസ്ഥാനില്‍ പോയി താലിബാൻ‌കാരെ ഓടിച്ചിട്ട് അങ്ങോട്ട് വരാം..

നന്ദി സാര്‍..സാറൊരു ആയുധമാണ് സാര്‍..ഉമ്മനും ഒബാമക്കും ഈ പാവം റെയ്മണ്ടിനും ഒക്കെ ഉപയോഗിക്കാന്‍ പറ്റിയ സൈസ് സാധനം..

ഒരു കണ്ടീഷനുണ്ട്..‍..

പറയൂ സാര്‍

അവിടത്തെ പോലീസുകാരെ എന്താ വിളിക്കുന്നേ?

കോപ്പ് എന്നാണ് സര്‍

കോപ്പോ?

മലയാളത്തിലെ കോപ്പല്ല, ഇംഗീഷിലെ സി ഒ പി കോപ്പ്

എന്നാ അത് മാറ്റി അവരെയും ഇനി മുതല്‍ പി.സി. എന്ന് വിളിക്കണം.ഇവിടെ അങ്ങനാ..മാമല കടന്ന് പീസീം വളരട്ടേന്ന്..

ഡണ്‍ സര്‍.

പി.സി കസേരയില്‍ നിവര്‍ന്നിരിക്കുന്നു...എന്നിട്ട് നാടോടിക്കാറ്റിലെ വിജയന്റെ ശബ്ദത്തില്‍ സ്വയം പറയുന്നു..ഓരോന്നിനും ഓരോ സമയമുണ്ട് പീസീ..രംഗം മൂന്ന്..പൂഞ്ഞാറ്റിലെ അതേ വീട്.അതേ രംഗപടം.. കര്‍ട്ടനുയരുമ്പോള്‍ രംഗത്ത് രണ്ടാം രംഗത്ത് നിവര്‍ന്നിരുന്ന അതേ പോസില്‍ പി.സി. ഫോണ്‍ മണിയടിക്കുന്നു. പി.സി. ഫോണെടുക്കുന്നു..സ്ത്രീ ശബ്ദംഹലോ..

പിസിയുടെ ആത്മഗതം : വിക്റ്റോറിയാ രാജ്ഞിയായിരിക്കും നല്ല കോളു തന്നെ ഇന്ന്..

(പ്രകാശം) ഹലോ വിക്ടോറിയാ രാജ്ഞ്യല്ലേ..ശബ്ദം കേട്ടപ്പഴേ മനസിലായി..

അവളൊന്നുമല്ല സാറേ...ഇത് സാറിന്റെ മണ്ഡലത്തില്‍ തന്നെ ഉള്ള ഏലിയാമ്മയാ.

ഓ പറ..

സാറിന്റെ ഒരു സഹായം ആവശ്യമുണ്ടായിരുന്നു..

എന്തോന്ന് സഹായം..

നമ്മടെ വീട്ടിലെ തൊട്ടി കിണറ്റില്‍ വീണു സാറേ..

അതിനു ഞാനെന്നാ വേണം..

പാതാളക്കരണ്ടിയൊക്കെ ഇട്ട് ഇളക്കിയിട്ട് കിട്ടുന്നില്ല സാറേ..

എറങ്ങിത്തപ്പ് ഏലിയാമ്മേ..

എറങ്ങാനൊന്നും ഇവിടാരുമില്ല സാറേ..

എന്നാ പോട്ടെന്ന് വെയ്യ്..

അത് പറ്റൂല്ല സാറേ..അപ്പനപ്പൂപ്പന്മാരുടെ കാലം തൊട്ട് വെള്ളം കോരിക്കൊണ്ടിരിക്കുന്ന തൊട്ടിയാ..

ഇത് ശല്യമായല്ലോ..ഞാനെന്നാ വേണം..വോട്ട് ചെയ്തത് എനിക്ക് തന്നാണല്ലോ അല്ലേ?

കുത്തിയത് സാറിനിട്ട് തന്നെ സാറേ.....സാറ് വന്ന് സാറിന്റെ ഏഴുമുഴം നീളമുള്ള നാക്കിട്ട് ഇളക്കി അതൊന്ന് തപ്പിയെടുത്ത് തരണം..

എന്റെ നാവിനു ഏഴുമുഴം നീളമുണ്ടെന്ന് ഏലിയാമ്മയോട് ആരാ പറഞ്ഞേ?

ഞങ്ങളെന്നും ചാനലില്‍ കാണുന്നതല്ലേ സാറേ..ജീപ്പ് അയക്കാം. സാറ് വരുമോ?

യു.ഡി.എഫുകാര്‍ മൊബൈല്‍ കൈമാറിക്കളിക്കുന്നതു പോലെ പി.സി. ഫോണ്‍ തറയിലേക്ക് ശക്തമായി ‘കൈമാറുന്നു.എന്നിട്ട് റാംജിറാവിലെ ഇന്നസെന്റിന്റെ ശബ്ദത്തില്‍ പറയുന്നു..വിക്ടോറിയ കെടക്കണ്ടോടത്ത് ഏലിയാമ്മ കെടന്നാ ഇങ്ങനെ ഇരിക്കും..


കര്‍ട്ടണ്‍malayal.am ൽ പ്രസിദ്ധീകരിച്ചത്

Tuesday, October 4, 2011

ജബൈല്‍ ഫോണ്‍

ഹലോ മുഖ്യമന്ത്രീന്റെ ആപ്പീസല്ലേ?

അതേല്ലോ

മുക്യമന്ത്രീണ്ടാ?

ഇണ്ടല്ലോ.

ഒന്ന് കൊടുക്കാവോ?

മുക്യമന്ത്രി തന്നാ സംസാരിക്കുന്നേ

സാറേ ഇത് കിംസ് ആശൂത്രീന്നാ

അയ്യോ കിംസീന്നോ?

അതേ

ന്നാ ഈ സംസാ‍രിക്കണത് മുക്യമന്ത്രി അല്ല..സഹായിയാ

ശബ്‌ത്തം കേട്ടിട്ട് മുക്യമന്ത്രി ആണെന്ന് തോന്നുന്നുണ്ടല്ലോ..

താന്‍ സിനിമാല കാണാറുണ്ടാ?

ഉണ്ടല്ലോ

അതില്‍ മുക്യമന്ത്രിയായി അഭിനയിക്കുന്ന ആളുടെ ശബ്ദം ഇത് പോലെ തന്നെ അല്ലേ?

യേതാണ്ട്

അയാള്‍ക്ക് മുക്യമന്ത്രിയുടെ ശബ്ദം അനുകരിക്കാമെങ്കില്‍ എനിക്ക് പറ്റൂല്ലേടോ?

ന്നാലും മുക്യമന്ത്രീടെ ആപ്പീസില്‍ തന്നെ മിമിക്രിക്കാരന്‍ വരുന്നത്.....

നൂറുദിനകര്‍മ്മപരിപാടിയില്‍ സാങ്കേതികവിദ്യേന്റെ പ്രയോഗം ആധുനികവല്‍ക്കരിക്കുംന്ന് പറഞ്ഞിട്ടുണ്ടെടോ..ലത് തന്നെ ദിത്.

മുക്യമന്ത്രീനെ കിട്ടാന്‍ അപ്പോ എന്ത് ചെയ്യണം?

താന്‍ ആദ്യം ആ ജയിലീന്ന് പുറത്തിറങ്ങി റോട്ടിലോ മറ്റോ നില്‍ക്ക്. എന്നിട്ട് തന്റെ മൊബൈലില്‍ നിന്ന് ഈ നമ്പറിലേക്ക് വിളിക്ക്..

വിളിച്ചാല്‍..

വിളിച്ചാല്‍ മുഖ്യമന്ത്രിയുമായിട്ട് തന്നെ തനിക്ക് സംസാരിക്കാമെടോ..

Wednesday, September 21, 2011

ബൈലൈന്‍...

അണ്ണാ ലോ പോണതെന്തര്?

ആനയല്ലേ? അരയന്നപ്പിടപോലെയുള്ള നടത്തം കണ്ടാലറിയൂല്ലേടേയ്

നല്ല കറുത്ത നിറം അല്ലേ അണ്ണാ?

വെള്ളയെന്നും പറയാമെടേയ് ഈ കളറിനു

പച്ച പോലെ തോന്നുന്നതല്ലേ അണ്ണാ ഈ വെള്ള

തെന്നെടേയ്..മഞ്ഞേന്നും ചെല പയലുകളു പറയും.

ചോപ്പെന്ന് വിശാരിക്കണതും ഇത് തന്നെ അല്ലേ അണ്ണാ

എന്നാലും നീലേനെപ്പോലെ ഇരിക്കും..

അപ്പ ആകെ മൊത്തം കളറായി.

കളറായി... പിന്നെ പിണറായി

വി.എസ്. ഗ്രൂപ്പിലെ ആളല്ലേ അണ്ണാ ഈ പിണറായി?

കണ്ടാല്‍ ഐസക്കിനെപ്പോലെ ഇരിക്കും

കൊടിയേരീന്റെ ച്ചായേം തോന്നിക്കുംന്ന് വാര്‍ത്തകളോണ്ടണ്ണാ

അത് പിന്നെ ജയരാജന്റെ കട്ടുണ്ടെങ്കിപ്പിന്നെ അങ്ങനല്ലേ വരൂ..

വിശ്വന്‍ ചേട്ടന്റെ വകേലൊരാളാണെന്നേ പറയൂ അണ്ണാ

പറയണ അപ്പികള്‍ക്ക് അറിയില്ലല്ലോ ബേബീം ഇതുപോലാണെന്ന്.

ശ്രീമതി ടീച്ചറിന്റെ ഒരു ലുക്കും കിട്ടിയിട്ടുണ്ടണ്ണാ.

സുജാതേന്റെ നോട്ടോം ഒണ്ടെടേയ്..

ലതോണ്ടാവും അല്ലേ അണ്ണാ പറയുന്നത് ടി.എന്‍ സീമേന്റെ ശൈലീന്ന്

ജോസഫൈന്റെ മട്ടും മാതിരിയും മറക്കല്ലെടെയ്

നമുക്കപ്പോ നല്ല വിവരമാണല്ലേ അണ്ണാ.

സംശയണ്ടോടേയ്..

എന്നിട്ടും നമ്മക്കൊരു ചുക്കും അറിയില്ലാന്ന് അങ്ങേരന്ന് പറഞ്ഞതൊ?

ഇത് വായിച്ച് കഴിഞ്ഞാല്‍ പിന്നെ പറയൂല്ലെടെയ്...കട്ടായം.

ന്നാപ്പിന്നെ നമുക്ക് ആ രാമേന്ദ്രന്‍ ഇലങ്കത്തിനെം കൂട്ട്യാലോ?

ധനേഷ് നമ്പീനേം ചാലായിലെ ഹരിദോസ്സിനേം കൂടി ചേര്‍ത്തോടേയ്..

ബേറെം ചെലരുണ്ടണ്ണാ..

ലവന്മാരേം ചേര്‍ത്തോടേയ്..

അപ്പ ബൈലൈനുകളുടെ സംസ്ഥാനസമ്മേളനോം ആവും ല്ലേ അണ്ണാ..

അവര്‍ക്കും വേണ്ടേടേയ് ഒരെണ്ണം..

അപ്പ രണ്ട് സംസ്ഥാനസമ്മേളനം ഒറ്റ വാര്‍ത്തയില്..

ന്നാ തൊടങ്ങിക്കോടേയ്..

തൊടങ്ങി അണ്ണാ..

"കൈയിലോതുക്കാനും വെട്ടി നിരത്താനും", "തലയില്‍ മുണ്ടിട്ട പാര്‍ടി സമ്മേളനം",
"പൂച്ചകളിറങ്ങിയപ്പോള്‍ മണി മറുകണ്ടം ചാടി"!

നീയാടാ യഥാര്‍ത്ഥ ബൈലൈന്‍....

Thursday, September 8, 2011

അനോണി ബസ്റ്റിങ്ങ്

“പണ്ടു പണ്ട് ഓന്തുകള്‍ക്കും ദിനോസറുകള്‍ക്കും മുന്‍പെ രണ്ടു ജീവബിന്ദുക്കള്‍ നടക്കാനിറങ്ങി.”

എന്തരെടേയ് പിറുപിറുക്കണത്? വട്ടെളവിയാ?

വട്ടെളവി പിറുപിറുത്തതല്ലണ്ണാ...കപ്പലണ്ടി പൊതിഞ്ഞ കടലാസിലിങ്ങനെന്തരോ എഴുതിയിരിക്കുന്നു..ലത് വായിച്ചതാ..

എന്തരാടേയ് ഇത്..ശ്ലോകാണാ?

സാഹിത്യാണെന്ന് തോന്നണണ്ണാ...

സാഹിത്യാണോ? യെവനെഴുതിയതാടേയ്?

ആര്‍ക്കറിയാണ്ണാ? രണ്ടു പണ്ടെന്ന് ഒള്ളതോണ്ട് യേതോ ചരിത്രാരനായിരിക്കുമെന്ന് തോന്നണണ്ണാ..

ചിത്രാരനായിരിക്കൂല്ലെടേയ്...

ചിത്രാ‍രനല്ല..ചരിത്രാരന്‍...അക്ബര്‍ ബരണ പരിഷ്കാരം..ലാ ചരിത്രാരന്‍..

യെവനാണേലും നമ്മക്ക് കണ്ട്പിടിക്കാടേയ്...ഒത്തു പിടിച്ചാ മലേം പോരൂന്നല്ലേടേയ്..

യെന്നാ അണ്ണന്‍ തൈര്യായിട്ട് തൊടങ്ങിനണ്ണാ..

ഓന്ത്..മനസിലായി..ഇതെന്തോന്നെടേയ് ഈ ദിനോസര്‍?

പന്നിക്കോ മറ്റോ ഇംഗ്ലീഷില്‍ പറയുന്ന പേരായിരിക്കുമണ്ണാ..

അപ്പ ഇത് ചരിത്രല്ല..വല്ല വേട്ടേന്റെം കാര്യായിരിക്കും..ഇനി ഇപ്പ സല്‍മാന്‍ കാന്‍ എഴുതിയതായിരിക്കുവോടേയ്?

ആയിരിക്കൂലണ്ണാ...അങ്ങേരിക്ക് മലയാളം അറിയൂലല്ല്..ഇയിലു പറേണ ജീവബിന്ദുന്ന് വെച്ചാ എന്തരാണണ്ണാ?

അത് തന്നെടേയ്..ഞരമ്പിലൂടോടണത്..അശ്ലീലം...അയ്യേ..

ന്നാപ്പിന്നെ ഇത് ആ മദനശരന്‍ എഴുതിയതായിരിക്കുമണ്ണാ..

ഇല്ലേല്‍ ഏതേലും ജീവശാസ്ത്രവാദ്ധ്യാര്..

വാധ്യാമ്മാരു എങ്ങനൊക്കെ എഴുതുമോ അണ്ണാ?

നമ്മളെഴുതിന്നില്ലേടേയ് പരദൂഷണം..;അതുപോലെ കൂട്ടിയാമതീടേയ്...നടക്കാനിറങ്ങിയതിനെപ്പറ്റീം പറേണല്ലോടേയ്..

വ്യായാ‍മത്തെപ്പറ്റിയായിരിക്കുമണ്ണാ...കലോറികളു കൊറക്കണതിനെപ്പറ്റി...

അപ്പ ഇത് ഏതെങ്കിലും ഡാക്കിട്ടറു കാച്ചിയ പ്രിസ്കിപ്ഷന്‍ ആയിരിക്കുമെടേയ്... ലവതരണരീതി കണ്ടാലതു തന്നെ..

ചക്ക കൊഴേണ പോലെ കൊഴയണല്ലോ അണ്ണാ..ഒരു വാക്ക് നോക്കുമ്പ തോന്നണതല്ല മറ്റേത് നോക്കുമ്പ തോന്നണത്..

ന്നാലും മ്മടെ പുത്തി ഉപയോഗിച്ച് കെളച്ച് മറിക്കാമെടേയ്..

ഒണ്ടെങ്കി അണ്ണന്‍ തന്നെ മറി..

ഞാം സൂശനകളേ തരൂ കേട്ടോടെയ്..ലിത് ഒരാളെഴുതിയല്ല..

ഒരാളും എഴുതിയതല്ലെങ്ങിപ്പിന്നെ യെങ്ങനെ ഒണ്ടാവണണ്ണാ?

ഓരോ ഭാഗങ്ങളു ഭാഗങ്ങളു വ്യെട്ടി വെട്ടി പരിശോദിച്ചാലു ചംഭവം ബാബനും മാളിയും പോലെ ക്ലിയര്‍ ആയി മന്‍സിലാകുമെടെയ്...

യെന്നാലൊന്ന് മനസിലാക്കിത്താ അണ്ണാ..

ലിത് ഒരു ചരിത്രാരന്‍ പറഞ്ഞുകൊടുത്ത്, ജീവശാസ്ത്രവാധ്യാരെഴുതി, ഡോക്ടരു തെറ്റു തിരുത്തി, സാഹിത്യകാരന്റെ ഫാവനയില്‍ ഒണ്ടാക്കിയത് തന്നെടെയ് ഇത്..

ജിയാ...ജിയാ..എന്റെ പ്രിയ അണ്ണന്‍ കിയാ..കിയാ

ഡേയ് ഡേയ്..അണ്ണന്റെ പ്യാരുകളു ത്യെറ്റിച്ചും മറ്റും വിളിക്കാതെടെയ്..

പ്യാരു തെറ്റിച്ച് വിളിച്ചതല്ലണ്ണാ...ജിയാന്ന് പറഞ്ഞാ ജെയിച്ചൂന്നാ അര്‍ത്ഥം..കിയാന്ന് പറഞ്ഞാ....അണ്ണന്‍ കണ്ടുപിടിച്ചൂന്ന് ...അണ്ണന്റെ പുത്തി പുത്തിയാണെന്ന് പറഞ്ഞതാണണ്ണാ...

ഇപ്പ മന്‍സിലായല്ലോടെയ്..ലിതൊക്കെ ഇത്രേ ഉള്ളൂന്ന്...നമ്മക്ക് മനസിലായില്ലയോ ഇല്ലയോ..പുത്തി ഉപയോഗിച്ചാല്‍ എന്തരു സാഹിത്യോ സില്‍മാ നിരൂഫണോ ആണെങ്കിലും നമ്മളു കണ്ടുപിടിക്കൂടേയ് ലെവനെഴുതിയതാന്ന്...ലവനെവടെ ഒളിച്ചിരുന്നാലും...

അണ്ണാ അണ്ണനാണണ്ണാ..അനോണിബസ്റ്റര്‍....ആ പൊറമൊന്ന് താ അണ്ണാ..ഞാനൊന്ന് ചൊറിഞ്ഞോട്ട്..

ലതിനു വേറെ ആ‍ളുകളൊക്കെ പൊറകേ വരുമെടേയ്...

ലോ അപ്പറഞ്ഞോരു ലോ വന്നണ്ണാ...സൂര്യനുദിക്കണ ശേലിക്ക്...

ഇനി ലിതിന്റെ അര്‍ത്ഥം വേണോങ്കി പറഞ്ഞ് തരാടേയ്...

അയ്യോ..ഇപ്പ വേണ്ടണ്ണാ..ലത് അടുത്ത തവണയാകട്ടെ...യെല്ലാ മൊട്ടേം ഒരു കൊട്ടക്കകത്തിടരുതല്ല്....അപ്പ ഇപ്പ ഇന്റര്‍ബെല്ല്...

Wednesday, August 31, 2011

ഹിലരി അക്കനു സ്നേഹപൂര്‍‌വം......എത്രയും സ്നേഹമുള്ള ഹിലരി അക്കന്‍ അറിയുന്നതിന്‌,

ലക്ഷക്കണക്കിനു ഡോളറുകളു മുടക്കി കോണ്‍സുലേറ്റാപ്പീസും ചാരന്മാരെയും ഉണ്ടാക്കി ഈ മഹാരാജ്യത്ത് വിട്ടിട്ട് ഈ സാധനമൊക്കെയാണ്‌ അക്കനു വേണ്ടി ഈ മണ്ടകുണ്ടന്മാര്‍ ഇവിടുന്ന് കേബിള്‍ സന്ദേശമായി അയച്ചോണ്ടിരുന്നത് എന്ന് ഇപ്പഴാണ്‌ അക്കോ മനസിലാകുന്നത്. അക്കന്‍ ദയവ് ചെയ്ത് ഒരു കാര്യം ചെയ്യണം - ഈ കൊണാപ്പന്മാരെ അങ്ങോട്ട് തിരികെ വിളിക്കണം. എന്നിട്ട് ആ പൈസ കൂടി ഞങ്ങള്‍ക്ക് തരാമെങ്കില്‍ ഇതിലും നല്ല എരിവുള്ള സി പി‌ എം "വാര്‍ത്ത" ഞങ്ങള്‍ എഴുതി ആഴ്ചക്കാഴ്ച കമ്പിയടിച്ച് തരാം.

ഞങ്ങക്കാവുമ്പം ലേബറിന്‍ഡ്യേന്നോ സെന്റു തോമാ കോളേജീന്നോ കിട്ടുന്ന രണ്ടണ ഇംഗ്ലീഷു വാധ്യാമ്മാരു മതി ഞങ്ങളെഴുതി വിടണതൊക്കെ തര്‍ജ്ജുമ്മ ചെയ്തിങ്ങ് തരാന്‍. പോരാത്തേന്‌ ഞങ്ങക്കട വെബ്‌സൈറ്റീ ഇപ്പം ഇംഗ്ലീഷു വേര്‍ഷനുമുണ്ട്. ഒരു തൊകയിട്ട് കൊട്ടേഷനിങ്ങ് തരുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പഴത്ത ഒരു അവസ്തേല്‌ തൊക ഡോളറായിട്ട്‌ എടുക്കാനില്ലെങ്കീ റബറായിട്ടായാലും മതി.

പി.എസ് : ക്ലിന്റണ്ണനു പഴയ നടുകഴപ്പ് ഇപ്പം ഇല്ലെന്ന് കരുതുന്നു.


സ്നേഹബഹുമാനങ്ങളോടെ,

വിനീതവിധേയര്‍,

കോട്ടയം ന്യൂസ് പേപ്പര്‍ അസോസിയേഷന്‍
കഞ്ഞിക്കുഴി പി ഓ.ഹിലരി അക്കനു സ്നേഹപൂര്‍‌വം......എത്രയും സ്നേഹമുള്ള ഹിലരി അക്കന്‍ അറിയുന്നതിന്‌,

ലക്ഷക്കണക്കിനു ഡോളറുകളു മുടക്കി കോണ്‍സുലേറ്റാപ്പീസും ചാരന്മാരെയും ഉണ്ടാക്കി ഈ മഹാരാജ്യത്ത് വിട്ടിട്ട് ഈ സാധനമൊക്കെയാണ്‌ അക്കനു വേണ്ടി ഈ മണ്ടകുണ്ടന്മാര്‍ ഇവിടുന്ന് കേബിള്‍ സന്ദേശമായി അയച്ചോണ്ടിരുന്നത് എന്ന് ഇപ്പഴാണ്‌ അക്കോ മനസിലാകുന്നത്. അക്കന്‍ ദയവ് ചെയ്ത് ഒരു കാര്യം ചെയ്യണം - ഈ കൊണാപ്പന്മാരെ അങ്ങോട്ട് തിരികെ വിളിക്കണം. എന്നിട്ട് ആ പൈസ കൂടി ഞങ്ങള്‍ക്ക് തരാമെങ്കില്‍ ഇതിലും നല്ല എരിവുള്ള സി പി‌ എം "വാര്‍ത്ത" ഞങ്ങള്‍ എഴുതി ആഴ്ചക്കാഴ്ച കമ്പിയടിച്ച് തരാം.

ഞങ്ങക്കാവുമ്പം ലേബറിന്‍ഡ്യേന്നോ സെന്റു തോമാ കോളേജീന്നോ കിട്ടുന്ന രണ്ടണ ഇംഗ്ലീഷു വാധ്യാമ്മാരു മതി ഞങ്ങളെഴുതി വിടണതൊക്കെ തര്‍ജ്ജുമ്മ ചെയ്തിങ്ങ് തരാന്‍. പോരാത്തേന്‌ ഞങ്ങക്കട വെബ്‌സൈറ്റീ ഇപ്പം ഇംഗ്ലീഷു വേര്‍ഷനുമുണ്ട്. ഒരു തൊകയിട്ട് കൊട്ടേഷനിങ്ങ് തരുമെന്ന് പ്രതീക്ഷിക്കുന്നു. ഇപ്പഴത്ത ഒരു അവസ്തേല്‌ തൊക ഡോളറായിട്ട്‌ എടുക്കാനില്ലെങ്കീ റബറായിട്ടായാലും മതി.

പി.എസ് : ക്ലിന്റണ്ണനു പഴയ നടുകഴപ്പ് ഇപ്പം ഇല്ലെന്ന് കരുതുന്നു.


സ്നേഹബഹുമാനങ്ങളോടെ,

വിനീതവിധേയര്‍,

കോട്ടയം ന്യൂസ് പേപ്പര്‍ അസോസിയേഷന്‍
കഞ്ഞിക്കുഴി പി ഓ.Tuesday, March 29, 2011

എത്തറ ഒത്തെടേയ്?

ലവനെന്നെ ക്രൂരമായി മര്‍ദ്ദിച്ചെടേയ്...

ക്രൂരമായി മര്‍ദ്ദിച്ചാ?

ന്നാലും മര്‍ദ്ദിച്ചെടേയ്...

മര്‍ദ്ദിച്ചാ?

പിടിച്ച് തള്ളിയെടേയ്..

പിടിച്ച് തള്ളിയാ?

തള്ളിയപോലെ തോന്നിയെടേയ്

തോന്നിയാ?

തിരിഞ്ഞ് നാക്കിയപ്പ ലവന്‍ നിക്കണത് കണ്ടെടേയ്....

കണ്ടാ?

ലങ്ങിനെ പറയാ‍നാണെടേയ് പറഞ്ഞിരിക്കണത്..

ഇപ്പ ഉറപ്പായെടെയ്..നെന്നെ ലവന്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന്..എത്തറ ഒത്തെടേയ്?