Wednesday, September 21, 2011

ബൈലൈന്‍...

അണ്ണാ ലോ പോണതെന്തര്?

ആനയല്ലേ? അരയന്നപ്പിടപോലെയുള്ള നടത്തം കണ്ടാലറിയൂല്ലേടേയ്

നല്ല കറുത്ത നിറം അല്ലേ അണ്ണാ?

വെള്ളയെന്നും പറയാമെടേയ് ഈ കളറിനു

പച്ച പോലെ തോന്നുന്നതല്ലേ അണ്ണാ ഈ വെള്ള

തെന്നെടേയ്..മഞ്ഞേന്നും ചെല പയലുകളു പറയും.

ചോപ്പെന്ന് വിശാരിക്കണതും ഇത് തന്നെ അല്ലേ അണ്ണാ

എന്നാലും നീലേനെപ്പോലെ ഇരിക്കും..

അപ്പ ആകെ മൊത്തം കളറായി.

കളറായി... പിന്നെ പിണറായി

വി.എസ്. ഗ്രൂപ്പിലെ ആളല്ലേ അണ്ണാ ഈ പിണറായി?

കണ്ടാല്‍ ഐസക്കിനെപ്പോലെ ഇരിക്കും

കൊടിയേരീന്റെ ച്ചായേം തോന്നിക്കുംന്ന് വാര്‍ത്തകളോണ്ടണ്ണാ

അത് പിന്നെ ജയരാജന്റെ കട്ടുണ്ടെങ്കിപ്പിന്നെ അങ്ങനല്ലേ വരൂ..

വിശ്വന്‍ ചേട്ടന്റെ വകേലൊരാളാണെന്നേ പറയൂ അണ്ണാ

പറയണ അപ്പികള്‍ക്ക് അറിയില്ലല്ലോ ബേബീം ഇതുപോലാണെന്ന്.

ശ്രീമതി ടീച്ചറിന്റെ ഒരു ലുക്കും കിട്ടിയിട്ടുണ്ടണ്ണാ.

സുജാതേന്റെ നോട്ടോം ഒണ്ടെടേയ്..

ലതോണ്ടാവും അല്ലേ അണ്ണാ പറയുന്നത് ടി.എന്‍ സീമേന്റെ ശൈലീന്ന്

ജോസഫൈന്റെ മട്ടും മാതിരിയും മറക്കല്ലെടെയ്

നമുക്കപ്പോ നല്ല വിവരമാണല്ലേ അണ്ണാ.

സംശയണ്ടോടേയ്..

എന്നിട്ടും നമ്മക്കൊരു ചുക്കും അറിയില്ലാന്ന് അങ്ങേരന്ന് പറഞ്ഞതൊ?

ഇത് വായിച്ച് കഴിഞ്ഞാല്‍ പിന്നെ പറയൂല്ലെടെയ്...കട്ടായം.

ന്നാപ്പിന്നെ നമുക്ക് ആ രാമേന്ദ്രന്‍ ഇലങ്കത്തിനെം കൂട്ട്യാലോ?

ധനേഷ് നമ്പീനേം ചാലായിലെ ഹരിദോസ്സിനേം കൂടി ചേര്‍ത്തോടേയ്..

ബേറെം ചെലരുണ്ടണ്ണാ..

ലവന്മാരേം ചേര്‍ത്തോടേയ്..

അപ്പ ബൈലൈനുകളുടെ സംസ്ഥാനസമ്മേളനോം ആവും ല്ലേ അണ്ണാ..

അവര്‍ക്കും വേണ്ടേടേയ് ഒരെണ്ണം..

അപ്പ രണ്ട് സംസ്ഥാനസമ്മേളനം ഒറ്റ വാര്‍ത്തയില്..

ന്നാ തൊടങ്ങിക്കോടേയ്..

തൊടങ്ങി അണ്ണാ..

"കൈയിലോതുക്കാനും വെട്ടി നിരത്താനും", "തലയില്‍ മുണ്ടിട്ട പാര്‍ടി സമ്മേളനം",
"പൂച്ചകളിറങ്ങിയപ്പോള്‍ മണി മറുകണ്ടം ചാടി"!

നീയാടാ യഥാര്‍ത്ഥ ബൈലൈന്‍....

Thursday, September 8, 2011

അനോണി ബസ്റ്റിങ്ങ്

“പണ്ടു പണ്ട് ഓന്തുകള്‍ക്കും ദിനോസറുകള്‍ക്കും മുന്‍പെ രണ്ടു ജീവബിന്ദുക്കള്‍ നടക്കാനിറങ്ങി.”

എന്തരെടേയ് പിറുപിറുക്കണത്? വട്ടെളവിയാ?

വട്ടെളവി പിറുപിറുത്തതല്ലണ്ണാ...കപ്പലണ്ടി പൊതിഞ്ഞ കടലാസിലിങ്ങനെന്തരോ എഴുതിയിരിക്കുന്നു..ലത് വായിച്ചതാ..

എന്തരാടേയ് ഇത്..ശ്ലോകാണാ?

സാഹിത്യാണെന്ന് തോന്നണണ്ണാ...

സാഹിത്യാണോ? യെവനെഴുതിയതാടേയ്?

ആര്‍ക്കറിയാണ്ണാ? രണ്ടു പണ്ടെന്ന് ഒള്ളതോണ്ട് യേതോ ചരിത്രാരനായിരിക്കുമെന്ന് തോന്നണണ്ണാ..

ചിത്രാരനായിരിക്കൂല്ലെടേയ്...

ചിത്രാ‍രനല്ല..ചരിത്രാരന്‍...അക്ബര്‍ ബരണ പരിഷ്കാരം..ലാ ചരിത്രാരന്‍..

യെവനാണേലും നമ്മക്ക് കണ്ട്പിടിക്കാടേയ്...ഒത്തു പിടിച്ചാ മലേം പോരൂന്നല്ലേടേയ്..

യെന്നാ അണ്ണന്‍ തൈര്യായിട്ട് തൊടങ്ങിനണ്ണാ..

ഓന്ത്..മനസിലായി..ഇതെന്തോന്നെടേയ് ഈ ദിനോസര്‍?

പന്നിക്കോ മറ്റോ ഇംഗ്ലീഷില്‍ പറയുന്ന പേരായിരിക്കുമണ്ണാ..

അപ്പ ഇത് ചരിത്രല്ല..വല്ല വേട്ടേന്റെം കാര്യായിരിക്കും..ഇനി ഇപ്പ സല്‍മാന്‍ കാന്‍ എഴുതിയതായിരിക്കുവോടേയ്?

ആയിരിക്കൂലണ്ണാ...അങ്ങേരിക്ക് മലയാളം അറിയൂലല്ല്..ഇയിലു പറേണ ജീവബിന്ദുന്ന് വെച്ചാ എന്തരാണണ്ണാ?

അത് തന്നെടേയ്..ഞരമ്പിലൂടോടണത്..അശ്ലീലം...അയ്യേ..

ന്നാപ്പിന്നെ ഇത് ആ മദനശരന്‍ എഴുതിയതായിരിക്കുമണ്ണാ..

ഇല്ലേല്‍ ഏതേലും ജീവശാസ്ത്രവാദ്ധ്യാര്..

വാധ്യാമ്മാരു എങ്ങനൊക്കെ എഴുതുമോ അണ്ണാ?

നമ്മളെഴുതിന്നില്ലേടേയ് പരദൂഷണം..;അതുപോലെ കൂട്ടിയാമതീടേയ്...നടക്കാനിറങ്ങിയതിനെപ്പറ്റീം പറേണല്ലോടേയ്..

വ്യായാ‍മത്തെപ്പറ്റിയായിരിക്കുമണ്ണാ...കലോറികളു കൊറക്കണതിനെപ്പറ്റി...

അപ്പ ഇത് ഏതെങ്കിലും ഡാക്കിട്ടറു കാച്ചിയ പ്രിസ്കിപ്ഷന്‍ ആയിരിക്കുമെടേയ്... ലവതരണരീതി കണ്ടാലതു തന്നെ..

ചക്ക കൊഴേണ പോലെ കൊഴയണല്ലോ അണ്ണാ..ഒരു വാക്ക് നോക്കുമ്പ തോന്നണതല്ല മറ്റേത് നോക്കുമ്പ തോന്നണത്..

ന്നാലും മ്മടെ പുത്തി ഉപയോഗിച്ച് കെളച്ച് മറിക്കാമെടേയ്..

ഒണ്ടെങ്കി അണ്ണന്‍ തന്നെ മറി..

ഞാം സൂശനകളേ തരൂ കേട്ടോടെയ്..ലിത് ഒരാളെഴുതിയല്ല..

ഒരാളും എഴുതിയതല്ലെങ്ങിപ്പിന്നെ യെങ്ങനെ ഒണ്ടാവണണ്ണാ?

ഓരോ ഭാഗങ്ങളു ഭാഗങ്ങളു വ്യെട്ടി വെട്ടി പരിശോദിച്ചാലു ചംഭവം ബാബനും മാളിയും പോലെ ക്ലിയര്‍ ആയി മന്‍സിലാകുമെടെയ്...

യെന്നാലൊന്ന് മനസിലാക്കിത്താ അണ്ണാ..

ലിത് ഒരു ചരിത്രാരന്‍ പറഞ്ഞുകൊടുത്ത്, ജീവശാസ്ത്രവാധ്യാരെഴുതി, ഡോക്ടരു തെറ്റു തിരുത്തി, സാഹിത്യകാരന്റെ ഫാവനയില്‍ ഒണ്ടാക്കിയത് തന്നെടെയ് ഇത്..

ജിയാ...ജിയാ..എന്റെ പ്രിയ അണ്ണന്‍ കിയാ..കിയാ

ഡേയ് ഡേയ്..അണ്ണന്റെ പ്യാരുകളു ത്യെറ്റിച്ചും മറ്റും വിളിക്കാതെടെയ്..

പ്യാരു തെറ്റിച്ച് വിളിച്ചതല്ലണ്ണാ...ജിയാന്ന് പറഞ്ഞാ ജെയിച്ചൂന്നാ അര്‍ത്ഥം..കിയാന്ന് പറഞ്ഞാ....അണ്ണന്‍ കണ്ടുപിടിച്ചൂന്ന് ...അണ്ണന്റെ പുത്തി പുത്തിയാണെന്ന് പറഞ്ഞതാണണ്ണാ...

ഇപ്പ മന്‍സിലായല്ലോടെയ്..ലിതൊക്കെ ഇത്രേ ഉള്ളൂന്ന്...നമ്മക്ക് മനസിലായില്ലയോ ഇല്ലയോ..പുത്തി ഉപയോഗിച്ചാല്‍ എന്തരു സാഹിത്യോ സില്‍മാ നിരൂഫണോ ആണെങ്കിലും നമ്മളു കണ്ടുപിടിക്കൂടേയ് ലെവനെഴുതിയതാന്ന്...ലവനെവടെ ഒളിച്ചിരുന്നാലും...

അണ്ണാ അണ്ണനാണണ്ണാ..അനോണിബസ്റ്റര്‍....ആ പൊറമൊന്ന് താ അണ്ണാ..ഞാനൊന്ന് ചൊറിഞ്ഞോട്ട്..

ലതിനു വേറെ ആ‍ളുകളൊക്കെ പൊറകേ വരുമെടേയ്...

ലോ അപ്പറഞ്ഞോരു ലോ വന്നണ്ണാ...സൂര്യനുദിക്കണ ശേലിക്ക്...

ഇനി ലിതിന്റെ അര്‍ത്ഥം വേണോങ്കി പറഞ്ഞ് തരാടേയ്...

അയ്യോ..ഇപ്പ വേണ്ടണ്ണാ..ലത് അടുത്ത തവണയാകട്ടെ...യെല്ലാ മൊട്ടേം ഒരു കൊട്ടക്കകത്തിടരുതല്ല്....അപ്പ ഇപ്പ ഇന്റര്‍ബെല്ല്...