ബിനീഷ് കൊടിയേരി വെടി വെച്ചാല്‍ ആകാശം ഇടിഞ്ഞു വീഴുമോ?
അല്ല അറിയാന്‍ മേലാഞ്ഞിട്ടു ചോദിക്കുവാ " കൊടിയേരി വെടി വെച്ചാല്‍ ആകാശം ഇടിഞ്ഞു വീഴുമോ?"
ടിയാന്‍ ഒരു തോക്കെടുത്ത്, അതില്‍ ഒരു ഉണ്ട ഫിറ്റ് ചെയ്ത് ആകാശത്തിലോട്ട് ഉന്നം പിടിച്ച് വെടിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുമോന്ന് ?
ചില പത്ര’വാര്‍ത്ത’കളും, ചില നവസദാചാരികളുടെ ജല്‍പ്പനങ്ങളും കണ്ടാല്‍ തോന്നും ആകാശം അങ്ങനെ പൊട്ടിവീഴാന്‍ കാത്തിരിക്കുകയാണെന്ന്.. ഇന്നലെവരെ മോഡേണ്‍ ആവാത്തതിനു മല്ലുവിനെ കുറ്റം പറഞ്ഞിരുന്നവരും, മല്ലുവിന്റെ കപടസദാചാരബോധത്തെ പരിഹസിച്ചിരുന്നവരും വരെ വാര്‍ത്തയിലൊരു പ്രത്യേക പേരു കണ്ടയുടന്‍ സദാചാരപ്പോലീസിന്റെ തൊപ്പിയും, ലാത്തിയും, യൂണിഫോമുമിട്ട് ഇറങ്ങുന്നതുകണ്ടാല്‍ അമ്മച്ചിയാണേ സഹിക്കൂല..
നാട്ടിന്‍പുറത്തൊരു ചൊല്ലുണ്ട്..
“അണ്ടിയുള്ളവന്‍ കളിയ്ക്കും, ഇല്ലാത്തോന്‍ നോക്കിയിരിക്കും” (കശുവണ്ടിയാണേ പ്രതിപാദ്യവിഷയം)
വാര്‍ത്തയെഴുത്തുകാരന്റെ മുഖത്തുനോക്കി ഇത് പറയാന്‍ തന്തക്കും തള്ളക്കും ഒക്കെ എന്ന് ധൈര്യം വരുന്നോ അന്നേ മക്കളെപ്പറ്റിയുള്ള കഥാരചന നില്‍ക്കൂ..
വാര്‍ത്ത സത്യമോ, അതില്‍ കാണിച്ചിരിക്കുന്ന ഫോട്ടൊ ടിയാന്റെ തന്നെയോ, ആ ഫോട്ടോക്കും ഉദ്ധാരണശേഷിയുണ്ടോ, മോര്‍ഫിങ്ങുണ്ടോ എന്നതൊന്നും പ്രതിപാദ്യവിഷയമല്ല. വല്ലവന്റെയും വല്ലവളുടെയും സ്വകാര്യത ഭഞ്ജിക്കലായോ ചാനലിന്റെ രഹസ്യക്യാമറാ പരിപാടി എന്നതും പ്രതിപാദ്യവിഷയമല്ല. ‘ലവളുമാര്‍ക്കൊക്കെ എന്ത് പ്രൈവസി..എല്ലാം മറ്റേ കേസുകളല്ലേ’ എന്ന കോഞ്ഞ ഞ്യായമുള്ളപ്പോള്‍ വിഷയം മറ്റേത് തന്നെ ആവുന്നതാണ് സുഖം. ഏതോ ഫോട്ടോ കണ്ടയുടന്‍ ടിയാനെ അറസ്റ്റ് ചെയ്തെന്ന് വാര്‍ത്തയുണ്ടാക്കിയവരോട്, അത് ഫോര്‍വേര്‍ഡിയും, ഡിഗ് ചെയ്തും നടന്നവരോട്, ട്വീറ്റി ട്വീറ്റി നടന്നവരോട് ഒന്നേ പറയാനുള്ളൂ..വല്ലവന്റെയും ജീവിതം കൊണ്ടാണ് കളി മക്കളേ...അമ്മയും പെങ്ങളുമൊക്കെ എല്ലാവര്‍ക്കുമുണ്ട് ..അവനല്ല ഇവന്‍ എന്ന തിരുത്ത് വരുമ്പോഴേക്കും ചില ജീവിതങ്ങളെങ്കിലും തുലഞ്ഞിരിക്കും. അത് നമ്മുടേതല്ലാത്ത കാലത്തോളമേ ചിരി കാണൂ..
*
“അന്വേഷിച്ച് കണ്ടുപിടിക്കടേയ്...അതല്ലേ നിന്റെ തൊഴില്‍” എന്ന് ടിയാന്റെ തന്ത മുഖത്ത് നോക്കി പറഞ്ഞപ്പോഴെങ്കിലും സണ്ണിമാര്‍ക്കൊരു ചമ്മല്‍?
എവടെ?
കുണ്ടിയെത്ര കുളം കണ്ടിരിക്കുന്നു, കുളമെത്ര കുണ്ടി കണ്ടിരിക്കുന്നു..
*
ഡിസ്‌ക്ലെയിമറുമില്ല ഒരു കോപ്പുമില്ല.
......പുല്ല്
Saturday, October 24, 2009
Friday, October 9, 2009
ശവങ്ങള്‍ക്കെന്തിനാ പ്രത്യേക ബീമാനം ?
രാഹുല്‍ജി കേരളാവില്‍ വന്ന് കെ.എസ്.യുവിനെ പുനര്‍ജീവിപ്പിക്കാന്‍ വേണ്ടി( ചത്തതിനെ ആണു സാധാരണഗതിയില്‍ പുനര്‍ജീവിപ്പിക്കുക എന്നൊന്നും ഇതിനര്‍ത്ഥമില്ല!) ഉള്ള കാളേജിലും ഉസ്കൂളിലുമൊക്കെ കേറിയിറങ്കി ഗ്ലേമറിനെപ്പോലും തൃണവല്‍ഗണിച്ച് വെശര്‍ത്ത് പ്രവര്‍ത്തിക്കുന്നത് കണ്ട് കലിമൂത്ത സഹാക്കന്മാരു ചൊറിയുന്ന പോസ്റ്റുമിട്ടുകൊണ്ട് വരും. രാഹുല്‍ജീന്റെ കാറു കൊണ്ടു വരാന്‍ എയര്‍ഫോഴ്സിന്റെ വിമാനം ദല്‍ഹി-നെടുമ്പാശ്ശേരി, നെടുമ്പാശ്ശേരി-ദല്‍ഹി ഷട്ടിലടിച്ചെന്നോ അതിനു 90 ലച്ചം ഉലുവ ചെലവായെന്നോ, അത് എ.ഐ.സി.സി കൊടുക്കൂലെന്നോ ഒക്കെ പറഞ്ഞോണ്ട്. വെയിലത്ത് പ്രവര്‍ത്തിച്ച് കറുത്ത് കരുവാളിച്ച് ഗ്ലേമറില്ലാതെ പോയവരുടെ ഒരു തരം ഇന്‍ഫീരിയോരിറ്റി കോമ്പ്ലക്സ്.
പോസ്റ്റിട്ടത് പോട്ടെന്ന് കരുതാം. അതിനെടേല്‍ അവന്മാരുടെ ഒരു വക ചങ്കേക്കൊള്ളണ വര്‍ത്തമാനം.
“തേക്കടി ബോട്ടുദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം വിട്ടുനല്‍കണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം നിഷ്കരുണം തള്ളിയ കേന്ദ്രസര്‍ക്കാരാണ് രാഷ്ട്രീയപ്രചാരണത്തിന് എത്തിയ രാഹുല്‍ ഗാന്ധിക്കായി സൈനിക വിമാനം വിട്ടുകൊടുത്തത്.“
എന്തരു പുല്ലാണിവരു പറേണത്? ന്തൂട്ട് തേങ്ങ്യാണീ കന്നാല്യോള് പറയണേന്ന്..ഇതിത്തിരി നല്ല ഫാഷേല്‍ ചോദിച്ചാ അതിങ്ങനെ ഇരിക്കും.
“തേക്കടി ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം എന്തിനാണെന്നു മനസിലായില്ല.“
ഈ ലിങ്കില്‍ ഉണ്ട്. വായിച്ചിട്ട് വിശ്വസിക്കിന്‍. ബ്ലഡി ഡെഡ് ബോഡീസ്.
അച്ചുതാനന്ദൻ മാമനും “ബിനീഷ് കൊടിയേരിയുടെ അച്ഛനായ മന്ത്രി കൊടിയേരി”യും വിമാനം വെറുതെ ചോദിച്ചതാണെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. അവര്‍ക്ക് ചോദിക്കേണ്ട ഒരാവശ്യവുമില്ല. കേന്ദ്രം തരുമോന്ന് നോക്കാന്‍ വെറുതെ ഒരു ചോദ്യം. വിവാദമുണ്ടാക്കാന്‍ വേറെ വഴി കണ്ടുകാണില്ല. രണ്ട് ഗ്രൂപ്പാണെന്ന് പത്രക്കാരു പറയുകേം ചെയ്യും, എന്നാലോ കേന്ദ്രത്തോടെന്തെങ്കിലും ചോദിക്കണ കാര്യം വന്നാ ഒടനെ ഇവരൊക്കെ ഒറ്റക്കെട്ടാകുന്നത് കാണുകേം ചെയ്യും..ഒന്നിനേയും വിശ്വസിച്ചൂടാന്നേ..
എയര്‍ഫോഴ്സിനു അതിന്റെതായ ചട്ടങ്ങളുണ്ടെന്നും (ഒണ്ടായിരിക്കും അല്ലേ?) വല്ലവനും തേക്കടിയിലോ ഊട്ടിയിലോ സുഖിക്കാന്‍ പോയി ചത്താല്‍ വിട്ടുകൊടുക്കാനുള്ളതല്ല എയര്‍ഫോഴ്സിന്റെ വിമാനങ്ങളെന്നും ഇടതന്മാര്‍ക്ക് അറിയാഞ്ഞിട്ടൊന്നുമല്ല. പോയാല്‍ ഒരു വാക്ക്, കിട്ടിയാല്‍ ഒരു വിമാനം. തന്നാല്‍ പൈസ ലാഭം, തന്നില്ലെങ്കില്‍ പാവം തങ്കച്ചനെ കുറ്റപ്പെടുത്താം. രണ്ടായാലും കോളു തന്നെ.
ഒരു ദുരന്തം ഉണ്ടായാല്‍ കേന്ദ്രം സൌകര്യമുണ്ടെങ്കില്‍ സഹായിക്കും എന്നല്ലാതെ സഹായിക്കണം എന്ന് ആവശ്യപ്പെടുവാന്‍ സംസ്ഥാനസര്‍ക്കാരിനു ഒരു അവകാശവുമില്ല. ഫെഡറലിസം പോലും. മണ്ണാങ്കട്ട. കേന്ദ്രം പറഞ്ഞിട്ടൊന്നുമല്ലല്ലോ ജനം തേക്കടിക്ക് പോയത്? ശവം കൊണ്ടു പോകാന്‍ വിമാനം വിളിക്കാന്‍ പൈസയില്ലെങ്കില്‍ ഇവന്മാര്‍ കാളവണ്ടിയില്‍ കൊണ്ടുപോട്ടെ. ട്രാക്ടര്‍ വന്നപ്പോള്‍ എതിര്‍ത്ത (എല്ലാ ഇടത് വിരുദ്ധരും അങ്ങനെ പറയണതോണ്ട് നുമ്മയും പറയണെന്നെ ഉള്ളൂ. നുമ്മക്കതിന്റെ ചരിത്രമൊന്നും അറിയില്ലേ..) ഇവന്മാര്‍ ഇപ്പോ ബീമാനം കിട്ടീല്ലാന്ന് പറയണ കാണുമ്പോ വരുന്ന ചൊറിച്ചിലുണ്ടല്ലോ...സഹിക്കാന്‍ വയ്യേ..
രാഹുല്‍ജിയുടെ (ഉമ്മ ഉമ്മ ഉമ്മ) കാര്യമാണെങ്കില്‍, കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ തലൈവിയുടെ ഒറ്റമോന്‍. മന്ത്രിയല്ലെങ്കിലും മന്ത്രിമാരേക്കാള്‍ ഇമ്മിണി ബല്യ പുള്ളി. സെക്രട്ടറി ജനറല്‍. ദരിദ്രഭവനങ്ങള്‍ (ദളിത് ഭവനം എന്ന് വായിക്കല്ലും. ഇന്ത്യേല്‍ ജാതീം മതോം ഒന്നുമില്ല) സന്ദര്‍ശിച്ചും അവിടത്തെ ഫുഡ് അടിച്ചും ഇത്തിരി മെലിഞ്ഞിട്ടുണ്ടെന്നേ ഉള്ളൂ. ഗ്ലേമറ് ഇത്തിരി കുറഞ്ഞിട്ടുണ്ടെന്നേ ഉള്ളൂ. ആ മോനു വേണ്ടി വിമാനമല്ല, റോക്കറ്റ് തന്നെ വിട്ടുകൊടുത്താലും തെറ്റുപറയാന്‍ പറ്റുമോ? നിങ്ങളു തന്നെ പറ, നമ്മുടെ പിള്ളാര്‍ക്ക് ഗൊണമില്ലെങ്കില്‍പ്പിന്നെ നമ്മളിങ്ങനെ ചെലവു ചുരുക്കി കഷ്ടപ്പെടുന്നതില്‍ വല്ല കാര്യവുമുണ്ടോ? പിള്ളാരു പ്രത്യേക വിമാനത്തില്‍ പോയി പൊറോട്ടയും പാലും പഞ്ചസാരയും കഴിച്ച് ലളിതജീവിതം നയിക്കുന്നതു കാണുമ്പോഴുള്ള സുഖം, പെറ്റ വയറിനേ മനസ്സിലാകൂ. ആ പാവം അമ്മയെയാണ് ഈ ഇടതന്മാര്‍ ഇത്തരം ചോദ്യം വഴി അപമാനിക്കുന്നത്.
അല്ലേലും എയര്‍ഫോഴ്സ് വിമാനത്തില്‍ ശവങ്ങള്‍ കൊണ്ടുപോയാല്‍ വാര്‍ത്തവരുമോ? ഇപ്പോഴാണെങ്കില്‍ തിരോന്തരം മുതല്‍ അങ്ങ് ബടക്ക് വരെയുള്ള ചായക്കടക്കാരു മുതല്‍ പ്രിന്‍സിപ്പാളന്മാരു വരെ ഒറ്റ ദിവസം കൊണ്ട് സ്റ്റാറായി. പത്രത്തീ പടമായി, പെട്ടി വാര്‍ത്തയായി. പോസ്റ്റായി. കഴിച്ച പൊറോട്ടയുടെ പടമെടുക്കാനുള്ള ടെക്നോളജിയില്ലാതെ പോയി. ഇല്ലേല്‍ പൊറോട്ടയും സ്റ്റാറാകുമായിരുന്നു. അതൊക്കെ മുടക്കമില്ലാതെ നടക്കാന്‍ എയര്‍ഫോഴ്സിന്റെ വിമാനവും തിരോന്തരം മെഡിക്കല്‍ കാളേജിലെ വെന്റിലേറ്ററുമൊക്കെ ഉപയോഗിക്കേണ്ടി വരും. അതിനു കലിച്ചിട്ടൊന്നും ഒരു കാര്യവും ഇല്ല സഹാക്കളേ...
മൃതദേഹങ്ങളെ മൃതദേഹങ്ങളായും മാന്യദേഹങ്ങളെ മാന്യദേഹങ്ങളായും കാണാനുള്ള തിരിച്ചറിവ് ഇടതുങ്ങള്‍ക്കുണ്ടാകട്ടെ എന്നു മാത്രം പ്രാര്‍ത്ഥിച്ചുകൊണ്ട്.

Labels:
കുറിപ്പുകള്‍,
നര്‍മ്മം,
രാഷ്ട്രീയം
Monday, September 28, 2009
ബുദ്ധിജീവ്യോളെക്കൊണ്ട്‌ള്ള പ്രയോജ്‌നം
ന്തൂട്ട് അലക്കാണ്ടാ ഇവനെ ഇപ്പ ബൂലോകത്ത് നടക്കണത്..ഗുമ്മ് അലക്കാട്ടാ..ഗുമ്മ്ന്ന് വെച്ചാ ഗുമ്മന്നെ..നീയൊക്കെ ബുദ്ധിജീവ്യോളെ ദന്തഗോപുരനിവാസീന്നൊക്കെ കളിയാക്കി നടക്കല്ലാര്ന്നോ...ദേ ഇപ്പ നോക്ക്..എല്ലാവനും നെലത്ത്ണ്ട്..നെലത്ത്ന്ന്ച്ചാ നെന്റെയൊക്കെ ആ നെലവാരത്തില്..:)
ഈ ബുദ്ധിജീവ്യോളെക്കൊണ്ട് എന്തൂട്ടാ പ്രയോജനംന്ന് നിന്നെക്കാള്‍ മുന്‍പേ ചോദിച്ചത് മാക്സിം ഗോര്‍ക്കിന്ന് പറയണ ഗുണ്ട് ടീമാണെന്ന് മ്മടെ കാലിക്കട്ടറ് പറഞ്ഞ്ണ്ട്..കാലിക്കട്ടറ് പറഞ്ഞാ പിന്നെ അതില് അപ്പീലില്യാ. നെനക്ക് വെവരല്യാന്ന് അങ്ങേരാ പറഞ്ഞാ അതിന്റര്‍ത്ഥം നെനക്ക് വെവരല്യാന്നന്നെ..ഈയെമെസ്സിനു വെവരല്യാന്ന് കട്ടറ് ചേട്ടന്‍ പറഞ്ഞാ ഈയെമ്മസിനു വെവരല്യാന്നന്നെ..ഇനി ഈയെമ്മിന്റെ പൊസ്ത്തകം ചെലവാവണങ്ങി വെറ്തെ കൊടക്കണ്ടി വരൂഡാ..ചെലപ്പ കാശ് അങ്ങ്‌ടും കൊടക്കണ്ടി വരും..നീയാ പിരിവാ തൊടങ്ങിക്കോഡാ സഖാവേ..
ബുദ്ധിജീവ്യോളെപ്പറ്റി പറഞ്ഞ് തൊടങ്ങ്യാ ന്താന്നറീല്യ നിക്ക് നിര്‍ത്താനാ തോന്നില്യാ..ത്രക്കങ്ങ്ട് ഇഷ്ടാ എനിക്കവരോട്..പത്ത് തവണ വായിച്ചാ നെനക്ക് ഒര് തവണ മനസ്സിലായീന്ന് തോന്നും..ന്നാലോ..പതിനൊന്നാമത്തെ തവണ വായിക്കുമ്പോ ഒന്നാമത്തെ തവണ മനസ്സിലായതും പോയിക്കിട്ടും..പിന്നെ ഒന്നേന്ന് തൊടങ്ങണം...അതോണ്ടെന്താ..ഒറ്റ പുസ്തകം മതി ജീവിതകാലം മുഴോനും വായിച്ചോണ്ടിരിക്കാം..മ്മള് ഭയങ്കര വായനക്കാരനും ആയി ന്നാ പൈസേം ചെലവില്ല്യ..ങ്ങനീണ്ട് പുത്തി?
ന്താച്ചാലും അവന്മാര് ദന്തോഗോപുരത്തിലൊന്നല്ല താമസംന്ന് ഇപ്പ ഒറപ്പായി. മ്മളെപ്പോലെ പച്ച മന്ഷ്യര് തന്നേണ് അവരും..ചോരേം നീരും മലോം മൂത്രോം ഒക്കേള്ളോര്...ഇല്യാച്ചാ ദാ വായിക്ക്..
“ഇത്രകാലവും സവര്‍ണ്ണതയ്ക്കെതിരെയും ബ്രാഹ്മണിസത്തിനെതിരെയും ആഞ്ഞടിച്ച ചിത്രകാരന്റെ മുഴുവന്‍ ശ്രമങ്ങളും മാനവികതയ്ക്കു മുമ്പില്‍ തെളിവെടുപ്പിനു നിര്‍ത്തുമ്പോള്‍ അമേദ്യസമമായ വിലമാത്രമുണ്ടാവുകയും വെള്ളെഴുത്തിന്റെ ഗം ഗണപതിയേ എന്ന ഒരൊറ്റ പോസ്റ്റ് പോലും അതിഹിന്ദുത്വത്തിനും സവര്‍ണ്ണതയ്ക്കുമെതിരെ അതെടുത്ത ജാഗ്രതയുടെ പേരില്‍ ചരിത്രത്തില്‍ രേഖപ്പെടുത്തുകയും ചെയ്യപ്പെടും. സുകുമാരന്‍ അഞ്ചരക്കണ്ടിയെപ്പോലുള്ള വയസ്സന്മാര്‍ക്ക് അമേധ്യവും അമൃതും തിരിച്ചറിയുവാനുള്ള പക്വത നഷ്ടപ്പെട്ടിരിക്കുന്നു. ബുദ്ധിയുറയ്ക്കാത്ത കുട്ടികള്‍ തീട്ടം വാരിത്തിന്നുന്നതുപോലെ അവര്‍ ചിത്രകാരനെ വാരിത്തിന്നുന്നു വെള്ളെഴുത്തിലെ ധിഷണത അവര്‍ക്കു ദുര്‍ഗ്രാഹ്യമാകുന്നു.“
ലിങ്ക് വേണെങ്കി ദേ ഇവടേണ്ട്.
അങ്ങനൊരു ബുദ്ധിജീവ്യാ നെലത്തക്കാ എറങ്ങിവന്നാ കൂടെവരൂല്ലേഡാ ബാക്കീള്ളൊരും..വന്നു..വന്നൂന്ന്..ദേ..നോക്ക്
“ചിത്രകാരന്റെ ബ്ലോഗില്‍ കമന്റ് എഴുതുന്നതിനെ,ചിത്രകാരന്റെ അമേദ്യം വാരിത്തിന്നുന്നതായീട്ടാണു രാജ് എന്നവനു തോന്നുന്നതെങ്കില്‍, എന്റെ കമന്റിനെ പരാമര്‍ശിക്കുന്ന രാജ് എന്നവന്‍ ഞാന്‍ തൂറിയിട്ടുണ്ടോ എന്ന് എന്റെ ആസനം മണത്ത് നോക്കാന്‍ പിന്നാലെ കൂടുന്നു എന്നാണ് എനിക്ക് തോന്നുന്നത്. വയസ്സാകുമ്പോള്‍ അമേദ്യവും അമൃതും തിരിച്ചറിയാനുള്ള വിവേകം നഷ്ടപ്പെടും എന്ന് ഇവന്‍ കണ്ടെത്തിയത് സ്വന്തം തന്ത അങ്ങനെ ചെയ്യുന്നത് കണ്ടിട്ടാവാം. പിന്നെ ഇവനും വയസ്സാവുമ്പോള്‍ ആരുടെയെങ്കിലും അമേദ്യം വാരിത്തിന്നുമല്ലൊ...“
ലിങ്ക്ണ്ട്രാ ഇവടെ..വായിക്കെടാ...
പോരാന്ന്ണങ്കീ ദാ പിടിച്ചോ..ഒരണ്ണം കൂടി..
“മറ്റൊന്ന് കൂടി, ഞാന്‍ എന്റെ ആദ്യകമന്റില്‍ എഴുത്തിന്റെ ശൈലിയെ പറ്റി പൊതുവെ പരാമര്‍ശിച്ചതല്ലാതെ വെള്ളെഴുത്തിനെയോ,വെള്ളെഴുത്തിന്റെ പോസ്റ്റിനെ പറ്റിയോ ഒന്നും പറ്ഞ്ഞിരുന്നില്ല. ആ കമന്റ് പ്രത്യേകിച്ച് ആരെയും ഉന്നം വെച്ചിരുന്നില്ല. ആരെയും പ്രകോപ്പിക്കാന്‍ മാത്രം ഒന്നും ആ കമന്റില്‍ ഇല്ല എന്നും സുബോധം ഉള്ള ആര്‍ക്കും മനസ്സിലാവും. എന്നാല്‍ രാജ് എന്നവന് അകാലവാര്‍ദ്ധക്യം ബാധിച്ച് സുബോധം നഷ്ടപ്പെട്ടതിനാലാവാം എന്റെ കമന്റ് വായിച്ച് പിച്ചും പേയും പറയാന്‍ ഇടയായത്.“
അയിനൂണ്ട്രാ ലിങ്ക്..
ഇപ്പ നിനക്ക് മന്സിലായാ ബുദ്ധിജീവ്യോളെക്കൊണ്ട്‌ള്ള പ്രയോജനം..? ചരിത്രാണ്ടാ ഇതൊക്കെ.. ചരിത്രം...നെന്റെ അപ്പനപ്പൂന്മാര് തൊട്ട്‌ള്ളോര്ടെ കൊലമഹിമ ഇനി ങ്ങനെ ഒഴ്‌കി ഒഴ്‌കി വരും......സ്കൂള്‍ വിട്ടപോലെ ഒരൊഴുക്കായിരിക്ക്യും...
തൂറാത്തോന്‍ തൂറിയാ പിന്നെ ആറാട്ട് ന്തൂട്ടൊണ്ടാണ്ടാ?
തീട്ടം കൊണ്ട്..
ആ റാം മോഹന്‍ പാലിയത്ത് പണ്ട് കക്കൂസില് ചന്തനത്തിരി കത്തിക്കണേനെപ്പറ്റി എഴുതിയപ്പോ ത്രക്ക് ആവുംന്ന് വിചാരിച്ചില്യാ..
ബ്ലോഗിലും കത്തിച്ച് വെക്കാം ഒരു ചന്ദനത്തിരി...
അല്ലാ..ഓരോരുത്തര്‍ക്കും ഓരോ കാരണണ്ടാവൂലോ ചന്ദനത്തിരി കത്തിക്കാനും..യേത്?
*
ഡിസ്ല്ലെയിമറ്ണ്ട്ട്ടാ...
കപട ബുദ്ധിജീവ്യോളെപ്പറ്റി മാത്രാണ് പറഞ്ഞ്ട്ട്‌ള്ളത് മുഴ്വോനും..നല്ല 916 ബുദ്ധിജീവികള്ണ്ട്..അവരെ മരത്തലയന് ശരിക്കും ഇഷ്ടാട്ടാ..അവര് മരത്തയനോട് പെണങ്ങര്ത്..
ഈ ബുദ്ധിജീവ്യോളെക്കൊണ്ട് എന്തൂട്ടാ പ്രയോജനംന്ന് നിന്നെക്കാള്‍ മുന്‍പേ ചോദിച്ചത് മാക്സിം ഗോര്‍ക്കിന്ന് പറയണ ഗുണ്ട് ടീമാണെന്ന് മ്മടെ കാലിക്കട്ടറ് പറഞ്ഞ്ണ്ട്..കാലിക്കട്ടറ് പറഞ്ഞാ പിന്നെ അതില് അപ്പീലില്യാ. നെനക്ക് വെവരല്യാന്ന് അങ്ങേരാ പറഞ്ഞാ അതിന്റര്‍ത്ഥം നെനക്ക് വെവരല്യാന്നന്നെ..ഈയെമെസ്സിനു വെവരല്യാന്ന് കട്ടറ് ചേട്ടന്‍ പറഞ്ഞാ ഈയെമ്മസിനു വെവരല്യാന്നന്നെ..ഇനി ഈയെമ്മിന്റെ പൊസ്ത്തകം ചെലവാവണങ്ങി വെറ്തെ കൊടക്കണ്ടി വരൂഡാ..ചെലപ്പ കാശ് അങ്ങ്‌ടും കൊടക്കണ്ടി വരും..നീയാ പിരിവാ തൊടങ്ങിക്കോഡാ സഖാവേ..
ബുദ്ധിജീവ്യോളെപ്പറ്റി പറഞ്ഞ് തൊടങ്ങ്യാ ന്താന്നറീല്യ നിക്ക് നിര്‍ത്താനാ തോന്നില്യാ..ത്രക്കങ്ങ്ട് ഇഷ്ടാ എനിക്കവരോട്..പത്ത് തവണ വായിച്ചാ നെനക്ക് ഒര് തവണ മനസ്സിലായീന്ന് തോന്നും..ന്നാലോ..പതിനൊന്നാമത്തെ തവണ വായിക്കുമ്പോ ഒന്നാമത്തെ തവണ മനസ്സിലായതും പോയിക്കിട്ടും..പിന്നെ ഒന്നേന്ന് തൊടങ്ങണം...അതോണ്ടെന്താ..ഒറ്റ പുസ്തകം മതി ജീവിതകാലം മുഴോനും വായിച്ചോണ്ടിരിക്കാം..മ്മള് ഭയങ്കര വായനക്കാരനും ആയി ന്നാ പൈസേം ചെലവില്ല്യ..ങ്ങനീണ്ട് പുത്തി?
ന്താച്ചാലും അവന്മാര് ദന്തോഗോപുരത്തിലൊന്നല്ല താമസംന്ന് ഇപ്പ ഒറപ്പായി. മ്മളെപ്പോലെ പച്ച മന്ഷ്യര് തന്നേണ് അവരും..ചോരേം നീരും മലോം മൂത്രോം ഒക്കേള്ളോര്...ഇല്യാച്ചാ ദാ വായിക്ക്..
“ഇത്രകാലവും സവര്‍ണ്ണതയ്ക്കെതിരെയും ബ്രാഹ്മണിസത്തിനെതിരെയും ആഞ്ഞടിച്ച ചിത്രകാരന്റെ മുഴുവന്‍ ശ്രമങ്ങളും മാനവികതയ്ക്കു മുമ്പില്‍ തെളിവെടുപ്പിനു നിര്‍ത്തുമ്പോള്‍ അമേദ്യസമമായ വിലമാത്രമുണ്ടാവുകയും വെള്ളെഴുത്തിന്റെ ഗം ഗണപതിയേ എന്ന ഒരൊറ്റ പോസ്റ്റ് പോലും അതിഹിന്ദുത്വത്തിനും സവര്‍ണ്ണതയ്ക്കുമെതിരെ അതെടുത്ത ജാഗ്രതയുടെ പേരില്‍ ചരിത്രത്തില്‍ രേഖപ്പെടുത്തുകയും ചെയ്യപ്പെടും. സുകുമാരന്‍ അഞ്ചരക്കണ്ടിയെപ്പോലുള്ള വയസ്സന്മാര്‍ക്ക് അമേധ്യവും അമൃതും തിരിച്ചറിയുവാനുള്ള പക്വത നഷ്ടപ്പെട്ടിരിക്കുന്നു. ബുദ്ധിയുറയ്ക്കാത്ത കുട്ടികള്‍ തീട്ടം വാരിത്തിന്നുന്നതുപോലെ അവര്‍ ചിത്രകാരനെ വാരിത്തിന്നുന്നു വെള്ളെഴുത്തിലെ ധിഷണത അവര്‍ക്കു ദുര്‍ഗ്രാഹ്യമാകുന്നു.“
ലിങ്ക് വേണെങ്കി ദേ ഇവടേണ്ട്.
അങ്ങനൊരു ബുദ്ധിജീവ്യാ നെലത്തക്കാ എറങ്ങിവന്നാ കൂടെവരൂല്ലേഡാ ബാക്കീള്ളൊരും..വന്നു..വന്നൂന്
“ചിത്രകാരന്റെ ബ്ലോഗില്‍ കമന്റ് എഴുതുന്നതിനെ,ചിത്രകാരന്റെ അമേദ്യം വാരിത്തിന്നുന്നതായീട്ടാണു രാജ് എന്നവനു തോന്നുന്നതെങ്കില്‍, എന്റെ കമന്റിനെ പരാമര്‍ശിക്കുന്ന രാജ് എന്നവന്‍ ഞാന്‍ തൂറിയിട്ടുണ്ടോ എന്ന് എന്റെ ആസനം മണത്ത് നോക്കാന്‍ പിന്നാലെ കൂടുന്നു എന്നാണ് എനിക്ക് തോന്നുന്നത്. വയസ്സാകുമ്പോള്‍ അമേദ്യവും അമൃതും തിരിച്ചറിയാനുള്ള വിവേകം നഷ്ടപ്പെടും എന്ന് ഇവന്‍ കണ്ടെത്തിയത് സ്വന്തം തന്ത അങ്ങനെ ചെയ്യുന്നത് കണ്ടിട്ടാവാം. പിന്നെ ഇവനും വയസ്സാവുമ്പോള്‍ ആരുടെയെങ്കിലും അമേദ്യം വാരിത്തിന്നുമല്ലൊ...“
ലിങ്ക്ണ്ട്രാ ഇവടെ..വായിക്കെടാ...
പോരാന്ന്ണങ്കീ ദാ പിടിച്ചോ..ഒരണ്ണം കൂടി..
“മറ്റൊന്ന് കൂടി, ഞാന്‍ എന്റെ ആദ്യകമന്റില്‍ എഴുത്തിന്റെ ശൈലിയെ പറ്റി പൊതുവെ പരാമര്‍ശിച്ചതല്ലാതെ വെള്ളെഴുത്തിനെയോ,വെള്ളെഴുത്തി
അയിനൂണ്ട്രാ ലിങ്ക്..
ഇപ്പ നിനക്ക് മന്സിലായാ ബുദ്ധിജീവ്യോളെക്കൊണ്ട്‌ള്ള പ്രയോജനം..? ചരിത്രാണ്ടാ ഇതൊക്കെ.. ചരിത്രം...നെന്റെ അപ്പനപ്പൂന്മാര് തൊട്ട്‌ള്ളോര്ടെ കൊലമഹിമ ഇനി ങ്ങനെ ഒഴ്‌കി ഒഴ്‌കി വരും......സ്കൂള്‍ വിട്ടപോലെ ഒരൊഴുക്കായിരിക്ക്യും...
തൂറാത്തോന്‍ തൂറിയാ പിന്നെ ആറാട്ട് ന്തൂട്ടൊണ്ടാണ്ടാ?
തീട്ടം കൊണ്ട്..
ആ റാം മോഹന്‍ പാലിയത്ത് പണ്ട് കക്കൂസില് ചന്തനത്തിരി കത്തിക്കണേനെപ്പറ്റി എഴുതിയപ്പോ ത്രക്ക് ആവുംന്ന് വിചാരിച്ചില്യാ..
ബ്ലോഗിലും കത്തിച്ച് വെക്കാം ഒരു ചന്ദനത്തിരി...
അല്ലാ..ഓരോരുത്തര്‍ക്കും ഓരോ കാരണണ്ടാവൂലോ ചന്ദനത്തിരി കത്തിക്കാനും..യേത്?
*
ഡിസ്ല്ലെയിമറ്ണ്ട്ട്ടാ...
കപട ബുദ്ധിജീവ്യോളെപ്പറ്റി മാത്രാണ് പറഞ്ഞ്ട്ട്‌ള്ളത് മുഴ്വോനും..നല്ല 916 ബുദ്ധിജീവികള്ണ്ട്..അവരെ മരത്തലയന് ശരിക്കും ഇഷ്ടാട്ടാ..അവര് മരത്തയനോട് പെണങ്ങര്ത്..
Labels:
ആത്മരോഷം,
കുറിപ്പുകള്‍,
നര്‍മ്മം
Tuesday, September 8, 2009
എസ് ആകൃതിയിലുള്ള ചൈന
ന്നാലും ന്റെ കുട്ട്യേ ... ചൈനാ സംബവം ഇങ്ങനെ ആവുംന്ന് വിചാരിച്ചില്യാലോ..
എന്ത് പറ്റി അമ്പ്രാളേ?
എന്തെന്ത് സ്വപ്നങ്ങളായിരുന്നു..ചൈനക്കാരു വരണു, എലിക്കോപ്റ്ററു പറത്ത്ണു, ചോപ്പ് പെയിന്റടിക്ക്ണു, സിഗരറ്റിന്റെ കൂടും, കോളക്കുപ്പിയും ഇട്ടിട്ടു പോകുന്നു..അതിര്‍ത്തി ലംഘനം ലംഘനംന്ന് ഇബടത്തെ എടതന്മാരെ ഒന്ന് കൊട്ടാംന്ന് വെച്ച് ഇരിക്യേര്‍ന്നു..എല്ലാം പോയില്യേന്റെ കുട്ട്യേ..
എന്ത് പറ്റി അമ്പ്രാളേ?
ആ എസ്.എം.കൃഷ്ണമന്ത്രി പറഞ്ഞിരിക്കുണൂ..അതിര്‍ത്തീല് കൊഴപ്പൊന്നും ഇല്യാന്ന്..ഇന്ത്യേം ചൈനേം തമ്മില്‌ള്ള അതിര്‍ത്തീല് തികച്ചും സമാധാനാണത്രെ..
അത് നല്ലതല്ലേ അമ്പ്രാളേ?
അയിന്റെടേല് കേരളകൌമുദീല് വാര്‍ത്ത..ചൈന അതിക്രമിച്ചൂന്ന്‌ള്ള വാര്‍ത്തേടെ ഉറവിടത്തില് സംശയണ്ട്ന്ന്..
ഒക്കെ നൊണയാച്ചാ മ്മക്ക് സമാധാനായിട്ട് കെടന്നൊറങ്ങിക്കൂടേ?
നെനക്കത് പറയാം..എനിക്കെബടന്ന് ഒറക്കം വരാന്‍.. ബ്ലോഗില് ഓടി നടന്ന് ദേ വര്ണു ചൈന, ദേ വര്ണു ചീനാ, ന്നൊക്കെ കുമ്മാട്ടിപ്പാട്ട് പാടി നടന്ന ഞാനിനി എങ്ങനെ ആളോള്‍ടെ മോത്ത് നോക്കും? അയിന്റെടേല് ആ മിലിട്ടറി ചീഫ് ദീപക്ക് കപൂര്‍ പറഞ്ഞിരിക്ക്ണു കൊഴപ്പൊന്നൂല്യാന്ന്..എടക്ക് നമ്മടെ പട്ടാളക്കാര് അങ്ങോട്ടും അതിര്‍ത്തി ലംഘിക്കുംന്ന്..ഇതൊക്കെ പതിവാത്രെ..ലൈന്‍ ഓഫ് കണ്ട്രോളിനെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തോണ്ട് ഇതൊക്കെ സാധാരണാത്രെ..
ഒക്കെ സാധാരണാച്ചാ ന്താ പ്രശ്നം എന്റെ അമ്പ്രാളേ?
നെനക്കത് ചോയ്ക്കാം..ചൈനയെങ്ങാനും ഇന്ത്യേനെ ആക്രമിച്ചൂച്ചാ ബ്ലോഗിലെനിക്കൊന്ന് അടിപൊളിയാക്കാര്ന്നൂ..ഇപ്പ കല്‍ക്കത്തേല് ചൈനേല്‍ക്ക്‌ള്ള ബീമാനം പിടിച്ചിട്ടത് ആഘോഷിക്കാംന്ന് വെച്ചപ്പഴക്കും ഇന്ത്യക്കാര് വിമാനത്തിനെ വിട്ടു..മിണ്ടാന്‍ പറ്റ്വോ? പിടിച്ചിട്ടതും മ്മടെ പാര്‍ട്ടിക്കാര്, വിട്ടയച്ചതും മ്മടെ പാര്‍ട്ടിക്കാര്..അവടെ എനിക്ക് ഉരുളണ്ടി വന്നു...പിന്നെ ചൈനാ അതിര്‍ത്തി ലംഘനത്തെക്കുറിച്ച്ള്ള വാര്‍ത്തകളൊക്കെ ഹിസ്റ്റീരിയ ആണെന്ന് ബി.രാമന്ന്ന് പേര്‍ള്ള ഒരു സ്ട്രാറ്റജിസ്റ്റ് പറഞ്ഞിരിക്ക്ണു
പാവം അമ്പ്രാള്..
ന്നാലും ഞാന്‍ ഇത്തിരി വേലയൊക്കെ ഒപ്പിച്ചണ്ട്..കത്തീമ്മ കേറി പിടിച്ചണ്ട്..എസ് ആകൃതീല്‌ള്ള കത്തീല്..ഇത് വെച്ച് ഞാനൊരു കലക്ക് കലക്കും ന്റെ കല്യാണിക്കുട്ട്യേ..ഏഷ്യാനെറ്റു സൈറ്റ് റിഫ്രഷ് ചെയ്ത് റിഫ്രഷ് ചെയ്ത് ഇരിക്യാണ്...എപ്പഴാ ബ്രേക്കിംഗ് കത്തി ന്യൂസ് വര്‌വാന്നാറീല്യാലോ
അമ്പ്രാള് ചൈനക്കാരു വര്ണോന്നും, കത്തി ന്യൂസ് വര്ണോന്നും നോക്കി ഇരിക്ക്..ഞാന്‍ ഒറങ്ങട്ടെ..നാളെ പണിക്ക് പൂവാള്ളാതാ..അമ്പ്രാളിനെക്കൂട്ടല്ല..എന്നാലും ഒരു കാര്യം പറയാണ്ടിരിക്യാന്‍ തോന്ന്ണില്യ.. വാളെടുത്തോര് മാത്രല്ല അമ്പ്രാളേ കത്തിയെടുത്തോരും കത്ത്യാലന്ന്യാ..കാള പെറ്റൂന്ന് കേക്കുമ്പള്യ്ക്കും കയറെടുക്കല്ലേ ന്റെ അമ്പ്രാളേ..

മാധ്യമം,
രാഷ്ട്രീയം
Tuesday, August 18, 2009
കുമാരേട്ടാ....എന്റെ കുമാരേട്ടാ....
ചേട്ടാ, ആസിയാന്‍ കരാര്‍ ഒപ്പിട്ടല്ലോ..പ്രതികരിക്കുന്നില്ലേ?
ആസിയാന്‍ കരാറോ? അതെന്താ സാധനം?
അയ്യോ...ചേട്ടനൊന്നും അറിഞ്ഞില്ലേ..കഴിഞ്ഞ ദിവസം ആസിയാന്‍ രാജ്യങ്ങളുമായി ഒപ്പിട്ട വാണിജ്യ കരാര്‍...കര്‍ഷകര്‍ക്കൊക്കെ വന്‍ പ്രശ്നമാവുമത്രെ..
ഞാനൊന്നും അറിഞ്ഞില്ലെടേ..കര്‍ഷകന്മാരോട് പോയി തൂങ്ങിച്ചാവാന്‍ പറ..കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. അവരു കഴിഞ്ഞിട്ടേ ഉള്ളൂ കര്‍ഷകനും കിര്‍ഷകനുമൊക്കെ..
ട്യൂബ്‌ലൈറ്റ് പോലെ കത്തുന്നവര്‍ എന്ന് ചേട്ടന്‍ പരിഹസിക്കുന്ന ഇടതുപക്ഷം വരെ പ്രതികരിച്ചു. എന്നിട്ടും ചേട്ടന്‍..
ഇടത് പ്രതികരിച്ചോ?
ഉവ്വ്..കരാറിനെതിരെ..മനുഷ്യച്ചങ്ങല വരാന്‍ പോകുന്നു..
അങ്ങിനെയാണോ..എന്നാല്‍ മോന്‍ ഒരു പത്ത് മിനിറ്റ് വെയിറ്റ് ചെയ്യൂ...ആസിയാന്‍ കരാറിനെക്കുറിച്ച് ഞാനൊരു പോസ്റ്റ് ഇട്ടിട്ടു വരാം..
പോസ്റ്റോ..കരാറിനെക്കുറിച്ച് ചേട്ടനു വിവരമില്ലെന്നല്ലേ പറഞ്ഞത്..
ഇപ്പ വിവരം വെച്ചു..ഇടതുപക്ഷം എതിര്‍ക്കുന്നുവെങ്കില്‍ പിന്നെ അതിനെ എതിര്‍ക്കുക എന്നതല്ലേ എന്റെ തൊഴിലു തന്നെ..
എന്നാലും ചേട്ടാ..കരാറിനെക്കുറിച്ച് ഒരു വിവരവുമില്ലാത്തയാള്‍ കരാറിനെക്കുറിച്ച് പോസ്റ്റിടുകാന്ന് വെച്ചാല്‍..
അതിനാരാടേ കരാറിനെക്കുറിച്ച് അതില്‍ പറയാന്‍ പോകുന്നത്..തലക്കെട്ട് മാത്രം “ആസിയാന്‍ കരാറിനു അഭിവാദ്യങ്ങള്‍“...പിന്നെ ലാവലിന്‍, ഇടതുപക്ഷത്തിനു വിവരമില്ല, ചോപ്പ് കണ്ടാല്‍ കുളിയ്ക്കണം, മാനവികത, ജനാധിപത്യം തുടങ്ങി എന്റെ സ്ഥിരം നമ്പറില്ലേടേ..
ഞാന്‍ പോട്ടെ..ചേട്ടന്‍ എന്തൂട്ട് തേങ്ങയെങ്കിലും ചെയ്യ്..കുറച്ച് കഴിഞ്ഞ് ഈ പോസ്റ്റ് ഡിലിറ്റ് ചെയ്ത് “ആസിയാന്‍ കരാര്‍ രാജിവെയ്ക്കണം” എന്ന് പോസ്റ്റൊന്നും ഇട്ടേക്കല്ലേ..നാണക്കേടാ..
നാണക്കേടോ..എനിക്കോ...you must be kidding buddy....നിന്റെ തേങ്ങക്ക് എന്തായാലും പെരുത്ത് നന്ദി..ഒരു പോയിന്റ് കിട്ടി. ഞാന്‍ ഇതില്‍ ഇത്തിരി സ്റ്റാറ്റിസ്റ്റിക്സ് കേറ്റാന്‍ പോകുന്നു..കേരളത്തില്‍ ഒരു തെങ്ങില്‍ 147 തേങ്ങ ഉണ്ടാകുമ്പോള്‍ കര്‍ണ്ണാടകയില്‍ ഓരോ തെങ്ങിലും അതിന്റെ 9.9999 ഇരട്ടി തേങ്ങ ഉണ്ടാകും എന്നൊരു തട്ട് തട്ടാമെടേ..ദശാംശമൊക്കെ കണ്ടാല്‍ ജനം വെരണ്ടോളും..
ചെലപ്പഴേ ഉള്ളൂ...ഇപ്പ പറഞ്ഞത് കേരകര്‍ഷകരു കേള്‍ക്കണ്ട..ചേട്ടന്റെ ദശാംശം ചെലപ്പോ അവരടിച്ചിളക്കും..
കേരളകര്‍ഷകന്‍ എന്നൊക്കെ കേട്ടാലേ എനിക്ക് കലിയാ..കേരളം പോലൊരു ഉപഭോത്കൃത സംസ്ഥാനത്തിന്റെ ചോരയൂറ്റിക്കുടിക്കുന്ന ഇത്തിള്‍ക്കണ്ണികള്‍..
ചേട്ടാ പതുക്കെ.. ആ കൃഷീവലന്‍ ചേട്ടന്‍ വരുന്നുണ്ട്..
അയാളിവിടെയും വന്നോ?
കൂടെ ഒരമ്മാവനും ഉണ്ട്...
വരണം വരണം..നിങ്ങക്ക് നൂറായുസ്സാ..നിങ്ങടെ കാര്യം ഇപ്പ പറഞ്ഞേ ഉള്ളൂ..വാ വാ നമുക്കൊരു പോസ്റ്റിട്ടുകൊണ്ട് സംസാരിക്കാം..

Saturday, August 15, 2009
ഭാസ്കര്‍വില്ലയില്‍ വേട്ടനായത്രെ??
ഷെര്‍ലക്ക് ഹോംസിന്റെ ഏതെങ്കിലും കഥയുടെ ഓര്‍മ്മ തലക്കെട്ട് കൊണ്ടു വരുന്നുവെങ്കില്‍ അത് മന:പൂര്‍വമല്ലത്രെ. തലക്കെട്ടില്‍ രണ്ട് ചോദ്യചിഹ്നം ഇട്ടത് അതിലേറെ മനഃപൂര്‍വമല്ലത്രെ.

സംഭവങ്ങളില്‍, പത്രവാര്‍ത്തകളില്‍, പ്രസ്താവനകളില്‍, പാര്‍ട്ടി തീരുമാനങ്ങളില്‍, ലേഖനങ്ങളില്‍, വാചകങ്ങളില്‍, വാക്കുകളില്‍, തുമ്മലില്‍, തുപ്പലില്‍, ചുമയില്‍, നിശ്വാസങ്ങളില്‍ എല്ലാം കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരായി ഉപയോഗിക്കാവുന്ന എന്തെങ്കിലും ഉണ്ടോ എന്ന് തപ്പി നടക്കുന്ന മാധ്യമ ഡിറ്റക്ടീവുകളുടെ എണ്ണം അത്രയധികം ആയിക്കൊണ്ടിരിക്കുകയാണത്രെ. ഷെര്‍ലക്ക് ഹോംസ് കഷ്ടപ്പെട്ട്, പാടുപെട്ട്, ബുദ്ധിമുട്ടി വസ്തുത തെളിയിക്കുമ്പോള്‍, അഭിനവ ഡിറ്റക്റ്റീവുകള്‍ തങ്ങളുടെ തെളിയിക്കപ്പെട്ട വിരുദ്ധത കണ്ണില്‍ കാണുന്ന എല്ലാത്തിലും ആരോപിക്കുകയാണത്രെ. പുട്ടിനു തേങ്ങാപ്പീരപോലെ നിഷ്പക്ഷതാ നാട്യവുമുണ്ടത്രെ. അതെന്തിനാ നിഷ്പക്ഷത എന്ന് ചോദിച്ചാല്‍ “എലിമെന്ററി മൈ ഡിയര്‍ വായനക്കാരന്‍, കൂടുതല്‍ മൈലേജ് കൂടുതല്‍ പണം“ എന്ന് ഇവര്‍ ആത്മഗതിക്കുമത്രെ.
‘പറയുന്നുവത്രെ, കേള്‍ക്കുന്നുവത്രെ, കാണുന്നുവത്രെ, ആരോപണമുണ്ടത്രെ, സൂചനയുണ്ടത്രെ‘ എന്നിങ്ങനെ അത്രെയുടെ അയ്യരുക്രീഡയായിരിക്കുമത്രെ അവരുടെ വാചകങ്ങളില്‍. ‘അത്രെ’കള്‍ക്ക് പുറമെ ഇടക്കിടക്ക് ചോദ്യചിഹ്നങ്ങളും വാരിവിതറി ‘കേസ് തെളിയിക്കാനുള്ള ബാധ്യത‘ വായനക്കാരനില്‍ നിക്ഷിപ്തമാക്കുകയും ചെയ്യുമത്രെ ഇവര്‍.
അഴീക്കോടിന് പിണറായിയുടെ സംരക്ഷണം? എന്നൊരു പോസ്റ്റിട്ടാല്‍ വായിക്കുന്നവര്‍ പോയി ശിങ്കത്തിനു വിശദീകരിച്ചുകൊടുക്കണമത്രെ അതങ്ങിനെ തന്നെ എന്ന്. പോസ്റ്റിലെ പരിഹാസ്യത ആരെങ്കിലുമൊക്കെ പോയി പൊളിച്ചുകൊടുത്താല്‍ പിന്നെ കമാ (കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്നതിന്റെ ചുരുക്കമല്ല) എന്നൊരക്ഷരം മറുപടി പറയാതെ വലിഞ്ഞുകളയുമത്രെ. പുതിയ പോസ്റ്റുമായി അവതരിക്കുകയും ചെയ്യുമത്രെ. ഞാന്‍ ശോത്ത്യശിന്നം ഇട്ടിട്ടുണ്ടല്ലോ എന്ന മുങ്കൂര്‍ ജാമ്യം ആത്മനിലുള്ള വിശ്വാസക്കുറവാണെന്നതിനേക്കാള്‍ , എന്തിനെയും ഏതിനെയും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ഉപയോഗിക്കാനുള്ള ത്വരയെത്തന്നെയാണെന്ന് വെളിവാക്കുന്നതെന്ന് ശിങ്കങ്ങള്‍ മനസ്സിലാക്കുന്നുമില്ലത്രെ.
പഴയപ്രതാപവും, പാരമ്പര്യവും, അനുഭവങ്ങളും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ എന്തിനും ഏതിനും ഉപയോഗിച്ചാല്‍ ചാനലില്‍ സ്ഥിരമായി ഇടം കിട്ടുമത്രെ. പണം കിട്ടുമത്രെ. പത്രത്താളുകളില്‍ നിറഞ്ഞുനില്‍ക്കാമത്രെ. തലക്കെട്ടിലെ വെണ്ടക്കയാകാമത്രെ. അന്തകാലത്ത് സി.പി.എമ്മിന്റെ പാര്‍ട്ടി ഓഫീസില്‍ മഴവന്നപ്പോള്‍ കയറി നിന്നിട്ടുണ്ടെങ്കില്‍പ്പോലും ലേഖനങ്ങള്‍ക്ക് ഇരട്ടി വില കിട്ടുമത്രെ. അതിനാലാണത്രെ ‘നാണം കെട്ടും പണം നേടിക്കൊണ്ടാല്‍ നാണക്കേടാ പണം തീര്‍ത്തുകൊള്ളും’ എന്നതിവര്‍ ആപ്തവാക്യമാക്കുന്നതത്രെ.
‘അത്രെ’കളുടെ ബാഹുല്യം മൂലം വാര്‍ത്തകള്‍ ‘വാര്‍ത്രെ‘കളായി മാറിക്കൊണ്ടിരിക്കുകയാണത്രെ. ‘പറയപ്പെടുന്ന‘ വാര്‍ത്തകള്‍ക്ക് സത്യത്തെക്കാള്‍ വിപണിമൂല്യവും, മാധ്യമത്താളുകളില്‍ പ്രാധാന്യവും കിട്ടുന്നുമുണ്ടത്രെ.
പിന്‍കൂര്‍ ജാമ്യന്‍
ഇതില്‍ അത്രെകളുടെ എണ്ണം കൂടിപ്പോയതിനാല്‍ ദുര്‍മേദസ്സു കൂടിപ്പോയി എന്ന് ആരും ആരോപിക്കല്ലേ. തടി കൂടിയവന്‍ കമ്യൂണിസ്റ്റല്ല, ഭാര്യ അമേരിക്കക്കാരിയാണെങ്കില്‍ ഭര്‍ത്താവിനു കമ്യൂണിസ്റ്റാകാന്‍ ഒക്കില്ല എന്നൊക്കെയുള്ള വിതണ്ഡവാദങ്ങളുടെ കാലമാണിത്.

Thursday, July 23, 2009
അഗ്നിവേഷങ്ങള്‍
ദെന്തൂട്ടാ ചേട്ടാ പുത്യേ പോസ്റ്റൊന്നും കാണാന്‍ല്യല്ലോ...
ഒരു കന്നാലീം പോസ്റ്റോളൊന്നും ഡിലിറ്റിണില്ലടാ ഇവനേ..
ഡിലിറ്റ് ചെയ്യണതും ചേട്ടന്റെ പോസ്റ്റിങ്ങുമായി എന്തൂട്ടാ ബന്ധം..
ബന്ധംന്ന് പറയുമ്പോ, പ്പഴത്തെ ന്റെ ത്രില്ലെന്താന്ന് വെച്ചാ ഓരോരോ കന്നാലികള് ഡിലിറ്റണ പോസ്റ്റുകള് ഗൂഗിളീന്ന് പൊക്കി മ്മട ബ്ലോഗിലിടണതാണ്ടാ
ച്ഛേ..അത് ഒരു സൈസ് തറപ്പരിപാടിയല്ലേ ചേട്ടാ..
അത് നിനക്കല്ലെടാ ചെക്കാ..ന്നെപ്പോലുള്ള വേള്‍ഡ് ഫേമസ് ആളോള്‍ക്ക് ദൊന്നും പ്രശ്നല്ല..മ്മള് ചെയ്യണത് ഒര് സേവനാണ്ടാ സേവനം..ഈ ബൂലോഗം അറിയാണ്ട് പോണ വാര്‍ത്തോള് അറിയിക്കലന്നെ
ന്നാലും ചേട്ടാ...
ആളോള് ഡിലിറ്റ് ചെയ്യണതെന്തോ അതാണ്ടാ മോനേ വാര്‍ത്ത..ബാക്കീള്ളതൊക്കെ വെറും പരസ്യാണ്ടാ പരസ്യം
ചേട്ടനീ കൊയ്ത്ത് തൊടങ്ങീട്ട് ശ്ശി കാലായോ?
മ്മടെ എഴ്ത്തിനൊക്കെ ഇപ്പൊരു തരം മരപ്പ്. എത്ര വലിച്ച് നീട്ടാന്‍ നോക്കീട്ടും നീള്ണില്യ...അതൊന്ന് മാറ്റാന്ന്ച്ച്‌ട്ട് ചേട്ടന്‍ കണ്ടുപിടിച്ച മരുന്നല്ലെടാ കുട്ടാ ഈ ഡിലിറ്റ്പോസ്റ്റിങ്ങ്..
ന്നാലും ചേട്ടാ..
എന്തൂട്ട് ന്നാലുംന്നാ നീ പറേണേ..കണ്ണൂരീന്നും കാസര്‍കോട്ടീന്നുമൊക്കെ വണ്ടി പിടിച്ച് വന്നിട്ടാടാ ആളോള് കമന്റുന്നത്.. ജനാധിപത്യവാദികളും അതിലിണ്ടെന്ന് കൂട്ടിക്കോ..
ന്നാലും ഡിലിറ്റിയോന്റെ വികാരം മ്മള് മാനിക്കണ്ടേ ചേട്ടാ..
പോസ്റ്റാ ഡിലിറ്റിയാ വികാരാ പോയി. വികാരന്ന് പറയണ സായനണ്ടല്ലോ അത് ഡിലിറ്റണ വരെയേള്ളോടാ ചെക്കാ. ചോരത്തെളപ്പ് അല്ലേലും സൈബർ സ്പേസില് നല്ലല്ല.
ഡിലിറ്റിയോന്‍ വന്ന് തെറി പറഞ്ഞാല്‍ ചമ്മൽസല്ലേ ചേട്ടാ
ന്നെ തെറി പറയാന്‍ ഇത്തിരി പുളിക്കും..പറഞ്ഞാ പറഞ്ഞോന്റെ ഐ.പി മ്മള് പൊക്കില്ലേടാ..
ചേട്ടനെപ്പഴാ ഐ.പി പൊക്കലിന്റെ ഉസ്‌താദായേ..
പണ്ട് റിങ്ങില്‍ ബൈക്ക് ഓട്ടിച്ച് നടന്ന കാലം തൊട്ടേ മ്മള് ഉസ്‌താദല്ലേടാ..ഇപ്പഴാച്ചാ സൈബര്‍ സെല്ലൂണ്ട്...മ്മളൊരു കേസാ കൊടത്താ അവരു ഇമെയിലിലൂടെ വന്ന് ഐ.പി പൊക്കിത്തരൂടാ..
പിന്നേ...അവര്‍ക്ക് വേറെ പണീല്ലല്ലോ..ചേട്ടന്‍ പറയണോര്‍ടെ ഒക്കെ ഐ.പി പൊക്കലല്ലേ അവര്ടെ ജോലി. ചേട്ടനീ പിള്ളേരു കളിക്കെവടന്നാ ത്രയും സമയംന്നാ ഇന്റെ സംശ്‌യം..
മ്മക്ക് സമയണ്ട്..പെന്‍ഷനൂണ്ട്..സൈബര്കാര്ക്ക് വെവരണ്ട്..ഞാനും ജഡ്ജിയേമാനും കൂടി ചേര്‍ന്നാ പിന്നെന്താണ്ടാ ഇവടെ നടക്കാത്തേ..
നടന്നോ നടന്നോ..അവസാനം കോപ്പിറെറ്റ് വയലേഷനു ചേട്ടന്‍ അകത്താകും..അത് വരേണ്ടാവും ചേട്ടന്റ്റെ കളി..
അതിനല്ലേടാ മ്മള് സ്വതന്ത്ര സോഫ്ട്‌വെയറുകാരന്റെ കൂടേം നടക്കണത്..
ചേട്ടനപ്പോ മൊത്തം വലിപ്പീരാണല്ലേ..
വലിപ്പീരാന്ന് മാത്രം പറയല്ലേടാ..സംവരണം കാരണം സര്‍ക്കാരാപ്പീസി ജോലികിട്ടിയ താന്ന ജാതിക്കാന്റെ മുന്നില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ ഒരു മടീം ഇല്ലാത്തെ ന്നെത്തന്നെ നീ ഇങ്ങനെ പറയണം..
ചേട്ടന്റെ സൈസില് മൂന്നുനാലെണ്ണം കൂടീ ഇല്ലാത്തത് നന്നായി..അല്ലെങ്കി ബൂലോഗം ബൂഗോളായേനേ..
ഹഹഹ...ഇല്ലാന്ന്‌ള്ള നിന്റെ വിചാരം നിന്നെ രക്ഷിക്കട്ടെ..എന്റെ പോസ്റ്റോളില് സ്ഥിരം കമന്റിടണ കുറ്റികള് പിന്നാരാന്നാ നിന്റെ വിചാരം..?
അപ്പ ശരി ചേട്ടാ..ത്രേം പറഞ്ഞതിന് എന്റെ ഐ.പിയും പൊക്കല്ലേട്ടാ ചേട്ടാ...
അതൊക്കെ ഞാന്‍ എപ്പഴേ പൊക്കി..അതീന്നാണ്ടാ മോനേ ഞാനിപ്പോ ബ്ലോഗണത്..
Posted by മരത്തലയന്‍ at 8:14 AM 1 comments Links to this post
Labels: നര്‍മ്മം,
ജനാധിപത്യവാദി said...
ഐ.പി. പൊക്കുന്ന കാര്യത്തിൽ ലോകത്തിലെ ഏറ്റവും മോശം രാഷ്ട്രീയകക്ഷിയാണ് സി.പി.എം. ജനാധിപത്യപരമായ രീതിയില്‍ ഐ.പി പൊക്കാന്‍ കോണ്‍ഗ്രസ് കഴിഞ്ഞേ ഇവിടെ ഒരു കക്ഷിയുള്ളൂ. 1962ല്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഐ.പി. പൊക്കല്‍ മത്സരം നടന്നപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ എന്താണ് ചെയ്തത്? ക്വിറ്റ് ഇന്ത്യാ ഐ.പി പൊക്കല്‍ കാലത്ത് അവരെന്താണ് ചെയ്തത്? അടിയന്തിരാവസ്ഥക്കാലത്ത് നടന്നപോലെ ജനാധിപത്യപരമായ രീതിയില്‍ ഐ.പി പൊക്കല്‍ നടന്ന ഒരു കാലഘട്ടം ചൂണ്ടിക്കാണിക്കാനാകുമോ? “നാവടക്കൂ ഐ.പി പൊക്കൂ” എന്ന മുദ്രാവാക്യത്തിന്റെ മാസ്‌മരികശക്തിയാലല്ലേ സ്‌കൂളുകളും ഓഫീസുകളും കൃത്യസമയത്ത് പ്രവര്‍ത്തിച്ചതും ബസ്സുകള്‍ കൃത്യസമയത്ത് ഓടിയതും. അതുകൊണ്ടാണ് ഞാന്‍ എപ്പോഴും പറയുന്നത് സി.പി.എം അവരുടെ കേന്ദ്രീകൃത രീതികളില്‍ നിന്ന് മാറി ജനാധിപത്യത്തിലേക്ക് വരണം എന്ന്.
July 23, 2009 11:12 AM

Subscribe to:
Posts (Atom)