Wednesday, December 22, 2010

ലോണ്ടെ......ഗോരിതം...അല്‍ഗോരിതം

വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നു. വില കുറയുന്നു. ജനം തിന്നുന്നു. തടിക്കുന്നു. കൊഴുക്കുന്നു. എല്ലില്‍ കുത്തുന്നു. അലമ്പുണ്ടാക്കുന്നു. പോലീസ് പിടിക്കുന്നു. കോടതി ഇടപെടുന്നു. ജയിലില്‍ അയക്കുന്നു. പരോളില്‍ ഇറങ്ങുന്നു. കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യവസ്തുക്കള്‍ വാങ്ങി വീണ്ടും തിന്നുന്നു..വീണ്ടും എല്ലില്‍ കുത്തുന്നു. വീണ്ടും അലമ്പുണ്ടാക്കുന്നു. ഒരു സാമൂഹ്യവിരുദ്ധന്‍ ജനിക്കുന്നു. പല സാമൂഹ്യവിരുദ്ധര്‍ ജനിക്കുന്നു...ആകെ സംഘര്‍ഷം..അരാജകത്വം..

വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല. വില കൂടുന്നു..ജനം മുണ്ടുമുറുക്കിയുടുത്ത് സുഖിക്കുന്നു...രസിക്കുന്നു...തിമര്‍ക്കുന്നു...മതിയാവുമ്പോള്‍ സ്വഛന്ദമൃത്യു വരിച്ച് സ്വര്‍ഗത്തിലേക്ക് പോകുന്നു...ജനസംഖ്യ കുറയുന്നു...വില കുറയാതെ സര്‍ക്കാര്‍ പിടിച്ച് നിര്‍ത്തുന്നു.....നല്ലോണം ജനസംഖ്യ കുറയുന്നു..ജനസംഖ്യാപ്രശ്നത്തിനു പരിഹാരമാകുന്നു..ലോകം സുന്ദരമാകുന്നു..അണ്ടനും അടകോടനും ഇല്ലാത്ത സമത്വസുന്ദര ഭൂലോകം പിറക്കുന്നു...ഞാനതില്‍ ഒരാളാകുന്നു...

ആയതിനാല്‍ വിലകുറയ്ക്കാന്‍ നടപടിയെടുക്കുന്ന കേരള സര്‍ക്കാര്‍ മൂര്‍ദാബാദ്..വില കയറുമ്പോഴും നോക്കിയിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സിന്ദാബാദ്, അവധിവ്യാപാരം അനുവദിച്ച് വിലക്കയറ്റം ഉണ്ടാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി സിന്ദാബാദ്, ഇന്ധനവില കൂട്ടുന്ന നടപടി സിന്ദാബാദ്..

വില കുറയ്ക്കാന്‍ നടപടിയെടുക്കുന്ന കേരള സര്‍ക്കാര്‍ വീണ്ടും മൂര്‍ദാബാദ്..

Monday, December 6, 2010

വൈറൽ തൂറ്റ്

ഡേയ് അപ്പീ, ഒന്ന് നില്ലെടേയ്..എന്തരു മൊകങ്ങളു തരാതെ പോണത്?

ഒന്നുമില്ലണ്ണാ... തോനെ ബസ്സിടാനുണ്ടണ്ണാ... വെരി ബിസി...

ഞാം വിയാരിച്ച് സ്പെക്ട്രത്തീ സോണിയാജീന്റെ പേരാരോ പറഞ്ഞതിന്റെ കെറുവാരിക്കുമെന്ന്...

അത് ഗുണ്ടാണണ്ണാ...വാര്‍ത്തേന്റെ പടപ്പ് കണ്ടാലറിഞ്ഞൂടേ...സോണിയാജീക്ക് അങ്ങനൊരു അക്കൻ ഇല്ലെന്ന് വിക്കി പറഞ്ഞിട്ടുണ്ടണ്ണാ..വാര്‍ത്ത എഴുതിയോമ്മാരു തെളിവു കൊണ്ടുവരട്ട്..

പണ്ട് നീ അങ്ങനല്ലല്ലോ പറഞ്ഞിരുന്നത്..“കൊട്ടാരത്തിന്റ” ഫോട്ടോ പ്രസിത്തീകരിച്ച് അഫവാദത്തിന്റെ മൊനയൊടിച്ചൂടേന്നൊക്കെ ച്വായ്ച്ചിരുന്നത് നീ തന്നെ അല്ലേടേയ്?

നമ്മക്കങ്ങനെ നെലപാട് മാറ്റമൊന്നും ഇല്ലണ്ണാ...മാറിയെന്ന് തോന്നിച്ച് മാറാതിരിക്കുന്ന പഴയ പുത്തൂരം അടവു തന്നണ്ണാ ഇപ്പഴും...ഒന്നിടത്ത് മാറി പിന്നേം വലത്തോട്ട് തന്നെ വരുമണ്ണാ..


നീ ഈ വേലേം കൊണ്ട് രാഘവന്റെ കാര്യത്തില്‍ എറങ്ങിയന്നാ, കവലേലെന്തരോ പറഞ്ഞെന്നാ നെന്റെ കളസം കീറീന്നാ ഒക്കെ കേട്ടല്ല് ചെല്ലാ...

അതിപ്പം നമ്മ വല്ല കടലാസും വായിച്ചൊണ്ടാക്കണ വെവരം വല്ലോം ആണാ അണ്ണാ..? അപ്പാപ്പം ഗൂഗിളീ ചൊരണ്ടി നോക്കും....ഇൻഡ്യനെക്സ്പ്രസും ടൈംസും വിക്കിപ്പീഡിയേം ഒള്ളതോണ്ട് ജീവിച്ച് പോണ്.... ഗൂഗിളീ ഇല്ലെങ്കീ ഏത് ഔതേടേം കളസം കീറും...

കാരാട്ടിന്റെ കേംബ്രിജ്ജീ പ്രസംഗിച്ചതും വച്ച് നീയെന്തരാ വ്യാക്ക്യാനിച്ചെന്നാ നാട്ടാരു ചവുട്ടിക്കൂട്ടീന്നാ എക്ക കേട്ടതും നേരു തന്നെടേയ്?

നേരാണോന്ന് ച്വായ്ച്ചാ....അത് പിന്നെ ... പത്രക്കാരനെ നമ്പിയപ്പോ ഊ...ച്ഛേ...പറ്റിപ്പോയതാണണ്ണാ...


അതിരപ്പള്ളീന്റെ കാര്യത്തിലും നിനക്ക് ഊ...ച്ഛേ...പറ്റിപ്പ് പറ്റിയോടേ?

സ്റ്റൈലു കാപ്പിയടിക്കല്ലണ്ണാ.... ബാലൻ മന്ത്രി പരിസ്ഥിതി വിരുദ്ധൻ തന്നന്ന് വാദിച്ചോണ്ട് വരേരുന്ന്... അപ്പഴാണ് അതിരപ്പള്ളീൽ വെള്ളം കൊറയണതീ കരയണോന്‍ ആണവ വേസ്റ്റിനെക്കുറിച്ച് മിണ്ടാത്തതെന്തരെന്ന് ച്വാദ്യം വന്നത്..... സൊൽ‌പ്പം കീറിപ്പോയണ്ണാ...


നിന്ന കണക്ക് പടിപ്പിച്ചത് ഡില്ല് വാത്ത്യാരാണാടേയ് ? സീപ്പീയെമ്മ്‌ നൂറു സതമാനം മെയില്‍ ഷോവസ്റ്റാണെന്ന് നീതന്ന പറയണ്... പക്ഷേങ്കീ അത് മറ്റു പാര്‍ട്ടികളേക്കാള്‍ സ്ത്രീ വിരുദ്ധത കുറഞ്ഞതാണെന്നും... ബാക്കി പാര്‍ട്ടികള് അപ്പം എത്ര സതമാനം മെയില്‍ ഷോവനിസ്റ്റെടേ ?

നിങ്ങടട്ത്തേ ഒള്ളൂ നമ്മക്കൊരു വെലയില്ലാത്തത്... പീടികത്തിണ്ണേല് ഈ കണക്കും വച്ചോണ്ട് ഞാൻ കൊറേക്കാലം ചീപ്പെഡിറ്ററായി നെരങ്ങിയതല്ലേ അണ്ണാ...


സൊന്തം നാട്ടിലെ മേയറു ആണാണാ പെണ്ണാണാ‍ന്ന് പോലും അറിഞ്ഞൂടാത നീ നഗരസഭാസ്ഥാനം വനിതക്ക് കൊടുക്കുവോന്നാ മറ്റാ സഗാക്കമ്മാരൂടി ച്വായിച്ച് വാലു മുറിഞ്ഞെന്നും കേട്ടല്ല്, എഡേ അറിഞ്ഞൂടാത്ത പണിക്ക് പോയി നാണം കെട്ടാലും നെനക്ക് മതിയാവൂല്ലേഡേയ് ?

അതിപ്പം ഐഡിയകളു വന്നിങ്ങന തള്ളേല്ലേ അണ്ണാ... ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞാ സാമ്പത്തികം അവലോകിക്കും. അമർത്യാസെന്നിനു ശേഷം ആരൊണ്ടണ്ണാ ? ഉച്ചയൂണു കഴിഞ്ഞ് ഏമ്പക്കം പോയാൽ അഫിപ്രായ സ്വാതന്ത്ര്യത്തെപ്പറ്റി... ലിയൂ സിയാബോയ്ക്ക് ശേഷം യേഷ്യേലു നോബലു വേണ്ടേ ? രാത്രി അധോവായു വിട്ട് കിടക്കുമ്പം ഐഡിയാസ് വരും.... മന്ത്രിമാർക്ക് ടോൾഫ്രീ നമ്പർ, ഹെല്പ് ലൈൻ, ബൃന്ദാ കാരാട്ടിന്റെ പ്യാരു...... സൊന്തം മണ്ടേൽ തോന്നാത്ത ഐഡിയകളുവല്ലോം ഒണ്ടെങ്കീ വാടകയ്ക്ക് എടുത്ത് ഓടിക്കാല്ലോന്ന് കരുതി ഇപ്പം ഐഡിയാ മൽ‌സരം വരെ പ്രക്യാപിച്ചണ്ണാ... പത്തായിരം ഫോളോവർമാരു ഇങ്ങനെ പ്രതീക്ഷയോടെ നോക്കീരിക്കേല്ലേ, ഔത എന്തരു പറഞ്ഞ്, ഔത വല്ലോം പറഞ്ഞാ എന്നക്ക... അണ്ണനോടായതോണ്ട് പറയാം കേട്ടാ...സമ്മാനം വാങ്ങാന്‍ ഒരു പയലും വന്നില്ലണ്ണാ...

നീ തൊട്ടതിലൊക്കെ നെന്റെ കട്ടേം പടോം മടങ്ങണോണ്ടല്ലടേയ്....

ചെലതിലൊക്കെ മടങ്ങും അണ്ണാ...നമ്മക്ക് എന്തരു വിഷയത്തിലാ വെവരം എന്ന് ട്രയല്‍ ആന്‍ഡ് എറര്‍ ബേസിസിലേ അറിയാമ്പറ്റൂ അണ്ണാ...അതോണ്ടല്ലേ അന്താരാഷ്ട്രീയം മൊതലു പഞ്ചായത്ത് തെരഞ്ഞെടുപ്പ് വരേള്ള എല്ലാത്തിലും കേറി പണിത് നോക്കണത്....

അതോണ്ട്...?

ഡെയ്ലി യേഴ്-യെട്ട് നിഷ്പക്ഷ ബസ്സിടുമണ്ണാ...ആറണ്ണം കീറിപ്പോയാലും കീറിപ്പോകാതെ കിട്ടിയ ഒരെണ്ണത്തിന്റെ ബലത്തില്‍ പിറ്റേന്നും ഇടുമണ്ണാ ഒരെട്ടെണ്ണം..

വണ്ടിക്കാളക്ക് വയറെളകിയപോല....?

അല്ലെങ്കിലും ഈ സഗാക്കന്മാരക്ക് നല്ലതു വല്ലോം പറഞ്ഞാ ഇഷ്ടപ്പെടൂല്ലല്ല്...... എന്റെ “എന്തരായാലും തോക്കും” സീരീസ് കിടിലമാരുന്നണ്ണാ.....ഞാന്‍ തന്നെ വായിച്ച് ചിരിച്ച് മണ്ണ് കപ്പിയണ്ണാ..

ആണ്ടി നെന്റെ ആരായിട്ടു വരുമെടേയ്?

കുഞ്ഞമ്മേടെ മ്വാനെന്ന് പറഞ്ഞാ അണ്ണനു നിമ്മതിയാവുവാ?

നീ എടതന്മാര് എന്തരു ചെയ്യണന്ന് നോക്കി നടക്കേണല്ല് വിമര്‍ശിക്കാൻ......

അങ്ങനല്ലണ്ണാ, ഈ ഇടതമ്മാരു അന്ധമായ അമേരിക്കാവിരോധോം കൊണ്ട് പിന്തുണ പിൻ‌വലിച്ചതിലു എനിക്ക് പ്രതിഷേതിച്ചൂടേയണ്ണാ ?

എടേയ് നീയൊരുമാതിരി അണ്ണാങ്കൊണ്ണി വർത്തമാനം പറയല്ലും. പിന്തുണേം പിൻ‌വലിച്ച് സഗാക്കമ്മാരു പോയതീപ്പിന്നെ നോട്ടുകെട്ടെറിഞ്ഞ് ആളെപ്പിടിക്കാൻ കാങ്ക്രസു നടത്തിയ എടവാടൊന്നു നെനക്ക് കണ്ണീപ്പിടിക്കൂല്ലേ ? ഇടതമ്മാരട ‘ശല്യമില്ലാതെ’ ഒണ്ടാക്കിയ രണ്ടാം യൂ.പീ.യേ സർക്കാരു ലക്ഷം കോടികളെറിഞ്ഞ് തുണിയഴിച്ചാടണതും നെനക്ക് കണ്ണീപ്പിടിക്കൂല്ലേ ?

നിഷ്പക്ഷനായ നുമ്മ ആരെ വിമർശിക്കണോന്ന് അണ്ണന്റൂടി ച്വായ്ച്ചിട്ട് വേണോ ?

നിന്റെ സൂക്കേട് ആളോൾക്ക് മനസിലാവുമെടേയ്. ഒരിടത്ത് ഇടതുവിമർശനോന്നുമ്പറഞ്ഞ് അറ്റോം മുറീം വച്ച് കൊറേ ബഡുവാത്തരങ്ങള് വെളമ്പും. നാട്ടുകാര് ജട്ടികീറിവിടുമ്പം അയ്യോപൊത്തോ തെറ്റിപ്പോയേന്ന് തിരുത്തും. ദെവസം അഞ്ച് കഴീമ്പം അതേ പരിപ്പ് വേറേവല്ലേടത്തും എറക്കും....

അതല്ലേ അണ്ണാ ഈ ട്രയൽ ആന്റ് എറർ എന്ന് പറയണത്....

മരത്തലയന്റെ നാട്ടില് അതിനെ കഴുപ്പണക്കേടെന്നാണ് മ്വാനേ വിളിക്കണത്...

Thursday, December 2, 2010

ഒരേതൂവല്‍ (നിഷ്)പക്ഷികള്‍

അണ്ണാ നില്ലണ്ണാ..ഓടല്ലണ്ണാ..ക്യേക്കണ വാര്‍ത്തകളു സത്യങ്ങളു തന്നെ അണ്ണാ?

നീ എന്തര് ക്യേട്ടെന്ന് ?

നീര റാഡിയാക്കക്ക് സി.പി.എമ്മുമായും ബന്ധമുണ്ടെന്ന്..അണ്ണന്റെ അണ്ണന്‍ കാരാട്ടണ്ണനുമായി ബന്ധമുണ്ടെന്ന് . "നിങ്ങളൊക്കെ ശുത്തന്മാരു, കൂടെ നിക്കണോരു ശുത്തന്മാരെ"ന്നൊക്കെ വായിട്ടലച്ചിട്ട് അണ്ണന്റെ പാര്‍ട്ടീനെപ്പറ്റി ഇപ്പ ക്യേക്കണത് എന്തരൊക്കെയാണണ്ണാ...

നീ ഇത് യേത് പത്രത്തീ വായിച്ചെടേയ് ?

ഞങ്ങടെ...അല്ല... മാതൃഭൂമീലു..

പഷ്ട്...... എന്നിട്ട് നീയത് ഒടനെ ബിശ്വസിച്ച്..... മൈക്കും ഫിറ്റ് ചെയ്ത് വണ്ടീം കൊണ്ട് എറങ്ങി?

ഇതങ്ങനെ ചുമ്മാ ന്യൂസൊന്നും അല്ലണ്ണാ....ഇതുതന്നെ സ്റ്റേറ്റ്സുമാനിലും ടൈംസ് ഓഫ് ഇന്ത്യേലും യാഷ്യന്‍ യ്യേജിലുമൊക്കെ വന്നിട്ടൊണ്ടണ്ണാ..

നീ എന്നെക്കൊണ്ട് പിന്നേം പഷ്ട് എന്ന് പറയിക്കുമല്ലോടേയ്....... മൂലോം പൂരാടോം ഇല്ലാതെ ഒരുത്തന്‍ ഒരെണ്ണം എഴ്തി വിട്ടത് നാലുവരി മാറ്റി വേറേപത്രം കോപ്പിയടിച്ച് വച്ചാ നീയെടുത്ത് ചാമ്പും..അത് ലൈക്കാന്‍ വേറെ കൊറേ അണ്ണന്മാരും അണ്ണികളും ബരും.. തെളിവ് ച്വായ്ച്ചാ നീ ലാദ്യത്തെ പത്രത്തിന്റെ ലിങ്കു തട്ടും..ഇല്ലേടേയ്?

"പലേ പത്രത്തിലൊരേപോലെ വാര്‍ത്ത വന്നാല്‍ സംഗതി വിശ്വസനീയ"മാണെന്ന് വിപ്ലവം വ്യേണുവണ്ണന്‍ പറഞ്ഞിട്ടൊണ്ടെന്ന് മാരീയണ്ണന്‍ കൊട്ടേഷനടിച്ച് തെളിയിച്ചിട്ടൊണ്ടണ്ണാ.....

പലേപത്രത്തിലൊരേപോലെ വന്ന വാര്‍ത്ത വായിച്ചപ്പ നെനക്കെന്തരു മനസിലായി?

സി.പി.എം നേതാക്കളുമായി റാഡിയാ ബന്ധപ്പെട്ടിരുന്നൂന്ന്..അയെനെക്കുറിച്ചുള്ള ച്വാദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ സി.പി.എം പുത്തിമുട്ടുന്നെന്ന്...ബംഗാള്‍ വ്യവസായ വകുപ്പിന്റെ പരസ്യച്ചുമതല റാഡിയാന്റെ കമ്പനിക്കാരുന്നൂന്ന്..ഹാല്‍ദിയാ കമ്പനീനെപ്പറ്റീം വാര്‍ത്തേലൊണ്ടണ്ണാ.

എങ്ങനെ ബന്ധപ്പെട്ടിരുന്നൂന്ന്?

കാരാട്ടണ്ണനേം യെച്ചൂരിയണ്ണനെം ഒക്കെ മൊഫൈലി വിളിച്ച് കാണും അണ്ണാ..ഡബിള്‍ സിമ്മല്ലേ അണ്ണാ ലവന്മാരുടെ ഒക്കെ കയ്യിലിരിക്കണത്....

എടേയ് കൂതറേ, ഈ യച്ചൂരി തന്നയല്ലേടേയ്.....ഈ ടൂജീലു അഴിമതൊയൊണ്ടെന്നു ആദ്യമ്മൊതലേ പറഞ്ഞോണ്ടിരിക്കണത് ?

അണ്ണനു ഇതിനെപ്പറ്റി വല്ലോം പറയാനുണ്ടേല്‍ പറയണ്ണാ...അണ്ണനും സി.പി.എം കേന്ദ്രങ്ങളെപ്പോലെ മറുപടി പറയാന്‍ പുത്തിമുട്ടുണ്ടെങ്കീ വിടണ്ണാ..

ഹാല്‍ഡിയ പെട്രോക്കെമിക്കലുകളു അമ്പാനിക്ക് വില്‍ക്കാന്‍ പാര്‍ട്ടി "കുനിഞ്ഞ്" കൊടുക്കണം, അതിനായിരുന്ന്, അമ്പാനിക്ക് വേണ്ടി റാഡിയാ മാമി പാര്‍ട്ടി നേതാക്കളെ വളയ്ക്കാന്‍ നോക്കിയതെന്നല്ലേടേയ് നെന്റ വാര്‍ത്തേല് ?

അണ്ണനപ്പം കാര്യം അറിയാം...

എന്നിട്ട് ഹാല്‍ഡിയ കമ്പനീല്‍ ഇപ്പം എവടടേയ് അമ്പാനിയിരിക്കണത്? പെരേട മണ്ടേലാ ?

ഹാല്‍ഡിയേട കാര്യം മാത്രമല്ലല്ലണ്ണാ. ബംഗാള്‍ വ്യവസായ വൗപ്പ് റാഡിയേട വൈഷ്ണവിക്കമ്മൂണിക്കേഷനുമായി ബന്ധപ്പെട്ടെന്നും വാര്‍ത്തേലൊണ്ടല്ല.

ബംഗാള്‍ വ്യവസായ വകുപ്പ് വേറെ പാര്‍ട്ടി വേറെടേയ്..വകുപ്പിന്റെ പ്രചരണത്തിനു വകുപ്പ് നെന്റെ പാര്‍ട്ടികളു ഭരിക്കുന്നേടത്തും ഏജന്‍സികളൊക്കെ ഒണ്ടേടേയ്....അതിന്റെ ഭാഗമായി സര്‍ക്കാരിലെ ചെലരെ ലവരു വിളിച്ചും കാണുമെടേയ്..

അപ്പ അണ്ണന്‍ വാര്‍ത്ത സമ്മയിച്ച്.....

അതുകൊണ്ട് ആര്‍ക്കെങ്കിലും എന്തരെങ്കിലും നേട്ടങ്ങളാ വഴിവെട്ട ആനുകൂല്യങ്ങളാ ഒണ്ടായെന്ന് തെളിയിക്കടേയ്..അതല്ലെടേയ് പ്രധാനം?

തെളിവൊക്കെ പിന്ന.... ആരോപണം ഒണ്ടായില്ലേ, അതു പ്വോരേ ?

കളസം കീറിനിക്കണ കാങ്ക്രസിനു പിടിവള്ളി ഒണ്ടാക്കാന്‍ വന്ന വാര്‍ത്തയാണെന്ന് പോലും തോന്നാത്ത നെന്നെപ്പോലുള്ളവരെ എടക്കെടക്ക് ഇങ്ങനെ പഠിപ്പിക്കേണ്ടി വരണത് തന്നെ ഗതികേടെടേയ്..

അപ്പി ആരു തിന്നാലും ഒരേ ത്രാസീ തൂക്കണമെന്നാണണ്ണാ ഞങ്ങ നിഷ്പക്ഷികളട നെലപാട്.... അണ്ണന്റെ പാര്‍ട്ടിക്കു സൊര്‍ണ്ണത്രാസു വേണമെന്ന് വാശി പിടിക്കല്ലണ്ണാ.....

തീട്ടത്തീ മുങ്ങിക്കെടക്കണോരെ രക്ഷിക്കാന്‍ ഫോണ്‍ വിളിച്ചെന്നോ പറിച്ചെന്നോ ഒക്കെ വാര്‍ത്ത ഒണ്ടാക്കിക്കൊണ്ട് വന്ന് നീയൊക്കെ നാറ്റിക്കണ നാറ്റം കണ്ടാ തീട്ടംമ്പോലും മൂക്കു പൊത്തിപ്പോവൂടേയ്..

സംസ്കാരശൂന്യമായി സംസാരിക്കല്ലണ്ണാ.....

ബംഗാള്‍ വ്യവസായവകുപ്പിന്റെ പരസ്യച്ചുമതല നീരാ റാഡ്യേന്റെ കമ്പനീനെ ഏല്‍പ്പിച്ചത് വാര്‍ത്തയാക്കണ, ഫോണ്‍ വിളിച്ചെന്ന് ആ പത്രത്തിനു തോന്നിയെന്ന് ഈ പത്രം വിചാരിക്കുന്നെന്ന് മറ്റേ പത്രം എഴുതിയെന്നത് ഇത്രേം വലിയ വാര്‍ത്തയാക്കണ, നിന്നെ കൊറച്ച് ദിവസമായി ബസ് സ്റ്റാന്‍ഡ് പരിസരത്തൊന്നും കണ്ടിരുന്നില്ലല്ലോടേയ്..

തെരക്കായിരുന്നണ്ണാ...

ഒരു ലക്ഷത്തി എഴുപത്തയ്യായിരം കോടി ചെലരൊക്കെ ചേര്‍ന്ന് അടിച്ച് മാറ്റിയപ്പോ ഞാന്‍ വിയാരിച്ച് മിനിറ്റിനു യെട്ട് വട്ടം വയറെളകണ നെന്റ ധാര്‍മ്മികരോമം കരിയുമെന്നും വയലന്റാവൂന്നും..... മൊത്തം ഫോണ്‍ സംഭാഷണോം അതിന്റെ പിന്നിൽ കളിച്ച കമ്പനികളുടെ കള്ളക്കളികളും വെളിച്ചത്ത് വന്നപ്പോ ഞാന്‍ വിയാരിച്ച് നീ വല്ലോം മിണ്ടുമെന്ന്..എന്തരായാലും നീ മുടുക്കന്‍ തന്നെ കേട്ടോടേയ്..ഇത്രേം മുണ്ടും തലേലിട്ട് നടന്നിട്ട് മാതൃഭൂമി വാര്‍ത്ത വന്ന ഒടനെ നീ വന്ന വരവൊണ്ടല്ലോ..അതൊരു ഒന്നര വരവ് തന്നെടെയ്..

ഇതണ്ണന്റെ ഫാസിസമാണണ്ണാ..ഏത് കാര്യത്തീ മിണ്ടണമെന്നും മിണ്ടാതിരിക്കണമെന്നും തീരുമാനിക്കേണ്ടത് ഞാനാണണ്ണാ..

അത് നീ തീരുമാനിച്ചോടേയ്..പച്ചേങ്കി നീ മിണ്ടണ കാര്യത്തീന്നും മിണ്ടാത്ത കാര്യത്തീന്നുമൊക്കെ ജനത്തിനു നെന്നെപ്പറ്റി മനസ്സിലാവും... നെന്റ നിഷ്പക്ഷി പറക്കുമ്പം ശകലം ചെരിവൊണ്ടെന്ന് ജനത്തിനു പിടികിട്ടും കേട്ടോടേയ്..

പിടികിട്ടിയെങ്കീ കണക്കായിപ്പോയണ്ണാ...

വേറെ പണിയൊന്നുമില്ലെങ്കീ...സ്പെക്ട്രം അഴിമതിയില്‍ പെട്ട ബാങ്കുകളീ കാരാട്ടിനും യെച്ചൂരിക്കും പിണറായിക്കുമൊക്കെ അക്കൌണ്ടുണ്ടെന്നും അവരൊക്കെ സ്ഥിരം അതിന്റെ എ.ടി.എമ്മീന്നു കാശു വാങ്ങുന്നത് കണ്ടെന്നുമൊക്കെ വാര്‍ത്ത ചമയ്ക്കടേയ്..ഫോട്ടോയും തട്ടെടേയ്..സ്പെക്ടറം വാര്‍ത്ത കണ്ട് പ്യാടിച്ച് ഒളിച്ചിരുന്ന ടൈമിലു ഇങ്ങനെ വല്ലോം ഒക്കെ ഒണ്ടാക്കിയിരുന്നെങ്കീ ഒന്ന് രണ്ട് ബസ്സ് കൂടെ ഓട്ടിക്കാമാരുന്നല്ലോടെയ്..

അണ്ണന്റെ വര്‍ത്താനം കേട്ടാ തോന്നും മാതൃഭൂമി മാത്രേ ഇതുപോലുള്ള വാര്‍ത്തകളു പ്രസിദ്ധീകരിക്കൂന്ന്..മാതൃഭൂമിയോട് ഞങ്ങക്ക് പക്ഷപാതമൊന്നും ഇല്ലണ്ണാ..മനോരമേം മംഗളോം മാധ്യമോം ഒക്കെ ഞങ്ങടെ പത്രം തന്നെ അണ്ണാ..അണ്ണനൊരു ദേശാഭിമാനി മാത്രം ഒള്ളതിനു ഞങ്ങളെന്ത് പിഴച്ചണ്ണാ?

എന്തരായാലും നിന്റെ ഒക്കെ ആര്‍മാദം കൊണ്ട് ഒരു ഫലമുണ്ടായി...

എന്തരൊണ്ടായീന്ന് ?

കള്ളന്‍ കള്ളന്‍ എന്ന് വിളിച്ചോണ്ടോടണ കള്ളന്മാരട നമ്പരിനെപ്പറ്റി മാത്രമേ കേട്ടിട്ടോണ്ടായിരുന്നൊള്ള്.. കുമ്മാട്ടീ കുമ്മാട്ടീന്ന് വിളിച്ചോണ്ട് ഓടണ കുമ്മാട്ടി വളിപ്പ് കണ്ടല്ല്.....വേറെ നമ്പരുംകൊണ്ട് നാളേം വരണം കേട്ടാടേയ്..