Tuesday, May 25, 2010

പത്രാധിപം

സാറേ സാറേ..ഒരു നല്ല വാര്‍ത്തയും ചീത്ത വാര്‍ത്തയും കിട്ടീട്ടുണ്ട്..

നിന്നോട് പഴേ ഫലിതബിന്ദുക്കള്‍ അധികം വായിക്കല്ലേന്ന് പറഞ്ഞതല്ലേടേയ്..നല്ല വാര്‍ത്ത എന്തോന്നെടേയ് ?

കൊക്കക്കോള കമ്പനിയെ രക്ഷിക്കാന്‍ കഴിയാത്തതില്‍ ദുഃഖമുണ്ടെന്ന് ബാലേണ്ണന്റെ വായീന്ന് വീണ് കിട്ടി സാറേ

കിടുക്കൻ...ഫ്രണ്ട് പേജിലു തട്ടിക്കോ.. വെണ്ടക്കയായിക്കോട്ടെ... “കൊക്കക്കോള: സര്‍ക്കാരിന്റെ കാപട്യം പുറത്തായീ”ന്ന് തലക്കെട്ട്..ചീത്ത വാര്‍ത്ത എന്തോന്നെടേയ് ?

ഇത് സര്‍ക്കാരിന്റെ അഭിപ്രായമല്ലെന്ന് വ്യവസായ മന്ത്രി ഉടനെ പറഞ്ഞു സാറേ..

വ്യവസായമന്ത്രിയല്ലേ...ഏഴാം പേജിലേക്ക് തട്ടിക്കോ..ഒരു കോളം മതി...

ഒരു ചീത്ത വാര്‍ത്ത കൂടി ഉണ്ട് സാറേ..

നീ പത്രം പൂട്ടിക്കുമല്ലോടെ...പറ പറ...

വ്യവസായ സെക്രട്ടറിയെ പുറത്താക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടിട്ടുണ്ട്..

നീയൊക്കെ എവിടുന്നെടേയ് ജേര്‍ണലിസം പഠിച്ചത് ? ഇതാണോടേയ് ചീത്ത വാര്‍ത്ത..ഫ്രണ്ട് പേജില്‍ ബോക്സ് ഐറ്റമായി തട്ടെടേയ്...വ്യവസാ‍യ സെക്രട്ടറിയെ ഡിഫി ആക്രമിക്കുന്നു..

Saturday, May 22, 2010

സെലൿടീവ് ധാര്‍മ്മികരോ(ഷം)മം..

ഡീയ്യേ...അവടെ നിന്നേട്യേ...മ്മടെ നീലേട്ടനു പൊതുക്ക് കിട്ടീന്ന് പറയ്ണ്ട്‌ല്ലോടിയേ..

കിട്ടീന്നാ കേക്കണേ...നെലത്തിട്ട് പെരുക്കീന്നാ മാത്രൂമ്യോള് പറേണേ...വീണു പരിക്ക് പറ്റീന്ന് ദേശാഭിമാന്യോളും..

ന്തൂട്ടിനാവോ പൊതുക്ക് കിട്ട്യേ?

നീലേട്ടന്റെ വായീനാവ് ഈയിടെയായി ത്ര ശര്യല്ലാ..അതോണ്ടാവും..

ഇത്തവണ നാവ് പൊറത്തക്ക് എടുക്കാന്‍ പറ്റീല്യാത്രെ..സുഹൃത്തോളേന്ന് വിളിച്ചപ്പഴക്കും തൊടങ്ങീന്ന്..പാവം നീലേട്ടന്‍..

കഷ്ടായിപ്പോയി..നാവ് പൊറത്തക്ക് എടുത്തിരുന്നെങ്കി ഇത്തിരീം കൂടി വിവരക്കേട് കേക്കാര്‍ന്നു..

പൊറത്തെടുത്തത് പ്രകോപനപരമായീന്നും അതോണ്ടാ കശപിശേണ്ടായേന്നും ഒരു വ്യാക്യാനോണ്ട്ട്ടാ..നാട്ടാരാണത്രെ പിറകില്..

ഇതിലേതാ ശരീന്ന് മ്മക്കിവടെ ഇരുന്ന് പറയാമ്പറ്റ്വോ...കൂടുതല്‍ ഒച്ചേണ്ടാക്കണോരെ വിശ്വസിക്കണ്ടിവരും ഇതിലും
.
ഞാനെന്തായാലും മാത്രൂമ്യോള്ടേ കൂടേണ്...അതാവുമ്പോ അപ്‌ഡേറ്റ്സിനൊന്നും മൊടക്കണ്ടാവില്യ..നല്ല ബാവനേം ണ്ടാവും..സാംസ്കാരികനായകന്മാര്ടെ ഡൈലോഗും ചാനല്‍ വിദഗ്ദരുടെ വിശദീകരണോ ഒക്കെ ചേര്‍ന്ന് ഒരു മേളായിരിക്കും..

ഞാനിന്നാ ദേശാഭിമാന്യോള്ടെ കൂടെ കൂടാന്‍ പൂവാണ്..മ്മക്കും ഇണ്ടാക്കാട്യേ ഇവടൊരു സംവാദം..

നീയ്യ് തോല്‍ക്കൂട്യേ ഇവളേ..നെന്റെ പത്രത്തിന്റേം ചാനലിന്റേം സര്‍ക്കുലേഷന്റെ ഇരട്ടീന്റെ ഇരട്ടി വരൂട്യേ ഞങ്ങടെ സര്‍ക്കുലേഷന്‍..

തോല്‍ക്കുമെന്നുറപ്പ്‌ള്ള യുത്തത്തീ പങ്കെട്‌ക്കാനും ആരെങ്കിലും വേണ്ടെട്യേ?

അത് ന്യായം..അപ്പോ സംവാ‍ദങ്ങ്‌ട് തൊടങ്ങ്കല്ലേ?

നീയാ തൊടങ്ങിക്കോ..

ഡീയ്യേ..ആശയങ്ങളെ ആശയങ്ങള് കൊണ്ട് നേരിടണം..അല്ലാണ്ട് മസിലോണ്ടല്ല..

അത് നിക്കും സമ്മതാണ്ട്യേ..അക്രമം ഒന്നിനും ഒരു പരിഹാരല്ല...അത് മ്മള് എപ്പഴും പറേണതല്ലേ..അതെല്ലാര്‍ക്കും ബാധകാക്കണംന്ന് മാത്രം..

ന്നാ നീ അപലപിക്കട്യേ..

മ്മക്ക് കാര്യത്തിലൊരു വ്യക്തതേണ്ടാക്കീട്ട് അപലപിച്ചാപ്പോരേട്യേ? നീ കൊറച്ച് മുന്‍പേ പറഞ്ഞില്ലേ..നെന്റെ സര്‍ക്കുലേഷന്റെ കാര്യോം എന്റെ സര്‍ക്കുലേഷന്റെ കാര്യോം....അതും ഒരു തരം മസില്‍ പവര്‍ തന്നല്ലേട്യേ?

അത് മസില്‍ പവറല്ലട്യേ..അക്ഷരത്തിന്റെ ശക്ത്യാടീ..മാധ്യമത്തിന്റെ പവറാണ്ട്യേ..

ന്നുവെച്ചാ നെന്റെ സര്‍ക്കുലേഷനിലൂടെ നൊണ ലോകം മുഴുവന്‍ എത്തിക്കാം..ഞാന്‍ സത്യം പറഞ്ഞാപ്പോലും കൊറച്ചാളേ കേള്‍ക്കൂ താനും..അതിന്റെ അഹങ്കാരം കൊണ്ട് നിനക്ക് എന്നെപ്പറ്റി ന്ത് വേണേച്ചാ പറയാം..ഞാന്‍ പ്രതികരിക്കാനേ പാടില്യ..അതല്ലേട്യേ അതിന്റെ അര്‍ത്തം?

കണക്കായിപ്പോയെട്യേ..നെന്റെ സര്‍ക്കുലേഷന്‍ കൂടാത്തതിനു ഞാനെന്താടീ വേണ്ടേ?

ന്നാപിന്നെ സര്‍ക്കുലേഷന്‍ കൂട്ടാന്‍ പുതിയ പതിപ്പെറക്കുമ്പോ, പുതിയ ഓഫീസ് കെട്ടിടം വെക്കുമ്പോ നിങ്ങളെല്ലാരും കൂടി എന്തിനാണ്ടീ ഇത്ര ഒച്ചേം ബഹളോം ഇണ്ടാക്കണേ...കാശ് പിരിച്ചൂന്നും മണിമാളിക പണിതൂംന്നും പറഞ്ഞ്..

അതീ കളീലിള്ളതാണ്ട്യേ ഇവളേ..

അപ്പോ നെന്റെ നെയമത്തിനനുസരിച്ച് വേണം കളീന്ന്..

അസൂയപ്പെട്ടിട്ട് കാര്യല്യടീ ഇവളേ...ലോകത്തി വലത് കയ്യന്മാരാണ്ടീ കൂടുതല്‍..അപ്പോ കളിനിയമങ്ങളൊക്കെ അവര്ടെ ശൈലിക്ക് ചേരണ വിധത്തിലാവും..

ആയ്ക്കോട്ടെ ആയ്ക്കോട്ടെ..ഇടക്കൊക്കെ നിയമം തെറ്റീന്ന് വരുമ്പോ ത്രേം ഒച്ചപ്പാട്‌ണ്ടാക്കണാ

നെയമം കയ്യിലെട്‌ക്കാന്‍ നിനക്കധികാരല്യെടേ..നീ പരാതീണ്ടെങ്കി കേസാ കൊടക്കടീ

ന്തൂട്ടാന്ന്...? നീ ഇപ്പപ്പറഞ്ഞത് ഒന്നൂടി പറഞ്ഞേ..

നീ പരാതീണ്ടെങ്കി കേസാ കൊടക്കടീന്ന്

കൊള്ളാലോടീ വീഡിയോണേ..ന്നാള് നിയമപരമായും രാഷ്ട്രീയപരമായും ഒരു കേസിനെ നേരിട്ടപ്പോ, കേസേ കൊടക്കാന്‍ പാടില്യാന്നൊക്കെ ആയിരുന്നല്ലോട്യേ നിന്റെ വര്‍ത്താനം..

അത് പിന്നെ..സത്യം പറഞ്ഞാ ഞാനതാ മറന്നൂട്ടാ...

നീ മറക്കും..പിന്നെ ഒരു കേസില് ഗതികെട്ട് പരാതി കൊടത്തപ്പോ ന്തായിരുന്നൂ ബഹളം..ആ നിയമം കണ്ടു പിടിച്ചതും കൊണ്ടന്നതും കേസ് കൊടുത്തോനാന്നായിരുന്നല്ലോ പ്രചരണം..ദിപ്പോ ആ പണിക്കരു സാറു കേസ് കൊടത്തപ്പഴും പഴി മ്മടെ ആള്‍ക്കന്ന്യാണല്ലോടീ..

അദ് പിന്നെ..ചൊറിയുമ്പോ അമര്‍ത്തിച്ചൊറിയണംന്നല്യേടീ..

തിരിച്ചൊന്നമര്‍ത്തിച്ചൊറിഞ്ഞാ നീയൊക്കെ അതിനെ ഫാസിസാക്കും...ആ സൈബര്‍ നിയമം വന്ന കാര്യം മ്മടെ ആള് കേസ് കൊടത്തപ്പളാ നീ അറിഞ്ഞേന്ന് വെച്ചിട്ട് ഇനി വരണ കേസിനു മുഴുവന്‍ മ്മടെ ആള്‍ക്കെതിരെ ഒച്ചേണ്ടാക്കുവോ നീ? ബസ്സും പോസ്റ്റുമൊക്കെ ഇടുവോ നീ?

അത് പിന്നെ ബസ്സിന്റെ രാജ്യം വരേണമേന്നല്ലേട്യേ..

നെന്റെ ബസ്സില് ദിത് പോലുള്ള നമ്പറിട്ടിട്ട് പോലും ആളോള് വരാണ്ടായത് ന്തൂട്ടോണ്ടാന്നാ നെന്റെ വിചാരം?

ഒരു ബസ് അഗ്രിഗേറ്റര്‍ ണ്ടായിരുന്നെങ്കി എന്റെ ബസ്സിലും ആളു കേറിയെനേടീ..

ഒരു കാര്യോല്യടീ..പറേണ കാര്യത്തീ വ്യവസ്ഥ വേണം..കേസ് കൊടത്താ അതിനെ കളിയാക്കും, പരാതി കൊടത്താ കൊടുക്കാനേ പാടില്യാര്‍ന്നൂന്നാക്കും..ന്നാപിന്നെ നുള്ളിത്തീര്‍ക്കാംന്ന് വെച്ചാ കേസ് കൊടത്തൂടേന്ന് ചോദിക്കും..ദെവടത്തെ ന്യായാണ്ടീ?

മ്മക്ക് ഇങ്ങനെ ഒക്കെയെ സൌകര്യള്ളൂ....ഇത്രേം കാലം ഇബടെ കാര്യങ്ങള് ങ്ങനൊക്കെ തന്നേര്‍ന്നു..നിനക്ക് പറ്റുംന്ന്‌ണ്ടങ്കി മതി

നീ ആളോളെ ഫാസിസ്റ്റാക്കും മോളേ..നെനക്കൊരു നെയമം, മറ്റുള്ളോര്‍ക്ക് വേറൊരു നെയമം എല്ലാ കാലത്തും നടക്കില്യട്യേ..

ന്റെ സര്‍ക്കുലേഷന്‍ ഇത്രേം ഇള്ളോടത്തോളം കാലം നിക്ക് ഒന്നും പേടിക്യാനില്യെടീ..ഞങ്ങള് എഴുതണതാണ് വാര്‍ത്ത, ഞങ്ങള് പറേണതാണ് സത്യം..ഞങ്ങള് ഇണ്ടാക്കണതാണ് പൊതുജനാഭിപ്രായം..

ഇതല്ലേട്യേ ഫാസിസം?

ഇത് ഫാസിസല്ലടീ..തിയറിയാണ്ടീ തിയറി...വേണെങ്കി പഠിച്ച് വെച്ചോടീ..

നീ പഠിച്ച് വെച്ചാ മതീടീ

നീ പോടീ..

പോടീ നീ ഇവടന്ന്..

%$#@%$

^%$#^%$

ഡിഷ്യൂം ഡിഷ്യൂം

ഡിഷ്യൂം ഡിഷ്യൂം

Thursday, May 13, 2010

മരോരമയുടെ ആൽ ..


മനോരമയെ അഭിനന്ദിച്ച് മന്ത്രി ബിനോയ് വിശ്വം -മനോരമ

കാലഘട്ടത്തിന്റെ ആവശ്യമറിഞ്ഞ് ‘കേരളം തീച്ചുളയില്‍ ’എന്ന ചര്‍ച്ച സംഘടിപ്പിച്ച മനോരമയുടെ പ്രവര്‍ത്തനം അഭിനന്ദനീയമാണെന്ന് മന്ത്രി ബിനോയ് വിശ്വം.

(മനോരമയുടെ ബാക്കി പ്രവർത്തനമൊക്കെ ഒരു വകയ്ക്ക് കൊള്ളാത്തതെന്ന് വ്യംഗ്യം)

തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മനോരമയ്ക്ക് പൂര്‍ണ പിന്തുണ മന്ത്രി പ്രഖ്യാപിച്ചു.

(അവന്മാര്‍ മരവുംനട്ട് നടന്നുകൊണ്ടിരുന്നാല്‍ ബാക്കിയുള്ളോര്‍ക്കിത്തിരി കെടക്കപ്പൊറുതി ഉണ്ടാവൂല്ലോ എന്നു സാരം..)

മരം വച്ചുപിടിപ്പിക്കല്‍ പ്രസ്ഥാനത്തിന് മനോരമ മുന്‍കൈ എടുത്താല്‍ വ്യക്ഷത്തൈകളും സാങ്കേതിക സഹായവും സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

(an idle mind is devil's workshop എന്നാണല്ലോ.. ഓനിക്കൊരു പണി കൊടുത്താല്‍ വിഷവാര്‍ത്തക്കിത്തിരി ശമനം കിട്ടൂലോന്ന് മന്ത്രി )

ആഗോളതാപനത്തിന്റെ പ്രശ്നങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനും മനോരമ പോലെയുള്ള പ്രസ്ഥാനങ്ങള്‍ക്ക് മാത്രമേ സാധിക്കൂ. മരം നടുക മാത്രമല്ല അതിനെ പരിലാളിച്ച് വളര്‍ത്തണമെന്ന സന്ദേശം ക്യതൃമായി ജനങ്ങളിലെത്താനും മനോരമയെപ്പോലെ മാധ്യമങ്ങള്‍ക്ക് സാധിക്കും.

(എത്രത്തോളം പരിപാലിക്കുന്നുവോ അത്രത്തോളം സുഖം..അങ്ങനെ പരിപാലിച്ചോണ്ട് ഇരിയെടേയ് എന്ന് മന്ത്രി)

ആഗോളതാപനം മുഖ്യവിഷയമായി എടുത്ത് മനോരമ മുന്നോട്ടുവയ് ക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണപിന്തുണയും അദ്ദേഹം കോട്ടയത്ത് പ്രഖ്യാപിച്ചു.

(വേറെ ഏതെങ്കിലും വിഷയത്തില്‍ കൈവെച്ചാല്‍ പൊറുക്കൂല, കേട്ടാ..)

Tuesday, May 11, 2010

ബെസ്റ്റ് അണ്ണാ ബെസ്റ്റ്..

അണ്ണാ നില്ലണ്ണാ എവടെപ്പോണത് ?

ഒരു സൊപ്നത്തിന്റെ പൂര്‍ത്തീകരണത്തിനു പോണെടേയ്

എന്തരിനു പോണത് ?

ഒരു സൊകാര്യ സംഭാഷണത്തിനു പോണെടേയ്

എവടെ?

ലോ ലാ കണ്ടല്‍കാട്ടിന്റവടെ

ആര്ടെ കൂടെ?

ഒരു സി.പി.എം അനുഭാവി മനസ്സ് തൊറക്കാമെന്ന് പറഞ്ഞിട്ടുണ്ടെടേയ്..

അണ്ണന്റൂടെയാ?

എന്തെരെടേ അതിനു തകരാറ്? ഞാന്‍ പണ്ട് മഴ വന്നപ്പൊള്‍ സി.പി.എം ആപ്പീസിലൊക്കെ ക്യാറി നിന്നിട്ടുള്ള അണ്ണന്‍ തന്നെടേയ്

കണ്ടാ പറയൂല്ല കേട്ടാ..വര്‍ത്തമാനം കേട്ടാ തീരെ പറയൂല്ല...

നിനക്കെന്നെ വിലയില്ലെങ്കിലും ബാക്കിയുള്ളോര്‍ക്കൊക്കെ എന്നെ നല്ല വെലയാടേ..അതോണ്ടല്ലേ മനസ്സ് തൊറക്കാന്‍ എന്നെത്തന്നെ തെരഞ്ഞെടുത്തത്..

യെന്തരു കാര്യത്തീ മനസ്സുകളു തൊറക്കണത് സി.പി.എം പയല്..

വേറിട്ടൊരു ഗര്‍ജനമായ രാഹുല്‍ജിയാണ് ശരിക്കുള്ള കമ്മൂണിസ്റ്റെന്ന് സി.പി.എം അനുഭാവി എന്നോടവിടെ വെച്ച് മനസ്സ് തൊറക്കുമെടേയ്..

അയ്യോ അണ്ണാ, തൊറക്കാന്‍ പോണ കാര്യം അണ്ണന്‍ നേരത്തെ അറിഞ്ഞാ?

അറിഞ്ഞിട്ടല്ലെടേയ് രാവിലെ തന്നെ വെച്ച് പിടിക്കണത്..

അണ്ണന്‍ ആളു കൊള്ളാവല്ലോ..ഇതെങ്ങനെ ഒപ്പിച്ച് ?

ഇന്നലെ രാത്രി ലവന്‍ സൊപ്നത്തീ വന്ന് പറഞ്ഞെടേയ്..രാവിലെ ചേട്ടന്‍ കണ്ടല്‍കാട്ടിന്റവടെ വരണം, എനിക്ക് മനസ്സ് തൊറക്കണമെന്നൊക്കെ..

ബെസ്റ്റ് അണ്ണാ ബെസ്റ്റ്...ഈ സൈസ് മനോരമ തോല്‍ക്കും ഐഡിയ വേറെം ഉണ്ടോ അണ്ണാ?

നീ കളിയാക്കുകയൊന്നും വേണ്ടെടേയ്..സൊപ്നം ചിലര്‍ക്കു ചിലകാലമൊത്തിടും എന്നാണെടേയ് പ്രമാണം..

എന്നാ അണ്ണന്‍ നേരങ്ങളു കളയാതെ ചെല്ല്....ഞാന്‍ പോട്ട്..പച്ചരിക്കുള്ള വഴി നോക്കട്ടെ..

പോ പോ...അനുഭാവി മനസ്സ് തൊറന്നിട്ടു വേണം എനിക്ക് ലേഖനമെഴുതാന്‍...‍..ഭാവി പ്രധാനമന്ത്രി രാഹുല്‍ജിക്ക് ഇപ്പഴേ അഭിവാദ്യങ്ങള്‍ എന്ന തലക്കെട്ടില്‍..

അപ്പോ അങ്കമാലിയിലെ പ്രധാനമന്ത്രിയെപ്പറ്റി എഴുതുന്നില്ലേ?

അതെന്റെ അമ്മാവനല്ലെടേയ്. ..സൊന്തം അമ്മാവനെപ്പറ്റി എഴുതാന്‍ എനിക്കെന്താടേയ് തലക്ക് ഓളമുണ്ടോ?