Thursday, April 29, 2010

ഗുരൂപ്പണ്ണന്‍

കുറുപ്പണ്ണാ..ഒന്ന് നിന്നേ...അണ്ണാ അണ്ണന്റെ ഉസ്‌ക്കൂളു പൂട്ടിയെന്നോ വിറ്റെന്നോ പിള്ളാരെ പൊറത്താക്കിയെന്നോ ഒക്കെ കേക്കണല്ലാ..

ഡേയ് ഡേയ്...ഉസ്‌ക്കൂള്‍ മാനേയരെ കേറി അണ്ണാന്ന് വിളിക്കുന്നോ.. ചെറ്റത്തരമല്ലെടേയ് നീ കാണിക്കണത്..?

സ്വാറി അണ്ണാ,

ഉം..ഉം...നിന്നോടിതാരു പറഞ്ഞെടേയ്...

ലാ കവലേ നിക്കണ പയലുകളു പറയണണ്ണാ..അണ്ണന്‍ തന്നെ നോട്ടീസടിച്ച് പരസ്യമാക്കീന്നാ പയലുകളു പറേണത്.. അല്ലാ എന്തരണ്ണാ വിക്കാന്‍ കാരണം?

വിറ്റിട്ടൊന്നും ഇല്ലെടേയ്..മാനേയര്‍ സ്ഥാനം ഒരു വരത്തനു കൈമാറി.. തല്‍ക്കാലത്തേക്ക് അവനെ ഇതിന്റെ മാനേയരാക്കി..

അയ്യോ അണ്ണാ, ഇക്കാലത്ത് പോയ പുത്തിയൊക്കെ തിരിച്ച് കിട്ടുമോ അണ്ണാ?

എഴുത്തും വായനേം അറിയാമോന്നറിയാത്ത ഒരുത്തനാണെടേയ് മാനേയരാ‍വകാശം കൊടുത്തത്..ലവനു ഉസ്‌ക്കൂളീ വന്നിരിക്കാനോ, ബോര്‍ഡേലെഴുതാനോ ഒന്നും ടൈം കിട്ടൂലെടേ.. കൊടുത്ത മാനേയരവകാശത്തീന്ന് ഇത്തിരി ഒടനേ തിരിച്ച് വാങ്ങുകേം ചെയ്ത്..

ഒന്നും മനസ്സിലാവണില്ലല്ലാ അണ്ണാ...

ഇതെന്റെ ഉസ്‌ക്കൂളു തന്നെടേയ് ഇപ്പഴും..ഞാന്‍ തന്നെടേയ് ഇതിന്റെ ഹെഡ്‌മാസ്റ്ററും ഹെഡ്‌മിസ്ട്രസ്സും ഒക്കെ..എന്നാ ഒടക്കാന്‍ വരണ പയലുകളു ചോയ്ച്ചാ ഇതെന്റെ ഉസ്‌ക്കൂളല്ലാ, എനിക്കറിയാമ്മേല്ലാന്ന് പറയ്‌കേം ചെയ്യാം..കൊറച്ച് കഴിഞ്ഞാം മൊത്തം മാനേയരവകാശോം ഞാന്‍ തന്നെ തിരിച്ച് വാങ്ങ്‌മെടേയ്..

എന്തരിനണ്ണാം ഇത്തറേം പുത്തിമുട്ടുന്നത്..

ഡേയ്..ഈ ഉസ്‌ക്കൂളും ഒരു വിസിനസ്സ് തന്നെടേയ്..വിസിനസ്സ് വിസിനസ്സ്‌ന്ന് പറഞ്ഞാ ദിതുപോലുള്ള തരികിട തന്നെടേയ് മൊത്തം..ഈ ഉസ്‌ക്കൂളു തുടങ്ങുമ്പോഴുണ്ടായിരുന്ന ഉത്തേശലക്ഷ്യത്തീന്ന് ഇത് വ്യതിചലിച്ചെടെയ്.. നെനക്കറിയാമല്ലോ...ഒരു കെട്ടിടോം ഒണ്ടാക്കി നാട്ടിലെ പിള്ളാരെ പട്ടാളച്ചിട്ട പഠിപ്പിക്കാന്‍ തൊടങ്ങിയാതാടെയ് ഇത്..ദിപ്പോ ഇവടെ ജനാധിപത്യം വന്നു പോയെടേയ്.. പിള്ളാരൊക്കെ ചോദ്യങ്ങള് ചോദിക്കണ്..

അണ്ണന്റൂടാ..?

യെന്റൂട ച്വായ്ക്കാന്‍ ഒരുത്തനും വരൂല്ലാ....പഴേ മാനേയരെ ഓട്ടിച്ച പോലെ യെന്നെ ഓട്ടിക്കാനൊന്നും പയലുകളെക്കൊണ്ട് പറ്റൂല്ലെടേയ്..

യേത് മാനേയരെ..യാരോട്ടിച്ചെന്ന് ?

ചുമ്മാ പറേണതല്ലെടേയ്..ഒരു എഫക്റ്റിനു..

പിള്ളാരെ പൊറത്താക്കിയത് ന്നാലും മോശമായിപ്പോയണ്ണാ..

ഒരു മോശവും ഇല്ലെടെയ്..ലവന്മാരെ പൊറത്താക്കി, ലവന്മാ‍രെ പൊറത്താകിയതെന്തരിനെന്നു ച്വായ്ച്ച ലവളുമാരേം ലവന്മാരേം ഒക്കെ പൊറത്താക്കി..

പൊറത്താക്കിയതെന്തരിനെന്നു പറയാത്തതെന്തണ്ണാ?

നെനക്കറിയാമല്ലോ ഞാന്‍ ദൈവത്തെപ്പോലെ കരുതണ അണ്ണനാണു മ്മടെ ബല്യേ മൊയ്‌ലാളി മോഹനണ്ണനെന്ന്...മൊയ്‌ലാളിമാരാവുമ്പോ ചെലപ്പോ ഒളിച്ച് കേട്ടെന്ന് വരും, ഓലപൊക്കി നോക്കിയെന്നു വരും..അതിനു ഉസ്‌ക്കൂളിലെ പയലുകളിലൊരുത്തന്‍ കേറി മോഹനണ്ണനെ ചെറ്റയെന്ന് വിളിച്ചെടേയ്.. .ഞാനവനെ പൊറത്താക്കി

അയ്യോ അണ്ണാ ചെറ്റത്തരം കാണിച്ചവരെ ചെറ്റയെന്ന് വിളിക്കണത് പ്രശ്നാണാ അണ്ണാ?

മോഹനണ്ണനെ വിളിച്ചാ എനിക്ക് പ്രശ്നം തന്നെടേയ്.....ച്വായ്ക്കാന്‍ വന്ന ഒരു പയലിനേം പൊറത്താ‍ക്കി..അത് ച്വായ്ക്കാന്‍ വന്ന ലവളേം ലവന്മാരേം പിന്നെ പൊറത്താക്കി..

തെന്നെ? മൊത്തം എത്തറ?

യേഴ്

കൂടുവോ ഇനീം..

ഞാം പറയണ കേട്ട്, ഞാം എഴുതണ വായിച്ച് ഇരിക്കാന്‍ പറ്റണവരു മതി എന്റെ ഉസ്‌ക്കൂളിലു..അല്ലാത്തോരെയൊക്കെ പൊറത്താക്കുമെടേയ്..

അണ്ണന്റെ തറവാട്ട് സൊത്തല്ല ഉസ്‌ക്കൂളെന്ന് ചെലരൊക്കെ പറയണ്ണ്ട് കേട്ടാ..

അങ്ങനെ പറയണോനേം പൊറത്താക്കുമേടേയ്..കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാടെയ് എനിക്ക്..

ഹിഹി..അണ്ണനെ കണ്ടാ മൃഗത്തിന്റെ ലുക്കാണെന്ന് പറയണത് അപ്പോ ശരി തന്നെ..

നീ തമാശിച്ചതാണാ?

അല്ലണ്ണാ സീരിയസായിട്ടു പറഞ്ഞതാ..

അതു കൊണ്ട് നീ രക്ഷപെട്ട്...തമാശ പറഞ്ഞിരുന്നേല്‍ നിന്നേം ഞാന്‍ പൊറത്താക്കിയേനേ..

9 comments:

 1. അണ്ണന്റെ തറവാട്ട് സൊത്തല്ല ഉസ്‌ക്കൂളെന്ന് ചെലരൊക്കെ പറയണ്ണ്ട് കേട്ടാ..

  അങ്ങനെ പറയണോനേം പൊറത്താക്കുമേടേയ്..കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാടെയ് എനിക്ക്..

  ഹിഹി..അണ്ണനെ കണ്ടാ മൃഗത്തിന്റെ ലുക്കാണെന്ന് പറയണത് അപ്പോ ശരി തന്നെ..

  നീ തമാശിച്ചതാണാ?

  അല്ലണ്ണാ സീരിയസായിട്ടു പറഞ്ഞതാ..

  അതു കൊണ്ട് നീ രക്ഷപെട്ട്...തമാശ പറഞ്ഞിരുന്നേല്‍ നിന്നേം ഞാന്‍ പൊറത്താക്കിയേനേ..

  ReplyDelete
 2. മൊയ്‌ലാളിമാരാവുമ്പോ ചെലപ്പോ ഒളിച്ച് കേട്ടെന്ന് വരും, ഓലപൊക്കി നോക്കിയെന്നു വരും..അതിനു ഉസ്‌ക്കൂളിലെ പയലുകളിലൊരുത്തന്‍ കേറി മോഹനണ്ണനെ ചെറ്റയെന്ന് വിളിച്ചെടേയ്.. .

  ഇഷ്ടപ്പട്ടു മാഷെ.

  ReplyDelete
 3. buzzed this before reading this blog...

  തള്ളേ! കലിപ്പ്കള് തീരണില്ലല്ല.
  ചോദിക്കാന്‍ പോയ എന്നേം ബാന്‍ ചെയ്തു!!

  ReplyDelete
 4. ന്താ കാര്യം..?? മൊത്തം പൊറത്താക്കല്‍ മാത്രം..??

  ReplyDelete
 5. കലക്കിയടിച്ചല്ലോ... കണ്ടാമൃഗ ചരിതം !!!
  സംഭവത്തിലേക്ക് വെളിച്ചം വീശുന്ന ലിങ്കിടാത്തത് കഷ്ടമായി.
  നീറിപുകയുന്ന ലിങ്കിതാ...
  1)തിരുവനന്തപുരം നിവാസികളുടെ ശ്രദ്ധക്ക്
  2)ചെറ്റ വിവാദം – എന്റെ പക്ഷം

  ReplyDelete
 6. എനിക്ക് വയ്യ, ഈ എഴുത്ത് കലക്കി. മൊത്തം പുറത്താക്കല്‍ പോസ്ടാണല്ലോ ബൂലോകത്ത്.എവിടാ ഈ ഉസ്കൂള്‍ മാനെയരെ? അഡ്മിഷന് ഡോനെഷന്‍ വേണ്ടിവരോ?!!!

  ReplyDelete
 7. ലിങ്കും കൂടി വായിച്ചപ്പോഴല്ലേ
  കുറ്റമില്ലാത്ത അണ്ണന്മാരെ കണ്ടത്
  ആരായാലും ചൊറിഞ്ഞു പോവ്വണ്ണാ

  ReplyDelete