Monday, June 7, 2010

പ്ഫ!

ദിവസം :1984 ഡിസംബര്‍ 2

സ്ഥലം : ഭോപ്പാല്‍
സമയം : അര്‍ദ്ധരാത്രി
സംഭവം : കൂട്ടക്കൊല
ഇന്നു വരെ ചത്തവര്‍ : ഇരുപതിനായിരത്തിനു മേല്‍
ചാവാതെ നരകിക്കുന്നവര്‍ : അഞ്ചു ലക്ഷത്തിനു മേല്‍

ദിവസം 2010 ജൂണ്‍ 7

സ്ഥലം : ഭോപ്പാല്‍
കേസ് : ബോധപൂര്‍വമല്ലാത്ത കുറ്റകൃത്യം
പ്രതികളുടെ എണ്ണം : എട്ട്
ശിക്ഷ : രണ്ട് വര്‍ഷം തടവ്
പിഴ : ഒരു ലക്ഷം
ജാമ്യം : 25000 രൂപ

ഇതിനു മുന്‍പ് കിട്ടിയ നഷ്ടപരിഹാരം :
ചത്തവനു 57000
ചാവാതെ രക്ഷപ്പെട്ടവനു 26000

എല്ലാ ലാഭവും :
ബഹുരാഷ്ട്രക്കമ്പനിക്ക്

വെളിവായത് :
ഭരണവര്‍ഗത്തിന്റെ സാമ്രാജ്യത്വ വിധേയത്വം, ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയുടെ ദൌര്‍ബല്യം

ഗുണപാഠം :
ഉണ്ട

11 comments:

  1. ഉണ്ട തന്നെ :)

    ReplyDelete
  2. ee blog ippozha kandathu. usharayittundu...

    ReplyDelete
  3. എല്ലാം അറിയാന്‍ നമുക്ക് വീരഭൂമി,അച്ചായന്‍ പത്രം, മര്‍ഡോക്നെറ്റ,മുനീര്‍വിഷന്‍ തുടങ്ങിയ 'ജനപക്ഷ' കാവല് നായ്ക്കള്‍ വേണം. എവിടെ ആ നായ്ക്കള്‍? ഒറ്റ രാത്രികൊണ്ട്‌ ചത്തു മണ്ണടിഞ്ഞ ഇരുപതിനായിരം സാദാ കൃമിജനം എന്ന് സര്‍ക്കാര്‍ പറയുന്ന - സത്യത്തില്‍ അമ്പതിനായിരം -(ഭാഗ്യദോഷം ആ കൃമികള്‍ക്ക് വിലയില്ല,ബംഗാളോ കേരളമോ ആയിരുന്നെങ്കില്‍ കാണാമായിരുന്നു 'വില') ജനത്തിനു വേണ്ടി പൊരിഞ്ഞ ചര്‍ച്ച നടത്താന്‍,എഴുതാന്‍ എവിടെ സാരമാരും,നീലാണ്ടാന്മാരും,സോഷ്യലിസ്റ്റ് വീരന്മാരും,ബാര്പമാരും തൊട്ടു ഇങ്ങേ തലക്കല്‍ നവ ആദര്‍ശവാന്‍,പാലാഴി മാണി കോടികള്‍ കട്ടെന്നു ഉദ്ഗോഷിച്ച്ച,ജോസെപ് ആകാശത്തില്‍ മാത്രമല്ല ഭൂമിയിലും കൈക്രീയ നടത്തുമെന്ന് പ്രഖ്യാപിച്ച,ഒറ്റ രാത്രികൊണ്ട്‌ അവരെയൊക്കെ പുണ്യാളനാക്കിയ പൂസി ജോര്‍ജും ? ഏയ്‌,ഇത് വെറും ഭോപാല്‍ കാര്യം.ദല്‍ഹി കാര്യം. ഭാരതത്തിലാണോ ഈ കേരളം ?

    ReplyDelete