Monday, March 4, 2013

ഗജേന്ദ്രമോഷണ്‍

എല്ലാം ഓക്കേ അല്ലേ? മൊത്തത്തില്‍ ഒരു അരുക്കാക്കിയില്ലേ?

നമ്മളൊരുമിച്ചാ പിന്നെ എന്താ സാധിക്കാത്തത്..

ഇദ് പോലെ എപ്പഴും നമ്മളൊരുമിച്ച് നില്‍ക്കണം...

എപ്പ നിന്നെന്ന് കേട്ടാ മതി..

മുന്‍പിലെ ആ ചില്ല് എനിക്ക് വേണം..

എന്നാ ബാക്കിലെ ചില്ല് ഞാനെടുക്കാം..

കസേരകള്‍ പപ്പാതി ല്ലേ?

പിന്നല്ലാതെ...

ഫസ്റ്റ് എയിഡ് ബോക്സ് നിനക്കിരിക്കട്ടെ...

എങ്കി പൊപ്പോം ഹോണ്‍ നീ എടുത്തോ..

ടയറും പപ്പാതിയാക്കാം...

ഗിയറിന്റെ കോല് എനിക്ക് വേണം..ഭയങ്കര പട്ടി ശല്യം..

സ്റ്റിയറിംഗ് എനിക്ക്...

ആക്സിലും ഷാഫ്ടുമൊക്കെ സമാസമം

വോക്കെ..

ഡീസല്‍ ടാങ്ക് നീയെടുത്തോ...

ഇദ്ദാണ്‍ എനിക്ക് പിടിക്കാത്തത്..അത് നീയെടുത്തോ

എനിക്ക് വേണ്ട..

എനിക്കും..

എന്നാല്‍ അത് ജനത്തിരിക്കട്ടെ..ഇബടെ വെച്ചിട്ട് പോവാം..

ഇപ്പ ഘമ്പ്ലീറ്റ് വീതിച്ച് തീര്‍ന്നില്ലേ..

വടിച്ച് നക്കിയ പോലായിട്ടുണ്ട്...

ഇതാണ് പണ്ടുള്ളോരു പറഞ്ഞത്..കേന്ദ്രോം കേരളോം ഒരുമിച്ച് ഫരിച്ചാ വികസനം വരൂന്ന്...

നുമ്മ ഇപ്പ അത് വികസിച്ച് തെളിയിച്ച്

ഇനി ആനവണ്ടി മുട്ടി ആളുചത്തൂന്നൊരു പരാതി.. ങേഹേ!

12 comments:

  1. കാലിക്കറ്റ് സര്‍വകലാശാലയുടെ ഭൂമി ദാനം ചെയ്തത് പോലെ ആനവണ്ടിക്ക് എല്ലാ നഗരഹൃദയങ്ങളിലും ഉള്ള കണ്ണായ ഭൂമിയും സ്ഥാവര ജംഗമ വസ്തുക്കളും കൂടി വീതം വെച്ചെടുക്കാന്‍ മറക്കണ്ട

    ReplyDelete
  2. ഭരിക്കാന്‍ , പ്രതിസന്ധി വരുമ്പോള്‍ ചങ്കുറപ്പോടെ നിക്കാന്‍ നമ്മളയച്ച മന്ത്രി പറയുന്നില്ലേ ... പൂട്ടും ... കട്ടായം ... ഇല്ലേല്‍ നിന്ന് പോകും ന്ന് ... ഇവനൊക്കെ ആരാണാവോ വോട്ട് കൊടുത്തത്

    ReplyDelete
  3. ആദ്യഭാഗം വായിച്ചപ്പോ വീയെസ്സ് പിണറായി വഴക്കാണെന്നാണ് കരുതിയത് :-D

    ReplyDelete
  4. KSRTC yude kadana kadha valre manoharamaayi ezhuthi...

    ReplyDelete
  5. കട്ട് മുടിക്കുന്നതും ,തീവെട്ടിക്കൊള്ള നടത്തുന്നതും ഇങ്ങനെതന്നെ വേണം

    ReplyDelete
  6. kollaam. kaliyaakki paraqyunnathonnum sathyatholam varunnillallo enn sankadame ulloo.... nammude naadinte oru gathi

    ReplyDelete
  7. പറഞ്ഞത് സരസമായി കൊള്ളെണ്ടിടത്തു കൊള്ളിച്ചു..rr

    ReplyDelete
  8. ഹാസ്യത്തിലൂടെ കാര്യം പറയാ൯ ശ്രമിക്കുന്നോ..?
    hihhhi...

    ReplyDelete