പത്തു തലയുണ്ടായിട്ടൊന്നും ഇക്കാലത്ത് കാര്യമില്ലെന്നേ..വര്‍ക്ക് ചെയ്യുന്ന ഒരു തല മതിയായിരുന്നു. എന്നാലും വിട്ടുകൊടുക്കുന്നതെങ്ങിനെ?
ആത്മഗതം - കണ്ടകശ്ശനി - മെര്‍കുഷിയോ
കണ്ടകശ്ശനി ആഞ്ഞു പിടിച്ചുണ്ടാക്കിക്കൊണ്ടുവന്ന 10.19 കോടി എവിടെപ്പോയി എന്ന പോസ്റ്റിലെ പ്രാഥമികമായ ഒരു തെറ്റ് മരത്തലയന്‍ ചൂണ്ടിക്കാണിച്ചതേ ഉള്ളൂ. കുറെക്കാലം മുന്‍പ് അങ്ങ് കാനഡായില്‍ നിന്നും വന്ന തുകയുടെ കണക്കെടുക്കുമ്പോള്‍ എന്ന് വന്നു എങ്കില്‍ ആ ദിവസങ്ങളിലെ എക്സ്ചേഞ്ച് റേറ്റ് ആയിരിക്കണം എടുക്കേണ്ടത് എന്ന നിസ്സാരകാര്യം- ഒരു തലയും അതിനകത്തിത്തിരി ആള്‍ താമസവും ഉള്ളവര്‍ക്ക് മനസ്സിലാകുന്ന കാര്യം- ചൂണ്ടിക്കാണിച്ചതേ ഉള്ളൂ. കണ്ടകശ്ശനിയുടെ കണക്ക് ഏതൊക്കെ രീതിയില്‍ തെറ്റാകുന്നുവെന്നും, അത് എങ്ങനെ നിലവിലെ മാധ്യമസമ്പ്രദായങ്ങളുമായി പൊരുത്തപ്പെടുന്നു എന്നും, അതിന്റെ പിന്നിലെ രാഷ്ടീയം എന്ത് എന്നും ചൂണ്ടിക്കാണിച്ചതേ ഉള്ളൂ. അന്തസ്സുള്ളവര്‍ തങ്ങള്‍ക്ക് പറ്റിയ തെറ്റ് സമ്മതിച്ച് മറുപോസ്റ്റിടുകയോ കുറഞ്ഞപക്ഷം മിണ്ടാതിരിക്കുകയോ ചെയ്യുമായിരുന്നു. പക്ഷെ, ദശശിരസ്സിന്റെ കനം കൊണ്ടു നടക്കുന്നവര്‍ക്ക് അത് വയ്യല്ലോ. കമന്റിട്ടവരെയും, മറുപോസ്റ്റിട്ടവരെയും തല(റ) നിലവാരത്തില്‍ പുലഭ്യം പറഞ്ഞുകൊണ്ട് അവര്‍ വീണ്ടും വന്നിരിക്കുന്നു.
10.19 കോടി രൂപ എവിടെപ്പോയി എന്ന് ചോദിക്കുവാന്‍ അവര്‍ തന്നെ ഉപയോഗിച്ച എക്സ്ചേഞ്ച് തരികിട ഉപേക്ഷിച്ച് വീണ്ടും കനേഡിയന്‍ ഡോളറിന്റെ സുഖശീതളിമയിലേക്ക് അവര്‍ പോയത് കിട്ടിയ അടി തുടച്ചു കൊണ്ടാണെന്ന് അറിയുവാന്‍ അതിവിശകലന പാടവമൊന്നും ആവശ്യമില്ല. മുന്‍പ് പറഞ്ഞ പോലെ ഒരു തലയും അതിനകത്ത് ഇത്തിരി ആള്‍ താമസവും മതി. കട്ട കാശാണെന്ന് കണ്ടകശ്ശനി വെറുതെ പറഞ്ഞാല്‍ “ശരി തന്നെ അങ്ങുന്നേ, അങ്ങുന്ന് മഹാന്‍” എന്ന് പറഞ്ഞ് വായ പൊത്തി, ഓച്ഛാനിച്ച് വായനക്കാരന്‍ പോകുമെന്ന് കരുതിയെങ്കില്‍ അവര്‍ ജീവിക്കുന്നത് ഈ കാലഘട്ടത്തിലല്ലെന്ന് പറയേണ്ടി വരും.
ലാവലിന്റെ സൈറ്റില്‍ കാണുന്ന കനേഡിയന്‍ ഡോളറിലുള്ള തുകയും, സി.എ. ജി റിപ്പോര്‍ട്ടിലെ തുക ഇന്ത്യന്‍ രൂപയില്‍ നിന്ന് കനേഡിയന്‍ ഡോളറിലേക്ക് 1999 ജനുവരി ഒന്നിലെ എക്സ്ചേഞ്ച് റേറ്റ് പ്രകാരം “കാല്‍ക്കുലേറ്ററുകളെടുത്തു കണക്ക് കൂട്ടി വിഷമിക്കാതെ” കണ്‍വെര്‍ട്ട് ചെയ്തപ്പോള്‍ കിട്ടിയ തുകയും തമ്മിലുള്ള വ്യത്യാസമായ 1201364 കനേഡിയന്‍ ഡോളര്‍ എവിടെ എന്ന വളിച്ച ചോദ്യവുമായി ഉരുളലിന്റെ പുത്തന്‍ രീതികള്‍ പരിശീലിക്കുകയാണ് മെര്‍കുഷിയോ. കമ്പിളി ആണെന്ന് പറഞ്ഞു കൊണ്ടുവന്ന സാധനം അതല്ലെന്ന് തെളിയുമ്പോള്‍ പുതപ്പാണെന്ന് പറയുന്ന കലാപരിപാടി.
എന്നാലും കാര്യമൊന്നുമില്ല. സി.എ.ജി 8.98 കോടിയെ കിട്ടിയുള്ളൂ എന്ന് പറയുമ്പോഴും സി.ബി.ഐ ക്ക് സംശയമൊന്നുമില്ല 12.5 കോടി രൂപ കിട്ടിയിട്ടുണ്ടെന്ന്. ലാവലിന്‍ സംഘടിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞ തുകയില്‍ നിന്ന് ഈ തുക കുറച്ചാണ് സി.ബി.ഐ കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത് എന്ന് പത്രങ്ങളായ പത്രങ്ങള്‍ പറയുന്നു. വന്ന തുക വന്നില്ലെന്ന് പറയും എന്നല്ലാതെ വരാത്ത തുക വന്നെന്ന് പറഞ്ഞ് പിണറായി വിജയനെ രക്ഷിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കില്ല എന്നതിനാല്‍ 12.5 കോടി വന്നു എന്നു തന്നെ കരുതാം. കിരണ്‍ തോമസിന്റെ ഈ പോസ്റ്റില്‍ സി.ബി.ഐ നല്‍കിയ കുറ്റപത്രം എന്ന പേരില്‍ സമകാലിക മലയാളം പ്രസിദ്ധീകരിച്ച സംഭവത്തില്‍ ഇങ്ങനെ കാണുന്നു..
...തല്‍ഫലമായി ഏകദേശം 12 കോടി രൂപ മാത്രമേ മലബാര്‍ കാന്‍സര്‍ സെന്ററിന്റെ നിര്‍മ്മാണത്തിന് എസ്.എന്‍.സി ലാവലിന്‍ ഒരു ടെക്നിക്കാലിയ കണ്‍സള്‍ട്ടന്‍സ് പ്രൈവറ്റ് ലിമിറ്റഡ് ചെന്നൈ വഴി ചിലവിട്ടിട്ടുള്ളൂ.......”
ഇന്ന് മാധ്യമങ്ങളില്‍ വന്ന കണക്കനുസരിച്ചും 12.5 കോടി രൂപ വന്നു എന്ന് സി.ബി.ഐ പറഞ്ഞതായി കാണുന്നുണ്ട്. അതായത് മെര്‍കുഷിയോയുടെ 1201364 കനേഡിയന്‍ ഡോളര്‍ എവിടെ എന്ന ചോദ്യത്തിനു അര്‍ത്ഥമില്ലെന്നര്‍ത്ഥം. ഈ തുകയെ പൈസ വന്ന സമയത്തെ എക്സ്ചേഞ്ച് റേറ്റ് കൊണ്ട് ഗുണിച്ച് 8.98 കോടിയുടെ കൂടെ ചേര്‍ത്താല്‍ 12 കോടിയോടടുത്ത തുക കിട്ടും. വിശദീകരിക്കേണ്ടാത്ത വിധം ലളിതമാണ് ഈ കണക്ക്.
രണ്ടാമത്തെ പോസ്റ്റും പൊളിഞ്ഞെങ്കിലും മെര്‍കുഷിയോ നിരാശപ്പെടേണ്ട കാര്യമൊന്നുമില്ല. അഞ്ചോ, ആറോ, പത്തോ കോടി എവിടെ എന്ന് ചോദിക്കുന്നതിനേക്കാള്‍ നല്ലത് ഇന്നത്തെ മാധമങ്ങളില്‍ കാണുന്ന വലിയ തുകയെ കനേഡിയന്‍ ഡോളറിലേക്ക് മാറ്റി, കേസ് തെളിയുന്ന ദിവസത്തെ എക്സ്ചേഞ്ച് റേറ്റ് പാഴൂരിലോ മറ്റോ ചെന്ന് കണ്ടു പിടിച്ച് ഗുണിച്ച് 543.2843215 കോടിയുടെ അഴിമതി എന്നോ കാക്കത്തൊള്ളായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റൊമ്പത് കോടി രൂപ തൊണ്ണൂറ്റി ഒന്‍പത് പൈസയുടെ അഴിമതി എന്നോ ഒക്കെ തലക്കെട്ടിട്ട് മറ്റൊരു പോസ്റ്റ് ഇടുന്നതാണ്. ഗുഡ് വര്‍ക്ക് എന്ന് താഴെ എഴുതി കമന്റിടാന്‍ ആളെ ഒരുക്കി നിര്‍ത്താന്‍ മറക്കരുത് എന്നു മാത്രം.
കട്ടിലിനെ സംബന്ധിച്ച കണക്കുകള്‍ ഭാവന വിടരുന്നതനുസരിച്ച് എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം.
ടെക്നിക്കാലിയയുടെ സൈറ്റില്‍ പ്രോജക്ട്സ്/ഹോസ്പിറ്റല്‍ എന്ന ഭാഗത്ത് ഇങ്ങനെ കാണുന്നു
Malabar Cancer Centre at Thalassery for Kerala Government aided by CIDA and coordinated by SNC Lavalin Inc., Canada - 275 bed Cancer center and Staff Housing unit.
link
ഇതവരുടെ പ്രോജക്ടാണ് എന്നതിലപ്പുറം ഇത്ര കിടക്കകളുള്ള ആശുപത്രി പണിതെന്നോ, പണിത് തീര്‍ത്തെന്നോ മറ്റോ ഇതിനര്‍ത്ഥമില്ല. ആംഗലേയ പരിജ്ഞാനം കമ്മിയായതിനാല്‍ തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ തിരുത്താന്‍ തയ്യാര്‍. സര്‍ക്കാര്‍ ഓര്‍ഡര്‍ അനുസരിച്ച് പണിതീരുമ്പോള്‍ 270 കിടക്കകളുള്ള ആശുപത്രിയാണ് വിഭാവന ചെയ്തിരിക്കുന്നത് എന്ന് ആദ്യപോസ്റ്റിലെ കമന്റില്‍ കിരണ്‍ തോമസ് സൂചിപ്പിച്ചിരിക്കെ ഇതില്‍ വസ്തുതാപരമായി തെറ്റുണ്ടോ എന്ന് സമയം ഉള്ളവര്‍ക്ക് തര്‍ക്കിച്ച് ഒരു തീരുമാനത്തിലെത്താവുന്നതാണ്. എന്തായാലും കാക്കത്തൊള്ളായിരം കോടി രൂപയുടെ അഴിമതിപ്പോസ്റ്റ് വരാനിരിക്കെ, ഈ കട്ടിലിന്റെ കാര്യത്തില്‍ തര്‍ക്കിക്കുന്നത് ആനയെ വിട്ട് കടുകിനെ പിടിക്കുന്നതായിപ്പോകും. ഒരു മരത്തല മാത്രം ഉള്ളവനു പത്തു തലയുള്ളവന്റെ ഒപ്പം പിടിക്കുക ക്ഷിപ്രസാധ്യവുമല്ലല്ലോ. ഷെമിക്കുക. ലാവലിനില്‍ നിന്ന് തുക വരാതായത് ആരു വൈദ്യുതി മന്ത്രി ആയിരിക്കുമ്പോള്‍ എന്നതൊക്കെ മാരീചന്റെയും അങ്കിളിന്റെയും പോസ്റ്റുകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുമുണ്ട്. അതിവിടെ വിവരിക്കാന്‍ ഉദ്ദേശ്യം ഇല്ല.
എതിര്‍ കമന്റിട്ടവരെ വിശേഷിപ്പിക്കുവാന്‍ അവര്‍ ഉപയോഗിച്ച പദപ്രയോഗങ്ങള്‍ പോസ്റ്റിട്ടവര്‍ക്ക് തന്നെയായിരിക്കും കൂടുതല്‍ ചേരുക എന്ന് മാത്രം സൂചിപ്പിക്കുന്നു. തോല്‍ക്കുന്നതിലും ഒരന്തസ്സുണ്ട്. പക്ഷേ അത് എല്ലാവരും കാണിക്കണമെന്ന് വാശിപിടിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ.
അങ്കിളിന്റെ മൂന്ന് പോസ്റ്റുകളിലും ആയിരത്തില്‍പ്പരം കമന്റുകളിലുമായി പരന്നു കിടക്കുന്ന ലാവലിന്‍ ചര്‍ച്ച വായിക്കുന്നതും, വര്‍ക്കേഴ്സ് ഫോറം, മാരീചന്‍, പി.എം.മനോജ് മുതലായ ബ്ലോഗുകളിലെ ലേഖനങ്ങള്‍ വായിക്കുന്നതും കണ്ടകശ്ശനിക്ക് ഗുണം ചെയ്യും. പണ്ടേ പൊളിഞ്ഞ കണക്കുകളും വാദങ്ങളും പുതിയതെന്ന മട്ടില്‍ അവതരിപ്പിച്ച് തുടരെത്തുടരെ നാണം കെടുന്നത് എതിര്‍പക്ഷക്കാരാണെങ്കില്‍പ്പോലും മരത്തലയനു സഹിക്കൂല...
അപ്പോ ശരി ...കാര്യങ്ങളൊക്കെ വിശദമായി മനസ്സിലാക്കി, സ്റ്റഫ് ഉള്ള എന്തെങ്കിലും വാദങ്ങളുമായി വരിക. സമയവും മൂഡും ഉണ്ടെങ്കില്‍, പോസ്റ്റ് മറുപടി അര്‍ഹിക്കുന്നുവെങ്കില്‍ മരത്തലയനും ഉണ്ടാവും അവിടെ.
ടില്‍ ദെന്‍, ഗുഡ് ബൈ..
കണ്ടകശ്ശനി ആഞ്ഞു പിടിച്ചുണ്ടാക്കിക്കൊണ്ടുവന്ന 10.19 കോടി എവിടെപ്പോയി എന്ന പോസ്റ്റിലെ പ്രാഥമികമായ ഒരു തെറ്റ് മരത്തലയന്‍ ചൂണ്ടിക്കാണിച്ചതേ ഉള്ളൂ. കുറെക്കാലം മുന്‍പ് അങ്ങ് കാനഡായില്‍ നിന്നും വന്ന തുകയുടെ കണക്കെടുക്കുമ്പോള്‍ എന്ന് വന്നു എങ്കില്‍ ആ ദിവസങ്ങളിലെ എക്സ്ചേഞ്ച് റേറ്റ് ആയിരിക്കണം എടുക്കേണ്ടത് എന്ന നിസ്സാരകാര്യം- ഒരു തലയും അതിനകത്തിത്തിരി ആള്‍ താമസവും ഉള്ളവര്‍ക്ക് മനസ്സിലാകുന്ന കാര്യം- ചൂണ്ടിക്കാണിച്ചതേ ഉള്ളൂ. കണ്ടകശ്ശനിയുടെ കണക്ക് ഏതൊക്കെ രീതിയില്‍ തെറ്റാകുന്നുവെന്നും, അത് എങ്ങനെ നിലവിലെ മാധ്യമസമ്പ്രദായങ്ങളുമായി പൊരുത്തപ്പെടുന്നു എന്നും, അതിന്റെ പിന്നിലെ രാഷ്ടീയം എന്ത് എന്നും ചൂണ്ടിക്കാണിച്ചതേ ഉള്ളൂ. അന്തസ്സുള്ളവര്‍ തങ്ങള്‍ക്ക് പറ്റിയ തെറ്റ് സമ്മതിച്ച് മറുപോസ്റ്റിടുകയോ കുറഞ്ഞപക്ഷം മിണ്ടാതിരിക്കുകയോ ചെയ്യുമായിരുന്നു. പക്ഷെ, ദശശിരസ്സിന്റ്റെ കനം കൊണ്ടു നടക്കുന്നവര്‍ക്ക് അത് വയ്യല്ലോ. കമന്റിട്ടവരെയും, മറുപോസ്റ്റിട്ടവരെയും തല(റ) നിലവാരത്തില്‍ പുലഭ്യം പറഞ്ഞുകൊണ്ട് അവര്‍ വീണ്ടും വന്നിരിക്കുന്നു.
ReplyDeleteസി.എ.ജി 8.98 കോടിയെ കിട്ടിയുള്ളൂ എന്ന് പറയുമ്പോഴും സി.ബി.ഐ ക്ക് സംശയമൊന്നുമില്ല 12.5 കോടി രൂപ കിട്ടിയിട്ടുണ്ടെന്ന്. ലാവലിന്‍ സംഘടിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞ തുകയില്‍ നിന്ന് ഈ തുക കുറച്ചാണ് സി.ബി.ഐ കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത് എന്ന് പത്രങ്ങളായ പത്രങ്ങള്‍ പറയുന്നു. വന്ന തുക വന്നില്ലെന്ന് പറയും എന്നല്ലാതെ വരാത്ത തുക വന്നെന്ന് പറഞ്ഞ് പിണറായി വിജയനെ രക്ഷിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കില്ല എന്നതിനാല്‍ 12.5 കോടി വന്നു എന്നു തന്നെ കരുതാം.
ReplyDeleteശരി, സി ബി ഐ ലാവലിന്‍ നല്‍കി എന്നു പറയുന്ന 12.5 കോടി രൂപ ശരിയെന്നു അംഗികരിക്കുന്നു. അപ്പോള്‍ സി ബി ഐ പിണറായി കട്ടു എന്നു പറഞ്ഞു ഫയല്‍ ചെയ്ത കുറ്റപത്രവും അംഗികരിക്കണ്ടേ? അല്ലെങ്കില്‍ ലോജിക് തെറ്റില്ലേ?
പിന്നെ സമകാലികമലയാളത്തിലെ ‘കുറ്റപത്രം’ 2009 ഫെബ്രുവരിയിലെ ആണു. ഇന്നത്തെ മംഗളം പത്രമനുസരിച്ചു കുറ്റപത്രത്തിലെ തുക 8.98 കോടി രൂപയാണു.
"സി ബി ഐ പിണറായി കട്ടു എന്നു പറഞ്ഞു ഫയല്‍ ചെയ്ത കുറ്റപത്രവും"
ReplyDeleteസി.ബി.ഐ എപ്പോഴാണ് "പിണറായി കട്ടു" എന്നുപറഞ്ഞ് ഒരു കുറ്റപത്രം ഫയ്ലു ചെയ്തത് മെര്‍ക്കുഷ്യോ ? നിങ്ങള്‍ ഇപ്പറയുന്ന കുറ്റപത്രം കണ്ടതാണോ ?
അതു പിന്നെ സൂരജേ, ഇങ്ങനത്തെ ചോദ്യം ഒക്കെ ചോദിച്ച് ഞങ്ങളെ വിഷമിപ്പിക്കാതെ...പിണറായി വിജയൻ കട്ടു എന്ന് ഞങ്ങൾ പറഞ്ഞാൽ പിന്നെ അതു കണ്ണുമടച്ചു വിശ്വസിച്ചു കൊള്ളണം..സി.ബി.ഐ എഴുതിയോ ഇല്ലയോ എന്നതൊന്നും നമുക്ക് പ്രശ്നമല്ല...!
ReplyDeleteപ്രിവന്‍ഷന്‍ ഓഫ് കറപ്ഷന്‍ ആക്റ്റ് 13(2) സെക്ഷന്‍ പ്രകാരം കുറ്റം ചുമത്തി ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചാല്‍ കട്ടു എന്നു തന്നെയാണു പറയുന്നതു.
ReplyDeleteചുമ്മാ കണകുണ പറയാതെ...
കുറ്റം ചുമത്തിയാലുടന്‍ കുറ്റക്കാരനാകും!! എത്ര “കട്ടു” എന്നാണെഴുതിയിരിക്കുന്നത് എന്ന് പറയാമോ? ലിങ്കുകൂടി നല്‍കിയാല്‍ നന്നായിരുന്നു.
ReplyDeleteകുറ്റം ചുമത്തിയാല്‍ കുറ്റക്കരാകുകയില്ല. ഈ കാര്യത്തില്‍ സി ബി ഐയുടെ പത്രക്കുറിപ്പിന്റെ അവസാനത്തെ വാചകം തന്നെയാണു ഞങ്ങളുടെയും വീക്ഷണം. അതു ഉദ്ധരിക്കുന്നു:The public is reminded that the above findings of the CBI are not the final proof of guilt of the accused. Under the Indian Law, the accused are presumed to be innocent till their guilt is finally established after a fair trial.
ReplyDeleteമരത്തലയനോട് ഈ ക്ഷമചോദിക്കുന്നു:
ReplyDeleteകാണാതായ കാശിന്റെ വിഷയത്തില്‍ കുറെയേറെ ഗുണ്ടുകള്‍ ചിലര്‍ തട്ടിവിടുന്നത് കാണുന്നു. ഇതേ സംബന്ധിച്ച് ഞാനിട്ട മറുപടിപോസ്റ്റിന് ഒരു അഡെന്‍ഡമായ കമന്റിന്റെ ലിങ്ക് കൂടി ഇവിടെ
ഹത് ശരി
ReplyDeleteലങ്കേശൻ മംഗളം പത്രത്തിന്റെ ആരാധകൻ ആണല്ലേ. ശ്ശൊ ഞാൻ വല്ലാതെ തെറ്റിദ്ധരിച്ചു. എന്തെങ്കിലും ഒരൽപ്പം വെളിവ് കാണാതിരിക്കുമൊ തലയിൽ എന്ന്.
രാവണൻ പത്താമത്തെ ശിരസ്സും സ്വയം വെട്ടാൻ മെർക്കു മേനോനിൽ വന്നുൽഭവിപ്പത് കാണാൻ ചെല്ലുന്നവർ ഒക്കെ വിഡ്ഡികളായി..അയ്യേ
സോറി, മരത്തലയന്‍, ജാതി പറഞ്ഞുള്ള കളി നിര്‍ത്താന്‍ തഥാഗതനോട് പറയണം. അത്തരം കമന്റുകള്‍ നിങ്ങള്‍ തന്നെ ഡീലിറ്റ് ചെയ്യണം. മെര്‍ക്കു മെനോന്‍ എന്നു പറഞ്ഞിതന്റെ അര്‍ത്ഥം? ഞങ്ങള്‍ എവിടെയാണു നായരിസം കാണിച്ചതു?
ReplyDeleteഈ പൂര്‍വാശ്രമത്തില്‍ കമ്യൂണിസ്റ്സ്റ്റ് എന്നു പറയുന്ന വര്‍ഗശത്രു വര്‍ത്തമാനാശ്രമത്തില്‍ വര്‍ഗ്ഗിയവാദിയായി ആരെയാണു നായരെതരാനാക്കിയതു? പിണറായിയെയോ? അതൊ വി എസിനെയോ? അടുത്ത വിമോചനസമരത്തിനു ഈ ബഹുരാഷ്ട്രകമ്പനിയുടെ ശേവുകന്‍ ജാതിയും മതവും പറഞ്ഞ് ആളെ കൂട്ടുകയായിരിക്കും.
മരത്തലയാ, ഞങ്ങള്‍ നിര്‍ത്തുന്നു. ഇതു നിങ്ങളുടെ പൂമുഖമാണു. ഇവിടെ അധികം സ്വാതന്ത്ര്യമെടുക്കുന്നതു മര്യാദക്കേറ്റായിരിക്കും.
ധൈര്യമുണ്ടെങ്കില്‍ വര്‍ഗ്ഗിയവാദിയൊട് കണ്ടകശനിയില്‍ കമന്റിടാന്‍ പറയൂ.
മെർക്കുഷി
ReplyDeleteഅതൊരു കവിതയാണ്
രാവണൻ പത്താമത്തെ ശിരസ്സും സ്വയം വെട്ടാൻ
രാവുണ്ണി മേനോനിൽ ചെന്ന് ഉൽപ്പവിപ്പത് നോക്കി
അല്ലാതെ താൻ മേനൊൻ ആണെന്നല്ല അതിന്റെ അർത്ഥം
ഇത്രയ്ക്കൊ ഒള്ളൊ വിവരം..
പൂർവ്വാശ്രമത്തിലും ഈ ആശ്രമത്തിലും നിങ്ങളേ പോലെ ഉള്ള അഴകൊഴമ്പൻ കോമാളികൾക്ക് വിരുദ്ധൻ തന്നെ.
എതിരായി വരുന്ന കമന്റുകൾ ഡിലിറ്റ് ചെയ്യുന്ന തന്റെ കോപ്പിലെ അഴുക്കു ചാലിൽ വന്ന് കമന്റ് ഇടാൻ എനിക്ക് മനസ്സില്ല
ഒന്നു പോടൈ..
(വർഗ്ഗീയ വാദി തന്റെ..... ഇല്ലാത്ത ആൾ
“അതൊരു കവിതയാണ്...അല്ലാതെ താൻ മേനൊൻ ആണെന്നല്ല അതിന്റെ അർത്ഥം....
ReplyDeleteഇത്രയ്ക്കൊ ഒള്ളൊ വിവരം..”
ഹ ഹ ഹ ഹ ഹ !
തഥാഗതരേ,
ബഷീറിന്റെ പോടും ബെര്‍ളി ബാറില്‍ ഫെയ്മസാവുന്നതും ആദിയായ "കിം-വദന്തി"യൊക്കെ മണപ്പിച്ചുനടക്കുന്നതിനു തന്നെ പത്തുതല തികയുന്നില്ല ജേണലിസ്റ്റിന്.
പിന്നെ ഇപ്പോ 'ഉത്ഭവ'വും 'തപസ്സാട്ട'വുമൊക്കെ അറിയണോന്ന് വച്ചാ ?! ശ്ശോ !
ഇങ്ങടെ കമ്പാരിസണ്‍ കൃത്യമാണ് - രാവണന്‍ കെട്ടുന്നവന്‍ തന്നെ കൈകസി മുതലു ബ്രഹ്മാവുവരെയായി പകര്‍ന്നാടുന്നതും ഉത്ഭവത്തിലാണല്ലോ ;))