Wednesday, June 10, 2009

നമുക്കിനി മത്തങ്ങയെപ്പറ്റി സംസാരിക്കാം

രാജഭവനത്തിന്റെ അകത്തളത്തിലെവിടെയോ തലകീഴായി കെട്ടിത്തൂക്കി ഇട്ടിരിക്കുന്ന ജനാധിപത്യത്തെ കണ്ടപ്പോള്‍ ചിലര്‍ക്ക് "ഇന്‍ ഹരിഹര്‍ നഗര്‍"എന്ന ചിത്രം കണ്ട സന്തോഷം. “ജനാധിപത്യം സാറിന്റെ ടൈം ബെസ്റ്റ് ടൈം“ എന്ന് വണ്ടറടിച്ച് അവര്‍ പതിവു ജോലികളില്‍ മുഴുകി. “തോമാസുകുട്ടീ വിട്ടോടാ” എന്ന പറഞ്ഞ് രക്ഷപ്പെടാന്‍ ജനാധിപത്യത്തിനു അവസരം ലഭിക്കാത്തതിനു അവരിതാ പിണറായിക്ക് തുറന്ന കത്തെഴുതുന്നു. മുദ്രവെച്ച കവറില്‍ രാജഭവനത്തില്‍ നിന്നും സേതുരാമയ്യര്‍ക്ക് നല്‍കിയ അനുമതിപ്പത്രത്തിന്റെ രൂപത്തില്‍ വന്ന വില്ലന്മാര്‍ ജനാധിപത്യത്തെ എടുത്ത് കെട്ടിത്തൂക്കിയപ്പോള്‍ പിണറായി ഉണ്ട തിന്നുന്ന സീന്‍ മാത്രം മനക്കണ്ണില്‍ കണ്ടവര്‍ക്ക് ജനാധിപത്യത്തിന്റെ ഗതികേട് തിരിച്ചറിയാനായില്ല. സര്‍ക്കാര്‍ ഒന്നും അറിഞ്ഞില്ലെങ്കിലും അരമണിക്കൂറിനകം “ഗവര്‍ണ്ണര്‍ പ്രൊസിക്യൂഷനു അനുമതി നല്‍കി“ എന്ന യൂഫിമിസമായി ജനാധിപത്യത്തിന്റെ ശവമെടുപ്പ് ചാനലുകളില്‍ ഫ്ലാഷായി കണ്ടപ്പോഴും അവര്‍ക്ക് സന്തോഷായി. ജനമെങ്ങാനും ജനാധിപത്യത്തിനു സംഭവിച്ചത് തിരിച്ചറിഞ്ഞാല്‍ കഞ്ഞികുടി മുട്ടിപ്പോകുമെന്ന് ഭയന്ന ഉമ്മഞ്ചാണ്ടിച്ചെന്നിത്തലബാലകൃഷ്ണപ്പിള്ളാസാദപ്പുക്കുട്ടചന്ദ്രശേഖരഭാസ്കരനന്ദകുമാര പ്രഭൃതികള്‍ വൈകുന്നേരമായപ്പോഴേക്കും ചാനലുകളില്‍ നിരന്നിരുന്ന് ജനാധിപത്യപരമായി, ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്ക് മുകളില്‍ നൂലുകെട്ടിയിറക്കപ്പെട്ടവനുള്ള അധികാരത്തെപ്പറ്റി, ആ അധികാരത്തിലെ നിഷ്പക്ഷതയെപ്പറ്റി, അതിലെ അതിജനാധിപത്യത്തെപ്പറ്റി(meta democracy? പുല്ല്) ജനത്തിനു തന്നെ പാഠം ചൊല്ലിക്കൊടുത്തു.

അതുകണ്ടപ്പോഴും ചിലര്‍ക്ക് സന്തോഷായി. തലേന്ന് വരെ ജനം, ജനകീയം, ജനാധിപത്യം, ജനാവകാശം, ജനശബ്ദം, ജനശതാബ്ദി എന്നൊക്കെ വലിയവായില്‍ ഓതിത്തന്നുകൊണ്ടിരുന്ന മോന്മാര്‍ തന്നെ തൊട്ടടുത്ത ദിവസം “ നീ പോ മോനേ ജനേശാ” എന്ന് ജനത്തോട് പറയുന്ന കാഴ്ച കണ്ടപ്പോഴും അവര്‍ക്കു സന്തോഷായി...

മൊത്തത്തില്‍ ജനാധിപത്യത്തിന്റെ കാര്യം “ഊഞ്ഞാലാ ഊഞ്ഞാലാ” ആയെങ്കിലും, ഇടതന്മാര്‍ക്കിട്ടൊരു പണികൊടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷായ കൃഷിക്കാര്‍ ബ്ലോഗുകളില്‍ മ വാര്‍ത്തകള്‍ കോപ്പി പേസ്റ്റി നടന്നു. ജസ്റ്റീസ് വി.ആര്‍ കൃഷ്ണയ്യര്‍ക്ക് വെവരമില്ലെന്ന് നിയമമെന്നാല്‍ ചുക്കോ ചുണ്ണാമ്പോ എന്നറിയാത്തവര്‍ ആധികാരികമായി പ്രസ്താ‍വനകള്‍ ഇറക്കി. വിവേചനാധികാരത്തിന്റെ മസ്ലി പവറിനെപ്പറ്റി കമന്റുകള്‍ എഴുതി. ഇനിയൊന്നും പറയാനില്ലാത്തവണ്ണം ശകതവും വ്യകതവുമായി അവര്‍ നമുക്കെല്ലാം പറഞ്ഞു തന്നു കൊണ്ടിരിക്കുന്ന സ്ഥിതിക്ക്....
സുഹൃത്തുക്കളേ..നമുക്കിനി മത്തങ്ങയെപ്പറ്റി സംസാരിക്കാം...

9 comments:

 1. മൊത്തത്തില്‍ ജനാധിപത്യത്തിന്റെ കാര്യം “ഊഞ്ഞാലാ ഊഞ്ഞാലാ” ആയെങ്കിലും, ഇടതന്മാര്‍ക്കിട്ടൊരു പണികൊടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷായ കൃഷിക്കാര്‍ ബ്ലോഗുകളില്‍ മ വാര്‍ത്തകള്‍ കോപ്പി പേസ്റ്റി നടന്നു. ജസ്റ്റീസ് വി.ആര്‍ കൃഷ്ണയ്യര്‍ക്ക് വെവരമില്ലെന്ന് നിയമമെന്നാല്‍ ചുക്കോ ചുണ്ണാമ്പോ എന്നറിയാത്തവര്‍ ആധികാരികമായി പ്രസ്താ‍വനകള്‍ ഇറക്കി. വിവേചനാധികാരത്തിന്റെ മസ്ലി പവറിനെപ്പറ്റി കമന്റുകള്‍ എഴുതി. ഇനിയൊന്നും പറയാനില്ലാത്തവണ്ണം ശകതവും വ്യകതവുമായി അവര്‍ നമുക്കെല്ലാം പറഞ്ഞു തന്നു കൊണ്ടിരിക്കുന്ന സ്ഥിതിക്ക്....
  സുഹൃത്തുക്കളേ..നമുക്കിനി മത്തങ്ങയെപ്പറ്റി സംസാരിക്കാം...

  ReplyDelete
 2. താങ്കള്‍ പറയുന്നതു ശരിയല്ല. ഇവിടെ സംസ്ഥാന സര്‍ക്കാരിന്റെ മറികടക്കുകയല്ല ഗവര്‍ണ്ണര്‍ ചെയ്തത്. സംസ്ഥാന സര്‍ക്കാരിനോട് അഭിപ്രായം ചോദിയ്ക്കുകയാണ്‌ ചെയ്തത്. പ്രോസിക്യൂഷന്‍ അനുവദിയ്ക്കാനുള്ള അവകാശം ഗവര്‍ണ്ണറില്‍ നിക്ഷിപ്തമാണ്‌, അതില്‍ തങ്ങളുടെ നിലപാടുകള്‍  അദ്ദേഹം അഡ്വക്കേറ്റ് ജനറലിനോടും മന്ത്രിസഭയോടും ആരാഞ്ഞു എന്നു മാത്രം.

  ബില്ലുകളിലും ഓര്‍ഡിനന്‍സിലും ഒപ്പുവയ്ക്കുകയും പുനപ്പരിശോധനയ്ക്ക് തിരിച്ചയയ്ക്കുകയും ചെയ്യുന്നതു പോലെയുള്ള ഒന്നല്ല ഇത്.

  പ്രോസിക്യൂഷന്‍ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം ഭരണഘടനാപരമായി ജനാധിപത്യ സര്‍ക്കാരിനില്ല. അതുകൊണ്ടൂ തന്നെ ജനാധിപത്യത്തെ എടുത്ത് കെട്ടിത്തൂക്കിയെന്നൊക്കെ തോന്നുന്നത് പിണറായിക്കുവേണ്ടീ തലകുത്തിനിയ്ക്കുന്നതുകൊന്ടു തോന്നുന്നതാണ്‌.

  ReplyDelete
 3. "ലാവ്ലിന്‍ കള്ളന്‍" പിണറായിക്കു വേണ്ടി ഇപ്പൊ മുഖ്യനോടും "പാര്‍ട്ടി വിട്ടോ" എന്നു പറയേണ്ട ഗതികേടിലാണു മരത്തലയനും, സഖാക്കളും. അപ്പോ എന്തു ഗവര്‍ണ്ണറ് എന്തു വിവേചനാധികാരം?
  AG ചെയ്തതു പോലെ "ഞാനൊരു സീ പി എം കാരനാണെന്നു പറഞ്ഞു, CBI കൊടുത്ത രേഖകള്‍ ഒന്നും പരിശോധിക്കാതെ പിണറായിയെ വെറുതെ വിട്ടാല്‍ മാത്രം എല്ലാം "ജനാധിപത്യം" അല്ലെല്‍ മരത്തലയന്‍ പറഞ്ഞ പോലെ "ഗവര്‍ണ്ണാധിപത്യം" .പിണറായി ഭക്തന്‍മാരായ "സഖാവ്ക്രിഷ്ണയ്യരും" ,കാറും കവറും ഉണ്ടെങ്കില്‍ എന്തും പറയുന്ന അഴീക്കോടും ആണു ജനാധിപത്യം സംരക്ഷിക്കുന്നവര്‍ !

  നടക്കട്ടെ സഖാവെ...ലാല്‍സലാം..

  ReplyDelete
 4. കഷ്ടം..നമ്മുടെ ഈ നാടിന്റെ ഒരു ഗതിയെ..

  ReplyDelete
 5. ഭരണഘടനയും ഇന്നാട്ടിലെ നിയമവും അനുവദിക്കുന്നതല്ലാത്തെ എന്ത് പ്രതിരോധമാണ് പിണറായി ചെയ്തതെന്ന് ജോജുവും പാഞ്ഞിരമ്പാടാവും പറഞ്ഞുതരൂ. അങ്ങിനെയെങ്കില്‍ എന്തിനീ ഒച്ചപ്പാട്, നിങ്ങള്‍ ചെയ്യുന്നതുമാത്രമാണോ നിയമവും ഭരണഘടനാപരവും? ഗവര്‍ണ്ണറുടെ വിവേചനാധികാരത്തെപ്പറ്റി സംസാരിക്കുന്ന യു.ഡി.എഫ് നേതാക്കള്‍ പ്രൊസിക്യൂഷനു അനുമതി നല്‍കണം എന്നു പറഞ്ഞ് ഗവര്‍ണ്ണറെ കണ്ടതെന്തിനു? ഗവര്‍ണ്ണര്‍ സ്വന്തം നിലക്ക് തീരുമാനം എടുക്കട്ടെ എന്നു കരുതിയാല്‍ പോരായിരുന്നോ?

  ReplyDelete
 6. പിണറായി എന്തെങ്കിലും ചെയ്തെന്നോ മന്ത്രിസഭ എന്തെങ്കിലും ചെയ്തെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഗവര്‍ണ്ണര്‍ ആണെന്നാണു ഞാന്‍ മനസിലാക്കിയത്. പ്രോസിക്യൂഷന്‍ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം ഭരണഘടനാപരമായി ജനാധിപത്യ സര്‍ക്കാരിനില്ല എന്നും എനിയ്ക്കു തോന്നുന്നു. അതുകൊണ്ട് സര്‍ക്കാരിന്റെ ശുപാര്‍ശയെ മറികടന്ന് തീരുമാനമെടുക്കാന്‍ ഗവര്‍ണ്ണര്‍ക്ക് അധികാരമുണ്ട്, ഭരണഘടനാപരമായി. അത് രാഷ്ട്രീയപ്രേരിതമാണെങ്കില്‍ കൂടിയും. അതില്‍ ജനാധിപത്യ ധ്വംസ്വനം ഒന്നും ഇല്ല.

  "ഗവര്‍ണ്ണറുടെ വിവേചനാധികാരത്തെപ്പറ്റി സംസാരിക്കുന്ന യു.ഡി.എഫ് നേതാക്കള്‍ പ്രൊസിക്യൂഷനു അനുമതി നല്‍കണം എന്നു പറഞ്ഞ് ഗവര്‍ണ്ണറെ കണ്ടതെന്തിനു? "
  പ്രോസിക്യൂഷന്‍ അനുമതി നല്കണ്ട എന്നുപറഞ്ഞു യുഡിഎഫ് നേതാക്കള്‍ ഗവര്‍ണ്ണറെ കാണുമെന്നു താങ്കള്‍ കരുതുന്നുന്ടോ?

  ReplyDelete
 7. ചോദ്യത്തില്‍ ജോജു ഒഴിവാക്കിയ പോയിന്റ് ആവര്‍ത്തിക്കുന്നു.

  “സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കട്ടെ എന്ന് കരുതിയാല്‍ പോരായിരുന്നോ?”

  ReplyDelete
 8. സത്യത്തിൽ പ്രോസിക്യൂഷന്റെ കാര്യത്തിൽ മന്ത്രിയഭയോടോ ഗവർണറോടോ അഭിപ്രായം ചോദിക്കണം അനുവാദം മേടിക്കണം എന്നൊക്കെ നിയമത്തിൽ എഴുതി ചേർത്ത നിയമ വിദഗ്ദരേ നിങ്ങൾക്ക്‌ എന്റെ നമോവാകം.

  അപ്പഴേ എനിക്കൊരു സംശയം. മന്ത്രിസഭ പറയുന്ന കാര്യങ്ങളിൽ തീട്ടൂരം ചാർത്താൻ മാത്രമാണെങ്കിൽ എന്തിനാ ഈ ഗവർണ്ണർ പദവി? കരുണാകരനെ പോലെ വന്ദ്യ വയോധികർക്ക്‌ ഔദ്യോഗിക പദവിയിൽ ഇരുന്നു കൊണ്ട്‌ നിര്യാതരാവാൻ തന്നെയുള്ള ഒരു കസേരയായിട്ടാണോ ഇതിനെ വിഭാവനം ചെയ്തിരിക്കുന്നത്‌?

  ReplyDelete
 9. governer padavi thiirchayayum rashtriiyavanavasathin nalkappedunathaan.pinne governark rashtriiyam ilenn parayaruth.bharikkunna partikalute nominikallann governer enn orkukua

  ReplyDelete