ചേട്ടാ, ആസിയാന്‍ കരാര്‍ ഒപ്പിട്ടല്ലോ..പ്രതികരിക്കുന്നില്ലേ?
ആസിയാന്‍ കരാറോ? അതെന്താ സാധനം?
അയ്യോ...ചേട്ടനൊന്നും അറിഞ്ഞില്ലേ..കഴിഞ്ഞ ദിവസം ആസിയാന്‍ രാജ്യങ്ങളുമായി ഒപ്പിട്ട വാണിജ്യ കരാര്‍...കര്‍ഷകര്‍ക്കൊക്കെ വന്‍ പ്രശ്നമാവുമത്രെ..
ഞാനൊന്നും അറിഞ്ഞില്ലെടേ..കര്‍ഷകന്മാരോട് പോയി തൂങ്ങിച്ചാവാന്‍ പറ..കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. അവരു കഴിഞ്ഞിട്ടേ ഉള്ളൂ കര്‍ഷകനും കിര്‍ഷകനുമൊക്കെ..
ട്യൂബ്‌ലൈറ്റ് പോലെ കത്തുന്നവര്‍ എന്ന് ചേട്ടന്‍ പരിഹസിക്കുന്ന ഇടതുപക്ഷം വരെ പ്രതികരിച്ചു. എന്നിട്ടും ചേട്ടന്‍..
ഇടത് പ്രതികരിച്ചോ?
ഉവ്വ്..കരാറിനെതിരെ..മനുഷ്യച്ചങ്ങല വരാന്‍ പോകുന്നു..
അങ്ങിനെയാണോ..എന്നാല്‍ മോന്‍ ഒരു പത്ത് മിനിറ്റ് വെയിറ്റ് ചെയ്യൂ...ആസിയാന്‍ കരാറിനെക്കുറിച്ച് ഞാനൊരു പോസ്റ്റ് ഇട്ടിട്ടു വരാം..
പോസ്റ്റോ..കരാറിനെക്കുറിച്ച് ചേട്ടനു വിവരമില്ലെന്നല്ലേ പറഞ്ഞത്..
ഇപ്പ വിവരം വെച്ചു..ഇടതുപക്ഷം എതിര്‍ക്കുന്നുവെങ്കില്‍ പിന്നെ അതിനെ എതിര്‍ക്കുക എന്നതല്ലേ എന്റെ തൊഴിലു തന്നെ..
എന്നാലും ചേട്ടാ..കരാറിനെക്കുറിച്ച് ഒരു വിവരവുമില്ലാത്തയാള്‍ കരാറിനെക്കുറിച്ച് പോസ്റ്റിടുകാന്ന് വെച്ചാല്‍..
അതിനാരാടേ കരാറിനെക്കുറിച്ച് അതില്‍ പറയാന്‍ പോകുന്നത്..തലക്കെട്ട് മാത്രം “ആസിയാന്‍ കരാറിനു അഭിവാദ്യങ്ങള്‍“...പിന്നെ ലാവലിന്‍, ഇടതുപക്ഷത്തിനു വിവരമില്ല, ചോപ്പ് കണ്ടാല്‍ കുളിയ്ക്കണം, മാനവികത, ജനാധിപത്യം തുടങ്ങി എന്റെ സ്ഥിരം നമ്പറില്ലേടേ..
ഞാന്‍ പോട്ടെ..ചേട്ടന്‍ എന്തൂട്ട് തേങ്ങയെങ്കിലും ചെയ്യ്..കുറച്ച് കഴിഞ്ഞ് ഈ പോസ്റ്റ് ഡിലിറ്റ് ചെയ്ത് “ആസിയാന്‍ കരാര്‍ രാജിവെയ്ക്കണം” എന്ന് പോസ്റ്റൊന്നും ഇട്ടേക്കല്ലേ..നാണക്കേടാ..
നാണക്കേടോ..എനിക്കോ...you must be kidding buddy....നിന്റെ തേങ്ങക്ക് എന്തായാലും പെരുത്ത് നന്ദി..ഒരു പോയിന്റ് കിട്ടി. ഞാന്‍ ഇതില്‍ ഇത്തിരി സ്റ്റാറ്റിസ്റ്റിക്സ് കേറ്റാന്‍ പോകുന്നു..കേരളത്തില്‍ ഒരു തെങ്ങില്‍ 147 തേങ്ങ ഉണ്ടാകുമ്പോള്‍ കര്‍ണ്ണാടകയില്‍ ഓരോ തെങ്ങിലും അതിന്റെ 9.9999 ഇരട്ടി തേങ്ങ ഉണ്ടാകും എന്നൊരു തട്ട് തട്ടാമെടേ..ദശാംശമൊക്കെ കണ്ടാല്‍ ജനം വെരണ്ടോളും..
ചെലപ്പഴേ ഉള്ളൂ...ഇപ്പ പറഞ്ഞത് കേരകര്‍ഷകരു കേള്‍ക്കണ്ട..ചേട്ടന്റെ ദശാംശം ചെലപ്പോ അവരടിച്ചിളക്കും..
കേരളകര്‍ഷകന്‍ എന്നൊക്കെ കേട്ടാലേ എനിക്ക് കലിയാ..കേരളം പോലൊരു ഉപഭോത്കൃത സംസ്ഥാനത്തിന്റെ ചോരയൂറ്റിക്കുടിക്കുന്ന ഇത്തിള്‍ക്കണ്ണികള്‍..
ചേട്ടാ പതുക്കെ.. ആ കൃഷീവലന്‍ ചേട്ടന്‍ വരുന്നുണ്ട്..
അയാളിവിടെയും വന്നോ?
കൂടെ ഒരമ്മാവനും ഉണ്ട്...
വരണം വരണം..നിങ്ങക്ക് നൂറായുസ്സാ..നിങ്ങടെ കാര്യം ഇപ്പ പറഞ്ഞേ ഉള്ളൂ..വാ വാ നമുക്കൊരു പോസ്റ്റിട്ടുകൊണ്ട് സംസാരിക്കാം..
ചേട്ടാ, ആസിയാന്‍ കരാര്‍ ഒപ്പിട്ടല്ലോ..പ്രതികരിക്കുന്നില്ലേ?
ReplyDeleteആസിയാന്‍ കരാറോ? അതെന്താ സാധനം?
അയ്യോ...ചേട്ടനൊന്നും അറിഞ്ഞില്ലേ..കഴിഞ്ഞ ദിവസം ആസിയാന്‍ രാജ്യങ്ങളുമായി ഒപ്പിട്ട വാണിജ്യ കരാര്‍...കര്‍ഷകര്‍ക്കൊക്കെ വന്‍ പ്രശ്നമാവുമത്രെ..
ഞാനൊന്നും അറിഞ്ഞില്ലെടേ..കര്‍ഷകന്മാരോട് പോയി തൂങ്ങിച്ചാവാന്‍ പറ..കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. അവരു കഴിഞ്ഞിട്ടേ ഉള്ളൂ കര്‍ഷകനും കിര്‍ഷകനുമൊക്കെ..
ട്യൂബ്‌ലൈറ്റ് പോലെ കത്തുന്നവര്‍ എന്ന് ചേട്ടന്‍ പരിഹസിക്കുന്ന ഇടതുപക്ഷം വരെ പ്രതികരിച്ചു. എന്നിട്ടും ചേട്ടന്‍..
ഇടത് പ്രതികരിച്ചോ?
ഉവ്വ്..കരാറിനെതിരെ..മനുഷ്യച്ചങ്ങല വരാന്‍ പോകുന്നു..
അങ്ങിനെയാണോ..എന്നാല്‍ മോന്‍ ഒരു പത്ത് മിനിറ്റ് വെയിറ്റ് ചെയ്യൂ...ആസിയാന്‍ കരാറിനെക്കുറിച്ച് ഞാനൊരു പോസ്റ്റ് ഇട്ടിട്ടു വരാം..
ഇടത്പക്ഷം എതിര്‍ക്കുന്നുണ്ടൊ ഈ കരാറിനെ? എന്നാല്‍ ഉറപ്പാ ഇതു ഇന്ത്യയെ രക്ഷിക്കും.
ReplyDeleteഒരു കര്‍ഷക സ്നേഹം ഉള്ളവര്‍!! കുട്ടനാട്ടില്‍ കൊയ്ത കറ്റ ഏടുക്കാന്‍ സമ്മതിക്കാതെ ചീച്ചു കളഞ്ഞവരുടെ മുതലകണ്ണീര്‍.
ദശാംശമൊക്കെ കണ്ടാല്‍ ജനം വെരണ്ടോളും..
ReplyDeleteചെലപ്പഴേ ഉള്ളൂ...ഇപ്പ പറഞ്ഞത് കേരകര്‍ഷകരു കേള്‍ക്കണ്ട..ചേട്ടന്റെ ദശാംശം ചെലപ്പോ അവരടിച്ചിളക്കും
HAHAHA.. KONNU KOLA VILICHALLO :)
മോനെ മൈക്കിളെ,
ReplyDeleteമോന്റെ കറ്റ ഏതുപാടത്താണ് ചീഞ്ഞത്? ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്നുകരുതി എതേറ്റുപിടിച്ച് നിലവളിക്കരുത്. കർഷക സ്നേഹം എന്നാൽ നിലം നികത്തി തെങ്ങുവയ്ക്കുന്നവനോ ഷാപ്പ് നടത്തുന്നവനോ കുടപിടിക്കുന്നവൻ എന്നല്ല. കർഷകന്റെ കഷ്ടപ്പാടിൽ അവനെ സഹായിക്കുന്നവൻ എന്നാണ്. കുട്ടനാട്ടിലെ പാടശേഖരങ്ങൾ വെൾലപ്പൊക്കകാലത്ത് “മട” വീഴുന്ന ഒരു പ്രതിഭാസമുണ്ട് അതിനെ ചെറുക്കുന്നതിനായി രാത്രികാലങ്ങളിൽ പാടത്തിന്റെ ബണ്ടിന് കാവൽ പോകുന്ന പണിയുണ്ട് ചിലപ്പോൾ ഈ പാടം മടവീഴുമ്പോൾ കർഷകത്തൊഴിലാളികൾ (ഭൂരിഭാഗവും കമ്മ്യൂണിസ്റ്റുകാർ തന്നെ) ജീവൻ പണയം വെച്ചും അത് തടയുന്നതിന് പങ്കാളി ആവും അന്നൊക്കെ മൂക്കുമുട്ടെ ചോറുണ്ട് കെട്ടിയവളെ കെട്ടിപ്പിടിച്ച് ഉറങ്ങുകയായിരിക്കും ഈ കർഷകനും, കർഷക പ്രേമികളും ചെയ്യുക, മടവീണ് വെള്ളത്തിൽ നെൽക്കതിർ മുങ്ങുമ്പോൾ രാവിലത്തെ കട്ടൻ കാട്ടി ഊതിക്കുടിച്ച് കർഷകനെ സഹായിക്കാൻ “മനോരമ“ എന്തെങ്കിലും എഴുതിയിട്ടുണ്ടോ എന്ന് തിരയുകയാവും ഈ പ്രമാണിമാർ. താങ്കളും അത്തരത്തിലെ ഒരു കർഷകനോ കർഷക പ്രേമിയോ ആയിട്ടെ അനോണിക്കു തോന്നുള്ളു.
ഇജ്ജ് മരത്തലയനാണെന്ന് ആരാ പറഞ്ഞത് ? ഇമ്മിണി ബല്ല്യ പുത്തിക്കരനല്ലെ, ഒരു സംശയം ഈ കുമാരൻ നമ്മുടെ സുകുമരാൻ സാറ് ആണോ ?????
ReplyDeleteലത് കൊള്ളാം...
ReplyDelete