ന്നാലും ന്റെ കുട്ട്യേ ... ചൈനാ സംബവം ഇങ്ങനെ ആവുംന്ന് വിചാരിച്ചില്യാലോ..
എന്ത് പറ്റി അമ്പ്രാളേ?
എന്തെന്ത് സ്വപ്നങ്ങളായിരുന്നു..ചൈനക്കാരു വരണു, എലിക്കോപ്റ്ററു പറത്ത്ണു, ചോപ്പ് പെയിന്റടിക്ക്ണു, സിഗരറ്റിന്റെ കൂടും, കോളക്കുപ്പിയും ഇട്ടിട്ടു പോകുന്നു..അതിര്‍ത്തി ലംഘനം ലംഘനംന്ന് ഇബടത്തെ എടതന്മാരെ ഒന്ന് കൊട്ടാംന്ന് വെച്ച് ഇരിക്യേര്‍ന്നു..എല്ലാം പോയില്യേന്റെ കുട്ട്യേ..
എന്ത് പറ്റി അമ്പ്രാളേ?
ആ എസ്.എം.കൃഷ്ണമന്ത്രി പറഞ്ഞിരിക്കുണൂ..അതിര്‍ത്തീല് കൊഴപ്പൊന്നും ഇല്യാന്ന്..ഇന്ത്യേം ചൈനേം തമ്മില്‌ള്ള അതിര്‍ത്തീല് തികച്ചും സമാധാനാണത്രെ..
അത് നല്ലതല്ലേ അമ്പ്രാളേ?
അയിന്റെടേല് കേരളകൌമുദീല് വാര്‍ത്ത..ചൈന അതിക്രമിച്ചൂന്ന്‌ള്ള വാര്‍ത്തേടെ ഉറവിടത്തില് സംശയണ്ട്ന്ന്..
ഒക്കെ നൊണയാച്ചാ മ്മക്ക് സമാധാനായിട്ട് കെടന്നൊറങ്ങിക്കൂടേ?
നെനക്കത് പറയാം..എനിക്കെബടന്ന് ഒറക്കം വരാന്‍.. ബ്ലോഗില് ഓടി നടന്ന് ദേ വര്ണു ചൈന, ദേ വര്ണു ചീനാ, ന്നൊക്കെ കുമ്മാട്ടിപ്പാട്ട് പാടി നടന്ന ഞാനിനി എങ്ങനെ ആളോള്‍ടെ മോത്ത് നോക്കും? അയിന്റെടേല് ആ മിലിട്ടറി ചീഫ് ദീപക്ക് കപൂര്‍ പറഞ്ഞിരിക്ക്ണു കൊഴപ്പൊന്നൂല്യാന്ന്..എടക്ക് നമ്മടെ പട്ടാളക്കാര് അങ്ങോട്ടും അതിര്‍ത്തി ലംഘിക്കുംന്ന്..ഇതൊക്കെ പതിവാത്രെ..ലൈന്‍ ഓഫ് കണ്ട്രോളിനെക്കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്തോണ്ട് ഇതൊക്കെ സാധാരണാത്രെ..
ഒക്കെ സാധാരണാച്ചാ ന്താ പ്രശ്നം എന്റെ അമ്പ്രാളേ?
നെനക്കത് ചോയ്ക്കാം..ചൈനയെങ്ങാനും ഇന്ത്യേനെ ആക്രമിച്ചൂച്ചാ ബ്ലോഗിലെനിക്കൊന്ന് അടിപൊളിയാക്കാര്ന്നൂ..ഇപ്പ കല്‍ക്കത്തേല് ചൈനേല്‍ക്ക്‌ള്ള ബീമാനം പിടിച്ചിട്ടത് ആഘോഷിക്കാംന്ന് വെച്ചപ്പഴക്കും ഇന്ത്യക്കാര് വിമാനത്തിനെ വിട്ടു..മിണ്ടാന്‍ പറ്റ്വോ? പിടിച്ചിട്ടതും മ്മടെ പാര്‍ട്ടിക്കാര്, വിട്ടയച്ചതും മ്മടെ പാര്‍ട്ടിക്കാര്..അവടെ എനിക്ക് ഉരുളണ്ടി വന്നു...പിന്നെ ചൈനാ അതിര്‍ത്തി ലംഘനത്തെക്കുറിച്ച്ള്ള വാര്‍ത്തകളൊക്കെ ഹിസ്റ്റീരിയ ആണെന്ന് ബി.രാമന്ന്ന് പേര്‍ള്ള ഒരു സ്ട്രാറ്റജിസ്റ്റ് പറഞ്ഞിരിക്ക്ണു
പാവം അമ്പ്രാള്..
ന്നാലും ഞാന്‍ ഇത്തിരി വേലയൊക്കെ ഒപ്പിച്ചണ്ട്..കത്തീമ്മ കേറി പിടിച്ചണ്ട്..എസ് ആകൃതീല്‌ള്ള കത്തീല്..ഇത് വെച്ച് ഞാനൊരു കലക്ക് കലക്കും ന്റെ കല്യാണിക്കുട്ട്യേ..ഏഷ്യാനെറ്റു സൈറ്റ് റിഫ്രഷ് ചെയ്ത് റിഫ്രഷ് ചെയ്ത് ഇരിക്യാണ്...എപ്പഴാ ബ്രേക്കിംഗ് കത്തി ന്യൂസ് വര്‌വാന്നാറീല്യാലോ
അമ്പ്രാള് ചൈനക്കാരു വര്ണോന്നും, കത്തി ന്യൂസ് വര്ണോന്നും നോക്കി ഇരിക്ക്..ഞാന്‍ ഒറങ്ങട്ടെ..നാളെ പണിക്ക് പൂവാള്ളാതാ..അമ്പ്രാളിനെക്കൂട്ടല്ല..എന്നാലും ഒരു കാര്യം പറയാണ്ടിരിക്യാന്‍ തോന്ന്ണില്യ.. വാളെടുത്തോര് മാത്രല്ല അമ്പ്രാളേ കത്തിയെടുത്തോരും കത്ത്യാലന്ന്യാ..കാള പെറ്റൂന്ന് കേക്കുമ്പള്യ്ക്കും കയറെടുക്കല്ലേ ന്റെ അമ്പ്രാളേ..
നെനക്കത് ചോയ്ക്കാം..ചൈനയെങ്ങാനും ഇന്ത്യേനെ ആക്രമിച്ചൂച്ചാ ബ്ലോഗിലെനിക്കൊന്ന് അടിപൊളിയാക്കാര്ന്നൂ..ഇപ്പ കല്‍ക്കത്തേല് ചൈനേല്‍ക്ക്‌ള്ള ബീമാനം പിടിച്ചിട്ടത് ആഘോഷിക്കാംന്ന് വെച്ചപ്പഴക്കും ഇന്ത്യക്കാര് വിമാനത്തിനെ വിട്ടു..മിണ്ടാന്‍ പറ്റ്വോ? പിടിച്ചിട്ടതും മ്മടെ പാര്‍ട്ടിക്കാര്, വിട്ടയച്ചതും മ്മടെ പാര്‍ട്ടിക്കാര്..അവടെ എനിക്ക് ഉരുളണ്ടി വന്നു...
ReplyDeleteപെറ്റത് ചൈനയാ ? എങ്കീ വംഗനാട്ടീന്നന്ന്യാ ആള്!
ReplyDeleteഎല്ലാം കത്തീല്ല്യോ!
ReplyDeleteഎന്തൊരു ബഹളമായിരുന്നു..മലപ്പുറം കത്തി...ഒലക്കേടേ മൂട്..ഇപ്പോളോ..’പവനായി ശവമായി’!
ReplyDeleteഈ തലക്കെട്ടിനു 100 മാര്‍ക്ക്!
ReplyDeleteഈ ചൈനെക്കൊണ്ട് അങ്ങട് തോറ്റു ല്ലേ.. ഇതുങ്ങല്‍ക്കൊക്കെ പറഞ്ഞിട്ട് അക്രമിക്കംപാടില്യെ ..ല്യേ
ReplyDeleteAnthony manthi paranjath Pakistanekkal pedikkenth chainaye anennaan. Culcattayil pidichitta vimanam UAE yudethalle thampra..
ReplyDeleteഎമ്പ്രാളേ വരട്ടേന്നേയ് ചൈനയും പാകിസ്താനും ബംഗ്ലാഡദേശും എല്ലാം വരട്ടെമ്പ്രാളേ...ഹി ഹി
ReplyDeleteDear Blogger
ReplyDeleteHappy onam to you. we are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.
you could find our site here: http://enchantingkerala.org
the site is currently being constructed and will be finished by 1st of Oct 2009.
we wish to include your blog located here
http://marathalayan1.blogspot.com/
we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.
If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediatly.
pls use the following format to link to us
Kerala
Write Back To me Over here bijoy20313@gmail.com
hoping to hear from you soon.
warm regards
Biby Cletus