ഇത്തവണ തലേക്കെട്ട് രണ്ടാണ്..പഴയ വിജയശ്രീന്റെ ‘യൌവനം-വണ്ടിക്കാരി‘ സിലിമേടെ പോലെ..ഇന്റര്‍ബെല്ലു വരെ ഒരു സിലിമാ..ലത് കഴിഞ്ഞാ ബേറൊന്ന്..
കഴുത്തേ തലകാണുവോ ഇല്ലയോ എന്ന സംശയത്തിനു മറുപടിയായതുകൊണ്ടാണ് രണ്ട് തലക്കെട്ടിട്ടത്..കള്ളക്കമ്മുക്കള് ഒരു തലക്കെട്ട് വെട്ടിയാല്‍ മറ്റൊന്ന്....ഈ തലവെട്ട് കമ്മുക്കളുടെ ഇടയില്‍ പെട്ടാല്‍ രാവണന്‍ പോലും ലങ്ങ് ബാംഗലൂരുവില്‍ ചെന്ന് താമസമാക്കും..പോസ്റ്റിടാന്‍ ഒരു ഒറപ്പിന്. :)
*
ഒരു സഹോദരന്‍ ഒരു പോസ്റ്റില് ഒരു കമന്റില് ഇങ്ങനെ പറയുകയുണ്ടായി...
ഞാന്‍ കോളേജില്‍ പി.ഡി.സി യ്ക്ക് പഠിയ്ക്കുമ്പോള്‍ ഒരു കെ.എസ്.യു നേതാവുണ്ടായിരുന്നു. ആകര്‍ഷകമായ വ്യക്തിത്വം കൊണ്ട് ആരെടെയും ആദരവു പിടിച്ചുപറ്റാന്‍ കഴിവുള്ള ആള്‍. അന്ന് പുള്ളിക്കാരന്‍ ഡിഗ്രിയ്ക്ക് പഠിയ്ക്കുകയായിരുന്നു. പിന്നീട് ഒരിയ്ക്കല്‍ കണ്ടപ്പോള്‍ പുള്ളി കാര്യവട്ടത്ത് എം.എയ്ക്ക് പഠിയ്ക്കുകയായിരുന്നു. രാഷ്ട്രീയമൊക്കെ ഇപ്പോഴുമുണ്ടോ എന്ന ചോദ്യത്തിന് ചിരിച്ചുകൊന്ട് രാഷ്ട്രീയവും കൊണ്ട് അങ്ങോട്ടു ചെന്നാല്‍ കഴുത്തിനുമുകളില്‍ തലകാണില്ല എന്നായിരുന്നു മറുപടി.
ഇതിനൊരു മറുപടി നല്‍കുവാനായിക്കൊണ്ട്, ഒരു വിശദീകരണം നല്‍കുവാനായിക്കൊണ്ട് ഇങ്ങനെ പറയേണ്ടിയിരിക്കുന്നു...
സഹോദരന്‍ ശുദ്ധനായ ഒരു പാവം ആട്ടിങ്കുട്ടി ആകുന്നു..നിഷ്കളങ്കനും കാപട്യമില്ലാത്തവനും ആകുന്നു. തലയില്‍ കഴുത്ത് കാണില്ലെന്നു പറഞ്ഞ മറ്റേ സഹോദരന്റെ വാക്കുകള്‍ പൂര്‍ണ്ണമായും ‘വിശ്വസിക്കുക‘ വഴി, ശരിയാണെന്നു കരുതുക വഴി,അതിങ്ങനെ പ്രചരിപ്പിക്കുക വഴി സഹോദരന്റെ ഉള്ളിലെ ഇരുപ്പുവശം പുറത്തേക്ക് വരികയാണെന്നു മനസ്സിലാക്കാന്‍ പോലും സാധിക്കാത്തവണ്ണം സഹോദരന്‍ ഒരു നിഷ്കളങ്കന്‍ ആകുന്നു. തലയില്ലാത്തവര്‍ക്ക് മത്സരിക്കാന്‍ കഴിയുന്ന ഒരു കാമ്പസ് ആണ് കാരിയവട്ടം എന്നാണോ സഹോദരാ പറഞ്ഞുകൊണ്ട് വരുന്നത്? സഹോദരന്റെ പാര്‍ട്ടിക്കാര്‍ സ്ഥിരമായി, എല്ലായ്പ്പോഴും, എല്ലാ കാലത്തും മത്സരിക്കുകയും, തെരഞ്ഞെടുപ്പില്‍ നില്‍ക്കുകയും ചെയ്യുന്ന കാമ്പസ് തന്നെയാണ് സഹോദരാ കാരിയവട്ടം. പച്ച തൊടാതെ പോകുന്നത് കയ്യിലിരുപ്പ് കൊണ്ടല്ലെ എന്ന് ചിന്തിക്കൂ സഹോദരാ.
2001 വര്‍ഷത്തെ ഒരു വാര്‍ത്ത പറയുന്നത് കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയിലെ ഗ്രൂപ്പിസം എന്ന സാത്താന്റെ സന്തതി കെ.എസ്.യു എന്ന കുഞ്ഞിനെയും ആവേശിച്ചതിനാലാണ് സഹോദരന്റെ കക്ഷി പരാജത്തിന്റെ കടലിലേക്ക് പതിച്ചത് എന്നാണ് സഹോദരാ. തല ഉള്ളത് കൊണ്ടായിരിക്കണമല്ലോ സഹോദരാ അവര്‍ തെരഞ്ഞെടുപ്പില്‍ നിന്നതും തോറ്റതും. തലയില്ലാത്തവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാം എന്ന് കേരള യൂണിവേഴ്സിറ്റി നിയമങ്ങളില്‍ പറയുന്നില്ലല്ലോ സഹോദരാ. ബുദ്ധിയുള്ള കെ.എസ്.യു സഹോദരങ്ങള്‍ ജയിക്കാന്‍ അവസരങ്ങള്‍ ഇല്ലാത്തിടത്തും, എന്തെങ്കിലും തടയാന്‍ സാധ്യതകള്‍ ഇല്ലാതെ പോകുന്ന ഇടങ്ങളിലും സ്വന്തം തല കൊണ്ടു വെക്കില്ല എന്നല്ലേ സഹോദരാ സഹോദരന്റെ സഹോദരന്‍ പറഞ്ഞതിന്റെ പച്ചപ്പരമാര്‍ത്ഥം? ചിന്തിച്ച് അതായത് ധാനിച്ച് കാര്യങ്ങള്‍ മനസ്സിലാക്കൂ സഹോദരാ. ഈ പോയിന്റ് ഇവിടെ പറയുവാനായിക്കൊണ്ട് അവസരം തന്ന സഹോദരന്റെ കമന്റിനു ഒരു നന്ദിയുണ്ട് സഹോദരാ..
ഈ സഹോദരന്‍ തന്നെ മറ്റൊരു പോസ്റ്റില്,മറ്റൊരു കമന്റില് ഇങ്ങനെയും പറയുകയുണ്ടായി...
സി.പി.എം നെ കള്ളവോട്ടുമായി ബന്ധപ്പിയ്ക്കുമ്പോള്‍ ചില സി.പി.എം ചായ്‌വുള്ളവര്‍ക്ക് അമര്‍ഷമുള്ളതുപോലെ തോന്നുന്നു.(കോണ്‍ഗ്രസ് കള്ളവോട്ട് ചെയ്യുന്നില്ല എന്നല്ല സി.പി.എം കള്ളവോട്ടു ചെയ്യുന്നുണ്ട് എന്നതാണ് എന്റെ പോയിന്റ്.)
ഇതിനൊരു മറുപടി നല്‍കുവാനായിക്കൊണ്ട്, ഒരു വിശദീകരണം നല്‍കുവാനായിക്കൊണ്ട് ഇങ്ങനെ പറയേണ്ടിയിരിക്കുന്നു...
സഹോദരാ, രണ്ടു കൂട്ടരും കള്ളവോട്ട് ചെയ്യുന്നുവെങ്കില്‍, അതിലൊരുത്തന്റെ കാര്യം മാത്രം എപ്പോഴും പറയുന്നത് മനഃസാക്ഷിക്കു നിരക്കുന്ന പ്രവൃത്തിയാണോ? കെ.എസ്.യുവിന്റെ ആട്ടിങ്കുട്ടികള്‍ സ്വന്തം സംഘടനാ തെരഞ്ഞെടുപ്പില്‍ വരെ കള്ളവോട്ട് ചെയ്തതിന്റെ വര്‍ത്തമാനങ്ങള്‍ സഹോദരന്റെ കര്‍ണ്ണങ്ങളില്, നയനങ്ങളില്, ഇന്ദ്രിയങ്ങളില് പതിയാതെ പോയതാണോ? എക്സ്പ്ലോറര്‍ എടുത്ത്, മൂന്ന് ബ്ലോഗ് തള്ളി, മൂന്ന് പോസ്റ്റ് തള്ളി വായിച്ചാല്‍ അറിയാവുന്ന കാര്യമല്ലേ ഉള്ളൂ സഹോദരാ. സഹോദരന്‍ ഈ പോസ്റ്റില് പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നല്ലവണ്ണം മനസ്സിരുത്തി വായിപ്പാനായിക്കൊണ്ട് അപേക്ഷ. സ്വന്തം ഭവനങ്ങളില്‍ കള്ളത്തരം കാണിക്കുന്ന കുട്ടികള്‍ അതായത് പിഞ്ചുപൈതങ്ങള്‍ പുറത്ത് വരുമ്പോള്‍ എന്തൊക്കെ അതിക്രമം കാണിക്കില്ല?
ആ സഹോദരന്‍ ഇങ്ങനെ തുടരുകയുണ്ടായി....
കഴിഞ്ഞ ലോക് സഭാ ഇലക്ഷനില്‍ എന്റെ വോട്ട് കള്ളവോട്ടായി കമ്യൂണിസ്റ്റു പാര്‍ട്ടി പ്രവര്‍ത്തകര്‍ ചെയ്തു എന്നതിന് വിശ്വാസയോഗ്യമായ മൊഴികളുണ്ട്. എന്റെ മാത്രമല്ല സ്ഥലത്തില്ലാതിരുന്ന എനിയ്ക്കു പരിചയമുള്ള മറ്റു ചിലരുടെയും.(സ്ഥലത്തില്ലാതിരുന്നതിനാല്‍ ഞാന്‍ വോട്ടുചെയ്യാന്‍ എത്തില്ല എന്ന് പ്രിസൈഡിംഗ് ഓഫീസറെ അറിയീച്ചിരുന്നു, ഒരു നടപടിയും പുള്ളി സ്വീകരിച്ചുമില്ല.) ചോദ്യം ചെയ്ത കോണ്‍ഗ്രസിന്റെ ബൂത്ത് ഏജന്റിന്റെ മര്‍ദ്ദിയ്ക്കുകയും വിരട്ടിയോടിയ്ക്കുകയും ചെയ്തു. വോട്ടു ചെയ്തവരുടെ ലിസ്റ്റ് വിവരാവകാശം വഴി കിട്ടാന്‍ വഴിയുണ്ടോ എന്നറിയാല്‍ ചന്ദ്രേട്ടന്‍ വഴി അങ്കിളിനെ സമീപിച്ചിരുന്നു. സാധ്യതയില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. അല്ലായിരുന്നെങ്കില്‍ സകലവിധ തെളിവുകളും കൂടെ കുറഞ്ഞപക്ഷം ഒരു പോസ്റ്റെങ്കിലും ഇടാന്‍ കഴിയുമായിരുന്നേനേ.(ഉറപ്പ്)
ഇതിനൊരു മറുപടി നല്‍കുവാനായിക്കൊണ്ട്, ഒരു വിശദീകരണം നല്‍കുവാനായിക്കൊണ്ട് ഇങ്ങനെ പറയേണ്ടിയിരിക്കുന്നു...
സഹോദരന്‍ വിശ്വാസയോഗ്യം എന്ന് വിശേഷിപ്പിക്കുന്നത് വിശ്വാസത്തിന്റെ പുറത്ത് തന്നെയാണോ എന്നറിയുവാനായിക്കൊണ്ട് അത്യധികമായ ആകാംക്ഷ ഉളവായിരിക്കുന്നു. വിശ്വാസയോഗ്യത്തിന്റെ നിര്‍വചനം എന്താണന്നറിയുവാനായിക്കൊണ്ട് അത്യധികമായ ജിജ്ഞാസ അതായത് ക്യൂരിയോസിറ്റി ഉളവായിരിക്കുന്നു. സഹോദരന്‍ വിശദീകരിക്കുമല്ലോ.
സ്ഥലത്തില്ലാതിരുന്ന സഹോദരന്‍ പ്രിസൈഡിങ്ങ് ആപ്പീസറെ വര്‍ത്തമാനങ്ങള്‍ അറിയിച്ചത് കത്ത് വഴിയോ ഫോണ്‍ വഴിയോ ആയിരിക്കണമല്ലോ. സഹോദരന്റെ കയ്യക്ഷരവും ശബ്ദവും കേട്ട ഉടന്‍, കണ്ടയുടന്‍ സഹോദരന്റെ പാര്‍ട്ടിയേതെന്ന് മനസ്സിലാക്കിയ, പ്രിസൈഡിങ്ങ് ആപ്പീസറുടെ നാമം വാഴ്ത്തപ്പെടട്ടെ. കോണ്‍ഗ്രസ് കയ്യക്ഷരവും കോണ്‍ഗ്രസ് ശബ്ദവും ഉണ്ട് എന്ന ഈ പുതിയ വിവരം അത്യധികമായ ആഹ്ലാദത്തെ പ്രദാനം ചെയ്യുന്നു സഹോദരാ. എങ്കിലും സാത്താന്‍ ഒരു സംശയം മനസ്സില്‍ ഉരുവാക്കുന്നു. പ്രിസൈഡിങ്ങ് ആപ്പീസര്‍ ഒരു നടപടിയും എതിര്‍ക്കാതിരുന്നത് സഹോദരന്റെ പാര്‍ട്ടിക്കാരെ സഹായിക്കാനും ആയിക്കൂടേ? കള്ളവോട്ട് ചെയ്തെന്നു ഉറപ്പുണ്ടായിരുന്നുവെങ്കില്‍ സഹോദരന്റെ ആളുകള്‍ക്ക് ചലഞ്ച് ചെയ്യാമായിരുന്നില്ലേ സഹോദരാ?
ബൂത്തില്‍ ഇരിക്കുവാന്‍ സഹോദരന്റെ പാര്‍ട്ടിക്കാര്‍ക്ക് ഇപ്പോഴും ആളുകള്‍ ഉണ്ട് എന്നത് സന്തോഷമുളവാക്കുന്ന കാര്യം തന്നെ. തിരുവനന്തപുരം തിരുവനന്തപുരം എന്ന് പേരായ ഒരു സ്ഥലത്ത് ശശിസഹോദരന്‍ ശശിസഹോദരന്‍ എന്നു പേരായ ഒരു സഹോദരന്‍ കയ്യിലെ കാശുമുടക്കി ഏജന്‍സിയില്‍ നിന്നും ആളെ വെച്ചാണ് സ്ലിപ്പുകള്‍ നല്‍കിയതും ബൂത്തില്‍ ഇരുത്തിയതും എന്ന വര്‍ത്തമാനം വായിക്കുകയുണ്ടായി. അങ്ങിനെയല്ലാതെയും ഉണ്ട് എന്നത് വിശ്വാസയോഗ്യമായ വിവരം തന്നെ എന്ന് കരുതുന്നു. ആ ശശി സഹോദരന്‍ വിജയത്തെ പ്രാപിക്കുകയാല്‍ മുടക്കിയ ധനം തിരിച്ചു പിടിക്കാനായിക്കൊണ്ട് കഴിയും എന്നതും സന്തോഷമുളവാക്കുന്ന വര്‍ത്തമാനം തന്നെ.
സഹോദരന്‍ എഴുതാമെന്ന് ഉറപ്പ് നല്‍കിയ പോസ്റ്റ് വരാത്തതില്‍ ഖേദിക്കുന്നു. എങ്കിലും രഹസ്യസ്വഭാവമുള്ള ലിസ്റ്റുകള്‍ വേണമെന്ന് വാശി പിടിക്കുന്നത് എത്രമാത്രം ശരിയാണെന്ന കാര്യത്തില്‍ സന്ദേഹം നിലനില്‍ക്കുന്നു സഹോദരാ. ആ ലിസ്റ്റ് പുറത്താവുകയാണെങ്കില്‍ കോണ്‍ഗ്രസിനു വോട്ട് ചെയ്ത സഹോദരങ്ങളെ സാത്താന്റെ സന്തതികളായ മാര്‍ക്സിസ്റ്റുകാര്‍ ആക്രമിക്കുകയില്ലേ സഹോദരാ? അനാവശ്യകാര്യങ്ങള്‍ പുറത്താക്കുക വഴി സ്വന്തക്കാരെ ദ്രോഹിക്കുന്നത് ശരിയാണോ സഹോദരാ? നിന്നെപ്പോലെ നിന്റെ അയല്‍വോട്ടറെയും സ്നേഹിക്കുക എന്നല്ലേ സഹോദരാ പ്രമാണം?
ആ സഹോദരന്‍ ഇവ്വിധം തുടരുകയുണ്ടായി....
സുധീരന്‍ ആലപ്പുഴയില്‍ തോറ്റ ലോക്സഭാ ഇലക്ഷനില്‍ ഒരേ പെണ്‍കുട്ടിതന്നെ(കമ്യൂണിസ്റ്റു പാര്‍ട്ടി) ഒരു നാലഞ്ചുവോട്ടെങ്കിലും ചെയ്തതു കണ്ടൂ എന്ന് എന്റെ ഒരു സഹപാഠി അവകാശപ്പെട്ടിട്ടൂണ്ട്.(വിശ്വാസയോഗ്യം,എന്നോടു കള്ളം പറയണ്ട കാര്യം അവര്‍ക്കില്ല.)
ഇതിനൊരു മറുപടി നല്‍കുവാനായിക്കൊണ്ട്, ഒരു വിശദീകരണം നല്‍കുവാനായിക്കൊണ്ട് ഇങ്ങനെ പറയേണ്ടിയിരിക്കുന്നു...
സഹോദരികള്‍ പറഞ്ഞാല്‍ വിശ്വസിക്കാത്തവന്‍ സഹോദപട്ടത്തിനു അര്‍ഹനല്ല എന്നത് സത്യം തന്നെ സഹോദരാ. എങ്കിലും നാലഞ്ച് എന്നു പറയുമ്പോള്‍ നാലോ അഞ്ചോ എന്ന് ചില അവിശ്വാസികള്‍ ചോദിക്കുകയാണെങ്കിന്‍ എന്ത് മറുപടി പറയും സഹോദരാ? നാലഞ്ച് ഇരുപതായിക്കൂടേ സഹോദരാ? ഇടതുപക്ഷക്കാരിയാകയാല്‍ ആ സഹോദരിയെ കുടിക്കുന്ന വെള്ളത്തില്‍ വിശ്വസിക്കാന്‍ കൊള്ളില്ല സഹോദരാ. ഇരുപത് കള്ളവോട്ട് ചെയ്തിട്ട് നാല് അഥവാ അഞ്ച് എന്ന് തെറ്റിദ്ധരിപ്പിച്ചതായിരിക്കും സഹോദരാ. പല പെണ്‍കുട്ടികള്‍ അവരുടെ വോട്ട് തന്നെ ചെയ്താല്‍ അതിനെ കള്ളവോട്ട് എന്ന് പറയാന്‍ പറ്റുകയില്ല സഹോദരാ. ‘ഒരേ പെണ്‍കുട്ടി തന്നെ’ എന്ന് സഹോദരന്‍ എടുത്ത് പറയേണ്ട കാര്യമില്ല.
ആ സഹോദരന്‍ ഇവ്വിധവും തുടരുകയുണ്ടായി....
കള്ളവോട്ടു ചെയ്തതിന്റെ കഥകള്‍ ചില പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ വിവരിച്ചിട്ടൂണ്ട്. കയ്യിലെ മഷി തൂത്തുകളയാല്‍ ലായകങ്ങള്‍ വരെ പാര്‍ട്ടി അറേഞ്ച് ചെയ്യാറൂണ്ടത്രെ.(കേട്ടറിവുമാത്രം, വിശ്വാസയോഗ്യമാണോ എന്നറിയില്ല.)
ഇതിനൊരു മറുപടി നല്‍കുവാനായിക്കൊണ്ട്, ഒരു വിശദീകരണം നല്‍കുവാനായിക്കൊണ്ട് ഇങ്ങനെ പറയേണ്ടിയിരിക്കുന്നു...
സഹോദരന്റെ കേട്ടറിവു തന്നെയാണു സഹോദരാ യഥാര്‍ത്ഥ അറിവ്. അതിനു മീതെ ഒരു വിക്കിയും പറക്കില്ല സഹോദരാ. പിണറായിയില്‍ നിന്നുള്ള സഹോദരനായ വിജയന്റെ കമലാ എന്റര്‍പ്രൈസസ് (അതേ സഹോദരാ..പുരാണങ്ങളില്‍ പ്രതിപാദിക്കുന്ന അതേ സിംഗപ്പൂര്‍ കമ്പനി തന്നെ) തങ്ങളുടെ ഫാക്ടറിയില്‍ നിന്ന് പുറത്തിറക്കുന്ന ഉല്പന്നം ഈ ലായകങ്ങള്‍ ആണു സഹോദരാ. ബിനീഷ് കൊടിയേരി എന്ന മറ്റൊരു സഹോദരനാണു സഹോദരാ അതിന്റെ മൊത്തവും ചില്ലറയും ആയ വ്യാപാരത്തിന്റെ നാഥന്‍. തോമസ് ഐസക്ക് എന്ന സഹോദരനാണു സഹോദരാ അതിനാവശ്യമായ ധനകാര്യം കൈകാര്യം ചെയ്യുന്നത്. എം.എ. ബേബി എന്ന സഹോദരനാണു സഹോദരാ ഉല്പാദനത്തിനാവശ്യമായ വിദ്യാഭ്യാസം നല്‍കുന്നത്. പാലോളി മുഹമ്മദ് കുട്ടി എന്ന അല്പം മൂത്ത സഹോദരനാണു സഹോദരാ പ്രാദേശികമായ വില്പനക്ക് കളമൊരുക്കുന്നത്. സ്ഥലത്തില്ലാഞ്ഞിട്ടും മറ്റെല്ലാ കാര്യങ്ങളും അറിയുന്ന സഹോദരന്‍ ഈ വര്‍ത്തമാനങ്ങള്‍ അറിയാതെ പോയത് സാത്താന്റെ കളി തന്നെ. ക്രൈം നന്ദന്‍ എന്ന സഹോദരനും ‘ഭൂമി‘ കുമാരന്‍ എന്ന സഹോദരനും ഇതൊന്നും പറഞ്ഞു തന്നില്ലെ സഹോദരാ?
ഈ ഒരു ടൈമില്, ഈയൊരു അവസരത്തിങ്കല്, ഈയൊരു പ്രത്യേക സ്ഥിതിവിശേഷത്തിങ്കല് വിട പറയുകയാണ്. ഇനിയും ആവശ്യം വരികയാണെങ്കില്, സന്ദര്‍ഭം സംജാതമാകയാണെങ്കില് വീണ്ടും കാണാം സഹോദരാ...
*
ളോഹയും കളസവും ഊരിയിട്ടപ്പോള്‍ ഒന്ന് ഫ്രീ ആയപ്പോള്‍ യെന്തൊരാശ്വാസം...
പിണറായി വിജയന്റെ ‘കൊട്ടാര’ത്തിന്റെ ഫോട്ടോയെന്ന് പറഞ്ഞ് പാറിനടക്കുന്ന പിതൃശൂന്യ ഇമെയിലിന്റെ വകേലൊരു തന്തയാവാനും തൊട്ടിലിലിട്ട് കളിപ്പിക്കാനും ആളുകള്‍ ഉണ്ടെന്നറിഞ്ഞപ്പ പെരുത്ത് സന്തോഷ..ഫോട്ടോവില്‍ കാണണ കോപ്പ് ആരിന്റെയെന്നറിയില്ല. ന്നാലും പിണറായീന്റേതെന്ന് പറഞ്ഞാ നാലാളു പോസ്റ്റിക്കേറും.....അതിന്റെ ലൊക്കേഷം കണ്ടുപിടിക്കാന്‍ മത്സരം വെച്ചാ സന്ദേശം മനസ്സിലാക്കി ചൊറിക്കമന്റുമായി ഒന്നരമുതല്‍ അഞ്ചരവരെയുള്ള ടീംസ് വന്നോളും..
പിന്നെ അരെങ്കിലും എതിര്‍ത്താല്‍ പറയാന്‍ ചില മുന്‍കൂര്‍ ജാമ്യങ്ങള് വേണം..ഞാനും സഖാവാണെന്ന അവകാശവാദം മതിയാകും..തള്ളേ..പണ്ട് നുമ്മയും സഖാവായിരുന്നെന്ന് അവകാശപ്പെടാത്ത ഒരു സംഘപരിവാറിയെയൊ കാങ്കിര്‍സുകാരനെയോ കണ്ടിട്ട് മരിക്കണമെന്ന മോഹം വടികുത്തിപ്പിരിയത്തേ ഉള്ളൂ എന്നാണ് തോന്നുന്നത്.
വരുന്ന ഇമെയിലിലെ പടം ഒരാളുടെ വീടാണെന്ന് പറഞ്ഞ് കിട്ടിയാല്‍ തലയ്ക്ക് വെളിവുള്ളവന്‍ ആദ്യം ചെയ്യേണ്ടത് അത് ശരിയോ എന്ന് ചെക്ക് ചെയ്യുക എന്നതാണ്. “നുമ്മ ബിശ്വസിക്കണില്ലാ, യെന്നാലും ആ ബീടിന്റെ പോട്ടം പോസ്റ്റുകാണെന്ന്“ ജാമ്യനെടുക്കേണ്ടി വരുന്നതിന്റെ കാരണം ശരീരത്തിന്റെ ചില പ്രത്യേകഭാഗങ്ങള്‍ക്ക് ആവശ്യത്തിനുറപ്പില്ല എന്നതാണ്. പത്രങ്ങളും ചാനലുകളും ഇത്രയും കാലമായി കൊട്ടാരത്തിന്റെ ഫോട്ടോ പ്രസിദ്ധീകരിക്കാത്തതെന്തുകൊണ്ട് എന്ന ചോദ്യം സ്വയം ചോദിച്ചാല്‍ മതിയാവും കളി മനസ്സിലാക്കാന്‍. അപ്പോ ഉദ്ദേശ്യം വേറെയാണ്..സത്യം മനസ്സിലാക്കലും മണ്ണാങ്കട്ടയുമൊക്കെ പുകമറ.
ന്യൂസ് അറ്റ് കേരള വ്യക്തമായി അത് പറഞ്ഞിട്ടുണ്ട്...
ഗീബല്സിയന്‍ തന്ത്രം എന്നാല്‍ എന്താണെന്ന് ഇതൊക്കെ കാണുമ്പോഴാണ് മനസ്സിലാകുന്നത്. കൊള്ളാവുന്ന ഏതെങ്കിലും ഒരു വീടിന്റെ പടം എടുത്ത് പിണറായിയുടെയാണെന്ന് പ്രചരിപ്പിക്കുക, പിന്നതിന്റെ മേലെ ചര്‍ച്ച കമന്റുകള്‍ അങ്ങിനെ ആ കാര്യം ജന മനസ്സുകളിലങ്ങ് പ്രതിഷ്ഠിക്കുക.ഇത്തരം തികച്ചും നിരുത്തരവാദപരമായ ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നതിനു മുമ്പ് ചുരുങ്ങിയ പക്ഷം അതിലെന്തെങ്കിലും വാസ്തവം ഉണ്ടോ എന്നു ഒന്നന്വേഷിക്കുന്നത് നന്നായിരുന്നു. ഇതല്ല ഇതിന്റെ പത്തിലൊന്നു വലിപ്പമുള്ള വീടെങ്കിലും പിണറായിക്കുണ്ടായിരുന്നെങ്കില്‍ കൊല്ലാനുപയോഗിച്ച കത്തിയും തൂറാനുപയോഗിച്ച കുണ്ടിയും അന്വേഷിച്ചു നടക്കുന്ന കേരളത്തിലെ മാധ്യമ പിമ്പുകള്‍ അത് എന്നേ ഒന്നാം പേജ് വാര്ത്തയാക്കിയേനേ. പോളിറ്റ്ബ്യൂറോ രേഖ ചോര്ന്നു കിട്ടുന്നു എന്ന് അവകാശപ്പെടുന്നവര്‍ക്കാണോ ഒരു വീടിന്റെ പടം കിട്ടാന്‍ പ്രയാസം.എന്തേ അവരാരും അത് പ്രസിദ്ധീകരിക്കാത്തത്. ദേശാഭിമാനിക്കും കൈരളിക്കും അതിനു പുറകെ പോകെണ്ട കാര്യമില്ല.
നീയൊരു കള്ളനാണെന്ന് ഞാന്‍ പറഞ്ഞാല്‍ നീ തെളിയിച്ചോണം കള്ളനല്ലെന്ന്. ഞാനങ്ങ് പറഞ്ഞിട്ടു പോവും..ക്രൈം നന്ദനും ഭൂമി കുമാരനും എന്റെ കൂടെ ഉള്ളപ്പോള്‍ നീയെത്ര പറഞ്ഞാലും എങ്ങും എത്തില്ല എന്ന അഹങ്കാരം എനിക്കുണ്ടെന്ന് കൂട്ടിക്കോ.
വിശ്വസിക്കുന്ന കാര്യം മാത്രവേ പോസ്റ്റാവൂന്ന് ബ്ലോഗറണ്ണന്‍ കണ്ടീഷന്‍ വെക്കാത്ത സ്ഥിതിക്ക് ആര്‍ക്കും എന്തും പോസ്റ്റ് ചെയ്യാമെന്നായിരിക്കും. സീപീയെമ്മിനെക്കുറിച്ചാവുമ്പോള്‍ പ്രത്യേകിച്ച്..അവരെക്കുറിച്ച് നുണ പറയുന്നതില്‍ കുറ്റബോധത്തിന്റെ ആവശ്യവും ഇല്ലല്ലോ.
അല്ലെങ്കില്‍ പിന്നെ പ്രാഥമികകൃത്യനിര്‍വഹണം പോലും നടത്താതെ രാവിലെ തൊട്ടേ സി.പി.എം വിരുദ്ധത ഛര്‍ദ്ദിക്കുന്ന മറ്റേ അണ്ണനെങ്ങനെ ഒരു അഞ്ച് അഞ്ചര സ്ല്ലീപ്പിംഗ് പിത്സ് അടിക്കാതെ ഉറങ്ങാന്‍ പറ്റും?
കാര്യമറിയണം എന്നുള്ളവര്‍ക്കു വായിക്കാനായി ശതമന്യു പണ്ടേ കാര്യങ്ങളൊക്കെ ഇവിടെ വിശദമായി എഴുതി വെച്ചിട്ടുണ്ട്..
കൂത്തുപറമ്പില്‍നിന്ന് മമ്പറത്തേക്കുള്ള റോഡുവക്കില്‍ ആര്‍ക്കും കാണാവുന്നതാണ് പിണറായി വിജയന്റെ വീട്. ഈ വീടിന് ഒരു കോടിയിലേറെ ചിലവഴിച്ചെന്ന് പ്രചരിപ്പിക്കുന്നവരെ പിണറായിയിലേക്ക് ക്ഷണിക്കട്ടെ. മൂന്ന് നില വീട്. വീടിന്റെ ഓരോ നിലയിലേക്കും കാര്‍ കയറ്റാനുള്ള വഴി, കുളിമുറി വരെ ശീതീകരിച്ചത്, നാല് വിദേശ പട്ടികള്‍.......കാണിച്ചുതരാമോ ഈ പ്രചാരകര്‍? അങ്ങനെയൊന്നുമില്ല, നാട്ടില്‍ ജീവിക്കുന്ന സാധാരണക്കാരുടേത് മാത്രമാണ് പിണറായിയുടെ ജീവിതസാഹചര്യങ്ങളെങ്കിലോ? തിരുവനന്തപുരത്തെ പാര്‍ടി ക്വാര്‍ട്ടേഴ്സില്‍ ഏതൊരു സാധാരണക്കാരനെയും പോലെയാണ് പിണറായിയും ഭാര്യയും ജീവിക്കുന്നത് എന്ന് തെളിയിച്ചാലോ? മാപ്പുപറയുമോ ഈ കുബുദ്ധികള്‍ കേരളത്തോട്.
തള്ളേ...ആരോടിതൊക്കെ പറയണത്..സ്ലീപ്പിംഗ് പിത്സ് അടിച്ചവനെ ഉണര്‍ത്താം..അടിച്ചെന്ന് അഭിനയിച്ച് കിടക്കുന്നവനെ ഉണര്‍ത്തുന്നതെങ്ങനെ?
ഇത്തവണ തലേക്കെട്ട് രണ്ടാണ്..പഴയ വിജയശ്രീന്റെ ‘യൌവനം-വണ്ടിക്കാരി‘ സിലിമേടെ പോലെ..ഇന്റര്‍ബെല്ലു വരെ ഒരു സിലിമാ..ലത് കഴിഞ്ഞാ ബേറൊന്ന്..
ReplyDelete'ആരോടിതൊക്കെ പറയണത്..സ്ലീപ്പിംഗ് പിത്സ് അടിച്ചവനെ ഉണര്‍ത്താം..അടിച്ചെന്ന് അഭിനയിച്ച് കിടക്കുന്നവനെ ഉണര്‍ത്തുന്നതെങ്ങനെ?"
ReplyDeleteതകര്‍പ്പന്‍ ലേഖനം, മേല്‍കോട്ടിയത് നൂറുശതമാനം റൈറ്റ്
പ്രസ്ഥാവനകള്‍ എന്നോടായതുകൊണ്ടും വിശദീകരിയ്ക്കേണ്ടത് എന്റെ ബാധ്യതയായതുകൊണ്ടും മറുപടി.
ReplyDelete“സഹോദരന്റെ ഉള്ളിലെ ഇരുപ്പുവശം പുറത്തേക്ക് വരികയാണെന്നു മനസ്സിലാക്കാന്‍ പോലും സാധിക്കാത്തവണ്ണം സഹോദരന്‍ ഒരു നിഷ്കളങ്കന്‍ ആകുന്നു.”
ഞാന്‍ കോണ്‍ഗ്രസ്സുകാരനെന്നോ കെ.എസ്.യു കാരനെന്നോ ഉള്ള ഇരിപ്പുവശമാണ് പുറത്തുവരുന്നത് എന്നാണു പറഞ്ഞു വരുന്നതെങ്കില്‍ സഹോദരനു തെറ്റി. ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ പാനലിനു കോളേജു തെരഞ്ഞെടുപ്പില്‍ എന്റെ വോട്ടൂകള്‍ ഞാന്‍ സമര്‍പ്പിച്ചിട്ടില്ല.
“സഹോദരന്റെ പാര്‍ട്ടിക്കാര്‍ സ്ഥിരമായി, എല്ലായ്പ്പോഴും, എല്ലാ കാലത്തും മത്സരിക്കുകയും, തെരഞ്ഞെടുപ്പില്‍ നില്‍ക്കുകയും ചെയ്യുന്ന കാമ്പസ് തന്നെയാണ് സഹോദരാ കാരിയവട്ടം”
കാര്യവട്ടം ക്യാമ്പസിന്റെ ചരിത്രമോ ഭൂമിശാസ്ത്രവും എനിയ്ക്കറിയില്ല. പച്ചതൊടുന്നോ എന്നതും എന്റെ വിഷയമല്ല. എന്റെ കെ.എസ്.യു കാരനായ സുഹൃത്തിനു പ്രവര്‍ത്തിയ്ക്കാനാവാത്ത സ്ഥിതി അവിടെ ഉണ്ട് അല്ലെങ്കില്‍ ഉണ്ടായിരുന്നു.
മരത്തലയൊ,
ReplyDeleteതെരെഞ്ഞെടുപ്പെല്ലാം കഴിഞ്ഞു. ഒന്നു കാണണം എന്ന് പറഞ്ഞിരുന്നു :)
ഇതു പിണറായിയുടെ കണ്ണൂരിലെ വീടല്ലാട്ടൊ. അതു കരുതി വേറെ ഏതെലും ലൊക്കേഷനിലെ പിണറായിയുടെതന്നെ വീടല്ലാന്നും പറയാന്‍ കഴിയില്ലാ..... കുറെ അഴിമതി ആരൊപണങ്ങള്‍ എല്ലാം നേരിടുന്ന വ്യക്തിയല്ലെ. ഈ കാശെല്ലാം എവിടെയെങ്കിലും ഇറക്കണ്ടെ? :-)
പിന്നെ ഇതു പിണറായിയുടെ വീടല്ലെന്ന് പറഞ്ഞ് ന്യായീകരിക്കാന്‍ കൊടുത്തിരിക്കുന്ന ലിങ്ക് കൊള്ളാം.
ശതമന്യവും, മനോജും കരഞ്ഞ് പറഞ്ഞിട്ടും വിശ്വസിക്കാത്ത വായനക്കാര്‍.... കാളിദാസനും?
സാധാരണ ഇക്കര്യങ്ങളില്‍ ആള്‍ക്ക് സംശയം ഉണ്ടാവാന്‍ സാധ്യത ഇല്ലാത്തതയാണല്ലൊ. ഇതീപ്പൊ പിണറായിയിയുടെ കാര്യമായതു കൊണ്ടാവും. അല്ലെ?
"രണ്ടു കൂട്ടരും കള്ളവോട്ട് ചെയ്യുന്നുവെങ്കില്‍, അതിലൊരുത്തന്റെ കാര്യം മാത്രം എപ്പോഴും പറയുന്നത് മനഃസാക്ഷിക്കു നിരക്കുന്ന പ്രവൃത്തിയാണോ? "
ReplyDeleteകോണ്‍ഗ്രസ് കള്ളവോട്ട് ചെയ്യുന്നില്ല എന്നല്ല സി.പി.എം കള്ളവോട്ടു ചെയ്യുന്നുണ്ട് എന്നതാണ് എന്റെ പോയിന്റ്.
കമ്യൂണിസ്റ്റു പാര്‍ട്ടി കള്ളവോട്ടൂ ചെയ്യിയ്ക്കുന്നതിന്റെ തെളിവുകള്‍, സാക്ഷി മൊഴികള്‍ എനിയ്ക്ക് ലഭ്യമാണ്. അതുകൊണ്ട് കമ്യൂണിസ്റ്റുപാര്‍ട്ടി കള്ളവോട്ടൂ ചെയ്യിയ്ക്കും എന്നു പറയാന്‍ എനിയ്ക്കു കഴിയും.
അതേ സമയം കോണ്‍ഗ്രസ്സ് കള്ളവോട്ടൂ ചെയ്തു എന്നതിന് എന്റെ കയ്യില്‍ തെളിവുകളില്ല, വ്യക്തിപരമായി അറിയാവുന്നവരുടെ വിശ്വാസയോഗ്യമായ മൊഴികളില്ല. അതുകൊണ്ടൂ തന്നെ കോണ്‍ഗ്രസ്സ് കള്ളവോട്ടു ചെയ്യിച്ചു എന്ന്‍ എനിയ്ക്ക് അരോപിയ്ക്കാനാവില്ല. അതുകൊണ്ടു തന്നെയാണ് ഞാന്‍ കോണ്‍ഗ്രസ്സ് കള്ളവോട്ടൂ ചെയ്തില്ല എന്നത് എന്റെ പോയിന്റ് അവാത്തത്.
കമ്യൂണിസ്റ്റു പാര്‍ട്ടി കള്ളവോട്ടു ചെയ്തു എന്നത് എനിയ്ക്ക് അറിയാവുന്നകാര്യമാണ്. എന്റെ മണ്ഢലത്തില്‍ തന്നെ തവണ അതു സംഭവിച്ചു എന്ന് എനിയ്ക്കറിയാം. വിശ്വാസയോഗ്യമായ കേട്ടറിവുകള്‍. വോട്ടു ചെയ്യാന്‍ പോയിട്ട് നേരത്തേ തന്നെ ആരോ വോട്ടു ചെയ്തുപോയതിനാല്‍ വോട്ടു ചെയ്യാനാവാതെ തിരുച്ചുവന്നവരുടെ കഥകള്‍.
ഇവരുടെയൊക്കെ പേരുവിവരങ്ങള്‍ തരാനും എനിയ്ക്കു കഴിയും. കഴിഞ്ഞതവണ എന്റെ പേരില്‍ കള്ളവോട്ടു ചെയ്തതിനെ ചോദ്യം ചെയ്തതിനു മര്‍ദ്ദനത്തിനു വിധേയരായവരുടെ പേരും അഡ്രസ്സും അടക്കം. പക്ഷേ അവരെയൊന്നും വെറുതെ ഇതിലേയ്ക്ക് വലിച്ചിഴയ്ക്കാന്‍ താത്പര്യമില്ലാത്തതിനാല്‍ ഞാന്‍ അതു ചെയ്യില്ല.
പിണറായീയുടെ വീടിന്റെ കാര്യം. പിണറായിയുടെ വീട് എന്നു പറഞ്ഞു പ്രചരിപ്പിയ്ക്കുന്നവര്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ വീടും പ്രചരിപ്പിയ്ക്കുന്നുണ്ട് എന്നു മാത്രം പറയുന്നു. ഇനിയിപ്പോ സച്ചിന്‍ തെണ്ടുല്‍ക്കറും കമ്യൂണിസ്റ്റാണോ ആവോ.
ReplyDelete"സ്ഥലത്തില്ലാതിരുന്ന സഹോദരന്‍ പ്രിസൈഡിങ്ങ് ആപ്പീസറെ വര്‍ത്തമാനങ്ങള്‍ അറിയിച്ചത് കത്ത് വഴിയോ ഫോണ്‍ വഴിയോ ആയിരിക്കണമല്ലോ."
ReplyDeleteഞാന്‍ സ്ഥലത്തില്ല എന്ന് കമ്യൂണിസ്റ്റു പാര്‍ട്ടിക്കാരെയും കോണ്‍ഗ്രസ്സു പാര്‍ട്ടിക്കാരെയും അറിയീച്ചിരുന്നു. പ്രിസൈഡിംഗ് ഓഫീസറോട് അറിയീച്ചത് എന്റെ അച്ഛന്‍ ആണ്.
“കള്ളവോട്ട് ചെയ്തെന്നു ഉറപ്പുണ്ടായിരുന്നുവെങ്കില്‍ സഹോദരന്റെ ആളുകള്‍ക്ക് ചലഞ്ച് ചെയ്യാമായിരുന്നില്ലേ സഹോദരാ?”
അതിനാണല്ലോ കോണ്‍ഗ്രസ്സിന്റെ ബൂത്ത് ഏജന്റിനു മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്.
"സഹോദരന്‍ എഴുതാമെന്ന് ഉറപ്പ് നല്‍കിയ പോസ്റ്റ് വരാത്തതില്‍ ഖേദിക്കുന്നു. എങ്കിലും രഹസ്യസ്വഭാവമുള്ള ലിസ്റ്റുകള്‍ വേണമെന്ന് വാശി പിടിക്കുന്നത് എത്രമാത്രം ശരിയാണെന്ന കാര്യത്തില്‍ സന്ദേഹം നിലനില്‍ക്കുന്നു സഹോദരാ. "
ReplyDeleteപോസ്റ്റിടാമെന്ന് ഞാന്‍ ഉറപ്പു പറഞ്ഞിട്ടില്ല. പോസ്റ്റിടണമെങ്കില്‍ എന്റെ നിലപാടിനെ പഴുതുകളില്ലാതെ തെളിയിയ്ക്കാന്‍ ആവശ്യമായ രേഖകള്‍ വേണം.
1. എന്റെ മണ്ഢലത്തില്‍ ആരുടെയൊക്കെ വോട്ടു രേഖപ്പെടുത്തി എന്നതിനു പ്രിസൈഡിംഗ് ഓഫീസര്‍ തയ്യാറാക്കിയ കയ്യിലുള്ള ലിസ്റ്റ്.
കോടതിവഴിയല്ലാതെ അതുകിട്ടാന്‍ സാധ്യതയില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്.
2. ഞാന്‍ വോട്ടെടുപ്പു ദിവസം സ്ഥലത്തില്ലായിരുന്നു എന്നതിനുള്ള തെളിവ്. ഞാന്‍ ജോലി ചെയ്യുന്ന കമ്പിനിയില്‍ നിന്നും അന്നെ ദിവസം ഞാന്‍ ജോലിക്കെത്തിയിരുന്നു എന്നു കാണിയ്ക്കുന്ന സര്‍ട്ടിഫിക്കറ്റ്.
3. കള്ളവോട്ടൂ ചെയ്തു എന്ന് ആരോപിയ്ക്കുന്നവരുടെ മൊഴികള്‍
ഇതില്‍ രണ്ടും മൂന്നും എനിയ്ക്ക് സംഘടിപ്പിയ്ക്കാന്‍ കഴിയും. ഒന്നാമത്തേതുകിട്ടാത് അത് രണ്ടും ആരോപണങ്ങള്‍ മാത്രമായി അവശേഷിയ്ക്കും. ഒന്നാമത്തെ ലിസ്റ്റില്‍ എന്റെ പേരുണ്ടെങ്കില്‍ എന്റെ പേരില്‍ കള്ളവോട്ടൂ ചെയ്തു എന്ന് എനിയ്ക്കു തെളിയിയ്ക്കാന്‍ കഴിയും.
ഒരു ബൂത്തില്‍ വോട്ടു ചെയ്യാന്‍ ആരൊക്കെ എത്തി എന്നത് രഹസ്യമല്ല. ഇതിനു സമാനമായ ലിസ്റ്റ് പാര്‍ട്ടിക്കാരുടെ ബൂത്ത് ഏജന്റിന്റെ കയ്യിലുണ്ടാവും. അത് ആധികാരികമായ രേഖയല്ലാത്തതിനാലാണ് പ്രിസൈഡിംഗ് ഓഫീസറുടെ രേഖയെ ആശ്രയിക്കേണ്ടീവരുന്നത്
പാഞ്ഞിരിപ്പാടാ.. ഒരു ചൊല്ലുണ്ട് ----------യ മാട് വെയിലു കായുന്ന പോലെ എന്ന്. തന്റെ സ്ഥിതി ഇപ്പോൾ അതാണ്. പിന്നിലൂടെ മുളച്ച ആലിന്റെ തണലിൽ ഇരുന്ന് ചെന്നിത്തലയുടെ മുഷിഞ്ഞ ജുബ്ബയ്ക്ക് കഞ്ഞി മുക്കുന്ന തന്നെ പോലെ ഉള്ള കൊണാപ്പന്മാർക്ക് പോകാൻ പറ്റിയ ഒരു സ്ഥലം ഉണ്ട്. തന്റെ പാർട്ടി ഭരിക്കുന്ന മഹാരാഷ്ട്രയിൽ. അവിടെ ചെന്ന് അങ്കിൾ ജോലി ചെയ്യ്. അതാണ് തനിക്ക് പറ്റിയ പണി.
ReplyDeleteപോസ്റ്റിൽ പ്രതിപാദിക്കുന്ന വിഷയത്തെ പറ്റി അവലോകന പോസ്റ്റ് ഇട്ട് അവിടെ വരുന്ന കമന്റുകൾ കണ്ട് ഭോഗസുഖം അനുഭവിക്കുന്ന സ്വബുദ്ധി നഷ്ടപ്പെട്ട സെൽഫ് പ്രൊക്ലൈംഡ് മുൻ കമ്മ്യൂണിസ്റ്റിനു സ്വന്തം പിതാവിനെ കണ്ടാലും ഇതേ സംശയം ഉണ്ടാകും”ഇത് എന്റെ ജനിയിതാവ് തന്നോ അതോ അയലത്തെ തെങ്ങു ചെത്തുകാരനോ” എന്ന്. പറഞ്ഞിട്ട് കാര്യമില്ല. വിത്ത് ഗുണം പത്ത് ഗുണം.
അല്ല ഈ നോജുവിന്റെ നാട്ടിൽ ഇങ്ങേരെ അറിയുന്ന ഒരു കോൺഗ്രസ്സുകാരൻ പോലും ഇല്ലേ? അല്ലെങ്കിൽ ഒരു പള്ളിക്കമ്മിറ്റി മെംബെർ എങ്കിലും കാണാതിരിക്കുമോ? പള്ളിയുടെ വാത്സല്യ പുത്രനായ നോജുവിന്റെ പേരിൽ കള്ള വോട്ട് ചെയ്യാൻ വന്നവനെ പീടിക്കാൻ കഴിഞ്ഞില്ലേ? വോട്ടേർസ് ലിസ്റ്റിൽ പടം ഒക്കെ വരുന്നതിനു മുൻപിലത്തെ കാലത്ത് നൊജുവിനു വോട്ട് ഒണ്ടായിരുന്നോ?കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലാലൊ
ReplyDeleteഅപ്പോ സച്ചിൻ ടെണ്ടൂൽക്കർ ആണല്ലെ നോജുവിന്റെ വോട്ട് ചെയ്തത്? കൊള്ളാമല്ലൊ
“പണ്ട് നുമ്മയും സഖാവായിരുന്നെന്ന് അവകാശപ്പെടാത്ത ഒരു സംഘപരിവാറിയെയൊ കാങ്കിര്‍സുകാരനെയോ കണ്ടിട്ട് മരിക്കണമെന്ന മോഹം വടികുത്തിപ്പിരിയത്തേ ഉള്ളൂ എന്നാണ് തോന്നുന്നത്.“
ReplyDeleteഅതിന് കാങ്കിര്‍സുകാര്‍ എവിടെ? കാങ്കിര്‍സിന് കൊയലൂത്ത് നടത്തുന്നോരോട് എന്തെലും കാങ്കിര്‍സിനെപ്പറ്റി ചോയിച്ചാല്‍ അവര് പറയും നമ്മള് കാങ്കീര്‍സ് അല്ലാന്ന്.
മരത്തലയാ
ReplyDeleteപിണറായീന്റെ കൊട്ടാരത്തെക്കുറിച്ചു വന്ന പോസ്റ്റില്‍ ഞാന്‍ ഇട്ട കമന്റ് ഇവിടെ ഞെക്കി കാണുക
ഓരോ കാലത്തും ഓരോന്നല്ലേ ജീവി ഫാഷന്‍. നുമ്മ പണ്ട് കമ്യൂണിസ്റ്റായീനൂ..ഇപ്പോം നുമ്മക്കു പറ്റിയകമ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടോ.. ഒക്കെ അഴിമതിയാന്നേ..ആ കാണ്ങ്രസ്സുകാരെക്കണ്ടില്ലയോ തങ്കപ്പെട്ട മനൂസേര്. ഇനി അവരെ ഉള്ളൂ വിപ്ലവം നടത്താന്‍ എന്നു പറയുന്നതാണല്ലോ ഇക്കാലത്തെ ഒരു ഫാഷന്‍. അങ്ങിനെ കമ്യൂണിസം അരച്ചു കലക്കി കുടിച്ച് എന്ന ഭാവവും സകല കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോടും പരമപുച്ഛവുമുള്ളവനാണ് ഇക്കാലത്തെ മാത്രുകാ കമ്യൂണിസ്റ്റ്. അവരങ്ങിനെയൊന്നും പുറത്തിറങ്ങില്ല. ഇന്‍ക്വിലാബ് സിന്ദാബാദ് എന്നൊരിക്കല്‍ പോലും ഉറക്കെവിളിച്ചിട്ടുണ്ടായിരിക്കില്ല. ഒരു പോസ്റ്ററുപോലും ഒട്ടിച്ചിട്ടുണ്ടായിരിക്കില്ല. പക്ഷെ കേരളത്തിലെയും ലോകത്തിലേയും തന്നെ കമ്യൂണിസം മുഴുവന്‍ ഇവരിലൂടെയാണ് ഉണ്ടായതെന്നാണ് വെപ്പ്. കുറെ മുന്‍കമ്യൂണിസ്റ്റുകള്‍.. നാണമില്ലേ ഇവര്‍ക്കൊക്കെ.
ReplyDeletea)"കോണ്‍ഗ്രസ് കള്ളവോട്ട് ചെയ്യുന്നില്ല എന്നല്ല !!! ??? (Note the POINT)
ReplyDeleteb)"കമ്യൂണിസ്റ്റു പാര്‍ട്ടി കള്ളവോട്ടൂ ചെയ്യിയ്ക്കുന്നതിന്റെ തെളിവുകള്‍,സാക്ഷി മൊഴികള്‍ എനിയ്ക്ക് ലഭ്യമാണ്."
c)"അതേ സമയം കോണ്‍ഗ്രസ്സ് കള്ളവോട്ടൂ ചെയ്തു എന്നതിന് എന്റെ കയ്യില്‍ തെളിവുകളില്ല,..."
1)എന്റെ ഇടത്തെ കയ്യില്‍ അഞ്ചു വിരലുകളില്ല എന്നല്ല..
2)വലത്തേ കയ്യില് അഞ്ചു വിരലുകള്‍ ഉണ്ട് എന്നതിന് തെളിവുണ്ട്.വലത്തേ കണ്ണിനു കാഴ്ച ശക്തി ഉണ്ട്
3)അതെ സമയം ഇടത്തെ കയ്യില്‍ വിരല്കളുണ്ട് എന്നതിന് തെളിവില്ല,കാരണം ഇടത്തെ കണ്ണിനു കാഴ്ച ഇല്ല, വലത്തേ മൊട്ട കണ്ണ് തിരിച്ചു ഇടത്തോട്ടു നോക്കാരുമില്ല .
സ്വന്തം മനസാക്ഷിയെ കൂടി വന്ചിക്കുമ്പോള്‍ എത്രര്‍ത്തോളം ഉരുളണം എന്റെ കുന്തിരിക്കൊസ്തു പുണ്യാളാ.
നാളെ ഈ പടവും വച്ച് വീരനും നന്ദനും വാര്‍ത്ത പടക്കും.
ReplyDeleteവിരുതാ,
ReplyDeleteമേല്‍പറഞ്ഞ "അങ്കിള്‍" പണിയാണൊ "വിരുതന്റെ" വീട്ടുകാരു ചെയ്യുന്നത്. ഒന്നു ... തരുമൊ?
പിന്നെ മരത്തലയനിട്ട കമന്റിനു മറുപടി പറയാന്‍ താങ്കളെ ആരാണാവൊ ഏര്‍പ്പാടാക്കിയത്? അതും മേല്‍ വിവരിച്ച അതെ അസുഖമാണൊ?”ഇത് എന്റെ ജനിയിതാവ് തന്നോ അതോ അയലത്തെ തെങ്ങു ചെത്തുകാരനോ” എന്നുള്ളതു?
മരത്തലയാ,
ReplyDeleteകമന്റിലെ ഭാഷ അതിരുകടന്നെങ്കില്‍ ഡെലിറ്റുക. വിരുതന്റെ പ്രോഫൈല്‍ ഇപ്പോളാണു ശ്രദ്ധിച്ചതു. മറ്റുള്ളവരെ ചീത്തവിളിക്കാന്‍ മാത്രമായ ഒരെണ്ണം.
സഹോദരന്റെ പൊള്ളത്തരം തുറന്ന് കാണിച്ചതിന് നന്ദി. യെവന്‍ കാങ്കിറസ്സ് ആണെന്നല്ലേ കരുതിയത്. നിഷ്പഷ്ഷന്‍ ആണെന്ന് ഇപ്പോഴല്ലേ മനസ്സിലായത്.
ReplyDelete@സഹോദരന്‍,
ഒന്നും രണ്ടും മൂന്നുമൊക്കെ ശരിയായി കോടതിയില്‍ കേസുമായി EVM ഡീകോഡ് ചെയ്യുമ്പോഴായിരിക്കും സഹോദരന്റെ വോട്ട് കാങ്കിറസ്സ്സ്കാര് തന്നെയാണ് ചെയ്തതെന്ന് മനസ്സിലാകുന്നത്. അപ്പോള്‍ ഉരുളാനുള്ള ന്യായം ഇപ്പോഴേ കണ്ടുപിടിച്ചോ? [വെറുതെ ബ്ലോഗ്ഗില്‍ കിടന്ന് വെല്ലുവിളിക്കുവാനല്ലാതെ കോടതിയില്‍ പോയി ഇതൊക്കെ ചോദിക്കാനും തെളിയിക്കുവാനുമുള്ള ചങ്കൂറ്റം നിങ്ങള്‍ക്കുണ്ടോ (നിങ്ങള്‍ എന്നുദ്ദേശിച്ചത് ജോജുവിനെ മാത്രമല്ല) ]
കേസുനടത്തുവാന്‍ തയ്യാറുള്ള ഏതെങ്കിലും കമ്യൂണിസ്റ്റുകാര്‍ മുന്‍പോട്ടുവരുക. സാക്ഷികളെയും ഞാന്‍ പരിചയപ്പെടുത്തിത്തരാം. ഞാന്‍ അന്നു മണ്ഡലത്തില്‍ ഇല്ലായിരുന്നു എന്നും ബാംഗളൂരില്‍ ആയിരുന്നു ഉണ്ടായിരുന്നത് എന്നതിനും ഉള്ള തെളിവു ഞാന്‍ തരാം. സാങ്കേതികമായി ഒന്നാമത്തെ രേഖമാത്രം എനിയ്ക്കു സംഘടിപ്പിയ്ക്കാനാവില്ല.
ReplyDeleteകള്ളവോട്ടു ചെയ്തത് കോണ്‍ഗ്രസ്സുകാരാണോ കമ്യൂണിസ്റ്റുകാരാണോ എന്നത് നമുക്കു കണ്ടു പിടിയ്ക്കാമെന്നേ.
കമ്യൂണിസ്റ്റുക്കാര്‍ക്കു മാത്രമല്ല കോണ്‍ഗ്രസ്സുകാര്‍ക്കും ബിജെപി കാര്‍ക്കും ഇനി മറ്റേതെങ്കിലുമൊരു ജനാധിപത്യവിശ്വാസിയ്ക്കും മുന്‍പോട്ടുവരാം.
ReplyDeleteചുമ്മാതിരിയ്ക്കട്ടെ പ്രമോദിന്റെ ഒരു കവിത.
ReplyDeleteതെരഞ്ഞെടുപ്പ്
അമ്പത്തിമൂന്നു ദിവസം മുമ്പു മരിച്ച
അമ്പുവേട്ടന്റെ വോട്ടു ചെയ്തതിനു ശേഷം
ഞാന്‍
സംതൃപ്തിയോടെ പാടി
"ഇല്ലാ നിങ്ങള്‍ മരിച്ചിട്ടില്ല
ജീവിക്കുന്നൂ ഞങ്ങളിലൂടെ"
------------------
(2001)
http://pramaadam.blogspot.com/2007/03/blog-post_6326.html
ചില കവിതകളിലൂടെ കടന്നുപോയപ്പോല്‍ കിട്ടിയതു മറ്റു ചില വിവരങ്ങളാണ്.
ReplyDeleteഅരിവാള്‍ ചുറ്റിക നക്ഷത്രം എന്ന ചിഹ്നത്തില്‍ കള്ളവോട്ടു് ചെയ്യാന്‍ ചിലരെ ഞാനും സഹായിച്ചിട്ടുണ്ടു്. ഒരു പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരേ ബൂത്തില്‍ ഇരുപതു് കള്ളവോട്ടു് ചെയ്ത ഒരാളെ എനിക്കു് നേരിട്ടറിയാം. ആളിപ്പോള്‍ പാര്‍ട്ടിക്കു് പുറത്താണു്. ജനാധിപത്യ വോട്ടു് എന്നാണു് കള്ളവോട്ടിനുള്ള വിളിപ്പേരു്. ജനാധിപത്യം വിജയിപ്പിക്കാന്‍ ചെയ്യുന്ന 'ത്യാഗം' എന്ന മട്ടിലാണു് അതു് ചെയ്യുന്നതു്.
(Sebin Abraham Jacob said...17 March 2008 16:27)
(സെബിന്റെ കമന്റും പ്രമോദിന്റെ കവിതയും ചേര്‍ക്കേണ്ടി വന്നത് ഇവിടുത്തെ വിഷയം കള്ളവോട്ട് ആയതുകൊണ്ടു മാത്രമാണ്. അന്‍വര്‍ അലിയുടെ കവിതയില്‍ നിന്ന് ചില കവിതാ ചര്‍ച്ചകളിലൂടെ അങ്ങനെ പോയപ്പോള്‍ കിട്ടീയത്...)
ജോജുവിനോടൊരു ചോദ്യം
ReplyDeleteഎന്റെ അറിവ് ശരിയാണെങ്കില്‍ ജോജു വര്‍ഷങ്ങളായി നാട്ടിലല്ല. അപ്പോള്‍ നാട്ടില്‍ വോട്ടുണ്ടാവുന്നതെങ്ങനെ. ആറു മാസത്തില്‍ കൂടുതല്‍ നാട്ടിലില്ലെങ്കില്‍ വോട്ട് ഇല്ലാണ്ടാവൂല്ലേ? ഇല്ലാതാകാതിരിക്കാന്‍ എന്തു കള്ളത്തരമാണ് ജോജു ചെയ്തത്?
പിന്നെ കള്ള വോട്ട് ചെയ്തത് കമ്യൂണിസ്റ്റുകാര്‍ തന്നെ എന്ന് എങ്ങനെ ഉറപ്പിച്ചു? ആ തല്ലു കൊണ്ട ഏജന്റാരാണ്, ഒന്നന്വേഷിക്കാലോ?പേരും ബൂത്തും സ്ഥലവും ഒക്കെ ഒന്ന് പറയണേ..
This comment has been removed by the author.
ReplyDeleteജോജു
ReplyDeleteചുമ്മാ എന്തെങ്കിലും വിളിച്ച് പറയാതെ
രാഷ്ട്രീയ അഭിപ്രായ വ്യത്യാസം ഉണ്ടാകാം പക്ഷെ കണ്ണടച്ച് ഇരുട്ടാക്കുന്നതും കാടടച്ച് വെടി വെയ്ക്കുന്നതും വായനക്കാരിൽ പുച്ഛമേ ഉണ്ടാക്കു
പ്രമോദേട്ടാ...
ReplyDeleteഇതു രാഷ്ട്രീയ അഭിപ്രായവ്യത്യാസത്തിന്റെ പ്രശ്നമല്ല. രാഷ്ട്രീയ സദാചാരത്തിന്റെ പ്രശ്നമാണ്. ഇത് എന്റെ കമന്റിന്റെ അടിസ്ഥാനമാക്കി വന്ന ഒരു പോസ്റ്റാണ്. ഞാന്‍ ആദ്യമേ പറഞ്ഞല്ലോ കോണ്‍ഗ്രസ്സ് കള്ളവോട്ടു ചെയ്തിട്ടില്ലന്നോ ചെയ്യുകയില്ലെന്നോ സ്ഥാപിയ്ക്കുക എന്റെ ലക്ഷ്യമല്ലെന്ന്. കാരണം കോണ്‍ഗ്രസ് കള്ളവോട്ട് ചെയ്തില്ല എന്നു പറയാന്‍ എന്റെ കയ്യില്‍ തെളിവുകളില്ല. കോണ്‍ഗ്രസ്സിനു കായികബലമുള്ള സ്ഥലത്ത് തീര്‍ച്ചയായും അതു സംഭവിയ്ക്കാനുള്ള സാധ്യതയുണ്ടെന്നു ഞാന്‍ വിശ്വസിയ്ക്കുന്നു. സുനിലോ അനിലോ മറ്റോ സുധാകരനുവേണ്ടി ആരോ കള്ളവോട്ടൂ ചെയ്ത കാര്യം പറഞ്ഞിട്ടൂണ്ട്. അത് അവിശ്വസിയ്ക്കേണ്ട കാര്യം എനിയ്ക്കില്ല.
എന്റെ പേരില്‍ കഴിഞ്ഞ ലോക്സഭാ ഇലക്ഷനില്‍ കള്ളവോട്ടൂ ചെയ്യപ്പെട്ടു എന്നത് ഞങ്ങളുടെ ഏരിയായിലെങ്കിലും അറിവുള്ളതാണ്. അത് ഒരു ആരോപണം മാത്രമായി തള്ളിക്കളയാന്‍ സാഹചര്യത്തെളിവുകള്‍ എന്നെ അനുവദിയ്ക്കുന്നില്ല.
അതു പറഞ്ഞു എന്നു മാത്രം.
“പിന്നെ കള്ള വോട്ട് ചെയ്തത് കമ്യൂണിസ്റ്റുകാര്‍ തന്നെ എന്ന് എങ്ങനെ ഉറപ്പിച്ചു? ആ തല്ലു കൊണ്ട ഏജന്റാരാണ്, ഒന്നന്വേഷിക്കാലോ?പേരും ബൂത്തും സ്ഥലവും ഒക്കെ ഒന്ന് പറയണേ..“
ReplyDeleteവ്യക്തിപരമായി എനിയ്ക്കു പരിചയമില്ലാത്ത ഒരാളോട് മറ്റൊരാളുടെ പേരും അഡ്രസും ഫോണ്‍ നമ്പരും ഒക്കെ പറയേണ്ട കാര്യം എനിയ്ക്കില്ലല്ലോ.
തല്ലുകൊണ്ടത് കോണ്‍ഗ്രസ്സിന്റെ ഏജന്റ് ആവുമ്പോള്‍ കള്ളവോട്ടൂ ചെയ്തതും കോണ്‍ഗ്രസ്സാവാനുള്ള സാധ്യത എനിക്കങ്ങോട്ടൂ ദഹിയ്ക്കുന്നില്ല.
അവിടെ കള്ളവോട്ടൂ ചെയ്യാനുള്ള കായിക ബലം കോണ്‍ഗ്രസ്സിനില്ല എന്നത് മറ്റൊരു സത്യം.
ശോ ...ഈ ഭൂതത്തിന്റെ തലയില്‍ എന്തെ ഇങ്ങനത്തെ വിവാദ പോസ്റ്റുകള്‍ വരാത്തെ(മരമണ്ടന്‍ തന്നെ )...അപ്പം വിവാദം വന്നാല്‍ ചേച്ചിമാരും ചേട്ടന്മാരും വന്നു കമെന്റും അല്യോ ...അല്ലെങ്കില്‍ ..ലോ ലവന്റെ പോസ്ടോ .. അത് വായിച്ച്(ചിലപ്പോള്‍ വായിക്കാതെയും )കളയാന്‍ മാത്രേ ഉള്ളു ...അത്രന്നെ അല്യോ .....എന്തായാലും വിവാദങ്ങള്‍ കൊഴുക്കട്ടെ ....നമ്മടെ നാട്ടില്‍ ആകെ പച്ചപിടിക്കുന്ന വ്യവസായം അതാ ..(അയ്യോ ഞാനൊന്നും പറഞ്ഞില്ലാട്ടോ ...ഇനി എല്ലാരും കൂടി നമ്മളെ തല്ലി കൊല്ലാന്‍ വരണ്ട ...ഞാന്‍ എപ്പോളെ സ്ഥലം കാലിയാക്കി )
ReplyDeleteവെറുതെ വളവള അതിസാരം നടത്തുന്നതല്ലാതെ,യുക്തമായി കാര്യങ്ങള്‍ പറയാന്‍ പോലും നോഞുകള്‍ക്ക് സാധിക്കുന്നില്ല.സീപിയേം കള്ളവോട്ട്,എന്നത് എത്രകാലമായി ആവര്‍ത്തിക്കുന്നു. ഇതൊന്നു എന്നെന്നെക്കുമായി തടയണ്ടേ. അല്ല വേണ്ടേ ? കോടതിയില്‍ പോയി ഇത് തെളിയിക്കേണ്ടതും സീപിയേം ആണത്രേ. നാണം,ലജ്ജ,ഉളുപ്പ് ഇതിലൊരു നുള്ള് ഏതെങ്കിലും ഉണ്ടെങ്കില്‍ ഈ രീതിയില്‍ പുലംബുമോ, എന്റെ കൈ ആരെങ്കിലും വെട്ടിയെന്കില്‍ ഞാന്‍ വെറുതെ ഇരിക്കും, വെട്ടിയവന്‍ കോടതിയില്‍ പോയി തെളിയിക്കണമത്രേ ,താന്‍ ആരെയും വെട്ടിയില്ലെന്നു. വന്നു വന്നു തലയ്ക്കു വെളിവില്ലാതായോ. ഈ അവസരത്തില്‍ മറ്റൊരു ബ്ലോഗില്‍ ഇട്ട ഒരു കമെന്റ് ഇവിടെ ആവര്‍ത്തിക്കുന്നു.......
ReplyDeleteഓര്‍മ്മയുണ്ടോ പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് തെരഞ്ഞെടുപ്പ് ഒന്നര വര്ഷം മുമ്പ്. കൊണ്ഗ്രെസ്സിന്റെ,മനോരമ,മാതൃഭൂമി എന്നീ ചെറ്റ വലതു മുഖ്യധാരാമാധമങ്ങള്‍ ഒരു തെരഞ്ഞെടുപ്പ് ക്രമക്കേടിനെ ,സീപിഎമ്മിന്റെ 'ജനാധിപത്യ' ധ്വംസനത്തെ പറ്റി എത്രയോ ദിവസം തുടര്‍ച്ചയായി എഴുതിയിരുന്നു,ചാനല്‍ മുട്ടാളന്മാര്‍ അന്തിചര്‍ച്ച നടത്തിയിരുന്നു.പതിനായിരങ്ങള്‍ ഒന്നുമില്ല, വെറും 400വോട്ടര്‍മാര്‍.
ഈ കമ്മുക്കള്‍ ഇത്രയും വലിയ "ക്രമക്കേട്" നടത്തുമ്പോ വെറും 400 വോട്ടര്‍മാരുള്ള ഒരു സഹകരണ സംഘം തെരഞ്ഞെടുപ്പില് "ക്രമക്കേട്" പിന്നെ "കള്ളവോട്ടു" കോടതിയെ ബോധ്യപ്പെടുത്തി ശിക്ഷ വാങ്ങിക്കൊടുക്കാന്‍ കഴിയുന്നില്ല. എന്തെ ഹൈക്കോടതിയും സുപ്രീം കോടതിയും കേസ് തള്ളി,ആ ജനാധിപത്യ "ധ്വംസകര്' ഇന്ന് അവിടെ ഭരിക്കുന്നു. എന്തെ ഓരോ "കള്ളവോട്ടും" എണ്ണി പറഞ്ഞു കോടതിയില്‍ തെളിയിക്കുന്നില്ല...അപ്പൊ സാധ്യതകള് ഇവയാണ്.
1) ഈ പറയുന്ന ക്രമക്കേട്,'കള്ളവോട്ട്' ഒക്കെ ജനത്തെ പറ്റിക്കാന്‍,വലതു മാധ്യമങ്ങളെ ഉപയോഗിച്ചു കെട്ടിച്ചമക്കുന്നവയാണ് .(അല്ലെങ്കില്‍ ഇന്നേവരെ ഒരു ഇലക്ഷനില്‍ എങ്കിലും കോടതിയില്‍ തെളിയിച്ചു സീപിയെമ്മുകാര്‍ക്ക് ശിക്ഷ വാങ്ങി കൊടുക്കാന്‍ സാധിക്കുമായിരുന്നു)
2)സീപിയെമ്മിന് എന്തോ മാന്ത്രിക ശക്തിയുണ്ട്. അതല്ലെങ്കില്‍ കൊണ്ഗ്രെസ്സുകള്‍ തലയില്‍ ആള് താമസമില്ലാത്ത പൊന്തന്‍മാടകള് ആണ് (മാന്ത്രിക ശക്തിയില്ലെന്കില്‍ സീപിയെമ്മുകാരെ ഇതിനുമെത്രയോ മുമ്പ് "ക്രമക്കേട്" തെളിയിച്ചു അഴിയെണ്ണിക്കാന്‍ സാധിക്കുമായിരുന്നു)
വീണ്ടും പറയട്ടെ,ഈ കണ്ണൂര്‍ "ക്രമക്കേടും' ഒരു ചുക്കും സംഭവിക്കാതെ, യു.ഡി.എഫ് പൂട്ടിവെക്കും.പാവം മന്ധബുദ്ധികളെ പറ്റിക്കാന്‍ കോടതിയില്‍ ഒന്ന് കേറും, പിന്നെ സുധാകരന്റെ കുറെ ആക്ഷന്‍ ഡ്രാമയും.
വീണ്ടും നാടകം അടുത്ത ഇലക്ഷന് പുറത്തെടുക്കും. അതിബുദ്ധിയുള്ള വലതു മാഫ്യങ്ങള് വീണ്ടും പഴയ ചര്ദ്ധി എടുത്തു വീശും. മന്ദബുദ്ധി ജനം വീണ്ടും ജനാധിപത്യം "സംരക്ഷിക്കും".
-------------------------------------------------
നോഞുക്കള് ഇനിയെങ്കിലും ഒന്ന് മനസ്സിലാക്കുക, "കള്ളവോട്ടു" ക്രമക്കേട് ഒക്കെ ഒന്നുകില്‍ കൊണ്ഗ്രെസ്സും നന്നായി, കമ്മ്യൂനിസ്ട്ടുകലെക്കാള്‍,രാജ്യത്ത് ചെയ്യുന്നു, അല്ലെങ്കില്‍ ഇതെല്ലാം വെറും ആരോപണം. ഇതൊന്നുമല്ലെങ്കില്‍, കോടതിയില്‍ പോയി തെളിയിക്കാം, നിയമം പോരെങ്കില്‍ നിയമമുണ്ടാക്കാം, എന്തേ,കൊണ്ഗ്രെസ്സു ദശാബ്ദങ്ങളായി ഭരിച്ചു, ഇപ്പോഴും ഭരിക്കുന്നു,ഇതിനെതിരെ വേണമെങ്കില്‍ പുതിയ നിയമം ഉണ്ടാക്കിക്കൂടാ. ചുരുക്കത്തില്‍ അസുഖവും ഉദ്ദേശ്യവും വേറെ ആണ്.
നോഞുക്കള് അനവരതം പോരാടുക,നിയമത്തിന്റെ മുന്നില്‍ തെളിയിക്കാന്‍,അല്ലെങ്കില്‍ വത്തിക്കാന്‍ സമ്മര്‍ദ്ദത്തില്‍ ഇന്ത്യയില് ഒരു പുതിയ നിയമം നിര്‍മ്മിക്കാന്‍,സോണിയയെക്കൊണ്ട് അങ്ങനെയെങ്കിലും ഗുണമുണ്ടാവട്ടെ.
freeeevoice ന്റെ ഈ കമന്റിനെ എന്താണു പറയേണ്ടത്?
ReplyDeleteകോടതിയില്‍ സിപിഎം തെളിയിയ്ക്കണമെന്നു ഞാന്‍ പറഞ്ഞോ?
പ്രിസൈഡിംഗ് ഓഫീസറുടെ രേഖ കിട്ടുകയായിരുന്നെങ്കില്‍ (വിവരാവകാശത്തിലൂടെ) കുറഞ്ഞപക്ഷം സകലതെളിവുകളോടും കൂടെ ഒരു പോസ്റ്റ് എന്നു മാത്രമായിരുന്നു എന്റെ അവകാശവാദം.
“വെറുതെ ബ്ലോഗ്ഗില്‍ കിടന്ന് വെല്ലുവിളിക്കുവാനല്ലാതെ കോടതിയില്‍ പോയി ഇതൊക്കെ ചോദിക്കാനും തെളിയിക്കുവാനുമുള്ള ചങ്കൂറ്റം നിങ്ങള്‍ക്കുണ്ടോ“ എന്ന ബീഫ് ഫ്രൈയുടെ വെല്ലുവിളിയ്ക്കാണ് ‘കേസുനടത്തുവാന്‍ തയ്യാറുള്ള ഏതെങ്കിലും കമ്യൂണിസ്റ്റുകാര്‍ മുന്‍പോട്ടുവരുക.’ എന്നു ഞാന്‍ പറഞ്ഞത്. ‘കമ്യൂണിസ്റ്റുക്കാര്‍ക്കു മാത്രമല്ല കോണ്‍ഗ്രസ്സുകാര്‍ക്കും ബിജെപി കാര്‍ക്കും ഇനി മറ്റേതെങ്കിലുമൊരു ജനാധിപത്യവിശ്വാസിയ്ക്കും മുന്‍പോട്ടുവരാം’ എന്നും ഞാന്‍ പറഞ്ഞു.
അതുകൊണ്ട് “കോടതിയില്‍ പോയി ഇത് തെളിയിക്കേണ്ടതും സീപിയേം ആണത്രേ” എന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ല.
സിപിഎം കള്ളവോട്ടു ചെയ്തിട്ടൂണ്ട് എന്നതിനു സെബിന്റെ കമന്റു മാത്രം മതി സ്ഥിരീകരണത്തിനു്. ഇനിയിപ്പോള്‍ പ്രമോദിന്റെ കവിത കോണ്‍ഗ്രസ്സിന്റെ കള്ളവോട്ടിനെപ്പറ്റിയാവും.
കമ്യൂണിസ്റ്റു പാര്‍ട്ടി കള്ളവോട്ട് ചെയ്യിയ്ക്കും എന്നത് കേരളത്തില്‍ ഒട്ടു മിക്കവര്‍ക്കും അറിവുള്ളതാണ്. ബൂലോകത്തിനും ദേശാഭിമാനിയ്ക്കും കൈരളി-പീപ്പിളിനും അപ്പുറത്ത് ഒരു ലോകമുണ്ടെന്നും ജനങ്ങള്‍ക്ക് വിവരവും വിദ്യാഭ്യാസവുമുണ്ടെന്നും നേതാക്കന്മാര്‍ വിളമ്പുന്നത് തൊണ്ടതൊടാതെ വിഴുങ്ങുന്ന കാലം കഴിഞ്ഞെന്നും ഒക്കെ ഇവരൊക്കെ എന്നാണു മനസിലാവുക.
ജോജു
ReplyDeleteഈ ബൂലോകം ഒരു പൊതു സ്ഥലമാണ്. ഇവിടെ വന്ന് കമ്യൂണിസ്റ്റുകാര്‍ ചിലരെ ഒക്കെ തല്ലി എന്നൊക്കെപ്പറയുമ്പോള്‍ അതിനുള്ള തെളിവ് കാണിക്കാനുള്ള മര്യാദ കൂടി കാണിക്കണം.
വ്യക്തിപരമായി എനിക്ക് പരിചയമില്ലാത്ത ആളോട് മറ്റൊരാളുടെ ഫോണും നമ്പറും അഡ്രസ്സും നല്‍കേണ്ട കാര്യം എനിക്കില്ലല്ലോ എന്നു പറഞ്ഞ് ഒഴിഞ്ഞ് മാറുന്നത് ഗതികേടല്ലേ? ആക്ഷേപം ഒരു പ്രസ്ഥാനത്തിനെതിരാവുമ്പോള്‍ അത് വസ്തുനിഷ്ഠമായിരിക്കേണ്ടേ? മര്‍ദ്ദനമേറ്റയാള്‍ പരാതി കൊടുത്തോ? പത്രങ്ങളില്‍ റിപ്പോര്‍ട്ട് വന്നോ? ആ പരാതിയുടെ മേല്‍ നടപടികള്‍ ഉണ്ടായോ? സി ഐ റ്റി യു കാരന്‍ കണ്ണുരുട്ടി എന്ന് പറഞ്ഞ് വാര്‍ത്തകള്‍ മെനയുന്നവര്‍ അതൊക്കെ വച്ച് ആര്‍മാദിക്കുമായിരുന്നില്ലേ?
ജോജു എന്തു കള്ളത്തരം കാണിച്ചാണ് നാട്ടിലില്ലാഞ്ഞിട്ടും നാട്ടില്‍ വോട്ട് നിലനിര്‍ത്തുന്നത് എന്നൊന്നറിയിക്കണേ..
ഒരിടത്ത് ജോജു ഇങ്ങനെ പറയുന്നു
ReplyDeleteഇവരുടെയൊക്കെ പേരുവിവരങ്ങള്‍ തരാനും എനിയ്ക്കു കഴിയും. കഴിഞ്ഞതവണ എന്റെ പേരില്‍ കള്ളവോട്ടു ചെയ്തതിനെ ചോദ്യം ചെയ്തതിനു മര്‍ദ്ദനത്തിനു വിധേയരായവരുടെ പേരും അഡ്രസ്സും അടക്കം.
മറ്റൊരിടത്ത് ഇങ്ങനെ
“കള്ളവോട്ട് ചെയ്തെന്നു ഉറപ്പുണ്ടായിരുന്നുവെങ്കില്‍ സഹോദരന്റെ ആളുകള്‍ക്ക് ചലഞ്ച് ചെയ്യാമായിരുന്നില്ലേ സഹോദരാ?”
അതിനാണല്ലോ കോണ്‍ഗ്രസ്സിന്റെ ബൂത്ത് ഏജന്റിനു മര്‍ദ്ദനമേല്‍ക്കേണ്ടി വന്നത്.
ബഹുവചനം ഏകവചനമാകുന്നതു ശ്രദ്ധിക്കുമല്ലോ?
മനോമോഹനാ,
ReplyDeleteമനോമോഹനു ഒരു ബ്ലോഗ്ഗര്‍ പ്രൊഫൈല്‍ ഇല്ല. മനോമോഹന്‍ ആരാണെന്ന് എനിയ്ക്കറിയില്ല. മരത്തലയന്‍ ആരാണെന്ന് എനിയ്ക്കറിയില്ല. ബീഫ് ഫ്രൈ ആരാണെന്ന് എനിയ്ക്കറിയില്ല.
ബൂലോകത്തിനു പുറത്തുള്ള ഒരാളെ, അയാളുടെ സ്വകാര്യതയെ, അയാള്‍ക്ക് ഒരു തരത്തിലും വന്നു മറുപടി പറയാന്‍ സാധ്യതയില്ലാത്ത ഒരു മാധ്യമത്തിലേയ്ക്ക് വലിച്ചിഴയ്ക്കുമ്പോള്‍ ഞാന്‍ പാലിയ്ക്കേണ്ട ചില മര്യാദകളുണ്ട്. അതു ഞാന്‍ പാലിയ്ക്കും. എനിയ്ക്കറിയാവുന്ന (നേരിട്ടല്ലെങ്കിലും) പ്രമോദേട്ടനോ, സെബിനോ, കിരണോ, രാധേയനോമറ്റോ എന്നോട് ആവശ്യപ്പെട്ട് എന്നോട് ഇ-മെയില്‍ വഴി ആവശ്യപ്പെട്ടാന്‍, ഈ വിവരങ്ങള്‍ അതില്‍ പരാമര്‍ശിയ്ക്കപ്പെട്ടവരുടെ അനുവാദത്തോടെയല്ലാതെ പരസ്യപ്പെടുത്തില്ലെന്നു ഉറപ്പു തന്നാല്‍ അവര്‍ക്ക് ഞാന്‍ വിവരങ്ങള്‍ കൊടുക്കും.
അല്ലാതെ ഏതെങ്കിലും ഒരു അനോനി എന്തെങ്കിലും പേരില്‍ വന്നു ചോദിച്ചാല്‍ ഒരാളുടെ പേര് ഒരു പബ്ലിക് ഡൊമൈനിലേയ്ക്ക് ഞാന്‍ കൊടുക്കില്ല.
“ജോജു എന്തു കള്ളത്തരം കാണിച്ചാണ് നാട്ടിലില്ലാഞ്ഞിട്ടും നാട്ടില്‍ വോട്ട് നിലനിര്‍ത്തുന്നത് എന്നൊന്നറിയിക്കണേ...”
കള്ളത്തരമല്ലേ...ഞാന്‍ പുറത്തു പറയണോ.
“മര്‍ദ്ദനത്തിനു വിധേയരായവരുടെ”...
അടികിട്ടിയത് എന്റെ അറിവില്‍ ഒരാള്‍ക്കാണ്. ബൂത്തില്‍ കോണ്‍ഗ്രസ്സിന്റെ ഭാഗത്തുനിന്ന് അപ്പോള്‍ അയാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളോ എന്ന് അറിയില്ല.
നോഞ്ഞു ഇതില്‍ പറഞ്ഞു കുടുങ്ങി,സത്യം അതാണ്. നാട്ടില്‍ ഇല്ലാന്ന് പറയുക,എന്നിട്ട് വോട്ടുണ്ട് എന്ന് പറയുക, എന്ത് കള്ളത്തരം കാണിച്ചാണ് ഇല്ലാത്ത ആള്‍ നാട്ടില് വോട്ടു നിലനിര്‍ത്തുന്നത് എന്നതിന് ഉത്തരം പറയാതിരിക്കുക, ഇനിയിപ്പോ, ഞാന്‍ "പൂര്‍ണമായി" ഇല്ലാതായി എന്ന് പറഞ്ഞില്ലല്ലോ എന്ന് അടുത്ത പടി ഉരുളും.. തല്ലുകൊണ്ടത് ഒരാള്‍ക്ക്, മറ്റൊന്നും അറിയില്ലാന്നു ഏറ്റവും ഒടുവില്‍ ഉരുണ്ട പോലെ..
ReplyDeleteസുഹൃത്തെ,താങ്കളുടെ വോട്ടു (അര്ഹതപ്പെട്ടതെങ്കില് , അല്ല,നാട്ടിലില്ലെന്നു നോജു തന്നെ പറയുന്ന സ്ഥിതിക്ക് 'അര്‍ഹത' ഉണ്ടോ എന്നറിയില്ല) മറ്റാരെങ്കിലും ചെയ്‌താല്‍ അത് കള്ളവോട്ട് ചെയ്തതാണ്, എന്ന് വിശ്വസിക്കുന്നെങ്കില്‍, ചെയ്തവര് ചെയ്തത് വലിയ തെറ്റല്ലേ, അതിനെതിരെ ന്ജോജു ഈ ആറു മാസം കഴിഞ്ഞും എന്തു ചെയ്തു,എന്നാണു ചോദ്യം?ഈ നാട്ടില്‍ നിയമമില്ലേ,കൊണ്ഗ്രെസ്സില്ലേ (!!),സഭയില്ലേ ? കൊടതിയില്ലേ ? കോടതിയെ സമീപിച്ചില്ല,അതിനു മുടന്തന്‍ ന്യായങ്ങള്‍ പറയുന്നു.എങ്കില്‍ നിയമം അപര്യാപ്തമെന്ന് പറയേണ്ടി വരും.എങ്കില്‍ കൊണ്ഗ്രെസ്സ് ഒന്നാംപ്രതി ആകും. അവരാണ്(ഇന്ത്യയിലെ ഏറ്റവും വലിയ കക്ഷി എന്ന നിലയില്‍) നിയമം ഉദ്ധരിക്കാന്‍ തടസ്സം എന്ന് പറയണോ? ഒരു പൌരനു(വിവരവും വിദ്യാഭ്യാസവും,ഉയരവും ഉള്ള ഒത്ത പൌരനല്ലേ നിങ്ങള്‍)വോട്ടു പോലും അടിച്ചു മാറ്റി പോകുന്നുവെങ്കില്‍ എന്നിട്ട് അതിനു വേണ്ടി കോടതി പോകാന്‍ പോലും ആവില്ലെന്ന് വച്ചാല്‍,വെറുതെ ബ്ലോഗില്‍ വന്നു വെറും "അമ്മായി വര്‍ത്താനം" പറയാന്നു വെച്ചാല്‍ ഒന്നുകില്‍ ആ കള്ള വോട്ടു ചെയ്തവര്‍ക്ക് നിങ്ങള്‍ കൂട്ട് നില്‍ക്കുന്നു (ഇനി അവര് കൊണ്ഗ്രെസ്സ് ആണോ) അല്ലെങ്കില്‍ നിങ്ങള്‍ കള്ളം പറയുന്നു,എന്നാണു ഞാന്‍ പറഞ്ഞത്.
ഇനി ദേശാഭിമാനി,കൈരളി,പുറം ലോകവിവരണം കയ്യില്‍ വെച്ചെക്ക്.കാരണം മലയാളികള്‍ നോഞ്ഞു അടക്കം ഇനിയും "വളരാന്‍" ഒരുപാടു കാലം പിടിക്കും. മനോരമയും മാത്രൂമിയും ഒക്കെ മലയാളം എഡിഷന്‍ നിര്‍ത്തി ഇംഗ്ലീഷ് എഡിഷന്‍ തുടങ്ങുമ്പോഴേക്കും നോഞ്ഞു ചുരുങ്ങിയത്, ഇന്ത്യയിലാണോ കേരളം അതല്ല കേരളത്തിലാണോ ഇന്ത്യ എന്നെങ്കിലും "അറിയും". അതു കഴിഞ്ഞല്ലേ "വെളിയിലെ" ലോകം.
ജോജു
ReplyDeleteഇലക്ഷൻ കമ്മീഷന്റെ ഒരു ലിങ്ക് താഴെ കൊടുക്കുന്നു. നോക്കുമല്ലോ?
http://eci.nic.in/eci_main/ECI_voters_guideline_2006.pdf
ഇതിൽ വളരെ വ്യക്തമായി ഇങ്ങനെ നിർവചിച്ചിരിക്കുന്നു
Who can vote?
All citizens of India who are 18 years of age as on 1st January of theyear for which the electoral roll is prepared are entitled to be registered as a voter in the constituency where he or she ordinarily resides.
തുടർന്ന് How to register? എന്ന ഭാഗത്ത് ഇങ്ങനെ പറയുന്നുണ്ട്
It is also expected from you to get
your name deleted from the place where you earlier resided, and get it included at new place in case you have shifted.
അപ്പോൾ കള്ളവോട്ട് ചെയ്യുന്നേ കള്ളവോട്ട് ചെയ്യുന്നേ എന്നു പറഞ്ഞ് മുന്നേ ഓടുന്ന ജോജു ആരായി?
കമ്മ്യൂണിസ്റ്റുകാര്‍ കള്ളവോട്ട് ചെയ്യും എന്നറിയുന്ന ജോജു അവര്‍ക്ക് കള്ളവോട്ട് ചെയ്യാനായി തന്റെ വോട്ട് നാട്ടില്‍ നിലനിര്‍ത്തുമോ? ഇല്ല.
ReplyDeleteപക്ഷെ സഹോദരന്മാരെ, ജോജുവിനു മറ്റുചില കാര്യങ്ങള്‍ കൂടിയറിയാം:
കോണ്‍ഗ്രസ്സുകാര്‍ കള്ളവോട്ട് ചെയ്യാത്തവരല്ല എന്ന് ജോജുവിനു അറിയാം. അതുകൊണ്ട് ആ വോട്ട് അവര്‍ ചെയ്തുകൊള്ളൂം എന്നും അറിയാം.
പിണറായിയുടെ വീടിന്റെ ഫോട്ടോ കിട്ടിയപോലെ കള്ളവോട്ട് ആരു ചെയ്തു എന്നതിന്റെ റിപ്പോര്‍ട്ടും ജോജുവിനു കിട്ടുമെന്നറിയാം.
ഇത്രയും അറിയുമെങ്കില്‍ പിന്നെ ആ വോട്ട് അവിടെ കിടക്കുന്നതില്‍ ഇലക്ഷന്‍ കമ്മീഷന് വല്ല നഷ്ടവുമുണ്ടോ?
ഒരു പാര്‍ട്ടി ആസൂത്രിതമായി കള്ളവോട്ടു ചെയ്തു എന്ന് ആരോപിയ്ക്കുന്ന ഒരാളിന്റെ നേരെ മറ്റൊരാരോപണമുന്നയിച്ച് അയാളുടെ വായടപ്പിച്ച് തടിതപ്പാനുള്ള ശ്രമം നന്നായി!
ReplyDelete(ഇതു തന്നെയാണ് കണ്ണൂരും സംഭവിച്ചത്. കള്ളവോട്ടേര്‍സ് ലിസ്റ്റിനും കള്ള വോട്ടിനും തെളിവു നിരത്തുമ്പോള്‍ മറ്റവരും അങ്ങനെ ചെയ്തു എന്ന് അരോപിയ്ക്കുക. ആരോപണ പ്രത്യാരോപണങ്ങളില്‍ പാര്‍ട്ടിയുടെ തരികിടകള്‍ മറയ്ക്കുക.)
അതു പോട്ടെ, എന്റെ കാര്യത്തിലേയ്ക്ക് വരാം.
1. എനിയ്ക്കു വോട്ടവകാശം ലഭിച്ചതുമുതല്‍ എന്റെ പേര്‍ മണ്ഡലത്തിലെ വോട്ടേര്‍സ് ലിസ്റ്റില്‍ ഉണ്ട്. ഈ ഒരു മണ്ഢലത്തിലെ വോട്ടേര്‍സ് ലിസ്റ്റില്‍ മാത്രമേ എന്റെ പേര്‍ ഉള്ളൂ.
2. ഞാന്‍ ഇപ്പോഴും സാങ്കേതികമായി ആ മണ്ഢലത്തിലെ സ്ഥിര താമസക്കാരനാണ്. ഈ സ്ഥലത്ത് എനിയ്ക്കു വസ്തു വകകളുണ്ട്, വീടുമുന്ട്. ആറു മാസത്തില്‍ കൂടുതല്‍ ഞാന്‍ ആ സ്ഥലത്തു നിന്നു വിട്ടു നിന്നിട്ടുമില്ല.
പോട്ടെ, ഒരു വാദത്തിനു വേണ്ടി ഞാന്‍ മറ്റൊരു മണ്ഢലത്തിലെ സ്ഥിരതാമസക്കാരനായീ എന്നു സമ്മതിയ്ക്കാം. എങ്കില്‍ പോലും മറ്റൊരു മണ്ഡലത്തിലും പേരു ചേര്‍ക്കാത്ത നിലയ്ക്ക് ഞാന്‍ കുറ്റക്കാരനാവിന്നില്ല. അതും പോട്ടെ ഞാന്‍ കുറ്റക്കാരനാണെന്നു സമ്മതിയ്ക്കാം ഒരു വാദത്തിനു വേണ്ടി. എങ്കില്‍ പോലും വോട്ടേര്‍സ് ലിസ്റ്റില്‍ നിന്നു നീക്കം ചെയ്യാനുള്ള നടപടി സ്വീകരിച്ചില്ല എന്നതു മാത്രമാവും ഞാന്‍ ചെയ്ത ഏക കുറ്റം. 'മനപൂര്‍വ്വമല്ലാത്ത നിയമ ലംഘന'ത്തിനപ്പുറം ഒരു കുറ്റവും നിയമപരമായി ഉന്നയിയ്ക്കാന്‍ ആര്‍ക്കും കഴിയില്ല.
പക്ഷേ കള്ളവോട്ട് അങ്ങനെയല്ല. അബദ്ധത്തില്‍ കള്ളവോട്ടു ചെയ്തു പോയീ എന്നു പറയാനാവില്ലല്ലോ. കള്ളവോട്ട് മനപൂര്‍വ്വവും ആസൂത്രിതവും ആയ ക്രിമിനല്‍ കുറ്റമാണ്.
അതായത് ജോജുവില്‍ ആരോപിയ്ക്കപ്പെടുന്ന കുറ്റവും പാര്‍ട്ടിയില്‍ ആരോപിയ്ക്കപ്പെടുന്ന പ്രശ്നവും ഒരേ നുകത്തില്‍ കെട്ടാനാവുന്നതുമല്ല. അതു കേട്ട് ജോജു മിണ്ടാതിരിയ്ക്കുമെന്നും കരുതണ്ട.
"കോണ്‍ഗ്രസ്സുകാര്‍ കള്ളവോട്ട് ചെയ്യാത്തവരല്ല എന്ന് ജോജുവിനു അറിയാം"
ജീവി, കോണ്‍ഗ്രസ്സുകാര്‍ കള്ളവോട്ടു ചെയ്യുന്നില്ല എന്നത് എന്റെ പോയിന്റല്ല എന്നു പറയുന്നതും കോണ്‍ഗ്രസ്സുകാര്‍ കള്ളവോട്ട് ചെയ്യാത്തവരല്ല എന്ന് ജോജുവിനു അറിയാം എന്നു പറയുന്നതും രന്ടൂം രന്ടാണ്. എന്റെ കമന്റ് വായിച്ചവര്‍ക്ക് അതു മനസിലായിട്ടൂം ഉണ്ടാവും.
"അതുകൊണ്ട് ആ വോട്ട് അവര്‍ ചെയ്തുകൊള്ളൂം എന്നും അറിയാം. "
ബെസ്റ്റ് കണ്ണാ ബെസ്റ്റ്... നിങ്ങള്‍ക്ക് മാര്‍ക്സിസ്റ്റു പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ല.
അശ്വത്ഥാമാ ഹത: കുഞ്ജര എന്നതില്‍ പകുതി സത്യവും പാതി ശരിയാണല്ലേ ജോജൂ...
ReplyDeleteഅപ്പോള്‍ പിന്നെ അറിഞ്ഞതില്‍ പാതി പറയാതെ പോയി..
പറഞ്ഞതില്‍ പാതി പതിരായും പോയി എന്നാശ്വസിക്കൂ കുട്ടീ..
സഹോദരന്‍ ഇനിയും വരണം.. ഇമ്മാതിരി സുവിശേഷവുമായി..
കള്ള വോട്ട് ചെയ്തേ എന്നു നിലവിളിക്കുന്ന ജോജു.. ഏതോ ഒരേജന്റിനു മര്‍ദ്ദനമേറ്റു എന്നു പറയുന്നു. കോണ്‍ഗ്രസ്സിന്റെ പോളിംഗ് ഏജന്റിനു മര്‍ദ്ദനമേറ്റാല്‍ അത് പോലീസ് കേസ്സവില്ലേ. അതു ഇലക്ഷന്‍ കമ്മീഷന്റെ പൂര്ണ്ണ നിയന്ത്രണത്തില്‍ വരുന്ന തിരഞ്ഞെടുപ്പില്‍. അങ്ങിനെയൊരു കേസ്സുണ്ടോ ജോജൂ.. ഏതെങ്കിലും പത്രക്കാര്‍ അത് വാര്ത്തയാക്കിയിട്ടുണ്ടോ ജോജൂ.. ചുമ്മ അടി കിട്ടിയെന്നല്ല അടി കൈയ്യിലിരിപ്പ് മോശ്മായാല്‍ ആര്‍ക്കും കിട്ടൂം.
ReplyDeleteപ്രിസൈഡിംഗ് ഓഫീസറെ നിങ്ങള്‍ അറിയിച്ചിരുന്നെങ്കില്‍ എന്തു കൊണ്ട് അയാള്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയില്ല. കോണ്‍ഗ്രസ്സുകാരുടെ സ്വന്തം കമ്മീഷനല്ലേ .
ഇത്തരം വിവരങ്ങള്‍ ഒക്കെ ചോദിക്കുന്നവരോട് ജോജുവിന്റെ മറുപടിയെന്താ. അവരൊക്കെ അനോണികളാണെന്ന് എ മെയില്‍ ഐ ഡി വേണമെന്ന്.. ബൂലോകം എന്നു പറയുന്ന ഒരേര്‍പ്പാടിലാണല്ലോ ഈ ചര്‍ച്ച നടക്കുന്നത്. ഈ പറയുന്ന താങ്കള്‍ തന്നെ യഥാര്ത്ഥ ജോജുവാണോ എന്ന് ഇവിടെ അഭിപ്രായം കുറിക്കുന്ന എത്രപേര്‍ക്കറിയാം. അത് അറിയേണ്ട ആവശ്യവുമില്ല. പക്ഷേ കള്ള വോട്ട് നടന്നു എന്നും അത് മാര്സിസ്റ്റ് പാര്‍ട്ടിക്കാരാണെന്നും അങ്ങ് ഉറപ്പിച്ച് പറയുമ്പോള്‍ അതിനാവശ്യമായ തെളിവുകളും വേണം. അല്ലാതെ ചുമ്മ ഇങ്ങനെ അങ്ങ് കാടടച്ച് വെടി വെച്ച് പോയാലോ.
അയ്യോ, ജോജു വായ തുറക്കുന്നതാണ് എന്നെപ്പോലുള്ളവര്‍ക്ക് ഒരാശ്വാസം. അത് ആരും അടപ്പിക്കല്ലേ എന്ന് ഇപ്പോഴും എപ്പോഴും ഞാന്‍ പ്രാര്‍ത്ഥിക്കും.
ReplyDeleteജോജു ഒരു കുറ്റവും ചെയ്തിട്ടില്ല. അതിന്റെ പേരില്‍ ആരും കേസിനും പോകുന്നില്ല. എല്ലാ കള്ളവോട്ടും അതിക്രമവും ചെയ്ത കമ്മികളുടെ പേരും വിലാസവുമൊക്കെ കാണിച്ച് ഗാന്ധിയന്മാര്‍ കൊടുക്കുന്ന പരാതികള്‍ അങ്ങനെതന്നെ അവരുടെ കയ്യില്‍ തിരിച്ചു കൊടുക്കുകയാണ് കോടതി. അപ്പഴാ!
ആരോപണം ആര്‍ക്കും ഉന്നയിക്കാം. ഉന്നയിക്കപ്പെട്ടു എന്നതുകൊണ്ട് മാത്രം ഒരു ആരോപണവും സത്യം ആകുന്നില്ല. ഇത്തരം ആരോപണങ്ങള്‍ തന്നെയായിരുന്നു വരദാചാരിയുടെ തലയും, പിണറായി വിജയന്റെ വീടും, ടെക്നിക്കാലിയ എന്ന ബിനാമി കമ്പനിയും, കമല എന്ന കമ്പനിയും ഒക്കെ. അതൊക്കെ അവസാനം എന്തായി എന്നും നമുക്കറിയാം.
ReplyDeleteകള്ളന്‍ കള്ളന്‍ എന്ന് നിലവിളിച്ചുകൊണ്ടോടുന്ന പോക്കറ്റടിക്കാരനും പറയാം ‘ഞാന്‍ ഒരു ആരോപണം ഉന്നയിച്ചപ്പോള്‍ ഇതാ എനിക്കെതിരെ മറു ആരോപണം ഉന്നയിക്കുന്നു‘ എന്ന്. എന്നു വെച്ച് ആളുകള്‍ സമ്മതിക്കണം എന്നില്ലല്ലോ.
കണ്ണൂരില്‍ ലിസ്റ്റില്‍ നിന്ന് ഒഴിവായ ഒരാള്‍ പോലും കേസിനും കൂട്ടത്തിനുമൊന്നും പോയില്ലത്രെ! മതിയായ രേഖകള്‍ ഇല്ലാത്തതിനാലും, ഹാജരാകാത്തതിനാലും തള്ളിപ്പോയി. തങ്ങളുടെ വോട്ടാണിതെന്ന് യു.ഡി.എഫും മാധ്യമങ്ങളും വന്‍ ബഹളവും ആയിരുന്നു. സ്ഥലത്തില്ലാത്ത, രേഖകള്‍ ഇല്ലാത്ത വോട്ടുകളൊക്കെ കണ്ണിലെ കൃഷ്ണമണി പോലെ സൂക്ഷിക്കണമെങ്കില്‍ അത് വെറുതെ കണ്ട് രസിക്കാനായിരിക്കുകയില്ലല്ലോ.
ഇത് എല്ലാ സുവിശേഷകരുടേയും കുഴപ്പമ്മാ.. ആദ്യം ആദ്യമായുണ്ടായത് ആദവും ഹവ്വയും ആണെന്ന് പറയും. പിന്നെ അവരുടെ മക്കള്‍ ആദവും ഹവ്വയും ഉണ്ടായതിന്നു മുന്‍പുണ്ടായ ആരുടേയോ മക്കളെ കെട്ടീന്നു പറയും. അതെങ്ങിനാന്നു ചോദിച്ചാല്‍ വിശ്വാസയോഗ്യരായ ചിലരു പറഞ്ഞെന്നു പറയും..അങ്ങിനെ നമ്മള് സുവിശേഷം തുടരും....
ReplyDeleteജോജൂ...എന്റെ കവിതയുടെ പൊരുള്‍ ശരിക്കും മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ കുറ്റക്കാരനല്ല. അതിന്റെ അര്‍ത്ഥം കമ്യൂണീസ്റ്റ്കാര്‍ മാത്രമേ കള്ളവോട്ട് ചെയ്യൂ എന്നല്ല. കള്ളവോട്ടിനെ അതിനിശിതമായി പരിഹസിക്കുന്ന ഒന്നാണ്.അത് ആരു ചെയ്താലും. ഒരു കവിതക്കു പോലും കൊള്ളാവുന്ന മുദ്രാവാക്യം കോണ്‍ഗ്രസ്സിനില്ലാതായിപ്പോയത് എന്റെ കുറ്റമല്ല:)
ReplyDeleteഒരു ഫോര്‍വേഡ് കണ്ടാല്‍ അതിനെ അന്ധമായി വിശ്വസിക്കത്തക്കവിധത്തില്‍ ജനമനസ്സിനെ പരുവപ്പെടുത്തിയെടുത്തതിനു പിന്നിലെ കുബുദ്ധി അപാരം തന്നെ!
സഹോദരന്‍ വിശ്വാസയോഗ്യം എന്ന് വിശേഷിപ്പിക്കുന്നത് വിശ്വാസത്തിന്റെ പുറത്ത് തന്നെയാണോ എന്നറിയുവാനായിക്കൊണ്ട് അത്യധികമായ ആകാംക്ഷ ഉളവായിരിക്കുന്നു. വിശ്വാസയോഗ്യത്തിന്റെ നിര്‍വചനം എന്താണന്നറിയുവാനായിക്കൊണ്ട് അത്യധികമായ ജിജ്ഞാസ അതായത് ക്യൂരിയോസിറ്റി ഉളവായിരിക്കുന്നു. സഹോദരന്‍ വിശദീകരിക്കുമല്ലോ.
ReplyDeleteഒവ്വ ഒവ്വ
പ്രമോദ്,
ReplyDeleteതാങ്കളുടെ കവിതയെ ഞാന്‍ തെറ്റിദ്ധരിച്ചിട്ടില്ല. താങ്കള്‍ കള്ളവോട്ടു ചെയ്തൂ എന്നല്ല അതിന്റെ അര്‍ത്ഥം എന്നും ഞാന്‍ മനസിലാക്കുന്നു. കമ്യൂണിസ്റ്റുകാര്‍ മാത്രമേ കള്ളവോട്ടു ചെയ്യൂ എന്നും ഞാന്‍ പറഞ്ഞിട്ടില്ല. കമ്യൂണിസ്റ്റുകാര്‍ കള്ളവോട്ടു ചെയ്യും എന്നതിനെ സ്ഥാപിയ്ക്കാന്‍ താങ്കളുടെ കവിത ഉപയോഗപ്പെടുത്തിയത് എന്റെ സ്വാര്‍ത്ഥത.
"കമ്യൂണിസ്റ്റുകാര്‍ കള്ളവോട്ടു ചെയ്യും എന്നതിനെ സ്ഥാപിയ്ക്കാന്‍" ബദ്ധപ്പെടുന്ന മഹാത്മാവേ തുടരുക സധീരം നിന്‍ വീരക്റ്ത്യങ്ങള്‍...
ReplyDeleteസ്ഥാപിച്ചു കഴിഞ്ഞിട്ടുവേണം ചാക്കാല എന്ന കടമനിട്ട കവിതയിലെ പോലെ "വാശിക്ക് വളി വിട്ട് യോഗ്യരാകാന്‍ നൊക്കേണ്ട നാമിന്നും യോഗ്യര്‍ തന്നെ ..." എന്നു എല്ലാവരേയും ഒന്നറിയിക്കാന്‍...(ഇതിന് സ്വാര്‍ത്ഥത പ്രശ്നമാക്കെണ്ടതില്ല)
വിരുതൻ,
ReplyDeleteജോജുവിന്റെ പേര് വളരെ വ്യക്തമായി വായിക്കാന്‍ സാധിക്കുമ്പോള്‍ എന്തിനാണ് വേറെ ചില പേര് വിളികള്‍?
അത് ശരിയായില്ല.
ജോജു.. ആവേശം നല്ലതു തന്നെ. പക്ഷെ വാദങ്ങൾ ദുർബലമാകുമ്പോൾ പരിപാടി നിറുത്തുന്നതല്ലെ നല്ലത്..(മറ്റുള്ളവർ തെറ്റിദ്ധരിക്കല്ലെ.. ജോജുവിനെ നേരിട്ട് പരിചയം ഉണ്ട് എന്ന സ്വാതന്ത്ര്യം ഉപയോഗിക്കുകയാണ്.ക്ഷമിക്കുക)
ReplyDeleteജോജുവിന് കോടതിയില്‍ പോകുവാന്‍ ധൈര്യക്കുറവുണ്ടെങ്കിലും, പിണറായിക്ക് കേസ് കൊടുക്കുവാന്‍ ഒരു പ്രശ്നവുമില്ല. കാരണം പിണറായിക്കുറപ്പുണ്ട്, ഫോര്‍വേഡിലെ വീട് തന്റെയല്ലായെന്ന്. ഓന്‍ ചങ്കുറപ്പുള്ളവനാ.
ReplyDeleteബ്ലോഗ്ഗില്‍ വന്ന് വളവളാന്ന് തൂറി വയ്ക്കുവാനും അതിന്റെ നാറ്റമൊക്കെ മൂക്കില്‍ വലിച്ച് കേറ്റി ആസ്വദിച്ചഭിമാനിക്കുവാനുമൊക്കെ ബ്ലോഗ്ഗറിന് പ്രത്യേകം കാശ് കൊടുക്കേണ്ട കാര്യമില്ലല്ലോ!
എന്റെ ജോജു, തെളിയിക്കുവാനുള്ള ശേഷിയില്ലെങ്കില്‍ അതങ്ങ് തുറന്ന് സമ്മതിച്ചേക്കൂ. തെളിയിക്കുവാന്‍ കഴിയുന്ന ആരോപണങ്ങളൊക്കെ ഉന്നയിച്ചാല്‍ പോരേ? എന്തിനാണ് വെറുതെയിങ്ങനെ സമയം കളയുന്നത്?
50!
ReplyDeleteപിണറായിയുടേതെന്ന് പ്രചരിപ്പിച്ച ബംഗ്ളാവ് കുന്നംകുളം സ്വദേശിയുടേത്
കേസ് കൊടുക്കുമെന്ന് വെല്ലുവിളിച്ച പുഷ്പന്‍ ഈ പരിസരത്ത് എവിടെയെങ്കിലുമുണ്ടെങ്കില്‍ അമ്പലക്കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
ReplyDeletefantastic post!!
ReplyDeleteEssay | Coursework | Assignment