Saturday, November 21, 2009

കമ്പ്യൂട്ടറോളും ട്രാക്ടറോളും

ഡാ കമ്പ്യൂട്ടറിനെക്കുറിച്ചൊരു പോസ്റ്റ് വന്നണ്ട്..

ഉവ്വാ..നന്നായി..

ട്രാക്ടറിനെക്കുറീച്ചുംണ്ട്..

ഇനീള്ള കാലം ടെക്നിക്കല്‍ ബ്ലോഗോള്‍ടേ കാലണ്.. പുത്തന്‍ കമ്പ്യൂട്ടറ് ഒരെണ്ണം വേടിക്കണംന്ന് വെച്ചട്ട് കാലം കൊറെ ആയി.. ട്രാക്ടറെന്തൂട്ടിനണ്..പെരപണിയാന്‍ നാല് സെന്റില്യാണ്ടിരിക്കുമ്പഴാണ് ട്രാക്ടറ്

ഇതങ്ങനത്തെ പോസ്റ്റല്ലടാ..കമ്പ്യൂട്ടര്‍, ട്രാക്ടര്‍, സ്വാശ്രയവിദ്യാഭ്യാസം...ആ ലൈനില്‌ള്ളത്..

വിദ്യാഭ്യാസംന്ന് പറഞ്ഞപ്പോ ഒറപ്പായി. ഇടതന്മാര്ടെ ബ്ലോഗന്നെ..എന്തൂട്ടണ് കന്നാല്യോള് പറേണേ..

കമ്പ്യൂട്ടറിനെയല്ലാ എതിര്‍ത്തെ, ജനവിരുദ്ധായ കമ്പ്യൂട്ടര്‍ വല്‍ക്കരണെത്തെയാണെതിര്‍ത്തെ, ട്രാക്ടറിനെയല്ല തൊഴിലാളി വിരുദ്ധമായ യന്ത്രവല്‍ക്കരണത്തെയാണെതിര്‍ത്തെ, സ്വാശ്രയവിദ്യാഭ്യാസം എന്ന ആശയത്തിനെയാണെതിര്‍ത്തെ, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനത്തെയല്ല..ദിങ്ങനത്തെ ലൈനില്‌ള്ള പോസ്റ്റ്..

അയിലിത്തിരീശ്ശെ ശരീണ്ട്ന്ന് തോന്ന്‌ണു..ഞാനാ പോസ്റ്റാ ഒന്ന് വായിക്കട്ട്രാ..

ന്തൂട്ട് ശരീണ്ട്ന്ന്?പോസ്റ്റ് മുഴോന്‍ വായിക്കാനാ? നല്ല കാര്യായി..പോസ്റ്റ് വായിക്കാതെ കമന്റണതല്ലേടാ ഇപ്പഴത്തെ ഫാഷന്‍..മുഴോന്‍ വായിക്കാത്ത ബ്ലോഗില് പോയി അലമ്പ്ണ്ടാക്കണതിലേ ഒരു ത്രില്ലുള്ളൂ..

ത്രില്ല്ണ്ടാക്കാന്‍ നിനക്കിതിനെക്കുറിച്ചൊക്കെ ശരിക്ക് വല്ല വിവരോണ്ടാ? വെറ്തെ പോയി അവന്മാര്ടേന്ന് പെരുക്ക് വാങ്ങിവെക്കണാ..

ഡാ ഇതില് വിവരത്തിന് വല്യ റോളൊന്നൂല്യ..മ്മടെ പഴേ ലൈന്‍ ല്ലേ അദങ്ങ്ട് പൂശ്വന്നെ..

ഏത് ? വായക്ക് തോന്നീത് കോതക്ക് പാട്ട് ലൈനാ?

നെനക്ക് വെവരണ്ട്ട്ടാ..വിചാരിച്ച പോലെയല്ല..ഞാനാ പോയിട്ടൊര് കമന്റാ താങ്ങാം..കമ്പ്യൂട്ടറ് കൊണ്ടന്ന വണ്ടിക്ക് തലവെക്കാന്‍ പോയോര് ഇപ്പോ കമ്പ്യൂട്ടറിന്റെ മുന്നീന്നെണീക്കിണില്യാ, ട്രാക്ടറിനെ എതിര്‍ത്തോര് ദേ ട്രാക്ടര്‍ ട്രെയിലറ്‌ കൊണ്ടര്ണു..പിണ്രായീന്റെ മോന്‍ പിണ്രായീനെപ്പോലെ രാഷ്ട്രീയക്കാരനാവാണ്ട് ബര്‍മ്മിങ്ങ്ഹാലില് പടിക്കാന്‍ പോണൂന്നൊക്കെ..

നിന്നേ നിന്നേ..നീയല്ലേ ഇന്നാള് കൊട്യേരീന്റെ മോന്‍ രാഷ്ട്രീയത്തില് വന്നേനേ എതിര്‍ത്തേ..

അദന്ന്..ഇദിന്ന്..അവന്മാര് ഇങ്ങ്ട് ചോദിക്കണ്ട ചോദ്യം നീയന്നെ ചോയിക്കാന്‍ തൊടങ്ങ്യാ തൊടക്കത്തിലേ സംഗതി പാളുംട്ടാ..

ഇദ് ഞാന്‍ സ്വയംവിമര്‍ശനം നടത്തീന്നേള്ളൂ..കമന്റാന്‍ തൊടങ്ങ്യാ പിന്നെ മ്മളേ ബേറൊരാളാണ്..

ബേറൊരാള്‍ നല്ല ഐ.ഡി.യാട്ടാ..അത്‌മ്മക്ക് വേണ്ടിവരും..നീ പിന്നെ മ്മള് കട്ടീത് വെച്ചട്ട്‌ള്ള മനോര്‍മേം മാത്രൂമീം ഒക്കെ ഇങ്ങ്ടെട്ത്തോ..മ്മക്ക് പറയാണ്‍‌ള്ളതൊക്കെ അയില്ണ്ട്..

ഒര് സ്വയവിമര്‍ശനം കൂടീണ്ട്..അവര് പറഞ്ഞിട്ട്‌ള്ളതെന്താന്ന് അവര്‍‌ടെ സൈറ്റിലും പത്രത്തിലും വന്നതല്ലേ വേണ്ടേ..

നീയെന്തൂട്ട് ഇടത് വിമര്‍ശകനാണ്ടാ? അവര് പറഞ്ഞ്‌ട്ട്‌ള്ളത് ആര്‍ക്ക് വേണം? അവര് പറഞ്ഞതിനെയൊക്കെ മ്മടെ മാത്രൂമീം മനോരമേം മംഗളോം വളച്ചൊടിച്ച് വെച്ചണ്ട്..മ്മടെയൊക്കെ പണി എള്‌പ്പാക്കാനായിട്ട്..അതാണവരു പറഞ്ഞിട്ട്‌ള്ളത്‌ന്ന് നമ്മളാ സ്ഥാപിക്കാന്‍ പൂവാണ്..ഇതല്ല പറഞ്ഞേ ഇങ്ങനെയാ പറഞ്ഞെന്ന് ലിങ്കൊക്കെ പൊക്കിക്കൊണ്ട്ന്ന് അവന്മാര്‍‌ തെളിയിക്കുമ്പഴക്കും മ്മള് വിഷയാ മാറ്റും..ആണവത്തിലിക്ക് ഒറ്റച്ചാട്ടാണ്..അത് പൊളിഞ്ഞാ ക്രമസമാധാനത്തിലിക്ക്..

ഇദ് അക്രമല്ലേഡാ ഇവനേ..

ആക്രമിക്കാന്‍ തന്നെയല്ലേഡാ മ്മള് പോണത്..അപ്പോ ഫുള്‍ സ്വിങ്ങില് പെടയ്ക്ക്യന്നെ..ഇ.എം.എസിന്റെ മോള് രാധ ഡോക്ടറാന്ന് വരെ മ്മള് വേണങ്കി പറയും...

പിണ്ര്യായീന്റെ കൊട്ടാരത്തില് പെടക്കാന്‍ പോയതിന്റ ഷെയിം ഇത് വരെ തീര്‍ന്നട്ടില്യാ..

അദന്ന്..ഇദിന്ന്..അവന്മാര് ഇങ്ങ്ട് പറയണ്ട കാര്യം നീയന്നെ പറ്യാന്‍ തൊടങ്ങ്യാ തൊടക്കത്തിലേ സംഗതി പാളുംട്ടാ...

ഇല്ലില്യാ..പാളിക്കില്യാ..ശരിക്ക് പിടിച്ചോള്ണ്ട്..

പിന്നെ പിള്ളേറ്ടെ സമരം കാരണം പടിപ്പ് മൊടങ്ങീന്ന്‌ള്ള പഴേ സെന്റി വീണ്ടും അടിക്കാം, ദീര്‍കദൃഷ്ടീല്യാന്ന് പറ്‌യാം.പിന്നെ പണ്ട് വാദിച്ച് തോറ്റട്ട്‌ള്ള കുട്ടനാട്ടിലെ കാര്യം പിന്നേം പൊക്കിക്കൊണ്ടരാം.. ചരിത്രത്തെ മ്മള് ങ്ങനെ തലകീഴാക്കി നിര്‍ത്താന്‍ പൂവണ്..

എല്ലാം കഴിയുമ്പ മ്മടെ ചാരിത്ര്യം നഷ്ടപ്പെടാണ്ടിരുന്നാ മത്യാറ്‌ന്നു..:)

ഇനിപ്പോ ഇദൊക്കെ പൊളിഞ്ഞൂന്ന് ബെച്ചാലും ചൈനാ, ദലൈലാമാ, ബ്രിന്താ കാരാട്ടിന്റെ വട്ടപ്പൊട്ട്, എ.കെ.ജി സെന്ററിലെ അരിവാളുമ്മല്‍ത്തെ സൊര്‍ണ്ണപ്പെയിന്റ്, ദേശാഭിമാനി കാന്റീനിലെ കരിമീന്‍ ഫ്രൈ...എന്തോരം കാര്യങ്ങളാടാ ഈ ഇടതന്മാര്‍ക്കെതിരെ പാടിനടക്കാന്‍ പാണന്റെ സഞ്ചീല്‌ള്ളേ..

എടക്കിത്തിരി സംസ്‌കൃതം പറഞ്ഞില്ലെങ്കി എനിക്കെന്തോ പോലെയാണ്..

നീ പറഞ്ഞോ..അപ്പ അവന്മാരാ കമന്റാ ഡിലിറ്റും..അപ്പോ മ്മക്ക് ഫാസിസം, ജനാതിപത്യവിരുദ്ധത, വയലന്‍സ് ന്നൊക്കെ കേറ്റിക്കൊടക്കാം..

ഉം..പോസ്റ്റിനെ വഴിതെറ്റിക്കാന്‍ പറ്റ്‌യ ആദ്യചാന്‍സിലന്നെ ഞാന്‍ അത് ചെയ്തോള്‌ണ്ട്..ന്നാലും ഒരു കാര്യത്തില് മാത്രേ വെഷമള്ളൂ..പണ്ടൊക്കെ മ്മളൊന്ന് തൊടങ്ങിക്കൊടത്താ മത്യാര്‍ന്നു..അവടന്നും ഇവടന്നും ആണും പെണ്ണുമൊക്കെ വന്ന് ആഘോഷാക്കുമാരുന്നു..അതുപോലെ ഒന്ന് ആര്‍മ്മാദിച്ചിട്ടെത്ര കാലായി..

നീ വെഷമിക്കാണ്ടിരി..ആ കാലം തിരിച്ച് കൊണ്ടരാന്‌ള്ള ഒര് ശ്രമായിട്ടിതിനെ കര്ത്യാ മതി..നീയാ ഐ.ഡിയോളും പാസ്വേഡോളും ഒക്കെ എടുത്ത് ഇങ്ങ്ട് വാ..

കട്ടന്‍‌ചായക്ക് പറയണ്ടേ?

കൊറച്ച് പരിപ്പ്വടയും പറഞ്ഞോ...അവന്മാര്‍ക്കെതിരെ ഇദും ഒരായുധന്നെ..

10 comments:

 1. ഡാ കമ്പ്യൂട്ടറിനെക്കുറിച്ചൊരു പോസ്റ്റ് വന്നണ്ട്..

  ഉവ്വാ..നന്നായി..

  ട്രാക്ടറിനെക്കുറീച്ചുംണ്ട്..

  ഇനീള്ള കാലം ടെക്നിക്കല്‍ ബ്ലോഗോള്‍ടേ കാലണ്.. പുത്തന്‍ കമ്പ്യൂട്ടറ് ഒരെണ്ണം വേടിക്കണംന്ന് വെച്ചട്ട് കാലം കൊറെ ആയി..ട്രാക്ടറെന്തൂട്ടിനണ്..പെരപണിയാന്‍ നാല് സെന്റില്യാണ്ടിരിക്കുമ്പഴാണ് ട്രാക്ടറ്

  ഇതങ്ങനത്തെ പോസ്റ്റല്ലടാ..കമ്പ്യൂട്ടര്‍, ട്രാക്ടര്‍, സ്വാശ്രയവിദ്യാഭ്യാസം...ആ ലൈനില്‌ള്ളത്..

  വിദ്യാഭ്യാസംന്ന് പറഞ്ഞപ്പോ ഒറപ്പായി. ഇടതന്മാര്ടെ ബ്ലോഗന്നെ..എന്തൂട്ടണ് കന്നാല്യോള് പറേണേ..

  ReplyDelete
 2. മകന് ഗുണ്ടാ സംഘമുണ്ടെന്നും അവന് ചില്ലറ പീഡനങളുണ്ടെന്നും പറഞപ്പോള്‍, അറിയില്ലെന്ന് പരഞവന്‍ കൊടിയേരി!

  ലാവ്ലിനില്‍ ലവന്‍ തന്ന കയ്യിട്ടുവാരിയെന്ന് പറഞപ്പോള്‍ കണ്ണിറുക്കി കാണിച്ചവന്‍ ലവന്‍ പിണറായി!

  മൊത്തത്തില്‍ നാറ്റിക്കുകയാണെന്ന് അറിയിച്ചപ്പോള്‍ നാക്ക് ഉടവായില്‍ തന്നെയിട്ടവന്‍ അച്ചുമാമ..

  ഇനിയുമുണ്ട് പാണന്റെ സഞ്ചിയില്‍ പരിപ്പ് വടകള്‍.....

  ReplyDelete
 3. "ഇ.എം.എസിന്റെ മോള് രാധ ഡോക്ടറാന്ന് വരെ മ്മള് വേണങ്കി പറയും..."

  ഇതേതു ഫായിയാ കാച്ചിയത് ? ഇതിനാ രാഷ്ട്രീയ ഉത് ബുദ്ധത,അതി ബുദ്ധിത എന്നൊക്കെ പറയുന്നത്.

  ReplyDelete
 4. ഒരു ഗാന്ധി പുത്രന്റെ പഠന പുരാണം ഇവിടെ

  ReplyDelete
 5. കേസ് 1: "പിണറായി കേസിന് പോയില്ല"
  വാദം: പിണറായി കേസിന് പോകാത്തത്, അതിലെന്തോ സത്യമുള്ളത് കൊണ്ടല്ലേ? ഇല്ലായിരുന്നെങ്കില്‍ നിയമത്തിന്റെ വഴിയേ നടന്നേനെ.

  കേസ് 2: "പിണറായി കേസ് കൊടുത്തു"
  വാദം: അല്ലെങ്കിലും ഈ കമ്മ്യൂണിസ്റ്റുകാരിങ്ങനാ. അതൊരു തമാശയല്ലേ. അതിനെയൊക്കെ ഇങ്ങനെ സീരിയസ്സായി എടുക്കാമോ? അഭിപ്രായസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന നടപടിയല്ലേയിത്?

  ReplyDelete
 6. ഈ രണ്ട് പേർ മാത്രമല്ല. ഈ ഇ-മെയിൽ ഇനിഷിയേറ്റ് ചെയ്ത റെനി മാത്യു (ഖത്തർ)നേയും ഇത് മെയിൽ ഗ്രൂപ്പുകളൈലേക്കയച്ച മറ്റ് നാലു പേരേയും പിടിച്ചിട്ടുണ്ട്. ഇവർക്കെല്ലാം മൂന്ന് വർഷത്തിൽ കുറയാത്ത തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. എന്തെങ്കിലും തരത്തിലുള്ള അനുകമ്പയോ അനുതാപമോ സഹതാപമോ ആരും പ്രതീക്ഷിക്കേണ്ട. ജീവിതം കട്ടപ്പുകയാകും

  ഇ മെയിൽ അയച്ചതു മാത്രമല്ല,ഒരാളെ വ്യക്തി ഹത്യ ചെയ്യുന്ന പോസ്റ്റുകളും സൈബർ നിയമത്തിന്റെ പരിധിയിൽ വരും എന്നാണ് അറിയാൻ കഴിഞ്ഞത്. ഉപ്പു തിന്നവർ വെള്ളം കുടിക്കേണ്ടി വരും

  ReplyDelete
 7. ഇനി പണി കിട്ടേണ്ട വര്‍ഗ്ഗം, ഒന്നിനെക്കുറിച്ചും, ഒന്നും അറിയില്ലെങ്കിലും എല്ലം അറീന്നു നടിക്കുന്ന, പത്ര ശിങ്കിടികള്‍ക്കാണ്.

  ReplyDelete