Sunday, January 10, 2010

ജോയിനിങ്ങ് സ്പൌസ്

അങ്ങിനെ ആ അണ്ണനും സ്ഥലം വിട്ട്...ഫോര്‍ ജോയിനിങ്ങ് സ്പൌസ് എന്നത് സര്‍ക്കാര്‍ സര്‍വീസിലും ബാങ്കുകളിലുമൊക്കെ സ്ഥലം മാറ്റം ലഭിക്കാനുള്ള വകുപ്പാണ്. ഭര്‍ത്താവിനു ജ്വാലി പുറക്കാട്ട് കടപ്പുറത്തും ഭാര്യക്ക് അങ്ങ് ദില്ലിയിലുമാണെങ്കില്‍ ഭാര്യക്ക് പുറക്കാട്ടോട്ട് സ്ഥലം മാറ്റം കിട്ടും, അല്ലെങ്കില്‍ ഭര്‍ത്താവിനു ദില്ലിയിലോട്ട്...

ആസിയാന്‍ കരാറു ഒപ്പിട്ട് കഴിഞ്ഞ്..മീനുകളൊക്കെ കടല്‍ കടന്ന് ബരുന്ന്..പുറക്കാട്ട് കടപ്പുറത്ത് ഇനി കോളില്ല..ദില്ലീലാണേല്‍ കോള്‍ ഒഴിഞ്ഞ നേരവുമില്ല..അപ്പോപ്പിന്നെ ദില്ലീലോട്ട് പോണത് തന്നെ ലാഫം..

പോണ പോക്കില്‍ ഇത്രേം കാലം കൂടെ നിന്ന അണ്ണന്മാരെ പൊറംകാലുകൊണ്ടൊരു തൊഴി തൊഴിച്ചിട്ട് സ്ഥലം വിടുമ്പ കിട്ടുന്ന ആ സാഡിസ്റ്റിക് പ്ലെഷര്‍ ഉണ്ടല്ലോ...അതനുഭവിച്ച് തന്നെ അറിയണം..അല്ല..അണ്ണനേം പറഞ്ഞിട്ട് കാര്യമില്ല..വെറുതെ സര്‍വതന്ത്രസൊതന്ത്രനായി പാട്ടും പാടി നടന്നിരുന്ന ഒരുത്തനെപ്പിടിച്ച് പാര്‍ലിമെന്ററി വ്യാമോഹത്തിന്റെ ചതിക്കൂഴീപ്പെടുത്തുകാന്ന് വെച്ചാല്‍. ഒള്ള ദേഷ്യം ചവിട്ടിത്തന്നെ തീര്‍ക്കണമണ്ണാ..ചവിട്ടിത്തന്നെ തീര്‍ക്കണം..

ദില്ലീലാവുമ്പ പള്ളീപ്പോവാം..പെന്‍ഷന്‍ ഓള്‍‌റെഡി കിട്ടുന്നുണ്ട്..വല്ല സൊകാര്യാ‍ശുപത്രീലും അപ്പോത്തിക്കിരിയായി ശിഷ്ടകാലം കയിച്ച് കൂട്ടി, നാലു പുത്തനുണ്ടാക്കി, പുള്ളാരേം പെണ്ണുമ്പിള്ളേം സ്നേഹിച്ച് ....അങ്ങനെയങ്ങനെയങ്ങനെ ഭരണഘടനാപരമായൊരു ജീവിതം അണ്ണന്റെ സൊപ്നമായിരുന്നു..ആ സൊപ്നത്തിന്റെ പൂര്‍ത്തീകരണത്തിനായാണു അണ്ണന്‍ പോണത്..സൊപ്നങ്ങള്‍ കാണാന്‍ കഴിയാത്തവനെ വിപ്ലവകാരീന്ന് വിളിക്കാനും ഒക്കില്ലല്ലോ..ഇനിയിപ്പോ ധൈര്യമായി വിളിക്കാം..വിപ്ലവകാരീ.............

ഉള്‍പാര്‍ട്ടി ജനാധിപത്യം ഇല്ലാത്തതുകൊണ്ടു കൂടിയാണ് അണ്ണന്‍ പാര്‍ട്ടി വിട്ട് പോണതെന്ന് പറഞ്ഞത് മരത്തലയനങ്ങിഷ്ടപ്പെട്ട്..അണ്ണന്‍ തന്നെ ഇത് പറേണം. ഏതൊക്കെയോ സഖാക്കളു പോസ്റ്ററൊട്ടിച്ചും, വെയിലുകൊണ്ടും, തൊള്ളകീറി മുത്രാവാക്യം ബിളിച്ചും, തല്ലുകൊണ്ടും വളര്‍ത്തിയ പാര്‍ട്ടീലു ലവരുടെയൊക്കെ തലക്ക് മോളീക്കൂടെ അണ്ണനൊറ്റ ദിവസം കൊണ്ടല്ലിയോ ഹീറോവായത്. അന്നണ്ണനെ ഹീറോവാക്കിയ ഉള്‍പാര്‍ട്ടി ജനാധിപത്യമല്ലായോ ശരിയായ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം..ഇന്ന് അണ്ണാ, നോക്കീം കണ്ടുമൊക്കെ ജീവിച്ചോണേ, ആദര്‍ശവും അച്ചടക്കവുമൊക്കെ ഇച്ചിരി കൂടി വേണേ എന്ന് പറഞ്ഞപ്പോ, അണ്ണനു മനസ്സിലായി ഉള്‍പ്പാര്‍ട്ടി ജനാധിപത്യം പോയെന്ന്...നമുക്ക് ഗുണമില്ലാത്തതിനെയൊക്കെ എന്തരിനു പിന്തൊണയ്ക്കണം..?

പോണ പോക്കി കൂടെ നിന്ന സഹാക്കളെ തൊഴിക്കുമ്പോ മുത്തശ്ശിമാര്‍ കൈയടിച്ച് ചിരിക്കണതും, അഫിപ്രായ സര്‍വേകളു നടത്തണതും, ‘ലിവനെന്റെ പ്രിയപുത്ര‘നെന്ന് ആര്‍മ്മാദിക്കണതും, ഇതിനു മുന്നേ പോയൊരു കുട്ടിയണ്ണന്‍ അത്ഭുതത്തോടെ ‘ദേ എന്നെപ്പോലെ എന്റനിയനും’ എന്ന് ചങ്കേത്തല്ലി പറേണതും കാണേണ്ട കാഴ്ചകളു തന്നെ..

അണ്ണന്‍ ഈ സഹാക്കളു പയലുകളുടെ കൂടെ നിന്ന് ഇത്രേം കാലം വേസ്റ്റാക്കിയല്ലോ എന്നാലോചിക്കുമ്പോ മാത്രമേ ഇത്തിരി വെഷമമുള്ളൂ..പോട്ടണ്ണാ..ജീവിതംന്ന് വെച്ചാ ഇങ്ങനെയൊക്കെത്തന്നെ..കാറ്റുള്ളപ്പോ തൂറ്റിയില്ലെങ്കില്‍ പിന്നെ തൂറ്റാനൊക്കില്ല..അണ്ണനിപ്പോ തൂറ്റുന്നതില്‍ സന്തോഷമേയുള്ളൂ അണ്ണാ, സന്തോഷമേയുള്ളൂ..

എന്തരായാലും, സ്പൌസുമായി ജോയിന്‍ ചെയ്യാനായി ഈ ‘കുരിശിങ്കല്‍‘ നിന്നു രക്ഷപ്പെട്ട അണ്ണനു സര്‍വവിധ ഭാവുകങ്ങളും നേരുന്നു. എന്നാലും ഒരു തമിശയം മാത്രം തീരുന്നില്ല..ഇതൊന്നും മനസ്സിലാക്കാതെയാണോഎന്നെക്കൂടെ കൂടെ കൂട്ടണേ എന്ന് അഞ്ചാറു കൊല്ലം മുന്നെ കേട്ടത് ?

13 comments:

 1. അണ്ണന്‍ ഈ സഹാക്കളു പയലുകളുടെ കൂടെ നിന്ന് ഇത്രേം കാലം വേസ്റ്റാക്കിയല്ലോ എന്നാലോചിക്കുമ്പോ മാത്രമേ ഇത്തിരി വെഷമമുള്ളൂ..പോട്ടണ്ണാ..ജീവിതംന്ന് വെച്ചാ ഇങ്ങനെയൊക്കെത്തന്നെ..കാറ്റുള്ളപ്പോ തൂറ്റിയില്ലെങ്കില്‍ പിന്നെ തൂറ്റാനൊക്കില്ല..അണ്ണനിപ്പോ തൂറ്റുന്നതില്‍ സന്തോഷമേയുള്ളൂ അണ്ണാ, സന്തോഷമേയുള്ളൂ..

  ReplyDelete
 2. പൊട്ടെ! വിട്ടുകള!

  ReplyDelete
 3. എന്നാലും ഇത്രേം കാലം മതവിശ്വാസമൊക്കെ ഉള്ളില്‍ ഒതുക്കി വെച്ചു
  കടിച്ചു പിടിച്ചു 'പാര്‍ട്ടിക്ക് വേണ്ടി' ജീവിച്ച ചേട്ടന്‍ കുട്ടിയേം അനിയന്‍ കുട്ടിയേം
  കുറിച്ചോര്‍ക്കുമ്പോള്‍ ...ദാ..ചങ്ക് പിടയാണ് ട്ടാ...

  ReplyDelete
 4. പച്ചേങ്കിലു പാറ്‍ട്ടീ പാറ്‍ട്ടീ എന്നും പറഞ്ഞു ചാവന്‍ നടക്കുന്നവനെയും കൊടി പിടിച്ചു അടികൊണ്ട്‌ എഴുനേല്‍ക്കാന്‍ നടക്കുന്നവനെയും ഒക്കെ മറന്നു പാറ്‍ട്ടി എന്തരു ഇടക്കിടെ ഈ അബ്ദുള്ളകുട്ടിയേം കുരിശിങ്കലിനെയും പൊക്കി കൊണ്ടു വരുന്നത്‌ ശിഖന്‍ഡീകളെ മിറ്‍ത്തി മഹാരഥന്‍മാരെ വീഴ്താന്‍ വീണു കഴിയുമ്പോള്‍ ശിഖന്‍ഢി വിചാരിക്കുന്നു താന്‍ ആണു മഹാരഥി എന്നു ഇതിപ്പം സെബാസ്റ്റ്യന്‍ പോള്‍, അത്ഭുതക്കുട്ടി കുറിശിങ്കല്‍ എല്ലാം ന്യൂന പക്ഷക്കാറ്‍ ആണല്ലോ ഈ ചതിക്കുന്നത്‌ പാറ്‍ട്ടിക്കു ഇതുവരെ നല്ല കേഡറ്‍ ഇവരുടെ ഇടയില്‍ ഉണ്ടക്കാന്‍ കഴിഞ്ഞില്ലേ ഹിന്ദുക്കള്‍ മാത്റമേ എന്നും മണ്ടന്‍മാരായി നില കൊള്ളു അല്ലേ?

  ReplyDelete
 5. നർമവും മനോജിന്റെ സ്വപ്‌നങ്ങളും ഇഷ്ഠപെട്ടു. നന്നായിട്ടുണ്ട്‌.

  പിന്നെ ഒരു കാര്യംകൂടി, പാർട്ടിയുടെ കാലഹരണപ്പെട്ട തത്വങ്ങൾ (മതം) പൊടി തട്ടിയെടുത്തത്താണല്ലോ ചവിട്ടാൻ കിട്ടിയ കാരണം.

  ReplyDelete
 6. അണ്ണാ പാവങ്ങടെ നെഞ്ചത്തു ചവിട്ടി, പാവങ്ങക്കു വേണ്ടി കൂടുതലലൊന്നും തൊലിക്കല്ലേ അണ്ണാ !പോസ്റ്ററൊടിച്ചും ബക്കറ്റു പിരിവു നടത്തിയും പൊണ്ടാട്ടിയുടെ താലിമാല പണയം വെച്ചും,ബ്രാഞ്ചുസെക്രട്ടറിയായി പോയതു കൊണ്ടു ഞങ്ങ റാലിയിലും ജാഥയിലും മതിലുകളിലും ചങ്ങലകളിലും നേതാവായ സഖാക്കള്‍ക്കു മാലയിട്ടു!, അതേ നോട്ടുമാലയിട്ടു!ഞങ്ങളില്‍ കേമന്മാര്‍ അല്പം വായിക്കാനും പ്രസംഗിക്കാനും പഠിച്ചു!സംഘടിക്കാനും സംഘടിപ്പിക്കാനും നയിക്കാനും പഠിച്ചു.പച്ചേങ്കീ, പോരണ്ണാ, അങ്ങക്കു യോഗ്യത പോരാണ്ണ.ഞങ്ങ നയിച്ചാല്‍ പര്‍ട്ടി തുലയും ഉറപ് !, അയിനാല്‍ നാട്ടിലെ തമ്പ്രാനേം പ്രഫസ്സറേം ഡാക്കിട്ടരേം മൊയ്ലാളിയേം പാര്‍ട്ടി സ്ഥാനാര്‍ത്ഥ്ഹിയാക്കി. മ്മക്ക് പരാതിയില്ല ഏട്ടോ?! മ്മക്കു വേണ്ടിയല്ലേ പാര്‍ട്ടി ഓരോ സ്ട്രാറ്റെജികളൊരുണതു.പക്ഷെങ്കി ഇവറ്റക നമ്മെ ചതിച്ചിട്ടു പോയണ്ണാ. തൂറ്റാന്‍ പറ്റിയ കാലത്തു പറ്റിയ കളത്തില്‍ തൂറ്റാന്‍ പോയണ്ണ! ഞങ്ങേ കൊണ്ടു വല്ല ഗതിക്കും കൊള്ളാവാ അണ്ണാ പാര്‍ട്ടിക്ക്!? സഹിക്കാന്‍ പറ്റണില്ല അണ്ണാ ത്ഫൂ...ആ... ഒന്നും തോന്നണ്ടാ ഇത്തിരി ഓവറായി,അടിച്ചതു ലവനാ,.... വാറ്റ്?!ഏത്?!

  ReplyDelete
 7. നിസ്സഹായനണ്ണാ അണ്ണൻ നിസ്സഹായനാണെന്ന് മനസ്സിലായണ്ണാ..

  അണ്ണൻ സി പി എമ്മിനു വേണ്ട് ചെയ്ത ത്യാഗങ്ങളും യാതനകളും മഹത്ത്‌കാര്യങ്ങളും സി പി എം മറന്നത് ഫയങ്കര മോശം തന്നെ അണ്ണാ. ഇനി അണ്ണൻ നാളെ തേരട്ട ഇട്ട് വാറ്റിയ സാധനം അടിച്ച് വന്ന് പിണറായി മാപ്പു പറയണം എന്ന് പറഞ്ഞാൽ നുമ്മ അതും കേൾക്കും അണ്ണാ. 15 ആം തിയ്യതി വരെ അങ്ങനെ പോകട്ടണ്ണാ.. അന്നാണല്ലൊ ഗ്രഹണം.

  ReplyDelete
 8. കാറ്റുള്ളപ്പോ തൂറ്റിയില്ലെങ്കില്‍ പിന്നെ തൂറ്റാനൊക്കില്ല..അണ്ണനിപ്പോ തൂറ്റുന്നതില്‍ സന്തോഷമേയുള്ളൂ അണ്ണാ, സന്തോഷമേയുള്ളൂ..

  good... u said it

  ReplyDelete
 9. ഈ കു രിശിങ്കല്‍ കിടക്കുന്ന ഇവനെയും എം എല്‍ എ ആക്കണോ ഇലക്ഷന്‍ ആവാറാവുമ്പോഴേക്കും മാറ്‍ക്സിസ്റ്റ്‌ പാറ്‍ട്ടിയില്‍ നിന്നും ഒരു മലവെള്ളപ്പാച്ചില്‍ ഇങ്ങിനെ വന്നാല്‍ കോണ്‍ഗ്രസില്‍ തന്നെ നില്‍ക്കുന്നവര്‍ എന്തു ചെയ്യും? മുരളിക്കു മെംബറ്‍ഷിപ്‌ ഇതുവരെ കൊടുത്തില്ല അബ്ദുള്ളക്കുട്ടി എം എല്‍ എ ആവുകയും ചെയ്തു ഇതൊക്കെ ആണു ഉമ്മന്‍ ചാണ്ടീടെ ധര്‍മ സങ്കടം ടീ കേ ഹംസയെ പോലെയും ലോനപ്പന്‍ നമ്പാടനെപ്പോലെയും പാറ്‍ട്ടിയില്‍ തന്നെ നില്‍ക്കുന്നവറ്‍ക്കേ സീറ്റു കൊടുക്കാവു പിണറായീ

  ReplyDelete
 10. ഇതിനാ പറയുന്നേ വേല്ലിയെ കിടന്ന പാമ്പിനെ എടുത്തു കൊണ്നകത്തില്‍ വെച്ചത് പോലെ എന്ന്.. ഈ പറഞ്ഞ പോസ്റ്ററൊട്ടിച്ചും, വെയിലുകൊണ്ടും, തൊള്ളകീറി മുത്രാവാക്യം ബിളിച്ചും , തല്ലുകൊണ്ടും പാര്‍ട്ടിയെ വളര്‍ത്തിയ ആളുകള്‍ ഉള്ളപ്പോള്‍ എന്തിനാ വെറുതെ വഴിയെ പോയവരെ ഒക്കെ വിളിച്ചു സീറ്റ്‌ കൊടുത്തത്?

  ReplyDelete
 11. കൊള്ളാം മാഷേ,

  ഈ ബ്ലൊഗിലും നോക്കുമല്ലോ..
  ജോയിന്‍ ചെയ്യുമല്ലോ..!!
  പരസ്പര കൂട്ടായ്മ നല്ലതല്ലേ..!!

  http://tomskonumadam.blogspot.com/

  http://entemalayalam1.blogspot.com/

  ReplyDelete
 12. പാവം അച്ചായന്‍ ഇപ്പളാ അറിഞ്ഞത് ഈ സി.പി.എം കാര്‌ പഠിപ്പിക്കുന്നത് ബൈബിളും സുവിശേഷവുമല്ലെന്ന് ! ഇലക്ഷന്‌ നിര്‍ത്തിയില്ലായിരുന്നെങ്കില്‍ അതിനുമുന്‍പ് കാണ്‍ഗ്രസ്സില്‍ ചേരുമായിരുന്നു...അങ്ങിനെ വഴിമുട്ടിയപ്പോളാണ്‌
  ഒരു രേഖ കിട്ടിയത്...മോങ്ങാനിരുന്ന പട്ടീടെ തലേല്‌ തേങ്ങാ വീണേന്ന് പറഞ്ഞ പോലേയായി എന്നു കൂട്ടിയാ മതി....

  ReplyDelete
 13. എന്‍റെ ബ്ലോഗ്‌ കിടിലന്‍....എന്നെ അങ്ങ് സമ്മതിക്കണം..അല്ലെ...

  ReplyDelete