Friday, January 15, 2010

റിയാലിറ്റി ഷോ അഥവാ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ

മോന്റെ പ്രകടനം തകര്‍ത്തുകളഞ്ഞല്ലോ മോനേ...അങ്കിളിവിടെ അന്തം വിട്ട് ഇരിപ്പാരുന്നു കേട്ടോ മോനെ..എന്തൊരു പ്രകടനമാരുന്നു മോനേ..മോന്‍ കലക്കിക്കളഞ്ഞു കേട്ടോ..മോനേ...

പിന്നെ ചെറിയ ചെറിയ ചില മിസ്റ്റേക്ക്സ് അങ്കിളു നോട്ട് ചെയ്താരുന്നു കേട്ടോ മോനെ..മോന്‍ ഇനി ശ്രദ്ധിക്കാന്‍ വേണ്ടി പറയുവാ..മോന്റെ സംഗീതാവിഷ്കാരസ്വാതന്ത്ര്യത്തില്‍ കൈകടത്തുകാണെന്ന് വിചാരിക്കല്ലേ കേട്ടോ മോനേ...

മോനേത് പാട്ട് പാടാനും സ്വാതന്ത്ര്യമുണ്ട് കേട്ടോ മോനേ..അതിനാരും എതിരല്ല കേട്ടോ മോനേ...പക്ഷെ മോന്‍ ചെയ്തപോലെ പാടുന്ന പാട്ടിലെ വരികള്‍ തോന്നിയപോലെ മാറ്റിപ്പാടരുത് കേട്ടോ മോനേ..എന്നാലും മോന്‍ നന്നായി പാടി കേട്ടോ മോനെ.

മോന്റെ ചില സംഗതിയൊന്നും അത്ര ശരിയായില്ല കേട്ടോ മോനേ...എല്ലാ കാലത്തും, എല്ലാ സംഗതിയും, എല്ലായിടത്തും ഒരുപോലെ ശരിയാവും എന്ന് കരുതരുത് കേട്ടോ മോനേ....എന്നാലും മോന്‍ നന്നായി പാടി കേട്ടോ മോനെ..

മോന്റെ ആരോഹണത്തിലും ഒത്തിരി പ്രശ്നമുണ്ടായിരുന്നു കേട്ടോ മോനേ..കേറിക്കേറി എതുവരെ പോകാം എന്നതിനെക്കുറിച്ചൊരു കണ്ട്രോളു വേണ്ടേ മോനേ...എന്നാലും മോന്‍ നന്നായി പാടി കേട്ടോ മോനെ..

മോനേ..മോന്‍ പാടിക്കൊണ്ടിരിക്കുന്നതിനിടയില്‍ മോന്റെ ശ്രുതി പോയാരുന്നു കേട്ടോ മോനേ...അപശ്രുതി ആര്‍ക്കായാലും ഇഷ്ടപ്പെടില്ല മോനേ..എന്നാലും മോന്‍ നന്നായി പാടി കേട്ടോ മോനെ..

മോന്റെ താളം കയ്യീന്ന് പോയി കേട്ടോ മോനേ....താളം പോയാല്‍ പിന്നെ ആകെ അവതാളമാകുമെന്ന് മോനറിയില്ലേ മോനേ..എന്നാലും മോന്‍ നന്നായി പാടി കേട്ടോ മോനെ..

പിന്നെ മോനേ...മോന്റെ ചരണം വിചാരിച്ചപോലെ വന്നില്ല കേട്ടോ മോനേ..ചരണത്തിലുള്ള ചിലത് മോന്‍ വിട്ടുകളയുകയും ഇല്ലാത്തത് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു കേട്ടോ മോനേ...എന്നാലും മോന്‍ നന്നായി പാടി കേട്ടോ മോനെ..

മോന്റെ അവരോഹണവും ഒരു വകയായി കേട്ടോ മോനേ......അവരോഹണത്തിന്റെ ഇടയില്‍ തടസ്സം വന്നാലും ശ്വാസനിയന്ത്രണം പാലിച്ച് കണ്ട്രോളിലാക്കണ്ടേ മോനേ......എന്നാലും മോന്‍ നന്നായി പാടി കേട്ടോ മോനെ..

പഴയകാലത്തെ പാട്ടൊക്കെ എടുത്ത് പാടുമ്പോള്‍ അര്‍ത്ഥം മനസ്സിലാക്കിപ്പാടേണ്ടേ മോനേ..എന്നാലല്ലേ ഭാവം വരൂ...എന്നാലും മോന്‍ നന്നായി പാടി കേട്ടോ മോനേ...

മൊത്തത്തില്‍ നോക്കിയാല്‍ മോന്റെ പാട്ട് ചളമായിരുന്നു കേട്ടോ മോനേ...എന്നാലും മോന്‍ നന്നായി പാടി കേട്ടോ മോനെ..തകര്‍പ്പന്‍ പ്രകടനമായിരുന്നു കേട്ടോ മോനെ..

7 comments:

  1. മോന്റെ പ്രകടനം തകര്‍ത്തുകളഞ്ഞല്ലോ മോനേ...അങ്കിളിവിടെ അന്തം വിട്ട് ഇരിപ്പാരുന്നു കേട്ടോ മോനെ..എന്തൊരു പ്രകടനമാരുന്നു മോനേ..മോന്‍ കലക്കിക്കളഞ്ഞു കേട്ടോ..മോനേ...

    പിന്നെ ചെറിയ ചെറിയ ചില മിസ്റ്റേക്ക്സ് അങ്കിളു നോട്ട് ചെയ്താരുന്നു കേട്ടോ മോനെ..മോന്‍ ഇനി ശ്രദ്ധിക്കാന്‍ വേണ്ടി പറയുവാ..മോന്റെ സംഗീതാവിഷ്കാരസ്വാതന്ത്ര്യത്തില്‍ കൈകടത്തുകാണെന്ന് വിചാരിക്കല്ലേ കേട്ടോ മോനേ...

    ReplyDelete
  2. മോനെ...മോന്റെ പെര്‍ഫോമന്‍സും കൊള്ളാം... മോനെ ഡാന്‍സ് കളിച്ചവര്‍ക്ക് ആയിരം രൂപയും കൊടുക്കാം..മോനെ

    നന്നായിട്ടുണ്ട് താങ്കളുടെ ആക്ഷേപഹാസ്യം
    ആശംസകള്‍

    ReplyDelete
  3. മികച്ച വായന നല്‍കിയ താങ്കള്‍ക്ക്‌ ആശംസകള്‍..!!

    അമ്മ മലയാളം സാഹിത്യ മാസികയിലും താങ്കളുടെ സാനിദ്ധ്യ്ം പ്രതീക്ഷിക്കുന്നു.
    http://entemalayalam1.blogspot.com/

    ReplyDelete
  4. പരിഹാസം ,വിമര്‍ശനം ,വളരെ മനോഹരമായി
    അവതരിപിച്ചു ,അതോടൊപ്പം ഇ ഷോ കാന്നന്‍
    സമയം കള്ളഞ്ഞു കാത്തിരിക്കുന്ന തിരു മണ്ടന്‍
    പ്രേക്ഷകനെ വെറുതെ വിടരുതയിരുന്നു
    മുജീബ് കൊല്ലം
    റിയാദില്‍ നിന്നും

    ReplyDelete
  5. എന്നാലും... മോന്‍ നന്നായ് എഴുതി.. കേട്ടോ‍ മോനെ..

    ReplyDelete
  6. മോന് ഇത്രക്ക് വിവരം എവിടീന്ന് കിട്ടി മോനേ...
    സ്ഥിരം കാണാറുണ്ടല്ലേ മോനേ...
    ...എന്നാലും മോന്‍ നന്നായി വധിച്ചു കേട്ടോ മോനെ..

    ReplyDelete