Tuesday, April 6, 2010

ശാസ്ത്രത്തിന്റെ അബോര്‍ഷന്‍

ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍പ്പീലി വിരിയുമ്പോഴാണ് അബോര്‍ഷന്‍ സംഭവിക്കുന്നത് എന്നായിരുന്നു ഇത്രയും കാലം എന്റെ വിശ്വാസം.

പക്ഷേ, അതൊരു അന്ധവിശ്വാസമായിരുന്നു എന്നു മനസ്സിലായത് ഇന്നാണ്.. ഈ ലിങ്കിലെ തികച്ചും വിജ്ഞാനപ്രദവും, ശാസ്ത്രീയവും, ഭാരതീയ പൈതൃകത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളുന്നതുമായ പ്രഭാഷണം കേട്ടപ്പോള്‍...

അതില്‍ പറഞ്ഞിരിക്കുന്ന പ്രകാ‍രം അബോര്‍ഷനു പിന്നിലെ ശാസ്ത്രീയ സത്യം ഇതാണ്. ഇതു മാത്രമാണ്....

“ഒരു ആത്മാവ് ഒരമ്മയുടെ ശരീരത്തെ സ്വീകരിച്ച് ഒന്ന് രണ്ട് മാസം കഴിയുമ്പോഴാണ്‌ ആ ആത്മാവ് തിരിച്ചറിയുന്നത് ഈ ശരീരവും ഈ അമ്മയും എനിക്ക് പറ്റിയതല്ല. അപ്പോള്‍ സംഭവിക്കുന്നതാണ്‌ അബോര്‍ഷന്‍..... “

ഇത്തരത്തിലുള്ള രസകരവും വിജ്ഞാനപ്രദവുമായ നിരവധി അനവധി വിവരങ്ങള്‍ പ്രദാനം ചെയ്തുകൊണ്ടിരിക്കുന്ന ഡോ.ഗോപാലകൃഷ്ണനും ജ്യോതിഷമെന്ന ശാസ്ത്രത്തിനും എതിരെ സൂരജ് എന്നും ഉമേഷ് എന്നും നാമം ധരിച്ചിട്ടുള്ള രണ്ട് അസൂയാലുക്കള്‍ എന്തൊക്കെയാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്..വായിച്ചിട്ട് സഹിക്കുന്നില്ല...

നിങ്ങളും വായിച്ചോളൂ.....മുഴുവനും വായിച്ചാലേ ഫലം സിദ്ധിക്കൂ. ഇടയ്ക്ക് വെച്ച് നിര്‍ത്തിയാല്‍ വിദ്യാദേവനായ വ്യാഴം നിങ്ങളുടെ ബുദ്ധിയില്‍ വെള്ളിവീഴ്ത്താന്‍ ഇടയുണ്ട്. ശനിദശക്കാരും ചൊവ്വാദോഷക്കാരും തിങ്കളാഴ്ച വ്രതം നോറ്റാല്‍ ബുധകോപം ശമിക്കുകയും ഞായറാഴ്ച ഒഴിവുദിവസം ആകുകയും ചെയ്യുമെന്ന ശാസ്ത്രസത്യം ഉരുവിട്ടുകൊണ്ട് ഈ പോസ്റ്റുകള്‍ വായിക്കുക. .ലിങ്കുകള്‍ ദാ താഴെ

ജ്യോതിഷം എന്ന ശാസ്ത്രത്തിനെതിരെ സൂരജിന്റെ ഉടായിപ്പ്

ഗോപാലകൃഷ്ണന്റെ ജ്യോതിഷക്കസര്‍ത്തുകള്‍

ഡോ.ഗോപാലകൃഷ്ണന്റെ ശാസ്ത്രസത്യങ്ങളെ പൊളിച്ചടുക്കാനുള്ള ഉമേഷിന്റെ വിഫലശ്രമം

സർവ്വജ്ഞന്റെ ചൊവ്വാദോഷങ്ങൾ*

എനിക്കിന്നു മനസ്സിലയ ആ ശാസ്ത്ര സത്യം ഞാന്‍ വീണ്ടും ആവര്‍ത്തിക്കട്ടെ...

“ഒരു ആത്മാവ് ഒരമ്മയുടെ ശരീരത്തെ സ്വീകരിച്ച് ഒന്ന് രണ്ട് മാസം കഴിയുമ്പോഴാണ്‌ ആ ആത്മാവ് തിരിച്ചറിയുന്നത് ഈ ശരീരവും ഈ അമ്മയും എനിക്ക് പറ്റിയതല്ല. അപ്പോള്‍ സംഭവിക്കുന്നതാണ്‌ അബോര്‍ഷന്‍..... “

ഇത് ശാസ്ത്രമാണ്, ഇത് ശാസ്ത്രം മാത്രമാണ്, ഇതില്‍ ശാസ്ത്രമല്ലാതെ മറ്റൊന്നുമില്ല..നന്ദി ഡോ.ഗോപാലകൃഷ്ണന്‍..നന്ദി..

12 comments:

  1. ഇത് ശാസ്ത്രമാണ്, ഇത് ശാസ്ത്രം മാത്രമാണ്, ഇതില്‍ ശാസ്ത്രമല്ലാതെ മറ്റൊന്നുമില്ല..നന്ദി ഡോ.ഗോപാലകൃഷ്ണന്‍..നന്ദി..

    ReplyDelete
  2. ഞായറാഴ്ച ഒഴിവുദിവസം ആവാന്‍ ശനിയാഴ്ച രാത്രി എകാഗ്രതയോടുള്ള ധ്യാനത്തിന് ശേഷം, തങ്കഭസ്മം ചാലിച്ച രണ്ടു കരണ്ടി ആവണക്കെണ്ണ സേവിച്ചാലും മതിയാവും.. ഒഴിവുദിവസംആവശ്യാനുസരണം ഒരു കിണ്ടി ചുക്കിട്ട കട്ടഞ്ചായയോടെ അവസാനിപ്പിക്കയുമാവാം.. ധ്യാനം ഓഫീസില്‍ തുടരാം..

    ReplyDelete
  3. എം എസ്. സി ക്ക് ഇതുവരെ തിരുത്തപ്പെടാത്ത റെക്കോര്‍ഡ് മാര്‍ക്ക് നേടി ഒന്നാം റാങ്കുകാരനായ ഗോപാലകൃഷ്ണന്‍ സാറിന്‌ രണ്ട് പി.എച്ച്.ഡിയും 50 ഇല്‍ അധികം പേറ്റന്റുകളും ഉണ്ടെന്ന കാര്യം മറക്കരുത്. ഈ പോസ്റ്റെഴുതിയ മരത്തലയന്മാര്‍ക്ക് പറ്റുമെങ്കില്‍ ഇതൊക്കെ ഒന്ന് നേടിക്കാണിക്ക്. എന്നിട്ടാകാം വിമര്‍ശനം. പടിഞ്ഞാറന്ന് വരുന്നതല്ലെ നിങ്ങള്ക്കൊക്കെ പറ്റൂ.

    ReplyDelete
  4. പക്ഷേ , ഇതുമാത്രം മുന്‍‌കൂട്ടി കാണാന്‍ കഴിഞ്ഞില്ല....!

    ReplyDelete
  5. ശാസ്ത്രമല്ലെടോ മരത്തലയാ...

    സയന്‍സ്.. പ്യുവര്‍ സയന്‍സ്.. ചിലതൊക്കെ അള്‍ട്രാ മോഡേണ്‍ പ്യുവര്‍ സയന്‍സ്..

    ReplyDelete
  6. സ്വയമേവ സംഭവിക്കുന്ന ഗര്‍ഭം അലസലുകളില്‍ മഹാഭൂരിപക്ഷവും ക്രോമസോം അബ്നോര്‍മാലിറ്റിയാണ് കാരണം. ഈ ക്രോമസോം അബ്നോര്‍മാലിറ്റികളാണെങ്കില്‍ അണ്ഡവും ബീജവും ചേര്‍ന്ന സിക്താണ്ഡത്തില്‍ നിന്ന് ഭ്രൂണം ഉണ്ടാകുന്ന ആദ്യ രണ്ടോ മൂന്നോ ആഴ്ചകളില്‍ തന്നെ സംഭവിക്കുകയും ചെയ്യുന്നു... ഈ ആത്മാവ് ഇത്ര കിഴങ്ങായിപ്പോയല്ലോ... 2 മാസം വേണമത്രെ, ഈ ബോഡി എനിക്ക് ശരിയാവൂല്ലെന്ന് തീരുമാനമാക്കാന്‍...

    അല്ല, ആത്മാവിനെ പറഞ്ഞിട്ട് കാര്യമില്ല. കൊച്ചിന്റെ മേത്താട്ട് ആത്മാവിനെ കേറ്റിവിടണ പരബ്രഹ്മപ്പോത്തുകാലപ്പനാണ് വലിയ മണ്ടന്‍...10 മുതല്‍ 30% വരെ ഗര്‍ഭങ്ങളും സ്വയമേ അലസിപ്പോവണതാണെന്നാണ് കണക്ക്...!!!
    നോക്കീം കണ്ടുമൊക്കെ ബോഡി സെലക്റ്റ് ചെയ്തൂടേഡേയ് ആത്മാവേ...?

    ReplyDelete
  7. ആത്മാവ് പരബ്രഹ്മം തന്നെ അല്ലിയോ ? പരബ്രഹ്മത്തിന് സെലക്റ്റ് ചെയ്ത ശരീരം തെറ്റിപോകുന്ന തരത്തിലുള്ള മണ്ടത്തരമൊക്കെ പറ്റുമോ ?

    ReplyDelete
  8. സൂരജ് ചേട്ടന്റെയും ഉമേഷേട്ടന്റെയും പോസ്റ്റിലേക്കുള്ള ലിങ്ക് തന്നതിന് വളരെ നന്ദി.
    ╔════════╗
    ║ ▲ ↑ ☻ ║
    ║ ← ۞ → € ║ ۩
    ║ ☺ ↓ ▼ ║
    ╚════════╝
    www.malayalamtyping.page.tl

    ReplyDelete
  9. മുഴുവനും വായിച്ചാലേ ഫലം സിദ്ധിക്കൂ. ഇടയ്ക്ക് വെച്ച് നിര്‍ത്തിയാല്‍ വിദ്യാദേവനായ വ്യാഴം നിങ്ങളുടെ ബുദ്ധിയില്‍ വെള്ളിവീഴ്ത്താന്‍ ഇടയുണ്ട്.

    പറഞ്ഞത്‌ ശരിതന്നെ.

    ReplyDelete
  10. ലിങ്കിലൂടെ പോയി ചങ്കു് കലങ്ങി

    ReplyDelete
  11. പുതിയ പുതിയ പോസ്റ്റുകൾ വരുന്നത് വിഷയത്തെ സജീവമാക്കി നിലനിർത്താൻ സഹായിക്കും.

    ReplyDelete
  12. ഹോ,മരത്തലയാ
    നിങ്ങളെങ്കിലും ഉണ്ടായല്ലോ സത്യം മനസ്സിലാക്കാന്‍.ബൂലോകം മുഴുവനും ഇപ്പം പാവം ഗോപു മാഷ്ക്കെതിരെയാ.....
    @സുരജ്‌,
    എല്ലാം ക്ഷമിക്കാം,പോത്ത് കാലത്തപ്പനെയും പാതാള മറുതയെയും മാത്രം പറയരുത്............

    ReplyDelete