Tuesday, May 25, 2010

പത്രാധിപം

സാറേ സാറേ..ഒരു നല്ല വാര്‍ത്തയും ചീത്ത വാര്‍ത്തയും കിട്ടീട്ടുണ്ട്..

നിന്നോട് പഴേ ഫലിതബിന്ദുക്കള്‍ അധികം വായിക്കല്ലേന്ന് പറഞ്ഞതല്ലേടേയ്..നല്ല വാര്‍ത്ത എന്തോന്നെടേയ് ?

കൊക്കക്കോള കമ്പനിയെ രക്ഷിക്കാന്‍ കഴിയാത്തതില്‍ ദുഃഖമുണ്ടെന്ന് ബാലേണ്ണന്റെ വായീന്ന് വീണ് കിട്ടി സാറേ

കിടുക്കൻ...ഫ്രണ്ട് പേജിലു തട്ടിക്കോ.. വെണ്ടക്കയായിക്കോട്ടെ... “കൊക്കക്കോള: സര്‍ക്കാരിന്റെ കാപട്യം പുറത്തായീ”ന്ന് തലക്കെട്ട്..ചീത്ത വാര്‍ത്ത എന്തോന്നെടേയ് ?

ഇത് സര്‍ക്കാരിന്റെ അഭിപ്രായമല്ലെന്ന് വ്യവസായ മന്ത്രി ഉടനെ പറഞ്ഞു സാറേ..

വ്യവസായമന്ത്രിയല്ലേ...ഏഴാം പേജിലേക്ക് തട്ടിക്കോ..ഒരു കോളം മതി...

ഒരു ചീത്ത വാര്‍ത്ത കൂടി ഉണ്ട് സാറേ..

നീ പത്രം പൂട്ടിക്കുമല്ലോടെ...പറ പറ...

വ്യവസായ സെക്രട്ടറിയെ പുറത്താക്കണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടിട്ടുണ്ട്..

നീയൊക്കെ എവിടുന്നെടേയ് ജേര്‍ണലിസം പഠിച്ചത് ? ഇതാണോടേയ് ചീത്ത വാര്‍ത്ത..ഫ്രണ്ട് പേജില്‍ ബോക്സ് ഐറ്റമായി തട്ടെടേയ്...വ്യവസാ‍യ സെക്രട്ടറിയെ ഡിഫി ആക്രമിക്കുന്നു..

14 comments:

  1. സാറേ സാറേ..ഒരു നല്ല വാര്‍ത്തയും ചീത്ത വാര്‍ത്തയും കിട്ടീട്ടുണ്ട്..

    നിന്നോട് പഴേ ഫലിതബിന്ദുക്കള്‍ അധികം വായിക്കല്ലേന്ന് പറഞ്ഞതല്ലേടേയ്..നല്ല വാര്‍ത്ത എന്തോന്നെടേയ് ?

    ReplyDelete
  2. അളിയോ കിണ്ണന്‍.

    ReplyDelete
  3. :)

    ഒരു മോശം വാര്‍ത്ത കൂടി ഉണ്ട് .

    ബാലകൃഷ്ണന്റെ നിലപാട് സര്‍ക്കാര്‍ വിരുദ്ധം: മുഖ്യമന്ത്രി

    ഇതിനെ നല്ല വാര്‍ത്തയാക്കുവാന്‍ “വ്യവസായ വകുപ്പിനെതിരെ വി.എസ്” എന്ന തലക്കെട്ട് മതിയാകുമോ മരത്തലയാ?

    ReplyDelete
  4. കൊള്ളാം അണ്ണോ കൊള്ളാം

    ReplyDelete
  5. വെള്ളം കണ്ടാൽ ചക്രം കറക്കാൻ തോന്നും - മന്ത്രി ബാലൻ
    തട്ടിയേരെടൈ മന്ത്രി ബാലൻ വെള്ളമടിച്ച് വീലാകുമെന്ന്

    ReplyDelete
  6. കിടിലന്‍ അണ്ണാ..കിടിലന്‍ .!!

    ReplyDelete