Saturday, May 22, 2010

സെലൿടീവ് ധാര്‍മ്മികരോ(ഷം)മം..

ഡീയ്യേ...അവടെ നിന്നേട്യേ...മ്മടെ നീലേട്ടനു പൊതുക്ക് കിട്ടീന്ന് പറയ്ണ്ട്‌ല്ലോടിയേ..

കിട്ടീന്നാ കേക്കണേ...നെലത്തിട്ട് പെരുക്കീന്നാ മാത്രൂമ്യോള് പറേണേ...വീണു പരിക്ക് പറ്റീന്ന് ദേശാഭിമാന്യോളും..

ന്തൂട്ടിനാവോ പൊതുക്ക് കിട്ട്യേ?

നീലേട്ടന്റെ വായീനാവ് ഈയിടെയായി ത്ര ശര്യല്ലാ..അതോണ്ടാവും..

ഇത്തവണ നാവ് പൊറത്തക്ക് എടുക്കാന്‍ പറ്റീല്യാത്രെ..സുഹൃത്തോളേന്ന് വിളിച്ചപ്പഴക്കും തൊടങ്ങീന്ന്..പാവം നീലേട്ടന്‍..

കഷ്ടായിപ്പോയി..നാവ് പൊറത്തക്ക് എടുത്തിരുന്നെങ്കി ഇത്തിരീം കൂടി വിവരക്കേട് കേക്കാര്‍ന്നു..

പൊറത്തെടുത്തത് പ്രകോപനപരമായീന്നും അതോണ്ടാ കശപിശേണ്ടായേന്നും ഒരു വ്യാക്യാനോണ്ട്ട്ടാ..നാട്ടാരാണത്രെ പിറകില്..

ഇതിലേതാ ശരീന്ന് മ്മക്കിവടെ ഇരുന്ന് പറയാമ്പറ്റ്വോ...കൂടുതല്‍ ഒച്ചേണ്ടാക്കണോരെ വിശ്വസിക്കണ്ടിവരും ഇതിലും
.
ഞാനെന്തായാലും മാത്രൂമ്യോള്ടേ കൂടേണ്...അതാവുമ്പോ അപ്‌ഡേറ്റ്സിനൊന്നും മൊടക്കണ്ടാവില്യ..നല്ല ബാവനേം ണ്ടാവും..സാംസ്കാരികനായകന്മാര്ടെ ഡൈലോഗും ചാനല്‍ വിദഗ്ദരുടെ വിശദീകരണോ ഒക്കെ ചേര്‍ന്ന് ഒരു മേളായിരിക്കും..

ഞാനിന്നാ ദേശാഭിമാന്യോള്ടെ കൂടെ കൂടാന്‍ പൂവാണ്..മ്മക്കും ഇണ്ടാക്കാട്യേ ഇവടൊരു സംവാദം..

നീയ്യ് തോല്‍ക്കൂട്യേ ഇവളേ..നെന്റെ പത്രത്തിന്റേം ചാനലിന്റേം സര്‍ക്കുലേഷന്റെ ഇരട്ടീന്റെ ഇരട്ടി വരൂട്യേ ഞങ്ങടെ സര്‍ക്കുലേഷന്‍..

തോല്‍ക്കുമെന്നുറപ്പ്‌ള്ള യുത്തത്തീ പങ്കെട്‌ക്കാനും ആരെങ്കിലും വേണ്ടെട്യേ?

അത് ന്യായം..അപ്പോ സംവാ‍ദങ്ങ്‌ട് തൊടങ്ങ്കല്ലേ?

നീയാ തൊടങ്ങിക്കോ..

ഡീയ്യേ..ആശയങ്ങളെ ആശയങ്ങള് കൊണ്ട് നേരിടണം..അല്ലാണ്ട് മസിലോണ്ടല്ല..

അത് നിക്കും സമ്മതാണ്ട്യേ..അക്രമം ഒന്നിനും ഒരു പരിഹാരല്ല...അത് മ്മള് എപ്പഴും പറേണതല്ലേ..അതെല്ലാര്‍ക്കും ബാധകാക്കണംന്ന് മാത്രം..

ന്നാ നീ അപലപിക്കട്യേ..

മ്മക്ക് കാര്യത്തിലൊരു വ്യക്തതേണ്ടാക്കീട്ട് അപലപിച്ചാപ്പോരേട്യേ? നീ കൊറച്ച് മുന്‍പേ പറഞ്ഞില്ലേ..നെന്റെ സര്‍ക്കുലേഷന്റെ കാര്യോം എന്റെ സര്‍ക്കുലേഷന്റെ കാര്യോം....അതും ഒരു തരം മസില്‍ പവര്‍ തന്നല്ലേട്യേ?

അത് മസില്‍ പവറല്ലട്യേ..അക്ഷരത്തിന്റെ ശക്ത്യാടീ..മാധ്യമത്തിന്റെ പവറാണ്ട്യേ..

ന്നുവെച്ചാ നെന്റെ സര്‍ക്കുലേഷനിലൂടെ നൊണ ലോകം മുഴുവന്‍ എത്തിക്കാം..ഞാന്‍ സത്യം പറഞ്ഞാപ്പോലും കൊറച്ചാളേ കേള്‍ക്കൂ താനും..അതിന്റെ അഹങ്കാരം കൊണ്ട് നിനക്ക് എന്നെപ്പറ്റി ന്ത് വേണേച്ചാ പറയാം..ഞാന്‍ പ്രതികരിക്കാനേ പാടില്യ..അതല്ലേട്യേ അതിന്റെ അര്‍ത്തം?

കണക്കായിപ്പോയെട്യേ..നെന്റെ സര്‍ക്കുലേഷന്‍ കൂടാത്തതിനു ഞാനെന്താടീ വേണ്ടേ?

ന്നാപിന്നെ സര്‍ക്കുലേഷന്‍ കൂട്ടാന്‍ പുതിയ പതിപ്പെറക്കുമ്പോ, പുതിയ ഓഫീസ് കെട്ടിടം വെക്കുമ്പോ നിങ്ങളെല്ലാരും കൂടി എന്തിനാണ്ടീ ഇത്ര ഒച്ചേം ബഹളോം ഇണ്ടാക്കണേ...കാശ് പിരിച്ചൂന്നും മണിമാളിക പണിതൂംന്നും പറഞ്ഞ്..

അതീ കളീലിള്ളതാണ്ട്യേ ഇവളേ..

അപ്പോ നെന്റെ നെയമത്തിനനുസരിച്ച് വേണം കളീന്ന്..

അസൂയപ്പെട്ടിട്ട് കാര്യല്യടീ ഇവളേ...ലോകത്തി വലത് കയ്യന്മാരാണ്ടീ കൂടുതല്‍..അപ്പോ കളിനിയമങ്ങളൊക്കെ അവര്ടെ ശൈലിക്ക് ചേരണ വിധത്തിലാവും..

ആയ്ക്കോട്ടെ ആയ്ക്കോട്ടെ..ഇടക്കൊക്കെ നിയമം തെറ്റീന്ന് വരുമ്പോ ത്രേം ഒച്ചപ്പാട്‌ണ്ടാക്കണാ

നെയമം കയ്യിലെട്‌ക്കാന്‍ നിനക്കധികാരല്യെടേ..നീ പരാതീണ്ടെങ്കി കേസാ കൊടക്കടീ

ന്തൂട്ടാന്ന്...? നീ ഇപ്പപ്പറഞ്ഞത് ഒന്നൂടി പറഞ്ഞേ..

നീ പരാതീണ്ടെങ്കി കേസാ കൊടക്കടീന്ന്

കൊള്ളാലോടീ വീഡിയോണേ..ന്നാള് നിയമപരമായും രാഷ്ട്രീയപരമായും ഒരു കേസിനെ നേരിട്ടപ്പോ, കേസേ കൊടക്കാന്‍ പാടില്യാന്നൊക്കെ ആയിരുന്നല്ലോട്യേ നിന്റെ വര്‍ത്താനം..

അത് പിന്നെ..സത്യം പറഞ്ഞാ ഞാനതാ മറന്നൂട്ടാ...

നീ മറക്കും..പിന്നെ ഒരു കേസില് ഗതികെട്ട് പരാതി കൊടത്തപ്പോ ന്തായിരുന്നൂ ബഹളം..ആ നിയമം കണ്ടു പിടിച്ചതും കൊണ്ടന്നതും കേസ് കൊടുത്തോനാന്നായിരുന്നല്ലോ പ്രചരണം..ദിപ്പോ ആ പണിക്കരു സാറു കേസ് കൊടത്തപ്പഴും പഴി മ്മടെ ആള്‍ക്കന്ന്യാണല്ലോടീ..

അദ് പിന്നെ..ചൊറിയുമ്പോ അമര്‍ത്തിച്ചൊറിയണംന്നല്യേടീ..

തിരിച്ചൊന്നമര്‍ത്തിച്ചൊറിഞ്ഞാ നീയൊക്കെ അതിനെ ഫാസിസാക്കും...ആ സൈബര്‍ നിയമം വന്ന കാര്യം മ്മടെ ആള് കേസ് കൊടത്തപ്പളാ നീ അറിഞ്ഞേന്ന് വെച്ചിട്ട് ഇനി വരണ കേസിനു മുഴുവന്‍ മ്മടെ ആള്‍ക്കെതിരെ ഒച്ചേണ്ടാക്കുവോ നീ? ബസ്സും പോസ്റ്റുമൊക്കെ ഇടുവോ നീ?

അത് പിന്നെ ബസ്സിന്റെ രാജ്യം വരേണമേന്നല്ലേട്യേ..

നെന്റെ ബസ്സില് ദിത് പോലുള്ള നമ്പറിട്ടിട്ട് പോലും ആളോള് വരാണ്ടായത് ന്തൂട്ടോണ്ടാന്നാ നെന്റെ വിചാരം?

ഒരു ബസ് അഗ്രിഗേറ്റര്‍ ണ്ടായിരുന്നെങ്കി എന്റെ ബസ്സിലും ആളു കേറിയെനേടീ..

ഒരു കാര്യോല്യടീ..പറേണ കാര്യത്തീ വ്യവസ്ഥ വേണം..കേസ് കൊടത്താ അതിനെ കളിയാക്കും, പരാതി കൊടത്താ കൊടുക്കാനേ പാടില്യാര്‍ന്നൂന്നാക്കും..ന്നാപിന്നെ നുള്ളിത്തീര്‍ക്കാംന്ന് വെച്ചാ കേസ് കൊടത്തൂടേന്ന് ചോദിക്കും..ദെവടത്തെ ന്യായാണ്ടീ?

മ്മക്ക് ഇങ്ങനെ ഒക്കെയെ സൌകര്യള്ളൂ....ഇത്രേം കാലം ഇബടെ കാര്യങ്ങള് ങ്ങനൊക്കെ തന്നേര്‍ന്നു..നിനക്ക് പറ്റുംന്ന്‌ണ്ടങ്കി മതി

നീ ആളോളെ ഫാസിസ്റ്റാക്കും മോളേ..നെനക്കൊരു നെയമം, മറ്റുള്ളോര്‍ക്ക് വേറൊരു നെയമം എല്ലാ കാലത്തും നടക്കില്യട്യേ..

ന്റെ സര്‍ക്കുലേഷന്‍ ഇത്രേം ഇള്ളോടത്തോളം കാലം നിക്ക് ഒന്നും പേടിക്യാനില്യെടീ..ഞങ്ങള് എഴുതണതാണ് വാര്‍ത്ത, ഞങ്ങള് പറേണതാണ് സത്യം..ഞങ്ങള് ഇണ്ടാക്കണതാണ് പൊതുജനാഭിപ്രായം..

ഇതല്ലേട്യേ ഫാസിസം?

ഇത് ഫാസിസല്ലടീ..തിയറിയാണ്ടീ തിയറി...വേണെങ്കി പഠിച്ച് വെച്ചോടീ..

നീ പഠിച്ച് വെച്ചാ മതീടീ

നീ പോടീ..

പോടീ നീ ഇവടന്ന്..

%$#@%$

^%$#^%$

ഡിഷ്യൂം ഡിഷ്യൂം

ഡിഷ്യൂം ഡിഷ്യൂം

4 comments:

 1. ഡീയ്യേ...അവടെ നിന്നേട്യേ...മ്മടെ നീലേട്ടനു പൊതുക്ക് കിട്ടീന്ന് പറയ്ണ്ട്‌ല്ലോടിയേ..

  കിട്ടീന്നാ കേക്കണേ...നെലത്തിട്ട് പെരുക്കീന്നാ മാത്രൂമ്യോള് പറേണേ...വീണു പരിക്ക് പറ്റീന്ന് ദേശാഭിമാന്യോളും..

  ന്തൂട്ടിനാവോ പൊതുക്ക് കിട്ട്യേ? നീലേട്ടന്റെ വായീനാവ് ഈയിടെയായി ത്ര ശര്യല്ലാ..അതോണ്ടാവും..

  ഇത്തവണ നാവ് പൊറത്തക്ക് എടുക്കാന്‍ പറ്റീല്യാത്രെ..സുഹൃത്തോളേന്ന് വിളിച്ചപ്പഴക്കും തൊടങ്ങീന്ന്..പാവം നീലേട്ടന്‍..

  ReplyDelete
 2. ഉത്തരം മുട്ടുമ്പോ ണ്ട്യോള്‍ക്ക് ചില രോഷ(മ) ‍ വര്‍ത്താനങ്ങളുണ്ട്.അതിവിടെ കാച്ചിയേക്കാം.
  അയ്യേ സ്വന്തം കാലില്‍ വെടിവെച്ചു കളിക്കല്ലേ.
  ഓവറാക്കല്ലേ. ഗദ് ഗദ്

  ReplyDelete
 3. This comment has been removed by the author.

  ReplyDelete