Thursday, July 8, 2010

ആര്‍മ്മാദക്കമ്മറ്റികളോട് സ്നേഹപൂര്‍വം...

ഇദെന്തൂട്ടാന്ന് കുറെക്കാലം മുന്‍പേ ചോദിച്ചിരുന്നു...ബിനീഷ് കൊടിയേരി വെടി വെച്ചാല്‍ ആകാശം ഇടിഞ്ഞു വീഴുമോ? എന്നായിരുന്നു ചോദ്യത്തിന്റെ ഒരു ഇദ്..തങ്ങള്‍ക്കിഷ്ടമില്ലാത്ത പക്ഷക്കാരനായി എന്നതുകൊണ്ടു മാത്രം‍, ബിനീഷ് കൊടിയേരിയുമായി സാദൃശ്യമുള്ളതെന്ന് അവര്‍ക്ക് തോന്നിയ ഫോട്ടോ വെച്ച് “മന്ത്രിപുത്രന്റെ അപഥസഞ്ചാരത്തിന്റെ കഥ“ വാര്‍ത്തയാക്കി രചിക്കാന്‍ ഒരുമ്പെട്ടിറങ്ങിയവരോടായിരുന്നു ചോദ്യം. ആ ചോദ്യം ഇന്നും പ്രസക്തമാണെന്നും, ബിനീഷ് കൊടിയേരിയുടെ സ്ഥാനത്ത് മറ്റാരെങ്കിലും ആണെങ്കിലും ഇതേ സാഹചര്യത്തില്‍ ഇതേ ചോദ്യം ചോദിക്കേണ്ടതുണ്ട് എന്നുമുള്ള നിലപാടില്‍ മാറ്റമില്ല. അതങ്ങിനെ മാറേണ്ടതുമല്ല...

എങ്കിലും അബദ്ധത്തില്‍ (റിമോട്ടിന്റെ തകരാറല്ല) ചില വാര്‍ത്തകളും ബസ്സുകളും കണ്ടതുകൊണ്ടുണ്ടായ ഓരോരോ പ്രോബ്ലംസ് കാരണം ചില കാര്യങ്ങള്‍ പറയാതിരിക്കാനാവുന്നില്ല....

ഹര്‍ത്താല്‍ ദിനത്തില്‍ നിയമസഭ നടന്നുകൊണ്ടിരിക്കെ ഒരു എം.എല്‍.എ ഒരു യാത്രക്ക് പോയതും തുടര്‍ന്നുണ്ടായ സംഭവങ്ങളും അതിനെ സംബന്ധിച്ച വാര്‍ത്തകളും പത്രങ്ങള്‍ അത് കൈകാര്യം ചെയ്ത രീതിയും “ആര്‍മാദക്കമ്മറ്റികള്‍” അന്നും ഇന്നും എടുത്ത നിലപാടുകളും, നിലപാട് മാറ്റങ്ങളും, ആ നിലപാട് മാറ്റം ഇരിക്കെ തന്നെ മറ്റു ചിലര്‍ക്കിട്ട് മറ്റൊരിടത്തിട്ട് പണിയാനുള്ള അവരുടെ ആക്രാന്തവും ഒക്കെ തന്നെ വിഷയം.

ഏത് കുട്ടിക്കും ഏത് ദിവസവും ഏതിടത്തേക്കും ഏത് സമയത്തും ഏത് തരം സദ്യക്കും പോകാനുള്ള സ്വാതന്ത്യമുണ്ടെന്ന് ഇടക്കിടക്ക് പറഞ്ഞുകൊണ്ടിരിക്കേണ്ട കാര്യമില്ല. (അത്ര നിര്‍ബന്ധമാണേല്‍ ഒന്നൂടെ ഊന്നിപ്പറയുന്നു...മതിയായോ? )സദ്യക്ക് പോകുന്നത് ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധിയാകുമ്പോള്‍ ‘വിവരമില്ലാത്ത ജനം’ ചിലപ്പോളൊന്ന് നോക്കിയെന്നിരിക്കും. സദാചാരത്തിന്റെ അപ്പോസ്തലന്‍ ചമയുന്നവര്‍ അതേ സദാചാരത്തെ സദാ ചാരമാക്കുമ്പോള്‍ ചില ചോദ്യങ്ങള്‍ ഉയരും. ചിലത് അതിരു കടക്കും. അതിരു കടക്കുന്നവരെ/അതിരു കടക്കുന്ന ചോദ്യങ്ങളെ അവ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം. എങ്കിലും, ചോദ്യങ്ങളുയരുമ്പോള്‍ ഉത്തരം പറയാന്‍ ജനപ്രതിനിധിക്ക് ബാധ്യതയുണ്ടാകണം. അയാളെ ആദ്യമേ രക്ഷിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന മാധ്യമങ്ങള്‍ക്ക് പൂര്‍വാപരവൈരുദ്ധ്യമില്ലാതെ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കടമയുണ്ടാകണം.

വാര്‍ത്ത വന്ന ദിവസത്തെ വീക്ഷണം പത്രത്തില്‍ പറയുന്നത് അബ്ദുള്ളക്കുട്ടി നിയമസഭയില്‍ ഇങ്ങിനെ പറഞ്ഞതായാണ് :

“.....സുഹൃത്ത്‌ ആനാട്‌ പഞ്ചായത്ത്‌ അംഗം മുജീബിന്റെ വീട്ടിലേക്കു പോവുകയായിരുന്ന തന്നെ വിതുരയില്‍വച്ചു ഹര്‍ത്താല്‍ അനുകൂലികള്‍ കാര്‍ തടഞ്ഞു. ഈ സന്ദര്‍ഭത്തില്‍ പിന്നാലെ വന്ന കുടുംബത്തെയും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു.“

“....തുടര്‍ന്നു താന്‍ പോലീസിന്റെ സഹായം തേടി. പിന്നാലെ വന്ന കുടുംബവും പോലീസ്‌ സംരക്ഷണം തേടിയിരുന്നു.“

അന്നേ ദിവസത്തെ മാതൃഭൂമി പറയുന്നത് ഇങ്ങിനെ

“.....തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് അബ്ദുള്ളക്കുട്ടി കാറില്‍ വിതുരയിലെത്തിയത്. അഡ്വ. മുജീബ് എന്നയാളാണ് കാറോടിച്ചിരുന്നത്. വിതുര ബസ് സ്റ്റേഷനുസമീപം സി.പി.എം പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടയുന്നതുകണ്ട് കാര്‍ തിരിച്ചോടിച്ച് പോലീസ് സ്റ്റേഷനില്‍ കയറ്റുകയായിരുന്നു. പെരിങ്ങമ്മല പഞ്ചായത്തംഗം ഡി. രഘുനാഥന്‍ നായരും കാറിലുണ്ടായിരുന്നു. ഈ കാറിനൊപ്പമുണ്ടായിരുന്ന മറ്റൊരു കാറും തൊട്ടുപിറകേ വിതുര പോലീസ് സ്റ്റേഷനില്‍ എത്തിയതാണ് വിവാദത്തിന് കാരണമാക്കിയത്.“

മനോരമയുടെ മുഖപ്രസംഗത്തിലും എല്ലാ പേരെയും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു എന്ന് തന്നെ എഴുതിയിരിക്കുന്നു.

ഇതില്‍ നിന്ന് വ്യക്തമാകുന്ന കാര്യം അബ്ദുള്ളക്കുട്ടിയുടെ അഭിപ്രായത്തില്‍ അദ്ദേഹത്തെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞ സമയത്ത് പിറകേ വന്ന കാറിലിരുന്ന കുടുംബത്തെയും അതേ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു എന്നാണ്..

മറ്റു പത്രങ്ങളിലെ വാര്‍ത്തകളും അബ്ദുള്ളക്കുട്ടി വേര്‍ഷന്‍ ഏതാണ്ട് വലിയ വ്യത്യാസമില്ലാതെ തന്നെയാണ് നല്‍കിയിരിക്കുന്നത്...

മംഗളം വാര്‍ത്ത

“..എം.എല്‍.എയുടെ വാഹനത്തിനു തൊട്ടുപിന്നാലെ വന്ന കാറും ഹര്‍ത്താലുകാര്‍ തടഞ്ഞു. ....യാത്ര തുടരാന്‍ കഴിയാതെ ഇവരും പോലീസ്‌ സ്‌റ്റേഷനിലെത്തി. ഈ സമയം എം.എല്‍.എയും കൂട്ടരും അവിടെ ഉണ്ടായിരുന്നു."

എന്നാല്‍ ഇന്നത്തെ മാതൃഭൂമി പത്രം പറയുന്നത് നോക്കുക..

“....ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമം കാട്ടിയേക്കുമെന്നതിനാല്‍ തന്റെ സുഹൃത്തുകൂടിയായ എസ്.ഐ. വിനോദിന്റെ നിര്‍ദേശപ്രകാരം വിതുര സ്റ്റേഷനില്‍ കാര്‍ ഒതുക്കിയിട്ട് കുടുംബത്തോടൊപ്പം ഹര്‍ത്താല്‍ കഴിയാന്‍ കാത്തിരിക്കുകയായിരുന്നു.എസ്.ഐയുടെ മുറിയില്‍ നാട്ടുവിശേഷങ്ങള്‍ പറഞ്ഞിരുന്നു. അബ്ദുള്ളക്കുട്ടി എം.എല്‍.എയും പോലീസ് സഹായത്തിനായി അവിടെയെത്തിയിരുന്നു.”

എന്നു വെച്ചാല്‍ തങ്ങളെ ഹര്‍ത്താല്‍ അനുകൂലികള്‍ കണ്ടിട്ടുമില്ല, തങ്ങളെ ആരും തടഞ്ഞിട്ടുമില്ല. മാതൃഭൂമിയില്‍ ആദ്യദിനം അബ്ദുള്ളക്കുട്ടി പറഞ്ഞത് വിശ്വസിക്കാമെങ്കില്‍ അതേ പത്രത്തില്‍ ഇന്ന് വന്ന വാര്‍ത്ത വിശ്വസിക്കാന്‍ പറ്റുകയില്ല..ഏതിലോ ഒന്നില്‍ ചിലതൊക്കെ മറയ്ക്കാനുള്ള ബദ്ധപ്പാടുകള്‍ ഉണ്ട്.

ദേശാഭിമാനിയില്‍ ഈ വിഷയത്തില്‍ വന്ന വാര്‍ത്തകള്‍ താഴെ.
അബ്ദുള്ളക്കുട്ടിയുടെ വാക്കുകളിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നവയാണിവ. ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നവ. ആ വാര്‍ത്തകളില്‍ ചില വാചകങ്ങള്‍ മാത്രം കോര്‍ത്തെടുത്ത് അതിലെ ചോദ്യങ്ങളെ അവഗണിക്കേണ്ടവര്‍ക്ക് അതാകാം. എങ്കിലും ചോദ്യങ്ങള്‍ ഉയര്‍ത്താനുള്ള അവകാശത്തെ നിരസിക്കേണ്ടതുണ്ടോ?

ബാംഗളൂര്‍ കേസില്‍ ആര്‍മാദിച്ചവര്‍ക്കും, വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിക്കാതിരുന്നവര്‍ക്കും, ഹര്‍ത്താല്‍ ദിനത്തില്‍ ഒപ്പിട്ടത് വാര്‍ത്തയാക്കിയവര്‍ക്കും നിയമസഭ നടന്നുകൊണ്ടിരിക്കെ എം.എല്‍.എ (ശ്രദ്ധിക്കുക എം.എല്‍.എ. ആദ്യത്തേതിലെ പോലെ ഒരു അധികാരസ്ഥാനവും വഹിക്കാത്ത ആളല്ല) മുങ്ങിയതെങ്കിലും വിഷയമാകുന്നില്ല. ആദ്യ കേസില്‍ ഇല്ലാത്ത മനുഷ്യാവകാശവും വ്യക്തിസ്വാതന്ത്ര്യവും പുരോഗമനചിന്തയുമൊക്കെ അവര്‍ക്ക് ശൂന്യതയില്‍ നിന്ന് പൊട്ടിമുളക്കുന്നു. ആദ്യത്തേതിലെ മാധ്യമങ്ങളുടെ നാണംകെട്ട കളിക്കെതിരെ പ്രതികരിച്ചവരെ കളിയാക്കാനും, അവരുടെ പ്രതികരണം എന്തിനെതിരെയായിരുന്നുവെന്നത് വളച്ചൊടിച്ച് സര്‍ക്കാസിക്കാനും ബസ്സില്‍ ചിലര്‍ക്ക് ഓവര്‍ടൈം..അന്ന് വാര്‍ത്ത വന്നെന്ന് കേട്ടെന്ന് ആരോ പറഞ്ഞയുടന്‍ “ബാംഗ്ലൂര്‍ ചാനലിലെ വാര്‍ത്ത ശരിയങ്കില്‍ കൊടിയേരി കാച്ചപ്പ് ചെയ്യു“മെന്നെഴുതിയവര്‍ക്കിന്ന് ധാര്‍മ്മികരോഷത്തിന്റെ തൂറ്റെളക്കം..

ഉള്ളതിലുമപ്പുറം ഇപ്പോഴത്തെ വാര്‍ത്തയെ ആരെങ്കിലും പെരുപ്പിച്ചിട്ടുണ്ടെങ്കില്‍, അത് ദേശാഭിമാനിയായാലും അതിനെ അപലപിക്കുക തന്നെ വേണം. വ്യക്തികളുടെ സ്വകാര്യജീവിതത്തില്‍ ഒളിഞ്ഞുനോക്കലാവരുത് മാധ്യമങ്ങളുടെ ജോലി. അത് പറയുമ്പോള്‍ തന്നെ പൊതുപ്രവര്‍ത്തകന്റെ സ്വകാര്യജീവിതവും പബ്ലിക് സ്‌ക്രൂട്ടിനിക്ക് വിധേയമാകന്‍ സാദ്ധ്യതയുണ്ട് എന്നതയാള്‍ ഓര്‍ക്കേണ്ടതല്ലേ?

അവസാനമായി ഒരു പ്രധാനപ്പെട്ട കാര്യം. ആര്‍മ്മാദക്കമ്മറ്റിക്കാരൊക്കെ ഈ കേസില്‍ മാധ്യമങ്ങള്‍ കാട്ടുന്ന ഇരട്ടത്താപ്പ് എന്തേ കണ്ടില്ലെന്ന് നടിക്കുന്നു? ഹര്‍ത്താല്‍ ദിവസം ഒപ്പിട്ട് മുങ്ങിയ എം എല്‍ എ യെ എന്തുകൊണ്ടാരും കുറ്റവിചാരണ ചെയ്യുന്നില്ല. ഹര്‍ത്താല്‍ ദിവസം ഊണ് കഴിക്കാനാണ് കിലോമീറ്ററുകള്‍ താണ്ടിയത് എന്ന അബ്‌ദുള്ളക്കുട്ടി വേര്‍ഷന്‍ ഉപ്പുകൂട്ടാതെ വിഴുങ്ങാന്‍ ആര്‍ക്കും മടിയേതുമില്ലാത്തതെന്തേ? ആദ്യ ദിവസം പെരിങ്ങമ്മല പഞ്ചായത്തംഗം ഡി. രഘുനാഥന്‍ നായരും അഡ്വ. മുജീബും മാത്രമേ വണ്ടിയിലുണ്ടായിരുന്നുള്ളൂ എന്ന് ചാനലുകളില്‍ ആണയിട്ട അബ്‌ദുള്ളക്കുട്ടി പിറ്റേ ദിവസം ഗണ്‍‌മാനും ഉണ്ടായിരുന്നു എന്ന് മാറ്റിപ്പറയുന്നതെന്തുകൊണ്ട് എന്നാരും ചോദിക്കാത്തതെന്തേ? കുടുംബസമേതം രണ്ട് കാറുകളില്‍ വിനോദയാത്ര പുറപ്പെട്ട തന്നെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞെന്നും പൊലീസ് സംരക്ഷണം വേണമെന്നും എംഎല്‍എ ആവശ്യപ്പെട്ടതായി ജില്ലാ പൊലീസ് സൂപ്രണ്ട് സംഭവമുണ്ടായ ഉടന്‍ വെളിപ്പെടുത്തിയിരുന്നു എന്ന ദേശാഭിമാനി വാര്‍ത്തയ്‌ക്കെതിരെ ആരും പ്രതികരിക്കാത്തതെന്തേ?

എന്തായാലും ഈ രണ്ട് വിഷയത്തിലും മുഖ്യധാരാമാധ്യമങ്ങള്‍ പറഞ്ഞത് തന്നെ ആവര്‍ത്തിക്കുന്നത് സ്വതന്ത്ര ചിന്തയുടെ ലക്ഷണമല്ല. ആദ്യ കേസില്‍ മുഖ്യധാരകള്‍ പറഞ്ഞതും പ്രചരിപ്പിച്ചതുമൊക്കെ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു പോയി എന്നതെങ്കിലും ഓര്‍ക്കേണ്ടതല്ലേ?

പിന്‍‌കുറിപ്പ്

പ്രതിരോധിക്കാന്‍ ആരും വരുന്നില്ലല്ലോ എന്ന് വിലപിക്കുന്നവരോട്. അപലപിക്കേണ്ട കാര്യങ്ങളെ അപലപിക്കുകയാണ് വേണ്ടത്, പ്രതിരോധിക്കുകയല്ല. ബാംഗളൂര്‍ കേസില്‍ ആ അന്തസ്സ് കാണിച്ച ഇപ്പോഴത്തെ ആര്‍മാദക്കമ്മറ്റിക്കാര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ മുന്നോട്ട് വരട്ടെ.

15 comments:

 1. ബാംഗളൂര്‍ കേസില്‍ ആര്‍മാദിച്ചവര്‍ക്കും, വസ്തുതാവിരുദ്ധമായ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിക്കാതിരുന്നവര്‍ക്കും, ഹര്‍ത്താല്‍ ദിനത്തില്‍ ഒപ്പിട്ടത് വാര്‍ത്തയാക്കിയവര്‍ക്കും നിയമസഭ നടന്നുകൊണ്ടിരിക്കെ എം.എല്‍.എ (ശ്രദ്ധിക്കുക എം.എല്‍.എ. ആദ്യത്തേതിലെ പോലെ ഒരു അധികാരസ്ഥാനവും വഹിക്കാത്ത ആളല്ല) മുങ്ങിയെങ്കിലും വിഷയമാകുന്നില്ല. ആദ്യ കേസില്‍ ഇല്ലാത്ത മനുഷ്യാവകാശവും വ്യക്തിസ്വാതന്ത്ര്യവും പുരോഗമനചിന്തയുമൊക്കെ അവര്‍ക്ക് ശൂന്യതയില്‍ നിന്ന് പൊട്ടിമുളക്കുന്നു. ആദ്യത്തേതിലെ മാധ്യമങ്ങളുടെ നാണംകെട്ട കളിക്കെതിരെ പ്രതികരിച്ചവരെ കളിയാക്കാനും, അവരുടെ പ്രതികരണം എന്തിനെതിരെയായിരുന്നു എന്നത് വളച്ചൊടിച്ച് സര്‍ക്കാസിക്കാനും ബസ്സില്‍ ചിലര്‍ക്ക് ഓവര്‍ടൈം..അന്ന് വാര്‍ത്ത വന്നെന്ന് കേട്ടെന്ന് ആരോ പറഞ്ഞയുടന്‍ “ബാംഗ്ലൂര്‍ ചാനലിലെ വാര്‍ത്ത ശരിയങ്കില്‍ കൊടിയേരി കാച്ചപ്പ് ചെയ്യു“മെന്നെഴുതിയവര്‍ക്കിന്ന് ധാര്‍മ്മികരോഷത്തിന്റെ തൂറ്റെളക്കം..

  ReplyDelete
 2. “വാര്‍ത്ത” സി പി എം നേതാക്കള്‍ക്കോ മക്കള്‍ക്കോ എതിരെയെങ്കില്‍ അത് ‘മാധ്യമ സ്വാതന്ത്ര്യ’വും അല്ലാത്ത പക്ഷം ‘മാര്‍ക്‍സിസ്റ്റ് ഫാസിസ’വും ഗുരുതരമായ ‘മനുഷ്യാവകാശ ലംഘന’വും ആകുന്നു എന്ന തത്വം ഇനിയും മനസ്സിലായില്ലെന്നുണ്ടോ മരത്തലയനണ്ണാ?

  ReplyDelete
 3. നേരം വെളുക്കുമ്പോള്‍ പാവം മനുഷ്യരുടെ മനസ്സിലേക്ക് വിഷം കയറ്റി അവനെ തെറ്റിദ്ധരിപ്പിച്ച് സ്വന്തം നേട്ടങ്ങള്‍ സ്ഥാപിച്ചെടുക്കലാണ് ചില പത്രങ്ങള്‍ ഇന്ന് ചെയ്യുന്ന പണി.
  അതിനവര്‍ക്ക് ആവശ്യം ഇടതുപക്ഷത്തെയാണ്.
  അതവര്‍ എങ്ങിനെയും സാധിച്ചെടുക്കുന്നു.

  ReplyDelete
 4. ഇതുകൂടി ഇരിക്കട്ടെ മരത്തലയാ.

  http://jagrathablog.blogspot.com/2010/07/blog-post_09.html

  ചെകുത്താന്‍ ഓതുന്ന വേദപാഠങ്ങള്‍

  ReplyDelete
 5. പരസ്പരവിരുദ്ധങ്ങളായ പ്രസ്താവനകൾ നടത്തുക വഴി എം എൽ എ തന്നെയാണ് ഇതിനെ ഇത്ര വലിയ വിവാദമാക്കിയത്. ഒരാളുടെ വ്യക്തിജീവിതത്തിൽ ഇടപെടാൻ ആർക്കും അവകാശമില്ല എന്നത് സത്യം തന്നെ. ജനങ്ങൾ തിരഞ്ഞെടുത്ത് വിട്ട പ്രതിനിധി നിയമസഭയിൽ ഒപ്പിട്ട ശേഷം (ഒപ്പിട്ടാൽ അലവൻസ് കിട്ടും) സ്വന്തം കാര്യത്തിനു(അത് എന്തായാലും) കിലോമീറ്ററുകളോളം യാത്ര ചെയ്ത് പോയത് ജനങ്ങളോടുള്ള ഉത്തരവാദിത്ത്വത്തെ തൃണവൽക്കരിക്കലാണ്. അങ്ങനെ എന്തിനെങ്കിലും പോകണമെങ്കിൽ ലീവെടുത്ത് പോകണമായിരുന്നു. ആഭ്യന്തരമന്ത്രിയുടെ പുത്രനെ ബാംഗളൂരിൽ റെയിഡിൽ പിടിച്ചു എന്ന വ്യാജ വാർത്ത പ്രചരിപ്പിച്ച ചില കോമാളികൾ ഈ സംഭവത്തിനെതിരെ ലങ്കോട്ടി മുറുക്കി ഇറങ്ങിയിരിക്കുന്നത് കണ്ടാൽ തന്നെ മനസ്സിലാകും എന്താണവരുടെ ലക്ഷ്യമെന്ന്. അമേരിക്കയിലും ആസ്ത്രേലിയയിലും ഇരുന്ന് കേരളത്തിലെ പാർട്ടിയേയും എം.എൽ.എ മാരേയും അസഭ്യം വിളിക്കാൻ അത്ര വലിയ ചങ്കൂറ്റം ഒന്നും വേണ്ട. അബ്ദുള്ളക്കുട്ടിക്ക് എതിരെ ചെയ്തത് ചെറ്റത്തരം എന്ന് പറയുന്ന ഒരുത്തനും ഉണ്ടായില്ലാലൊ ബിനീഷ് കൊടിയേരിയെ പറ്റിയും പിണറായി വിജയന്റെ ഇല്ലാത്ത വീടിനെ പറ്റിയും കൊണച്ചപ്പോൾ. ഇപ്പോൾ നടന്ന സംഭവത്തിൽ ഒരു ദുരൂഹതയും ഇല്ലാ എന്ന് തൊണ്ട തൊടാതെ വിഴുങ്ങുന്നവർക്ക് നല്ല നമസ്കാരം. ഗാന്ധിജി കഴിഞ്ഞാൽ പിന്നത്തെ വിശുദ്ധനാണല്ലൊ ഈ കുട്ടി,ഇപ്പൊൾ അലമുറയിടുന്ന പരിശുദ്ധന്മാർക്ക്.

  ReplyDelete
 6. എന്തൊരു അന്വേഷണാത്മകത.. ഈ നിരീക്ഷണ പാടവമൊക്കെ മറ്റെന്തിനെങ്കിലും ഉപയോഗിച്ചിരുന്നെങ്കില്‍. ബിനീഷ് കൊടിയേരിക്കെതിരെ അങ്ങിനെയുള്ള തന്തയില്ലാത്ത ആരോപണം ഉന്നയിച്ചാല്‍ നിങ്ങളും അതേ തന്തയില്ലായ്മ കാണിക്കണമെന്നുണ്ടോ? നാട്ടിലെ ജനാതിപത്യവിരുദ്ധമായ പ്രവണതകള്‍ ഇല്ലാതാക്കാന്‍ ഉത്തരവാദിത്തമുള്ള പാര്‍ട്ടി,ആശയപരമായി പിറകിലോട്ട് നടക്കുന്നത് കാണുമ്പോള്‍ ദുഖം തോന്നുന്നു. അല്പം പുരോഗമനചിന്തയും, ആദര്‍ശവുമൊക്കെയുണ്ട് എന്ന് ഞാന്‍ കരുതുന്ന ചില ബ്ലോഗര്‍മാര്‍ പോലും ഇത്തരം മഞ്ഞപത്ര നിലവാരത്തിലുള്ള ആരോപണങ്ങള്‍ ആര്‍മാദിക്കുന്നത് കാണുമ്പോള്‍ ആണ്‌ അതിനേക്കാളേറെ നിരാശ തോന്നുന്നത്.

  ശത്രുവിനെ നേരിടാന്‍ അതേ നാണയത്തില്‍ തന്നെ തിരിച്ചടിച്ചു എന്നും, സദാചാരം എന്നത് ഇവിടെ ഒരു വിഷയമെല്ലെന്നും പറഞ്ഞ് നിങ്ങള്‍ക്ക് നിങ്ങളുടെ പുരോഗമനമുഖം രക്ഷിക്കാമെങ്കിലും, ജനങ്ങളുടേ പുരോഗമന ചിന്തയെ മുരടിപ്പിക്കാനും, ഭരണഘടനയെ കുറിച്ചുള്ള തെറ്റിധാരണകള്‍ക്കും, എല്ലാത്തിനും ഉപരിയായി പൈങ്കിളികളും കപടസദാചാരക്കാരുമായ മലയാളികളുടെ സ്വതസിദ്ധമായ കണ്ണുകടിയാല്‍ ഉണ്ടാകുന്ന മോറല്‍ പൊലീസ് കളി കളിക്കാന്‍ അവരെ ഇനിയും ധൈരപ്പെടുത്താനും മാത്രമേ ഇത്തരം രാഷ്ട്രീയക്കളി ഉപകരിക്കൂ.

  രാഷ്ട്രീയ പ്രതിയോഗികളെ നേരിടാന്‍ മറ്റെന്തൊക്കെ മാര്‍ഗ്ഗങ്ങളുണ്ട്? ഒക്കെ നിങ്ങളുടെ ഊഹങ്ങള്‍, അങ്ങനെ ആയിരിക്കാം, ഇങ്ങനെ ആയിരിക്കാം എന്നൊക്കെ, ഇനി അതൊന്നുമല്ലെങ്കിലോ? അവര്‍ നല്ല ഉദ്ദേശത്തില്‍ തന്നെയാണ്‌ വന്നതെങ്കില്‍ ആ കുടുംബത്തിനുണ്ടായ മാനക്കേട് എന്തേ, ഈ നിരീക്ഷണ ശാസ്ത്രഞന്മാര്‍ക്ക് മാറ്റാന്‍ പറ്റുമോ? കോണ്‍ഗ്രസ്സുകാര്‍ പണ്ട് ചെറ്റത്തരം കാട്ടി, അതിനാല്‍ ഞങ്ങള്‍ക്കും കാണിക്കാം എന്നതാണല്ലോ ഇവിടുത്തെ നാറിയ നാട്ടുനടപ്പ്.. നടക്കട്ട് നടക്കട്ട്..ഇടതും വലതും കളിക്കുന്ന് രണ്ട് രാഷ്ട്രീയ കഴുവേറികളേയും, അവരുടെ ഉച്ചിഷ്ടം മുഴുവന്‍ വാരിത്തിന്ന് അവരുടെ സകല ഊച്ചാളിത്തരത്തിനും ജെയ് വിളിച്ച് നടക്കുന്ന ക്ണാപ്പന്മാരും ഉള്ളടത്തോളം ഈ നാട് നന്നാവില്ല.

  ReplyDelete
 7. ആരോടാണ് സ്മാഷ് പറയുന്നത്? നിങ്ങളും അതേ തന്തയില്ലായ്മ കാണിക്കണമെന്നുണ്ടോ എന്ന ചോദ്യം മരത്തലയനോടാണോ? ആണെങ്കില്‍ ഒന്നൂടെ മനസ്സിരുത്തി വായിക്കൂ എന്നേ പറയാനുള്ളൂ. എന്നിട്ട് മരത്തലയന്‍ കാണിച്ച തന്തയില്ലായ്‌മ ഒന്നു മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞു തരാമോ? തിരുത്താന്‍ ശ്രമിക്കാം.

  ReplyDelete
 8. അബ്ദുള്ളകുട്ടിയുടെ കാറിൽ (അതും പകൽസമയത്ത്‌!) ഒരു സ്ത്രീയുണ്ടായാൽ അവിടെയും മഞ്ചേരി ആവർത്തിക്കുമോ? നിയമസഭയുടെ ശ്രീകോവിലിൽ വിളിച്ച്‌കൂവാൻ ഒരു സാമാജികൻ... ഇതാണോ കേരളമോഡൽ സംസ്കാരം?

  വിമർശിക്കുന്നതും പ്രതിരോധിക്കുന്നതും സ്വത്വകക്ഷിരാഷ്ട്രീയമായി...

  ReplyDelete
 9. ഏതോ ബാംഗ്ലൂര്‍ പെണ്ണിന്റെ ലാപ്ടോപ്പില്‍ ഏതോ പയ്യന്റെ പോട്ടം വന്നാ അത് ബിനീഷ് കോടിയേരി ആകുമോ.ദുബായിലെ നക്ഷത്ര ഹോട്ടലിനു മുന്നില്‍ നിന്ന് ഇവിടെ ആണ് പോള്‍ വധക്കേസ് പ്രതി രാജേഷിനെ കൊടിയേരിമാര്‍ ഒളിപ്പിച്ചിരിക്കുന്നതെന്ന് ലൈവ് ആയി പറയാമോ,അതും നാട്ടില്‍ നിന്ന് മണിക്കൂറുകള്‍ക്കകം അവന്മാര്‍ പിടിയിലാകുന്നതിന് മുന്പ്.ഇതൊക്കെ ഇന്ത്യാവിഷനും,മനോരമയും മാതൃഭൂമിയും മര്‍ഡോക്നെറ്റും ഈ രീതിയില്‍ ജനത്തിനു കോച്ചിംഗ് കൊടുക്കുമ്പോ ജനം അങ്ങനെ പരുവപ്പെടുന്നു എന്ന് കൂട്ടിയാ മതി. പിന്നെ, സഹാക്കള്‍ ഈ മാധ്യമ മാഫിയകളെക്കാള്‍,വലതന്മാരെക്കാള്‍ വല്ലാതെ മാന്യന്മാര്‍ എന്നൊന്നും കൂട്ടണ്ട കാക്കാരെ. "സ്വല്പം" മെച്ചപ്പെട്ടവര്‍ എന്ന് കൂട്ടിയാ മതി.വല്ലാതെ ഉത്കണ്ടപ്പെടല്ലേ.

  ReplyDelete
 10. കങ്കാരു... മാന്യതയിൽ ഇടതാണോ വലതാണോ “തരം താഴ്ന്നത്‌” എന്ന്‌ കാക്കര വിലയിരുത്തിയിട്ടില്ല... വെറുതെ തലയിൽ തപ്പി നോക്കല്ലേ, ചിലപ്പോൾ തൂവൽ കാണും...

  ഇനി ബിനീഷ് കോടിയേരിയുടെ രൂപസാദൃശ്യമുള്ള ഒരു ഫോട്ടോ ബാംഗ്ലൂർ പെണ്ണിന്റെ കമ്പ്യുട്ടറിലോ “ഹാർട്ടോപ്പിലോ” കണ്ടാൽ, ഉടനെ നിയമസഭയിലും മാധ്യമങ്ങളിലും വിളിച്ചുകൂവുന്നത്‌ രാഷ്ട്രീയ അന്ധതയാണ്‌...

  ഒരു കാറിൽ ഒരു സ്ത്രീയെ കണ്ടാൽ ഉടനെ അപവാദം പരത്തുന്നതിൽ അല്പം “ഉൽക്കണ്ടയുണ്ട്”... സ്വത്വകക്ഷിരാഷ്ട്രീയക്കാർക്ക്‌ എല്ലാം രാഷ്ട്രീയമാണല്ലോ!

  ReplyDelete
 11. ബിനീഷ് സംഭവം കുത്തിയിളക്കി കാണിച്ചു കൂട്ടിയ തന്തയില്ലയ്മ പോലെ തന്നെ പ്രാധാന്യമേറിയ തന്തയില്ലായ്മ തന്നെയാണ്‌, ആ MLA യും പോലീസ് സ്റ്റേഷനില്‍ കയറി മുത്തവ കളിച്ച പാര്‍ട്ടിക്കാരും(???) കാണിച്ചത്. 'മരത്തലയനെ' ഇവിടെ ഞാന്‍ വലിച്ചിഴച്ചിട്ടില്ല. കമന്റ് തെറ്റിദ്ധാരണയ്ക്കിടവരുത്തിയതില്‍ ക്ഷമ ചേദിക്കുന്നു.

  ReplyDelete
 12. This comment has been removed by the author.

  ReplyDelete
 13. ബിനീഷ് കൊടിയേരി ഏതോ കിടിലന്‍ സാധനത്തിന്റെ കൂടെ(കര്‍ണ്ണാടക മന്ത്രിയുടെ മോളാണെന്നൊക്കെ ഇനി കഥകള്‍ കേള്‍ക്കാം!!) കിടന്നു എന്നൊക്കെ അതീവ അഭിമാനത്തോടെ പറഞ്ഞു നടക്കുന്ന ക്ഷോഭിക്കുന്ന യുവത്വങ്ങള്‍(ലാലേട്ടന്‍ പൂശിയവളുമാരുടെ കണക്ക് പറഞ്ഞ് ആര്‍മ്മാദിക്കുന്ന ഫാന്‍സിനെ പോലെ) ഇനി എന്തു ചെയ്യും..?? അതിനുള്ള ഭാഗ്യമൊക്കെ ഇല്ലാതാക്കീലേ..മതിയായില്ലേ നിങ്ങള്‍ക്ക്..

  ഇവിടുത്തെ ആള്‍ക്കാര്‍ക്ക് പറ്റിയ സാധനങ്ങള്‍, മതവും , ആള്‍ദൈവങ്ങളും, മുത്തവകളികളും, റിയല്‍ എസ്റ്റേറ്റും, റിയാലിറ്റി ഷോകളും, പിന്നെ തങ്ങളുടെ ആരാധനാ പാത്രങ്ങളായ കുറെ പെരുങ്കള്ളന്മാരും മാത്രം. ഈ വക ടീമുകള്‍ക്കിടയിലേക്കാണോ നിങ്ങള്‍ മാര്‍ക്സിയന്‍ ഫിലോസഫിയും, സെക്കുല ര്‍ഹ്യുമാനിറ്റിയും, സോഷ്യല്‍ ഡെമോക്രാസ്സിയും തേങ്ങാക്കൊലയുമൊക്കെ പറഞ്ഞു ചെല്ലുന്നത്? ബെസ്റ്റ്.. ബെസ്റ്റ്..

  ReplyDelete
 14. നിലത്തു കിടന്നു വല്ലാതെ ഉരുളുമ്പോ ഉണ്ണിത്താനോ, മുരളിയോ മുണ്ട്പറിക്കാതെ നോക്കണേ കാക്കാരെ. മാധ്യമങ്ങള്‍ ബാംഗലൂര്‍ ‍ലാപ്ടോപ്പ് വിഷയത്തില്‍,ഇതാ ഇപ്പൊ "കേരളത്തിലെ ക്രമസമാധാന
  തകര്‍ച്ചയില്‍'(ആ ഹൈക്കോടതി വിധി സുപ്രീംകോടതി ച്രുട്ടി കെട്ടിയല്ലോ.അന്ന് മുഖപ്രസംഗവും എട്ടു കോളവും, ഇന്ന് ചരമക്കോള പത്താംപേജു വാര്‍ത്ത) ഒക്കെ കാണിച്ച തന്തയില്ലായ്മയാണ് ക്രാക്കന്മാരെ ഈ കോലത്തില്‍ പ്രതികരിക്കാന്‍ (കാക്കരയും ജനത്തില്‍ "ഒരുവന്‍" അല്ലെ)എന്നാണു ഞാന്‍ പറഞ്ഞത്. കോച്ചിംഗ് കൊടുത്തത് മാധ്യമ മാഫിയ ആണെന്ന്. ഈ കോച്ചിംഗ് തുടര്‍ന്നാല്‍ അങ്ങനെ പരുവപ്പെട്ട
  ജനം ഇതു ഇനിയും ആവര്‍ത്തിക്കും. ഇടതു, വലതു, നിഷ്പക്ഷന്‍ അഥവാ അണ്ടിയില്ലാത്തോന്‍ എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല.

  ReplyDelete
 15. കാക്കര കാക്കരയുടെ ശൈലിയിൽ അഭിപ്രായം എഴുതി...
  കങ്കാരു കങ്കാരുവിന്റെ ശൈലിയിൽ അഭിപ്രായം എഴുതി...

  ബാക്കിയെല്ലാം വായനക്കാർ തീരുമാനിക്കട്ടെ... smile please

  ReplyDelete