Friday, July 30, 2010

മയിലെണ്ണയണ്ണന്‍

അണ്ണാ..അല്ല...സാറേ ഒന്ന് നിന്നാട്ടെ...എവിടെന്ന് വരണത് ?

ഒരു പൊതുയോഗത്തിനു പോയിട്ട് വരണെടേയ്..

എവടെ?

മ്മടെ സെക്രട്ടറിയേറ്റ് പടിക്കല്‍..

യെന്തരു വിഷയങ്ങള് ? മനുഷ്യാവകാശങ്ങളു തന്നേ?

അല്ലെടേയ്..റോഡരുകിലെ പൊതുയോഗം നിരോധിച്ച് വിധിക്ക് പിന്തുണ പ്രഖ്യാപിച്ചോണ്ട് ഒരെണ്ണമെടേയ്..വിധിയെ എതിര്‍ത്ത രാഷ്‌ട്രീയക്കാരനെ കൊന്ന് കൊലവിളിച്ച് എന്റെ ഒരു കിണുക്കന്‍ പ്രസംഗോം ഉണ്ടാരുന്നു..അവന്റെയൊക്കെ ഒടുക്കത്തെ ധാർഷ്ട്യോം ധിക്കാരോം..ബാഡി ലാംഗ്വേജും..

ജനങ്ങളു തോനെ വന്നോ അണ്ണാ..

വന്നോന്നാ?.നല്ല ആര്‍മാദമാരുന്നെടേയ്...റോഡങ്ങനെ നെറഞ്ഞ് കവിഞ്ഞ് ഒഴുകിപ്പരന്ന്..

അണ്ണാ....യോഗം വിധിക്ക് എതിരെയോ അനുകൂലിച്ചോ? ഒന്ന് നിര്‍ത്തി നിര്‍ത്തിപ്പറയാവോ?

അനുകൂലിച്ച് തന്നെടേയ്..പൊതുനിരത്തുകള്‍ പൊതുജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണേടേയ്..

സംഭവം നടന്നത് റോഡരുകില്‍ തന്നെ അണ്ണാ?

തന്നെടേയ്..സെക്രട്ടറിയേറ്റ് പടി എന്താടേയ് വല്ല മൈതാനത്തിലോ സ്കൂള്‍ വളപ്പിലോ ആണെന്ന് കരുതിയോ..? പിന്നെ അധികാരികളില്‍ നിന്ന് അനുമതീം വാങ്ങീരുന്നെടേയ്..

കോടതി വിധിയെ ധിക്കരിച്ച് അധികാരികള്‍ അനുമതി നല്‍കിയാ അണ്ണാ..?

അത്..പിന്നെ..ഞാന്‍..നീ..യോഗം...കരയോഗം..

പോട്ടണ്ണാ...ജനം നെറഞ്ഞ് കവിഞ്ഞപ്പ റോഡുകളു ബ്ലോക്കായാ?

പിന്നില്ലാതെ..ജനം നെറഞ്ഞ് കവിഞ്ഞ് ഒഴുകിപ്പരന്നാ ബ്ലോക്കാവൂല്ലേടേയ് ?

അത് തെറ്റല്ലേ അണ്ണാ?

കോടതി വിധിയെ പിന്തുണക്കുക എന്ന ശക്തമായ കാരണങ്ങളോണ്ടായിരുന്നോണ്ടല്ലേടേയ് റോഡ് ബ്ലോക്ക് ചെയ്തത്..

എന്നാലും അണ്ണാ.. റോഡുകളു ജനത്തിനൊള്ളതാന്ന് പറഞ്ഞിട്ട്..

എന്തരെടേയ് വെവരങ്ങളില്ലാതെ സംസാരിക്കണത്..യോഗത്തിനു പോയ ഞാനെന്തെടെയ് ജനമല്ലേ? പൊതുനിരത്തിന്മേലുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ വേണ്ടിയല്ലെടെയ് പൊതുനിരത്ത് ബ്ലോക്കാക്കിയത്..

നല്ല കിണുക്കന്‍ അണ്ണന്‍ തന്നെ.. അപ്പോ അണ്ണന്‍ ലേഖനത്തീ പറഞ്ഞതിന്റെ അര്‍ത്ഥം പൊതുനിരത്തുകള്‍ അണ്ണനവകാശപ്പെട്ടതാണെന്നാണ്. അല്ലിയോ?

നെനക്കത് മനസ്സിലായി അല്ലെടെയ്..

അണ്ണനെയൊക്കെ നേരത്തെ മനസ്സിലാക്കിയിട്ടൊണ്ടണ്ണാ..

എന്തരെടെയ്..ഒരു മാതിരി ആക്കണ വര്‍ത്തമാനം..

ഐ ആം ദി സോറിയണ്ണാ...വിട്ടുകള...ഒന്ന് ചോയ്ച്ചാ അണ്ണന്‍ ദേഷ്യപ്പെടുവോ?

നീ ചോയീരെടേയ്..

ഇത്തിരി മയിലെണ്ണ എനിക്ക് കൂടെത്തരുവോ?

എന്തരിനെടേയ്..?

പെരട്ടാന്‍....

പെരട്ടിയിട്ട്?

പെരട്ടിയിട്ട് അണ്ണന്‍ വളയണശേലിക്ക് റവറു പോലെ വളയാന്‍..

14 comments:

  1. ഒന്ന് ചോയ്ച്ചാ അണ്ണന്‍ ദേഷ്യപ്പെടുവോ?

    നീ ചോയീരെടേയ്..

    ഇത്തിരി മയിലെണ്ണ എനിക്ക് കൂടെത്തരുവോ?

    എന്തരിനെടേയ്..?

    പെരട്ടാന്‍....

    പെരട്ടിയിട്ട്?

    പെരട്ടിയിട്ട് അണ്ണന്‍ വളയണശേലിക്ക് റവറു പോലെ വളയാന്‍..

    ReplyDelete
  2. സംഗതി ഉഷാറായി.
    അനുകൂലിച്ച് ആകുമ്പോള്‍ കുഴപ്പമില്ലല്ലൊ.

    ReplyDelete
  3. ഇതു നമ്മുടെ ബി.ആര്‍ പി സാറിന്റെ ഈ ലേഖനത്തിനിട്ട് താങ്ങിയതല്ലേ...മനസ്സിലായി മനസ്സിലായി..

    ReplyDelete
  4. പഴേ തമാശ

    "തെറി പറയാതെടാ @#$%^&*()"

    ReplyDelete
  5. നിങ്ങളൊരു മരത്തലയന്‍ തന്നെ ... അണ്ണാ...
    കാരണവന്മാര്‍ക്ക് അടുപ്പിലും വെളിക്കിരിക്കാം എന്നറീല്ലേ...
    ഞങ്ങള് തീരുമാനിക്കും... എന്തരു ചെയ്യണം വേണ്ടാന്ന്...
    കോടതി പറഞ്ഞത് കമ്മ്യൂനിസ്ട്ടുകാര് പൊതുനിരത്തില്‍ സമരം ചെയ്യരുതെന്നാ...ഞങ്ങക്കൊക്കെ ആകാം എടേ... അതുകൂടി മനസ്സിലാകാതെ ആണോ പോസ്ടിടുന്നത്...
    ആ പോട്ടെ.... ഇത്തവണ വിട്ട്...

    ReplyDelete
  6. പൊതുജനത്തിനില്ലാത്ത ഒരു അധികാരവും ജനാധിപത്യവ്യവസ്ഥയിൽ രാഷ്ട്രീയപാർട്ടികൾക്കില്ല... ഇപ്പോൾ കൂടുതലായി അനുഭവിക്കുന്നതെല്ലാം കവർന്നെടുത്തതാണ്‌...

    ReplyDelete
  7. പൊതുയോഗം കലക്കന്‍ അണ്ണാ ...

    ReplyDelete
  8. അണ്ണനെയൊക്കെ നേരത്തെ മനസ്സിലാക്കിയിട്ടൊണ്ടണ്ണാ..

    ReplyDelete