അണ്ണാ നില്ലണ്ണാ..ഓടല്ലണ്ണാ..ക്യേക്കണ വാര്‍ത്തകളു സത്യങ്ങളു തന്നെ അണ്ണാ?
നീ എന്തര് ക്യേട്ടെന്ന് ?
നീര റാഡിയാക്കക്ക് സി.പി.എമ്മുമായും ബന്ധമുണ്ടെന്ന്..അണ്ണന്റെ അണ്ണന്‍ കാരാട്ടണ്ണനുമായി ബന്ധമുണ്ടെന്ന് . "നിങ്ങളൊക്കെ ശുത്തന്മാരു, കൂടെ നിക്കണോരു ശുത്തന്മാരെ"ന്നൊക്കെ വായിട്ടലച്ചിട്ട് അണ്ണന്റെ പാര്‍ട്ടീനെപ്പറ്റി ഇപ്പ ക്യേക്കണത് എന്തരൊക്കെയാണണ്ണാ...
നീ ഇത് യേത് പത്രത്തീ വായിച്ചെടേയ് ?
ഞങ്ങടെ...അല്ല... മാതൃഭൂമീലു..
പഷ്ട്...... എന്നിട്ട് നീയത് ഒടനെ ബിശ്വസിച്ച്..... മൈക്കും ഫിറ്റ് ചെയ്ത് വണ്ടീം കൊണ്ട് എറങ്ങി?
ഇതങ്ങനെ ചുമ്മാ ന്യൂസൊന്നും അല്ലണ്ണാ....ഇതുതന്നെ സ്റ്റേറ്റ്സുമാനിലും ടൈംസ് ഓഫ് ഇന്ത്യേലും യാഷ്യന്‍ യ്യേജിലുമൊക്കെ വന്നിട്ടൊണ്ടണ്ണാ..
നീ എന്നെക്കൊണ്ട് പിന്നേം പഷ്ട് എന്ന് പറയിക്കുമല്ലോടേയ്....... മൂലോം പൂരാടോം ഇല്ലാതെ ഒരുത്തന്‍ ഒരെണ്ണം എഴ്തി വിട്ടത് നാലുവരി മാറ്റി വേറേപത്രം കോപ്പിയടിച്ച് വച്ചാ നീയെടുത്ത് ചാമ്പും..അത് ലൈക്കാന്‍ വേറെ കൊറേ അണ്ണന്മാരും അണ്ണികളും ബരും.. തെളിവ് ച്വായ്ച്ചാ നീ ലാദ്യത്തെ പത്രത്തിന്റെ ലിങ്കു തട്ടും..ഇല്ലേടേയ്?
"പലേ പത്രത്തിലൊരേപോലെ വാര്‍ത്ത വന്നാല്‍ സംഗതി വിശ്വസനീയ"മാണെന്ന് വിപ്ലവം വ്യേണുവണ്ണന്‍ പറഞ്ഞിട്ടൊണ്ടെന്ന് മാരീയണ്ണന്‍ കൊട്ടേഷനടിച്ച് തെളിയിച്ചിട്ടൊണ്ടണ്ണാ.....
പലേപത്രത്തിലൊരേപോലെ വന്ന വാര്‍ത്ത വായിച്ചപ്പ നെനക്കെന്തരു മനസിലായി?
സി.പി.എം നേതാക്കളുമായി റാഡിയാ ബന്ധപ്പെട്ടിരുന്നൂന്ന്..അയെനെക്കുറിച്ചുള്ള ച്വാദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ സി.പി.എം പുത്തിമുട്ടുന്നെന്ന്...ബംഗാള്‍ വ്യവസായ വകുപ്പിന്റെ പരസ്യച്ചുമതല റാഡിയാന്റെ കമ്പനിക്കാരുന്നൂന്ന്..ഹാല്‍ദിയാ കമ്പനീനെപ്പറ്റീം വാര്‍ത്തേലൊണ്ടണ്ണാ.
എങ്ങനെ ബന്ധപ്പെട്ടിരുന്നൂന്ന്?
കാരാട്ടണ്ണനേം യെച്ചൂരിയണ്ണനെം ഒക്കെ മൊഫൈലി വിളിച്ച് കാണും അണ്ണാ..ഡബിള്‍ സിമ്മല്ലേ അണ്ണാ ലവന്മാരുടെ ഒക്കെ കയ്യിലിരിക്കണത്....
എടേയ് കൂതറേ, ഈ യച്ചൂരി തന്നയല്ലേടേയ്.....ഈ ടൂജീലു അഴിമതൊയൊണ്ടെന്നു ആദ്യമ്മൊതലേ പറഞ്ഞോണ്ടിരിക്കണത് ?
അണ്ണനു ഇതിനെപ്പറ്റി വല്ലോം പറയാനുണ്ടേല്‍ പറയണ്ണാ...അണ്ണനും സി.പി.എം കേന്ദ്രങ്ങളെപ്പോലെ മറുപടി പറയാന്‍ പുത്തിമുട്ടുണ്ടെങ്കീ വിടണ്ണാ..
ഹാല്‍ഡിയ പെട്രോക്കെമിക്കലുകളു അമ്പാനിക്ക് വില്‍ക്കാന്‍ പാര്‍ട്ടി "കുനിഞ്ഞ്" കൊടുക്കണം, അതിനായിരുന്ന്, അമ്പാനിക്ക് വേണ്ടി റാഡിയാ മാമി പാര്‍ട്ടി നേതാക്കളെ വളയ്ക്കാന്‍ നോക്കിയതെന്നല്ലേടേയ് നെന്റ വാര്‍ത്തേല് ?
അണ്ണനപ്പം കാര്യം അറിയാം...
എന്നിട്ട് ഹാല്‍ഡിയ കമ്പനീല്‍ ഇപ്പം എവടടേയ് അമ്പാനിയിരിക്കണത്? പെരേട മണ്ടേലാ ?
ഹാല്‍ഡിയേട കാര്യം മാത്രമല്ലല്ലണ്ണാ. ബംഗാള്‍ വ്യവസായ വൗപ്പ് റാഡിയേട വൈഷ്ണവിക്കമ്മൂണിക്കേഷനുമായി ബന്ധപ്പെട്ടെന്നും വാര്‍ത്തേലൊണ്ടല്ല.
ബംഗാള്‍ വ്യവസായ വകുപ്പ് വേറെ പാര്‍ട്ടി വേറെടേയ്..വകുപ്പിന്റെ പ്രചരണത്തിനു വകുപ്പ് നെന്റെ പാര്‍ട്ടികളു ഭരിക്കുന്നേടത്തും ഏജന്‍സികളൊക്കെ ഒണ്ടേടേയ്....അതിന്റെ ഭാഗമായി സര്‍ക്കാരിലെ ചെലരെ ലവരു വിളിച്ചും കാണുമെടേയ്..
അപ്പ അണ്ണന്‍ വാര്‍ത്ത സമ്മയിച്ച്.....
അതുകൊണ്ട് ആര്‍ക്കെങ്കിലും എന്തരെങ്കിലും നേട്ടങ്ങളാ വഴിവെട്ട ആനുകൂല്യങ്ങളാ ഒണ്ടായെന്ന് തെളിയിക്കടേയ്..അതല്ലെടേയ് പ്രധാനം?
തെളിവൊക്കെ പിന്ന.... ആരോപണം ഒണ്ടായില്ലേ, അതു പ്വോരേ ?
കളസം കീറിനിക്കണ കാങ്ക്രസിനു പിടിവള്ളി ഒണ്ടാക്കാന്‍ വന്ന വാര്‍ത്തയാണെന്ന് പോലും തോന്നാത്ത നെന്നെപ്പോലുള്ളവരെ എടക്കെടക്ക് ഇങ്ങനെ പഠിപ്പിക്കേണ്ടി വരണത് തന്നെ ഗതികേടെടേയ്..
അപ്പി ആരു തിന്നാലും ഒരേ ത്രാസീ തൂക്കണമെന്നാണണ്ണാ ഞങ്ങ നിഷ്പക്ഷികളട നെലപാട്.... അണ്ണന്റെ പാര്‍ട്ടിക്കു സൊര്‍ണ്ണത്രാസു വേണമെന്ന് വാശി പിടിക്കല്ലണ്ണാ.....
തീട്ടത്തീ മുങ്ങിക്കെടക്കണോരെ രക്ഷിക്കാന്‍ ഫോണ്‍ വിളിച്ചെന്നോ പറിച്ചെന്നോ ഒക്കെ വാര്‍ത്ത ഒണ്ടാക്കിക്കൊണ്ട് വന്ന് നീയൊക്കെ നാറ്റിക്കണ നാറ്റം കണ്ടാ തീട്ടംമ്പോലും മൂക്കു പൊത്തിപ്പോവൂടേയ്..
സംസ്കാരശൂന്യമായി സംസാരിക്കല്ലണ്ണാ.....
ബംഗാള്‍ വ്യവസായവകുപ്പിന്റെ പരസ്യച്ചുമതല നീരാ റാഡ്യേന്റെ കമ്പനീനെ ഏല്‍പ്പിച്ചത് വാര്‍ത്തയാക്കണ, ഫോണ്‍ വിളിച്ചെന്ന് ആ പത്രത്തിനു തോന്നിയെന്ന് ഈ പത്രം വിചാരിക്കുന്നെന്ന് മറ്റേ പത്രം എഴുതിയെന്നത് ഇത്രേം വലിയ വാര്‍ത്തയാക്കണ, നിന്നെ കൊറച്ച് ദിവസമായി ബസ് സ്റ്റാന്‍ഡ് പരിസരത്തൊന്നും കണ്ടിരുന്നില്ലല്ലോടേയ്..
തെരക്കായിരുന്നണ്ണാ...
ഒരു ലക്ഷത്തി എഴുപത്തയ്യായിരം കോടി ചെലരൊക്കെ ചേര്‍ന്ന് അടിച്ച് മാറ്റിയപ്പോ ഞാന്‍ വിയാരിച്ച് മിനിറ്റിനു യെട്ട് വട്ടം വയറെളകണ നെന്റ ധാര്‍മ്മികരോമം കരിയുമെന്നും വയലന്റാവൂന്നും..... മൊത്തം ഫോണ്‍ സംഭാഷണോം അതിന്റെ പിന്നിൽ കളിച്ച കമ്പനികളുടെ കള്ളക്കളികളും വെളിച്ചത്ത് വന്നപ്പോ ഞാന്‍ വിയാരിച്ച് നീ വല്ലോം മിണ്ടുമെന്ന്..എന്തരായാലും നീ മുടുക്കന്‍ തന്നെ കേട്ടോടേയ്..ഇത്രേം മുണ്ടും തലേലിട്ട് നടന്നിട്ട് മാതൃഭൂമി വാര്‍ത്ത വന്ന ഒടനെ നീ വന്ന വരവൊണ്ടല്ലോ..അതൊരു ഒന്നര വരവ് തന്നെടെയ്..
ഇതണ്ണന്റെ ഫാസിസമാണണ്ണാ..ഏത് കാര്യത്തീ മിണ്ടണമെന്നും മിണ്ടാതിരിക്കണമെന്നും തീരുമാനിക്കേണ്ടത് ഞാനാണണ്ണാ..
അത് നീ തീരുമാനിച്ചോടേയ്..പച്ചേങ്കി നീ മിണ്ടണ കാര്യത്തീന്നും മിണ്ടാത്ത കാര്യത്തീന്നുമൊക്കെ ജനത്തിനു നെന്നെപ്പറ്റി മനസ്സിലാവും... നെന്റ നിഷ്പക്ഷി പറക്കുമ്പം ശകലം ചെരിവൊണ്ടെന്ന് ജനത്തിനു പിടികിട്ടും കേട്ടോടേയ്..
പിടികിട്ടിയെങ്കീ കണക്കായിപ്പോയണ്ണാ...
വേറെ പണിയൊന്നുമില്ലെങ്കീ...സ്പെക്ട്രം അഴിമതിയില്‍ പെട്ട ബാങ്കുകളീ കാരാട്ടിനും യെച്ചൂരിക്കും പിണറായിക്കുമൊക്കെ അക്കൌണ്ടുണ്ടെന്നും അവരൊക്കെ സ്ഥിരം അതിന്റെ എ.ടി.എമ്മീന്നു കാശു വാങ്ങുന്നത് കണ്ടെന്നുമൊക്കെ വാര്‍ത്ത ചമയ്ക്കടേയ്..ഫോട്ടോയും തട്ടെടേയ്..സ്പെക്ടറം വാര്‍ത്ത കണ്ട് പ്യാടിച്ച് ഒളിച്ചിരുന്ന ടൈമിലു ഇങ്ങനെ വല്ലോം ഒക്കെ ഒണ്ടാക്കിയിരുന്നെങ്കീ ഒന്ന് രണ്ട് ബസ്സ് കൂടെ ഓട്ടിക്കാമാരുന്നല്ലോടെയ്..
അണ്ണന്റെ വര്‍ത്താനം കേട്ടാ തോന്നും മാതൃഭൂമി മാത്രേ ഇതുപോലുള്ള വാര്‍ത്തകളു പ്രസിദ്ധീകരിക്കൂന്ന്..മാതൃഭൂമിയോട് ഞങ്ങക്ക് പക്ഷപാതമൊന്നും ഇല്ലണ്ണാ..മനോരമേം മംഗളോം മാധ്യമോം ഒക്കെ ഞങ്ങടെ പത്രം തന്നെ അണ്ണാ..അണ്ണനൊരു ദേശാഭിമാനി മാത്രം ഒള്ളതിനു ഞങ്ങളെന്ത് പിഴച്ചണ്ണാ?
എന്തരായാലും നിന്റെ ഒക്കെ ആര്‍മാദം കൊണ്ട് ഒരു ഫലമുണ്ടായി...
എന്തരൊണ്ടായീന്ന് ?
കള്ളന്‍ കള്ളന്‍ എന്ന് വിളിച്ചോണ്ടോടണ കള്ളന്മാരട നമ്പരിനെപ്പറ്റി മാത്രമേ കേട്ടിട്ടോണ്ടായിരുന്നൊള്ള്.. കുമ്മാട്ടീ കുമ്മാട്ടീന്ന് വിളിച്ചോണ്ട് ഓടണ കുമ്മാട്ടി വളിപ്പ് കണ്ടല്ല്.....വേറെ നമ്പരുംകൊണ്ട് നാളേം വരണം കേട്ടാടേയ്..
ബംഗാള്‍ വ്യവസായവകുപ്പിന്റെ പരസ്യച്ചുമതല നീരാ റാഡ്യേന്റെ കമ്പനീനെ ഏല്‍പ്പിച്ചത് വാര്‍ത്തയാക്കണ, ഫോണ്‍ വിളിച്ചെന്ന് ആ പത്രത്തിനു തോന്നിയെന്ന് ഈ പത്രം വിചാരിക്കുന്നെന്ന് മറ്റേ പത്രം എഴുതിയെന്നത് ഇത്രേം വലിയ വാര്‍ത്തയാക്കണ, നിന്നെ കൊറച്ച് ദിവസമായി ബസ് സ്റ്റാന്‍ഡ് പരിസരത്തൊന്നും കണ്ടിരുന്നില്ലല്ലോടേയ്..
ReplyDeleteതെരക്കായിരുന്നണ്ണാ...
സുഖസുഷുപ്തിയിലായിരുന്ന പലരും ഉറക്കം വിട്ടുണരുന്നു....
ReplyDeleteമടിയില്‍ കനമുള്ളവനല്ലേ വഴിയില്‍ പേടിക്കേണ്ടതുള്ളൂ.....അതല്ലേ ജെപിസി വേണ്ടെന്ന് കോണ്‍ഗ്രസ് പറയുന്നത് !!!!
അണ്ണാ കലിപ്പുകള് തന്നെ
ReplyDeleteഅണ്ണന്റെ വര്‍ത്താനം കേട്ടാ തോന്നും മാതൃഭൂമി മാത്രേ ഇതുപോലുള്ള വാര്‍ത്തകളു പ്രസിദ്ധീകരിക്കൂന്ന്..മാതൃഭൂമിയോട് ഞങ്ങക്ക് പക്ഷപാതമൊന്നും ഇല്ലണ്ണാ..മനോരമേം മംഗളോം മാധ്യമോം ഒക്കെ ഞങ്ങടെ പത്രം തന്നെ അണ്ണാ..അണ്ണനൊരു ദേശാഭിമാനി മാത്രം ഒള്ളതിനു ഞങ്ങളെന്ത് പിഴച്ചണ്ണാ?
ReplyDeleteദദാണു കാര്യം, ദേശാഭിമാനീം കൈരളീം. പണ്ടത്തെപ്പോലെ ഫലിപ്പിക്കാന്‍ അവര്‍ക്ക് പ്രയാസം നേരിടുന്നു....
പല്ലിനു ശൌര്യം പണ്ടേപ്പോലെ....ദേ പോകുന്നു കോഴിക്കള്ളനെന്ന് ഒന്ന് ഉറക്കെ വിളിച്ചുപറഞ്ഞാൽ സ്വന്തം തല തപ്പിനോക്കുന്നവർ തന്നെ-വലതും ഇടതും ഗ്രൂപ്പുകളിൽ. ചുരുക്കം ചിലവ്യക്തികൾ വ്യത്യസ്തരാകാം
ReplyDelete'പലേ പത്രത്തിലൊരേപോലെ വാര്‍ത്ത വന്നാല്‍ സംഗതി വിശ്വസനീയ"മാണെന്ന് വിപ്ലവം വ്യേണുവണ്ണന്‍ പറഞ്ഞിട്ടൊണ്ടെന്ന് മാരീയണ്ണന്‍ കൊട്ടേഷനടിച്ച് തെളിയിച്ചിട്ടൊണ്ടണ്ണാ'.
ReplyDeleteനമ്മുടെ പലേ പുത്തി ജീവികളും ഈ ലൈനില്‍ പോണതിന്റെ കാര്യങ്ങള്‍ എന്തര് അണ്ണാ? പുത്തി കുടിയതാണോ, മറ്റുള്ളവര്‍ക്ക് പുത്തി കുറവാണെന്ന് സ്വയം കരുതുന്നത് കൊണ്ടാണോ അണ്ണാ?
സംശയമാണ് അണ്ണാ.
>>>>അത് നീ തീരുമാനിച്ചോടേയ്..പച്ചേങ്കി നീ മിണ്ടണ കാര്യത്തീന്നും മിണ്ടാത്ത കാര്യത്തീന്നുമൊക്കെ ജനത്തിനു നെന്നെപ്പറ്റി മനസ്സിലാവും... നെന്റ നിഷ്പക്ഷി പറക്കുമ്പം ശകലം ചെരിവൊണ്ടെന്ന് ജനത്തിനു പിടികിട്ടും കേട്ടോടേയ്..<<<<
ReplyDelete-- ഹിഹിഹി.. :)))
മരത്തലയാ,
ReplyDeleteഭാഷ ഇഷ്ടായി.ഹാസ്യവതരണം കൊള്ളാം
പത്രത്തീ എഴുതുന്നത് നമ്മക്ക് പറ്റുന്നതാണേല്‍ സത്യം ,അല്ലാത്തത് തെറ്റും ..ഇതെന്തരു ന്യായം അണ്ണാ ..?
ReplyDeleteഅണ്ണ,കയിഞ്ഞ ആയ്ച്ച, പിയെം മനോയന്നന്‍ യിട്ട പോഷ്ടില്‍ ന്ജ്യാന്‍ പറഞ്ഞതല്ലേ അണ്ണ, ഇത് എപ്പോയെന്കിലും കറങ്ങി തിരിഞ്ഞു അണ്ണന്റെ പാര്‍ട്ടി ക്കാരുടെ നേരെ വരും എന്ന്.കണ്ടില്ലേ അണ്ണ ലവന്മാരുടെ ആവേശങ്ങള് .
ReplyDeleteപറഞ്ഞു തീര്‍ന്ന ലാ പയയ ല്യാവലിന്‍ കേസിനെ പിന്നേം മാന്താണ ഞമ്മടെ ചന്ദ്രപ്പണ്ണന്‍, എന്തരണ്ണ ഈ കേസിനെ പറ്റി ഒരു വാക്കുപോലും മുന്ടാത്തത്.മുണ്ടിയാല് ഇപ്പൊ ബായ്തണ ചാനലുകാരു കേമറ “കിടിന്‍”ന്നു ആഫാവുന്നു പേടിച്ചാണ അണ്ണ. ........
:)
ReplyDelete