വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നു. വില കുറയുന്നു. ജനം തിന്നുന്നു. തടിക്കുന്നു. കൊഴുക്കുന്നു. എല്ലില്‍ കുത്തുന്നു. അലമ്പുണ്ടാക്കുന്നു. പോലീസ് പിടിക്കുന്നു. കോടതി ഇടപെടുന്നു. ജയിലില്‍ അയക്കുന്നു. പരോളില്‍ ഇറങ്ങുന്നു. കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യവസ്തുക്കള്‍ വാങ്ങി വീണ്ടും തിന്നുന്നു..വീണ്ടും എല്ലില്‍ കുത്തുന്നു. വീണ്ടും അലമ്പുണ്ടാക്കുന്നു. ഒരു സാമൂഹ്യവിരുദ്ധന്‍ ജനിക്കുന്നു. പല സാമൂഹ്യവിരുദ്ധര്‍ ജനിക്കുന്നു...ആകെ സംഘര്‍ഷം..അരാജകത്വം..
വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ല. വില കൂടുന്നു..ജനം മുണ്ടുമുറുക്കിയുടുത്ത് സുഖിക്കുന്നു...രസിക്കുന്നു...തിമര്‍ക്കുന്നു...മതിയാവുമ്പോള്‍ സ്വഛന്ദമൃത്യു വരിച്ച് സ്വര്‍ഗത്തിലേക്ക് പോകുന്നു...ജനസംഖ്യ കുറയുന്നു...വില കുറയാതെ സര്‍ക്കാര്‍ പിടിച്ച് നിര്‍ത്തുന്നു.....നല്ലോണം ജനസംഖ്യ കുറയുന്നു..ജനസംഖ്യാപ്രശ്നത്തിനു പരിഹാരമാകുന്നു..ലോകം സുന്ദരമാകുന്നു..അണ്ടനും അടകോടനും ഇല്ലാത്ത സമത്വസുന്ദര ഭൂലോകം പിറക്കുന്നു...ഞാനതില്‍ ഒരാളാകുന്നു...
ആയതിനാല്‍ വിലകുറയ്ക്കാന്‍ നടപടിയെടുക്കുന്ന കേരള സര്‍ക്കാര്‍ മൂര്‍ദാബാദ്..വില കയറുമ്പോഴും നോക്കിയിരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സിന്ദാബാദ്, അവധിവ്യാപാരം അനുവദിച്ച് വിലക്കയറ്റം ഉണ്ടാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി സിന്ദാബാദ്, ഇന്ധനവില കൂട്ടുന്ന നടപടി സിന്ദാബാദ്..
വില കുറയ്ക്കാന്‍ നടപടിയെടുക്കുന്ന കേരള സര്‍ക്കാര്‍ വീണ്ടും മൂര്‍ദാബാദ്..
ലോണ്ടെ......ഗോരിതം...അല്‍ഗോരിതം
ReplyDeleteലത് തന്നെ... ലതാണ് ശരി..!
ReplyDeletethanne thanne... ee "sumbhanmar" ellarum "muttayum paaalum" alle kazhikkunne... janasamkhya koodum..
ReplyDelete:)
ReplyDeleteപൊതുജനത്തിനു കണ്ണും കാതുമുണ്ട്.. എല്ലാം കാണുന്നു, എല്ലാം കേള്‍ക്കുന്നു, എല്ലാം അറിയുന്നു.. മറുപടി അവര്‍ പറയും. അടുത്ത ഇലക്ഷനില്‍ - കേരളത്തിലും കേന്ദ്രത്തിലും !!
ReplyDeleteഅതെ. ജനങ്ങള്‍ മറുപടി പറയും അടുത്ത തെരഞ്ഞെടുപ്പില്‍...! ടീവി വാര്‍ത്തകള്‍ കണ്ടു വിലയിരുത്തുന്ന വിലയിരുത്തല്‍ ഭയങ്കര വിലയിരുത്തല്‍ തന്നെ ആകും, സംശയമില്ല!നേരിട്ട് ലഭിക്കുന്നതും ലഭിക്കാതിരിക്കുന്നതും എപ്പോള്‍ എന്ന് വിലയിരുത്തിയാല്‍ പിന്നേം കൊള്ളാം.
ReplyDeleteപിന്നെ പിന്നെ.. ഒന്നു പോ ചേട്ടാ... ഈ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നു മനോരമയൊക്കെ പറഞ്ഞിട്ടുണ്ടല്ലോ... അടുത്ത ഇലക്ഷനില്‍ ആര്‍ക്കു വോട്ടു ചെയ്യണമെന്നു ഞങ്ങള് നിര്‍ഭയോം നിരന്തരോം കേട്ട് തീരുമാനിക്കും..
ReplyDeleteകേരളത്തിലെ വലതുപക്ഷ -കച്ചവട മാധ്യമങ്ങള്‍ വിളമ്പുന്ന വിഴുപ്പുകള്‍ വെട്ടി വാരിവിഴുങ്ങന്ന ഒരു ജനതയെ പ്രബുദ്ട ജനതയെന്നു വിളിക്കുന്നതു എന്തിന്റെ കേടു കൊണ്ടാണ്.? ചിന്താശേഷി പണയം വെച്ച,വരിയുടക്കപ്പെട്ട ഒരു ജനതയുടെ കൂട്ട മരണത്തിനു മുന്നില്‍ ആദരാജ്ഞലികള്‍ .!
ReplyDeleteഇടതുപക്ഷം ജയിച്ചു - കേരളജനത പ്രബുദ്ധജനത.
ReplyDeleteവലതുപക്ഷം ജയിച്ചു - കേരളജനത ചിന്താശേഷി പണയം വെച്ച,വരിയുടക്കപ്പെട്ടവര്‍
എന്താ ചേട്ടാ ഇങ്ങനെ?
ഇനി ബിജെപി ജയിക്കുമ്പൊ എന്താ പറയുക?
മരത്തലയന്‍ ;)
ReplyDelete:-)
ReplyDeleteതള്ളെ പൊളപ്പന്‍ ഇത് ഇപ്പളാ കണ്ണില്‍ പിടിച്ചത്
ReplyDeleteDemocracy is crazy?
ReplyDeleteമുലപ്പാല്‍
ReplyDeleteമുറ്റത്തിരുന്നു അവള്‍ കുഞ്ഞിനെ മുലയൂടി......
അന്ന് ഇടവഴിയിലൂടെ പോയിരുന്നവര്‍ അവളെ നോക്കി....
ഒപ്പം മുല കുടിക്കുന്ന കുഞ്ഞിനേയും....
അവരുടെ കണ്ണുകള്‍....
മുലകുടിക്കുന്ന കുഞ്ഞിന്ടെ മുകതായിരുന്നു......
കുഞ്ഞു പേടിച്ചില്ല.....
കരഞ്ഞില്ല.....
അവള്‍ മാറിടം മറച്ചില്ല.....
അത് പിന്നെയും ചുരത്തി....
കുഞ്ഞിനു മതിയാവോളം.....
ഇന്ന് അവള്‍ വീണ്ടും ആ മുറ്റത്തു തന്നെ...
മടിയില്‍ അവളുടെ കുഞ്ഞ്....
പക്ഷെ അവള്‍ മാറിടം മറച്ചിരുന്നു....
പക്ഷെ.....
റോഡിലൂടെ പോകുന്നവര്‍....
നോക്കികൊണ്ടിരുന്നു....
കുഞ്ഞിന്ടെ മുകതല്ല....
മുലപ്പാല്‍ ചുരത്തുന്ന അവളുടെ മുലകളില്‍.....
അവള്‍ പിന്നെ ച്ചുരത്തിയില്ല
കുഞ്ഞ് കുടിച്ചതുമില്ല.....
അവര്‍ വീണ്ടും നോക്കി
കാമ വെറിയോടെ.....
മുലപ്പാല്‍ ചുരത്തുന്ന അമ്മയുടെ മുലകളിലെക്ക്.........
[മുഹമ്മദ് ഫാഇസ്]