Wednesday, September 21, 2011

ബൈലൈന്‍...

അണ്ണാ ലോ പോണതെന്തര്?

ആനയല്ലേ? അരയന്നപ്പിടപോലെയുള്ള നടത്തം കണ്ടാലറിയൂല്ലേടേയ്

നല്ല കറുത്ത നിറം അല്ലേ അണ്ണാ?

വെള്ളയെന്നും പറയാമെടേയ് ഈ കളറിനു

പച്ച പോലെ തോന്നുന്നതല്ലേ അണ്ണാ ഈ വെള്ള

തെന്നെടേയ്..മഞ്ഞേന്നും ചെല പയലുകളു പറയും.

ചോപ്പെന്ന് വിശാരിക്കണതും ഇത് തന്നെ അല്ലേ അണ്ണാ

എന്നാലും നീലേനെപ്പോലെ ഇരിക്കും..

അപ്പ ആകെ മൊത്തം കളറായി.

കളറായി... പിന്നെ പിണറായി

വി.എസ്. ഗ്രൂപ്പിലെ ആളല്ലേ അണ്ണാ ഈ പിണറായി?

കണ്ടാല്‍ ഐസക്കിനെപ്പോലെ ഇരിക്കും

കൊടിയേരീന്റെ ച്ചായേം തോന്നിക്കുംന്ന് വാര്‍ത്തകളോണ്ടണ്ണാ

അത് പിന്നെ ജയരാജന്റെ കട്ടുണ്ടെങ്കിപ്പിന്നെ അങ്ങനല്ലേ വരൂ..

വിശ്വന്‍ ചേട്ടന്റെ വകേലൊരാളാണെന്നേ പറയൂ അണ്ണാ

പറയണ അപ്പികള്‍ക്ക് അറിയില്ലല്ലോ ബേബീം ഇതുപോലാണെന്ന്.

ശ്രീമതി ടീച്ചറിന്റെ ഒരു ലുക്കും കിട്ടിയിട്ടുണ്ടണ്ണാ.

സുജാതേന്റെ നോട്ടോം ഒണ്ടെടേയ്..

ലതോണ്ടാവും അല്ലേ അണ്ണാ പറയുന്നത് ടി.എന്‍ സീമേന്റെ ശൈലീന്ന്

ജോസഫൈന്റെ മട്ടും മാതിരിയും മറക്കല്ലെടെയ്

നമുക്കപ്പോ നല്ല വിവരമാണല്ലേ അണ്ണാ.

സംശയണ്ടോടേയ്..

എന്നിട്ടും നമ്മക്കൊരു ചുക്കും അറിയില്ലാന്ന് അങ്ങേരന്ന് പറഞ്ഞതൊ?

ഇത് വായിച്ച് കഴിഞ്ഞാല്‍ പിന്നെ പറയൂല്ലെടെയ്...കട്ടായം.

ന്നാപ്പിന്നെ നമുക്ക് ആ രാമേന്ദ്രന്‍ ഇലങ്കത്തിനെം കൂട്ട്യാലോ?

ധനേഷ് നമ്പീനേം ചാലായിലെ ഹരിദോസ്സിനേം കൂടി ചേര്‍ത്തോടേയ്..

ബേറെം ചെലരുണ്ടണ്ണാ..

ലവന്മാരേം ചേര്‍ത്തോടേയ്..

അപ്പ ബൈലൈനുകളുടെ സംസ്ഥാനസമ്മേളനോം ആവും ല്ലേ അണ്ണാ..

അവര്‍ക്കും വേണ്ടേടേയ് ഒരെണ്ണം..

അപ്പ രണ്ട് സംസ്ഥാനസമ്മേളനം ഒറ്റ വാര്‍ത്തയില്..

ന്നാ തൊടങ്ങിക്കോടേയ്..

തൊടങ്ങി അണ്ണാ..

"കൈയിലോതുക്കാനും വെട്ടി നിരത്താനും", "തലയില്‍ മുണ്ടിട്ട പാര്‍ടി സമ്മേളനം",
"പൂച്ചകളിറങ്ങിയപ്പോള്‍ മണി മറുകണ്ടം ചാടി"!

നീയാടാ യഥാര്‍ത്ഥ ബൈലൈന്‍....

3 comments:

  1. അപ്പ ബൈലൈനുകളുടെ സംസ്ഥാനസമ്മേളനോം ആവും ല്ലേ അണ്ണാ..

    അവര്‍ക്കും വേണ്ടേടേയ് ഒരെണ്ണം..

    അപ്പ രണ്ട് സംസ്ഥാനസമ്മേളനം ഒറ്റ വാര്‍ത്തയില്..

    ന്നാ തൊടങ്ങിക്കോടേയ്..

    തൊടങ്ങി അണ്ണാ..

    "കൈയിലോതുക്കാനും വെട്ടി നിരത്താനും", "തലയില്‍ മുണ്ടിട്ട പാര്‍ടി സമ്മേളനം",
    "പൂച്ചകളിറങ്ങിയപ്പോള്‍ മണി മറുകണ്ടം ചാടി"!

    നീയാടാ യഥാര്‍ത്ഥ ബൈലൈന്‍....

    ReplyDelete
  2. മംഗളമെന്ന പത്രത്തിലെ തനേഷ്‌ തമ്പി എന്ന മഹാന്റെ പ്രവചനങ്ങള്‍ നോക്ക് .. ഇവനെ കവച്ചു വെക്കുന്ന ഒരു ടി കെ ജോഷി കൂടിയുണ്ട് മംഗളത്തില്‍. തുടര്‍ നോവല്‍ എഴുതുമ്പോലെ വാര്‍ത്ത‍ പടച്ചു വിട്ടു പാര്‍ട്ടിയെ പൂട്ടാന്‍ നടക്കുന്നവര്‍ .!

    http://mangalam.com/index.php?page=detail&nid=480397&lang=malayalam

    മാധ്യമചോര്‍ച്ചാ റിപ്പോര്‍ട്ട്‌ തുറുപ്പുചീട്ടായി :വി.എസിനെ പാര്‍ട്ടി പൂട്ടി
    Text Size:
    തിരുവനന്തപുരം: സംഘടനാ സമ്മേളനങ്ങള്‍ പുരോഗമിക്കെ മാധ്യമ ചോര്‍ച്ച അന്വേഷിച്ച കമ്മിഷന്‍ റിപ്പോര്‍ട്ട്‌ മുന്നില്‍ വച്ചു വി.എസ്‌.അച്യുതാനന്ദനെ സി.പി.എം. സംസ്‌ഥാന നേതൃത്വം പൂട്ടി.

    ഉറ്റ അനുയായിയായ സി.കെ.പി. പത്മനാഭനെതിരേ അച്ചടക്ക നടപടി സ്വീകരിച്ചിട്ടും പ്രതികരിക്കാനാവാത്ത വിധം അദ്ദേഹത്തെ മൗനിയാക്കിയതു സ്വന്തം സ്‌റ്റാഫിലെ മൂന്നുപേര്‍ക്കെതിരേ കൂടി നടപടിയുണ്ടാകുമെന്ന ഭീഷണി. പാര്‍ട്ടിയുടെ ഇടക്കാല അവലോകന രേഖയുടെ ചോര്‍ച്ച അന്വേഷിച്ച കമ്മിഷന്‍ റിപ്പോര്‍ട്ടാണു പിണറായി പക്ഷം തുറുപ്പുചീട്ടാക്കിയത്‌.

    കോട്ടയം സംസ്‌ഥാന സമ്മേളനത്തിനു മുന്നോടിയായി മാധ്യമങ്ങളിലൂടെയും മറ്റും നടത്തിയ ഇടപെടലുകള്‍ പോലും ബ്രാഞ്ച്‌ സമ്മേളനങ്ങള്‍ പകുതിയോളം പൂര്‍ത്തിയായിട്ടും വി.എസിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല.

    അതേസമയം ബ്രാഞ്ച്‌ സമ്മേളനങ്ങള്‍ തുടങ്ങുന്ന സമയത്ത്‌ സി.കെ.പിക്കെതിരേ സ്വീകരിച്ച നടപടിയിലൂടെ വി.എസിനൊപ്പം നില്‍ക്കുന്നവരെ ഭീതിയിലാഴ്‌ത്താന്‍ ഔദ്യോഗികപക്ഷത്തിനു സാധിച്ചു.

    അതേ സംസ്‌ഥാന സമിതിയില്‍ സദാചാര വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന ആരോപണം നേരിട്ട ഗോപി കോട്ടമുറിക്കലിനെതിരായ റിപ്പോര്‍ട്ട്‌ ചര്‍ച്ച ചെയ്യാതിരുന്നതിലൂടെ തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്കുള്ള വ്യക്‌തമായ സന്ദേശം കൈമാറുകയും ചെയ്‌തു.

    ഇതു തുടര്‍ന്നുള്ള സംഘടനാ സമ്മേളനങ്ങള്‍ അനുകൂലമാക്കുമെന്നും ഔദ്യോഗികപക്ഷം കണക്കുകൂട്ടുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണു മൂന്നാര്‍ വിഷയത്തില്‍ വി.എസ്‌. അച്യുതാനന്ദനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സംഘടനയുടെ ഇടക്കാല അവലോകനരേഖ ചോര്‍ന്നത്‌. സംസ്‌ഥാന സെക്രട്ടേറിയറ്റിലെ 15 പേരുടെ കൈവശം മാത്രമുണ്ടായിരുന്ന രേഖയാണു സംസ്‌ഥാന സമിതി തുടങ്ങും മുന്‍പേ മാധ്യമങ്ങള്‍ പുറത്തുവിട്ടത്‌.

    രേഖ ചോര്‍ന്നതു സംബന്ധിച്ച്‌ അന്വേഷിക്കാന്‍ കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എ. വിജയരാഘവന്‍, വൈക്കം വിശ്വന്‍ എന്നിവരെ സംസ്‌ഥാന സമിതി ചുമതലപ്പെടുത്തി. മുഖ്യമന്ത്രിയായിരുന്ന വി.എസ്‌. അച്യുതാനന്ദന്റെ മൂന്നു പേഴ്‌സണല്‍ സ്‌റ്റാഫംഗങ്ങളാണു രേഖ മാധ്യമങ്ങള്‍ക്കു നല്‍കിയതെന്നായിരുന്നു അന്വേഷണ കമ്മിഷന്റെ കണ്ടെത്തല്‍.

    ജാഗ്രതക്കുറവു കാണിച്ചതിന്റെ പേരില്‍ വി.എസിനെതിരേ ശക്‌തമായ വിമര്‍ശനങ്ങളും റിപ്പോര്‍ട്ടിലുണ്ട്‌. മൂന്നു സ്‌റ്റാഫുകള്‍ക്കെതിരേയും അച്ചടക്ക നടപടിക്കും കമ്മിഷന്‍ ശിപാര്‍ശ ചെയ്‌തു. കഴിഞ്ഞ സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ റിപ്പോര്‍ട്ട്‌ ചര്‍ച്ച ചെയ്‌തെങ്കിലും സംസ്‌ഥാന സമിതിയില്‍ അവതരിപ്പിച്ചില്ല. പകരം വളരെക്കാലമായി പാര്‍ട്ടിയുടെ കൈവശമുണ്ടായിരുന്ന, പത്മനാഭനെതിരായ അന്വേഷണ റിപ്പോര്‍ട്ട്‌ അവതരിപ്പിക്കുകയും കടുത്ത നടപടി സ്വീകരിക്കുകയും ചെയ്‌തു.

    പ്രതികരിച്ചാല്‍ വാര്‍ത്താ ചോര്‍ച്ച റിപ്പോര്‍ട്ടും സംസ്‌ഥാന സമിതിയിലെത്തുമെന്ന ഭീതി വി.എസിനുണ്ടായിരുന്നു. സ്വാഭാവികമായും അദ്ദേഹം പിന്‍വാങ്ങി. വി.എസിന്റെ പ്രതികരണത്തിനും സംഘടനാ സമ്മേളനങ്ങളുടെ ഭാഗമായുള്ള പ്രത്യയശാസ്‌ത്ര പോരാട്ടത്തിനും കാത്തിരുന്ന അനുയായികളാണ്‌ ഇതോടെ അങ്കലാപ്പിലായത്‌.

    -തനേഷ്‌ തമ്പി

    ReplyDelete
  3. പൂഞ്ഞാറ്റിലെ അതേ വീട്.അതേ രംഗപടം.. കര്‍ട്ടനുയരുമ്പോള്‍ പിസി സ്പീക്കിംഗില്‍ ഇരുന്നിരുന്ന അതേ പോസില്‍ പി.സി. മേശപ്പുറത്ത് പുതിയ ഫോണ്‍. ഫോണ്‍ മണിയടിക്കുന്നു. പി.സി. ഫോണെടുക്കുന്നു.. Buy Assignment
    Buy Coursework
    Buy Term Paper

    ReplyDelete