Monday, May 18, 2009

കിഡ്‌സ്...കാരി ഓൺ..

ചരിത്രത്തിലാദ്യമായി ഇടതുപക്ഷം തെരഞ്ഞെടുപ്പില്‍ തോറ്റ മട്ടില്‍ പെരുമാറുന്നവരേ നിങ്ങള്‍ക്ക് മരത്തലയന്റെ നമോവാകം. ഇനിയൊരവസരം ആഘോഷിക്കാന്‍ ലഭിച്ചേക്കില്ലെന്ന് കരുതിയാണോ കുഞ്ഞുങ്ങളെ ഈ ആക്രാന്തം? ഇതുവരെ നടന്ന എല്ലാ തെരഞ്ഞെടുപ്പിലും വിജയിച്ചവര്‍ എന്നു നിങ്ങള്‍ കരുതുന്ന ഇടതുപക്ഷത്തിന് ആദ്യമായി ഉണ്ടായി എന്ന് നിങ്ങള്‍ തന്നെ കരുതുന്ന ഈ തോല്‍‌വി പടക്കം പൊട്ടിച്ചും, പൊട്ടിച്ചിരിച്ചും, ചിറി കോട്ടിയും, പെരുമ്പറ കൊട്ടിയും, വാ വാ വന്നു വിശകലനം ചെയ്യ് എന്നു വെല്ലുവിളിച്ചും ആഘോഷിക്കേണ്ടതു തന്നെയാണ്. പറ്റുമെങ്കില്‍ ഏതെങ്കിലുമൊരു എണ്ണം പറഞ്ഞ അരാഷ്ട്രീയ സിനിമയില്‍ നിന്നൊരു രംഗവുമിട്ട് ആഘോഷത്തിനു കൊഴുപ്പുകൂട്ടാം. തമ്പോല കളിയും കൂടിയുണ്ടെങ്കില്‍ ഗുമ്മിനു കുറവുമുണ്ടാകില്ല. പാലക്കാട്ടെ ഇടതു സ്ഥാനാര്‍ത്ഥി ആരെന്നറിയില്ലെങ്കിലും ഓടി നടന്ന് ആക്കിക്കമന്റിട്ട് ചൊറിച്ചില്‍ മാറ്റാം. ഗുണ്ടാ രാഷ്ട്രീയത്തിനു വിത്തും വളവും പാകിയവന്‍ ജയിച്ചു എന്ന കാരണത്താല്‍ അവനെ പുണ്യാഹം തെളിച്ചു ശുദ്ധനാക്കാം. ‘അവന്റെ വിജയം പ്രവചിച്ചിരുന്നെ ഞാന്‍’ എന്ന അശ്ലീലമായൊരു ചിരിയും പാസാക്കാം. സ്വന്തം നിലപാടു വ്യക്തമാക്കാനുള്ള ചങ്കുറപ്പ് കാണിച്ചവന്റെ ഒക്കെ ബ്ലോഗില്‍ ചെന്ന് കൂവണമെന്ന അപഹാസ്യമായ ആഗ്രഹം നിലപാടില്ലാത്തവര്‍ക്ക് മംഗ്ലീഷിലും വിളമ്പാം.

ചരിത്രം ഒറ്റ രാത്രി കൊണ്ട് അവസാനിക്കുമെന്ന് കരുതുന്നവർ ആർമാദിച്ചാഹ്ലാദിക്കുവിൻ!

പോകപ്പോകെ ഈ വിജയത്തിന്റെ അർത്ഥം മനസ്സിലാകും..സാമ്പത്തികമാന്ദ്യവും കടിഞ്ഞാണില്ലാത്ത ഉദാരവൽക്കരണവും നമ്മെ എവിടേയ്കെത്തിക്കുമെന്നത് പറയുമ്പോഴല്ല ചൊറിയുമ്പോഴാണറിയുക. ഇടതുപക്ഷം മൂക്കുകയറിട്ടത് കഴിഞ്ഞ സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കായിരുന്നു എന്നുപോലും മനസ്സിലാക്കാൻ കഴിവില്ലാത്ത ശുദ്ധ അപ്പാവികൾ ഇടതു പക്ഷത്തിന്റെ തകർച്ചയിൽ ആഹ്ലാദിച്ചാർമാദിക്കട്ടെ..കിഡ്‌സ്...കാരി ഓൺ...

10 comments:

  1. പോകപ്പോകെ ഈ വിജയത്തിന്റെ അർത്ഥം മനസ്സിലാകും..സാമ്പത്തികമാന്ദ്യവും കടിഞ്ഞാണില്ലാത്ത ഉദാരവൽക്കരണവും നമ്മെ എവിടേയ്കെത്തിക്കുമെന്നത് പറയുമ്പോഴല്ല ചൊറിയുമ്പോഴാണറിയുക. ഇടതുപക്ഷം മൂക്കുകയറിട്ടത് കഴിഞ്ഞ സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കായിരുന്നു എന്നുപോലും മനസ്സിലാക്കാൻ കഴിവില്ലാത്ത ശുദ്ധ അപ്പാവികൾ ഇടതു പക്ഷത്തിന്റെ തകർച്ചയിൽ ആഹ്ലാദിച്ചാർമാദിക്കട്ടെ..കിഡ്‌സ്...കാരി ഓൺ...

    ReplyDelete
  2. തമാശക്കാരാ മരത്തലയാ.... ഈ തോല്‍‌വി ഇടതു പക്ഷത്തിന്റെയല്ല.. ഇടതുപക്ഷ ഐക്യത്തെ തകര്‍ത്ത് സി പി ഐ എമ്മിനെ മുസ്ലീം ഭീകരവാദത്തിന്റെ തൊഴുത്തില്‍ കൊണ്ട് കെട്ടാന്‍ ശ്രമിച്ച പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഉപജാപക സംഘത്തിന്റെയാണ്. ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്കൊന്നും അറിയില്ല എന്നു പറഞ്ഞ് നിരന്തരം വെല്ലുവിളിച്ചു നടന്നല്ലോ. ഇതു കമ്മ്യൂണിസ്റ്റുകാരന്റെ തോല്‍‌വിയല്ല. തൊഴിലാളികളെയും അത്താഴപ്പട്ടിണിക്കാരെയും മറന്നു ഫാരിസുമാര്‍ക്കും മാര്‍ട്ടിന്മാര്‍ക്കും കള്ളപ്പാണക്കാര്‍ക്കും വേണ്ടി മഹത്തായ പാരമ്പര്യമുള്ള ഒരു പ്രസ്ഥാനത്തെ കൂട്ടിക്കൊടുത്തവരുടെ തോല്‍‌വിയാണ്. തിരുത്തലുകള്‍ക്കു ഇനിയും വൈകിയിട്ടില്ല. ആദ്യം വേണ്ടതു വിശ്വാസ്യത വീണ്ടെടുക്കലാണ്. ലാവ്ലിന്‍ കേസില്‍ ഒന്നും ഒളിക്കാനില്ലെണ്‍കില്‍ നാമെന്തിനു ഭയക്കണം. കേസ് നടക്കട്ടെ. കള്ള സാക്ഷിയെ കോടതിയില്‍ ഹാജരാക്കി നിരപരാധിക്കു തൂക്കുകയര്‍ വാങ്ങിക്കൊടുക്കാന്‍ ഇതു കൊലക്കേസൊന്നും അല്ലല്ലോ. എല്ലാത്തിനും രേഖ വേണം. അപ്പോള്‍ അത് ആ വഴിക്ക് നീങ്ങട്ടെ.
    ഓരോ തീരുമാനം എടുക്കുമ്പോഴും കമ്മ്യൂണിസ്റ്റുകാരന്റെ ആദ്യ പരിഗണന ഇതുകൊണ്ട് പാവപ്പെട്ടവന് എന്തു ഗുണം ഉണ്ടാകും എന്നതിനായിരിക്കണം. അങ്ങിനെയാണെങ്കില്‍ നന്ദിഗ്രാമും ഒലക്കപ്പിണ്ണാക്കുമൊന്നും ഉണ്ടാകില്ലായിരുന്നു. തോമസ് ഐസക്കുമാരുടെ ഹിഡന്‍ അജണ്ടകള്‍ തിരിച്ചറിയാനാവുന്നില്ലെങ്കില്‍ അതിനര്‍ഥം കമ്മ്യൂണിസ്റ്റുകാരന്റെ ജാഗ്രത നഷ്ടമായി എന്നു തന്നെ. നമ്മളെ നയിക്കേണ്ടതു വിട്ടു വീഴ്ചകളല്ല, സന്ധികള്‍ക്ക് ഇടമില്ലാത്ത തൊഴിലാളിപക്ഷ നിലപാടുകളായിരിക്കണം.

    ReplyDelete
  3. തോല്‍വിയുടെ ആഴങ്ങളില്‍ നിന്നും കയറിവരാന്‍ മരത്തലയനു 3ദിവസം എടുത്തൊ?
    കണ്ടില്ലായിരുന്നൊ ജയരാജന്‍ സഖാവിന്റെ കമന്റ്? കേരളത്തിലെ "ജനങ്ങള്‍ രാഷ്ട്രീയമായി മൂല്യച്യുതി" വന്നവരാണെന്നു.
    എന്നു പരഞ്ഞാല്‍ ഏകദേശം മരത്തലയന്‍ പറഞ്ഞ അതേ അഭിപ്രായം.

    "സാമ്പത്തികമാന്ദ്യവും കടിഞ്ഞാണില്ലാത്ത ഉദാരവൽക്കരണവും നമ്മെ എവിടേയ്കെത്തിക്കുമെന്നത് പറയുമ്പോഴല്ല ചൊറിയുമ്പോഴാണറിയുക" അയ്യൊ ആ ചൊറിച്ചില്‍ ഞങ്ങള്‍ അങ്ങടു സഹിച്ചു.
    എന്നാ ഈ ലാവ്ലിന്‍ പിണറായിയുടെം, സുധാകര ജയരാജന്മാരുടെം ചൊറിച്ചില്‍ ഉണ്ടല്ലൊ, അതു ഭയങ്കരം. സഹിക്കാന്‍ കഴിയുന്നില്ല ! അതുകൊണ്ടു മരത്തലയനും കൂട്ടരും കുറച്ചുനാള്‍ ഇവിടെയൊക്കെ ചുമ്മാ ചുറ്റിത്തിരിയൂ,

    ഇനിയും ഇലക്ഷന്‍ വരും.

    അന്നും ഈ അച്ചുതാന്തനും , പിണറായിയും ഉണ്ടാവും ! അതു മതി. സീ പി എമ്മിനു തോല്‍ക്കാന്‍, അതു ധാരാളം !!!

    ReplyDelete
  4. ചർച്ചകൾ കൊടുമ്പിരി കൊള്ളട്ടേ...

    ReplyDelete
  5. കൊതിക്കെറുവ് എന്ന ലേബൽ ഇല്ലായിരുന്നോ പോലും?

    ReplyDelete
  6. ഇന്നു ഞാന്‍ നാളെ നീ....

    ReplyDelete
  7. ശരിയാ മരത്തലയാ..ഇവരുടെ ഒക്കെ നെഗളിപ്പു 5 വർഷം കൊണ്ടു മാറിക്കോളുമല്ലേ? അല്ലെങ്കിൽ തന്നെ അവർക്കു നഷ്ടമായതെന്തെന്നു അവരുണ്ടോ അറിയുന്നു. ഇടതുപക്ഷം നയിക്കുന്ന, മൂന്നാം മുന്നണി ഒരുക്കുമായിരുന്ന മധുരമനോജ്ഞ ഇന്ത്യ (ശ്ശേ, ചൈന ചൈന എന്നാണു നാവിൽ വരുന്നതു), അതനുഭവിക്കാൻ കാൺഗ്രസിനെ പിന്നേം ഭരണത്തിലേറ്റിയ ഇവർക്കൊന്നും യോഗമില്ലെന്നേ! എന്തുപറയാനാ, ഇത്തവണ എന്നാൽ അങ്ങു ഭരിച്ചു കളയാം എന്നു കരുതി അരയും തലയും മുറുക്കി ഇറങ്ങിയതാരുന്നു, അപ്പൊ ദേണ്ടെ കിടക്കുന്നു, “ഇതുവരെ നടന്ന എല്ലാ തെരഞ്ഞെടുപ്പിലും വിജയിച്ചവര്‍ എന്നു നിങ്ങള്‍ കരുതുന്ന ഇടതുപക്ഷത്തിന് ആദ്യമായി ഉണ്ടായി എന്ന് നിങ്ങള്‍ തന്നെ കരുതുന്ന ഈ തോല്‍‌വി” ! ഇവിടത്തെക്കാര്യമാരുന്നേൽ എന്തെലുമൊക്കെ ഉഡായിപ്പു പറഞ്ഞു തടി തപ്പാരുന്നു, പക്ഷേ പോയപ്പം കൊലയോടല്ലേ പോയതു! എന്നാലും നീയൊന്നും സന്തോഷിക്കണ്ട, ഞങ്ങ പുതിയ ബാനറും ഉഡായിപ്പു ന്യായങ്ങളും കൊഞ്ഞനവും ഒക്കെയായി ഇവിടൊക്കെത്തന്നെ കാണും. അല്ലെങ്കിലും ഇതൊക്കെ അമേരിക്കയുടെ ഇടപെടലുകളാണെന്നും ഞങ്ങടെ തോൽവിയുടെ പിന്നിൽ അവരുടെ കറുത്തകൈകളാണെന്നും ഇവിടുത്തെ കൊച്ചുകുട്ടികൾ മുതൽ പോളിറ്റ്ബ്യൂറൊയിലെ അണ്ണന്മാർക്കു വരെ അറിയാം. രാജ്യത്തെ മുഴുവൻ അമേരിക്കക്കു വോട്ടുവഴി തൂക്കി വിറ്റവരെ ഇനിയെങ്ങാണും അതുവഴിക്കു വല്ല വികസനവും വന്നാൽ നിങ്ങൾ അനുഭവിച്ചോളൂ... എന്തായാലും കേരളത്തിനു് അങ്ങനൊന്നും സംഭവിക്കാതെ അച്ചുമാമ നോക്കിക്കോളും. അപ്പോ ശരി, അർമാദിക്കിൻ !

    ReplyDelete
  8. മരത്തലയ അവര്‍ പറഞ്ഞ് കൊതി തീര്‍ക്കട്ടേന്ന്

    ഒരു കാര്യം അവരും പറയാതെ പറയുന്നില്ലെ...

    1. കോണ്‍ഗ്രസ്സിന്റെ ഭരണമഹാത്മ്യം കൊണ്ടല്ല മറിച്ച് സി.പി.യെം പ്രശ്നം മൂലം ആണ്.
    2. പിന്നെ ഘടകന്മാരെ സി.പി.യെം വെറുതെ ചുമക്കുകയാണ്. ജനം സി.പി.യെം ന്റെ പെര്‍ഫോര്‍മന്‍സിനു മാത്രം ആണ് വോട്ട് കൊടുക്കുള്ളൂ.
    3. പിണറായി വിജയനും ജയരാജന്മരും മാറിയാല്‍ സി.പി.യെം പിന്നെ പെര്‍ഫെക്റ്റ്.

    But we should appreciate their return in UP. That was excellent. Whatever it may be we have to throw away all these Local Parties. Especially Dravida parties.....Otherwise in future they will emerge as other Tigers

    ReplyDelete
  9. ഇടതുപക്ഷ ഐക്യത്തെ തകര്‍ത്ത് സി പി ഐ എമ്മിനെ മുസ്ലീം ഭീകരവാദത്തിന്റെ തൊഴുത്തില്‍ കൊണ്ട് കെട്ടാന്‍ ശ്രമിച്ച പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഉപജാപക സംഘത്തിന്റെയാണ് ഈ തോല്‍‌വി . കൂട്ടായി എടുക്കുന്ന തീരുമാനങ്ങളെ തെറ്റായി പ്രചരിപ്പിക്കുന്നത് ജീവിതദൌത്യമായി കാണുന്ന പാര്‍ടി'പണ്ഡിതന്മാരുടെ' ചാരിത്ര്യപ്രസംഗം കൌതുകകരം തന്നെ!

    ReplyDelete