ബന്ദു മൂലം നഷ്‌ടപ്പെട്ട തൊഴിൽ ദിനങ്ങളെയോർത്ത് മാധ്യമങ്ങൾ വിലപിക്കാത്ത,
കാൻസർ വന്നു മരിച്ച പ്രിയ ഭർത്താവിനെ അവസാനമായൊന്നു കാണാൻ കൊതിക്കുന്ന ഭാര്യയുടെ വിങ്ങുന്ന മുഖത്തിന്റെ ക്ലോസപ്പിനായ് മാധ്യമങ്ങൾ നാടു ചുറ്റിയലയാത്ത,
ഹർത്താൽ ദിവസം വാഹന സൌകര്യമില്ലാത്തതു മൂലം ഹൃദയം പൊട്ടിമരിച്ചവരുടെ കണക്കെടുക്കാതെ മാദ്ധ്യമങ്ങൾ ഒതുങ്ങിക്കൂടുന്ന,
ഹർത്താൽ വിരോധം ഉച്ചസ്ഥരം ഉദ്‌ഘോഷിക്കുന്ന ഒരു പോസ്റ്റെങ്കിലും ഇട്ടില്ലെങ്കിൽ ചരിത്രപരമായ കടമ നിർവഹിച്ചില്ലല്ലോ എന്നോർത്ത് കേഴുന്ന ബൂലോക മാധ്യമ പുംഗവന്മാർക്ക് സുഖ സുഷുപ്തിയിലാറാടാൻ അവസരമൊരുക്കിയ,
ഹർത്താൽ വിരോധിയായ അത്ഭുതക്കുട്ടിക്ക് ഹർത്താൽ ഹാരമൊരുക്കി സ്വീകരണം നൽകുന്ന,
ഹർത്താൽ ദിവസം ഉപവാസം അനുഷ്‌ടിക്കുക എന്നത് ജീവിത വ്രതമാക്കിയ ഹസ്സനും കൂട്ടർക്കും മരത്തലയന്റെ ഹർത്താലാശംസകൾ
എല്ലാവര്‍ക്കും മരത്തലയന്റെ ഹര്‍ത്താലാശംസകള്‍
ReplyDeleteയു ഡി എഫ് ഹര്‍ത്താല്‍ എന്ത് ജനകീയ പ്രശ്നത്തിന്റെ പേരിലാണോ ആവോ? ഹസ്സന്‍ ഉപവാസം നടത്തുന്നുണ്ടോ ആവോ?
ReplyDeleteഎങ്കില്‍ എന്റേയും ഹര്‍ത്താലാശംസകള്‍.
ആശംസകള്‍.
ReplyDeleteഹസ്സന് പ്രത്യേക ആശംസകള്‍.
അല്പം സംഘര്‍ഷ സാദ്ധ്യത ഉണ്ടോ എന്നതാണ് ചെറിയൊരു പ്രശ്മം, ഇവിടെ ഒക്കെ വൈകിട്ട് ഇച്ചിര പ്രശ്നമായിരുന്നു.
harthal kee jai.... if UDF rules here, you could have seen hartal everyday. so its better that LDF rules... less number of hartals :)
ReplyDeleteഹര്‍ത്താലാശംസകള്‍!!!!!!!
ReplyDeleteഇങ്കുലാബ്..ഇങ്കുലാബ്..ഇങ്കുലാബ് സിന്ദാബാദ്...
ReplyDeleteഇതിവിടെ ഇരുന്നോട്ടെ മരമേ..
ReplyDeleteഎന്തിനും ഏതിനും വാര്‍ത്താസമ്മേളനം വിളിക്കുന്ന കോണ്‍ഗ്രസ് വക്താവ് എം എം ഹസ്സനെ വ്യാഴാഴ്ച 'മഷിയിട്ട്' നോക്കിയിട്ടും കാണാനില്ലായിരുന്നു. അദ്ദേഹം ഫോണ്‍ പോലും എടുക്കുന്നില്ലെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെയും പരാതി. യുഡിഎഫിന്റെ ഹര്‍ത്താല്‍ പ്രഖ്യാപനം വന്നശേഷം ഹസ്സനെ പുറത്തു കണ്ടില്ല. ഹര്‍ത്താലിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാന്‍ രണ്ടു ദിവസമായി ഹസ്സനെ തേടി പാഞ്ഞ ചാനലുകാര്‍ക്കും അദ്ദേഹത്തെ കണ്ടെത്താനായില്ല.
ഹര്‍ത്താലിനെതിരെ 2004 ഡിസംബര്‍ 23ന് ഹസ്സന്‍ സെക്രട്ടറിയറ്റ് നടയില്‍ ഉണ്ണാവ്രതം അനുഷ്ഠിച്ചിരുന്നു. അന്ന് അതിന് പിന്തുണ നല്‍കിയ സ്വാതന്ത്ര്യസമരസേനാനി കെ ഇ മാമ്മന്‍ ഹര്‍ത്താല്‍ദിനമായ വ്യാഴാഴ്ച നടത്തിയ ഒറ്റയാള്‍ പ്രകടനം യുഡിഎഫുകാരെ വലച്ചു. ഹസ്സന്‍ ഉണ്ണാവ്രതമനുഷ്ഠിക്കുന്ന ചിത്രങ്ങളുമായി നീങ്ങിയ മാമ്മന്‍, യുഡിഎഫ് ഹര്‍ത്താലിനെതിരെ മിണ്ടാതെ ഹസ്സന്‍ മുങ്ങി നടക്കുകയാണെന്ന് ആരോപിച്ചു. സെക്രട്ടറിയറ്റ് നടയില്‍ പ്രകടനമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാമ്മനെ കൂകിവിളിച്ചും അസഭ്യം വിളിച്ചും കൈയേറ്റത്തിനു ശ്രമിച്ചു. പൊലീസ് ഇടപെട്ടാണ് അദ്ദേഹത്തെ രക്ഷിച്ചത്. ഹര്‍ത്താലിനെതിരെ അഞ്ചു വര്‍ഷംമുമ്പ് ഹസ്സന്‍ നടത്തിയ ഉപവാസത്തിന് മാലയിട്ട മറ്റ് കോണ്‍ഗ്രസ് നേതാക്കളില്‍ മിക്കവരും ഹര്‍ത്താല്‍ പ്രകടനങ്ങളില്‍ പങ്കെടുത്തു.