Monday, September 28, 2009

ബുദ്ധിജീവ്യോളെക്കൊണ്ട്‌ള്ള പ്രയോജ്‌നം

ന്തൂട്ട് അലക്കാണ്ടാ ഇവനെ ഇപ്പ ബൂലോകത്ത് നടക്കണത്..ഗുമ്മ്‌ അലക്കാട്ടാ..ഗുമ്മ്ന്ന് വെച്ചാ ഗുമ്മന്നെ..നീയൊക്കെ ബുദ്ധിജീവ്യോളെ ദന്തഗോപുരനിവാസീന്നൊക്കെ കളിയാക്കി നടക്കല്ലാര്ന്നോ...ദേ ഇപ്പ നോക്ക്..എല്ലാവനും നെലത്ത്ണ്ട്..നെലത്ത്ന്ന്ച്ചാ നെന്റെയൊക്കെ ആ നെലവാ‍രത്തില്..:)

ഈ ബുദ്ധിജീവ്യോളെക്കൊണ്ട് എന്തൂട്ടാ പ്രയോജനംന്ന് നിന്നെക്കാള്‍ മുന്‍പേ ചോദിച്ചത് മാക്സിം ഗോര്‍ക്കിന്ന് പറയണ ഗുണ്ട് ടീമാണെന്ന് മ്മടെ കാലിക്കട്ടറ് പറഞ്ഞ്ണ്ട്..കാലിക്കട്ടറ് പറഞ്ഞാ പിന്നെ അതില് അപ്പീലില്യാ. നെനക്ക് വെവരല്യാന്ന് അങ്ങേരാ പറഞ്ഞാ അതിന്റര്‍ത്ഥം നെനക്ക് വെവരല്യാന്നന്നെ..ഈയെമെസ്സിനു വെവരല്യാന്ന് കട്ടറ്‌ ചേട്ടന്‍ പറഞ്ഞാ ഈയെമ്മസിനു വെവരല്യാന്നന്നെ..ഇനി ഈയെമ്മിന്റെ പൊസ്ത്തകം ചെലവാവണങ്ങി വെറ്തെ കൊടക്കണ്ടി വരൂഡാ..ചെലപ്പ കാശ് അങ്ങ്‌ടും കൊടക്കണ്ടി വരും..നീയാ പിരിവാ തൊടങ്ങിക്കോഡാ സഖാവേ..

ബുദ്ധിജീവ്യോളെപ്പറ്റി പറഞ്ഞ് തൊടങ്ങ്യാ ന്താന്നറീല്യ നിക്ക് നിര്‍ത്താനാ തോന്നില്യാ..ത്രക്കങ്ങ്ട് ഇഷ്ടാ എനിക്കവരോട്..പത്ത് തവണ വായിച്ചാ നെനക്ക് ഒര് തവണ മനസ്സിലായീന്ന് തോന്നും..ന്നാലോ..പതിനൊന്നാമത്തെ തവണ വായിക്കുമ്പോ ഒന്നാമത്തെ തവണ മനസ്സിലായതും പോയിക്കിട്ടും..പിന്നെ ഒന്നേന്ന് തൊടങ്ങണം...അതോണ്ടെന്താ..ഒറ്റ പുസ്തകം മതി ജീവിതകാലം മുഴോനും വായിച്ചോണ്ടിരിക്കാം..മ്മള് ഭയങ്കര വായനക്കാരനും ആയി ന്നാ പൈസേം ചെലവില്ല്യ..ങ്ങനീണ്ട് പുത്തി?

ന്താച്ചാ‍ലും അവന്മാര് ദന്തോഗോപുരത്തിലൊന്നല്ല താമസംന്ന് ഇപ്പ ഒറപ്പായി. മ്മളെപ്പോലെ പച്ച മന്ഷ്യര് തന്നേണ് അവരും..ചോരേം നീരും മലോം മൂ‍ത്രോം ഒക്കേള്ളോര്...ഇല്യാച്ചാ ദാ വായിക്ക്..

“ഇത്രകാലവും സവര്‍ണ്ണതയ്ക്കെതിരെയും ബ്രാഹ്മണിസത്തിനെതിരെയും ആഞ്ഞടിച്ച ചിത്രകാരന്റെ മുഴുവന്‍ ശ്രമങ്ങളും മാനവികതയ്ക്കു മുമ്പില്‍ തെളിവെടുപ്പിനു നിര്‍ത്തുമ്പോള്‍ അമേദ്യസമമായ വിലമാത്രമുണ്ടാവുകയും വെള്ളെഴുത്തിന്റെ ഗം ഗണപതിയേ എന്ന ഒരൊറ്റ പോസ്റ്റ് പോലും അതിഹിന്ദുത്വത്തിനും സവര്‍ണ്ണതയ്ക്കുമെതിരെ അതെടുത്ത ജാഗ്രതയുടെ പേരില്‍ ചരിത്രത്തില്‍ രേഖപ്പെടുത്തുകയും ചെയ്യപ്പെടും. സുകുമാരന്‍ അഞ്ചരക്കണ്ടിയെപ്പോലുള്ള വയസ്സന്മാര്‍ക്ക് അമേധ്യവും അമൃതും തിരിച്ചറിയുവാനുള്ള പക്വത നഷ്ടപ്പെട്ടിരിക്കുന്നു. ബുദ്ധിയുറയ്ക്കാത്ത കുട്ടികള്‍ തീട്ടം വാരിത്തിന്നുന്നതുപോലെ അവര്‍ ചിത്രകാരനെ വാരിത്തിന്നുന്നു വെള്ളെഴുത്തിലെ ധിഷണത അവര്‍ക്കു ദുര്‍ഗ്രാഹ്യമാകുന്നു.“

ലിങ്ക് വേണെങ്കി ദേ ഇവടേണ്ട്.

അങ്ങനൊരു ബുദ്ധിജീവ്യാ നെലത്തക്കാ എറങ്ങിവന്നാ കൂടെവരൂല്ലേഡാ ബാക്കീള്ളൊരും..വന്നു..വന്നൂന്ന്..ദേ..നോക്ക്

“ചിത്രകാരന്റെ ബ്ലോഗില്‍ കമന്റ് എഴുതുന്നതിനെ,ചിത്രകാരന്റെ അമേദ്യം വാരിത്തിന്നുന്നതായീട്ടാണു രാജ് എന്നവനു തോന്നുന്നതെങ്കില്‍, എന്റെ കമന്റിനെ പരാമര്‍ശിക്കുന്ന രാജ് എന്നവന്‍ ഞാന്‍ തൂറിയിട്ടുണ്ടോ എന്ന് എന്റെ ആസനം മണത്ത് നോക്കാന്‍ പിന്നാലെ കൂടുന്നു എന്നാണ് എനിക്ക് തോന്നുന്നത്. വയസ്സാകുമ്പോള്‍ അമേദ്യവും അമൃതും തിരിച്ചറിയാനുള്ള വിവേകം നഷ്ടപ്പെടും എന്ന് ഇവന്‍ കണ്ടെത്തിയത് സ്വന്തം തന്ത അങ്ങനെ ചെയ്യുന്നത് കണ്ടിട്ടാവാം. പിന്നെ ഇവനും വയസ്സാവുമ്പോള്‍ ആരുടെയെങ്കിലും അമേദ്യം വാരിത്തിന്നുമല്ലൊ...“

ലിങ്ക്ണ്ട്രാ ഇവടെ..വായിക്കെടാ...

പോരാന്ന്ണങ്കീ ദാ പിടിച്ചോ..ഒരണ്ണം കൂടി..

“മറ്റൊന്ന് കൂടി, ഞാന്‍ എന്റെ ആദ്യകമന്റില്‍ എഴുത്തിന്റെ ശൈലിയെ പറ്റി പൊതുവെ പരാമര്‍ശിച്ചതല്ലാതെ വെള്ളെഴുത്തിനെയോ,വെള്ളെഴുത്തിന്റെ പോസ്റ്റിനെ പറ്റിയോ ഒന്നും പറ്ഞ്ഞിരുന്നില്ല. ആ കമന്റ് പ്രത്യേകിച്ച് ആരെയും ഉന്നം വെച്ചിരുന്നില്ല. ആരെയും പ്രകോപ്പിക്കാന്‍ മാത്രം ഒന്നും ആ കമന്റില്‍ ഇല്ല എന്നും സുബോധം ഉള്ള ആര്‍ക്കും മനസ്സിലാവും. എന്നാല്‍ രാജ് എന്നവന് അകാലവാര്‍ദ്ധക്യം ബാധിച്ച് സുബോധം നഷ്ടപ്പെട്ടതിനാലാവാം എന്റെ കമന്റ് വായിച്ച് പിച്ചും പേയും പറയാന്‍ ഇടയായത്.“

അയിനൂണ്ട്രാ ലിങ്ക്..

ഇപ്പ നിനക്ക് മന്സിലായാ ബുദ്ധിജീവ്യോളെക്കൊണ്ട്‌ള്ള പ്രയോജനം..? ചരിത്രാണ്ടാ ഇതൊക്കെ.. ചരിത്രം...നെന്റെ അപ്പനപ്പൂന്മാര് തൊട്ട്‌ള്ളോര്ടെ കൊലമഹിമ ഇനി ങ്ങനെ ഒഴ്‌കി ഒഴ്‌കി വരും......സ്കൂള്‍ വിട്ടപോലെ ഒരൊഴുക്കായിരിക്ക്യും...

തൂറാത്തോന്‍ തൂറിയാ പിന്നെ ആറാട്ട് ന്തൂട്ടൊണ്ടാണ്ടാ?

തീട്ടം കൊണ്ട്..

ആ റാം മോഹന്‍ പാലിയത്ത് പണ്ട് കക്കൂസില് ചന്തനത്തിരി കത്തിക്കണേനെപ്പറ്റി എഴുതിയപ്പോ ത്രക്ക് ആവുംന്ന് വിചാരിച്ചില്യാ..

ബ്ലോഗിലും കത്തിച്ച് വെക്കാം ഒരു ചന്ദനത്തിരി...

അല്ലാ..ഓരോരുത്തര്‍ക്കും ഓരോ കാരണണ്ടാവൂലോ ചന്ദനത്തിരി കത്തിക്കാനും..യേത്?

*

ഡിസ്ല്ലെയിമറ്ണ്ട്ട്ടാ...

കപട ബുദ്ധിജീവ്യോളെപ്പറ്റി മാത്രാണ് പറഞ്ഞ്ട്ട്‌ള്ളത് മുഴ്വോനും..നല്ല 916 ബുദ്ധിജീവികള്ണ്ട്..അവരെ മരത്തലയന് ശരിക്കും ഇഷ്ടാട്ടാ..അവര് മരത്തയനോട് പെണങ്ങര്ത്..

11 comments:

 1. ന്തൂട്ട് അലക്കാണ്ടാ ഇവനെ ഇപ്പ ബൂലോകത്ത് നടക്കണത്..ഗുമ്മ്‌ അലക്കാട്ടാ..ഗുമ്മ്ന്ന് വെച്ചാ ഗുമ്മന്നെ..നീയൊക്കെ ബുദ്ധിജീവ്യോളെ ദന്തഗോപുരനിവാസീന്നൊക്കെ കളിയാക്കി നടക്കല്ലാര്ന്നോ...ദേ ഇപ്പ നോക്ക്..എല്ലാവനും നെലത്ത്ണ്ട്..നെലത്ത്ന്ന്ച്ചാ നെന്റെയൊക്കെ ആ നെലവാ‍രത്തില്..:)

  ReplyDelete
 2. >>ബുദ്ധിജീവ്യോളെപ്പറ്റി പറഞ്ഞ് തൊടങ്ങ്യാ ന്താന്നറീല്യ നിക്ക് നിര്‍ത്താനാ തോന്നില്യാ..ത്രക്കങ്ങ്ട് ഇഷ്ടാ എനിക്കവരോട്..പത്ത് തവണ വായിച്ചാ നെനക്ക് ഒര് തവണ മനസ്സിലായീന്ന് തോന്നും..ന്നാലോ..പതിനൊന്നാമത്തെ തവണ വായിക്കുമ്പോ ഒന്നാമത്തെ തവണ മനസ്സിലായതും പോയിക്കിട്ടും..പിന്നെ ഒന്നേന്ന് തൊടങ്ങണം...അതോണ്ടെന്താ..ഒറ്റ പുസ്തകം മതി ജീവിതകാലം മുഴോനും വായിച്ചോണ്ടിരിക്കാം..മ്മള് ഭയങ്കര വായനക്കാരനും ആയി >>

  haha rasikan :)

  ReplyDelete
 3. തന്നെ മാഷേ കണ്ട ലിങ്കിലൊക്കെ ക്ലിക്കി ഞാനും പോയി കണ്ടേർന്നു...ഛെ..ഛെ !!! എന്തൊരു നാറ്റക്കേസ്...നമ്മളൊക്കെ എത്ര ഭേദം !!!

  ReplyDelete
 4. മരത്തലയാ... നമിച്ചിരിക്കുന്നു.എന്തൊരെഴുത്താണിത് !!!
  മരത്തലയന്റെ അസാമാന്യ ബുദ്ധിയെ വെളിവാക്കുന്ന ആ പ്രയോഗം ചിത്രകാരനും ഒന്നു എടുത്ത് താലോലിച്ചോട്ടെ :

  “ബുദ്ധിജീവ്യോളെപ്പറ്റി പറഞ്ഞ് തൊടങ്ങ്യാ ന്താന്നറീല്യ നിക്ക് നിര്‍ത്താനാ തോന്നില്യാ..ത്രക്കങ്ങ്ട് ഇഷ്ടാ എനിക്കവരോട്..പത്ത് തവണ വായിച്ചാ നെനക്ക് ഒര് തവണ മനസ്സിലായീന്ന് തോന്നും..ന്നാലോ..പതിനൊന്നാമത്തെ തവണ വായിക്കുമ്പോ ഒന്നാമത്തെ തവണ മനസ്സിലായതും പോയിക്കിട്ടും..പിന്നെ ഒന്നേന്ന് തൊടങ്ങണം...അതോണ്ടെന്താ..ഒറ്റ പുസ്തകം മതി ജീവിതകാലം മുഴോനും വായിച്ചോണ്ടിരിക്കാം..മ്മള് ഭയങ്കര വായനക്കാരനും ആയി ന്നാ പൈസേം ചെലവില്ല്യ..ങ്ങനീണ്ട് പുത്തി?”
  നമ്മള്‍ ഗീതയും, ഖുറാനും,ബൈബിളും ആയിരക്കണക്കിനു കൊല്ലം വായിച്ചോണ്ടിരിക്കുന്നതും അതോണ്ടന്നല്ലേ ? കാണാപ്പാഠം പടിക്ക്യല്ലാതെ അതൊക്കെ യുക്തിവാദ്യാളല്ലാതെ ആരെങ്കിലും മനസ്സിലാകി പഠിക്ക്യോ ?

  ദന്തഗോപുരവാസികളായ പുത്തിജീവികളെ ഇങ്ങനെത്തന്നെ മണ്ണിലിറക്കണം !!!
  ചിത്രകാരന്റെ ആശംസകള്‍.(ആശംസ നേര്‍ന്നെന്നുവച്ച് ചിത്രകാരനെ തല്ലാനും മടിക്കരുത് കെട്ടോ.ലോഹ്യം വേറെ,കാര്യം വേറെ.വിമര്‍ശിക്കപ്പെടുന്നത് ഒരു ഭാഗ്യമാണ് :) മഴയും വെയിലും പോലെ !!!

  ReplyDelete
 5. ഒരു ചന്ദനത്തിരിയൊന്നും പോരാ..,മിനിമം ഒരു അഞ്ച് അഞ്ചരയെങ്കിലും കത്തിച്ചങ്ങ് നീട്ടിപിടിച്ചേക്കണം.

  ReplyDelete
 6. മരത്തലയാ,ചിത്രകാരന്റെ ആ പോസ്റ്റ് കാണാൻ പറ്റിയിരുന്നില്ല.എന്തായാലും ആവശ്യമുള്ള എല്ലാ ലിങ്കും കിട്ടി.

  നന്നായി..!

  ReplyDelete
 7. ഈ പോസ്റ്റ് അതേ പടി ചിത്രകാരന്റെ പോസ്റ്റിൽ വെട്ടി ഒട്ടിച്ച് ആളാകാൻ നോക്കുന്നു കാപ്പിലാൻ

  ReplyDelete
 8. ഷെഡ്ഡുകെട്ടിയിരുന്നു നാട്ടുകാരെ മുഴുവന്‍ സംസ്കൃതത്തില്‍ തെറിവിളിക്കുന്ന ചിത്രകാരന്റെ കോക്കാമൂച്ചിയില്‍ കൊണ്ടിട്ട നാട്ടുഭാഷയിലുള്ള നല്ല 4 കമന്റുകള്‍ കാണാനില്ല. ഡയലോഗും സദാചാവും നോക്കിയാല്‍ ഇയാളേതോ കൊമ്പത്തെ സ്വാതന്ത്ര്യ കിടുവാ.....ഒരു സൂപ്പര്‍ കള്ളന്‍! (ഒരു കമന്ററ തുടങ്ങിക്കളയാം!)

  ReplyDelete
 9. സോറി, ഒന്നൂടെ ചിത്രകാരന്റെ പുതിയ വെളിപാട്..ദേ ഇപ്പോള്‍ എത്തി..
  ചിത്രകാരന്റെ വ്യക്തിപരമായ ദുഖം: വളരെ ശാസ്ത്രീയമായും, സൌന്ദര്യശാസ്ത്രപരമായും, വസ്തുനിഷ്ടമായും മലയാള സാഹിത്യത്തില്‍ നിലനില്‍ക്കുന്ന അനാചാരം പോലുള്ള സ്വയംഭോഗം പോലുള്ള സാഹിത്യ നിരൂപണ ശൈലിയെ വിമര്‍ശിച്ചുകൊണ്ടുള്ള ശില്‍പ്പഭംഗിയോടെ രചിച്ച ചിത്രകാരന്റെ സാഹിത്യ നിരൂപണ പോസ്റ്റിന്റെ മുറ്റത്തുവന്ന് രാജും,വര്‍മ്മക്കൂട്ടവും നടത്തിയ ഭരണിപ്പാട്ടും,കാവുതീണ്ടലും നിയന്ത്രിക്കാന്‍ വ്യക്തിപരമായസമയക്കുറവിനാല്‍ സാധിച്ചില്ല
  -ഇതല്ലേ അയാള് പോസ്റ്റില്‍ സംസ്കൃതത്തില്‍ പറഞ്ഞ സംഗതി..? കാവുതീണ്ടലും ഭരണിപ്പാട്ടും അവര്‍ണ്ണരുടെയാണെന്ന സാമാന്യ ബോധം പോലുമില്ലാത്തവനാണ് അവര്‍ണ്ണര്‍ക്കു വേണ്ടി വക്കാലത്ത് പിടിച്ചത്. കഷ്ടം..

  ReplyDelete