രാഹുല്‍ജി കേരളാവില്‍ വന്ന് കെ.എസ്.യുവിനെ പുനര്‍ജീവിപ്പിക്കാന്‍ വേണ്ടി( ചത്തതിനെ ആണു സാധാരണഗതിയില്‍ പുനര്‍ജീവിപ്പിക്കുക എന്നൊന്നും ഇതിനര്‍ത്ഥമില്ല!) ഉള്ള കാളേജിലും ഉസ്കൂളിലുമൊക്കെ കേറിയിറങ്കി ഗ്ലേമറിനെപ്പോലും തൃണവല്‍ഗണിച്ച് വെശര്‍ത്ത് പ്രവര്‍ത്തിക്കുന്നത് കണ്ട് കലിമൂത്ത സഹാക്കന്മാരു ചൊറിയുന്ന പോസ്റ്റുമിട്ടുകൊണ്ട് വരും. രാഹുല്‍ജീന്റെ കാറു കൊണ്ടു വരാന്‍ എയര്‍ഫോഴ്സിന്റെ വിമാനം ദല്‍ഹി-നെടുമ്പാശ്ശേരി, നെടുമ്പാശ്ശേരി-ദല്‍ഹി ഷട്ടിലടിച്ചെന്നോ അതിനു 90 ലച്ചം ഉലുവ ചെലവായെന്നോ, അത് എ.ഐ.സി.സി കൊടുക്കൂലെന്നോ ഒക്കെ പറഞ്ഞോണ്ട്. വെയിലത്ത് പ്രവര്‍ത്തിച്ച് കറുത്ത് കരുവാളിച്ച് ഗ്ലേമറില്ലാതെ പോയവരുടെ ഒരു തരം ഇന്‍ഫീരിയോരിറ്റി കോമ്പ്ലക്സ്.
പോസ്റ്റിട്ടത് പോട്ടെന്ന് കരുതാം. അതിനെടേല്‍ അവന്മാരുടെ ഒരു വക ചങ്കേക്കൊള്ളണ വര്‍ത്തമാനം.
“തേക്കടി ബോട്ടുദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം വിട്ടുനല്‍കണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം നിഷ്കരുണം തള്ളിയ കേന്ദ്രസര്‍ക്കാരാണ് രാഷ്ട്രീയപ്രചാരണത്തിന് എത്തിയ രാഹുല്‍ ഗാന്ധിക്കായി സൈനിക വിമാനം വിട്ടുകൊടുത്തത്.“
എന്തരു പുല്ലാണിവരു പറേണത്? ന്തൂട്ട് തേങ്ങ്യാണീ കന്നാല്യോള് പറയണേന്ന്..ഇതിത്തിരി നല്ല ഫാഷേല്‍ ചോദിച്ചാ അതിങ്ങനെ ഇരിക്കും.
“തേക്കടി ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം എന്തിനാണെന്നു മനസിലായില്ല.“
ഈ ലിങ്കില്‍ ഉണ്ട്. വായിച്ചിട്ട് വിശ്വസിക്കിന്‍. ബ്ലഡി ഡെഡ് ബോഡീസ്.
അച്ചുതാനന്ദൻ മാമനും “ബിനീഷ് കൊടിയേരിയുടെ അച്ഛനായ മന്ത്രി കൊടിയേരി”യും വിമാനം വെറുതെ ചോദിച്ചതാണെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. അവര്‍ക്ക് ചോദിക്കേണ്ട ഒരാവശ്യവുമില്ല. കേന്ദ്രം തരുമോന്ന് നോക്കാന്‍ വെറുതെ ഒരു ചോദ്യം. വിവാദമുണ്ടാക്കാന്‍ വേറെ വഴി കണ്ടുകാണില്ല. രണ്ട് ഗ്രൂപ്പാണെന്ന് പത്രക്കാരു പറയുകേം ചെയ്യും, എന്നാലോ കേന്ദ്രത്തോടെന്തെങ്കിലും ചോദിക്കണ കാര്യം വന്നാ ഒടനെ ഇവരൊക്കെ ഒറ്റക്കെട്ടാകുന്നത് കാണുകേം ചെയ്യും..ഒന്നിനേയും വിശ്വസിച്ചൂടാന്നേ..
എയര്‍ഫോഴ്സിനു അതിന്റെതായ ചട്ടങ്ങളുണ്ടെന്നും (ഒണ്ടായിരിക്കും അല്ലേ?) വല്ലവനും തേക്കടിയിലോ ഊട്ടിയിലോ സുഖിക്കാന്‍ പോയി ചത്താല്‍ വിട്ടുകൊടുക്കാനുള്ളതല്ല എയര്‍ഫോഴ്സിന്റെ വിമാനങ്ങളെന്നും ഇടതന്മാര്‍ക്ക് അറിയാഞ്ഞിട്ടൊന്നുമല്ല. പോയാല്‍ ഒരു വാക്ക്, കിട്ടിയാല്‍ ഒരു വിമാനം. തന്നാല്‍ പൈസ ലാഭം, തന്നില്ലെങ്കില്‍ പാവം തങ്കച്ചനെ കുറ്റപ്പെടുത്താം. രണ്ടായാലും കോളു തന്നെ.
ഒരു ദുരന്തം ഉണ്ടായാല്‍ കേന്ദ്രം സൌകര്യമുണ്ടെങ്കില്‍ സഹായിക്കും എന്നല്ലാതെ സഹായിക്കണം എന്ന് ആവശ്യപ്പെടുവാന്‍ സംസ്ഥാനസര്‍ക്കാരിനു ഒരു അവകാശവുമില്ല. ഫെഡറലിസം പോലും. മണ്ണാങ്കട്ട. കേന്ദ്രം പറഞ്ഞിട്ടൊന്നുമല്ലല്ലോ ജനം തേക്കടിക്ക് പോയത്? ശവം കൊണ്ടു പോകാന്‍ വിമാനം വിളിക്കാന്‍ പൈസയില്ലെങ്കില്‍ ഇവന്മാര്‍ കാളവണ്ടിയില്‍ കൊണ്ടുപോട്ടെ. ട്രാക്ടര്‍ വന്നപ്പോള്‍ എതിര്‍ത്ത (എല്ലാ ഇടത് വിരുദ്ധരും അങ്ങനെ പറയണതോണ്ട് നുമ്മയും പറയണെന്നെ ഉള്ളൂ. നുമ്മക്കതിന്റെ ചരിത്രമൊന്നും അറിയില്ലേ..) ഇവന്മാര്‍ ഇപ്പോ ബീമാനം കിട്ടീല്ലാന്ന് പറയണ കാണുമ്പോ വരുന്ന ചൊറിച്ചിലുണ്ടല്ലോ...സഹിക്കാന്‍ വയ്യേ..
രാഹുല്‍ജിയുടെ (ഉമ്മ ഉമ്മ ഉമ്മ) കാര്യമാണെങ്കില്‍, കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ തലൈവിയുടെ ഒറ്റമോന്‍. മന്ത്രിയല്ലെങ്കിലും മന്ത്രിമാരേക്കാള്‍ ഇമ്മിണി ബല്യ പുള്ളി. സെക്രട്ടറി ജനറല്‍. ദരിദ്രഭവനങ്ങള്‍ (ദളിത് ഭവനം എന്ന് വായിക്കല്ലും. ഇന്ത്യേല്‍ ജാതീം മതോം ഒന്നുമില്ല) സന്ദര്‍ശിച്ചും അവിടത്തെ ഫുഡ് അടിച്ചും ഇത്തിരി മെലിഞ്ഞിട്ടുണ്ടെന്നേ ഉള്ളൂ. ഗ്ലേമറ് ഇത്തിരി കുറഞ്ഞിട്ടുണ്ടെന്നേ ഉള്ളൂ. ആ മോനു വേണ്ടി വിമാനമല്ല, റോക്കറ്റ് തന്നെ വിട്ടുകൊടുത്താലും തെറ്റുപറയാന്‍ പറ്റുമോ? നിങ്ങളു തന്നെ പറ, നമ്മുടെ പിള്ളാര്‍ക്ക് ഗൊണമില്ലെങ്കില്‍പ്പിന്നെ നമ്മളിങ്ങനെ ചെലവു ചുരുക്കി കഷ്ടപ്പെടുന്നതില്‍ വല്ല കാര്യവുമുണ്ടോ? പിള്ളാരു പ്രത്യേക വിമാനത്തില്‍ പോയി പൊറോട്ടയും പാലും പഞ്ചസാരയും കഴിച്ച് ലളിതജീവിതം നയിക്കുന്നതു കാണുമ്പോഴുള്ള സുഖം, പെറ്റ വയറിനേ മനസ്സിലാകൂ. ആ പാവം അമ്മയെയാണ് ഈ ഇടതന്മാര്‍ ഇത്തരം ചോദ്യം വഴി അപമാനിക്കുന്നത്.
അല്ലേലും എയര്‍ഫോഴ്സ് വിമാനത്തില്‍ ശവങ്ങള്‍ കൊണ്ടുപോയാല്‍ വാര്‍ത്തവരുമോ? ഇപ്പോഴാണെങ്കില്‍ തിരോന്തരം മുതല്‍ അങ്ങ് ബടക്ക് വരെയുള്ള ചായക്കടക്കാരു മുതല്‍ പ്രിന്‍സിപ്പാളന്മാരു വരെ ഒറ്റ ദിവസം കൊണ്ട് സ്റ്റാറായി. പത്രത്തീ പടമായി, പെട്ടി വാര്‍ത്തയായി. പോസ്റ്റായി. കഴിച്ച പൊറോട്ടയുടെ പടമെടുക്കാനുള്ള ടെക്നോളജിയില്ലാതെ പോയി. ഇല്ലേല്‍ പൊറോട്ടയും സ്റ്റാറാകുമായിരുന്നു. അതൊക്കെ മുടക്കമില്ലാതെ നടക്കാന്‍ എയര്‍ഫോഴ്സിന്റെ വിമാനവും തിരോന്തരം മെഡിക്കല്‍ കാളേജിലെ വെന്റിലേറ്ററുമൊക്കെ ഉപയോഗിക്കേണ്ടി വരും. അതിനു കലിച്ചിട്ടൊന്നും ഒരു കാര്യവും ഇല്ല സഹാക്കളേ...
മൃതദേഹങ്ങളെ മൃതദേഹങ്ങളായും മാന്യദേഹങ്ങളെ മാന്യദേഹങ്ങളായും കാണാനുള്ള തിരിച്ചറിവ് ഇടതുങ്ങള്‍ക്കുണ്ടാകട്ടെ എന്നു മാത്രം പ്രാര്‍ത്ഥിച്ചുകൊണ്ട്.
രു ദുരന്തം ഉണ്ടായാല്‍ കേന്ദ്രം സൌകര്യമുണ്ടെങ്കില്‍ സഹായിക്കും എന്നല്ലാതെ സഹായിക്കണം എന്ന് ആവശ്യപ്പെടുവാന്‍ സംസ്ഥാനസര്‍ക്കാരിനു ഒരു അവകാശവുമില്ല. ഫെഡറലിസം പോലും. മണ്ണാങ്കട്ട. കേന്ദ്രം പറഞ്ഞിട്ടൊന്നുമല്ലല്ലോ ജനം തേക്കടിക്ക് പോയത്? ശവം കൊണ്ടു പോകാന്‍ വിമാനം വിളിക്കാന്‍ പൈസയില്ലെങ്കില്‍ ഇവന്മാര്‍ കാളവണ്ടിയില്‍ കൊണ്ടുപോട്ടെ. ട്രാക്ടര്‍ വന്നപ്പോള്‍ എതിര്‍ത്ത (എല്ലാ ഇടത് വിരുദ്ധരും അങ്ങനെ പറയണതോണ്ട് നുമ്മയും പറയണെന്നെ ഉള്ളൂ. നുമ്മക്കതിന്റെ ചരിത്രമൊന്നും അറിയില്ലേ..) ഇവന്മാര്‍ ഇപ്പോ ബീമാനം കിട്ടീല്ലാന്ന് പറയണ കാണുമ്പോ വരുന്ന ചൊറിച്ചിലുണ്ടല്ലോ...സഹിക്കാന്‍ വയ്യേ..
ReplyDeleteപിന്നല്ല! ഒരു പൊറോട്ട തിന്നാൻ വെറും തൊണ്ണൂറു ലക്ഷമല്ലേ ചെലവായുള്ളൂ. :-)
ReplyDeleteപി.എസ്: ഹൊ കേരളത്തിലെ എന്തോരം ഹോട്ടലുകളിൽ നിന്ന് ഞാൻ പൊറോട്ട തിന്നിരിക്കുന്നു. വിമാനത്തിൽ പോവാത്തോണ്ട് പക്ഷേ ന്യൂസായില്ല :)
hahaha......
ReplyDeletejanangalodu sevanamanobhaavamillathavante janasevanam........
“ബിനീഷ് കൊടിയേരിയുടെ അച്ഛനായ മന്ത്രി കൊടിയേരി” ഹി ഹി അതിഷ്ടായീ ട്ടാ..!! ആശംസകൾ..
ReplyDeleteകൊള്ളാം ഫലിതം പൊതിഞ്ഞു നന്നായി പറഞ്ഞിരിക്കുന്നു കാര്യങ്ങൾ !!
ReplyDeleteആശംസകൾ !!
ഹ ഹ ഹ ഗലക്കി :)
ReplyDeleteകലക്കി! നല്ല പോസ്റ്റ്!
ReplyDeleteഹ ഹ ഹ!
ReplyDeleteഒര്തപ്പം ഓര്‍ത്തതാ.. പണ്ടേതാണ്ടോരുത്തന്‍ ഉപ്പുണ്ടാക്കാന്‍ ഇക്കണ്ട ദൂരം മുഴുവന്‍ നടന്നു പോയില്ല്യോ, എന്തൊരു മണ്ടന്‍!
പിണറായി അടക്കമുള്ള ഔദ്യോടികരുടെ പുച്ഛസ്വരം മനസ്സിലാക്കാന്‍ വിഷമമില്ല.സാമ്രാജ്യത്വവും ഇന്ത്യന്‍ കുത്തകമുതലാളിത്തവും രക്ഷപ്പെടാന്‍ കഴിയാതെ തകരുമ്പോള്‍ കാലാതിവര്‍ത്തിയായി ജയിച്ചുനില്‍ക്കാന്‍ പോകുന്ന ഒരു മഹാപ്രസ്ഥാനത്തിന്റെ പിന്‍തുടര്‍ച്ചാവകാശി ശവങ്ങളെ പോലും ഞാഞ്ഞൂലായി കാണുന്നതില്‍ അതിശയമില്ല.ഈ അഹങ്കാരവും ധാര്‍ഷ്ട്യവും എഴുന്നള്ളിക്കുന്നത് ജനാധിപത്യത്തിന്റെ ചിലവിലാണെന്ന് മറ്റുള്ളവര്‍ക്കറിയാം.ഔദ്ധത്യവും തലക്കനവും കണ്ടു ശവങ്ങ ല് ടെ പോലും കണ്ണ് തള്ളി പോയിട്ടുണ്ടാകും.-------
ReplyDeleteഹോള്‍ഡ് ഓണ്‍,ഹോള്‍ഡ് ഓണ്‍----------------------"""തേക്കടി ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം എന്തിനാണെന്നു മനസിലായില്ല.""" ഇങ്ങനെ ചോദിച്ചത് ആ പിണറായി അല്ലെ? കേട്ടപാതി,കണ്ട പാതി കാണാത്ത പാതി ഞാന്‍ വെച്ചു കാച്ചി...നിക്കേ, ഒന്ന് വായിച്ചു വീണ്ടും വരാം.
):
ReplyDelete:)
ReplyDeleteഎന്നാല്‍ ഞാനും :)
ReplyDeleteരാജാവ് വേറെ പ്രജ വേറെ...
ReplyDeleteKoyikkotte porotta thinnaan 1.5 kodi uruppika chelavaakkenda valla karyom undaayirunno.....? Kunhalikkuttyodu paranjaal oru nalla 'usthaadine' angaattu paranjayachu ennum porotta theettikkoolle, koya...?
ReplyDeleteOda vellathile undaakiya kaappi aadyayittu kudikkanontu 'pahayanu' "ksha" pidichu...Kuppi vellam (Mineral water) mathram kudichu seelichonu oda vellam nannayi ruchikkum, koya...
“ബിനീഷ് കൊടിയേരിയുടെ അച്ഛനായ മന്ത്രി കൊടിയേരി”
ReplyDelete:):):)
ഇങ്ങനെവേണം മക്കളായാൽ...
Very nice site and article
ReplyDeleteacademic writing | essay writing | coursework writing
Good Job
ReplyDeleteassignment writing | thesis writing
Oda vellathile undaakiya kaappi aadyayittu kudikkanontu 'pahayanu' "ksha" pidichu...Kuppi vellam (Mineral water) mathram kudichu seelichonu oda vellam nannayi ruchikkum, koya...
ReplyDeleteBuy Essay
Buy Dissertation
Buy Thesis
There is so much that you can from this. There is so much that you can learn from these basics. There is so much that you need to learn.Assignment Example
ReplyDelete