Monday, November 16, 2009

എന്തോന്ന് ഇന്‍ഡ്യ ....അതൊക്കെ മുംബൈ അല്ലിയോ?

എന്തോന്ന് ഇന്‍ഡ്യ ...അതൊക്കെ ബോംബെ അല്ലിയോ എന്നത് പഴയൊരു ഫലിതമാണ്. കേരളത്തില്‍ നിന്ന് ബോംബൈയിലേക്ക് തൊഴില്‍ തേടി പോകുന്നവരില്‍ ചിലര്‍ തിരിച്ചു വന്നിട്ട് നടത്തുന്ന പൊങ്ങച്ചത്തെ കളിയാക്കുന്നതിനായി ഏതോ രസികന്‍ ഉണ്ടാക്കിയ ഒന്ന്. ഇന്ന് ബോംബൈ ഇല്ല. അത് മുംബൈ ആയിരിക്കുന്നു..എന്നാല്‍ എന്തോന്നിന്‍ഡ്യ...അതൊക്കെ മുംബൈ അല്ലേ എന്ന് ചോദിക്കുന്ന ചിലരുടെ വംശം കുറ്റിയറ്റിട്ടില്ല എന്ന് ഇടക്കിടെ വരുന്ന വാര്‍ത്തകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. സ്വന്തം പ്രസക്തി നഷ്ടപ്പെട്ടുവോ എന്ന് ആശങ്കാകുലരാകുന്ന അവസരങ്ങളില്‍ തങ്ങളും ജീവിച്ചിരിപ്പുണ്ട് എന്നറിയിക്കാനായി ഇത്തരം ചില ഉദ്ധീരണങ്ങള്‍. പഴയ ബോംബൈ വാചകം നിര്‍ദ്ദോഷമായ പൊങ്ങച്ചമാണെങ്കില്‍ ഇന്നത്തെ മുംബൈ വാചകം കറകളഞ്ഞ മണ്ണിന്റെ മക്കള്‍ വാദത്തിന്റെയും സങ്കുചിത ചിന്തയുടെയും വിഷലിപ്തമായ സൃഷ്ടിയത്രെ.

ഒരു മറാത്തിയാണെന്നതില്‍ അഭിമാനമുണ്ടെന്നും എന്നാല്‍ ഒരു ഇന്ത്യക്കാരന്‍ എന്നതിനാണ് പ്രഥമ പരിഗണനയെന്നും ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പറഞ്ഞതിനെതിരെ വാളും മുഖപ്രസംഗവുമായി ഇറങ്ങിയിരിക്കുകയാണ് ശിവസേനയും ബാല്‍ താക്കറെയും സാമ്‌നയും. ക്രിക്കറ്റ് കളിക്കാരന്‍ ക്രിക്കറ്റ് കളിച്ചാല്‍ മതിയെന്നും രാഷ്ട്രീയത്തിലേക്ക് ബാറ്റേന്താന്‍ വരേണ്ടെന്നുമാണത്രെ വെരട്ട്.

കിട്ടുന്ന ആദ്യ അവസരത്തില്‍ മറ്റുള്ളവരുടെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യാന്‍ മടിയില്ലാത്തവര്‍ രാജ്യത്തെ അനുകൂലിച്ച് ഒരുത്തന്‍ പറയുമ്പോള്‍ ഉടനെ എതിര്‍ക്കാന്‍ ഇറങ്ങുന്നതില്‍ ചെറ്റത്തരമുണ്ട്. അവരുടെയും അവരുടെ കൂട്ടത്തിലെ മറ്റുള്ളവരുടെയും രാജ്യസ്നേഹ ഗീര്‍വാണത്തിന്റെ പൊള്ളത്തരങ്ങള്‍ ഉടുതുണിയില്ലാതെ മുന്നില്‍ നില്‍ക്കുന്ന അവസ്ഥ.

ലോകത്തെക്കുറിച്ച് ചിന്തിക്കുന്നവനോട് ഇവര്‍ രാജ്യത്തെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ മതിയെന്നു പറയും. രാജ്യത്തെക്കുറിച്ച് ചിന്തിച്ചാല്‍ ഇവര്‍ സംസ്ഥാനത്തെക്കുറിച്ച് ചിന്തിച്ചാല്‍ മതിയെന്നു പറയും. പിന്നെ ജില്ലയാകും, താലൂക്കാകും, വില്ലേജാകും, താന്‍ താമസിക്കുന്ന ചുറ്റുവട്ടം ആകും. പിന്നെ താന്‍..താൻ മാത്രമാകും..

ഊച്ചാളികള്‍...

*

വാൽ

ലോകത്തിലെ പട്ടിണിക്കാരുടെ എണ്ണം 100 കോടി കവിഞ്ഞെന്നോ? അതിനു ഞാനെന്നാ വേണമേടാ ഊ.......വ്വേ?

5 comments:

  1. എന്തോന്ന് ഇന്‍ഡ്യ ...അതൊക്കെ ബോംബെ അല്ലിയോ എന്നത് പഴയൊരു ഫലിതമാണ്. കേരളത്തില്‍ നിന്ന് ബോംബൈയിലേക്ക് തൊഴില്‍ തേടി പോകുന്നവരില്‍ ചിലര്‍ തിരിച്ചു വന്നിട്ട് നടത്തുന്ന പൊങ്ങച്ചത്തെ കളിയാക്കുന്നതിനായി ഏതോ രസികന്‍ ഉണ്ടാക്കിയ ഒന്ന്. ഇന്ന് ബോംബൈ ഇല്ല. അത് മുംബൈ ആയിരിക്കുന്നു..എന്നാല്‍ എന്തോന്നിന്‍ഡ്യ...അതൊക്കെ മുംബൈ അല്ലേ എന്ന് ചോദിക്കുന്ന ചിലരുടെ വംശം കുറ്റിയറ്റിട്ടില്ല എന്ന് ഇടക്കിടെ വരുന്ന വാര്‍ത്തകള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

    ReplyDelete
  2. http://mljagadees.wordpress.com/2009/11/16/give-privacy-to-maharashtrians

    ReplyDelete
  3. സച്ചിന്റെ ഉയരത്തിൽ താക്കറെക്ക്‌ ചിന്തിക്കാൻ പറ്റുമോ? ഈ തീവ്രവാദിക്ക്‌ കേരളത്തിലും ശാഖയുണ്ട്‌!

    വി.എസ്‌.ഉം അറിയാതെ ഈ കെണിയിൽ വിണുവൊ? അതിനുള്ള ലിങ്ക്‌ താഴെ.


    http://georos.blogspot.com/2009/11/blog-post.html

    ReplyDelete
  4. അയാൾക്കു വയസ്സായി ..കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന ഒരു ഭ്രാന്തൻ പടുവൃദ്ധന്റെ വെറും ജൽ‌പ്പനങ്ങൾ ..അതു കേട്ടു കോരിത്തരിക്കാൻ കുറേ വങ്കന്മാരും ഹി ഹി !!

    ReplyDelete