സഹാവേ സഹാവേ ഒന്ന് നിന്നാട്ട്..കൊടികളു കെട്ടാന്‍ പോണ വഴികളായിരിക്കും.
തന്നെടേയ്..
അപ്പ നാളെ മൊത്തം ഷാപ്പുകളും ക്ലോസ് തന്നെ..
ഷാപ്പെന്ന് പറഞ്ഞ് ഊതല്ലെടേയ്..നീ പത്രങ്ങളൊന്നും വായിക്കാറില്ലേ..ആറു കോടിയിലധികം തൊഴിലാളികള്‍ പണിമൊടക്കുന്നൊണ്ടെടേയ്..
ഒവ്വ...ലവന്മാരു പണിമൊടക്കീട്ടാണ് ഇനി ഒണ്ടാക്കാന്‍ പോണത്..ഇത്തവണ ചമരത്തിന്റെ കാരണമെന്തര്? നിങ്ങക്ക് ചിക്കിലി കൂട്ടിക്കിട്ടാന്‍ തന്നേ?
ജ്വാലിക്ക് പോണ നെനക്കിതൊന്നും അറിയാന്‍ മേലേടേ? വെലക്കയറ്റം തടയുക, റേഷന്‍ പച്ചരീം കോതമ്പുമൊക്കെ എല്ലാര്‍ക്കും കൊടുക്കുക, തൊഴില്‍ നിയമങ്ങളു പാലിക്കുക, അസംകടിതമേകലയിലെ പയലുകള്‍ക്ക് വേണ്ടി നെയമം കൊണ്ടു വരിക, പൊതുമേകലേനേ രക്ഷിക്കുക..അങ്ങനെയുള്ള ആവശ്യങ്ങളാണെടേയ്..
അപ്പോ നിങ്ങളു സഹാക്കളണ്ണന്മാരു സമരങ്ങളു നടത്തിയാ ഒക്കെ ശരിയാവും ഇല്ലെ ?
ശരിയാക്കാനല്ലേടേയ് ശ്രമിക്കണത്..കാങ്ക്രസിന്റെ യൂണിയനും സമരത്തില്‍ ഒണ്ടെടേയ്..നെന്റെ പാര്‍ട്ടിയല്ലെടെയ്?
കാങ്ക്രസൊക്കെ ലവടെ കെടക്കട്ട്..നമ്മക്ക് പാര്‍ട്ടീം മണ്ണാങ്കട്ടിയും ഒന്നുമില്ലണ്ണാ..സമരം കഴിഞ്ഞ് പിറ്റേന്ന് ഇതൊക്കെ ശരിയാവുവോന്നാ ച്വാദ്യം.. കെടന്ന് ഉരുളല്ല് സഗാവ്..
ഒറ്റ ദെവസം കൊണ്ട് എല്ലാം നേരെയാവൂങ്കി നീയൊക്കെ എന്നേ നേരെയായേനേ..നേരെയായില്ലല്ല്..ലതു പോലെ തന്നെടേയ് ഇതും..
അപ്പ ഒടനേ ശരിയാവൂല്ലാന്ന്..
ഒടനെ ശരിയാവുവോ, സമരം ചെയ്താ ശരിയാവുവോ, വേറെ മാര്‍ക്കമില്ലേന്നൊക്കെ ച്വായ്ക്കണ നീ ഒന്ന് രണ്ട് ച്വാദ്യങ്ങള്‍ക്ക് സമാധാനം പറ
സമാധാനമായിട്ട് ചോദീരണ്ണാ..
നീയിപ്പ ഡെയ്ലി യെത്ര മണിക്കൂറു പണികളെടുക്കണൊണ്ട്..?
യെട്ടാണെന്ന് തോന്നണണ്ണാ..അതീക്കൂടിയാ ഓവര്‍ടൈം അണ്ണാ..
ലോകം ഒണ്ടായപ്പ തൊട്ടേ ഇതങ്ങിനെ ആയിരുന്നാ?
ചരിത്രമൊക്കെ ആര്‍ക്കറിയാമണ്ണാ..ആയിരുന്നിരിക്കണം..
അടിമകളെപ്പറ്റി നീ കേട്ടിട്ടുണ്ടാ?
ഒണ്ടണ്ണാ..സിനിമേം കണ്ടിട്ടൊണ്ടണ്ണാ..
ലവരും നെന്നെപ്പോലെ യെട്ട് മണിക്കൂറുകളു തന്നെ ജ്വാലികളു ചെയ്തിരുന്നത്?
വെവരമില്ലാതെ സംസാരിക്കരുതണ്ണാ..അടിമകള്‍ക് സേവന വേതന വ്യവസ്ഥകളൊണ്ടാവുമോ അണ്ണാ..ലവരു അടിമകളല്ലേ.. ഇപ്പഴത്തെ സഹാക്കള്‍ക്ക് അപ്പോ ഇത്ര വിവരമേ ഉള്ളല്ലേ അണ്ണാ?
സ്ഥിരം ഡൈലോഗ് നിര്‍ത്തീട്ട് ച്വാദ്യത്തിനുത്തരം പറേടെയ്.. ഇപ്പ അടിമകളൊണ്ടാ?
ഇല്ലെന്ന് പറയാം അണ്ണാ..ചരിത്രം വല്യ പിടീല്ല..
അടിമ വ്യവസ്ഥിതിയൊക്കെ പോയെടേയ്..പിന്നെ ജന്മിത്തം വന്ന്..മൊയലാളിത്തം വന്ന്..
ജന്മിമാരു മൊട പയലുകളാണണ്ണാ..നടുവൊടിയെ ജ്വാലികളു ചെയ്താലും കൂലികളു കൊടുക്കൂലണ്ണാ...മുത്തശ്ശന്‍ കൊറേ കഷ്ടപ്പെട്ടെന്ന് അമ്മ പറേണ കേക്കാമണ്ണാ..
അപ്പ നെന്റെ മുത്തശ്ശന്‍ കഷ്ടപ്പെടണ പോലെ നീ കഷ്ടപ്പെടണോണ്ടാ..
ഇല്ലെന്ന് തോന്നണണ്ണാ..
അത് ഒറ്റ ദിവസം കൊണ്ട് ഒണ്ടായതാണാ?
അത് പിന്നെ അണ്ണാ...അങ്ങനെ ച്വാദിച്ചാ..
നെന്റെ അച്ഛനെന്താരുന്ന് ജ്വാലി..
ഡെയ്ലി വേജസാരുന്നണ്ണാ..ഒന്നും സമ്പാദിച്ചില്ലാ..
നെന്റെ കാര്യം ലവരേക്കാളുമൊക്കെ മെച്ചമല്ലേ?
മെച്ചമാണെന്ന് തോന്നണണ്ണാ..
അത് ഒറ്റ ദിവസം കൊണ്ട് ഒണ്ടായതാണാ?
അത് പിന്നെ അണ്ണാ...അങ്ങനെ ച്വാദിച്ചാ..
ലത് തന്നെടെയ്..കാര്യം..അടിമകളു മുഴുവന്‍ സമയോം കഷ്ടപ്പെട്ടിരുന്നോടത്ത്ന്ന് ഇന്നത്ത അവസ്ഥയിലെത്തിയത് കൊറേ സമരോം, കലഹോം, ലഹളേം ഒക്കെ നടത്തീട്ടാണ്..ഒറ്റ ദിവസം കൊണ്ടല്ല...അത് നിനക്ക് ബോധ്യായല്ല്?
ബോദ്യായെന്ന് തോന്നണണ്ണാ..
ലത് പോലെ തന്നെടേയ് ഇതും..കൊറേ സമരോം ഹര്‍ത്താലും പണിമൊടക്കുമൊക്കെ ജാതേം ഒക്കെ നടക്കുമ്പോ സംഗതി മെച്ചപ്പെടും..
മെച്ചപ്പെട്ടാ മതിയാര്‍ന്ന്...ഇത്തിപ്പോരം സൊതന്ത്രമായി സാമ്പത്തികം കൈകാര്യം ചെയ്യാര്‍ന്നു..
ചരിത്രമറിയില്ലെന്ന് പറഞ്ഞ നെന്റെ പൊതുവിജ്ഞാനം അളക്കട്ടേടെയ്...സ്വാതന്ത്യം ഇന്ത്യക്ക് ഒറ്റ ദിവസം കൊണ്ട് കിട്ടിയാര്‍ന്നോടേയ്?
ഇല്ലണ്ണാ...അക്കാര്യത്തീ എനിക്കൊറപ്പ്ണ്ട്..ശിപ്പായി ലഹളാ, ജാലിയന്‍ വാലാബാഗ്, ഉപ്പ് സത്യാഗ്രഹംന്നൊക്കെ ഉസ്കൂളി പടിച്ചത് ഓര്‍മ്മ വന്ന്..
അപ്പോ നെനക്ക് ചെല ചരിത്രമറിയാം ചെല കാര്യങ്ങളു പിടി കിട്ടിത്തൊടങ്ങി.. നീ ഇനി ഒരു സമരം കൊണ്ട് എല്ലാം ശരിയാവുവോന്ന് ച്വായ്കുവോ?
ഇല്ലെന്ന് തോന്നണണ്ണാ...
ഒരു സമരം കൊണ്ട് എല്ലാം ശരിയാവുവോന്ന് ച്വായ്ക്കുവോ?
ഇല്ലെന്ന് തോന്നണണ്ണാ...
യെന്തരടെയ്..യെന്തരു ച്വായ്ച്ചാലും തോന്നണണ്ണാ, തോന്നണണ്ണാന്ന് പറേണത്..ബോദ്യായത് ഒറപ്പിച്ച് പറയെടേയ്..
ഒറപ്പിച്ച് പറഞ്ഞാ ഞാം നിങ്ങ സകാക്കന്മാരുടെ സൈസ് ആവൂല്ലേ അണ്ണാ..സകാവാവാന്‍ എനിക്കിഷ്ടോല്ല..
നീ സഖാവൊന്നും ആവണ്ടെടേയ്..ബോദ്യം വന്ന കാര്യം പറഞ്ഞൂടേയ്...
അണ്ണനു നിര്‍ബന്ധമാണേല്‍ പറയാമണ്ണാ..
എന്തരു?
ഒറ്റ ദിവസം കൊണ്ട് സമരം തീരൂല്ലാന്ന്.
സഹാവേ സഹാവേ ഒന്ന് നിന്നാട്ട്..കൊടികളു കെട്ടാന്‍ പോണ വഴികളായിരിക്കും.
ReplyDeleteതന്നെടേയ്..
അപ്പ നാളെ മൊത്തം ഷാപ്പുകളും ക്ലോസ് തന്നെ..
ഷാപ്പെന്ന് പറഞ്ഞ് ഊതല്ലെടേയ്..നീ പത്രങ്ങളൊന്നും വായിക്കാറില്ലേ..ആറു കോടിയിലധികം തൊഴിലാളികള്‍ പണിമൊടക്കുന്നൊണ്ടെടേയ്..
ഒവ്വ...ലവന്മാരു പണിമൊടക്കീട്ടാണ് ഇനി ഒണ്ടാക്കാന്‍ പോണത്.
..
ReplyDeleteപയല് നന്നാവൂല്ലാന്ന് തോന്ന്ണ്ത് അണ്ണാ..
..
എബ്ട.ഇവറ്റകള്‍ക്ക് ഇതൊന്നും തിരിയൂല്ലാ.പുരിഞ്ഞാലും നാടകം തുടരും.മൂത്രം പിടിച്ചു മോളില്‍ കേറി പിന്നേം മണപ്പിച്ചു നോക്കുന്ന ടൈപ് സാധനങ്ങളാ.
ReplyDeleteവീരഭൂമീലും മാത്തുപത്രത്തിലും മുനീര്‍വിഷനില്മൊക്കെ
ഇതേ പോലുള്ള ഡയലോഗ് ഇനിയും കേക്കാം.
:-)))
ReplyDeleteOnce again a Harthal formerly known as Bandh running smoothly in our god's own country. Yester evening I saw the scrolling bars under the so called Idea Star Singer show, that read about special movies and programs they will show for today, that means Harthal Specials. Yes we malayalees enjoy Harthal very much. And express our rage against harthal through blogs or newspaper columns. But what is the truth behind the angry we express against Harthal. The main case is unlike other states we tried to interfere others freedom if we get a chance. In harthal days we hear many news about blocking vehicles that running emergency. What the devilish mind running behind all this works. Do we really need to control all this services to make a harthal, a real success. I don't think so. I am not against Harthals, but we, I mean the party men who declared the harthal should take responsibility for all this sort of things and should keep an eye over this to control devilish acts.
ReplyDelete:)))
ReplyDeleteമാത്തുക്കുട്ടിന്യൂസില്‍ എയര്‍പോര്‍ട്ടില്‍ കിടക്കുന്ന ഒരു അമേരിക്കന്‍ അച്ചായന്‍ കുടുംബത്തിന്റെ കഥനകഥ...നന്നാവൂലണ്ണാ
ReplyDeleteഒരു കാര്യം ശക്തിയോടെ പറഞ്ഞ് മനസ്സില്‍ പതിപ്പിക്കാന്‍ കഴിഞ്ഞ പോസ്റ്റ്.
ReplyDeleteപലര്‍ക്കും മനസ്സിലായിട്ടും മനസ്സിലായില്ലെന്ന് നടിക്കുന്നതാണ്.
നന്നായി.
നല്ല ചർച്ച മരത്തലയന് അഭിവാദ്യങ്ങൾ....... സമരം, പണിമുടക്ക് എന്നൊക്കെ കേട്ടാൽ മേലാസകലം ചൊറിഞ്ഞുവരണവരെക്കൊണ്ട് ഈ നാട്ടിൽ നടക്കാന്മേലാതായിരിക്കുന്നു.....
ReplyDeleteഭൂ പരിഷ്കരണത്തിലൂടെയും
സാർവ്വത്രിക റേഷൻ സമ്പ്രദായത്തിലൂടെയും
സൌജന്യ വിദ്യാഭ്യാസത്തിലൂടെയും
അധികാരികളോട് വിലപേശാനും, അതുവഴി കഞ്ഞികുടിച്ച് ജീവിക്കാനും മക്കളെ സ്കൂളിലയയ്ക്കാനും ജീവിതോപാധികൾ കരുപ്പിടിപ്പിക്കാനും കഴിഞ്ഞ പാച്ചൂന്റേയും പരമൂന്റേയും കിട്ടന്റേയും തോമായുടേയും മമ്മാലിയുടേയും പിള്ളേർക്കാ ഈ ചൊറുച്ചിൽ കൂടുതൽ...
തിന്ന ചോറ് കുത്തിക്കൊള്ളുമ്പോഴാ ഈ പ്രതിഭാസം
ഭൂപരിഷ്കരണ നിയമം നടപ്പാക്കാതിരുന്നിരുന്നെകിൽ കേന്ദ്രം അന്നത്തെ കേരളാ സർക്കാറിനെ പിരിച്ചു വിടുമായുരുന്നു. അത് കൊണ്ട് മാത്രം നടപ്പിലാക്കിയതാണത്രെ. വിദ്യാഭ്യാസ ബില്ലൊക്കെ കേന്ദ്ര ഗവണ്മെന്റിന്റെ നയത്തിന്റെ ഭാഗമാണത്രെ. സൌജന്യവിദ്യാഭ്യാസം കോൺഗ്രസ്സിന്റെ നയം നടപ്പാക്കിയതാണത്രെ. ഇതിൽ ഒന്നും കേരളം ഭരിച്ച ഇടതുപക്ഷപ്പാർട്ടികൾക്ക് ഒരു പങ്കും ഇല്ലത്രെ. അടുത്ത നൂറ്റാണ്ടിൽ വില കുറയ്ക്കാൻ ഇടത് പക്ഷം ഇപ്പ സമരം ചെയ്യുകയാണത്രെ (ഹോ ചേട്ടായി വിലക്കയറ്റം ഉണ്ട് എന്നെങ്കിലും സമ്മതിച്ചല്ലോ ഭാഗ്യം). പിന്നെ മറ്റൊരു ചോദ്യം “കേരളത്തിലെ സഖാക്കൾ സമരം ചെയ്തിട്ടാണൊടൈ അമേരിക്കയിൽ അടിമ വ്യവസ്ഥ നിറുത്തലാക്കിയത്?” ഹഹ
ReplyDeleteഎവട? തിര്വോന്തരത്തു തന്നെ താവസം? പോസ്റ്റ് ഇഷ്ട്ടപ്പെട്ട് കേട്ടാ.. സമയങ്ങള് കിട്ടുമ്പ ദാണ്ട ഈ പ്രൈവസീ ആക്റ്റ് ഒന്ന് നോക്കിക്കളയീ...
ReplyDelete//അടിമത്തം പതിറ്റാണ്ടുകളെടുത്ത് നിര്‍ത്തലായ പോലെ, രാഹുല്‍ ഗാന്ധീടെ കൊച്ചുമോന്റെ കാലത്ത് പെട്രൂള് വെല കൊറയ്ക്കാന്‍ അണ്ണമ്മാര്‍ ഇപ്പഴേ സമരം ചെയ്യുന്നത് പൊളപ്പന്‍ ഐഡിയ തന്നെ///
ReplyDeleteഇപ്പൊ എപ്പടി. ഇമ്മാതിരി ഐറ്റമ്സാ.
>>>>>>>>>>>>>>>>>>>>>>>>>>>>>>>
നീയിപ്പ ഡെയ്ലി യെത്ര മണിക്കൂറു പണികളെടുക്കണൊണ്ട്..?
യെട്ടാണെന്ന് തോന്നണണ്ണാ..അതീക്കൂടിയാ ഓവര്‍ടൈം അണ്ണാ..
ലോകം ഒണ്ടായപ്പ തൊട്ടേ ഇതങ്ങിനെ ആയിരുന്നാ?
(ഇബട എബ്ടാ കൊണ്ഗ്രെസ്സും കംമൂസും,ചിക്കാഗോലെ പയേ പിണറായി വിജ്യന്‍മാരും. പറഞ്ഞില്ലേ ഇവറ്റകള്‍ക്ക് തലേല്‍ കേരൂല്ലാ, ല്ലെങ്കി തലേല്‍ ചളിന്നു )
എയറിന്ത്യ ഗൾഫിലേക്കുള്ള ഫ്ലൈറ്റുകൾ ക്യാൻസൽ ചെയ്തതിനെതിരെ DYFI സമരം ചെയ്തു. എയറിന്ത്യയുടെ ഓഫീസ് തല്ലിപ്പൊളിച്ചു.
ReplyDeleteസമരവിരുദ്ധ ബുദ്ധിജീവികൾ ബ്ലോഗിലും ബസ്സിലും എയറിന്ത്യയെ തെറി വിളിച്ചു.
എയറിന്ത്യ ഫ്ലൈറ്റുകൾ ക്യാൻസൽ ചെയ്ത തീരുമാനം പിൻവലിച്ചു..
“ഞങ്ങൾ തെറി വിളിച്ചത് കൊണ്ട് പിൻവലിച്ചതാണെന്ന് സമരം എന്ന വാക്ക് കേട്ടാൽ മുണ്ട് പൊക്കി കാണിക്കുന്ന ഇന്റെർനെറ്റ് ബുദ്ധിജീവിക്കൂട്ടം.
നമ്മൾ ഇത്ര പെട്ടന്ന് അടുത്ത നൂറ്റാണ്ടിൽ എത്തിയോ അണ്ണന്മാരെ???
അടിപൊളിയായി അണ്ണാ, വായീ കൊള്ളാത്ത തത്വങ്ങളു പറഞ്ഞിട്ട് കാര്യമില്ല, ഇതുപോലെ പറയണം, പരമപുഛക്കാരാണല്ലോ ഈ മലയാളി വലതു പക്ഷം- ഇതേ പറ്റൂ- നാളെ ലീവായി പരിഗണിക്കുന്ന ഈ സർക്കാരു വിലാസം സമരം മാത്രമല്ല, ചിക്കിലി 33 ദെവസി കളഞ്ഞ് സമരോം ചെയ്തിട്ടുള്ള ഒരാൾ, സമരമല്ലാത്തപ്പോൾ അന്തസായി പണിയെടുക്കാറുമുണ്ട്, അഭിവാദ്യങ്ങൾ!
ReplyDeleteശരിക്കും ബോധ്യമായണ്ണാ:)
ReplyDeleteGood initiative. Add a follow me button of facebook, twitter also, so that your entries can reach wider audience.
ReplyDeleteKeep it going.
ഇതു വയിച്ചാലും മനസ്സിലായാലും ബോധ്യമാവാത്തവരെ എന്തു വിളിക്കണം ?
ReplyDeletegreat... and to the point...
ReplyDelete