Saturday, September 25, 2010

പത്തോളജിക്കല്‍ ഡിസ്‌ലൈക്കിനു മരുന്നുണ്ടോ?

സഖാവെ...ഒന്ന് നിന്നാട്ട്...കേക്കണ വാര്‍ത്തകളൊന്നും അത്ര സൊകമുള്ളതല്ലല്ലോ സഖാവേ

നീയെന്തരു കേട്ട്?

നിങ്ങടെ ചാനലു പാട്ടുപരിപാടികളു നടത്തീട്ട് സമ്മാനങ്ങളു കൊടുത്തില്ലെന്നോ, കാശുകളു വെട്ടിച്ചെന്നോ ഒക്കെ ദോണ്ടേ ലവന്മാരു പറഞ്ഞു നടക്കണ്..

ചാനലുകളെന്ന് പറഞ്ഞാ സ്വതന്ത്ര സ്ഥാപനങ്ങളാടെയ്..ലതവടെ നിക്കട്ട്.. വിഷയങ്ങളെന്തരാണെന്ന് നിനക്കറിയാവോ?

അറിയാവോന്ന് ച്വായ്ച്ചാ..പത്രത്തീ വായിച്ചതും മ്മടെ പുള്ളേടെ മെയിലില്‍ വന്നെന്ന് പറഞ്ഞ് കാണിച്ചതുമൊക്കെ അറിയാം സഖാവേ..

എന്നാ നീ കേട്ടതൊന്ന് വ്യക്തമായിട്ട് പറ

നിങ്ങടെ ചാനലൊരു പരുവാടി നടത്തി.. വീട് സമ്മാനം പ്രഖ്യാപിച്ച്..ടൈമായപ്പോ കൊടത്തില്ല..ച്വായ്ച്ചപ്പോ പറഞ്ഞ് സ്പാണ്‍സറാണ് സമ്മാനങ്ങളു കൊടക്കണതെന്ന്..സമ്മാനം കിട്ടാത്തോരു പത്രസമ്മേളനം നടത്തി..ലത് പത്രങ്ങളിലൊക്കെ വന്ന്..പിന്നെ..ഈ മെയിലും ആ മെയിലും വന്ന്..

എന്തരേടേയ് നിങ്ങടെ ചാനല്‍ നിങ്ങടെ ചാനല്‍ എന്ന് പറയാനൊരു ആവേശം? തല്‍ക്കാലം നീ ക്യേട്ടതിനെക്കുറിച്ചും പത്രസമ്മേളനത്തെക്കുറിച്ചും പറയാം..ചാനലു പരുവാടി നടത്തീതും പത്രസമ്മേളനം നടത്തിയ ഫാമിലിക്ക് സമ്മാനം കിട്ടിയതും ചാനലു പോലും നിഷേധിച്ചിട്ടില്ലെടെയ്..സമ്മാനം കിട്ടാനെക്കൊണ്ട് സ്പാണ്‍സറുമായി മുട്ടിക്കേം ഭൂമി രജിസ്റ്ററാക്കുകേം ചെയ്ത്..

ലത് പത്രക്കുറിപ്പേലൊണ്ടാ‍രുന്നണ്ണാ..

അപ്പ നീ പോലും അത്രേം സമ്മതിച്ച്..സന്തോയം..സമ്മാനം കിട്ടുമ്പോ നികുതികളു അടയ്ക്കണമെടെയ്..ലത് എനിക്കായാലും നെനക്കായാലും ലങ്ങനെത്തന്നെ..സര്‍ക്കാരിന്റെ നിയമമാണ്..ലത് ക്യേരളത്തീ മാത്രമല്ല..ഇന്ത്യേലെവടേം അങ്ങനത്തന്നാ..യേത് ചാനലിലും ലിത് തന്നെ നിബന്ധന..മനസ്സിലാവണോണ്ടാ?

ഒണ്ടണ്ണാ..

സമ്മാ‍നം കിട്ടിയവരെന്തരു പറഞ്ഞെന്നറിയാവോ..നികുതിയടക്കാന്‍ പൈസേല്ലാ..സമ്മാനം കാശായി മതീന്ന്..

പാവങ്ങളല്ലേ അണ്ണാ..കാശായിട്ട് കൊടത്താ ങ്ങക്കെന്തരു?

ഡേയ്..ഡേയ്..നീയാദ്യം പറഞ്ഞതന്തരു?

സമ്മാനം കിട്ടീല്ലാന്ന് തന്നെ അണ്ണാ..

സമ്മാനം കിട്ടീല്ലാന്ന് പറഞ്ഞാ..വീട് കിട്ടീല്ലാന്നല്ലേടേ?

വോ തെന്നെ അണ്ണാ..

ഇപ്പ പറേണതെന്തരു?

സമ്മാനം കിട്ടീല്ലാന്ന് തന്നെ അണ്ണാ..പിന്നെ കാശായിട്ട് കൊടുത്തൂടേന്ന് ച്വായ്ച്ചെന്നുള്ളത് സത്യം..

പരുവാടീടെ സമ്മാനം വീട്..നിനക്കിപ്പോ വേണ്ടത് കാശ്..

പാവങ്ങളുടെ ചാനലല്ലേ അണ്ണാ..കാശായിട്ട് കൊടുക്കെന്ന്..

ഭൂമി റജിസ്റ്റര്‍ ചെയ്തപ്പോ വേണ്ടാന്ന് പറഞ്ഞാ?

ഇല്ലാന്ന് തോന്നണണ്ണാ..

2008ല്‍ തന്നെ ഭൂമി രജിസ്റ്റര്‍ ചെയ്തെന്ന് ലവരു തന്നെ സമ്മതിച്ചിട്ടൊണ്ടെന്ന് നീ തന്നെ പറഞ്ഞതല്ലേടെയ്..

തെന്നെ അണ്ണാ...

വീടു പണിക്കിത്തിരി ടൈമൊക്കെ എടുക്കൂല്ലേടേയ്..അത് കഴിഞ്ഞ് കൊടുത്തപ്പോ കാശ് മതീന്നായതല്ലെടേയ്?

ലങ്ങനെ ച്വായ്ച്ചാ അണ്ണാ...ചക്ക കൊഴേണ പോലെ കൊഴയും അണ്ണാ..

നീ ഒര് അറിവില്ലാപൈതമായതോണ്ട് വിശദീകരിച്ച് തന്നെ തെരാമെടേയ്..സമാധാനപ്പെട് ...ഭൂമിയൊക്കെ രജിസ്റ്റര്‍ ചെയ്ത് വീടുമായപ്പോ..നികുതിയടച്ച് വീട് കൈപ്പറ്റിക്കോളാന്‍ പറഞ്ഞപ്പോ ലവരു പറഞ്ഞ് കാശായിട്ട് മതീന്ന്..

അണ്ണനിത് നേരത്തെ ഒരുവട്ടം പറഞ്ഞതല്ലേ..

എത്ര പറഞ്ഞാലും പിന്നേം പിന്നേം ച്വായ്ച്ചോണ്ടിരിക്കണ നിന്നെപ്പോലുള്ളോരെ ബോത്യപ്പെടുത്താന്‍ ഇനീം പറയേണ്ടി വരുമെടേയ്..

ഊതല്ലണ്ണാ..

ലങ്ങനെ കാശായിട്ട് കൊടുക്കാമെന്നല്ല കരാറ്...നികുതിയടക്കുക, വീട് കൈപ്പറ്റുക..സിമ്പിളായിട്ട് തീര്‍ക്കാവുന്ന കാര്യല്ലേടേയ് സമ്മേളനം വിളിച്ച് വാര്‍ത്തയാക്കി നാറ്റിച്ചത്..ഈമെയിലിലാക്കാന്‍ ആര്‍മ്മാദക്കമ്മിറ്റിക്കാരും റെഡിയാരുന്നു..

അണ്ണന്‍ പറഞ്ഞതീ പായിന്റൊക്കെ ഒണ്ട്..ന്നാലും ഈമെയിലയച്ചോരേ സൈബര്‍ ലാ കാട്ടി ഫീഷണിപ്പെടുത്തണ്ടാര്‍ന്ന്..

എന്തരു?

ഈമെയിലയച്ചോരേ സൈബര്‍ ലാ കാട്ടി ഫീഷണിപ്പെടുത്തണ്ടാര്‍ന്നൊന്ന്..

ലത് യേത് കോത്താഴത്തെ ന്യായാടേയ്? ചാനലിനെതിരെ അപവാദം നടത്തിയോര്‍ക്കെതിരെ നടപടി സ്വീകരിക്കുംന്നല്ലെടേയ് പറഞ്ഞത്..അല്ലാണ്ട് വഴിയേപോണോരെ വല്ലോം പറഞ്ഞാ..

അതില്ലണ്ണാ..പക്ഷേങ്കി പത്രക്കാരു വാര്‍ത്ത മുക്കിയപ്പോ..അതിനെ ബൈപാസ് ചെയ്ത് സത്യം ജനങ്ങളിലെത്തിക്കാനല്ലേ അണ്ണാ ഈമെയില്‍ പ്രചരണം..അണ്ണനതീ കെറുവിക്കണതെന്തരിനു?

പത്രങ്ങളു..വാര്‍ത്തകളു മുക്കീന്നാ...ഡേയ് ഡേയ് ഏതൊക്കെ പത്രം വാര്‍ത്ത കൊടുത്തെന്ന് അറിഞ്ഞിട്ട് തന്നെ നെന്റെ വര്‍ത്തമാനം..കൊടുക്കാത്ത പത്രത്തിന്റെ പേരു പറയണതാവുമെടേയ് എളുപ്പം..പത്രസമ്മേളനം നടത്തിയതു തന്നെ പത്രത്തീലും ചാനലീലും വരാനല്ലെടേയ്..വരുകേം ചെയ്ത്..വന്നു കഴിഞ്ഞപ്പോ ഒരു എഫക്റ്റിനല്ലെടേയ് നീ പത്രക്കാരു മുക്കീന്ന് ഗുണ്ടടിക്കണത്..ആ പത്രവാര്‍ത്തകളു വെച്ച് എത്ര പേരു ബസ്സോട്ടിച്ചെന്നതിനു വല്ല കണക്കും ഉണ്ടോടേയ്?

ഒരു ജനാധിപത്യവ്യവസ്ഥേല്‍ അതിനൊക്കെ സൊതന്തിരം ഒണ്ടണ്ണാ..

ലാ സൊതന്തിരം ചാനലിനു ഇല്ലേടേയ്?..ലവരെപ്പറ്റി ലാര്‍ക്കും ലെന്തും പറയാം..ലവരു ലതൊക്കെ കേട്ട് വിനയകുനിയന്മാരായി നിന്നോണംന്നാണോടേയ്..നിയമം അനുവദിക്കുന്ന നടപടികള്‍ എടുക്കാന്‍ ലവര്‍ക്ക് അവകാശമില്ലെടേയ്?

അവകാശങ്ങളൊക്കെ ഒണ്ടണ്ണാ..എന്നാലും കേസ് കൊടുക്കുംന്ന് പറഞ്ഞത് ഫാസിസമാണണ്ണാ..

ലെന്തരു?

ഫാസിസം..

അതിന്റെ അര്‍ത്ഥം അറിഞ്ഞിട്ട് തന്നെടേയ് എടുത്ത് വീശണത്?

അര്‍ഥമൊക്കെ അറിയാവെങ്കി ഞാനണ്ണനോട് സംസാരിച്ച് സമയം കളയുവോ..നേരെ കാരാട്ടിന്റൂട സംസാരിക്കത്തില്ലേ അണ്ണാ..

ഉത്തരം മുട്ടുമ്പോ തമാശകളു പറയണം കേട്ടാ..പിന്നെ നെനക്കൊരു കാര്യമറിയാവോ?

എന്തരു?

ആദ്യായിട്ട് ഈ റിയാലിറ്റീന്റെ പരുവാടി തൊടങ്ങിയതും ഈ ചാനലു തന്നെ..പത്ത് കൊല്ലമായി ചാനലു പരുവാടികളു നടത്തി സമ്മാ‍നങ്ങളു കൊടുത്തോണ്ടിരിക്കണ്..ഒറ്റ കേസിലു നീ വല്ല ഒച്ചേം കേട്ടിട്ടൊണ്ടാ..എല്ലാരും പങ്കെടുത്ത് നിയമാനുസരണം സമ്മാനം വാങ്ങിപ്പോയിട്ടൊണ്ട്..

അതൊക്കെ ശരിയായിരിക്കും അണ്ണാ..ന്നാലും പാവങ്ങള്‍ക്ക് നികുതിയടക്കാന്‍ കയ്യീ കാശു കാണൂല്ലാന്ന് മനസ്സിലാക്കി ചാനലു അതിനൊരേര്‍പ്പാടൊണ്ടാക്കണമാരുന്നണ്ണാ..കോര്‍പ്പറേറ്റുകളും പാവങ്ങളും തമ്മിലൊള്ള വൈരുദ്ധ്യത്തീ നമ്മളൊക്കെ പാവങ്ങളുടെ സൈഡാണണ്ണാ..

ഇതിനു മുന്‍പേ സമ്മാനം വാങ്ങിപ്പോയോരും പാവങ്ങളൊക്കെ തന്നെ ആരുന്നെടെയ്..മറ്റു ചാനലീ സമ്മാനം കിട്ടിയവരും നികുതിക്ക് കാശില്ലാതെ നടന്നിരുന്നു..അന്നൊരു ഒച്ചേം ബഹളോം കേട്ടില്ലല്ലോടേയ്..

അതുപിന്നെ അണ്ണാ ക്ഷീരമുള്ളോരകിടിന്‍ ചുവട്ടില്‍ മാന്തിയാലേ ചോരവരൂ..അതിനു പോലും ഈ നാട്ടില്‍ പറ്റൂലാന്നായാ അണ്ണാ? ദെന്തരു ഭരണമണ്ണാ..

പാവങ്ങളുടെ സൈഡെന്ന് പറയണ നെന്നെയൊന്നും വിലക്കയറ്റത്തിനെതിരായ സമരത്തിന്റൊപ്പം കണ്ടില്ലായിരുന്നല്ലോടെയ്..അന്ന് നീ സമരത്തിനെതിരെ സംസാരിച്ചോണ്ട് നടപ്പാര്‍ന്നു.. കോര്‍പ്പറേറ്റുകള്‍ക്ക് പൊതുമേകലേനെ തീറെഴുതുന്നതിനെതിരെ പറയുമ്പോഴും നീയൊന്നും അവിടെ ഇല്ലാര്‍ന്നു..കോര്‍പ്പറേറ്റെന്ന് പറഞ്ഞാ ലെന്തരാണെന്നെങ്കിലും മനസ്സിലാക്കി വെയ്യടെയ്..നാളെ ഒപകാരപ്പെടും..

എന്തരു ച്വായ്ച്ചാലും അണ്ണന്റെ കയ്യീ എന്തരേങ്കിലും കൊനഷ്ട് ഉത്തരം കാണും.. അണ്ണന്റെ പാര്‍ട്ടീനെക്കുറിച്ച് എഴുതാന്‍ ഒരു പട തന്നെ എറങ്ങണത് ചുമ്മാതല്ല..

ഇങ്ങനെ പടയായി എറങ്ങണോരു തന്നെ സംഘടനകളൊന്നും വേണ്ടാന്ന് പറയുകേം ചെയ്യും..

അണ്ണന്റെ ചൊറിയണ വര്‍ത്താനം കേട്ടിട്ട് എനിക്ക് ഓര്‍ഗാസം ഒണ്ടാവണണ്ണാ..

എന്തരു?

ഓര്‍ഗാസം..

ചെലര്‍ക്ക് സത്യം പറയണ കേട്ടാ വരുമെടേയ് ‘ഓര്‍ഗാസം‘..മറ്റു ചിലര്‍ക്ക് അപവാദം പ്രചരിപ്പിക്കുമ്പോ..ഇനി ചിലര്‍ക്ക്...

നിര്‍ത്ത് നിര്‍ത്ത്...അണ്ണന്റെ വിശദീകരണത്തിനൊക്കെ പുല്ലുവില... പുല്ലുവില പ്ഫൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ.

നീയന്തരു പുല്ലേ തുപ്പിയാലും ഒന്നൊറപ്പാടേയ്...

എന്തരു?

പത്തോളജിക്കല്‍ ഡിസ്‌ലൈക്കിനു മരുന്നില്ലാന്ന്..

25 comments:

  1. അണ്ണന്റെ ചൊറിയണ വര്‍ത്താനം കേട്ടിട്ട് എനിക്ക് ഓര്‍ഗാസം ഒണ്ടാവണണ്ണാ..

    എന്തരു?

    ഓര്‍ഗാസം..

    ചെലര്‍ക്ക് സത്യം പറയണ കേട്ടാ വരുമെടേയ് ‘ഓര്‍ഗാസം‘..മറ്റു ചിലര്‍ക്ക് അപവാദം പ്രചരിപ്പിക്കുമ്പോ..ഇനി ചിലര്‍ക്ക്...

    ReplyDelete
  2. എന്റയ്യോ.
    യിതെന്തര് അണ്ണാ!

    സംഭവം കലക്കി.

    ReplyDelete
  3. നിക്കും വന്നു ഒര്‍ഗാസം ഒന്നല്ല രണ്ടുവട്ടം!!!കാലത്ത് ബെര്‍ളിത്തരങ്ങള്‍ വായിച്ചപ്പോള്ആയിരുന്നു ആദ്യത്തെത്

    ReplyDelete
  4. അറിയപ്പെടാത്ത ഒരു പത്രവാര്‍ത്ത മെയിലിലൂടെ പ്രചരിച്ചപ്പോള്‍ തല്‍ക്കാലത്തേക്ക് തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുമെന്കിലും കാര്യങ്ങള്‍ പുറത്ത്‌ വരും എന്ന് പ്രതീക്ഷിച്ചിരുന്നു.
    പോസ്റ്റ്‌ ഉചിതമായി.

    ReplyDelete
  5. അണ്ണന്റെ ശിഷ്യന് ഒരു 5.5 ലക്ഷണം.. കൽമാഡി കട്ട് തകർത്ത കാലത്ത് അണ്ണന്മാർ കൊണപ്പിക്കാൻ ഒന്നും ഇല്ലാതെ ഇരിപ്പായിരുന്നു.അപ്പോ അവരുടെ അപ്പൻ കനവിൽ വന്നു.. വീട്ടിൽ കൊണ ഇരിക്കുമോഴെന്തിനു നാട്ടിൽ തെണ്ടി നടപ്പു...

    ReplyDelete
  6. നിര്‍ത്ത് നിര്‍ത്ത്...അണ്ണന്റെ വിശദീകരണത്തിനൊക്കെ പുല്ലുവില... പുല്ലുവില പ്ഫൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ.

    ഇതാണു ഹൈലൈ‌റ്റ്സ്.....!!!!!

    ReplyDelete
  7. ലെന്താരോ.... ലെന്തോ?

    ReplyDelete
  8. എന്തരു ച്വായ്ച്ചാലും അണ്ണന്റെ കയ്യീ എന്തരേങ്കിലും കൊനഷ്ട് ഉത്തരം കാണും.. അണ്ണന്റെ പാര്‍ട്ടീനെക്കുറിച്ച് എഴുതാന്‍ ഒരു പട തന്നെ എറങ്ങണത് ചുമ്മാതല്ല..


    kidilan........

    ReplyDelete
  9. സമ്മതിച്ചിരിക്കുന്നു! രസകരമായി വേണ്ട കാര്യം പറഞ്ഞു, മറ്റു പലർക്കും ഇതു പോലെ പറയാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് വിചാരിച്ചു പോകുന്നു!

    ReplyDelete
  10. എന്തരു ച്വായ്ച്ചാലും അണ്ണന്റെ കയ്യീ എന്തരേങ്കിലും കൊനഷ്ട് ഉത്തരം കാണും.. അണ്ണന്റെ പാര്‍ട്ടീനെക്കുറിച്ച് എഴുതാന്‍ ഒരു പട തന്നെ എറങ്ങണത് ചുമ്മാതല്ല..

    ഇങ്ങനെ പടയായി എറങ്ങണോരു തന്നെ സംഘടനകളൊന്നും വേണ്ടാന്ന് പറയുകേം ചെയ്യും..

    അണ്ണന്റെ ചൊറിയണ വര്‍ത്താനം കേട്ടിട്ട് എനിക്ക് ഓര്‍ഗാസം ഒണ്ടാവണണ്ണാ..

    എന്തരു?

    ഓര്‍ഗാസം..

    ചെലര്‍ക്ക് സത്യം പറയണ കേട്ടാ വരുമെടേയ് ‘ഓര്‍ഗാസം‘..മറ്റു ചിലര്‍ക്ക് അപവാദം പ്രചരിപ്പിക്കുമ്പോ..ഇനി ചിലര്‍ക്ക്...

    നിര്‍ത്ത് നിര്‍ത്ത്...അണ്ണന്റെ വിശദീകരണത്തിനൊക്കെ പുല്ലുവില... പുല്ലുവില പ്ഫൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ.

    ReplyDelete
  11. യിതെന്തര് അണ്ണാ സംഭവം കലക്കി !!

    ReplyDelete
  12. അണ്ണന്റെ ബ്ലോഗ് എല്ലാം കിടൂക്കന്‍ ട്ടാ..എന്നാലും ചെല കാര്യങ്ങളങ്ങ് മനസ്സിലായില്ല ..


    1.ഒരു ചാനലില്‍ നടത്തുന്ന മത്സരത്തിന്റെ സമ്മാനം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് മറ്റൊരു സ്ഥാപനമാണ് എന്ന് കരുതി അതിന്റെ ഉത്തരവാദിത്തം ആ ചാനലില്ലാതെയാകുന്നില്ല , അത്തരത്തിലുള്ള നിരുത്തരവാദപരമായ സമീപനം അവര്‍ കാണിക്കാനും പാടില്ല .

    2. ഈ ചാനലിലൂടെ ഒരു സ്വതന്ത്രമായി നടത്തിയ ഒരു പരസ്യത്തിന്മേലുള്ള സമ്മാന പ്രഖ്യാപനമല്ല , മറിച്ച് ചാനലില്‍ നടത്തിയ ഒരു പ്രോഗ്രാമിന്റെ സമ്മാന ലബ്ദിയിന്മേലാണ് ഈ വിഷയം ഉയര്‍ന്ന് വന്നിരിക്കുന്നത് .

    3.വില്ല സമ്മാനമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍വില്ല തന്നെ കൊടുക്കണം അല്ലാതെ 5 സെന്റ് സ്ഥലത്തിന്റെ ആധാരമല്ല കൊടുക്കേണ്ടത് , വീട് അല്ലെങ്കില്‍ വില്ല എന്ന് പറയുമ്പോള്‍ പൂര്‍ണ്ണമായും നിര്‍മ്മാണം കഴിഞ്ഞ അവസ്ഥയിലുള്ളതിനെയാണ് അങ്ങനെ പറയുന്നത് , ആ വാഗ്ദാനം നിറവേറ്റാന്‍ കഴിഞ്ഞില്ല എന്ന് തന്നെയാണ് മേല്‍പ്പറഞ്ഞ മറുപടിയില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത് .

    4. എന്ത് കൊണ്ടാണ് പൊതുജനങ്ങള്‍ ഇത്രയധികം താല്പര്യമെടുത്ത് ഇത് ഫൊര്‍വേഡ് ചെയ്യാനും പ്രചരിപ്പിക്കാനും ശ്രമിച്ചത് എന്നാലോചിച്ചോ ? കാരണം ലോക്കല്‍ നേതാവ് മൂത്രമൊഴിക്കുന്നത് വരെ നാല് കോളം വാര്‍ത്ത കൊടുക്കുന്ന പത്ര മാധ്യമങ്ങളും [മംഗളം മാത്രമാണ് ഈ “സെന്‍സേഷണല്‍ ന്യൂ‍ൂസ് “ പ്രസിദ്ധീകരിച്ചത് എന്നാണ് അറിവ് ] എന്ത് കിട്ടിയാലും ആഘോഷമാക്കി മാറ്റുന്ന ചാനലുകളും ഈ വാര്‍ത്തയെ പൂര്‍ണ്ണമായി തമസ്കരിച്ചു , ഇതിന് പിന്നിലടങ്ങിയിരിക്കുന്ന വൃത്തികെട്ട അജണ്ടയോടുള്ള വെറുപ്പ് മൂലമാണ് അതിത്രക്ക് പ്രചരിക്കാന്‍ കാരണം .

    5. കൈരളിക്കെതിരെ എന്ത് ന്യൂസ് വന്നാലും അത് കമ്യൂണിസത്തിനെതിരെന്ന് വീമ്പിള്അക്കുന്ന ആളുകള്‍ക്ക് ഈ വാര്‍ത്തയില്‍ ആദ്യമെ സംശയം തോന്നുക സ്വാഭാവികം , അത് കൊണ്ട് തന്നെ അവര്‍ വാര്‍ത്ത ശ്രദ്ധിക്കില്ല , വാസ്തവം അറിയാന്‍ ശ്രമിക്കുകയുമില്ല .

    6. ശാന്തി മഠം എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിക്കാര്‍ നടത്തുന്ന ബിസിനെസ്സ് കള്ളത്തരങ്ങളെക്കുറിച്ച് ഒരു മാധ്യമങ്ങളും പ്രതികരിക്കില്ല , കാരണം അവര്‍ക്ക് കിട്ടുന്ന പരസ്യ വരുമാനം തന്നെ , ഗുരുവായൂരില്‍ വില്ല എന്ന അവരുടെ പ്രഖ്യാപനം തന്നെ കളവാണ് , കണ്ടാണ്ശേരി എന്ന സ്ഥലത്താണ് അവരുടെ വില്ലകള്‍ , ഈ സ്ഥലം ഗുരുവായൊരില്‍ നിന്ന് എത്രയോ അകലെയാണ് .

    7. സൈബര്‍ പോലീസ് എന്ന് ഉമ്മാക്കി കാണിക്കുന്നതില്‍ കഴമ്പില്ല, ഈ മെയില്‍ ഫോര്‍വേഡ് ചെയ്തിട്ടുള്ളവര്‍ പ്രെസ്സ് ക്ലബ്ബില്‍ നടന്ന ഒരു സംഭവമാണ് ഫോര്‍വേഡ് ചെയ്തത് , അതൊരു വാര്‍ത്ത എന്ന ഗണത്തിലെ പെടുത്താനാവൂ , പ്രെസ്സ് ക്ലബ്ബില്‍ നടത്തുന്ന വാര്‍ത്താ സമ്മേളനങ്ങള്‍ തെറ്റായത് കൊണ്ട് കേസെടുകുമെങ്കില്‍ എല്ലാ ദിവസവും ഏതെങ്കിലും ഒരു രാഷ്ട്രീയക്കാരനെ എങ്കിലും അറസ്റ്റ് ചെയ്യേണ്ടി വരും .

    8.നിഷ്കളങ്കരായ ആളുകള്‍ രാഷ്ട്രീയ ഭേദമന്യേ അത് ഫോര്‍വേഡ് ചെയ്തത് ഒരു കുടുംബത്തിലെ അന്ധരായ അംഗങ്ങളോടുള്ള മനുഷ്യത്വപരമായ സമീപനം കൊണ്ടാണ് , അത് കൊണ്ട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്യുകയാണെങ്കില്‍ കേരളത്തില്‍ മെയില്‍ ഉപയോ‍്ഗിക്കുന്ന ഭൂരിഭാഗം ആളുകളെയും അറസ്റ്റ് ചെയ്യേണ്ടി വരും .


    അനുബന്ധം ::


    സമ്മാനം സ്പോണ്‍സര്‍ ചെയ്ത ശാന്തിമഠം ബില്‍ഡേഴ്സിന്റെ അനുകൂലമായി വരുന്ന പ്രധാന വാദഗതി തങ്ങള്‍ സ്ഥലം 2008 ല്‍ രെജിസ്റ്റര്‍ ചെയ്ത് കൊടുത്തെന്നും വില്ല പണിയാന്‍ സ്വാഭാവികമായും സമയം വേണമെന്നുമാണ് , വില്ല അല്ലെങ്കില്‍ വീട...് എന്ന് പറഞ്ഞാല്‍ അത് പണിതതിന് ശേഷമുള്ള അവസ്ഥയാണ് എന്ന് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ടല്ലൊ , പശുവിനെ സമ്മാനം കൊടുക്കാമെന്ന് പറഞ്ഞിട്ട് ദേ പശുക്കുട്ടിയെ ആയിട്ടുള്ളൂ പശു ആകാന്‍ ഒരു വര്‍ഷം കഴിയും എന്ന് പറയുന്നതില്‍ കാര്യമില്ല .

    മറ്റൊരു വാദം നികുതി അടച്ച് വില്ല കൈപറ്റുന്നില്ല എന്നതാണ് , എന്റെ ഒരു സുഹൃത്തിന്റെ അച്ഛന്‍ വാര്‍ദ്ധക്യം ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്ത് അല്പം ഭക്തിയും ശാന്തിയുമൊക്കെയായി കഴിയാം എന്ന ഉദ്ദേശത്തില്‍ ശാന്തി മഠം വില്ല വാങ്ങാനായി പോയി ..ഈ പറയുന്ന ഗുരുവായൂര്‍ വില്ലകളെല്ലാം തന്നെ കണ്ടാണശേരി എന്ന അവികസിത പ്രദേശത്താ‍ണ് എന്ന് മാത്രമല്ല ഇവര്‍ ഈ പറയുന്ന വിലയുടെ നാലിലൊന്ന് പോലും ചെലവില്ലാത്ത ഒരു സംഭവമാണത് [ബിസിനെസ്സ് എന്നാല്‍ അങ്ങനെ തന്നെയാണ് ] അപ്പോള്‍ ഈ അവകാശപ്പെടുന്ന മുഖവിലയുടെ ഇത്ര ശതമാനം നികുതി കൊടുത്ത് ആ പാ‍വങ്ങള്‍ അത് സ്വന്തമാക്കുക എന്ന് പറഞ്ഞാല്‍ കുറെ കടുപ്പമാണ് , ഒരു പക്ഷെ വസ്തുവിനെക്കാള്‍ കൂടുതലാവും നികുതി .അവര്‍ അവകാശപ്പെടുന്ന 30 ലക്ഷത്തിന്റെ ഫ്ലാറ്റ് ആണെങ്കില്‍ അത് പൈസയായി കൊടുക്കുന്നതിലെന്താണ് തെറ്റ് ?

    എന്റെ കയ്യിലൊരു പേനയുണ്ട് , അതിന്റെ വില 5 രൂപയാണെന്ന് കരുതൂ , ഒരു സമ്മാനം കൊടുക്കാനായി ഞാനതിന്റെ വില 50 രൂപ ആക്കി അവകാശപ്പെടുന്നു , സമ്മാനം കൈപറ്റണമെങ്കില്‍ 20 % നികുതിയുമടക്കണം ..അപ്പോള്‍ ആ സമ്മാനത്തിന് വേണ്ടീ പേനയുടെ രണ്ട് മടങ്ങ് പൈസ കൊടുക്കേണ്ടീ വരുന്നു ...ഇതാണ് ഇവിടെ സംഭവിച്ചത്

    ReplyDelete
  13. രാമായണം മുഴോന്‍ ബായിച്ചിട്ടും രാമന്‍ സീതക്കെപ്പടീന്നാണേല്‍..നുമ്മ ബിഷയം ഇന്നലേ തന്നെ ബിട്ട്..നല്ല വാക്കിനു നന്ദീണ്ട്ട്ടാ..നന്ദീണ്ട്..

    ReplyDelete
  14. @ Alchemist - കണ്ടാണ്ശേരി എന്ന സ്ഥലത്താണ് അവരുടെ വില്ലകള്‍ , ഈ സ്ഥലം ഗുരുവായൊരില്‍ നിന്ന് എത്രയോ അകലെയാണ് .

    എത്ര കിലോ മീറ്റര്‍ ഉണ്ട് .. ഒന്ന് പറഞ്ഞു തരുമോ ?

    ReplyDelete
  15. @ ആല്‍ക്കെമിസ്റ്റ് "സമ്മാനം കൈപറ്റണമെങ്കില്‍ 20 % നികുതിയുമടക്കണം ..അപ്പോള്‍ ആ സമ്മാനത്തിന് വേണ്ടീ പേനയുടെ രണ്ട് മടങ്ങ് പൈസ കൊടുക്കേണ്ടീ വരുന്നു ...ഇതാണ് ഇവിടെ സംഭവിച്ചത്"


    ഇവിടെ ഈ നികുതി കൊടുകുന്നത് സര്‍ക്കാരിനു അല്ലെ ??

    ReplyDelete
  16. അണ്ണാ ചാനല്‍ ഞമ്മടെ ആയി പോയി അല്ലായിരുന്നെ ഇവന്മാരെയൊക്കെ കാണിച്ചു കൊടുക്കാമായിരുന്നു. പത്ത് പൈസ എടുക്കനില്ലാത്ത ഈ തെന്ടികളൊക്കെ എന്തിനാ അണ്ണാ ജീവിക്കുന്നേ? പോയി തുങ്ങി ചത്ത്‌ കൂടെ! .

    ReplyDelete
  17. കണ്ടാണ്ശേരി(kandanashery) just 2km in guruvayoor tempile ഉത്സാഹിച്ചു നടന്നാല്‍ രാവിലെയും വയികിട്ടും തോഴുനതിനു ഒരു പ്രശ്നോം ഇല്ല !!

    ReplyDelete
  18. ‘ല’തു കലക്കി.’
    ‘ല’വന്മാരുടെ ഒരു കാര്യം!

    ReplyDelete
  19. ഇത് പൊളപ്പന്‍

    പക്ഷേ, തൂറിയവനെ ചുമന്നാ, ചുമന്നവനേം നാറുമണ്ണാ...

    ഉം. അതാ...

    ReplyDelete
  20. അപ്പൊ ലങ്ങിനെയാണ് കാര്യങ്ങള്‍.. അല്ലിയോ???

    ReplyDelete
  21. ആഡു തേക്കു മാഞിയം...വെയ് രാജ വെയ്...അതു പഴയ ശാന്തിമദാം.... ഇന്നിപ്പൊ രിയാലിട്ടി ഷൊ ആനു സ്റ്റ്യില്‍...

    ReplyDelete
  22. This comment has been removed by the author.

    ReplyDelete
  23. എന്റെ മരത്തലയാ... ഇതും ഒരു പാത്തോളജിക്കല്‍ ഡിസ്ലൈക്ക് ആണോ? എന്താ ഇതിന്റെ യാഥാര്‍ത്ഥ്യം? ഇനി മരത്തലയന്‍ തലയില്‍ മുണ്ടിട്ടു നടക്കേണ്ടി വരുമോ?

    റിയാലിറ്റി ഷോയില്‍ കിട്ടിയ വില്ല പുറമ്പോക്കില്‍

    ReplyDelete