Friday, October 22, 2010

വോട്ടു ചെയ്യാന്‍ കുറച്ച് കാരണങ്ങള്‍

രാവിലെ പഴത്തൊലിയില്‍ ചവിട്ടി വീഴാന്‍ പോയി. സ്വത്തിനും ജീവനും സുരക്ഷയില്ല

*

ഭാര്യ ഭക്ഷണമുണ്ടാക്കിത്തരാന്‍ ഇത്തിരി വൈകി. ഭക്ഷ്യവിതരണത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന അമാന്തം.

*

ജോലിക്കാരി ഇന്ന് വന്നില്ല. തൊഴില്‍ മേഖലയില്‍ അരാജകത്വം.

*

കമ്പ്യൂട്ടറില്‍ വൈറസ്. ആരോഗ്യരംഗത്തെ സ്ഥിതി ദയനീയം

*

കൊച്ച് കരച്ചില്‍ നിര്‍ത്തുന്നില്ല. ക്രമസമാധാനം തകര്‍ന്നു.

*

അപ്പുറത്തെ വീട്ടിലെ പട്ടിയുടെ കുര ശല്യം. സ്വൈര്യജീവിതത്തിനു ഭംഗം.

*

ഷര്‍ട്ടില്‍ കാക്ക തൂറി. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ പരാജയം

മതി.

ശരിക്കുള്ള കണക്കും കാര്യങ്ങളുമൊക്കെ ആര്‍ക്കു വേണം?

തീരുമാനിച്ചു. ഇത്തവണ വോട്ട് ആര്‍ക്കാണെന്ന്.

24 comments:

  1. ഷര്‍ട്ടില്‍ കാക്ക തൂറി. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ പരാജയം

    മതി.

    ശരിക്കുള്ള കണക്കും കാര്യങ്ങളുമൊക്കെ ആര്‍ക്കു വേണം?

    തീരുമാനിച്ചു. ഇത്തവണ വോട്ട് ആര്‍ക്കാണെന്ന്.

    ReplyDelete
  2. ഇതൊരു അപാര തല തന്നെ...!! :)

    ReplyDelete
  3. ഹോ കൊന്നുകൊലവിളിച്ചല്ലോ :)

    ReplyDelete
  4. ഒരു ആയിരം നോട്ടീസിന്റെയും ഫ്ലക്സിന്റെയും ഫലം ചെയ്യുന്ന കൊച്ചു വരികള്‍.ഇത് മതി. കിടിലം

    ReplyDelete
  5. ജനപക്ഷ രാഷ്ടിയതിന്റെ സമ്പൂര്ണ സക്ഷരതയിലൂടെ മാത്രമേ നന്മകള്‍ തിരിച്ചറിയുന്ന കൃത്യമായ ചരിത്ര സാമൂഹിയ ബോധമുള്ള ഒരു ജനത ഉണ്ടാവുകയുള്ളൂ. അല്ലെങ്കില്‍ അടുക്കളയിലെ ഫ്രിഡ്ജില്‍ കൊതുക് കയറിയാല്‍ പോലും അത് ശ്രീമതി ടീച്ചര്‍ക്ക്‌ ഭരിക്കാന്‍ അറിയാത്തതിനാല്‍നെന്നു പറഞ്ഞു കൊണ്ടേയിരിക്കുന്ന മന്ദബുദ്ധികളുടെ നാടായി നമ്മുടെ നാട് ഇങ്ങനെ അരാഷ്ട്രീയവത്കരിച്ചു കൊണ്ടേയിരിക്കും ......!

    ReplyDelete
  6. അരി കിട്ടിയവന് ആട് കിട്ടിയില്ലെന്നു...
    ആടു കിട്ടിയവന് ഭൂമി കിട്ടിയില്ലെന്നു...
    ഭൂമി കിട്ടിയവന് വീടു കിട്ടിയില്ലെന്നു...

    ReplyDelete
  7. വീട്ടികാരിയെ സ്ഥാനാർത്ഥിയാക്കിയാൽ മതി.

    ReplyDelete
  8. LDF-UDF-BJP സിന്ദാബാദ്.. വോട്ട് നമുക്കുതന്നെയല്ലെ??

    ReplyDelete
  9. ഇങ്ങേര് വല്ലതും വാങ്ങിച്ചു പിടിക്കും :))

    ReplyDelete
  10. തീരുമാനിച്ചു. ഇത്തവണ വോട്ട് ആര്‍ക്കാണെന്ന്.

    ReplyDelete
  11. ഷര്‍ട്ടില്‍ കാക്ക തൂറി. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ പരാജയം

    ReplyDelete
  12. പരിപാടിയെല്ലാം നിര്‍ത്തിയെങ്കിലും ഇവിടെ വന്നിട്ട് രണ്ട് വാക്ക് പറയാതെ പോകാന്‍ നിര്‍വ്വാഹമില്ല!


    വിജി പിണറായിടെ വാക്കുകള്‍ കടമെടുക്കുന്നു

    ഇതൊരു അപാര തല തന്നെ...!! :)

    ReplyDelete
  13. സംഗതി കിടിലന്‍ തന്നെ മാഷേ .....

    ReplyDelete
  14. NALLATH ...HAI I AM PRADEEP NJAN PUTHIYA BLOGGERANU
    NAME NISHKRIYAN
    PLS VISIT PLS COMMENT

    ReplyDelete