പറയൂ കളമൊഴി, അവിടെ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്..
വികേഷ്, ഇവിടെ കോര്‍പ്പറേഷനിലും രണ്ട് മുനിസിപ്പാലിറ്റികളിലും ഇടതുപക്ഷത്തിന്റെ മുന്നേറ്റം തുടരുകയാണ്. ഭൂരിപക്ഷം പ്രദേശങ്ങളിലും ഇടതുപക്ഷം മുന്നിട്ടു നില്ക്കുന്ന കാഴ്ചയാണ്..
ക്ടിങ്ങ്..
കളമൊഴിയുമായുള്ള ബന്ധം നഷ്ടപ്പെട്ടു എന്ന് തോന്നുന്നു..കനിമൊഴി ലൈനിലുണ്ട്. പറയൂ കനിമൊഴി, അവിടെ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?
വികേഷ്, ഓണംകേറാമൂല പഞ്ചായത്തിലെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ യു.ഡി.എഫ് ഒരു വോട്ടിനു മുന്നിട്ടു നില്ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്..
പ്രസക്തമായ വിവരം കനിമൊഴി...ഇത് എല്‍.ഡി.എഫിനെ സംബന്ധിച്ചിടത്തോളം തകര്‍ച്ചയുടെ സൂചനയല്ലേ നല്‍കുന്നത്?
വികേഷ്, പോസ്റ്റല്‍ വോട്ട് മാത്രമേ എണ്ണിക്കഴിഞ്ഞിട്ടുള്ളൂ..(ആത്മഗതം: ഇവന്റെ തലക്ക് ഓളമാണോ?)
അതെ കനിമൊഴി..പക്ഷെ, എല്‍.ഡി.എഫിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളായ പോസ്റ്റല്‍ വോട്ടുകളില്‍ വന്ന ഈ തോല്‍വി അവരെ സംബന്ധിച്ചിടത്തോളം പരാജയം തുടരുന്നു എന്നതിന്റെ സൂചനയല്ലേ നല്‍കുന്നത്?
(ആത്മഗതം: അല്ലെന്ന് പറഞ്ഞാല്‍ പുല്ല്..എന്റെ ഈ മാസത്തെ ചമ്പളം) പ്രകാശം: അതെ വികേഷ്, ആ സൂചനകള്‍ തന്നെയാണ് ഇപ്പോള്‍ നമ്മുടെ മുന്നിലുള്ള ഫലങ്ങള്‍ നല്‍കുന്നത്..
എന്തുകൊണ്ടാണ് ഇത്ര കനത്തെ ഒരു തിരിച്ചടി പോസ്റ്റല്‍ വോട്ടുകളില്‍ എല്‍.ഡി.എഫിനുണ്ടായതെന്ന് പറയാന്‍ കഴിയുമോ?(ആത്മഗതം: തള്ളേ..ഞാനെന്തരാണീ പറഞ്ഞോണ്ടു വരുന്നത്?)
അതായത് വികേഷ്, എല്‍.ഡി.എഫ് നേടിയതിനേക്കാള്‍ ഒരു വോട്ട് അധികമായി യു.ഡി.എഫ് നേടി എന്നതുതന്നെയാണ് ഈ തകര്‍ച്ചയുടെ കാരണം..(ആത്മഗതം: മൈ...ഫുട്ട് )
ലൈനില്‍ തുടരുക കനിമൊഴി, കൂടുതല്‍ വിവരങ്ങള്‍ക്കായി പിന്നീട് ബന്ധപ്പെടാം..ഇപ്പോള്‍ കളമൊഴി വീണ്ടും ലൈനിലുണ്ട്..പറയൂ കളമൊഴി അവിടെ ആശാവഹമായ പുരോഗതി എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ? (ആത്മഗതം: കാവിലമ്മേ കാത്തോള്‍ണേ..)
ഇല്ല വികേഷ്, എങ്കിലും ഓഞ്ചിയം മേഖലയില്‍ ഇടതുപക്ഷം ശക്തമായ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണെന്നാണ് അവിടത്തെ ഫലം സംബന്ധിച്ച സൂചനകള്‍ നല്കുന്ന വിവരം..(ആത്മഗതം: ഇങ്ങിനെ ചിലതെങ്കിലും പറയാന്‍ കിട്ടിയില്ലെങ്കില്‍ കഞ്ഞികുടി മുട്ടിപ്പോകത്തേ ഉള്ളൂ)
(ആത്മഗതം: കാവിലമ്മേ നീ കാത്തു..ശക്തിസ്വരൂപിണി) .എന്താണ് ഓഞ്ചിയത്തെ സംബന്ധിച്ച വിവരങ്ങള്‍?
ഓഞ്ചിയത്ത് വിമതസ്ഥാനാര്‍ത്ഥികളായി മത്സരിച്ച വിപ്ലവമാര്ക്സിസ്റ്റു പാര്‍ട്ടി എട്ട് സീറ്റില്‍ മുന്നേറ്റം തുടരുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത് വികേഷ്..(ആത്മഗതം: ഊഡീയെഫുകാരന് സപ്പോര്‍ട്ട് ചെയ്ത വാര്‍ഡുകള്‍ എന്നത് മിണ്ടണ്ട. ലവന് ചോദിക്കാതിരുന്നാ മതിയാരുന്ന്..)
കളമൊഴീ, ഇത് ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയല്ലേ? ചരിത്രസ്മരണകളുറങ്ങുന്ന ഓഞ്ചിയത്ത് പിന്നിട്ടു നില്ക്കുക എന്നു പറഞ്ഞാല്‍ മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിനു തന്നെ ഒരു തിരിച്ചടിയല്ലേ?(ആത്മഗതം: അവിടത്തെ ചരിത്രം എന്തരാണാവോ?)
ആണെന്നു തന്നെ പറയാം വികേഷ്.. ഇത് പ്രത്യയശാസ്ത്രത്തിന്റെ പരാജയം (ആത്മഗതം:തള്ളേ തെന്നേ?) തന്നെയാണ് വികേഷ്..എങ്കിലും യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാര്‍ മുന്നേറുന്നു എന്നത് പ്രത്യയശാസ്ത്രത്തിന്റെ വിജയമായി കണക്കാക്കണം എന്നൊരു വിശകലനവും ചില കോണില്‍ നിന്നും ഉയരുന്നുണ്ട് വികേഷ്..
(ആത്മഗതം: നീയതങ്ങ് മറ്റേ ചാനലില്‍ പോയി പറഞ്ഞാ മതി കൊച്ചേ) പ്രകാശം: നന്ദി കളമൊഴി..ലൈനില്‍ തുടരുക..കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടാം..കനിമൊഴി ഇപ്പോള്‍ ലൈനിലുണ്ട്..കനിമൊഴീ എന്താണവിടത്തെ സുപ്രധാന സംഭവ വികാസങ്ങള്‍?
പോസ്റ്റല്‍ വോട്ട് എണ്ണിത്തീര്ന്നതില് നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു ചിത്രമാണ് കാണാന്‍ കഴിയുന്നത് വികേഷ്...ഇടതുമുന്നണിയാണ് ഇപ്പോള്‍ ഇവിടെ മുന്നി..
ക്ടിങ്ങ്..(ആത്മഗതം: അവള്ടെ അമ്മൂമ്മേടെ ഒരു വ്യത്യസ്തചിത്രം)
കനിമൊഴിയുമായുള്ള ലൈനില്‍ എന്തോ സാങ്കേതിക തടസ്സം..ഇപ്പോള്‍ കുറുമൊഴി ലൈനിലുണ്ട്..പറയൂ കുറുമൊഴി എന്താണ് പുതിയ സംഭവ വികാസങ്ങള്‍.(ആത്മഗതം: പലതരം മൊഴികളെ അവിടേം ഇവിടേം നിര്‍ത്തിയിരിക്കുന്നത് കൊണ്ട് കൊരങ്ങനെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും ചാടിക്കളിക്കാന്‍ പറ്റുന്നൊണ്ട്.. ചാട്ടം പെഴക്കുന്നതിനു മുന്‍പ് ഇതൊക്കെ നിര്‍ത്തി മയിലെണ്ണ വില്ക്കാന് പോകുന്നതായിരിക്കും പുത്തി)
വികേഷ്..കോര്‍പ്പറേഷനിലെ മൊത്തം വാര്‍ഡുകളില്‍ എല്‍.ഡി.എഫിനു സാങ്കേതികമായ ചില മുന്‍തൂക്കം ലഭിച്ചതിനാല്‍ അവര്‍ ഭരണം നിലനിര്‍ത്തുമെങ്കിലും, ഇത്തവണ കൂട്ടിച്ചേര്‍ത്ത വാര്‍ഡുകളെ ഒഴിവാക്കിയാല്‍ യു.ഡി.എഫ് വന്‍ വിജയം കൈവരിച്ചു എന്നാണ് കാണാന്‍ കഴിയുക. മുന്‍പ് നിലവിലിരുന്ന 55 വാര്‍ഡുകളില്‍ 31 എണ്ണം നേടി യു.ഡി.എഫ് വിജയശ്രീലാളിതരായിരിക്കുകയാണ്. (ആത്മഗതം: വീരന്റെ പൊന്നാപുരംകോട്ട പൊളിഞ്ഞുപാളീസായതിനെപ്പറ്റിയൊന്നും മിണ്ടണ്ട)
(ആത്മഗതം: കാവിലമ്മേ നീ കാത്തു...ഇത് വെച്ച് ഇന്ന് രാത്രി വരെ ഒരു പിടി പിടിക്കണം) വളരെ പ്രധാനപ്പെട്ടൊരു വാര്‍ത്തയാണ് ഇപ്പോള്‍ നമുക്ക് ലഭിച്ചിരിക്കുന്നത്..കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ മുന്‍പ് നിലവിലിരുന്ന 55 വാര്‍ഡുകളില്‍ 31 എണ്ണം നേടി യു.ഡി.എഫ് ഇവിടെ വന്‍വിജയം കൈവരിച്ചിരിക്കുകയാണ്..ഇതിനെപ്പറ്റി സംസാരിക്കുന്നതിനായി ശ്രീ. പെരുവഞ്ചൂര് രാമകൃഷ്ണനും ബി.എ. ഷാനവാസും സ്റ്റുഡിയോയിലുണ്ട്..അവരോട് സംസാരിക്കുന്നതിനു മുന്‍പ് ഒരു ഇടവേള..
പറയൂ കളമൊഴി, അവിടെ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്..
ReplyDeleteവികേഷ്, ഇവിടെ കോര്‍പ്പറേഷനിലും രണ്ട് മുനിസിപ്പാലിറ്റികളിലും ഇടതുപക്ഷത്തിന്റെ മുന്നേറ്റം തുടരുകയാണ്. ഭൂരിപക്ഷം പ്രദേശങ്ങളിലും ഇടതുപക്ഷം മുന്നിട്ടു നില്ക്കുന്ന കാഴ്ചയാണ്..
ക്ടിങ്ങ്..
കളമൊഴിയുമായുള്ള ബന്ധം നഷ്ടപ്പെട്ടു എന്ന് തോന്നുന്നു..കനിമൊഴി ലൈനിലുണ്ട്. പറയൂ കനിമൊഴി, അവിടെ എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?
ഇന്നലെ ടീ വി കണ്ടുകൊണ്ടിരുന്നപ്പോള്‍ കണ്ടതും മനസ്സില്‍ തോന്നിയതും....!!
ReplyDeleteha ..ha ...reporting
ReplyDeleteഇന്നലെ മനോരമ ഓണ്‍ലൈന്‍ കണ്ടപ്പോള്‍ തോന്നയത് ഇത് തന്നെ..ഉച്ച മുതല്‍ മെയിന്‍ വാര്‍ത്ത ഇത് മാത്രം.."ഒഞ്ചിയത്ത് സി പി എമ്മിന് തിരിച്ചടി"....കഷ്ടം..
ReplyDeleteഉദരനിമിത്തം ബഹുകൃതവേഷം
ReplyDeleteഹിഹിഹിഹിഹി
ReplyDeleteചിയേർസ്
എങ്ങനെയാ ഇത്രയും ഒപ്പികുന്നത് എന്ന് അവര്ക്കെ അറിയൂ.ഇന്നലെ ഇന്ത്യ വിഷനില്‍ വിമത നേതാവ് സമ്മതിചില്ല എങ്കിലും ഒഞ്ചിയം കൊണ്ഗ്രെസ്സ് പിന്തുണയോടെ വിമതര്‍ ഭരിക്കും ബ്രേക്കിംഗ് ന്യൂസ് ആയി പടച്ചു വിടുന്നത് കണ്ടു.ഇവന്മാര്നു ആണ് അത് നിസ്ച്ചയികുന്നത് എന്ന് തോന്നും അത് കണ്ടാല്‍
ReplyDeleteടീ വി ക്കരെകൊണ്ട് ബ്ലോഗിലും ...........
ReplyDeleteഅനിയാ മരത്തലയാ ...
ReplyDeleteനല്ല ബ്ലോഗ് ..
2010 kerala panjayath election - പള്ളിയും പത്രങ്ങളും ജയിച്ചു
ഇന്നലത്തെ ദേശാഭിമാനി പത്രത്തിന്റെ എഡിറ്റ് പേജില്‍ ഈ പോസ്റ്റ് കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി.
ReplyDeleteഅഭിനന്ദനങ്ങള്‍ സുഹൃത്തെ.
മരതലയന്, നന്നായി നാട്ടുകാരെ മാധ്യമസാക്ഷരാക്കിയാല് മാത്രെമേ ഇനി ഇവിടെ രക്ഷയുള്ളൂ... അല്ലെങ്കില്‍ ഈ നാടിനെ ഇവര്‍ വിഷം കുടിപ്പിച്ചു കൊല്ലും ..ജാഗ്രതയോടെ ....
ReplyDeletekidilan..........
ReplyDeleteithanu yadahrattha maadyama dharmam.
ഹി ഹി
ReplyDelete