Sunday, November 14, 2010

സൈബര്‍ പുലീസ്

ഡേയ് ഡേയ്..നില്ലെടേയ്..എങ്ങോട്ടെക്കെടേയ് ഓടണത്...

അര്‍ജന്റായിട്ട് ഒരു പെന്‍സിലു വാങ്ങണമണ്ണാ...ഒള്ളതൊരെണ്ണം ബരച്ച് ബരച്ച് തീര്‍ന്ന്

നീ ഷോട്ടാന്‍ഡ് പടിക്കാന്‍ തൊടങ്ങിയാ?

അതല്ലണ്ണാ...പിണറായി വിജയന്റെ ഒരു കാര്‍ട്ടൂണ്‍ പരമ്പര വരയ്ക്കാനാനണ്ണാ..

അതെന്തരെടേയ്..ഇത്ര ആക്രാന്തപ്പെട്ട് വരയ്ക്കണത്..?

ഒന്നും അറിയാത്തപോലെ കാണിക്കരുത് കേട്ടാ അണ്ണാ...ഇപ്പഴത്തെ നാട്ടുനടപ്പതല്ലേ അണ്ണാ..

തെന്നെ? എന്തരെടേയ് അങ്ങേരോടിത്ര കലിപ്സ്?

അണ്ണാ..പതുക്കെ മാന്തി മാന്തി അണ്ണന്‍ വിവരങ്ങളു തെരക്കണത് മനസിലാവുന്നുണ്ട് കേട്ടാ..പിന്നെ അണ്ണന്‍ ഒരു മൊണ്ണനായതോണ്ട് വേണേല്‍ ചെല കാര്യങ്ങളു പറയാം..

ഡേയ്..ഡേയ്...ഊതാതെ കാര്യം പറേഡേയ്

ഞങ്ങളൊക്കെ സൈബര്‍ ആക്റ്റിവിസ്റ്റുകളാണണ്ണാ..അഭിപ്രായസൊതന്ത്രത്തിന്റെം ആവിഷ്കാരസൊതന്ത്രത്തിന്റെം ഒക്കെ ആക്റ്റിവിസ്റ്റുകള്‍..സങ്കടം വന്നാലും സന്തോയം വന്നാലും ഞങ്ങളു വരയ്ക്കുമണ്ണാ..പിണറായീന്റെ കാര്‍ട്ടൂണ്‍ ഒരെണ്ണം..പറ്റിയാലെക്കൊണ്ട് ഒരു കമ്പൂട്ടര്‍ പടോം..

നിങ്ങളല്ലെടേയ് അങ്ങേരെന്തരോ പിതൃസ്വരൂപമാണെന്നോ ഭീതീന്റെ മൊത്തചില്ലറ കച്ചവടക്കാരനാണെന്നോ ഒക്കെ പറഞ്ഞോണ്ട് നടക്കണത്..എന്നിട്ടും അങ്ങേരുടെ കാര്‍ട്ടൂണ്‍ ചറപറേന്ന് വരയ്ക്കുമ്പോ നിങ്ങളു തന്നെ നിങ്ങളു പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കുകയല്ലെഡേയ്?..ഒരു പുല്ലും വരൂല്ലാന്ന് ഒറപ്പുള്ളത് കൊണ്ടല്ലേടേയ് ഇത്ര തൈരിയം?

വിട്ട് പിടിയണ്ണാ...എന്ത് വന്നാലും നേരിടാന്‍ ഒള്ള ചങ്കൂറ്റത്തോട് തന്നെ അണ്ണാ വരയ്ക്കണത്...കേസ് ഞങ്ങക്ക് പുല്ലാണണ്ണാ..

ചിരിപ്പിക്കല്ലെടേയ്...അങ്ങേരുടെ പേരില്‍ വ്യാജരേഖ ഒണ്ടാക്കണതും കാര്‍ട്ടൂണ്‍ ബരക്കണതും രണ്ടാണെന്നും രണ്ടാമത്തേത് അങ്ങേരു മൈന്‍ഡ് ചെയ്യത്തുപോലുമില്ലാന്ന് നിനക്കൊക്കെ ഒറപ്പുണ്ടെന്ന് അറിയാമെടേയ്..അഫിനയം വിട്..പിന്നെ കിട്ടിയ ചാന്‍സീ നീയൊക്കെ ഹീറോ ആവാന്‍ നോക്കണതാന്നും അറിയാമെടേയ്..

അണ്ണനൊരു ഭക്തനാണെന്ന് അണ്ണന്‍ വായകം കേട്ടാ അറിയാമണ്ണാ..ബുഷിനെപ്പോലെ അധികാരസ്വരൂപസ്ഥനായിരിക്കുന്ന പിണറായിയെയാണണ്ണാ ഞങ്ങളു എതിര്‍ക്കണത്..

നല്ല വെവരം, നല്ല കൂട്ടിക്കെട്ട്..തലകാറ്റുകൊള്ളിക്കല്ലെടേയ്..

അണ്ണനു വെവരമില്ല്ലാത്തെ പോയതിനു ഞാനെന്തരു ചെയ്യാനാണണ്ണാ?

നെയമത്തെ നീയൊന്നും എതിര്‍ക്കുന്നില്ലെടേയ്..

ഒണ്ടണ്ണാ...നിയമത്തിന്റെ കെടപ്പ് വശങ്ങളുടെ മലയാളം പരിഭാഷ ഇട്ടിരുന്നണ്ണാ..

അതാണോടേയ് നെയമത്തിനെതിരെയായ പ്രതിഷേധം?

അണ്ണാ, നെയമം ഒക്കെ കരിനിയമം തന്നണ്ണാ..പക്ഷേ അതുപയോഗിക്കുന്നതിനെ വേണം കൂടുതല്‍ എതിര്‍ക്കാന്‍ എന്നതാ നെലപാട്...ആരുപയോഗിക്കുന്നു എന്നതാണണ്ണാ നെയമത്തെ കരിയും പച്ചയും ഒക്കെ ആക്കണത്...

അതെന്തരെടേയ്..?

കുത്തിക്കുത്തി ചോയ്ക്കല്ലണ്ണാ..ഉദാരണമായി പറയുകാണേല്‍ ബ്ലോഗിനും ചെല നിയമങ്ങളൊക്കെ ഒണ്ടണ്ണാ..അത് നമ്മക്കൊരു പ്രൊട്ടക്ഷനാണണ്ണാ...സപ്പോസ് എന്റെ പേരു ചുക്ക് ചെക്കന്‍ ആണെന്ന് കരുതുക. അണ്ണന്‍ എന്നെ കളിയാക്കാന്‍ വേണ്ടി ചക്ക ചെക്കന്‍ എന്നോ ചക്കപ്പെണ്ണെന്നോ എഴുതിയാല്‍, ലതില്‍ intent to harm ഒണ്ടെന്ന് പോലീസണ്ണന്മാര്‍ക്ക് തോന്നിയാ അണ്ണന്‍ അകത്താണണ്ണാ..

അപ്പ നിന്നെ ഒന്നും പറയാന്‍ പാടില്ലാ‍..നിനക്ക് ആരെം എന്തും പറയാം എന്നാണോടേയ്?

ഞാന്‍ ആരെ എന്തരു പറഞ്ഞണ്ണാ?..നമ്മളു ഡീസന്റാണണ്ണാ...

പിണറായിയെ പന്നറായി എന്ന് ആവര്‍ത്തിച്ച് ബിളിച്ചത് നീയല്ലെടേയ്? അത് നെന്റെ മോളിലെ നെയമപ്രകാരം ഉണ്ട തിന്നാവുന്ന കുറ്റമല്ലെടേയ്.?

അത് ഫലിതമാരുന്നെന്ന് മനസ്സിലാക്കാന്‍ അണ്ണനു പറ്റൂലേ അണ്ണാ...സന്ദേശം സില്‍മേലെ ഡൈലോഗുപോലൊരു ഫലിതം? ഇതതാണോ അണ്ണാ?

പിണറായിയെ പന്നറായി എന്നും ഇഡിയറ്റ് എന്നും ബിളിക്കണതും നെന്നെ ചക്കിപ്പെണ്ണെന്നോ മറ്റോ വിളിക്കണതും എങ്ങനെടേയ് വ്യത്യാസപ്പെടണത്?

ഉത്തരം മുട്ടിക്കാന്‍ നോമ്പു നോറ്റ് എറങ്ങിയിരിക്കയാണോ അണ്ണാ? ഉത്തരമൊന്നും മുട്ടൂലണ്ണാ..പിണറായി വിജയനും ഒരു ബിംബം ആണണ്ണാ..എന്നാ ഞാന്‍ ഒരു ബിംബം അല്ല കേട്ടാ...എന്നെ തൊട്ടാ വെവരമറിയും..നെയമപരിരക്ഷാന്ന് പറേണത് എന്നെപ്പോലേം അണ്ണനെപ്പോലേം ഒള്ള പാവങ്ങള്‍ക്കുള്ളതാണണ്ണാ..

എനിക്കും കൂടി വേണ്ടിയാന്നുള്ള നമ്പറ് എറക്കല്ലെടേയ്..ചെലവാവൂല്ലാ....നെയമത്തിന്റെ കണ്ണീ ബിംബോം കിംബോം ഒന്നും ഇല്ലെടേയ്..അങ്ങേരും നെന്നെപ്പോലൊരു മനുഷേന്‍ തന്നെടേയ്..അങ്ങേരുടെ വീടാണെന്ന് പറഞ്ഞോണ്ട് സീരിയല്‍ ഷൂട്ടിംഗിനു കൊടുക്കുന്ന കെട്ടിടം അയച്ച അങ്ങേരൊരു അഴിമതിക്കാരനാണെന്ന് പറഞ്ഞ് നൊണകളു പരത്തണത് ആണോടേയ് നിന്റെയൊക്കെ രാഷ്ട്രീയബിമര്‍ശനം? അളമുട്ടിയാ ചെലപ്പോ അങ്ങേരും ഒന്ന് തിരിച്ച് കടിക്കും..ഇത്രേം കാലം അങ്ങേരേം കുടുംബത്തേം കുറിച്ച് എയുതിവിട്ട നൊണകളൊക്കെ കണ്ടില്ലാന്ന് നടിച്ചും, അതൊക്കെ അങ്ങ് ആസ്വദിച്ചും, പ്രചരിപ്പിച്ചും സന്തോഷിച്ച നീയൊക്കെ ഇപ്പോ ഈ പരാതി മാത്രം പൊക്കിപ്പിടിച്ച് ബിംബം, അധികാരം, പിതൃസ്വരൂപം എന്നൊക്കെ ഉടായിപ്പ് വിടണതിതിലുണ്ടെടേയ് നെന്റെയൊക്കെ ഇരട്ടത്താപ്പ്.

ഇത്തിരി കട്ടി സാഹിത്യം ആസ്വദിക്കാനും അണ്ണനു പറ്റൂലെന്നാ‍യാ അണ്ണാ? കഷ്ടം തന്നെ ഈ ഇടതന്മാരുടെ കാര്യം..

വെഷയം മാറ്റിക്കൊണ്ട് പോവല്ലെടേയ്..അങ്ങേരുടെ ഫോട്ടേം വെച്ച് അങ്ങേരുടെ അവലോകനമെന്നും പറഞ്ഞ് അയച്ചതാണു കേസായതെന്നും തമാശ ഒപ്പിച്ചതിനല്ല കേസെന്നും നീയെന്തരെടേയ് എപ്പോഴും ഇങ്ങനെ മറച്ച് വെക്കണത്? അതിനെക്കുറിച്ച് പറേഡേയ്..അല്ലാതെ തമാശയൊപ്പിച്ചതിനു പരാതി കൊടുത്തെന്ന് ആദ്യമേ നീയങ്ങ് ഒറപ്പിച്ചിട്ട് അതിന്റെ പൊറത്ത് വ്യാക്യാനങ്ങളു ചമയ്ക്കല്ല്..

പത്രങ്ങളു പറേണത് തമാശയൊപ്പിച്ചതിനു പാവത്തിനെ പൊക്കീന്നു തന്നെയാണണ്ണാ?

അങ്ങേര്‍ക്കോ ഇടതുപക്ഷത്തിനോ എതിരായ ലെവന്‍ എന്തരു ചെയ്താലും പാവം, തമാശ, നിര്‍ദ്ദോഷം എന്നൊക്കെ ഉപയോഗിക്കാതെ പത്രങ്ങളു വാര്‍ത്തകളു ചമക്കണത് നീ കണ്ടിട്ടൊണ്ടോടെയ്..ഈ നമ്പറു മനസ്സിലാവാന്‍ പറ്റാത്തവണ്ണം ഉണ്ണാക്കന്മാരാണോടെയ് നീയൊക്കെ?

അതണ്ണാ..അങ്ങേരുക്ക് കേസ് കൊടുക്കാന്‍ അധികാരമുണ്ടെന്ന് സമ്മയ്ച്ചല്ലോ അണ്ണാ...

ബെസ്റ്റ് കണ്ണാ ബെസ്റ്റ്...ഇതിപ്പോ തര്‍ക്കത്തില്‍ തോല്‍ക്കാതിരിക്കാന്‍ പറയണതല്ലെടേയ്.. ലാവലിന്‍ കേസില്‍ അങ്ങേര്‍ക്കു ഒരു ഇന്ത്യാ പൌരനു അവകാശമുള്ള പ്രതിരോധം പോലും സ്വീകരിക്കാന്‍ പാടില്ലെന്ന് വാദിച്ച് നടന്നതല്ലെടേയ് നീയൊക്കെ? അതിന്റെ തൊടര്‍ച്ച തന്നെ അല്ലെടേയ് ഇതൊക്കെ? മാരീയണ്ണന്‍ പോസ്റ്റിട്ടപ്പോ അതിനെതിരെ പ്രത്യേകിച്ചൊന്നും പറയാനില്ലെന്ന് വന്നപ്പോ നീയൊക്കെ സമ്മതിക്കും അല്ലെടേയ് കേസ് കൊടുക്കാന്‍ അധികാരമുണ്ടെന്ന്..?

സമ്മയ്ച്ചതും കുറ്റായാ‍ അണ്ണാ?

ഇങ്ങനാണോടേയ് നീയൊക്കെ കാര്യങ്ങളെ വ്യാക്യാനിക്കണത്..അതാണോടേയ് പറഞ്ഞതിന്റെ അര്‍ത്ഥം?

അണ്ണനെന്തരൊക്കെ പറഞ്ഞാലും ഞങ്ങളിനീം ബരയ്ക്കുമണ്ണാ..ബര നമ്മടെ ജന്മാവകാശമണ്ണാ..

നീ എത്ര ബേണേല്‍ വരച്ചോഡേയ്...പച്ചേങ്കി വ്യാജരേഖ ചമയ്കല്ലും കേട്ടാ.ക്യേസ് മാറും..പിന്നെ ചെലപ്പോ കരഞ്ഞിട്ട് കാര്യമില്ലെന്ന് ബരും..ഫീഷണിയാണെന്നൊന്നും പറയല്ല്..ഒള്ള കാര്യം പറഞ്ഞെന്നേ ഒള്ള്..

അണ്ണനോട് സംസാരിച്ച് സംസാരിച്ച് ടൈം വേസ്റ്റായി....കടേല്‍ പെന്‍സിലു തീര്‍ന്നിട്ടൊണ്ടേ എന്റെ സൊഭാവം മാറും കേട്ടാ അണ്ണാ..ഞാന്‍ പായട്ട്..ബാക്കി കൂട ബരച്ചില്ലേ എനിക്കിന്നുറക്കം ബരൂല്ല..

പെട്ടെന്ന് ചെല്ലെടെയ്.. നെന്റെ ഒറക്കം കളയണ്ട..ഗുഷ്‌നൈറ്റ്..

ഗുഷ്നൈറ്റണ്ണാ...

15 comments:

 1. ഡേയ് ഡേയ്..നില്ലെടേയ്..എങ്ങോട്ടെക്കെടേയ് ഓടണത്...

  അര്‍ജന്റായിട്ട് ഒരു പെന്‍സിലു വാങ്ങണമണ്ണാ...ഒള്ളതൊരെണ്ണം ബരച്ച് ബരച്ച് തീര്‍ന്ന്

  നീ ഷോട്ടാന്‍ഡ് പടിക്കാന്‍ തൊടങ്ങിയാ?

  അതല്ലണ്ണാ...പിണറായി വിജയന്റെ ഒരു കാര്‍ട്ടൂണ്‍ പരമ്പര വരയ്ക്കാനാനണ്ണാ..

  ReplyDelete
 2. തമാശക്ക് തെറി വിളിക്കാമോ അണ്ണാ..:)))

  ReplyDelete
 3. ‘പിണറായിയെ പന്നറായി എന്ന് ആവര്‍ത്തിച്ച് ബിളിച്ചത് നീയല്ലെടേയ്? അത് നെന്റെ മോളിലെ നെയമപ്രകാരം ഉണ്ട തിന്നാവുന്ന കുറ്റമല്ലെടേയ്...?’

  അല്ലണ്ണാ... ‘നെയമപരിരക്ഷാന്ന് പറേണത് എന്നെപ്പോലേം അണ്ണനെപ്പോലേം ഒള്ള പാവങ്ങള്‍ക്കുള്ളതാണണ്ണാ...’ അതോണ്ട് എനിക്ക് അങ്ങേരെ എന്തര് വേണേലും വിളിക്കാമണ്ണാ... അതിന്റെ പേരില് എനിക്കെതിരെ വല്ലവനും കേസാക്കിയാല് അത് ഫീഗരതയാവുമണ്ണാ.. ഫരണകൂട ഫീഗരത..

  ReplyDelete
 4. അതെ അണ്ണാ . മാധ്യമ പ്രവര്‍ത്തകര്‍ ആരാണെന്ന് ഞങള്‍ കാണിച്ചുകൊടുക്കും. അങ്ങേര്‍ക്കെന്താ ഞങ്ങളോട കുറച്ചു ബഹുമാനങ്ങള്‍ കാണിച്ചാല്‍.
  കാലു പിടിക്കണമേന്നോന്നും പറയുന്നില്ലേ നമ്മള് . വല്ലപ്പോഴും മാസത്തില്‍ ഒരിക്കെലെങ്ങിലും വീട്ടിലോ പാര്‍ടി ഓഫീസിലോ വിളിച് കഴിക്കാനും
  കുടിക്കാനും(ചായെന്റെ വെള്ളം) പിന്നെ പോകാന്‍ നേരത്ത് എന്തെങ്ങിലും ചെറിയ സംഭാവന , ലാപ്റ്റൊപ്പോ മൊബൈലോ പോലെ എന്തെങ്ങിലും .
  അങ്ങേരു നേരിട്ടു വിളികണ്ട . മറ്റുള്ള നേതാക്കന്മാര്‍ ചെയ്യുന്നത് പോലെ ഏതെങ്കിലും മുതലാളിമാരെ കൊണ്ട് ചെയ്യിപ്പിക്കാമല്ലോ.
  ഒരു ഫോണ്‍ കാളിന്റെ ചിലവല്ലേ ഉള്ളു . ഇതൊന്നും ചെയ്യാതെ നമ്മളെ സഹായിക്കുന്ന നേതാക്കന്മാരെയും, അച്ചന്മാരെയും ആക്ഷേപിക്കുകയല്ലേ
  ഇയാളുടെ പണി. നമ്മുക്കുമില്ലേ അണ്ണാ തൊഴിലിനോടുള്ള കമ്മിട്മെന്റ്റ് . അപ്പോള്‍ അറിയാതെ തികട്ടി വരും പൌരബോധവും, നീതിബോധവും
  ഒക്കെ. ഉടനെ വെക്കും ഒരു പടവാള് . ഞങ്ങള്‍ക്കറിയാം ആ പടവാളില്‍ നിന്ന് ഒഴുകിയിരങ്ങുന്നതാണ് അണ്ണാ ഇപ്പോഴുള്ള ഇടതു കക്ഷത്തെ വടിച്ചിട്ട്
  പഴയ കക്ഷത്തെ രോമം വച്ച് ഫിക്സ് ചെയ്യാന്‍ പോകുന്നവര്‍ക്കുള്ള എനര്‍ജി ഡ്രിങ്ക് എന്ന്.

  ReplyDelete
 5. ഞങ്ങടെ പത്രങ്ങളെല്ലാം ഒന്നിച്ച് പറയണതാടെ ശരി. അതൊക്കെ നിങ്ങള് പിണറായീം കൂട്ടരും വിശ്വസിച്ചാ മതിയെടെ. ഇപ്പൊ നിങ്ങള് കണ്ടില്ലേ ലാവലില്‍ പിന്നേം വന്നില്ലേ. എന്താ കാരണം? ആറു മാസം കഴിഞ്ഞാല്‍ തെരഞ്ഞെടുപ്പ്‌ വരല്ലടെ. ഞങ്ങളിപ്പോ മൂക്കുമുട്ടെ അഴിമതീ കെടന്നു മറിയല്ലേ. ഒന്ന് തല നിവര്‍ത്താന്‍ പറ്റ്ണണ്ടോ? അപ്പോ പിണറായി അങ്ങനെ നടന്നാല്‍ പറ്റോ? ഞങ്ങള് പത്രങ്ങളും ചെലരും കൂടി വീണ്ടും കുണ്ടരുടെയ്‌...പിണറായിയെ ഞങ്ങള് നിയമസഭാ തെരഞ്ഞെടുപ്പ്‌ വരെ വിട്‌ല്ലടെ..അല്ലാതെ ഞങ്ങള്‍ എന്ത് പറഞ്ഞാടെ വോട്ടു ചോദിക്കാ..? ഇപ്പോഴത്തെ ഞങ്ങടെ അഴിമതി എങ്ങനെ മറച്ച് പിടിക്കുടെ..അങ്ങനെ ഞങ്ങടെ അഴിമതി മാധ്യമങ്ങളില്‍ നിറയാന്‍ സംമാതിക്കില്ലടെ..

  ReplyDelete
 6. അന്യായം അണ്ണാ അന്യായം! :))))))

  ReplyDelete
 7. പണ്ട് അങ്ങ് കോഴിക്കൊട് "പൊതുജനത്തെ കഴുതകളാക്കും..." എന്നു പാടി കളിയാക്കിയതിനു ഒരു രാജനെന്ന പയ്യനെ കൊന്നത്‌ ആരണ്ണാ?....ഈ വിജയന്‍ തന്നെയണ്ണാ?

  ReplyDelete
 8. നെയമപരിരക്ഷാന്ന് പറേണത് എന്നെപ്പോലേം അണ്ണനെപ്പോലേം ഒള്ള പാവങ്ങള്‍ക്കുള്ളതാണണ്ണാ.....

  അതാണു ശരി... ഇന്നാട്ടില്‍ ഏത് രാഷ്റ്റ്രീയ നേതാവാണു നിയമത്തിനു മുന്നില്‍ തോറ്റിട്ടുള്ളത്? എല്ലാവരും തെളിവില്ലാതെ അങ്ങ് രക്ഷപ്പെടും... പാവം പൊതുജനം കേസ് നടത്തിയ വകയില്‍ നഷ്ടമായ തുക സ്വാഹ!

  ReplyDelete
 9. please read this article..and reply to the author..
  http://janakeeya-aikyavedi.blogspot.com/2010/11/blog-post_17.html

  ReplyDelete
 10. കരുണാകരനേയും മുരളിയേയും എടുത്തിട്ട്‌ മിമിക്രി കളിച്ചപ്പോൾ അത്‌ ആവിഷ്കാരസ്വാതന്ത്ര്യം...

  പിന്നെ പൂട്ടിന്‌ പീര പോലെ ആന്റണിയും വി.എസ്സും കടന്നു വന്നു... അപ്പോഴും ഏറ്റവും കൂടുതൽ വിമർശിക്കപ്പെടുന്നത്‌ കരുണാകരൻ തന്നെ...

  ഡിഫി പത്രസമ്മേളനം വിളിച്ച്‌ പ്രതികരിച്ചത്‌... മിമിക്രിയിലൂടെ വി.എസ്. ഇനെ അപമാനിച്ചാൽ ജനങ്ങൾ തെരുവിൽ നേരിടും... അത്രക്കുണ്ട്‌ സഹിഷ്ണത...

  ReplyDelete
 11. @കാക്കര: vimarshanavum apamanikkalum randum randalle anna?????

  ReplyDelete