Tuesday, March 29, 2011

എത്തറ ഒത്തെടേയ്?

ലവനെന്നെ ക്രൂരമായി മര്‍ദ്ദിച്ചെടേയ്...

ക്രൂരമായി മര്‍ദ്ദിച്ചാ?

ന്നാലും മര്‍ദ്ദിച്ചെടേയ്...

മര്‍ദ്ദിച്ചാ?

പിടിച്ച് തള്ളിയെടേയ്..

പിടിച്ച് തള്ളിയാ?

തള്ളിയപോലെ തോന്നിയെടേയ്

തോന്നിയാ?

തിരിഞ്ഞ് നാക്കിയപ്പ ലവന്‍ നിക്കണത് കണ്ടെടേയ്....

കണ്ടാ?

ലങ്ങിനെ പറയാ‍നാണെടേയ് പറഞ്ഞിരിക്കണത്..

ഇപ്പ ഉറപ്പായെടെയ്..നെന്നെ ലവന്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന്..എത്തറ ഒത്തെടേയ്?

19 comments:

  1. ‘തല്ലുകൊള്ളി’ എന്നൊരു പ്രയോഗമുണ്ട്, നാട്ടിന്‍പുറത്ത്. ‘അവനൊരു തല്ലുകൊള്ളിയാ’ എന്ന് അറിയപ്പെടുന്ന ആള്‍ക്ക് തല്ലു കിട്ടുമ്പോള്‍ ‘എന്തിനു തല്ലി?’, ‘ആരു തല്ലി?’ തുടങ്ങിയ ചോദ്യങ്ങള്‍ അപ്രസക്തമാണ് നാട്ടില്‍. പ്രചാരലുപ്തമായ ഒരു പ്രയോഗം വംശനാശം സംഭവിയ്ക്കാതെ സംരക്ഷിച്ചതിന് ഷാജഹാന്റെ പ്ര്വര്‍ത്തനം എന്നു സ്മരിയ്ക്കപ്പെടും. രണ്ടു കൈകളും പ്രവര്‍ത്തന രഹിതമായ ഒരാളുടെ കയ്യില്‍ നിന്നു പോലും ‘തല്ലുമേടിച്ച’ ഒരു തല്ലുകൊള്ളിയെ സംഭാവന ചെയ്ത ഏഷ്യാനെറ്റിന് നന്ദി. ‘കൌതുകലോക’ത്തിലോ മറ്റോ സം‌പ്രേഷണം ചെയ്ത് നല്ല പരസ്യവുമൊപ്പിയ്ക്കാം.

    ReplyDelete
  2. അമ്മയ്ക്ക് പ്രസവ വേദന മകള്‍ക്ക് വീണ വായന ...

    ReplyDelete
  3. ഉം.. അവനെ ചുമ്മാ ഉമ്മാ വെയ്ജാനല്ലേ ആ മറവിലേക്ക് മാ‍റ്റിയത്.. ഒരു ജേര്‍ണലിസ്റ്റിനു ഈ ഗതി വന്നാല്‍ ഒരു സാധാരണ നൊണ്‍ കമ്യൂണിസ്റ്റുകാരന്റെ ഗതിയെന്തായിരിക്കും?

    ReplyDelete
  4. പോഡിയത്തിനു പിറകില്‍ നേതാക്കന്മാരുണ്ട്, അവിടെ തനിക്കു രക്ഷകിട്ടും എന്നു കരുതിയാണ് അങ്ങോട്ട് താന്‍ പോയതെന്ന് ഷാജഹാന്‍ തന്നെ പറയുന്നത് മുക്കുവന്‍ കേട്ടില്ലേ? ബാനറിനു പിറകിലോട്ട് അവന്‍ തന്നെ പോയിട്ട് തിരിച്ചുവന്നിട്ട് പറയുന്നു തന്നെ ജയരാജന്‍ തല്ലിയെന്ന്. എത്ര ഒത്തെടേ എന്നു ചോദിച്ചാല്‍ മാത്രം പോരാ, ഒന്ന് ശരിക്കും തല്ലുകതന്നെ വേണമായിരുന്നു.

    ReplyDelete
  5. ബഷീറിന്റെ പ്രാദേശികഭാഷാസാഹിത്യം പോലെ....
    നർമ്മം തുളുമ്പുന്നു...ഒപ്പം തൂവിപ്പോകാതെ ഒരാശയവും...നന്നായിരിയ്ക്കുന്നു....

    ReplyDelete
  6. തല്ലിയോ...കൊടുത്തോ..എന്നൊന്നും പറയാന്‍ ഞാനില്ല..എനിക്കതിന് നേരോമില്ല..

    ഈഎഴുത്ത്..അതു കലക്കി..
    എനിക്കൊത്തിരി ഇഷ്ട്ടായി..
    ആശംസകള്‍.....

    സ്വാഗതം-
    http://pularipoov.blogspot.com/

    ReplyDelete
  7. ഉഗ്രന്‍ ആക്ഷേപ ഹാസ്യം..

    ReplyDelete
  8. അടിപോളിയായെടെ..

    ReplyDelete
  9. ഹി ഹി ഇങ്ങനെ പോയാല്‍ തല്ലു വാങ്ങുമെടെയ്.... ചുമ്മാ.. ഇഷ്ട്ടപെട്ടു

    ReplyDelete
  10. ന്റിഷ്ടാ, നിങ്ങ ഒര് സംഭവംസ് തെന്നെ..!!

    കുറേക്കാലമായ് ഈ വഴിക്ക്, ഈ പോസ്റ്റ് ഒത്തൊരു സാധനമായി, സൂപ്പര്‍.. വേണമെങ്കില്‍ ഇന്നത്തെ നിയമസഭേലെ കയ്യേറ്റവും ഇതിനോടൊപ്പിക്കാം, ഒരു റീ പോസ്റ്റിന് വലിയ സ്കോപ്പുണ്ടെന്ന്!!

    ReplyDelete