Wednesday, June 24, 2009

ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരുത്തല്ലേ...

“കണ്ടകശ്ശനി കൊണ്ടേ പോകൂ” എന്ന് എഴുതിവെക്കുക. കുറച്ച് കഴിഞ്ഞ് ആരെങ്കിലും വന്ന് കണ്ടകശ്ശനി എന്നൊരു സംഗതി ഇല്ലെന്നും, അത് അന്ധവിശ്വാസം വളര്‍ത്താനും, ജനങ്ങളെ പറ്റിക്കാനും ചിലര്‍ നടത്തുന്ന യുക്തിരഹിതമായ പ്രചരണമാണെന്നും, തട്ടിപ്പാണെന്നും വാദിച്ച് തെളിയിക്കുക. ഉടനെ “ അണ്ണാ, ഞങ്ങള്‍ അതല്ല അര്‍ത്ഥമാക്കിയത്, കണ്ടകശ്ശനി എന്നൊരു കാര്യം ഇല്ലെന്ന് തെളിയിക്കാനല്ലേ ഞങ്ങളീ പെടാപ്പാട് പെടുന്നത് ” എന്ന് ആരെങ്കിലും പറയുന്നുവെങ്കില്‍, അവിടെ ആള്‍ താമസം ഉണ്ടെന്നു കരുതുമോ ഇല്ലെന്നു കരുതുമോ?

ഇത് വായിച്ചിട്ട് പറഞ്ഞാല്‍ മതി.

ഇതൊരു കമന്റിലെ വരി...

“ഞങ്ങള്‍ ഉമേഷ് നായരുടെ ഗുരുകുലം സഖാവ് പറഞ്ഞ സ്ഥിതിയ്ക്ക് സമയം കിട്ടിയപ്പോള്‍ വായിച്ചു. വേണ്ടാ എന്നു തോന്നി.“

എന്നുവെച്ചാല്‍ ആദ്യമായിട്ടാണാവഴി പോകുന്നതെന്ന്...യേത്?

ഉടനെ അതിനു മറുപടി വന്നു..

“പിന്നെ ഗുരുകുലം ബ്ലോഗ് മെർകുഷ്യോ ഇതു വരെ കണ്ടിട്ടില്ല എന്ന നാട്യം ഗംഭീരമായി. “കലണ്ടറുകളുടെ ശാസ്ത്രീയതയും ഇസ്ലാമിക് കലണ്ടറും” എന്ന പോസ്റ്റിലെ ഈ കമന്റ് ഇട്ടതു മെർകുഷ്യോ അല്ലെന്നുണ്ടോ? ഓ, ഇനി രാവണന്റെ മറ്റൊരു തലയായിരിക്കും, അല്ലേ?“

അടി ചെപ്പക്കുറ്റിക്കായിപ്പോയോന്നൊരു സംശയം..കാരണം അവര്‍ ഇട്ട കമന്റിലെ ഒരു വരി ഇങ്ങനെ ആയിരുന്നു.”ലേഖനത്തിനു അഭിനന്ദനങ്ങള്‍. ചിന്തയെ ഉദ്ദീപിച്ചതിനു നന്ദിയും.“

ഗുരുകുലം വായിച്ചപ്പോള്‍ ‘വേണ്ടാ എന്നു തോന്നി‘ എന്നു പറഞ്ഞ കുട്ടികള്‍ കുറച്ച് കാലം മുന്‍പ് അവിടെ കയറിയിറങ്ങി അഭിനന്ദനങ്ങളും ചിന്തയെ ഉദ്ദീപിച്ചതിനു നന്ദിയും പാസാക്കിയ പുള്ളകള്‍ തന്നെ. തള്ളേ......

മറുപടി സ്വതസിദ്ധമായ ശൈലിയില്‍ തന്നെ...

“താങ്കളുടെ പൊസ്റ്റുകള്‍ ആദ്യമായി കാണുകയാണെന്ന നാട്യം: അങ്ങന്നെ തോന്നിയിട്ടിണ്ടെങ്കില്‍ ഞങ്ങള്‍ എഴുതിയ രീതി വച്ചു ശരിയാണു. പക്ഷേ ഉദ്ദേശിച്ചതു മാസങ്ങളായി ഒരു പക്ഷേ താങ്ങളോ അല്ലെങ്കില്‍ ഞങ്ങളോ ഇറേഗുലറായതു കൊണ്ടു വായന മുറിഞ്ഞു. പിന്നെ ഇന്നാണു താങളുടെ ബ്ലോഗില്‍ പോകുന്നതു.“

തൊലിക്കട്ടിയില്‍ കണ്ടാമൃഗം തോറ്റുപോകും....എന്നാലും കഷ്ടം തോന്നുന്നുണ്ട്..

വീണിതല്ലോ കിടക്കുന്നു ധരണിയിൽ, .................................അയ്യോ ശിവ ശിവ
എന്ന മട്ടിൽ കിടക്കുന്നതു കാണണോ?

“പല വരികളും യതിമദ്ധ്യം മുറിക്കുന്ന അനുഷ്ടുപ്പ്, തരംഗണി തുടങ്ങിയ വൃത്തങ്ങളുടെ ഓര്‍മ്മകള് ഉണ്ടാക്കി” എന്ന ജാഡയ്ക്ക് ഗുരുകുലനാഥന്റെ മറുപടി ഇങ്ങനാരുന്നു.

“യതിമദ്ധ്യം മുറിക്കുന്ന” അനുഷ്ടുപ്പോ തരംഗിണിയോ അല്ല അതിന്റെ വൃത്തം; അന്നനടയാണു് .

പിന്നെ ആ വഴീക്കൂടെ പത്ത് തലയന്മാർ വന്നിട്ടില്ല.

കനേഡിയന്‍ ഡോളര്‍-റുപ്പീ കയ്യീന്ന് പോയി, കട്ടു എന്നു പറഞ്ഞതിന്റെ അടുത്ത കമന്റില്‍ “കുറ്റം തെളിയുന്നതുവരെ നിരപരാധി” എന്നു പറയേണ്ടി വന്നു, നയനാര്‍ പൊറുക്കില്ല എന്നു പറഞ്ഞതിന്റെ അടുത്ത നിമിഷം നയനാര്‍ പൊറുത്തെന്ന് തെളിയുക...“ഗുരുകുലത്തിലോ, ഞങ്ങളോ?” എന്ന് ചോദിച്ചതിന്റെ പിറ്റേ നിമിഷം പണ്ട് അവിടെ തന്നെ പോയി അഭിനനന്ദന കമന്റ് ഇട്ടെന്ന് തെളിയുക, ജാ‍ഡക്ക് പ്ലേ ചെയ്യിച്ച “തരംഗിണി/അനുഷ്ടുപ്പ്“ ക്യാസറ്റ് അടുത്ത നിമിഷം അന്നനടയില്‍ ‘വലിഞ്ഞ്’ തുടങ്ങുക..

വയ്യേ വയ്യ..കണ്ടകശ്ശനി കൊണ്ടേ പോകൂ...ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരുത്തല്ലേ..

വാൽക്കഷണം

സഹിഷ്‌ണുത എന്നത് ശനിയന്മാരിൽ നിന്ന് തന്നെ പഠിക്കണം. ഒരു സാമ്പിളിതാ :

............> പോ, മക്കള് പോയി ഐസ്‌ ഫ്രൂട്ട് കഴിഞ്ഞണ്ട് വാ. വലിയവര്‍ ബ്ലോഗ് ചെയ്യുമ്പോള്‍ മിണ്ടാതിരുന്നു കേട്ടോളാണം, അല്ലെങ്കില്‍ സ്ഥലം കാലിയാക്ക്, ചെറുക്കന്മാരെ.

അവസാനത്തെ ആണി

ഞങ്ങള്‍ക്ക് പെട്ടന്നു ഓര്‍മ്മ വന്നത ഇതെ ഈണത്തിലുള്ള മറ്റൊരു ശീല്:

ദീപസ്തംഭം മഹാശ്ചര്യം!
എനിയ്ക്കും കിട്ടണം പണം.

പത്തു പേരൊണ്ടെന്നൊക്കെപ്പറഞ്ഞിട്ട് ,

“ദീപസ്തംഭം മഹാശ്ചര്യം!
നമുക്കും കിട്ടണം പണം.”

എന്ന് വ്യാകരണത്തെറ്റുകൂടാതെ/ അക്ഷരത്തെറ്റു കൂടാതെ പറയാനറിയാത്തവരാണ് തര്‍ജ്ജമ രണ്ടു ഭാഷകള്‍ (മൂലവും ടാര്‍ജറ്റു ഭാഷയും) നന്നായി അറിയാവുന്നവരെ ചെയ്യാവൂ എന്നു ശഠിക്കുന്നത്.

ഡിസ്‌ക്ലെയിമർ

മുകളിൽ മറ്റുള്ളവരുടെ വാചകങ്ങൾ ഉദ്ധരിക്കുമ്പോൾ വരുന്ന തെറ്റുകൾക്ക് മരത്തലയൻ ഉത്തരവാദി ആയിരിക്കുന്നതല്ല.

5 comments:

  1. “കണ്ടകശ്ശനി കൊണ്ടേ പോകൂ” എന്ന് എഴുതിവെക്കുക. കുറച്ച് കഴിഞ്ഞ് ആരെങ്കിലും വന്ന് കണ്ടകശ്ശനി എന്നൊരു സംഗതി ഇല്ലെന്നും, അത് അന്ധവിശ്വാസം വളര്‍ത്താനും, ജനങ്ങളെ പറ്റിക്കാനും ചിലര്‍ നടത്തുന്ന യുക്തിരഹിതമായ പ്രചരണമാണെന്നും, തട്ടിപ്പാണെന്നും വാദിച്ച് തെളിയിക്കുക. ഉടനെ “ അണ്ണാ, ഞങ്ങള്‍ അതല്ല അര്‍ത്ഥമാക്കിയത്, കണ്ടകശ്ശനി എന്നൊരു കാര്യം ഇല്ലെന്ന് തെളിയിക്കാനല്ലേ ഞങ്ങളീ പെടാപ്പാട് പെടുന്നത് ” എന്ന് ആരെങ്കിലും പറയുന്നുവെങ്കില്‍, അവിടെ ആള്‍ താമസം ഉണ്ടെന്നു കരുതുമോ ഇല്ലെന്നു കരുതുമോ?

    ReplyDelete
  2. അവിടെ ചോദിക്കേണ്ടെന്നു വെച്ചിട്ടാണു്. ആ കവിതയ്ക്കും ദീപസ്തംഭത്തിനും തമ്മിൽ എന്തു സാദൃശ്യമാണെന്നു് എനിക്കു മനസ്സിലായില്ല. ദീപസ്തംഭം പോലെ മറ്റേതും അനുഷ്ടുപ്പാണെന്നു കരുതിക്കാണും ശനി. “ദീപസ്തംഭം മഹാശ്ചര്യം” മലയാളം കണ്ടിട്ടുള്ള ഏറ്റവും മികച്ച സറ്റയറാണു്. എന്റെ പരിഭാഷയാകട്ടേ, സറ്റയറിന്റെ അംശമുണ്ടെങ്കിലും അമർഷം പ്രധാനഭാവമായ ഒരു കവിതയുടെ തർജ്ജമയും.

    പിന്നെ, ഓർമ്മയിലുള്ളതല്ലേ ഓർക്കാൻ പറ്റൂ.

    ഇനി പൊതുജനത്തോടായി ഒരു ചോദ്യം. കണ്ടകശനിക്കും ഉത്തരം പറയാം.

    ദീപസ്തംഭം മഹാശ്ചര്യം
    നമുക്കും കിട്ടണം പണം

    കുഞ്ചൻ നമ്പ്യാരുടെ ഈ ശ്ലോകത്തിന്റെ പിന്നീടുള്ള രണ്ടു വരികൾ എന്തു്?

    ReplyDelete
  3. കണ്ടകശനി (അടി) കൊണ്ടേ പോകൂ എന്നാണോ ഉമേഷ്ജീ?

    ReplyDelete
  4. പയ്യേ
    നിനക്കും
    പക്കത്താണോ
    ഊണ്?

    എന്ന വരമുറിക്കവിത എഴുതിയ ആളല്ലേ ഈ കുഞ്ചന്‍ നമ്പ്യാര്‍?

    ReplyDelete
  5. ഹ ഹ കണ്ടക ശനി കൊണ്ടെ പോകൂ

    ReplyDelete