Sunday, July 5, 2009

കേന്ദ്രീകൃത വെവരമില്ലായ്മ ലഥവാ വെവരമില്ലായ്മയുടെ കേന്ദ്രീകരണം

നിര്‍ത്തി പൂവാംന്ന് വെച്ചാ സമ്മയ്ക്കൂലല്ല്..

ദേ വീണ്ടും ശനീന്റെ അപഹാരം..ഇത്തവണ സി.പി.എമ്മിന്റെ ഭരണഘടനായും പൊക്കിപ്പിടിച്ചോണ്ടാ എഴുന്നള്ളത്ത്...യെന്തരു കാര്യം..ഇച്ചിരി കൂടി പുത്തിയുണ്ടായിരുന്നേല്‍ മന്നപുത്തീന്നെങ്കിലും വിളിയ്ക്കായിരുന്നൂന്ന് പണ്ടാരാണ്ടോ പറഞ്ഞപോലായി..

അറിയാന്‍ മേലാഞ്ഞിട്ടു ച്വായ്ക്കുവാ. സീപ്പീയെമ്മിലെവിടാ ദശ-ക്ണാപ്പന്മാരേ ഈ കേന്ദ്രീകൃത ജനാധിപത്യം?

ലവടെ കേന്ദ്രീകൃത ജനാധിപത്യമല്ല മ..മ...മ.മെര്‍കുഷ്യോ. ജനാധിപത്യ കേന്ദ്രീകരണമാ..ജനാധിപത്യ കേന്ദ്രീകരണം. തലയില്‍ ആള്‍ താമസമില്ലേല്‍ ഇത്തിരി കൂടി വെവരിച്ചു പറഞ്ഞുതരാം. ജനാധിപത്യ(പരമായ) കേന്ദ്രീകരണം. ആംഗലേയം ബേണേല്‍ democratic centralisation. അല്ലാതെ centralised democracy അല്ല.

രണ്ടും തമ്മിലെന്നതാ വെത്യാസന്നോ?

തള്ളേ..ലതല്ലേ ആദ്യമേ പറഞ്ഞത്..ഇത്തിരി കൂടി പുത്തീണ്ടായിരുന്നൂച്ചാ മന്നപുത്തീന്നെങ്കിലും വിളിയ്ക്കായിരുന്നൂന്ന്.

ആ ചാന്‍സും കൊണ്ട് കളഞ്ഞില്ലേ.

പറയുമ്പോ എല്ലാം പറേണോല്ലോ.

ഞമ്മടെ ഒരു തല നിയമ വിദഗ്ദൻ എന്നൊക്കെ പറയുന്ന മണ്ണുണ്ണികൾക്ക് ഒരു ഭരണഘടനയുടെ ഒരു വകുപ്പ് ഉദ്ധരിക്കാൻ പോലും അറിയില്ലാന്ന് ബെച്ചാ പിന്നെങ്ങനെ ക്യേസ് ജയിക്കും?

ദേ മെർക്കൂ പറയുന്നത് നിങ്ങള് തന്നെ ബായിക്ക്..

“അതിന്റെ 13(1)(എ) പറയുന്നതാണു കേന്ദ്രീകൃത ജനാധിപത്യം എന്നു പറയുന്ന കമ്യുണിസ്റ്റ് പാര്‍ട്ടി മാര്‍ക്‍സിസ്റ്റിന്റെ ജീവവായു. അതായതു ലെനിനിസ്റ്റ് സംഘടനാസിദ്ധാന്തം ലംഘിക്കപ്പെട്ടു എന്നെല്ലാം പിണറായി പറയുന്നതു ഇതിനെ കുറിച്ചാണു.”

യെന്തരോ യെന്തോ!

ഈ സി പി ഐ എം ഭരണഘടന എന്നു പറയുന്ന സാധനം ആരിക്കും തോന്നണ മാതിരി വളാവളാന്നു വളയ്ക്കാൻ പറ്റണ സാധനാണോ? ലവന്മാര് മേളിൽ പറഞ്ഞിരിക്കണതൊന്നുമല്ല ആ വകുപ്പെന്ന് ആ ഭരണഘടന ബായിച്ചാ മനസ്സിലാകും. ശരിക്കൊള്ള 13(1)(എ) ദേ ഇദ്ദാണ്..

13(1)എ.

“ഉന്നതതലം തൊട്ട്‌ താഴേപ്പടിവരെയുള്ള എല്ലാ പാര്‍ട്ടിഘടകങ്ങളും തിരഞ്ഞെടുക്കപ്പെട്ടവയാകണം.”

ഈ വാചകത്തെപ്പിടിച്ച് “ലെനിനിസ്റ്റ് സംഘടനാസിദ്ധാന്തം ലംഘിക്കപ്പെട്ടു എന്നെല്ലാം പിണറായി പറയുന്നതു ഇതിനെ കുറിച്ചാണു“ എന്നു പറയണോങ്കി ആള്‍ താമസമില്ലാതായിട്ട് കാലം കുറെ ആയിക്കാണണം..

ഇനീം ഉണ്ട് ദശാനന കസർത്തുകൾ... ലോണ്ടെ ചെലത് കിടക്കുന്നു നീളത്തിൽ...

“Party members found to be strike-breakers, drunkards, moral degenerates, betrayers of Party confidence, guilty of grave financial corruption can be summarily suspended from Party membership and removed from all responsible positions in the Party by the Party unit to which he belongs or by a higher Party body pending the issue of the charge-sheet to him and getting his explanation. This summary suspension and removal from all responsible positions in the Party cannot be extended for a period of more than three months”

എന്നതിനെ

“സമരം പൊളിക്കുന്ന കരിങ്കാലികള്‍, കുടിയന്മാര്‍, ധാര്‍മികമായി അധഃപതിച്ചവര്‍, പാര്‍ട്ടിയെ വിശ്വാസത്തില്‍ എടുക്കാത്തവര്‍, ഗുരുതരമായ ധനാപഹരണത്തിനു കുറ്റം ചുമത്തിയവര്‍ എന്നിവരെ ഉടനടി മൂന്നുമാസത്തേയ്ക്ക്, മേല്‍ഘടകത്തിന്റെ തീരുമാനത്തിനു വിധേയമായി പാര്‍ട്ടിയില്‍ നിന്നു സസ്പെന്റ് ചെയ്യുകയും ഏല്ലാ ചുമതലകളില്‍ നിന്നു മാറ്റി നിര്‍ത്തുകയും ചെയ്യണം” എന്ന് പരിഭാഷപ്പെടുത്തുന്ന പരിഭാഷാ വൈഫവത്തിനെ കുഴിവെട്ടി മൂടിയാല്‍ മാത്രം പോരാ...അതിനു മുകളില്‍ ചാക്കുകണക്കിനു പഞ്ചാരയിട്ട് കത്തിക്കണം..യെല്ലു പോലും ബാക്കി കാണരുത്.

“മൂലത്തിലും മറ്റേ ഭാഷയിലും ഒരേ പോലെ വിവരമുള്ളവനേ ഈ പണിക്കിറങ്ങാവൂ“ എന്ന് അണ്ണന്മാര്‍ ആരെയൊക്കെയോ ഉപദേശിച്ചിട്ട് ടൈം അധികമായില്ല...ഇടക്ക് മണ്ടന്‍ പോസ്റ്റുകള്‍ നാലഞ്ചെണ്ണം വളവളാന്ന് താങ്ങീന്ന് മാത്രം. ഇനി അണ്ണന്മാര്‍ക്ക് ശെയ്യാവുന്ന ഒരു കാര്യം കണ്ണാടീലോട്ട് നോക്കി “ മറ്റേ ഭാഷയിലും ഒരേ പോലെ വിവരമുള്ളവനേ ഈ പണിക്കിറങ്ങാവൂ"എന്ന് കൊറെ തവണ ചൊല്ലിപ്പഠിക്കലാ..എന്നിട്ട് ആണുങ്ങൾ പരിഭാഷപ്പെടുത്തിയ ഭരണഘടന ദേശാഭിമാനി ബുക് സ്റ്റാളിന്ന് കായ് കൊടുത്ത് ബാങ്ങി പഠിക്ക്യേം ചെയ്യാം..ലതിനും വയ്യെങ്കില്‍ ലോണ്ടെ ലിങ്ക്..ലതിലുണ്ട് നല്ല മലയാളം പരിഭാഷ. വായിച്ച് പഠി കേട്ടാ..

പിന്നെ ചെല ഫാഗം വായിച്ച് ചിരിച്ച് കൊടല് ബെളീ വന്നു. ലതിങ്ങനെ.

“4 -7 -2009 ലെ പോളിറ്റ് ബ്യുറോ മീറ്റിങില്‍ അച്യുതാനന്ദന്‍ മേശപുറത്തു വച്ച 1996ലെ സ്റ്റേറ്റ് കമ്മിറ്റി റിപ്പോര്‍ട്ടുകളില്‍ ഒന്നിലും ലാവ്‌ലിന്റ് പേര് ഇല്ല..“

ഉവ്വ.. ഉവ്വ..1996ലെ “സ്റ്റേറ്റ് കമ്മിറ്റി റിപ്പോര്‍ട്ടുകളില്‍” എന്നൊക്കെ പറയാതെ “മിനിറ്റ്‌സുകളിൽ” എന്നെങ്കിലും എഴുതാൻ ഒന്നു പറഞ്ഞു കൊടുക്കെന്റെ നിയമ വിദഗ്ദത്തലയാ.. ഏതെങ്കിലും അപ്പാവിമാരെങ്കിലും ഒന്നു ബിശ്വസിച്ചു പോട്ട്..ഇനി ആ മിനിറ്റ്സിന്റെ കഥ അങ്ങു ശരിക്കറിയണമെങ്കിൽ, ദേ ഇവിടെ ഉണ്ട് കേട്ടാ ശമന്നപുത്തികളേ...


“പിണറായി ലംഘിച്ച മറ്റൊരു വകുപ്പ് 20(1) ആണു: എം പി യോ എം എല്‍ യോ ആയ പാര്‍ട്ടിയംഗങ്ങള്‍ പാര്‍ട്ടി ഗ്രൂപ്പായി പാര്‍ട്ടിയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കണം. ലാവലിന്‍ കരാറില്‍ പാര്‍ട്ടിയെ മാറ്റി നിര്‍ത്തുന്നതിലൂടെയാണു പിണറായി ഇതു ലംഘിക്കുന്നതു.”

അപ്പികളു കൊള്ളാലോ.. പാർട്ടി തീരുമാനം ലംഘിച്ചിട്ടില്ലെന്ന് പ്രകാശ് കാരാട്ട് പറയുന്നത് ബിശ്വസിക്കണ്ട, മണ്ടൻ മെർക്കു പറയണത് ബിശ്വസിച്ചാ മതീന്നാണാ അപ്പീ നിങ്ങള് പറേണത്? അതങ്ങ് പരുമല പള്ളീ ചെന്ന് പറഞ്ഞാ മതി കുട്ടാ..

കഴിഞ്ഞ പോസ്റ്റിൽ പത്രങ്ങളെങ്കിലും വായിക്കാന്‍ മരത്തലയന്‍ പറഞ്ഞ കാര്യം ഓർമ്മയുണ്ടല്ല്? പേപ്പറുകളു വായിച്ച ലക്ഷണങ്ങളു കാണുന്നുണ്ട്..എന്നാലും ലതൊക്കെ വിശ്വസിക്കാന്‍ മരത്തലയന്‍ പറഞ്ഞില്ലാരുന്നു കേട്ടാ. മകാരപ്പത്രങ്ങളില്‍ ബന്നത് മുയുമന്‍ ബിശ്വസിച്ചാ ഇതുപോലെ മണ്ടത്തരങ്ങള്‍ എഴുതിപ്പിടിപ്പിക്കാംന്നല്ലാതെ കൊണമൊന്നുമില്ല...

അല്ല, അല്ലേലും കൊണമൊന്നുമില്ല...പത്തു തലകളുടെയും വെവരമില്ലായ്മ അങ്ങനെ ഒരു പേരില്‍ കേന്ദ്രീകരിച്ചു കെടക്കുകല്ലേ...വെവര സാങ്കേതികവിദ്യ ഇത്രയും പുരോഗമിച്ചിട്ടും ആ തലകളേലിത്തിരി വെവരം വെളമ്പാന്‍ ആരുമില്ലാതെ പോയല്ലോ.

അവിടെ കമന്റിട്ടു കൊഴുപ്പിക്കാൻ നിക്കുന്ന ‘സ്വന്തം’ അനോണിമാരേ..നിങ്ങളെങ്കിലും ഒന്ന് മനസ്സ് വെയ്..ഡിജിറ്റല്‍ വേസ്റ്റ് ആ ബ്ലോഗ് നെറഞ്ഞ് കെടക്കണ കണ്ടിട്ട് തല(ഒരെണ്ണം..ഒരെണ്ണം മാത്രം) പെരുക്കുന്നു..പ്ലീസ്..നിങ്ങളെങ്കിലും ആ വേസ്റ്റൊക്കെ ഒന്ന് കോരിക്കളയ്..പ്ലീസ്..അല്ലേല്‍ ആ ഫ്ലഷ് എങ്കിലും ഒന്ന് അടി..

ഒരു കവിതേന്റെ കഷണം കൂടി കെടക്കട്ട്.. വൃത്തം 90% അന്നനട ബാക്കി 10% ആനനട.

“മദ്വചനങ്ങള്‍ക്കു മാര്‍ദ്ദവമില്ലെങ്കില്‍, ഉദ്ദേശ്യശുദ്ധിയാല്‍ മാപ്പു നല്‍കിന്‍...”

6 comments:

 1. അല്ല, അല്ലേലും കൊണമൊന്നുമില്ല...പത്തു തലകളുടെയും വെവരമില്ലായ്മ അങ്ങനെ ഒരു പേരില്‍ കേന്ദ്രീകരിച്ചു കെടക്കുകല്ലേ...വെവര സാങ്കേതികവിദ്യ ഇത്രയും പുരോഗമിച്ചിട്ടും ആ തലകളേലിത്തിരി വെവരം വെളമ്പാന്‍ ആരുമില്ലാതെ പോയല്ലോ.

  അവിടെ കമന്റിട്ടു കൊഴുപ്പിക്കാന്‍ നിക്കുന്ന ‘സ്വന്തം’ അനോണിമാരേ..നിങ്ങളെങ്കിലും ഒന്ന് മനസ്സ് വെയ്..ഡിജിറ്റല്‍ വേസ്റ്റ് ആ ബ്ലോഗ് നെറഞ്ഞ് കെടക്കണ കണ്ടിട്ട് തല(ഒരെണ്ണം..ഒരെണ്ണം മാത്രം) പെരുക്കുന്നു..പ്ലീസ്..നിങ്ങളെങ്കിലും ആ വേസ്റ്റൊക്കെ ഒന്ന് കോരിക്കളയ്..പ്ലീസ്..അല്ലേല്‍ ആ ഫ്ലഷ് എങ്കിലും ഒന്ന് അടി..

  ഒരു കവിതേന്റെ കഷണം കൂടി കെടക്കട്ട്.. വൃത്തം 90% അന്നനട ബാക്കി 10% ആനനട.

  “മദ്വചനങ്ങള്‍ക്കു മാര്‍ദ്ദവമില്ലെങ്കില്‍, ഉദ്ദേശ്യശുദ്ധിയാല്‍ മാപ്പു നല്‍കിന്‍...”

  ReplyDelete
 2. പത്തുതലയിലും കൂടി ഒരു ഡാഷും ഇല്ലെങ്കിലെന്താ, പത്തുകണ്ടാമ്രൃഗത്തീന്റെ തൊലിക്കട്ടിയാ. അത് സമ്മതിച്ചൂകൊടുക്കണം.

  ReplyDelete
 3. വെവരമില്ലായ്മയുടെ കേന്ദ്രീകരണം...

  ahhaha.. thats well said!

  there are many paid kutty comrades in blog. this one will try to open their eyes:)

  ReplyDelete
 4. വകുപ്പ് 20(1) എന്നുമ്പറഞ്ഞ് ദശക്ണാപ്പന്‍ ഒലത്തിയ സാധനവും അതുമായി പുലബന്ധമില്ലാത്തതാണല്ല്. ഇവനൊക്കെ എന്താണപ്പാ തിന്നണത് !

  ReplyDelete