Thursday, July 23, 2009

അഗ്നിവേഷങ്ങള്‍

ദെന്തൂട്ടാ ചേട്ടാ പുത്യേ പോസ്റ്റൊന്നും കാണാന്‍ല്യല്ലോ...

ഒരു കന്നാലീം പോസ്റ്റോളൊന്നും ഡിലിറ്റിണില്ലടാ ഇവനേ..

ഡിലിറ്റ് ചെയ്യണതും ചേട്ടന്റെ പോസ്റ്റിങ്ങുമായി എന്തൂട്ടാ ബന്ധം..

ബന്ധംന്ന് പറയുമ്പോ, പ്പഴത്തെ ന്റെ ത്രില്ലെന്താന്ന് വെച്ചാ ഓരോരോ കന്നാലികള് ഡിലിറ്റണ പോസ്റ്റുകള് ഗൂഗിളീന്ന് പൊക്കി മ്മട ബ്ലോഗിലിടണതാണ്ടാ

ച്ഛേ..അത് ഒരു സൈസ് തറപ്പരിപാടിയല്ലേ ചേട്ടാ..

അത് നിനക്കല്ലെടാ ചെക്കാ..ന്നെപ്പോലുള്ള വേള്‍ഡ് ഫേമസ് ആളോള്‍ക്ക് ദൊന്നും പ്രശ്നല്ല..മ്മള് ചെയ്യണത് ഒര് സേവനാണ്ടാ സേവനം..ഈ ബൂലോഗം അറിയാണ്ട് പോണ വാര്‍ത്തോള് അറിയിക്കലന്നെ

ന്നാലും ചേട്ടാ...

ആളോള് ഡിലിറ്റ് ചെയ്യണതെന്തോ അതാണ്ടാ മോനേ വാര്‍ത്ത..ബാക്കീള്ളതൊക്കെ വെറും പരസ്യാണ്ടാ പരസ്യം

ചേട്ടനീ കൊയ്ത്ത് തൊടങ്ങീട്ട് ശ്ശി കാലായോ?

മ്മടെ എഴ്ത്തിനൊക്കെ ഇപ്പൊരു തരം മരപ്പ്. എത്ര വലിച്ച് നീട്ടാന്‍ നോക്കീട്ടും നീള്ണില്യ...അതൊന്ന് മാറ്റാന്ന്ച്ച്‌ട്ട് ചേട്ടന്‍ കണ്ടുപിടിച്ച മരുന്നല്ലെടാ കുട്ടാ ഈ ഡിലിറ്റ്പോസ്റ്റിങ്ങ്..

ന്നാലും ചേട്ടാ..

എന്തൂട്ട് ന്നാലുംന്നാ നീ പറേണേ..കണ്ണൂരീന്നും കാസര്‍കോട്ടീന്നുമൊക്കെ വണ്ടി പിടിച്ച് വന്നിട്ടാടാ ആളോള് കമന്റുന്നത്.. ജനാധിപത്യവാദികളും അതിലിണ്ടെന്ന് കൂട്ടിക്കോ..

ന്നാലും ഡിലിറ്റിയോന്റെ വികാരം മ്മള് മാനിക്കണ്ടേ ചേട്ടാ..

പോസ്റ്റാ ഡിലിറ്റിയാ വികാരാ പോയി. വികാരന്ന് പറയണ സായനണ്ടല്ലോ അത് ഡിലിറ്റണ വരെയേള്ളോടാ ചെക്കാ. ചോരത്തെളപ്പ് അല്ലേലും സൈബർ സ്പേസില് നല്ലല്ല.

ഡിലിറ്റിയോന്‍ വന്ന് തെറി പറഞ്ഞാല്‍ ചമ്മൽ‌സല്ലേ ചേട്ടാ

ന്നെ തെറി പറയാന്‍ ഇത്തിരി പുളിക്കും..പറഞ്ഞാ പറഞ്ഞോന്റെ ഐ.പി മ്മള് പൊക്കില്ലേടാ..

ചേട്ടനെപ്പഴാ ഐ.പി പൊക്കലിന്റെ ഉസ്‌താദായേ..

പണ്ട് റിങ്ങില്‍ ബൈക്ക് ഓട്ടിച്ച് നടന്ന കാലം തൊട്ടേ മ്മള് ഉസ്‌താദല്ലേടാ..ഇപ്പഴാച്ചാ സൈബര്‍ സെല്ലൂണ്ട്...മ്മളൊരു കേസാ കൊടത്താ അവരു ഇമെയിലിലൂടെ വന്ന് ഐ.പി പൊക്കിത്തരൂടാ..

പിന്നേ...അവര്‍ക്ക് വേറെ പണീല്ലല്ലോ..ചേട്ടന്‍ പറയണോര്‍ടെ ഒക്കെ ഐ.പി പൊക്കലല്ലേ അവര്ടെ ജോലി. ചേട്ടനീ പിള്ളേരു കളിക്കെവടന്നാ ത്രയും സമയംന്നാ ഇന്റെ സംശ്‌യം..

മ്മക്ക് സമയണ്ട്..പെന്‍ഷനൂണ്ട്..സൈബര്കാര്ക്ക് വെവരണ്ട്..ഞാനും ജഡ്ജിയേമാനും കൂടി ചേര്‍ന്നാ പിന്നെന്താണ്ടാ ഇവടെ നടക്കാത്തേ..

നടന്നോ നടന്നോ..അവസാനം കോപ്പിറെറ്റ് വയലേഷനു ചേട്ടന്‍ അകത്താകും..അത് വരേണ്ടാവും ചേട്ടന്റ്റെ കളി..

അതിനല്ലേടാ മ്മള് സ്വതന്ത്ര സോഫ്ട്‌വെയറുകാരന്റെ കൂടേം നടക്കണത്..

ചേട്ടനപ്പോ മൊത്തം വലിപ്പീരാണല്ലേ..

വലിപ്പീരാന്ന് മാത്രം പറയല്ലേടാ..സംവരണം കാരണം സര്‍ക്കാരാപ്പീസി ജോലികിട്ടിയ താന്ന ജാതിക്കാന്റെ മുന്നില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ ഒരു മടീം ഇല്ലാത്തെ ന്നെത്തന്നെ നീ ഇങ്ങനെ പറയണം..

ചേട്ടന്റെ സൈസില് മൂന്നുനാലെണ്ണം കൂടീ ഇല്ലാത്തത് നന്നായി..അല്ലെങ്കി ബൂലോഗം ബൂഗോളായേനേ..

ഹഹഹ...ഇല്ലാന്ന്‌ള്ള നിന്റെ വിചാരം നിന്നെ രക്ഷിക്കട്ടെ..എന്റെ പോസ്റ്റോളില് സ്ഥിരം കമന്റിടണ കുറ്റികള് പിന്നാരാന്നാ നിന്റെ വിചാരം..?

അപ്പ ശരി ചേട്ടാ..ത്രേം പറഞ്ഞതിന് എന്റെ ഐ.പിയും പൊക്കല്ലേട്ടാ ചേട്ടാ...

അതൊക്കെ ഞാന്‍ എപ്പഴേ പൊക്കി..അതീന്നാണ്ടാ മോനേ ഞാനിപ്പോ ബ്ലോഗണത്..

Posted by മരത്തലയന്‍ at 8:14 AM 1 comments Links to this post
Labels: നര്‍മ്മം,

ജനാധിപത്യവാദി said...

ഐ.പി. പൊക്കുന്ന കാര്യത്തിൽ ലോകത്തിലെ ഏറ്റവും മോശം രാഷ്ട്രീയകക്ഷിയാണ് സി.പി.എം. ജനാധിപത്യപരമായ രീതിയില്‍ ഐ.പി പൊക്കാന്‍ കോണ്‍ഗ്രസ് കഴിഞ്ഞേ ഇവിടെ ഒരു കക്ഷിയുള്ളൂ. 1962ല്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഐ.പി. പൊക്കല്‍ മത്സരം നടന്നപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ എന്താണ് ചെയ്തത്? ക്വിറ്റ് ഇന്ത്യാ ഐ.പി പൊക്കല്‍ കാലത്ത് അവരെന്താണ് ചെയ്തത്? അടിയന്തിരാവസ്ഥക്കാലത്ത് നടന്നപോലെ ജനാധിപത്യപരമായ രീതിയില്‍ ഐ.പി പൊക്കല്‍ നടന്ന ഒരു കാലഘട്ടം ചൂണ്ടിക്കാണിക്കാനാകുമോ? “നാവടക്കൂ ഐ.പി പൊക്കൂ” എന്ന മുദ്രാവാക്യത്തിന്റെ മാസ്‌മരികശക്തിയാലല്ലേ സ്‌കൂളുകളും ഓഫീസുകളും കൃത്യസമയത്ത് പ്രവര്‍ത്തിച്ചതും ബസ്സുകള്‍ കൃത്യസമയത്ത് ഓടിയതും. അതുകൊണ്ടാണ് ഞാന്‍ എപ്പോഴും പറയുന്നത് സി.പി.എം അവരുടെ കേന്ദ്രീകൃത രീതികളില്‍ നിന്ന് മാറി ജനാധിപത്യത്തിലേക്ക് വരണം എന്ന്.

July 23, 2009 11:12 AM

6 comments:

 1. ദെന്തൂട്ടാ ചേട്ടാ പുത്യേ പോസ്റ്റൊന്നും കാണാന്‍ല്യല്ലോ...

  ഒരു കന്നാലീം പോസ്റ്റോളൊന്നും ഡിലിറ്റിണില്ലടാ ഇവനേ..

  ഡിലിറ്റ് ചെയ്യണതും ചേട്ടന്റെ പോസ്റ്റിങ്ങുമായി എന്തൂട്ടാ ബന്ധം..

  ബന്ധംന്ന് പറയുമ്പോ, പ്പഴത്തെ ന്റെ ത്രില്ലെന്താന്ന് വെച്ചാ ഓരോരോ കന്നാലികള് ഡിലിറ്റണ പോസ്റ്റുകള് ഗൂഗിളീന്ന് പൊക്കി മ്മട ബ്ലോഗിലിടണതാണ്ടാ

  ച്ഛേ..അത് ഒരു സൈസ് തറപ്പരിപാടിയല്ലേ ചേട്ടാ..

  അത് നിനക്കല്ലെടാ ചെക്കാ..ന്നെപ്പോലുള്ള വേള്‍ഡ് ഫേമസ് ആളോള്‍ക്ക് ദൊന്നും പ്രശ്നല്ല..മ്മള് ചെയ്യണത് ഒര് സേവനാണ്ടാ സേവനം..ഈ ബൂലോഗം അറിയാണ്ട് പോണ വാര്‍ത്തോള് അറിയിക്കലന്നെ

  ReplyDelete
 2. അരീക്കോടന് ഒത്തിരി നന്ദി
  ഒരു പോസ്റ്റിട്ടിട്ട് ആകെ വന്ന ഒരു കമന്റായതിനാൽ പെരുത്തിഷ്ടായി
  ഉമ്മ!
  :)

  ReplyDelete
 3. പോസ്റ്റാ ഡിലിറ്റിയാ വികാരാ പോയി :0 HAHA, Alakkeelo DaavE!

  ReplyDelete