Friday, July 10, 2009

വാര്‍ത്തകളെ പട്ടി കടിക്കുമ്പോള്‍

ദേശാഭിമാനിയില്‍ “10 മിനിറ്റ് കൊണ്ട് 68 പട്ടിയെത്തിന്ന” വാര്‍ത്ത വായിച്ച് ആര്‍മാദിച്ചാഹ്ലാദിക്കുന്നവര്‍ ആ വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് ചേര്‍ത്ത് പറപ്പിക്കുന്ന ഫോര്‍‌വേര്‍ഡുകളുടെയും, ഭൈരവസമാചാരങ്ങളുടെയും എണ്ണം ഡബ്ല്യു ഡബ്ല്യു ഡബ്ല്യുവിന്റെ ആരോഗ്യത്തിനു ക്ഷതമേല്‍പ്പിക്കുമോ? ബെസ്റ്റ് ടൈം തന്നെ അവര്‍ക്കും ദേശാഭിമാനിക്കും.

തെറ്റു പറ്റുന്നത് ചൂണ്ടിക്കാണിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല. അല്പം രസമൊക്കെ വേണം താനും. ഹോട്ട് ഡോഗ് എന്നതിനു പട്ടി എന്ന് അര്‍ത്ഥം കല്പിച്ച മഹാനു നല്ലൊരു ട്രെയിനിംഗ് നല്‍കാന്‍ ദേശാഭിമാനിയെ പ്രേരിപ്പിക്കാന്‍ ഇതിനൊക്കെ കഴിയുമെങ്കില്‍ നല്ലതാണു താനും.വഴക്കില്ല.

ഇത്തരം തെറ്റുകള്‍ ചൂണ്ടിക്കാട്ടി പോസ്റ്റിടുമ്പോള്‍, മെയിലുകള്‍ പറപ്പിക്കുമ്പോള്‍, നിഷ്പക്ഷ മാധ്യമങ്ങള്‍ വിഷം പുരട്ടി വിടുന്ന വാര്‍ത്തകള്‍ക്ക് നേരെയും ഒരല്പം പരിഹാസമാകാം. വിമര്‍ശനമാകാം. ദേശാഭിമാനിക്ക് പറ്റിയ തെറ്റ് അവരെ/ അതിലെ ഒരു സബ് എഡിറ്ററെ പരിഹാസപാത്രമാക്കി എന്നതിനപ്പുറം സമൂഹത്തില്‍ ഒരു ദോഷവും ഉണ്ടാക്കിയിട്ടില്ല,. ഉണ്ടാക്കുകയുമില്ല. ചിരി ആരോഗ്യത്തിനു നല്ലതാണെന്നതു കൂടി കണക്കിലെടുത്താല്‍, വായിച്ചവര്‍ക്ക് ഗുണകരമേ ആയിക്കാണൂ ആ തെറ്റ്. :‌) ദേശാഭിമാനിയുടെ ‘പട്ടി’ക്ക് പേ ഉള്ളതായി റിപ്പോര്‍ട്ടില്ല. പക്ഷെ, മറ്റു വാര്‍ത്തകളുടെ കാര്യമോ?

ഇല്ലാക്കഥകളും, വളച്ചൊടിച്ച വാര്‍ത്തകളും, സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ഉദ്ധരണികളും, തമസ്കരണങ്ങളും ഒക്കെ ചേര്‍ത്ത് നിഷ്പക്ഷമാധ്യമങ്ങള്‍ ചെയ്യുന്ന വൃത്തികേടുകള്‍, ഇത്തരം തമാശിക്കലിനിടയില്‍ മറന്നു പൊയ്കൂടാ. ഒരു സമൂഹത്തെ തന്നെ നുണപ്രചരണത്തിലൂടെ തങ്ങളുടെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്കനുസരിച്ച് പരുവപ്പെടുത്തിയെടുക്കാന്‍ ശ്രമിക്കുന്ന ഇവിടുത്തെ മാധ്യമങ്ങള്‍, നാലാമത്തെ തൂണിനോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ട് പറയട്ടെ, ഒരു കടുത്ത വിചാരണ തന്നെ അര്‍ഹിക്കുന്നുണ്ട്. കുറഞ്ഞപക്ഷം അവരുടെ വിഷവാര്‍ത്തകള്‍ മറക്കാതിരിക്കാനെങ്കിലും നമുക്ക് ബാധ്യതയുണ്ട്. നമ്മെ വിറ്റ കാശ് അവരുടെ പോക്കറ്റിലുണ്ടെന്ന് ധാര്‍ഷ്ട്യം നാം എന്തിനു സമ്മതിച്ചു കൊടുക്കണം?

രണ്ട് കൊല്ലം മുന്‍പ് സഹകരണ വകുപ്പിലെ ഫയലില്‍ കണ്ട വരദാചാരിയുടെ തല ആവശ്യം വന്നപ്പോള്‍ ലാവലിന്‍ ഫയലിലേക്ക് മാറ്റി പ്രതിഷ്ഠിച്ചത് നമുക്ക് മറക്കാതിരിക്കാം. എഴുതാത്ത കത്തുകള്‍ എഴുതി എന്നുള്ള വാര്‍ത്തകളും, ടെക്നിക്കാലിയയെക്കുറിച്ചുള്ള ദുരൂഹത പടര്‍ത്തലും ഒക്കെ നമുക്ക് മറക്കാതിരിക്കാം. കാര്‍ത്തികേയന്റെ റോള്‍ മുന്നിലേക്ക് വന്നതോടെ മാധ്യമങ്ങളില്‍ നിന്ന് അപ്രത്യക്ഷമായ ലാവലിനെക്കുറിച്ച് നാം പേജ് കണക്കിനു വായിച്ച് തള്ളിയ വാര്‍ത്തകളും മറക്കാതിരിക്കാം. തെരഞ്ഞെടുപ്പിന്റെ പിറ്റേന്ന് മുതല്‍ മാധ്യമങ്ങളില്‍ നിന്ന് അപ്രത്യക്ഷമായ മദനി ദമ്പതികളെയും അവരുടെ ഭീകരബന്ധത്തെയും കുറിച്ച് വായിച്ച വാര്‍ത്തകളെയും നമുക്ക് മറക്കാതിരിക്കാം.

മുഖ്യധാരാ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാതെ പോയ, അല്ലെങ്കില്‍ അങ്ങിങ്ങ് മാത്രം പ്രത്യക്ഷപ്പെട്ട ഇസ്രായേൽ ആയുധ ഇടപാടിനെക്കുറിച്ച് നമുക്ക് ഓര്‍മിക്കാം. ഇല്ലാത്ത വിത്തുകാളകളെക്കുറിച്ച് നാം വായിച്ച വാര്‍ത്തകളെക്കുറിച്ച് നമുക്കോര്‍മിക്കാം. കൃത്യമായ മാധ്യമപക്ഷപാതം ഇതിലൊക്കെ ഉണ്ടെന്നതും മറക്കാതിരിക്കാം.

ദേശാഭിമാനി പിറ്റേന്ന് തന്നെ തങ്ങള്‍ക്കു പറ്റിയ തെറ്റില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. ഇന്നത്തെ മാധ്യമലോകത്ത് തിരുത്ത് മഷിയിട്ട് നോക്കിയാല്‍ കാണാത്ത കാര്യമാവുമാണ്.അതിനെങ്കിലും നമുക്ക് ദേശാഭിമാനിയെ അഭിനന്ദിക്കാം‍.

വാല്‍

ദേശാഭിമാനി ആ വാര്‍ത്ത പ്രസിദ്ധീകരിച്ചത് അമേരിക്കക്കാര്‍ മുഴുവന്‍ പട്ടി തീറ്റക്കാരാണെന്ന് പ്രചരിപ്പിക്കാനാണെന്ന് കണ്ടെത്തിയ വിഡ്ഡികൂഷമാണ്ഡങ്ങളും ഈ ലോകത്തുണ്ട്..ബൂലോഗത്തുണ്ട്..

വാലിന്റെ അറ്റം

ഈ ഹോട്ട് ഡോഗ് എന്നു പറയുന്നത് എന്തരോ സോസേജ് ആണെന്നാണ് വായിക്കാനിടയായത്..ഈ കൊച്ചു കേരളത്തിലിരുന്ന് കുട്ടൻ പിള്ളേച്ചന്റെ കടയിലെ ദോശേം ചമ്മന്തീം വീട്ടിലെ പുട്ട്, പയർ, പപ്പടം കോമ്പിനേഷനും മമ്മ്ദിക്കാടെ പത്തിരീം ഇറച്ചീമൊക്കെ മാത്രം തിന്നിട്ടുള്ള മരത്തലയന് ഈ ഹോട്ട് ഡോഗ് എന്തിരാണെന്നും അതിന്റെ രുചി എന്തിരാണെന്നും സത്യത്തിലറിഞ്ഞൂടാ.

27 comments:

 1. ദേശാഭിമാനിയില്‍ “10 മിനിറ്റ് കൊണ്ട് 68 പട്ടിയെത്തിന്ന” വാര്‍ത്ത വായിച്ച് ആര്‍മാദിച്ചാഹ്ലാദിക്കുന്നവര്‍ ആ വാര്‍ത്തയുടെ സ്ക്രീന്‍ ഷോട്ട് ചേര്‍ത്ത് പറപ്പിക്കുന്ന ഫോര്‍‌വേര്‍ഡുകളുടെയും, ഭൈരവസമാചാരങ്ങളുടെയും എണ്ണം ഡബ്ല്യു ഡബ്ല്യു ഡബ്ല്യുവിന്റെ ആരോഗ്യത്തിനു ക്ഷതമേല്‍പ്പിക്കുമോ? ബെസ്റ്റ് ടൈം തന്നെ അവര്‍ക്കും ദേശാഭിമാനിക്കും.

  ReplyDelete
 2. ഹോസ്പിറ്റല് കോംപ്ലക്സുകള് നിര്മ്മിക്കുന്നതില് വര്ഷങ്ങളുടെ പാരമ്പര്യമുളള ചെന്നൈയിലെ ടെക്നിക്കാലിയ എന്ന സ്ഥാപനത്തെ കടലാസ് കമ്പനിയാക്കിയതിനേക്കാള് വലിയ ദ്രോഹമാണോ മരത്തലയാ, ഇത്.

  ReplyDelete
 3. ഹഹ മാഷെ, ആദ്യവാര്‍ത്തയില്‍ വന്ന തെറ്റില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് വിശദമായി പിന്നിട് നെറ്റ് എഡിഷനില്‍ കൊടുത്ത വാര്‍ത്തയില്‍ അതിലും വലിയ തെറ്റ്..ഹോട്ട് ഡോഗിന് പകരം ഹോട്ട് ഗോഡ്..!

  ReplyDelete
 4. ഇതിലും വലിയ തെറ്റുകൾ പല പത്രങ്ങളിലും പലപ്പോളും വന്നിട്ടുണ്ട്.”പോത്തുകൾ വന്നു തുടങ്ങി.ലീഗ് സമ്മേളനം നാളെ മുതൽ” എന്ന തലക്കെട്ടിൽ ചന്ദ്രികയിൽ വന്ന വാർത്ത ഓർമ്മിയ്ക്കാം

  പക്ഷേ അന്നൊന്നും ആരും ഇതൊക്കെ ഇത്ര വലിയ പ്രചാരണത്തോടെ മെയിൽ ഫോർവേർഡുകൾ അക്കിയില്ല.

  ഇതിപ്പോൾ ദേശാഭിമാനി ആകുമ്പോൾ അതും സി.പി എമ്മിനെ തല്ലാനുള്ള വടി അയി ഉപയോഗിയ്ക്കാമല്ലോ..

  ReplyDelete
 5. അതെ, ഇനി കുട്ടന്‍ പിള്ളയുടെ ദോശയെപ്പറ്റി എഴുതട്ടെ, ദോശാഭിമാനി എന്നു പേരും മാറ്റട്ടെ. പേരും എഴുത്തും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടാവും. ഇതേറ്റെടുക്കാന്‍ എന്തെ ആരും വന്നില്ല എന്നു വിചാരിക്കുകയായിരുന്നു! ആ കടലാസ് വായിക്കുന്ന കിഴങ്ങന്‍മാരുടെ ചിന്താശേഷി ജയരാജന്മാര്‍ക്കു നല്ലോണം അറിയാം. അതാ ഫ്രീ ഇന്‍കമിങും പട്ടിയിറച്ചിയും ഇടക്കിടക്കു കിട്ടുന്നത്.

  ReplyDelete
 6. ആ ഹോട്ട് ഡോഗ് വാര്‍ത്തയെ പരിഹസിച്ച് വന്ന ആദ്യപോസ്റ്റില്‍ ആദ്യ കമന്റിട്ടയാള്‍ ഞാനാണ്. തികച്ചും പരിഹസിക്കപ്പെടേണ്ട എന്നാല്‍ നിരുപദ്രവകരമായ ഒരു വലീയ അബദ്ധം മാത്രമാണത്. കൃത്യമായ പക്ഷപാതം ഉണ്ടായിരിക്കെത്തന്നെ ദേശാഭിമാനിയെയും പാര്‍ട്ടിയെയും തന്നെ പരിഹസിക്കാനും വിമര്‍ശിക്കാനും കഴിയുന്നു എന്നതില്‍ എനിക്ക് സന്തോഷം തോനുന്നു.

  എന്നാല്‍ പാര്‍ട്ടി വിരോധം കൊണ്ട് അന്ധരായവര്‍ക്ക് ക്രൈം നന്ദകുമാര്‍ മുതല്‍ മാ. വീരേന്ദ്രകുമാര്‍ വരെ പറയുന്നത് വേദവാക്യമാണ്. അവരതില്‍ അഭിമാനിക്കുകയും ചെയ്യുന്നു.

  ReplyDelete
 7. ഇംഗ്ലീഷ് സംസ്കാരവും മറ്റും അറിയാത്തേന്റെ ചെറിയ ഒരു പിഴവിൽ കവിഞ്ഞ് അതിത്ര സംഭവാണോ എന്നേ എനിക്കും തോന്നിയുള്ളൂ. അതിലും വങ്കത്തരവും പൊട്ടത്തരവും ദിനേ എഴുതുന്ന ദേശാഭിമാനിയോട് ദേ നിങ്ങളെക്കാളും ഇംഗ്ലീഷ് ഞമ്മക്കറിയാവേ എന്ന് പറയുന്നതിൽ എന്തു പ്രയോജനം? ന്യൂ യോർക്ക് ടൈംസിനു വരെ മറ്റു സംസ്കാരങ്ങളെ വിശദീകരിക്കുമ്പോൾ ഇതുപോലെ ഉള്ളവ പറ്റീരിക്കുണൂ, പിന്നെയാണോ കുറച്ച് കണ്ണൂരാരും മനോരമ കുടും‌ബവും മാത്രം വായിക്കുന്ന ദേശാഭിമാനി. ;)

  പക്ഷെ ഇതു മനോരമയ്ക്കാണ് ചൈനയെക്കുറിച്ച് പറ്റീരുന്നെങ്കിൽ ഹൊ എന്തായിരുന്നേനെ എന്ന് ആലോചിക്കുമ്പോഴാണ്, ദേശാഭിമാനിക്കും ബാക്കിയുള്ള അഭിമനികൾക്കും ഒരു മാസം നീണ്ടു നിൽക്കുന്ന ഫീച്ചറുകൾ പത്രത്തിലും ബ്ലോഗിലും എഴുതാനുള്ള വകുപ്പ് കിട്ടിയേന എന്നാണ് ആകെയുള്ള ഒരു പ്രശ്നം. ദേശാഭിമാനിക്കർക്ക് പിന്നെ അന്ധത ഇല്ലാത്തോണ്ട് ബാക്കിയെല്ലാരും അങ്ങട് രക്ഷപ്പെട്ടു. ഹൊ! പാർട്ടി അന്ധത ഇല്ലാത്ത ഫസ്റ്റ് ക്ലാസ്സ് മനുഷ്യരെ കാണുമ്പോ ആണ്.

  ReplyDelete
 8. ഇഞ്ചി പറഞ്ഞതിന്റെ താഴെ ഒരു ഒപ്പ് കൊടുത്തില്ലെങ്കില്‍‍ പിന്നെന്ത് ഒപ്പാ...

  ഒപ്പ്... ഒപ്പ് ..ഒപ്പ്... :)

  ReplyDelete
 9. ശരിയാണു മരത്തലയാ.. മകാര പത്രങ്ങള്‍ എഴുതിക്കൂട്ടുന്ന ഭീകരത വച്ചു നോക്കുമ്പോള്‍ ദേശാഭിമാനിക്കു ഇനിയും ധാരാളം അബദ്ധങ്ങള്‍ ആവാം.

  ReplyDelete
 10. ഒരു തമാശ എന്നതില്‍ കവിഞ്ഞ് ഇതിനൊക്കെ എന്തു പ്രാധാന്യാമാണോ എന്തോ.

  ഞങ്ങളുടെ പ്രദേശത്തുവന്ന
  തിരുത്ത് ഇവിടെ കാണാം

  ReplyDelete
 11. “പക്ഷെ ഇതു മനോരമയ്ക്കാണ് ചൈനയെക്കുറിച്ച് പറ്റീരുന്നെങ്കിൽ ഹൊ എന്തായിരുന്നേനെ എന്ന് ആലോചിക്കുമ്പോഴാണ്, ദേശാഭിമാനിക്കും ബാക്കിയുള്ള അഭിമനികൾക്കും ഒരു മാസം നീണ്ടു നിൽക്കുന്ന ഫീച്ചറുകൾ പത്രത്തിലും ബ്ലോഗിലും എഴുതാനുള്ള വകുപ്പ് കിട്ടിയേന എന്നാണ് ആകെയുള്ള ഒരു പ്രശ്നം“

  ഇതു വായിച്ചാല്‍ തോന്നും ഇതേ പോലെ ഒന്നും പറ്റാത്ത പത്രമാണ് മനോരമ എന്ന്. ദേശാഭിമാനിക്കും മറ്റുള്ള അഭിമാനികള്‍ക്കും മനോരമ ഇത്തരം മണ്ടത്തരങ്ങള്‍ കാണിക്കുന്നുണ്ടോ എന്ന് നോക്കിയിരുന്ന് എഴുന്നള്ളിക്കാന്‍ സമയമില്ല. മനോരമ ചെയ്യുന്ന ബോധപൂര്‍വ്വമായ നുണകളെ പൊളിച്ചുകാണിക്കലാണ് അവര്‍ ചെയ്യുന്നത്. അതാണ് ചെയ്യേണ്ടതും.

  പാര്‍ട്ടി അന്ധതയില്ലെങ്കിലും ഞാനത്ര ഫസ്റ്റ്ക്ലാസ് മനുഷ്യനൊന്നുമല്ല. പാര്‍ട്ടി വിരുദ്ധ അന്ധരെ കാണുമ്പോള്‍ കൈപിടിച്ച് നടത്താനൊന്നും എന്നെക്കിട്ടില്ല എന്നുമാത്രമല്ല, അവരുടെ കറുത്തകണ്ണട എടുത്തുമാറ്റി വലിച്ചെറിയുകയും ചെയ്തെന്നിരിക്കും.

  ReplyDelete
 12. ദേശാഭിമാനി ഒരു മണ്ടത്തരം എഴുതി എന്നു വിചാരിച്ച് ഇത്രേം ഒച്ചേം ബഹളോം‌‌ ഒന്നും ഉണ്ടാക്കേണ്ട യാതൊരു കാര്യോമില്ല. സാധാരണം‌‌‌‌ :-)

  ReplyDelete
 13. "ആരു വാങ്ങുമിന്നാരുവാങ്ങുമിന്ന് ഈ ആരാമത്തിന്റെ രോമ....":

  ഇത്തരം പുതിയ ശരീരങ്ങളാ‍ൺ ഇന്ന് ദേശാഭിമാനി എഡിറ്റ് ചെയ്യുന്നത്, അവരാണു പ്രുഫ് നോക്കുന്നത്. പത്രം ചോറു പൊതിയാനുള്ള ഒരു സാധനമെന്നാണു അവർ കരുതുന്നത്. അവരുടെ കണ്ണിൽ ഇതല്ല ഇതിലും വലിയ അബദ്ധങ്ങൾ നടന്നാലും തടയില്ല.സ്വദേശാഭിമാനിയും കേസരിയും സുകുമാരനും ഇ എം എസ്സും ഉണ്ടായിരുന്ന മലയാള പത്രപ്രവർത്തന രംഗത്ത് ഇന്നു ചൂടുള്ള പട്ടികൾ വിളമ്പി വച്ച് പുതിയ ദേഹണ്ഡക്കാരൻ വിളിക്കുന്നു, ആരു വാങ്ങുമിന്നാരുവാങ്ങുമിന്ന് ഈ ആരാമത്തിന്റെ രോമ....
  http://tappulathif.blogspot.com/2009/07/blog-post_10.html

  ReplyDelete
 14. എന്ത് കിട്ടിയാലും എഴുന്നള്ളിച്ചു സംഭവമാക്കി കൊണ്ട് നടക്കുന്നവരെ സമ്മതിക്കണം..!

  ReplyDelete
 15. എന്‍.എസ്.യുവിന്റെ പ്രവര്‍ത്തകര്‍ പണ്ടെന്നോ ദില്ലിയില്‍ കല്ലെറിയുന്നതിന്റെ ഫോട്ടോ സ്വന്തം ഫയലില്‍ നിന്നെടുത്ത് പിന്നീടൊരു എസ്.എഫ്. ഐ സമരത്തില്‍ എസ്.എഫ്.ഐക്കാര്‍ കല്ലെറിയുന്നു എന്ന അടിക്കെട്ടോടെ പ്രസിദ്ധീകരിക്കുന്ന ചെറിയ തെറ്റുകളേ മനോരമയ്ക്ക് പറ്റാറുള്ളൂ.

  ReplyDelete
 16. [എ.എഫ്.ഐ.ക്കാര്‍ കല്ലെറിയുന്ന ഫോട്ടോ തീരേം കിട്ടാനില്ലോത്തോണ്ട് ചെയ്തതാവും എന്റെ ജനശക്തീ. ഇ പരിപാടി ഒന്നും കുത്തക പത്രങ്ങളുടെ കുത്തകയല്ല എന്ന് പറ്യുന്നതിലും ഒരഭിമാനമുണ്ട്]

  ReplyDelete
 17. first of all why deshabhimani report such a non sense news in its front page?

  ReplyDelete
 18. മുക്കുവന്‍ പറഞ്ഞതാണ് കാര്യം..

  ReplyDelete
 19. വാര്ത്ത കൊടുത്തതിന്റെ പിറ്റേന്ന് തെറ്റ് മനസ്സിലാക്കി തിരുത്ത് കൊടുക്കാന്‍ ദേശാഭിമാനി മാന്യത കാട്ടി.(അനില്@ബ്ലോഗിന്റെ കമന്റ് കാണുക.)

  ഇനി നമുക്ക് മറ്റൊരു പത്രത്തിന്റെ വിശേഷം കാണാം .

  ഈ ലിങ്ക് കാണുക.
  http://www.madhyamam.com/news_archive_details.asp?id=5&nid=217852&dt=4/2/2009

  ഇനി ഈ ലിങ്ക് കാണുക.
  http://www.goal.com/en-india/news/2171/premier-league/2009/04/01/1185711/ronaldo-admits-he-learned-how-to-dive


  ഇതിലെ(goal.com) അവസാന വരിയില്‍ All Fool's Day
  എന്നു കാണുന്നുണ്ടോ?

  അതെ, മുകളിലെ തീയതി കാണുക. april 1.


  വിഡ്ഡി ദിനത്തില്‍ തമാശയായി കൊടുത്ത വാര്ത്ത് അതേ പടി മലയാളത്തിലാക്കി കൊടുത്തപ്പോള്‍ വായനക്കാരെ വിഡ്ഡീകളാക്കിയ പത്രം പിന്നെ തിരുത്ത് കൊടുത്തതായി കണ്ടില്ല.

  ReplyDelete
 20. മുക്കുവന്‍ - സാമ്പത്തികമാന്ദ്യം ബാധിച്ച അമേരിക്കയില്‍ പട്ടിയിറച്ചി വരെ തിന്നുതുടങ്ങിയെന്ന് വ്യാഖ്യാനിക്കാന്‍ ഒരു പഴുതിട്ടതാകാം ;-) അല്ലെങ്കില്‍ പിന്നെ ഇത്തരം കൌതുകവാര്‍ത്തകളൊക്കെ മുന്‍‌പേജില്‍ തന്നെ കൊടുക്കേണ്ട കാര്യമുണ്ടോ? പടക്കം പക്ഷേ കക്ഷത്തിലിരുന്നു തന്നെ പൊട്ടി. ഇനിയിപ്പൊ കുറെനാളത്തേക്ക് ഷാവേസിനെയും ചൈനയെയും പറ്റിയൊക്കെ പറയുമ്പോള്‍ വായനക്കാര്‍ക്ക് ചെറിയൊരു സന്ദേഹം ഇല്ലാതിരിക്കില്ല.

  ReplyDelete
 21. ഉദാസീനമായി വാര്‍ത്തയെഴുതുമ്പോള്‍ സംഭവിക്കുന്ന അബദ്ധങ്ങള്‍ ജേണലിസം ക്ലാസുകളില്‍ പഠിപ്പിക്കുമ്പോള്‍ ഉദ്ധരിക്കാന്‍ ഒരുദാഹരണം കൂടി. ദേശാഭിമാനിയുടെ ഹോട്ട് ഡോഗ് വാര്‍ത്ത അത്തരമൊന്നായി ചരിത്രത്തില്‍ ഇടം നേടും.

  ന്യൂസ് ഡെസ്ക്കുകളില്‍ ഇരിക്കുന്നവര്‍ക്ക് ഇതുപോലെ പല അബദ്ധങ്ങളും പറ്റും. പറ്റിയിട്ടുണ്ട്. റെയില്‍ വേസ്ലീപ്പേഴ്സ് വെപ്റ്റ് എവേയെന്നോ മറ്റോ ഉളള ഏജന്‍സി കോപ്പി കണ്ടയുടനെ, പ്ലാറ്റ്ഫോമില്‍ ഉറങ്ങാന്‍ കിടന്നവര്‍ ഒലിച്ചു പോയെന്ന് മുന്‍പേജില്‍ വിവര്‍ത്തനം ചെയ്തു വെച്ചിട്ടുണ്ട്.

  പാകിസ്താനിലേയ്ക്ക് ഐസ് കയറ്റി അയയ്ക്കുന്നുവെന്ന് മാതൃഭൂമിയാണ് അച്ചടിച്ചത്. Rice എന്നതിലെ R നന്നായി തെളിയാഞ്ഞപ്പോള്‍ അരി കയറ്റുമതി ഐസ് കയറ്റുമതിയായി.

  ഇതുപോലെയുളള അബദ്ധങ്ങളുടെ കഥകള്‍ എല്ലാ പത്രങ്ങള്‍ക്കും പറയാനുണ്ടാവും. തൊഴിലിനിടയില്‍ സംഭവിക്കുന്ന ഇത്തരം അബദ്ധങ്ങള്‍ ഭാവിയില്‍ ആ മേഖലയില്‍ എത്തിപ്പെടുന്ന പുതിയ തലമുറയ്ക്ക് അനുഭവപാഠമായിരിക്കും. ഏത് മേഖലയിലും ഇതൊക്കെ കാണാവുന്നതുമാണ്..

  അതും കൊണ്ട് ആപ്പുവെയ്ക്കാനിറങ്ങുന്ന മന്ദബുദ്ധികളും ഈ ലോകത്തുണ്ടല്ലോ ഈശ്വരാ...

  ഇവനൊക്കെ ആയിരുന്നെങ്കില്‍ അങ്ങുലത്തിയേനെ...

  ReplyDelete
 22. തെറ്റുകള്‍ 2 രീതിയില്‍ വരാം. omission, commission. ആദ്യത്തേത് പൊറുക്കാവുന്നവ. രണ്ടാമത്തേത് അങ്ങിനെ അല്ല. ദേശാഭിമാനിയുടെ omission വാര്‍ത്തയാക്കുന്നവര്‍ മറ്റു പത്രങ്ങളുടെ commission കാണാതെ പോകുന്നത് ഒമിഷനോ കമ്മിഷനോ?

  പാവം ഷാവേസ്, പാവം ചൈന. കഷ്ടമായിപ്പോയി

  ReplyDelete
 23. Neither an omission nor a commission, dear friend.
  We need to focus our thoughts on "commissions", starting with Bofors, Gadgil coffins and not ending with Lavlin.

  ReplyDelete
 24. ഇതിലെ ഏറ്റവും വലിയ തമാശ കോമണ്‍ സെന്‍സിണ്റ്റെ അഭാവമല്ലേ? പത്തു മിനുട്ടില്‍ അറുപത്തെട്ടു പട്ടീന്നൊക്കെ പറയുമ്പോള്‍ !! ഒരു സംശയവും തോന്നീലല്ലോ എന്നതാ അത്ഭുതം.

  ReplyDelete
 25. http://susemon.blogspot.com/2010/02/blog-post.html

  ReplyDelete