മറുമൊഴീ കാണും, പോസ്റ്റീ കാണൂല.
റീഡറീ കാണും കമന്റില്‍ കാണൂല
ട്രാക്ക് ചെയ്താ ജീമെയിലീ കിട്ടും, എന്നാ പോസ്റ്റീ കിട്ടൂല
ഇതെന്തരാണെന്ന് പറയാവോ?
വേറെ ഒന്നുമല്ല, നമ്മടെ അഞ്ചരക്കണ്ടി സുകുമാരന്‍ ച്യാട്ടന്റെ പോസ്റ്റില്‍ ച്യാട്ടന്‍ പറയുന്നതിനെ കാര്യകാരണസഹിതം പൊളിച്ചുകൊടുക്കുന്ന കമന്റുകള്‍ക്ക് തന്നപ്പീ ഈ ഗതികേട്..
അമ്പലപ്പുഴേ യെന്തരോ ജാഥകളു നടന്നെന്നോ സീപീയെമ്മുകാരാരുന്നെന്നോ, പറഞ്ഞ് അണ്ണനൊരു പോസ്റ്റിട്ട്. അമ്പലപ്പുഴ യെമ്മന്‍ വിജയന്‍ പറഞ്ഞപോലൊരു പ്രതീകാണെന്നോ മറ്റോ ഒക്കെ അതിലൊണ്ടാരുന്നു..പ്യാടിക്കയൊന്നും വേണ്ട..അണ്ണന്‍ എം.എന്‍.വിജയന്റെ ലേഖനങ്ങള്‍ അരച്ചുകലക്കിക്കുടിച്ചിട്ടൊന്നുമല്ല വിജ്യന്മാഷെ ക്വാട്ടിയത്..മ്മടെ ദില്ലിപോസ്റ്റുകാരന്‍ എയുതി..അണ്ണന്‍ കാപ്പി പേസ്റ്റി..വെവരമൊണ്ടെന്ന് തോന്നിപ്പിക്കാന്‍ വെവരം ഒണ്ടാവണെമെന്നില്ല..യേത്?
അമ്പലപ്പുഴ ജാഥേലു കാങ്ക്രസ്സ് അണ്ണന്മാരും ബീയേപ്പി അണ്ണന്മാരുമൊക്കെ ഒണ്ടാരുന്നെന്ന് പ്യാരുകളു സഹിതം ദേശാഭിമാനി ചൂണ്ടിക്കാട്ടിയത് വെച്ച് ജിവി ഒരു കമന്റിട്ട്...മറുമൊഴീന്ന് കാപ്പിപേസ്റ്റു ചെയ്താ ലതിങ്ങനിരിക്കും..
ജിവി/JiVi has left a new comment on your post "ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധവിലാപം !":
ഈ കമ്മ്യൂണിസ്റ്റ് വിരുദ്ധര് എന്നാല് എന്താണെന്ന് പിടികിട്ടി-അവാസ്തവത്തിന്റ്നെ പൊങ്ങുതടിയും കൈയ്യിലേന്തി നിലം തല്ലുന്നവര്.
അമ്പലപ്പുഴ പ്രകടനക്കാരില് അഞ്ചു പേരെ പത്രങ്ങള് പ്രസിദ്ധീകരിച്ച ചിത്രങ്ങളില് നിന്ന് തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഐ എന് ടി യു സി പ്രവര്ത്തക്കരായ പുറക്കാട് വലീയപറമ്പില് മോഹനന്, വലീയപറമ്പില് ബാബു, ബി ജെ പി പ്രവര്ത്തകന് പുറക്കാട് ജൂബി സദനത്തില് ജാലു, സി എം പി പ്രവര്ത്തകന് അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് അച്ചന് വീട്ടില് ബിനുമോന്. ദേശാഭിമാനി വാര്ത്തയാണ്. ഈ വാര്ത്തയീല് ദേശാഭിമാനിക്ക് തെറ്റുകള് പറ്റിയിട്ടുണ്ടെങ്കില് ഇതിനകം തന്നെ അതിന്റെ ആഘോഷങ്ങള് ഉണ്ടാവേണ്ടതാണ്. ഏതെങ്കിലും പാര്ട്ടി അംഗം പങ്കെടുത്തെങ്കില് ചൂണ്ടിക്കാട്ടാന് അവിടത്തെ ഡി വൈ എഫ് ഐ നേതാവ് വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.
എന്റെ ഒരു സംശയം, ഈ പാര്ട്ടി വിരുദ്ധര് എന്ന് പറയുന്നവര്ക്ക് പാര്ട്ടി വിരുദ്ധതകൊണ്ട് വാസ്തവം കാണാന് സാധിക്കാത്തതാണോ അതോ വാസ്തവം കാണാന് സാധിക്കാതിരിക്കുന്നതരത്തിലുള്ള എന്തെങ്കിലും മാനസിക വൈകല്യം കാരണം ഇവര് പാര്ട്ടി വിരുദ്ധരായതോ.
അഞ്ചരക്കണ്ടിയണ്ണന്‍ യെന്തരു മറുപടികളു പറേണതെന്ന് നോക്കാന്‍ അങ്ങേരുടെ പോസ്റ്റി ചെന്നപ്പോ കമന്റുമില്ല മറുപടിയും ഇല്ല..അണ്ണനു മറുപടി ഇല്ലാത്തോണ്ടണ്ണന്‍ എളുപ്പ വഴിക്ക് ക്രിയ ചെയ്ത്..ലതങ്ങ് ഡിലീറ്റി..ഒട്ടകപ്പച്ചി പ്യാടിയാവുമ്പോ മണലിന്റടീലോട്ട് തല പൂഴ്ത്തും യെന്നൊക്കെ ക്യാട്ടിട്ടുണ്ട്..
പോസ്റ്റീന്ന് ഡിലീറ്റിയാ ജനം അറിയൂലെന്നാ പാവം അണ്ണന്റെ ശിഥിലമായ ചിന്ത പറഞ്ഞുപഠിപ്പിച്ചിരിക്കണത്..
അവിശ്വാസപ്രമേയത്തിന്റെടെ നോട്ട്കെട്ട് പാര്‍ലിമെന്റില്‍ കണ്ടപ്പോ അണ്ണന്‍ ‘മന്മോഹന്‍ സിങ്ങ് രാജിബെക്കണം‘ന്ന് ഒരു പോസ്റ്റിട്ട്..മൊത്തം നാണക്കേടാവാന്‍ പോണ്..യെന്നാ ഓടുന്ന പട്ടിക്ക് ഒരു മൊഴം മുന്‍പേ വിമര്‍ശനം എറിഞ്ഞ് ആളായേക്കാം എന്ന് കരുതി ഇട്ടതാണാ പോസ്റ്റ്.. കൊറെക്കഴിഞ്ഞപ്പ കാണാം അവിശ്വാസപ്രമേയം പാസാവണ്..അപ്പ അണ്ണനു മനപ്രയാസായി.പിന്നേം ഓടുന്ന പട്ടിക്ക് ഒരു മൊഴം മുന്‍പേ എറിഞ്ഞ്..ആദ്യപോസ്റ്റ് ഡിലിറ്റ് ചെയ്ത് “ഇന്ത്യ രക്ഷപെട്ടു, മന്‍മോഹന്‍ജീ, അഭിവാദ്യങ്ങള്‍” എന്നൊരു പോസ്റ്റിട്ട്...ബൂലോഗത്തെ പയലുകള്‍ ഗൂഗിള്‍ കാഷില്‍ നിന്ന് യെല്ലാം പൊക്കി സ്ക്രീന്‍ ഷോട്ടെടുത്ത് ബെച്ചിട്ടുള്ള കാര്യം വല്ലോം അണ്ണനറിയാവോ? ഗൂഗിളമ്മച്ചി പഴേതൊന്നും മറക്കണ കൂട്ടത്തിലല്ല...
ഇത് വായിച്ചിട്ടും പോരാന്ന് തോന്നുവാണേല്‍ ഈ പോസ്റ്റിലെ കമന്റുകളും ബായിക്കിന്‍...പ്രത്യേകിച്ച് ചുവന്ന കാറിന്റെ പിറകേ പായുന്ന ശ്വാനനെക്കുറിച്ചുള്ളത്...
അണ്ണാ, ഇതുപോലെ വേലത്തരങ്ങളു എറക്കി ഒള്ള പ്യാരുകളു കളയല്ലീ...മറുമൊഴീലും, റീഡറിലും, മെയിലിലും, പിന്നെ ഗൂഗിള്‍ കാഷിലും(Cache) ഒക്കെ കെടക്കുമണ്ണാ അണ്ണന്‍ ഡിലിറ്റ് ചെയ്യണ വസ്തുവഹകളൊക്കെ. അണ്ണന്‍ കോമാളിയാവണത് മെച്ചം..
ചുമ്മാ പറഞ്ഞെന്നെ ഉള്ളൂ...നിക്കണോ പോണോന്ന് തീരുമാനിക്കണതൊക്കെ അണ്ണന്റെ ഇഷ്ടം..പറഞ്ഞതോണ്ട് ഇഷ്ടക്കേട് തോന്നല്ലീ...
വാല്‍
പ്രകാശ് കാരാട്ട് കരിയറിസ്റ്റാണത്രെ..കണ്ടകശനി അണ്ണന്മാരു പറയണത് ഏറ്റു പറഞ്ഞ് അബദ്ധത്തില്‍ ച്യാടല്ലെ ച്യാട്ടാ..ലണ്ടനില്‍ പോയി പഠിച്ച് തിരിച്ച് വന്ന് വല്ല നല്ല കമ്പനീലോ സര്‍ക്കാരിലോ ജോലിക്ക് കേറി പത്തു പുത്തന്‍ കിട്ടുന്നത് വേണ്ടാന്ന് വച്ച്, ആളില്ലാ പാര്‍ട്ടിയുടെ കൊടി പിടിക്കണതാണോ അണ്ണാ കരിയറിസം?
വാലിന്റെ അറ്റം
അമ്പലപ്പൊഴേലോ ആലപ്പൊഴേലോ വേറെ ഏത് പൊഴേല്‍ വേണേലും പ്രകടനം നടത്താന്‍ ആര്‍ക്കും അവകാശമുണ്ട് ..പച്ചേങ്കില് കറ കളഞ്ഞ ഇടത്- കമ്യൂണിസ്റ്റ് വിരുദ്ധനാകുന്നതില്‍ അഭിമാനം കൊള്ളുന്ന ച്യാട്ടനും ച്യാട്ടനെപ്പോലുള്ള ആള്‍ക്കാര്‍ക്കും പ്രകടനം നടത്തുമ്പോള്‍ വെറുക്കുന്ന പാര്‍ട്ടീടേ കൊടി തന്നെ പിടിക്കാന്‍ സ്വാതന്ത്ര്യം വേണമെന്ന് വാശി പിടിക്കുന്നതിന്റെ ഗുട്ടന്‍സ് മാത്രം ഈ മരത്തലയന് മനസ്സിലാവിണില്ല.
മറുമൊഴീ കാണും, പോസ്റ്റീ കാണൂല.
ReplyDeleteറീഡറീ കാണും കമന്റില്‍ കാണൂല
ട്രാക്ക് ചെയ്താ ജീമെയിലീ കിട്ടും, എന്നാ പോസ്റ്റീ കിട്ടൂല
ഇതെന്തരാണെന്ന് പറയാവോ?
വേറെ ഒന്നുമല്ല, നമ്മടെ അഞ്ചരക്കണ്ടി സുകുമാരന്‍ ച്യാട്ടന്റെ പോസ്റ്റില്‍ ച്യാട്ടന്‍ പറയുന്നതിനെ കാര്യകാരണസഹിതം പൊളിച്ചുകൊടുക്കുന്ന കമന്റുകള്‍ക്ക് തന്നപ്പീ ഈ ഗതികേട്..
പ്രകടനം നടത്താന്‍ ‘പൌരാവകാശം’ണ്ടത്രേ...! ഇ - മെയില്‍ അയക്കാന്‍ എനിക്കുള്ള ‘പൌരാവകാശം’ അങ്ങേരുടെ പേരും വിലാസവും വെച്ച് ID ഉണ്ടാക്കി ഒന്നു പരീക്ഷിച്ചാലോന്ന് ഒരു സംശയം...!
ReplyDeleteഅമ്പലപ്പുഴയിലെ രാഷ്ടീയ വേലകളി
ReplyDeleteഎന്റെ കമന്റിന് എന്തുപറ്റിയെന്ന് ആ മഹാജനാധിപത്യവാദിയോട് ഇ-മെയില്‍ വഴി ചോദിച്ചു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മറുപടിയില്ല. തിരക്കായിരിക്കും, കാത്തിരിക്കാം എന്ന് കരുതിയിരിക്കുമ്പോഴതാ അവിടെ ചര്‍ച്ചയങ്ങനെ നടക്കുന്നു. പോരാത്തതിന് ചരിത്രവിജ്ഞാനദായകമായ രണ്ട് വീഡിയോ പോസ്റ്റുകള്‍ വേറെയും.
ReplyDeleteപേരും നാളും വിലാസവും ഒക്കെ വെച്ചുകൊണ്ട് പാര്‍ട്ടിക്കെതിരെ ഭോഷത്തരം മുഴുവന്‍ എഴുതിവിടും. എതിര്‍പ്പുകളെ കായികമായി നേരിടുന്ന പാര്‍ട്ടിയാണ് സി പി എം എന്ന് ഇതിനിടയിലെല്ലാം പീരയിടും. ഇദ്ദേഹത്തെപ്പോലുള്ളവരുടെ സ്വൈര്യജീവിതം കാണുമ്പോള്‍ സി പി എംന്റെ സഹിഷ്ണുതയോട് ബഹുമാനം തോന്നിപ്പോകുന്നു.
ആ തലക്കെട്ടിനെ നമിച്ചു.
ഇതൊക്കെ സത്യങ്ങള്‍ തന്നെ? കണ്ഫൂശന്‍ ആക്കിയല്ലോ..പാര്‍ട്ടി പ്രശ്നം അധാര്‍മികമായി മുതലെടുക്കുന്നതിനോട് താല്പര്യം ഇല്ല.. വ്യക്തികളായാലും പ്രസ്ഥാനങ്ങള്‍ ആയാലും..
ReplyDeleteതാൻ പറയുന്നതിനു എതിരായ് വരുന്ന അഭിപ്രായങ്ങൽ ഒന്നും പ്രസിദ്ധീകരിക്കില്ല ഇദ്ദേഹം. കമ്മ്യൂണിസ്റ്റുകാർക്ക് മറുപടി പറയാൻ സൌകര്യമില്ലെത്രെ.
ReplyDeleteവയസ്സാൻകാലത്ത് തിന്നും സുഖിച്ചും മേൽ ശ്വാസവും കീഴ്‌ശ്വാസവും വിട്ട് മറ്റൊരു പണിയും ചെയ്യാതെ ചാരുകസേരയിൽ കാലിൻമേൽ കാലു കയറ്റി വെച്ച് ദിവസം തള്ളി നീക്കുമ്പോൾ മിക്ക ദിവസങ്ങളിലും മലബന്ധം ഉണ്ടാകും ഈ കടൽക്കിഴവന്. അപ്പോൾ കമ്മ്യൂണിസ്റ്റുകാർക്കെതിരെ പത്ത് വക്ക് എഴുതും. അപ്പോൾ സുഖശോധന ലഭിക്കും.ഇത്തരം ഇത്തിക്കണ്ണികളെ അർഹിക്കുന്ന അവഗണനയോടെ അതിലും പുച്ഛത്തോടെ അവഗണിക്കുക. അതെ ഒള്ളു വഴി
അഞ്ചര ഗുണവും ബാക്കി തൊണ്ണൂറ്റിനാലര വിഷവ്വുമുള്ള ഒരു കക്ഷിയാണ് ഈ സുകു. വലിയ വായില്‍ നിഷ്പക്ഷനെ പോലെ അഭിനയിക്കുന്നതു കാണുമ്പോള്‍ ഇയ്യാളുടെ തൊലിക്കട്ടിയെ നമിച്ചുപോകും. ഈ അഞ്ചരഗുണം ഏതെന്ന് ആര്‍ക്കും അറിയില്ലാകേട്ടൊ.....
ReplyDelete:)
ReplyDeleteവിജീ, ഉപമകള് കൊള്ളാം. അത് തര്ക്കശാസ്ത്രത്തില് ഒരു അടവാണ്. ഞാന് ഉപമകളെ ആശ്രയിക്കാറില്ല. അത് പോട്ടെ, “ആണുങ്ങളുണ്ടെങ്കില് ചിലപ്പോള് കൈ വെച്ചെന്നിരിക്കും” എന്ന് പറഞ്ഞല്ലോ. അത് കേരളത്തിനും ബംഗാളിനും ത്രിപുരക്കും പുറത്ത് പ്രായോഗികമാക്കുമോ. ഇത്തരം അഹന്ത തന്നെയാണ് കമ്മ്യൂണിസത്തിന്റെ ശവക്കുഴി തോണ്ടിയത്. കൂടുതല് ഒന്നും പറയുന്നില്ല.
ReplyDeleteഎന്നാൽ അഞ്ചരക്കണ്ടി കണ്ണൂർ ചെന്ന് ഞാൻ കമ്മ്യൂണിസ്റ്റ് വിരുദ്ധ അജീർണ്ണിസ്റ്റാണ് എന്ന് ഒന്ന് പരസ്യമായി പ്രഖ്യാപിച്ചു നോക്ക്.
ഒന്നു പോടോ കോണ ഡയലോഗും കൊണ്ട് വന്നിരിക്കുന്നു.
എന്തരണ്ണാ ? ഇനിയെങ്കിലും ഗൌരവം കളഞ്ഞ് ഒന്ന് ചിരിക്കീങ്.
ReplyDeleteഇതുപ്വോല ഫാക്യങ്ങള് ചെയ്ത പാര്‍ട്ടി വ്യാറ ഒണ്ടാ അണ്ണാ ? അല്ല അണ്ണന്തന്ന പറ, ഒണ്ടാ ?
നിങ്ങട പാര്‍ട്ടിക്ക് ചോപ്പ് പ്വാരെന്നുമ്പറഞ്ഞ് രാഷ്ട്രീയ നിരീക്ഷക വ്യാഷം കെട്ടാന്‍,നിങ്ങട നേതാക്കള് പെട്ക്കാന്‍ മുണ്ടുപൊക്കണത് വരെ പടം പിടിച്ച് എലിവിഷനില് കാണിക്കാന്‍,നിങ്ങളതിനകത്ത് എന്തര് കൊണയാണ് നടത്തണതെന്ന് കോട്ടും സൂട്ടുവിട്ട് ഇരുട്ടവെള്ക്ക ചര്‍ച്ചിക്കാന്‍, നിങ്ങട ഒരു നേതാവിനെ നിങ്ങട പീബീന്ന് നിങ്ങള് എടുത്ത് വെളിക്കിട്ടാ ഒടനേ പന്തം കൊളുത്തി സിന്ദാബാ വിളിക്കാന്‍,പാര്‍ട്ടീര കൊടി താങ്ങാന്‍, നിങ്ങട നേതാവിന് വ്യാണ്ടി നിങ്ങളെത്തന്നെ വന്ന് പള്ള് പറയാന്‍,മിനിയാന്ന് വരെ വികസനവിരോധീന്നും വെട്ടിനെരത്തലാശാനെന്നും വിളിച്ചിട്ട് ഇന്നിപ്പം ഓടിവന്ന് താങ്ങിക്കൊണ്ട് നടക്കാന്‍, നിങ്ങടപാര്‍ട്ടീര ആശയ ഗൊണാണ്ടറില് ലീക്കൊണ്ടെന്ന് വാദിക്കാന്‍...ഇതിനെക്ക വേറെ പാര്‍ട്ടീന്നൊള്ള ആളുകള് വരെ ഞാമ്മുമ്പേ ഞാമ്മുമ്പേന്നുമ്പറഞ്ഞ് കെടന്ന് തള്ളണ കണ്ടിട്ട് നിങ്ങക്കെന്തരണ്ണാ സന്തോഷക്കണ്ണീര് പൊടിയാത്തത് ?
ഇങ്ങനെ ഫാക്യം ചെയ്ത പാര്‍ട്ടികള് ഫൂമീ വേറെയൊണ്ടാണ്ണാ ?
ഞങ്ങടെ പ്രിയനാം നേതാവിനെ
ReplyDeleteനിങ്ങടെ പിബി ശിക്ഷിച്ചാല്‍
പ്രതികരിക്കും പ്രതിഷേധിക്കും
എന്നെങ്ങാണ്ടാണ് മുദ്രാവാക്യം മുഴങ്ങിയത്.... ആലോചിച്ചു നോക്കിയാല് കാര്യം ശരിയാണ്. കോണ്ഗ്രസുകാരുടെയും ബിജെപിക്കാരുടെയും പൊതുനേതാവിനെ മാര്ക്സിസ്റ്റു പാര്ട്ടി ശിക്ഷിച്ചാല് അവറ്റ പ്രതിഷേധിക്കും.. അതല്ലേ സഖാക്കളേ ജനാധിപത്യം...
entharapi ee kanane very good
ReplyDeletethangal ethra eyuthiyalum averepolullavar
nannakilla alla avaronnum oru kalathum nannakaruth
ന്നാലും ആ പീബിക്കാരിങ്ങനെ ഒരു കുന്ത്രാണ്ടം കാട്ടീട്ട് ഒരു സഖാക്കളും പ്രതികരിച്ചില്ലാന്നോ?
ReplyDeleteഅഞ്ചരക്കണ്ടി പോലുള്ള അന്ധവിശ്വാസികളെ വെറുതെ വിടുന്നതല്ലേ ബുദ്ധി
ReplyDelete):
ReplyDeleteI agree with post analysis
ReplyDeleteCustom Logo | Stationery Design | Custom Logo Design | Catalogue Design | Label Design