Tuesday, October 4, 2011

ജബൈല്‍ ഫോണ്‍

ഹലോ മുഖ്യമന്ത്രീന്റെ ആപ്പീസല്ലേ?

അതേല്ലോ

മുക്യമന്ത്രീണ്ടാ?

ഇണ്ടല്ലോ.

ഒന്ന് കൊടുക്കാവോ?

മുക്യമന്ത്രി തന്നാ സംസാരിക്കുന്നേ

സാറേ ഇത് കിംസ് ആശൂത്രീന്നാ

അയ്യോ കിംസീന്നോ?

അതേ

ന്നാ ഈ സംസാ‍രിക്കണത് മുക്യമന്ത്രി അല്ല..സഹായിയാ

ശബ്‌ത്തം കേട്ടിട്ട് മുക്യമന്ത്രി ആണെന്ന് തോന്നുന്നുണ്ടല്ലോ..

താന്‍ സിനിമാല കാണാറുണ്ടാ?

ഉണ്ടല്ലോ

അതില്‍ മുക്യമന്ത്രിയായി അഭിനയിക്കുന്ന ആളുടെ ശബ്ദം ഇത് പോലെ തന്നെ അല്ലേ?

യേതാണ്ട്

അയാള്‍ക്ക് മുക്യമന്ത്രിയുടെ ശബ്ദം അനുകരിക്കാമെങ്കില്‍ എനിക്ക് പറ്റൂല്ലേടോ?

ന്നാലും മുക്യമന്ത്രീടെ ആപ്പീസില്‍ തന്നെ മിമിക്രിക്കാരന്‍ വരുന്നത്.....

നൂറുദിനകര്‍മ്മപരിപാടിയില്‍ സാങ്കേതികവിദ്യേന്റെ പ്രയോഗം ആധുനികവല്‍ക്കരിക്കുംന്ന് പറഞ്ഞിട്ടുണ്ടെടോ..ലത് തന്നെ ദിത്.

മുക്യമന്ത്രീനെ കിട്ടാന്‍ അപ്പോ എന്ത് ചെയ്യണം?

താന്‍ ആദ്യം ആ ജയിലീന്ന് പുറത്തിറങ്ങി റോട്ടിലോ മറ്റോ നില്‍ക്ക്. എന്നിട്ട് തന്റെ മൊബൈലില്‍ നിന്ന് ഈ നമ്പറിലേക്ക് വിളിക്ക്..

വിളിച്ചാല്‍..

വിളിച്ചാല്‍ മുഖ്യമന്ത്രിയുമായിട്ട് തന്നെ തനിക്ക് സംസാരിക്കാമെടോ..

7 comments:

  1. നൂറുദിനകര്‍മ്മപരിപാടിയില്‍ സാങ്കേതികവിദ്യേന്റെ പ്രയോഗം ആധുനികവല്‍ക്കരിക്കുംന്ന് പറഞ്ഞിട്ടുണ്ടെടോ..ലത് തന്നെ ദിത്.

    ReplyDelete
  2. ഹ ഹ ഹ നര്‍മം കലക്കി

    ReplyDelete
  3. Replies
    1. വെള്ളമിറങ്ങാതൊരുനാള്‍ പോകാന്‍
      എല്ലാര്‍ക്കും ഒരു വിധിയെങ്കില്‍
      വെള്ളംചേര്‍ക്കാതാഘോഷികപ്പാന്‍
      ഉല്ലാസിപ്പാന്‍ അവകാശം
      ഓരോ കള്ളിന്‍കുപ്പിയില്‍ നിന്നും (...... ഏവരും ഏറ്റുപാടുക)
      Buy Research Paper
      Buy Book Report
      writing an assignment

      Delete
  4. kannatachiruttakkunna alkkrkkitayil kannu thurnnirikkunnathu oru rasam thanne...

    ReplyDelete