Sunday, July 19, 2009

തലപ്പാവിന്റെ രാഷ്‌ട്രീയം അഥവാ മാധ്യമങ്ങളുടെ ഇരട്ടത്താപ്പ്


അമ്പും വില്ലും പുഷ്പകിരീടവും ജാഥാ ക്യാപ്റ്റനു പ്രവർത്തകർ സ്നേഹത്തോടെ നൽകിയാൽ, അത്‌ സ്വീകരിച്ചാൽ സ്വീകരിച്ചതാര് എന്നത് നോക്കി മാധ്യമങ്ങൾ കൊലവിളി തുടങ്ങും. അമ്പും വില്ലും പ്രതിനിധീകരിക്കുന്നതെന്തിനെ, പുഷ്പകിരീടം ഫ്യൂഡൽ പിന്തുടർച്ചയല്ലേ തുടങ്ങിയ ചോദ്യങ്ങളുമായി അവരങ്ങനെ വിലസും.. പ്രവർത്തകരുടെ വിവരമില്ലായ്‌മയെക്കുറിച്ച്‌ പ്രബന്ധങ്ങൾ വിരചിതമാകും. തൊഴിലാളിവർഗവിരുദ്ധം,ഫ്യൂഡൽ മൂല്യങ്ങളുടെ പുനഃസ്ഥാപനം, അധികാരപ്രമത്തത്തയുടെ അശ്ലീലമായ പ്രകടനം..

അതെ, വാക്കുകൾക്ക്‌ പഞ്ഞമില്ലാതാകും മാധ്യമങ്ങൾക്ക്‌...


തലയിൽ ചൂടുന്നത് കാളക്കൊമ്പോ മയിൽപ്പീലിയോ ആണെങ്കിൽപ്പോലും മാധ്യമങ്ങൾ തങ്ങളുടെ ഗുഡ് ബുക്കിൽ ഉൾപ്പെടുത്തിയവരാണ് അവ ചൂടുന്നതെങ്കിൽ ആരോപണങ്ങളൊന്നും ഉയരില്ല. ചൂടുന്നതാര് എന്നതു മാത്രമാണ് പ്രധാനം. അമ്പും വില്ലും പുഷ്പകിരീടവും നൽകുന്ന പ്രവർത്തകർക്ക്‌ വിവരമില്ലായ്‌മ ഉണ്ടെന്ന്‌ ആരും ആരോപണം ഉന്നയിക്കില്ല. പോത്തിൻ കൊമ്പിന്റെ കിരീടത്തിൽ ഫ്യൂഡലിസത്തിന്റെ അവശിഷ്‌ടം പോലും കാണാൻ കിട്ടില്ല. മയിൽപ്പീലിയിൽ പക്ഷി മൃഗാദികളോടുള്ള ക്രൂരത മഷിയിട്ടാൽ പോലും ദർശിക്കാനാവില്ല. എല്ലാം ശുഭം, എല്ലാം നല്ലതിന്‌, എല്ലാം യഥാർത്ഥ തൊഴിലാളി പാരമ്പര്യത്തിലും ദളിത്‌ മൂല്യങ്ങളിലും അഗാധമായ മനുഷ്യസ്‌നേഹത്തിലും ഉയർന്ന ജനാധിപത്യബോധത്തിലും അധിഷ്‌ഠിതമായത്‌. അടിസ്ഥാന വര്‍ഗവുമായുള്ള യഥാർഥ ഇഴുകിച്ചേരൽ...

അതെ, വാക്കുകൾക്ക്‌ പഞ്ഞമില്ലാതാകും മാധ്യമങ്ങൾക്ക്‌...

8 comments:

  1. മാധ്യമങ്ങള്‍ക്ക് വാക്കുകള്‍ക്ക് പഞ്ഞമില്ലാതാകുമ്പോള്‍...

    ReplyDelete
  2. അതെ, രണ്ടും കമ്മ്യൂണിസ്റ്റുകാര്‍ക്ക് പറ്റിയത് തന്നെ.
    ആരും ചോദിക്കരുത്..

    എന്തിനാ ഇങ്ങനെ തമ്മില്‍ തല്ലിക്കുന്നെ? പ്രശ്നം പിണറായിയോ, ലാവ് ലിനോ അച്ചുതാനന്ദനോ ആണോ? അതില്‍ മാത്രമായി ചുരുക്കി കാണണോ? ഇന്ന് സ: കാരാട്ട് തന്നെ പറഞ്ഞതാണ്, നേതാക്കളില്‍ അഹന്തയും, അഴിമതിയും, ധനസമ്പാദന മോഹവും കൂടുന്നുവെന്ന്. അതല്ലേ യാഥാര്‍ത്ഥ്യം?
    അഴിമതിക്കാരും അച്ചടക്ക ലംഘകരുമായ സകല നേതാക്കന്മാരേയും പുറത്താക്കണം. പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ അപ്പോള്‍ ഇതില്‍ കൂടുതല്‍ പാര്‍ട്ടിയെ ശക്തമാക്കും. അല്ലാതെ കൊള്ളരുതായ്മകളെ ചോദ്യം ചെയ്യുന്നവരെ ആദ്യം വി എസ് അനുകൂലിയെന്ന് മുദ്രകുത്തി, (അപ്പോള്‍ എളുപ്പമായല്ലോ?) പിന്നെ വിഭാഗീയത എന്നും പറഞ്ഞ് പുറത്താക്കലല്ല വേണ്ടത്.

    എല്ലാത്തിനും മാധ്യമങ്ങളെ മാത്രം കുറ്റം പറയരുത്, ദേശാഭിമാനി വാര്‍ത്തകള്‍ പാര്‍ട്ടിമെമ്പര്‍മാര്‍ തന്നെ എത്രകണ്ട് വിശ്വാസത്തിലെടുക്കുന്നു എന്നറിയണം.

    ReplyDelete
  3. എന്തിനാ ഇങ്ങനെ തമ്മില്‍ തല്ലിക്കുന്നെ?

    അത് തന്നെയാണ് ചോദ്യം,എന്തിനാ മാധ്യമങ്ങള്‍ ഇങ്ങനെ തമ്മില്‍ തല്ലിക്കുന്നെ? മാധ്യമങ്ങള്‍ക്ക് അതിന്റേതായ രാഷ്‌ട്രീയമുണ്ട് എന്നത് തന്നെ ഉത്തരം.

    കമ്യൂണിസ്യുകാര്‍ അത് മനസ്സിലാക്കിയാല്‍ വിഭാഗീയത പകുതി കുറയും.

    മാധ്യമങ്ങളെ മരത്തലയന്‍ തുറന്നു കാട്ടുമ്പോള്‍ മരത്തലയനെയും വിഭാഗീയക്കാരനാക്കിയോ രാമചന്ദ്രാ ?
    :)
    നേതാക്കളില്‍ അഹന്തയും, അഴിമതിയും, ധനസമ്പാദന മോഹവും ഒന്നും ഇല്ലെന്നോ ഉണ്ടെന്നോ ഒന്നും മരത്തലയന്‍ പറഞ്ഞില്ലല്ലോ? ഉവ്വോ?

    ReplyDelete
  4. സമയമാം രഥത്തിൽ അവർ സ്വർഗ്ഗയാത്ര ചെയ്യുന്നു...
    തൻ സ്വദേശം കാൺ‌വതിങ്കൽ അവർ തനിയെ പോകുന്നു...

    ReplyDelete
  5. മാധ്യമസ്ഥാപിതതാല്പര്യങ്ങളെക്കുറിച്ച് ഇഞ്ചിപ്പെണ്ണ് പറഞ്ഞത് വാസ്തവം.

    ReplyDelete
  6. മാതവേത്തനു ഒരു സ്മൈലി :)

    ReplyDelete
  7. കാരണവര്‍ക്ക്‌ അടുപ്പിലും ആവാം ...

    ReplyDelete
  8. ഫാൻസിഡ്രസ് മത്സരമാണോ :)

    ReplyDelete